Contents
Displaying 3201-3210 of 25019 results.
Content:
3448
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവിന്റെ ശക്തി സഭയില്‍ ശക്തമായി പ്രകടമാകുന്നതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് മാർപാപ്പായ്‌ക്കു വേണ്ടിയുള്ള ധ്യാനപ്രസംഗത്തിൽ പരമാചാര്യന്റെ പ്രഭാഷകൻ
Content: വത്തിക്കാന്‍: പരിശുദ്ധാത്മാവിന്റെ ശക്തി സഭയില്‍ ശക്തമായി പ്രകടമാകുന്നതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് പരമാചാര്യന്റെ പ്രഭാഷകൻ (Papal preacher) ഫാദര്‍ റാണിറോ കാന്റലാമെസ. പിറവിതിരുനാളിന് ഒരുക്കമായി മാര്‍പാപ്പയ്ക്കും, കര്‍ദിനാളുമാര്‍ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ ധ്യാനപ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സഭ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് നയിക്കപ്പെട്ടതെങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് പരിശുദ്ധാത്മാവിന്റെ കേന്ദ്രീകൃത സ്ഥാനത്തെ കുറിച്ച് ഊന്നി പറയുവാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ 50-ാം വാര്‍ഷികം അടുത്ത് തന്നെ ആഘോഷിക്കുവാന്‍ പോകുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയില്‍ ശക്തമായി പ്രകടമായതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് അദ്ദേഹം തന്റെ ധ്യാനപ്രസംഗത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. മാര്‍പാപ്പയ്ക്കും, കര്‍ദിനാളുമാര്‍ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കുംവേണ്ടി വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ചും, സഭയെ നയിച്ചുകൊണ്ട് പരിശുദ്ധാത്മാവ് നടത്തുന്ന വ്യക്തിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് പരമാചാര്യന്റെ പ്രഭാഷകന്‍ വിശദീകരിച്ചത്. "എപ്രകാരമാണ് ആത്മാവ് നമുക്ക് ജീവന്‍ നല്‍കുന്നത്? സ്വര്‍ഗ്ഗീയമായ ജീവന്‍ ആണ് ആത്മാവ് നമുക്ക് നല്‍കുന്നത്. അസാധാരണമായ ജീവനെന്ന് ഇതിനെ വിളിക്കാം. ഇത് ക്രിസ്തുവിലുള്ള ജീവനാണ്. എങ്ങനെയാണ് നാം ഈ ജീവന്‍ പ്രാപിക്കുക? അത് ജ്ഞാനസ്നാനത്തിലൂടെയാണ്. മാമോദീസ വഴിയായി നമ്മിലേക്ക് ഈ ആത്മാവ് കടന്നുവരുന്നു. ആത്മാവിലെ തന്നെ വീണ്ടും ജനനമാണിത്. കൌദാശികപരമായ ജീവിതത്തിലൂടെയും നാം നടത്തുന്ന പ്രാര്‍ത്ഥനയിലൂടെയും പരിശുദ്ധാത്മാവ് നമ്മിലേക്ക് ഒഴുകുന്നു". ഫാദര്‍ റാണിറോ കാന്റലാമെസ വിശദീകരിച്ചു. "പിതാവായ ദൈവം പുത്രനേ ലോകത്തിലേക്ക് അയച്ചുവെന്നും, പുത്രന്‍ പരിശുദ്ധാത്മാവിനെ നമുക്ക് ദാനമായി നല്‍കിയെന്നും നാം മനസിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ സഹായത്താലും പ്രവര്‍ത്തനത്താലുമാണ് നാം പുത്രനേയും, പിതാവിനേയും അറിയുന്നത്. സകലസത്യത്തിലും നമ്മെ വഴിനടത്തുന്നത് പരിശുദ്ധാത്മാവാണെന്ന് ക്രിസ്തു തന്നെ നമ്മോട് പറയുന്നുമുണ്ട്. കാറ്റ് എവിടെ നിന്നും വരുന്നുവെന്നും, എവിടെയ്ക്ക് പോകുന്നുവെന്നും നാം അറിയുന്നില്ല. പക്ഷേ നമുക്ക് അതിനെ ശരിയായി അനുഭവിച്ച് അറിയുവാൻ സാധിക്കും. ഇതുപോലെ തന്നെയാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും; അത് നമുക്ക് അനുഭവിച്ചറിയുവാൻ സാധിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ നാം സ്വര്‍ഗത്തില്‍ എത്തിച്ചേരണം. സ്വര്‍ഗ്ഗത്തിലെ നിത്യമായ ജീവിതത്തില്‍ മാത്രമേ നമുക്ക് ഈ ആത്മാവിനെ ശരിയായി മനസിലാക്കുവാന്‍ സാധിക്കുകയുള്ളു" അദ്ദേഹം പറഞ്ഞു. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് പരമാചാര്യന്റെ പ്രഭാഷകനായി ഫാദര്‍ റാണിറോ കാന്റലാമെസയെ നിയമിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമികളായി സഭയെ നയിച്ച ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും പരമാചാര്യന്റെ പ്രഭാഷകനായി ഫാദര്‍ റാണിറോ കാന്റലാമെസയെ തുടര്‍ന്നും നിയമിക്കുകയായിരുന്നു.
