Contents
Displaying 3191-3200 of 25019 results.
Content:
3438
Category: 1
Sub Category:
Heading: 'ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ': മെക്‌സിക്കന്‍ ജനതയെ സത്യവിശ്വാസത്തിലേക്ക് നയിച്ച മാതാവിന്റെ പ്രത്യക്ഷതയുടെ ചരിത്രം
Content: വാഷിംഗ്ടണ്‍: 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷതയിലൂടെയാണ് പരിശുദ്ധ കന്യാകമറിയാം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തുവിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ ഈ മാതാവിന്റെ പ്രത്യക്ഷത ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്. സ്‌പെയിന്‍കാര്‍ മെക്‌സിക്കോയിലെത്തി അവരുടെ ഭരണം സ്ഥാപിച്ച ശേഷമാണ് രാജ്യത്ത് കത്തോലിക്ക വിശ്വാസം വേരുറപ്പിക്കുന്നത്. അതിനു മുമ്പ് രാജ്യത്തുണ്ടായിരുന്നത് കുറെ പ്രാദേശിക ഗോത്രങ്ങളും, അവരുടെ വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന മെക്‌സിക്കന്‍ ജനതയുമായിരുന്നു. കത്തോലിക്ക വിശ്വാസം രാജ്യത്ത് ആരംഭിച്ച ശേഷം 1531-ല്‍ ആണ് കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് മാതാവ് പ്രത്യക്ഷത നല്‍കുന്നത്. 'അസ്റ്റക്' എന്ന ഗോത്രവിഭാഗത്തില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട തദ്ദേശീയനായ കര്‍ഷകനായിരുന്നു ജുവാന്‍ ഡിഗോ. ജുവാന്‍ ഡിഗോയെ കത്തോലിക്ക സഭ 2002-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷയില്‍ ആണ് വിശുദ്ധ ജുവാന്‍ ഡിഗോയോട് മാതാവ് തന്റെ സന്ദേശങ്ങള്‍ വെളിപ്പെടുത്തിയത്. കര്‍ഷകനായിരുന്ന ജുവാന്‍ ഡിഗോയുടെ ജീവിതം ക്ലേശപൂര്‍വ്വമുള്ളതായിരുന്നു. ഇത്തരം ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോടുള്ള തന്റെ കരുതലിനെ സൂചിപ്പിക്കുന്നതിനു കൂടിയാണ് മാതാവ് ജുവാന്‍ ഡിഗോയ്ക്ക് പ്രത്യക്ഷത നല്‍കിയതെന്ന് നീരിക്ഷകര്‍ വിലയിരുത്തുന്നു. ഹെപ്പായക് മലനിരകളില്‍ ഒരു ദേവാലയം പണിയുവാന്‍ കത്തോലിക്ക നേതാക്കന്‍മാരോട് ആവശ്യപ്പെടണമെന്നാണ് മാതാവ് ജുവാന്‍ ഡിഗോയോട് പറഞ്ഞത്. കാലങ്ങള്‍ക്ക് ശേഷം ഇവിടെ ഉയര്‍ന്ന ദേവാലയമാണ് 'ദ ബസലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ'. മെക്‌സിക്കോ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ലോകത്തിലെ ദേവാലയമായി ഇന്ന് ഇവിടം മാറി. മൂന്നു തവണ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷമാണ് മാതാവിന്റെ പ്രത്യക്ഷത വിശുദ്ധ ജുവാന്‍ ഡിഗോയ്ക്ക് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുവാന്‍ സാധിച്ചത്. ഗൗഡാലുപ്പെയിലെ അത്ഭുതം നടന്നതും ഇതെ സമയത്താണ്. മൂന്നാം തവണ ബിഷപ്പിനെ സന്ദര്‍ശിക്കുന്ന സമയം ജുവാന്‍ ഡിഗോയ് തന്റെ കുപ്പായം ബിഷപ്പിന് മുന്നില്‍ വിടര്‍ത്തി കാണിച്ചു. അതില്‍ നിന്നും ഉണ്ടാകുന്ന പ്രത്യേക സുഗന്ധം ബിഷപ്പിന് അനുഭവിക്കുവാന്‍ സാധിച്ചു. വിശുദ്ധ ജുവാന്‍ ഡിഗോയ്, മാതാവിന്റെ രൂപത്തെ കുറിച്ചുള്ള വര്‍ണന ബിഷപ്പിനോട് നടത്തി. സമാനമായ രീതിയിലുള്ള ഒരു ചിത്രം അദ്ദേഹത്തിന്റെ കുപ്പായത്തിലും ഇതെ സമയം ഉണ്ടായി. മാതാവിന്റെ പ്രത്യക്ഷത