Contents
Displaying 3241-3250 of 26096 results.
Content:
3494
Category: 18
Sub Category:
Heading: കെസിബിസിയ്ക്കു പുതിയ സാരഥികള്‍: ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പ്രസിഡന്റ്
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പിഒസിയിൽ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പത്തനംതിട്ട ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ആരംഭിച്ച കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തസമ്മേളനം ഇന്നലെയാണ് അവസാനിച്ചത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2016-12-07-02:54:46.jpg
Keywords: KCBC, Pravachaka Sabdam,

3495
Category: 1
Sub Category:
Heading: യേശുക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതായി ഗവേഷണ ഫലങ്ങൾ
Content: ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതാണെന്നു തെളിയിക്കുന്ന ഗവേഷണ ഫലങ്ങൾ പുറത്ത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, അതിലുപരിയായി ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് കല്ലറയുടെ മുകളിലായി നിര്‍മ്മിച്ചിരുന്ന മാര്‍ബിള്‍ കൊണ്ടുള്ള നിര്‍മ്മിതി മാറ്റിയത്. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമായി ഒരു പ്രത്യേകതരം ഇലക്ട്രോമാഗ്നറ്റിക് വികരണം അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്നു ലോകത്തിൽ ലഭ്യമായ ഒരു ശാസ്ത്രീയ ഉപകരണങ്ങൾക്കും അളക്കുവാൻ സാധിക്കാത്ത വിധം ശക്തമാണ് ഈ വികിരണമെന്നു ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. ഈ വൈദ്യുതകാന്തിക വികരണവും, ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ പൊതിഞ്ഞു സൂക്ഷിച്ച തിരുകച്ചയില്‍ പതിഞ്ഞ ചിത്രവുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇറ്റലിയിലെ ദേശീയ ഏജന്‍സിയായ 'എനര്‍ജി ആന്റ് സസ്റ്റെയ്‌നബിള്‍ ഡവലപ്പ്‌മെന്റ്' തിരുകച്ചയെ സംബന്ധിച്ച് അഞ്ച് വര്‍ഷം നീണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിൽ പ്രതിപാദിച്ചിരിക്കുന്ന റേഡിയേഷന്‍ തരംഗങ്ങളും ഇപ്പോൾ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട റേഡിയേഷന്‍ തരംഗങ്ങളും സമാനമാണ് എന്ന ശാസ്ത്രീയ കണ്ടുപിടുത്തം ഏവരെയും അത്ഭുതപ്പെടുത്തുന്നു. തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം തീവ്രമായ പ്രകാശത്തിന്റെ ഫലമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നു ശാസ്ത്രസംഘം അന്ന് കണ്ടെത്തിയിരുന്നു. 'വാക്വം അള്‍ട്രാ വൈലറ്റ്' (VUV) എന്ന പ്രത്യേക തരം റേഡിയേഷന്‍ മൂലമാണ്, തിരുകച്ചയില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പതിയുവാന്‍ കാരണമായതെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടിരുന്നു. ഒരു ലിനന്‍ തുണിയില്‍ സാധാരണ ഉയരവും, ശരീരഭാരവുമുള്ള ഒരാളുടെ ചിത്രം രേഖപ്പെടുത്തുന്നതിനായി മുപ്പത്തിനാലായിരം ബില്യണ്‍ വാട്ട്‌സ് പ്രസരണമുള്ള VUV റേഡിയേഷന്‍ ആവശ്യമാണ്. എന്നാല്‍, മനുഷ്യര്‍ ശാസ്ത്ര സഹായത്തോടെ വികസിപ്പിച്ചെടുത്ത VUV റേഡിയഷന്റെ ശക്തി വളരെ കുറച്ചു ബില്യണ്‍ വാട്ട്‌സില്‍ മാത്രം ഒതുങ്ങുന്നു. തിരുകച്ചയില്‍ മുപ്പത്തിനാലായിരം വാട്ട്‌സ് പ്രസരണശേഷിയിലൂടെ മാത്രം രൂപപ്പെടുത്തുവാന്‍ സാധിക്കുന്ന ഒരു ചിത്രം വന്നതിനെ അതിമാനൂഷികം എന്നാണ് ശാസ്ത്രവും വിശേഷിപ്പിക്കുന്നത്. കല്ലറയിലെ റേഡിയേഷന്‍ തരംഗങ്ങളും, തിരുകച്ചയില്‍ ക്രിസ്തുവിന്റെ ചിത്രം പതിയുവാന്‍ കാരണമായ റേഡിയേഷനും അന്നും, ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ അസ്ഥിത്വത്തെയാണ് എടുത്ത് കാണിക്കുന്നത്. നേരത്തെ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ മുതല്‍ ശക്തമായ സുഗന്ധം പ്രദേശത്ത് പരക്കുകയാണന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇവിടെനിന്നും ലഭിക്കുന്ന ഗവേഷണ ഫലങ്ങൾ മാനുഷീകമായ പല കണക്കുകൂട്ടലുകളെയും അതിലംഘിക്കുന്നുവെന്ന സത്യവും ശാസ്ത്രസംഘം രേഖപ്പെടുത്തുന്നു. മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രത്തിന്റെ പരിമിതികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളിലേക്കാണ് ഈ ഗവേഷണ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്.