Image: /content_image/News/News-2016-12-04-12:26:48.jpg
Keywords: Papal preacher, Advent Sermon

3450
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം നാളെ ആരംഭിക്കും. കേരള കത്തോലിക്കാ സഭയുടെ ആസ്‌ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനം ഏഴിനാണ് അവസാനിക്കുക. രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്‌തയോഗമാണു നാളെ നടക്കുന്നത്.
Image: /content_image/India/India-2016-12-04-08:19:54.jpg
Keywords:

3451
Category: 18
Sub Category:
Heading: വേദനിക്കുന്നവർക്കും പീഡിതർക്കും ആശ്വാസം പകരുന്ന ക്രിസ്തുമതം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
Content: ചാലക്കുടി: വേദനിക്കുന്നവർക്കും പീഡിതർക്കും ഭാരം ചുമക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്രയം നല്കുന്ന ക്രിസ്തുമതം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾ മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. വേദനിക്കുന്നവർക്കും പീഡിതർക്കും ഭാരം ചുമക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്രയം നല്കുന്നതാണ് ക്രിസ്തുമതത്തിന്റെ യഥാർഥ സന്ദേശം. അതുകൊണ്ടു തന്നെയാണു ക്രിസ്തുമതം കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നത്. മനുഷ്യത്വം ചോർന്നുപോയിരിക്കുന്നു. ഇതു മനുഷ്യനിൽ പുനഃസ്‌ഥാപിക്കുകയാണു ഡിവൈനിൽ നടക്കുന്നത്". മുഖ്യമന്ത്രി പറഞ്ഞു. ഡിവൈനിന്റെ ആരംഭംമുതൽ ഭക്ഷണത്തിന്റെ ഒരുഭാഗം സർക്കാർ ആശുപത്രിയിലും കുഷ്ഠരോഗ കോളനിയിലും വിതരണം ചെയ്തിരുന്നതിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ്, വിൻസൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. വർഗീസ് പാറപ്പുറം എന്നിവർ പ്രഭാഷണം നടത്തി. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപകരായ ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. മുൻ മന്ത്രി പി.ജെ.ജോസഫ്, എംഎൽഎമാരായ ബി.ഡി.ദേവസി, മോൻസ് ജോസഫ്, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ എന്നിവർ പ്രസംഗിച്ചു. മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ സ്വാഗതവും ഫാ. ജെയിംസ് കല്ലുങ്കൽ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2016-12-04-08:47:09.jpg

3452
Category: 9
Sub Category:
Heading: "കുഞ്ഞുമനസ്സിൽ പുൽക്കൂടൊരുക്കാൻ, യുവഹൃദയങ്ങളെ നേർവഴി കാട്ടാൻ": കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 19 മുതൽ കെഫൻലീ പാർക്കിൽ
Content: പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നുനൽകി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന, റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ, യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ഹൃദയത്തിൽ സ്വീകരിക്കാൻ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ക്രിസ്മസ് അവധിക്കാലത്ത് ഡിസംമ്പർ 19 മുതൽ 23 വരെ വൈദികരുടെ നേതൃത്വത്തിൽ "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ "മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ വച്ച് നടത്തുന്നു. കുട്ടികൾക്കും കൌമാരക്കാർക്കും യുവജനങ്ങൾക്കും പ്രായഭേദമനുസരിച്ച് അവർ ആയിരിക്കുന്ന അവസ്ഥകൾക്കനുസൃതമായി ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്ന ഏറെ അനുഗ്രഹീതമായ ഈ ധ്യാനത്തിൽ അവരുടെ ആത്മീയ മാനസിക ബൌദ്ധിക വളർച്ചയ്കനുസൃതമായുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നതാണ്. 8 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും , യുവജനങ്ങൾക്കുമായി പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം ,ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ ശുശ്രൂഷയിലേക്ക് #{red->none->b-> www.sehionuk.org}# എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം. #{blue->n->n->അഡ്രസ്സ്: }# Cefen Lea Park Newtown SY 16 4 AJ #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് 07877508926 ഗിറ്റി. 07887492685.