നടന്നപ്പോളുണ്ടായ സുഗന്ധം വിശുദ്ധന്റെ കുപ്പായത്തില്‍ മാറാതെ നിന്നിരുന്നു. ലോകത്ത് ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ഏറ്റവും പ്രശസ്തമായ മാതാവിന്റെ ദൃശ്യങ്ങളിലൊന്നാണ് ഇതെന്ന് ഫാദര്‍ ബോബ് റൈറ്റ് സാക്ഷിക്കുന്നു. സാന്‍ അന്റോണിയോയിലുള്ള സെമിനാരിയിലെ അധ്യാപകന്‍ കൂടിയാണ് ഫാദര്‍ ബോബ് റൈറ്റ്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മാതാവിന്റെ ഈ ദര്‍ശനത്തിന്റെ പ്രസക്തിയേ കുറിച്ച് നിരവധി പേര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസറായ നാന്‍സി പിനീഡ ഇതിനെ സംബന്ധിക്കുന്ന ഒരു ബുക്ക് തന്നെ എഴുതിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ വിമോചനത്തെ എങ്ങനെയാണ് മാതാവിന്റെ ദര്‍ശനം സ്വാധീനിക്കുന്നതെന്നാണ് നാന്‍സി പിനീഡിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. സഭയില്‍ ആദ്യനൂറ്റാണ്ടിലുണ്ടായതിന് സമാനമായ പെന്തകോസ്തു അനുഭവമാണ് മാതാവിന്റെ പ്രത്യക്ഷതയോടെ മെക്‌സിക്കോയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും നാന്‍സി പിനീഡ വിശദീകരിക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 12-ാം തീയതിയാണ് ഗൗഡാലുപ്പെയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. അമേരിക്കയിലും മെക്‌സിക്കോയിലും ജനങ്ങള്‍ ഏറെ ഭക്തിയോടെയാണ് തിരുനാളിനെ വരവേല്‍ക്കുന്നത്. മെക്‌സിക്കന്‍ ജനത പരമ്പരാഗതമായ പല ചടങ്ങുകളും നടത്തിയാണ് തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കുന്നത്.
Image: /content_image/News/News-2016-12-02-13:06:53.jpg
Keywords: Our,Lady,of,Guadalupe’s,message,remains,alive,across,five,centuries

3439
Category: 18
Sub Category:
Heading: കൗതുക കാഴ്ചയൊരുക്കി ഇന്‍ക്ലൂസീവ് കൊച്ചി സഹൃദയ ഫെസ്റ്റ്
Content: അതിജീവനത്തിന്റെ കലകള്‍ക്കുമപ്പുറം അറിവും കൗതുകവും പകരുന്ന കാഴ്ചകളൊരുക്കി ഇന്‍ ക്ലുസീവ് കൊച്ചി- സഹൃദയ ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണ് ഭാരത് മാതാ കോളേജില്‍ ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശം ഒരുക്കിയിട്ടുള്ളത്. ഉപയോഗശേഷം വലിച്ചെറിയുന്ന പഴയകുപ്പികളും പാത്രങ്ങളും നിറം പൂശി കാഴ്ചമുറികളിലെ അലങ്കാരവസ്തുക്കളാക്കിയും തുണികളില്‍ മനോഹരമായ ചിത്രപ്പണികളൊരുക്കിയും പേപ്പര്‍ ബാഗുകളും അലങ്കാരപൂക്കളും ആഭരണങ്ങളുമൊക്കെ നിര്‍മ്മിച്ചും കാണികളെ അത്ഭുതപ്പെടുത്തുന്നത്. വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളിലും പുനരധിവാസ കേന്ദ്രങ്ങളിലും നിന്നുള്ളവരാണ്. കുടകളും നോട്ട് ബുക്കുകളും ഡിറ്റര്‍ജന്റുകളും അച്ചാറുകളും മെഴുകുതിരുകളും ചവിട്ടികളും ഗ്ലാസ്സുകളിലെ പെയിന്റിഗുകളും സീരിയല്‍ സെറ്റുകളുമൊക്കെ മികവിന്റെ കാര്യത്തില്‍ ആരോടും കിടപിടിക്കുന്നവയാണ്. ശാരീരിക പരിമിതികളെ മറികടക്കുന്നതിനുള്ള തെറാപ്പി ഉപകരണങ്ങളുടെ പ്രദര്‍ശനവും സഹൃദയ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഒളിംപ്യന്‍ ടി. സി യോഹന്നാന്‍ നിര്‍വ്വഹിച്ചു. നാളെ വരെ പ്രദര്‍ശനം തുടരും.