Image: /content_image/News/News-2016-12-07-09:36:16.png
Keywords: ക്രിസ്തുവിന്റെ കല്ലറ

3496
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ വൈദിക പഠനത്തിൽ നിന്നും ഒഴിവാക്കണമെന്ന മാർഗ്ഗനിർദ്ദേശവുമായി വത്തിക്കാൻ
Content: വത്തിക്കാന്‍: സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ വൈദിക പഠനത്തിൽ നിന്നും ഒഴിവാക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചു. 'ദ ഗിഫ്റ്റ് ഓഫ് പ്രീസ്റ്റിലി വൊക്കേഷന്‍' എന്ന പേരില്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇതുസംബന്ധിക്കുന്ന വിശദീകരണം വത്തിക്കാന്‍ നടത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവര്‍ക്ക് സെമിനാരിയില്‍ പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരക്കാര്‍ തിരുപട്ടത്തിന് അര്‍ഹരല്ലെന്നുമാണ് വത്തിക്കാന്‍റെ മാര്‍ഗ്ഗനിര്‍ദേശം വ്യക്തമാക്കിയിരിക്കുന്നത്. 2005-ല്‍ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ സംബന്ധിക്കുന്ന മറ്റൊരു രേഖ നിലനിന്നിരുന്നു. പ്രസ്തുത രേഖ പ്രകാരം സ്വവര്‍ഗാനുരാഗത്തോട് അഭിമുഖ്യമോ, അതിനെ അനുകൂലിക്കുകയോ ചെയ്യുന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍, അവരുടെ ആത്മീയ ഗുരു, തിരുപട്ട ശുശ്രൂഷകള്‍ക്ക് മുമ്പ് ഇത്തരക്കാരെ ആ പ്രവണതയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് നിലനിന്നിരുന്നത്. 2005-ല്‍ പുറത്തുവന്ന രേഖ സ്വവര്‍ഗ്ഗാനുരാഗത്തെ അനുകൂലിക്കുന്നതാണെന്നും, സഭ പരോക്ഷമായി സ്വവര്‍ഗ്ഗാനുരാഗത്തെ പിന്‍തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും ചിലര്‍ തെറ്റായി വാദിച്ചു. ഇത്തരം സാഹചര്യങ്ങള്‍ നിലനിന്നിരുന്നതിനാലാണ് ഇതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം വത്തിക്കാന്‍ നേരിട്ട് പുറപ്പെടുവിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെയാണ് വൈദികര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സമിതി കൂടുതല്‍ വ്യക്തതയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വൈദികരാകുവാനുള്ള യോഗ്യതകളെ വിശദീകരിക്കുന്ന രേഖ, അവസാനമായി 1970-ല്‍ ആണ് വത്തിക്കാന്‍ പുറത്തിറക്കിയത്. 1985-ല്‍ ഇതിനെ വീണ്ടും ഭേദഗതി ചെയ്തിരുന്നു. അതാതു രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതില്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ ബിഷപ്പുമാരുടെ കൗണ്‍സിലിന് വത്തിക്കാന്‍ പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ വൈദിക പഠനത്തില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുന്ന രേഖയില്‍ വൈദികര്‍ക്ക് വേണ്ട ഗുണങ്ങളെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്. "വൈദികരായി