Image: /content_image/Events/Events-2016-12-04-10:08:02.JPG
Keywords: Sehion UK

3453
Category: 9
Sub Category:
Heading: തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി രണ്ടാംശനിയാഴ്ച കൺവെൻഷൻ 10 ന്: തിരുവചന സന്ദേശവുമായി മാർ സ്രാമ്പിക്കലും
Content: ലോകസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന പ്രതിമാസ രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണ ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുമ്പോൾ തിരുവചന സന്ദേശവുമായി യു കെ യുടെ ആത്മീയ ഇടയൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും. ലോക സുവിശേഷവത്കരണത്തിന് മലയാളികൾ ദൈവികഉപകരണങ്ങളായി എങ്ങനെ മാറുന്നുവെന്ന് ദേശഭാഷാവ്യത്യാസമില്ലാതെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീം ഇത്തവണ ക്രിസ്മസിന് മുന്നോടിയായി ഏറെ ആത്മീയ ഒരുക്കത്തോടെ രണ്ടാംശനിയാഴ്ച കൺവെൻഷൻ നയിക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യം വിശ്വാസികൾക്ക് ഒരേസമയം ആത്മീയ അഭിഷേകവും ആത്മബലവും പകർന്നുനൽകും. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പൂർണ്ണമായും ഇംഗ്ലീഷിലുള്ള പ്രത്യേക കൺവെൻഷൻ ഉണ്ടായിരിക്കും. ദൈവിക ഇടപെടലുകളിലൂടെ ജീവിത നവീകരണവും , മാനസാന്തരവും,അത്ഭുതങ്ങളും അടയാളങ്ങളും ,രോഗശാന്തിയും ഈ അനുഗ്രഹീത ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യമായിരുന്നവ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി,സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2016-12-04-10:17:22.jpg
Keywords: Sehion UK, Second Saturday Convention

3454
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് ആത്മശോധന നടത്തുക
Content: "അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ" (1 കോറിന്തോസ് 11.28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 4}# ''ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുന്നതും". വി. പൗലോസ് പുറപ്പെടുവിച്ച മുന്നറിയിപ്പ് വിശ്വാസികളുടെ മാത്രമല്ല, മറ്റനേകം ക്രിസ്ത്യാനികളുടെ ചിന്തക്കും വേണ്ടിയുള്ളതായിരുന്നു. ആയതിനാല്‍, ബലിമേശയെ സമീപിക്കുന്നതിനു മുമ്പായി, ദിവ്യകാരുണ്യ സ്വീകരണത്തിന് യോഗ്യമായ മാനസികാവസ്ഥയാണോ തനിക്കുള്ളതെന്ന് ആത്മപരിശോധന നടത്താന്‍ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്. തീര്‍ച്ചയായും ഒരര്‍ത്ഥത്തില്‍, ക്രിസ്തുവിന്റെ ശരീരം പോഷണമായി സ്വീകരിക്കുവാന്‍ ഒരുവനും യോഗ്യനല്ല; അതുകൊണ്ടാണ് ക്രിസ്തുവിനെ തങ്ങളിലേക്ക് സ്വീകരിക്കുവാന്‍ കുമ്പസാരിക്കണമെന്ന്‍ പറയുന്നത്. ഇപ്രകാരമുള്ള വിപരീത മനോഭാവം ഒട്ടുംതന്നെ ഇല്ല എന്ന് വിശ്വാസികള്‍ക്ക് ഉറപ്പ് കൊടുക്കുവാനാണ്, കുര്‍ബ്ബാനാഘോഷത്തിന്റെ ആരംഭത്തിലുള്ള അനുതാപ ഒരുക്കം പ്രാര്‍ത്ഥനാപുസ്തകക്രമത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലൂടെ, തങ്ങള്‍ പാപികളാണെന്നും ആയതിനാല്‍ ദൈവം നല്‍കുന്ന ക്ഷമയ്ക്കായി അവര്‍ യാചിക്കുന്നു. അവര്‍ നിരന്തരം ദൈവക്കൂട്ടായ്മയിലാണ് ജീവിക്കുന്നതെങ്കിലും അവര്‍ക്ക് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും, ആയതിനാല്‍ ദൈവകാരുണ്യം ആവശ്യമാണെന്നും അവര്‍ ബോധവാന്മാരായിത്തീരുന്നു. അങ്ങനെ കുര്‍ബ്ബാനയില്‍ അങ്ങേയറ്റം വിശുദ്ധിയോടെ തങ്ങളെത്തന്നെ കാഴ്ചവയ്ക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.5.83) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-04-12:08:16.jpg
Keywords: വിശുദ്ധ കുര്‍ബാന

3455
Category: 5
Sub Category:
Heading: വിശുദ്ധ ഡമാസസ് മാർപാപ്പ
Content: വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച് ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ ഔദ്യോഗിക പാപ്പാക്കെതിരായി വാഴിച്ചു. ഇതിനെ ചൊല്ലിയുള്ള അക്രമങ്ങള്‍ തുടര്‍ന്നതോടെ വലെന്‍ഷിയന്‍ ചക്രവര്‍ത്തി ഈ തര്‍ക്കത്തില്‍ ഇടപെടുകയും ഉര്‍സിനസ്സിനെ പുറത്താക്കുകയും ചെയ്തു. സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിന്‍ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിന്‍ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അദ്ദേഹം സ്വയം തന്നെ ചില ചെറുകാവ്യങ്ങള്‍ രചിച്ചിതെര്താട്ടുണ്ട്, ഈ കാവ്യങ്ങള്‍ അദ്ദേഹം വെണ്ണക്കല്‍ ഫലകങ്ങളില്‍ ആലേഖനം ചെയ്ത് രക്തസാക്ഷികളുടേയും, പാപ്പാമാരുടേയും ശവകല്ലറകളില്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ രക്തസാക്ഷികളുടെ ശവകല്ലറകള്‍ക്ക് വേണ്ടി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ഉത്സാഹപൂര്‍വ്വം മുന്‍പുണ്ടായ മതപീഡനങ്ങളില്‍ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകള്‍ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കല്‍പ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക് തീര്‍തഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. നിലവിലുള്ള പള്ളികള്‍ മനോഹരമാക്കുകയും ചെയ്തു. ഇതില്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ ജ്ഞാനസ്നാന പീഠം നിര്‍മ്മിക്കുകയും സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ നടപ്പാതകള്‍ നിര്‍മ്മിക്കുകയും ചെയ്തു. യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധന്‍. മാസെഡോണിയൂസ്, അപ്പോളിനാരിസ് തുടങ്ങിയവര്‍ പ്രചരിപ്പിച്ച മതാചാര രീതികളെ വിശുദ്ധന്‍ എതിര്‍ത്തു. കൂടാതെ കിഴക്കന്‍ നാസ്ഥികര്‍ക്കെതിരായും അദ്ദേഹം പ്രവര്‍ത്തിച്ചു. വലെന്‍ഷിയന്‍ ചക്രവര്‍ത്തി കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ആദേഹത്തിന്റെ സഹോദരനായിരുന്ന വലെന്‍സ് നാസ്ഥികരുടെ സ്വാധീനത്തില്‍ ആയിരുന്നു. 378-ല്‍ ഗോഥിക് വംശജരാല്‍ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കിഴക്കുള്ള മെത്രാന്‍മാരുമായി ലഹളയില്‍ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന തിയോഡോസിയൂസ് ചക്രവര്‍ത്തി യാഥാസ്ഥിതികരെ പിന്താങ്ങുകയും 381-ല്‍ രണ്ടാം എക്യുമെനിക്കല്‍ സമിതി കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സമിതി നാസ്ഥികത്വത്തെ നിരാകരിച്ചുകൊണ്ട് പാപ്പായുടെ പ്രബോധങ്ങളെ സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തില്‍ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമന്‍ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയില്‍ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാന്‍ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയില്‍ അടുത്തതായി വരുന്നത് വിശുദ്ധ മാര്‍ക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുന്‍പ് പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വര്‍ഷക്കാലത്തെ ഭരണത്തിനു ശേഷം 384-ല്‍ ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേര്‍ഷ്യക്കാരനായ ബര്‍സബസ്സ് 2. വെല്‍ഷു സന്യാസിയായിരുന്ന സിയാന്‍ 3. ഈജിപ്തിലെ ഡാനിയേല്‍ 4. സ്പെയിന്‍കാരനായ എവുറ്റിക്കിയസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:45:03.jpg
Keywords: വിശുദ്ധ

3456
Category: 5
Sub Category:
Heading: വിശുദ്ധ എവുലാലിയ