Image: /content_image/India/India-2016-12-03-04:06:50.JPG
Keywords:

3440
Category: 18
Sub Category:
Heading: ദൈവത്തിന്‍റെ കരുണയുടെ മുഖം കണ്ടെത്താന്‍ അജപാലകര്‍ ദൈവജനത്തെ സഹായിക്കുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊളംബോ: കുടുംബങ്ങളില്‍ ദൈവസാന്നിധ്യം കണ്ടെത്താന്‍ ഓരോരുത്തരും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളരണമെന്നും ഇതിന് കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സഭയുടെ പ്രേഷിതദൗത്യമാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊളംബോയില്‍ നടക്കുന്ന എഷ്യയിലെ മെത്രാന്മാരുടെ 11-ാമത് പ്ലീനറി സമ്മേളനത്തിന്‍റെ 5-ാം ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. "ഈശോയോടു കൂടെയായിരുന്ന ശിഷ്യന്മാര്‍ മിശിഹാ ആരാണ് എന്നു കണ്ടെത്തി. കുടുംബങ്ങളില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്ലീഹന്മാരുടെ വഴി തന്നെയാണ് നാം പിന്തുടരേണ്ടത്. കുടുംബങ്ങളില്‍ ദൈവസാന്നിധ്യം കണ്ടെത്താന്‍ ഓരോരുത്തരും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളരണം. ഇതിന് കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സഭയുടെ പ്രേഷിതദൗത്യം. ദൈവത്തിന്‍റെ കരുണയുടെ മുഖം കണ്ടെത്താന്‍ അജപാലകര്‍ ദൈവജനത്തെ അനുഗമിക്കുകയും സഹായിക്കുകയും ചെയ്യണം. കര്‍ദ്ദിനാള്‍ പറഞ്ഞു. മിശിഹായെ കണ്ടെത്തിയ കുടുംബങ്ങളുടെ യഥാര്‍ത്ഥ കൂട്ടായ്മയായിത്തീരണം സഭ എന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, ആദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. കൊളംബിയൻ സഭാ സമൂഹത്തിലെ മലയാളി വൈദികരും സെമിനാരി വിദ്യാർഥികളും അത്മായ സഹോദരങ്ങളും വിശുദ്ധകുർബാനയിൽ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2016-12-03-04:30:30.jpg

3441
Category: 1
Sub Category:
Heading: "ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ അവനെ പോലെ തന്നെ മരിക്കട്ടെ": ക്രൈസ്തവരെ ഐഎസ് ക്രൂശിച്ച് കൊല്ലപ്പെടുത്തുന്നതിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്
Content: ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി കൊലപ്പെടുത്തുന്നതായി വീണ്ടും റിപ്പോര്‍ട്ട്. കുരിശില്‍ തറച്ചു കൊലപ്പെടുത്തുന്നത് ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്. 'എഡിഎഫ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയ്ക്ക് ഇസാം എന്ന ഇറാഖി സ്വദേശിയാണ് ക്രൈസ്തവരെ ക്രൂശീകരിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ക്രിസ്തുവിനെ പോലെ തന്നെ കുരിശില്‍ തറച്ചു കൊലപ്പെടുത്തുമെന്നാണ് ഐഎസ് പറയുന്നത്. തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ ഇത്തരത്തിലാണ് ഐഎസ് കൊലപ്പെടുത്തിയതെന്ന് ഇസാം എഡിഎഫിനോട് വെളിപ്പെടുത്തി. "എന്റെ സഹോദരിയുടെയും മക്കളുടെയും മുന്നിലിട്ടാണ് അവളുടെ ഭര്‍ത്താവിനെ ഐഎസ് തീവ്രവാദികള്‍ ക്രൂശിലേറ്റി കൊലപ്പെടുത്തിയത്. 