തിരുപട്ടം സ്വീകരിക്കുന്നവര്‍ അവരുടെ ജീവിതത്തെ പൂര്‍ണ്ണമായും ഈ സേവനത്തിനായി നല്‍കണം. ദൈവത്തിന്റെയും മനുഷ്യരുടെയും സേവനമാണ് വൈദികരുടെ ലക്ഷ്യം. ക്രിസ്തുവാണ് തങ്ങളുടെ ജീവിതപങ്കാളിയെന്ന പൂര്‍ണ്ണ ബോധ്യം വൈദികര്‍ക്ക് ആവശ്യമാണ്". രേഖ വിശദമാക്കുന്നു. പുരോഹിത സമൂഹത്തിന് നേരെ ഉയരുന്ന ആരോപണങ്ങളെ നേരിടുന്നതിന് വൈദികര്‍ എല്ലായ്‌പ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്നും, പ്രശസ്തിക്കു വേണ്ടിയുള്ള ഒരു പ്രവര്‍ത്തിയിലും വൈദികര്‍ ഏര്‍പ്പെടരുതെന്നും 'ദ ഗിഫ്റ്റ് ഓഫ് പ്രീസ്റ്റിലീ വൊക്കേഷന്‍' പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. വൈദികരുടെ വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ബഞ്ചമിന്‍ സ്റ്റെല്ലയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-12-08-03:25:53.jpg
Keywords: Vatican,confirms,ban,on,homosexual,candidates,for,priesthood

3497
Category: 18
Sub Category:
Heading: കെസിബിസി കമ്മീഷൻ ചെയർമാന്മാരെ തെരഞ്ഞെടുത്തു
Content: കൊച്ചി: കെസിബിസിയുടെ വിവിധകമ്മീഷനുകളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം റിലീജിയസ് കമ്മീഷന്‍ ചെയര്‍മാനായും ബിഷപ് ഏബ്രഹാം മാർ യൂലിയോസ് ബൈബിൾ കമ്മീഷന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ കമ്മീഷന്‍ ചെയര്‍മാന്‍ന്മാരെയും തിരഞ്ഞെടുത്തത്. #{red->n->n-> ചെയർമാന്മാരും കമ്മീഷനുകളും: }# ** ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ(മീഡിയ) ** ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് (ഫാമിലി) ** ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് (ലെയ്റ്റി, സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ്), ** ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി (വിമൻസ്) ** ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് (എഡ്യുക്കേഷൻ) ** ബിഷപ് ജോസഫ് മാർ തോമസ് (യൂത്ത്) ** ബിഷപ് ഡോ. അലക്സ് വടക്കുംതല (ലേബർ) ** ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് (ജസ്റ്റീസ് ആൻഡ് പീസ്) ** ബിഷപ് മാർ ജേക്കബ് മുരിക്കൻ (എസ്സി/എസ്ടി/ബിസി) ** ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (ടെമ്പറൻസ്) ** ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ (തിയോളജി) ** ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് (ഹെൽത്ത്) ** ബിഷപ് ഡോ. വിൻസന്റ് സാമുവൽ (വൊക്കേഷൻ) ** ബിഷപ് സാമുവൽ മാർ ഐറേനിയോസ് (കരിസ്മാറ്റിക്), ** ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (എക്യുമെനിസം ആൻഡ് ഡയലോഗ്).