Content: സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ചയും വഴി അവള്‍ തന്റെ ചെറുപ്പത്തില്‍ തന്നെ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകള്‍ നല്‍കി. അവള്‍ അറിയുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു മേലെ ആയികഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ സാധാരണ യുവജനങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന ഒരു കാര്യവും അവളെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോദിവസവും അവള്‍ നന്മയില്‍ വളര്‍ന്നു കൊണ്ടിരുന്നു. അവള്‍ക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക്ബലിയര്‍പ്പിക്കണം എന്ന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെന്‍കിലും വിശുദ്ധ യൂളേലിയ ഈ ഉത്തരവ് ഒരു യുദ്ധത്തിന്റെ തുടക്കം എന്ന നിലയില്‍ കണക്കാക്കി. പക്ഷെ അവളുടെ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ വേറെ രാജ്യത്തിലേക്ക് മാറ്റി. എന്നാല്‍ ഈ ചെറിയ വിശുദ്ധ രാത്രിയില്‍ രക്ഷപ്പെടുകയും പുലരുന്നതിനു മുന്‍പേ മെറിഡാ എന്ന സ്ഥലത്ത് എത്തുകയും ചെയ്തു. അതേ ദിവസം രാവിലെ തന്നെ ന്യായാലയം കൂടിയപ്പോള്‍ അവള്‍ ഡാസിയന്‍ എന്ന ക്രൂരനായ ന്യായാധിപന് മുന്‍പില്‍ ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഗവര്‍ണര്‍ അവളെ പിടികൂടുവാന്‍ ഉത്തരവിട്ടു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതില്‍ അവര്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന്‍ ക്രൂരമായ പീഡനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ അവളുടെ കണ്‍മുന്നില്‍ വച്ച് കൊണ്ടു പറഞ്ഞു "നീ കുറച്ച് ഉപ്പും, സുഗന്ധദ്രവ്യവും നിന്റെ വിരല്‍തുമ്പ് കൊണ്ടു സ്പര്‍ശിച്ചാല്‍ മാത്രം മതി നിന്നെ ഈ പീഡനങ്ങളില്‍ നിന്നൊഴിവാക്കാം." ഇത്തരം ജല്‍പ്പനങ്ങളില്‍ കുപിതയായ വിശുദ്ധ ആ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കള്‍ ചവിട്ടിയരക്കുകയും ചെയ്തു. അവളുടെ ചെറുപ്രായത്തെ ഓര്‍ത്തും, അശ്രദ്ധമൂലമെന്നു കണ്ടും, തന്റെ മുന്നിലുള്ള ശിക്ഷകളെ കുറിച്ചുള്ള പേടി മൂലമെന്നും കരുതി ക്ഷമിക്കാവുന്ന ഒരു പ്രവര്‍ത്തി. എന്നാല്‍, ന്യായാധിപന്റെ ഉത്തരവിന്മേല്‍ രണ്ടു ശിക്ഷനടപ്പാക്കുന്ന ആള്‍ക്കാര്‍ അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകള്‍ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള്‍ ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു. അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള്‍ ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയല്‍ അല്ലാതെ ഒന്നും തന്നെ അവളുടെ വായില്‍ നിന്നും കേട്ടില്ല. ക്രമേണ അഗ്നി അവളുടെ മുടിയെ കാര്‍ന്നു തിന്നുകയും തുടര്‍ന്ന്‍ തലക്കും മുഖത്തിന് ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാന്‍ പറ്റാതെയായി. ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായില്‍ നിന്നും പുറത്ത് വന്നു, വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള്‍ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധയുടെ നാമം ഡിസംബര്‍ 10നാണ് പരാമര്‍ശിച്ചിരിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമായിലെ കാര്‍പ്പൊഫോറസ് 2. ബ്രെഷ്യായിലെ ദേവൂസുഡേഡിത്ത് 3. കരാച്ചെഡോയിലെ ഫ്ലോരെന്‍സിയൂസ് 4. ഗലേഷ്യനില്‍ ക്രൂശിതനായ ജെമെല്ലൂസ് 5. ഗ്രിഗറി തൃതീയന്‍ പാപ്പാ 6. ഫ്രാന്‍സിലെ ഗുത്ത്മാരൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:48:38.jpg
Keywords: വിശുദ്ധ എ

3457
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