Image: /content_image/News/News-2016-12-08-04:54:02.jpg

3498
Category: 8
Sub Category:
Heading: അമലോത്ഭവനാഥയോടുള്ള ഭക്തി വഴി യേശുവിനെ കണ്ടുമുട്ടുക
Content: “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു (ലൂക്കാ 1:38). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 8}# പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന സ്ഥലങ്ങളായ ലൂര്‍ദ്ദ്, ഫാത്തിമ, ഗ്വാഡലൂപ്പ എന്നിവയെ “ആത്മീയ ചികിത്സാലയങ്ങള്‍” എന്നാണു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ വിളിക്കുന്നത്. ദൈവത്തെ കേന്ദ്രമാക്കാതെയുള്ള ജീവിതം, കാരുണ്യവും അനുതാപവും ഇല്ലാത്ത അവസ്ഥ, ജീവിതത്തോടുള്ള വിരക്തി തുടങ്ങിയവയാകുന്ന അസുഖങ്ങളുമായി പലരും ഇവിടങ്ങളില്‍ എത്തുന്നു. ദൈവമാതാവിന്റെ മാതൃസഹജമായ മാധ്യസ്ഥം വഴിയും, ദൈവാനുഗ്രഹം വഴിയും ഈ ദേവാലയങ്ങളില്‍ ശക്തമായ മനപരിവര്‍ത്തനങ്ങള്‍ നടക്കുന്നു. ദൈവം തന്റെ വചനങ്ങള്‍ വഴി ഇവിടെ രോഗശാന്തി വര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയും, അനുരജ്ഞന കൂദാശയും അമലോത്ഭവ മാതാവിന്റെ മാധ്യസ്ഥവും വഴി രോഗികള്‍ യേശുവിനെ കണ്ടു മുട്ടുന്നു. #{blue->n->n->വിചിന്തനം:}# പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ഏതെങ്കിലും ദേവാലയം സന്ദര്‍ശിക്കുക. അമലോത്ഭവ മാതാവിനോടുള്ള നിങ്ങളുടെ ഭക്തിയില്‍ ആഴപ്പെടുക. അതുവഴി അവളുടെ മാതൃസഹജമായ ആശ്ലേഷം നമ്മുടെ മരണസമയത്ത് നമ്മുക്ക് ആശ്വാസം പകരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-08-05:29:47.jpg
Keywords: ഫാത്തിമ

3499
Category: 8
Sub Category:
Heading: നമ്മുടെ വീഴ്ചകള്‍ക്ക് പരിഹാരം ചെയ്യുന്ന സ്ഥലം
Content: “അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിന്‍” (1 പത്രോസ് 3:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 9}# “നമ്മളാല്‍ കഴിയുന്ന വിധം അവരെ സ്നേഹിച്ചിരുന്നുവെന്ന് നമ്മള്‍ അവരോടു പറഞ്ഞിട്ടുണ്ടാവില്ല. അതുമല്ലെങ്കില്‍ ഒരുപക്ഷെ ചെറിയ തെറ്റുകള്‍ക്ക് പോലും നമ്മള്‍ അവരോടു ക്ഷമിച്ചിട്ടുണ്ടാവില്ല. നമ്മുടെ പ്രാര്‍ത്ഥനകളും, സഹനങ്ങളും, ത്യാഗങ്ങളും വഴി നമ്മുടെ ആ വീഴ്ചകള്‍ക്ക് പരിഹാരം ചെയ്യുവാന്‍ കഴിയുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. നമ്മള്‍ സ്നേഹിക്കുന്നവര്‍ക്ക് ആനന്ദവും, ആശ്വാസവും നല്‍കുക എന്നത് ശുദ്ധീകരണസ്ഥലം സാധ്യമാക്കുന്നു ” (ഫുള്‍ട്ടന്‍ ജെ. ഷീന്‍, ധന്യനായ മെത്രാപ്പോലീത്ത). #{blue->n->n->വിചിന്തനം:}# സഹനങ്ങള്‍ക്ക് ഇടയിലും നമ്മളെ ഓര്‍ക്കുന്ന ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി അരമണിക്കൂര്‍ ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-08-05:36:09.jpg
Keywords: ഫുള്‍ട്ടന്‍ ജെ ഷീന്‍

3500
Category: 18
Sub Category:
Heading: 14 ഇന കര്‍മ്മപദ്ധതികളുമായി ആകാശപ്പറവകളുടെ കൂട്ടുകാർ: 'കാരുണ്യയുഗ പ്രവേശന' പദ്ധതിയ്ക്കു നാളെ തുടക്കം
Content: കൊച്ചി: കാരുണ്യം ജീവിതശൈലിയാക്കി മാറ്റുന്ന സംസ്കാരം രൂപപ്പെടുത്തുന്നതിനു ജാതിമതവ്യത്യാസമില്ലാതെ പൊതുസമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയറിന്റെ (ആകാശപ്പറവകളുടെ കൂട്ടുകാർ) 'കാരുണ്യയുഗ പ്രവേശന' പദ്ധതിയ്ക്കു നാളെ തുടക്കമാകും. ആകാശപ്പറവകളുടെ കൂട്ടുകാരുടെ ആസ്‌ഥാനമായ മലയാറ്റൂർ മാർ വാലാഹ് ദയറയിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തും. പത്തിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാരുണ്യവർഷ സമാപനത്തിന്റെയും കാരുണ്യയുഗ പ്രവേശനത്തിന്റെയും പ്രഖ്യാപനം നടത്തും. കാരുണ്യയുഗ പ്രവേശനത്തിന്റെ ഭാഗമായി 14 ഇനം കർമപദ്ധതികൾക്കാണു പ്രസ്‌ഥാനം തുടക്കം കുറിക്കുന്നതെന്നു ആകാശപ്പറവകളുടെ കൂട്ടുകാർ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകൻ ഫാ.ജോർജ് കുറ്റിക്കൽ, സംസ്‌ഥാന ഡയറക്ടർ ഫാ. മാത്യു തുണ്ടത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കാരുണ്യശുശ്രൂഷാ രംഗങ്ങളിൽ ശ്രദ്ധേയരായ റവ.ഡോ.ജോൺ തേയ്ക്കാനത്ത്, ഫാ.വർഗീസ് കരിപ്പേരി, സന്തോഷ് മരിയസദൻ, ഫാ. ജോർജ് മണ്ണംപ്ലാക്കൽ, സിസ്റ്റർ ജോസി, ഫാ. അല്ക്സാണ്ടർ കുരീക്കാട്ടിൽ, റവ.ഡോ.ഫ്രാൻസിസ് കൊടിയൻ എന്നിവർ രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകൾ നയിക്കും.
Image: /content_image/India/India-2016-12-08-07:49:42.jpg
Keywords: fbaworld

3501
Category: 18
Sub Category:
Heading: സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം: കെസിബിസി
Content: കൊച്ചി: നോട്ടു പിൻവലിക്കലിലൂടെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന്‍ കേരള കത്തോലിക്കാ മെത്രാൻ സമിതി. നോട്ടു പിൻവലിക്കൽ ലക്ഷ്യം വയ്ക്കുന്ന സദ്ഫലങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പിഒസിയിൽ സമാപിച്ച ശൈത്യകാല കെസിബിസി സമ്മേളനം ആഹ്വാനംചെയ്തു. ഗ്രാമപ്രദേശങ്ങളിൽനിന്നും പിന്നോക്ക വിഭാഗങ്ങളിൽനിന്നും സമാഹരിക്കുന്ന പണം നഗരകേന്ദ്രീകൃതമായ വമ്പൻ വ്യവസായങ്ങളിലും പദ്ധതികളിലും മാത്രം മുതൽ മുടക്കുന്നത്, ഗ്രാമങ്ങളും നഗരവും തമ്മിലുള്ള വിടവ് കൂട്ടും. ഇതു നഗരങ്ങൾക്കു വേണ്ടി ഗ്രാമങ്ങൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കും. കൃഷിക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും തീരദേശജനതയുടെയും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഗ്രാമങ്ങളുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സത്വര നടപടികളുണ്ടാകണം. സ്ത്രീ– പുരുഷ വ്യക്‌തിത്വങ്ങളുടെ തുല്യമഹത്വവും പാരസ്പര്യവും മാനിക്കപ്പെടണം. സഭയുടെ വിശ്വാസ, ധാർമിക പരിശീലനത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആരോഗ്യകരമായ സ്ത്രീ–പുരുഷബന്ധത്തിനു പ്രാധാന്യവും പരിശീലനവും നൽകണം. സ്നേഹത്തിന്റെ പക്വതയിലേക്കു വളരാനും ഭാവിജീവിതം ക്രമപ്പെടുത്താനും യുവതലമുറയെ സഹായിക്കുന്നതിൽ ശ്രദ്ധ വേണം. കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിന്റെയും സാഹചര്യം തിരിച്ചറിഞ്ഞു കാരുണ്യത്തോടും സഹാനുഭൂതിയോടുംകൂടി അവരെ അനുധാവനം ചെയ്യാൻ സഭാശുശ്രൂഷകർക്കു കഴിയണം. കുടുംബങ്ങളുടെ ശുശ്രൂഷകളിൽ പരിശീലനം ലഭിച്ച അല്മായരുടെ സേവനം പ്രയോജനപ്പെടുത്തണം. സ്ത്രീകളോടും കുട്ടികളോടും സമൂഹത്തിൽ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