Content: 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. വിശുദ്ധ തോമസ്സിന്റെ 'സുമ്മാ' അദ്ദേഹത്തിന് മനപാഠമായിരുന്നു. 1597-ല്‍ വിശുദ്ധന്‍ അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയിലെ മറ്റൈന്‍കോര്‍ട്ട് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും, നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു. വിശുദ്ധ ഫൗരിയര്‍ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങള്‍ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം പരസ്പരധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാര്‍ക്കായി 'സെന്റ്. സെബാസ്റ്റ്യന്‍', സ്ത്രീകള്‍ക്കായി 'ഹോളി റോസറി', പെണ്‍കുട്ടികള്‍ക്കായി 'ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' അല്ലെങ്കില്‍ 'ചില്‍ഡ്രണ്‍ ഓഫ് മേരി' എന്നീ മൂന്ന് സന്നദ്ധ സംഘടനകള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരായുള്ള ചില സംവാദങ്ങള്‍ വിശുദ്ധന്‍ ചിട്ടപ്പെടുത്തി. ഈ സംവാദങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ പൊതുജനങ്ങള്‍ക്കായി വായിക്കുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനായി 1598-ല്‍ വിശുദ്ധന്‍ നോട്രെ-ഡെയിം (Congregation of Notre-Dame) എന്ന സന്യാസിനീ സഭക്ക് രൂപം നല്‍കി. ഈ സഭ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമായിരുന്നു. ക്രമേണ ഈ സഭ പടര്‍ന്ന്‍ പന്തലിച്ചു. 1621-ല്‍ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധന്‍ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങള്‍ പരിഷ്കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629-ല്‍ 'ഔര്‍ സേവിയര്‍' എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധന്‍ ആഗ്രഹിച്ചു. 1625-ല്‍ വിശുദ്ധന്‍ ജോണ്‍ കാല്‍വിന്‍റെ സിദ്ധാന്തമായ 'കാല്‍വിനിസം' എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു. ആറു മാസത്തിനുള്ളില്‍ "പാവം അപരിചിതര്‍ poor strangers" എന്ന്‍ അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ മുഴുവന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. 'House of Lorrain' ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക് ഒളിവില്‍ പോകേണ്ടതായി വന്നു. അവിടെ വച്ച് വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. 1730-ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഹൈപ്പര്‍ക്കുസ്, ഫിലോത്തെയൂസ്, ജെയിംസ്, പരാഗ്രൂസ്, അബിബൂസ്, റോമാനൂസ് ലോള്ളിയന്‍ 2. മോ രൂപതയിലെ ജുവാര്‍ ആശ്രമാധിപയായ ബാള്‍ഡാ 3. ഡോള്‍ ബിഷപ്പായിരുന്ന ബുഡോക്ക് 4. ഫ്രാന്‍സിലെ സിപ്രിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:50:49.jpg
Keywords: വിശുദ്ധ പീ

3458
Category: 5
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ
Content: “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് വര്‍ഷങ്ങളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈ അഭിവാദ്യം പുതുമയോടെ മുഴങ്ങി കേള്‍ക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു. അപ്പസ്തോലനായ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിച്ചിരിക്കുന്നത് പോലെ സ്വര്‍ഗ്ഗീയ പിതാവ് എല്ലാ പൂര്‍ണ്ണതയും തന്റെ അവതാരമായ തിരുകുമാരനില്‍ നിവസിപ്പിച്ചിരിക്കുന്നു (c.f. Col 1:12-20), ഇത് തിരുകുമാരനായ യേശുവിന്റെ ശിരസ്സില്‍ നിന്നും ദിവ്യശരീരമായ തിരുസഭയിലൂടെ പുറത്തേക്കൊഴുകുന്നു. തിരുശരീരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് യേശുവിന്റെ മഹത്വം അതിവിശിഷ്ടമായ രീതിയില്‍ അനാദികാലം മുതലേ തിരുകുമാരന്റെ അമ്മയാകാന്‍ ദൈവഹിതത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തില്‍ വ്യാപിച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സുവിശേഷത്തിന്റെ ആദ്യവായനയില്‍ ആദ്യമാതാവായ ഹവ്വയെ അനുസ്മരിക്കുന്നു. ആദ്യമാതാവുമായുള്ള ബന്ധനം അഴിക്കുന്ന ഒരു പുതിയ ഹവ്വയായി മറിയത്തെ സഭാ പിതാക്കന്മാര്‍ കാണുന്നത്. ആദ്യമാതാവായ ഹവ്വയുടെ അനുസരണകേട് മൂലമുണ്ടായ ആ ബന്ധനം തന്റെ വിധേയത്വത്താലും അനുസരണയാലും പരിശുദ്ധ മറിയം അഴിച്ചിരിക്കുന്നു. നിര്‍മ്മലതയിലും പൂര്‍ണ്ണതയിലും ഹവ്വ സൃഷ്ടിക്കപ്പെട്ടത് പോലെ വചനത്തിന്റെ പൂര്‍ത്തീകരണവും സകലരുടേയും പാപവിമോചകനുമായ രക്ഷകനെ മനുഷ്യകുലത്തിനു സമ്മാനിക്കുന്നതിനായി ഈ പുതിയ ഹവ്വയും ആദിപാപത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട് വന്നു. വിശുദ്ധ ഇറേനിയൂസ് ആദി പിതാവായ ആദം സൃഷ്ടിക്കപ്പെട്ട മണ്ണിന്റെ വിശുദ്ധിയോട് രണ്ടാമത്തെ ആദത്തിനു (ക്രിസ്തു) ജന്മം നല്‍കിയ പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെ താരതമ്യം ചെയ്തിരിക്കുന്നു. ‘ആദ്യസൃഷ്ടിയെന്ന നിലയില്‍ ആദത്തിന് തന്റെ സത്ത ഇതുവരെ ഉഴുതുമറിക്കാത്ത ശുദ്ധമായ മണ്ണില്‍ നിന്നുമാണ് ലഭിക്കുന്നത് (കാരണം ദൈവം അതുവരെ മഴപെയ്യിക്കുകയോ, ഒരു മനുഷ്യനും അതുവരെ ഭൂമി ഉഴുതു മറിക്കുകയോ ചെയ്തിരുന്നില്ല (ഉത്പത്തി 2:5)) ആയതിനാല്‍ വചനമാകുന്ന ദൈവം ആദത്തെ തന്നിലേക്ക് സംഗ്രഹിക്കുകയും കന്യകയായ മറിയത്തില്‍ നിന്നും ജന്മം സ്വീകരിക്കുകയും ചെയ്തു (Adversus hereses III, 21:10). 1854 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ മറിയത്തോടുള്ള ദൈവത്താല്‍ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചു. ഇതിന്‍ പ്രകാരം “കന്യകാ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു” (Denz.-Schonm, 2083). ഈ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ പഴക്കമൊന്നുമില്ലെങ്കിലും, ഇക്കാര്യത്തിലുള്ള വിശ്വാസവും ആരാധനരീതികളും വളരെ പഴക്കമുള്ളതാണ്. ഇതിനു പുറമേ, നാല് വര്‍ഷത്തിനു ശേഷം കന്യകാ മറിയം ലൂര്‍ദിലെ വിശുദ്ധ ബെര്‍ണാഡറ്റിനു പ്രത്യക്ഷപ്പെട്ട് ‘ഞാന്‍ നിര്‍മ്മല ഗര്‍ഭവതി’ എന്നരുളി ചെയ്തുകൊണ്ട് ഈ പ്രമാണത്തിന്റെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മക്ക് ലഭിച്ച ഈ പ്രത്യേക ദൈവനിയോഗം മൂലം - എല്ലാ മനുഷ്യരും അവര്‍ ഗര്‍ഭത്തില്‍ രൂപം പ്രാപിക്കുന്നത് മുതല്‍ ആദിപാപത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിന് കാരണമാകുന്നു – ഇത് പരിശുദ്ധ ത്രിത്വത്തിന്റെ രക്ഷാകര പദ്ധതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു. ഏകവും-ത്രിത്വൈകവുമായ ദൈവം ആദ്യം മുതലേ തന്നെ പാപികളായ മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ ഭാവിയില്‍ അവതാരം കൊള്ളുന്നതിനായി പദ്ധതിയിട്ടിരുന്നു. അതിനാല്‍ ദൈവം കന്യകാമറിയത്തെ തിരഞ്ഞെടുക്കുകയും അവളിലൂടെ അവതരിച്ച രക്ഷകന്‍ വഴി സൃഷ്ടിയുടെ യഥാര്‍ത്ഥ മഹത്വം പുനസ്ഥാപിക്കുകയും ചെയ്യുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ തന്നെ ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ വായനയില്‍ ദൈവം തന്റെ തിരുമുന്‍പില്‍ നമ്മെ വിശുദ്ധിയുള്ളവരും നിര്‍മ്മലരായവരും ആയി കാണുവാന്‍ ആഗ്രഹിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജന്മനാലുള്ള നമ്മുടെ വിശുദ്ധി വീണ്ടെടുക്കുവാനാവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിര്‍മ്മല മാതാവിലൂടെ, ദൈവം നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം വരുത്തിവച്ച നാശത്തിന് ഒരു ശാശ്വത പരിഹാരം കാണുകയും പ്രതീക്ഷയറ്റ വിധം നഷ്ടപ്പെട്ട നമ്മുടെ ജന്മനാലുള്ള യഥാര്‍ത്ഥ വിശുദ്ധി തിരികെ തരികയും ചെയ്തിരിക്കുന്നു. മറിയത്തിന്റെ ദിവ്യമായ മാതൃത്വത്തിന്റെ നേരിട്ടുള്ള ഫലമാണ് പരിശുദ്ധാത്മാവിനാലുള്ള അവളുടെ നിര്‍മ്മല ഗര്‍ഭധാരണം. അവോസ്ടയിലെ വിശുദ്ധ അന്‍സ്ലേം ഇപ്രകാരം എഴുതി: നിശ്ചയമായും കന്യകാ മാതാവ് ദൈവീക വിശുദ്ധിയില്‍ അനുഗ്രഹീതയാക്കപ്പെട്ടിരിക്കുന്നുവെന്നുള്ളത് യുക്തിസഹമാണ്. ഇതിനേക്കാളും മഹനീയമായൊരു ഗര്‍ഭം ധരിക്കല്‍ കാണുവാന്‍ സാധ്യമല്ല. പിതാവായ ദൈവം തന്റെ സാദൃശ്യത്തിലുള്ള ഏക മകനെ പിതാവായ ദൈവത്തിന്റെയും കന്യകയുടേയും പുത്രനായി ജനിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു.' (De conceptu virginali et originali peccato, XVIII). ദൈവീക മാതൃത്വം എന്ന വിശേഷഭാഗ്യവും മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ് തിരുസഭയില്‍ അവള്‍ക്കുള്ള പ്രതാപം. സ്വര്‍ഗ്ഗത്തില്‍ സഭയുടെ ഒരുത്തമ പ്രതീകമാണ് പരിശുദ്ധ മറിയം, അവളിലൂടെ പുതുതായി വിജയകിരീടം ചൂടിയ ജെറുസലേം, അവിടെ ഒരു വേദനയോ മരണമോ ഉണ്ടായിരിക്കുകയില്ല. ഇതുകൊണ്ടാണ് ഇന്നത്തെ ആമുഖത്തില്‍ ഇപ്രകാരം ഉരുവിടുന്നത്: '..നിന്റെ മകന്റെ മാതാവാകാന്‍ യോഗ്യതയുള്ളവളാണ് അവള്‍, സഭയോടുള്ള നിന്റെ കാരുണ്യത്തിന്റെ അടയാളം നല്‍കപ്പെട്ടു കഴിഞ്ഞു, തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയായിരിക്കുമെന്നത് വളരെ മനോഹരമായിരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മറിയം വെറുമൊരു അനുയായി മാത്രമായിരിക്കുകയില്ല, മറിച്ച് അവളുടെ മകന്റെ മുന്‍പില്‍ ഏറ്റവും മഹത്വമുള്ളവള്‍ ആയിരിക്കും. അവള്‍ ദൈവത്തിന്റെ അമ്മയാണ്, എപ്പോഴും ആയിരിക്കുകയും ചെയ്യും, തിരുസഭയുടെ അമ്മ, മാലാഖമാരുടെയും വിശുദ്ധരുടേയും പരിശുദ്ധ രാജ്ഞീ. അതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയുടെ അവതാരികയില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. "നിന്റെ പക്കല്‍ ഞങ്ങളുടെ വക്താവായിരിക്കുവാനും, വിശുദ്ധിയുടെ മാതൃകയായിരിക്കുവാനും നീ അവളെ സകല സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു." രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ തന്നെ മറിയം നിര്‍മ്മലയായിരുന്നു. യഥാര്‍ത്ഥ വിശുദ്ധിയുടെ അനുഗ്രഹം കൂടാതെ ധന്യതയുടെ പൂര്‍ത്തീകരണവും അവള്‍ക്ക് ലഭിച്ചിരുന്നു. ഈ അനുഗ്രഹം ദൈവീക പ്രാസാദത്താല്‍ ഒരിക്കല്‍ നമുക്കും സ്വീകരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. നിര്‍മ്മലയായ മറിയം നന്മനിറഞ്ഞവള്‍ ആയിരുന്നു. അവള്‍ യേശുവിന്റെ വെറുമൊരു അനുയായി മാത്രമല്ല, ദൈവപ്രസാദത്താല്‍ പാപത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ ആയിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ വിളനിലമായിരുന്നു പരിശുദ്ധ മറിയം (St Thomas Aquinas, Exposito Salutationis Angelicae, I). നിര്‍മ്മലയായവള്‍, നമ്മളും ഒരിക്കല്‍ ആയിതീരും എന്ന് നാം ആഗ്രഹിക്കുന്ന സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മയും, രാജ്ഞിയും, എന്ന് നാം ഒരിക്കല്‍ വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി തിരുമുന്‍പില്‍ പാടും. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ട്രെവെസ്സിലെ ബിഷപ്പായിരുന്ന എവക്കാരിയൂസ് 2. എവുത്തീക്കിയന്‍ പാപ്പാ 3. ജര്‍മ്മനിയിലെ ഗുന്തില്‍സ് 4. അലക്സാണ്ട്രിയായിലെ മക്കാരിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:55:20.jpg
Keywords: പരിശുദ്ധ കന്യ