Image: /content_image/News/News-2016-12-08-08:16:58.jpg
Keywords:

3502
Category: 1
Sub Category:
Heading: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു
Content: റായ്പൂര്‍: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നു ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 55-കാരിയായ വീട്ടമ്മയെ ആള്‍ക്കൂട്ടം ഹീനമായി കൊലപ്പെടുത്തിയ സംഭവം ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഡോകാവായ എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന സമാരി കസാബി എന്ന വീട്ടമ്മയെയാണ് തീവ്രഹൈന്ദവ വാദികള്‍ അക്രമിച്ച് നഗ്നനായാക്കിയ ശേഷം കൊലപ്പെടുത്തിയത്. ഇവരുടെ മൃതശരീരം രാത്രിയില്‍ തന്നെ അക്രമികള്‍ തീയിലിട്ട് ചുട്ടുകരിച്ചിരിന്നു. സമാരി കസാബി താമസിച്ചിരിന്ന ഗ്രാമത്തിലെ നിരവധി ക്രൈസ്തവര്‍ ഹൈന്ദവതീവ്രവാദികളുടെ വധഭീഷണിയെ തുടര്‍ന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുകയാണെന്ന് പിന്നീട് പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരേയും, ഗ്രാമതലവനേയും പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തുവെങ്കിലും കേസ് ചാര്‍ജ് ചെയ്യാതെ തന്നെ വിട്ടയച്ചിരിന്നു. സമാരിയുടെ 35 വയസുകാരന്‍ മകന്‍ സുകൂറയെ കൊലപ്പെടുത്തുവാനാണ് അക്രമികള്‍ കൂട്ടമായി എത്തിയത്. സുകൂറയെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ സമാരി കസാബിയെ ഹീനമായി കൊലചെയ്തത്. മധ്യപ്രദേശിലെ ജബാട്ട് എന്ന പ്രദേശത്തെ ക്രൈസ്തവര്‍ക്കു നേരെ അക്രമം നടന്ന അതേ സമയത്താണ് ഛത്തീസ്ഗഢില്‍ അക്രമികള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത്. ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ 'ഡെയിലി എക്സ്പ്രെസ്' തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിട്ടുള്ളത്. ഒരുതരത്തിലുള്ള വേര്‍ത്തിരിവും രാജ്യത്ത് അനുവദിക്കില്ലെന്നും മോഡി പ്രഖ്യാപിച്ചിരിന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാന്‍ ഭരണഘടന തന്നെ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ മതം മാറുന്നതിനെ വിലക്കി പ്രത്യേക നിയമം പാസാക്കിയിരിക്കുകയാണ്. പിന്നോക്ക ജനവിഭാഗങ്ങള്‍ എല്ലാക്കാലത്തും മുന്നോക്ക ഹൈന്ദവരുടെ അടിമകളായി തുടരണമെന്ന താല്‍പര്യമാണ് ഇത്തരം നിയമങ്ങള്‍ക്ക് പിന്നിലെന്ന ആരോപണം ശക്തമാണ്. മതംമാറുവാന്‍ നിരോധനമുള്ള സംസ്ഥാനങ്ങളില്‍ ഹൈന്ദവ മതത്തിലേക്ക് ചേരുന്നതിന് വിലക്കില്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. വീട്ടിലേക്കുള്ള ഒരു മടങ്ങിവരവ് എന്നാണ് ഇത്തരം മതം മാറ്റത്തെ ഭരണാധികാരികള്‍ പോലും വിവരിക്കുന്നത്. ഇത്തരം നടപടികളില്‍ നിന്നും തന്നെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന കാര്യം വ്യക്തമാണ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചാരിറ്റബിള്‍ സംഘടനകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തടഞ്ഞിട്ടുണ്ട്. യുകെയില്‍ നിന്നുള്ള സഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന 'ജനറല്‍ കൗണ്‍സില്‍ ഫോര്‍ കംപാഷന്‍ ഇന്റര്‍നാഷണല്‍' എന്ന സംഘടനയ്ക്കും ഇത്തരത്തില്‍ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ഒന്നരലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനും, മറ്റു കാര്യങ്ങള്‍ക്കും സഹായങ്ങള്‍ എത്തിച്ചു നല്‍കിയ സംഘടനയായിരുന്നു ഇത്. ഇത്രയും കുട്ടികള്‍ക്ക് സമാന്തരമായ ഒരു സൗകര്യവും ഒരുക്കാതെയാണ് കേന്ദ്രം സര്‍ക്കാര്‍ സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ചത്. മതം മാറ്റുകയാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു ഉദ്ദേശവും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്ക്കില്ലെന്ന് അതിന്റെ വക്തവായ സ്റ്റീഫന്‍ ഓക്ലേ പറഞ്ഞു. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 17-ാം സ്ഥാനമാണുള്ളത്.
Image: /content_image/News/News-2016-12-08-10:15:30.jpg
Keywords: Horror,as,Christian,mother,stripped,and,beaten,to,death,in,India,by,mob,hunting,her,son

3503
Category: 6
Sub Category:
Heading: മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം നല്‍കാന്‍ തയാറാകുക
Content: "മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു" (ലൂക്കാ 3:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 8}# പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കുമുള്ള ആഹ്വാനം എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ക്കായി ആന്തരികമായി സ്വയം വെളിപ്പെടുത്താനുള്ള വിളി എന്നതാണ്. ഈ ആഹ്വാനത്തിന് പകരം വയ്ക്കാന്‍ സഭാചരിത്രത്തിലും മനുഷ്യചരിത്രത്തിലും മറ്റൊന്നില്ല. ഈ മനംമാറ്റത്തിന് വിളിക്കപ്പെട്ടവനായി ഓരോരുത്തരും സ്വയം കാണണം. നാം മറ്റുള്ളവരോട് തുറന്ന മനോഭാവമുള്ളവനായിരിക്കണമെന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. പക്ഷേ, ശരിക്കും ആരോടാണ്? കീറത്തുണി ധരിച്ച ഒരു ഭിക്ഷക്കാരന്‍ വന്ന് കൈ നീട്ടുമ്പോള്‍ പിന്നീടാകട്ടെ എന്ന് പറഞ്ഞ് ക്രിസ്തുവിന്റെ ഈ വിളി മാറ്റിവയ്ക്കാന്‍ സാധ്യമല്ല. ഓരോ മനുഷ്യര്‍ക്കും തന്നെ തന്നെ നല്‍കുവാന്‍ നാം എല്ലായ്‌പ്പോഴും തയ്യാറായിരിക്കണം. ചില സന്ദര്‍ഭങ്ങളില്‍ ഒറ്റവാക്കുകൊണ്ട് ഒരാള്‍ക്ക് ഒരു സമ്മാനം കൊടുക്കുവാന്‍ നമുക്ക് സാധിക്കും എന്നത് പരക്കെ പറയാറുള്ളതാണല്ലോ. എന്നാല്‍, ഒറ്റവാക്ക് കൊണ്ട് അയാളെ അടിക്കുവാനും, വേദനിപ്പിക്കുവാനും, മുറിവേല്‍പ്പിക്കുവാന്‍ പോലും നമുക്ക് കഴിയുന്നു. നമുക്കോരുത്തര്‍ക്കും സ്വയം നമ്മളെത്തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കുവാനും, അതേസമയം, മറ്റുള്ളവര്‍ നല്‍കുന്നത് സ്വീകരിക്കുവാനും ക്രിസ്തുവിനെ പിഞ്ചെല്ലേണ്ടത് അത്യന്താപേക്ഷിതമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.4.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-08-09:00:50.jpg
Keywords: ജീവിതം