'നീ യേശുക്രിസ്തുവിനെ അത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കില്‍ നീ അവനെ പോലെ തന്നെ മരിക്കൂ' എന്ന് പറഞ്ഞാണ് ഡായിഷ് പോരാളികള്‍ സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂശിലേറ്റിയത്. സ്വന്തം മക്കളേയും ഭാര്യയേയും അവര്‍ നിര്‍ബന്ധപൂര്‍വ്വം ഈ ക്രൂശീകരണത്തിന് ദൃക്‌സാക്ഷികള്‍ ആക്കി". "കുരിശില്‍ കയറ്റിയ ശേഷം അവര്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി. പ്രാണവേദനയില്‍ നിലവിളിച്ച അയാളെ മരിക്കുന്നതിന് മുമ്പ് തീവ്രവാദികള്‍ പലവട്ടം വെടിവയ്ക്കുകയും ചെയ്തു. ഈ കാഴ്ച്ച കണ്ടുനിന്ന കുടുംബം മാനസികമായി തകര്‍ന്നു. പിന്നീട് ഒരു അന്താരാഷ്ട്ര ഏജന്‍സി വഴി അവര്‍ സ്വീഡനിലേക്ക് അഭയാര്‍ത്ഥികളായി പോയി. അവിടെ ചെന്നപ്പോള്‍ നടത്തിയ വൈദ്യപരിശോധനയില്‍ സഹോദരിക്ക് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചു". ഇസാം തന്റെ സഹോദരിക്കും ഭര്‍ത്താവിനുമുണ്ടായ പീഡനങ്ങള്‍ വിവരിച്ചു. മരിജാം എന്ന സ്ത്രീയും സമാനമായ അനുഭവം സംഘടനയോട് വിവരിക്കുകയുണ്ടായി. തന്റെ സഹോദരനേ ഐഎസ് ക്രൂശിച്ചാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ പറയുന്നു. ക്രൂശിലേറ്റിയ ശേഷം കൈകളില്‍ ആണിയടച്ച് ഉറപ്പിച്ച ഇവര്‍ തന്റെ സഹോദരനെ അഞ്ച് മണിക്കൂറോളം നീണ്ട കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും മരിജാം വിശദീകരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് വായില്‍ വെടിവച്ചാണ് ഐഎസ് ഭീകരര്‍ സഹോദരനെ കൊലപ്പെടുത്തിയതെന്നും മരിജാം നിറകണ്ണുകളോടെ പറയുന്നു. ക്രൈസ്തവര്‍ക്കും യസീദികള്‍ക്കും നേരെയുള്ള വംശഹത്യാ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള സംഘടനകള്‍ നിരവധി തവണ അപലപിച്ചിട്ടുണ്ട്. ക്രൈസ്തവരായ പെണ്‍കുട്ടികളേ ലൈംഗീക അടിമകളാക്കുന്ന സംഭവം ഇറാഖില്‍ പതിവാണെന്ന് ഇസാം പറയുന്നു. ക്വാരഖോഷില്‍ തന്നെ 12-ല്‍ പരം പെണ്‍കുട്ടികള്‍ ഐഎസ് ഭീകരരുടെ ലൈംഗീക അടിമകളാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസാം വിവരിക്കുന്നു. "മാനത്തെ ഭയന്ന് ആരും ഇത്തരം സംഭവങ്ങള്‍ വെളിയില്‍ പറയുന്നില്ല. എന്റെ ഭാര്യയുടെ അടുത്ത രണ്ടു ബന്ധുക്കള്‍ ഐഎസ് തടവറയില്‍ ലൈംഗീക അടിമകളായി തുടരുകയാണ്. ഭീകരമാണ് ഇവിടെ നടക്കുന്ന പലകാര്യങ്ങളും. ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് രാജ്യത്ത് സഹിക്കുന്നത്". ഇസാം പറഞ്ഞു. മരിജാമിന്റെയും ഇസാമിന്റെയും അനുഭവം ഇംഗ്ലീഷ് പത്രമായ 'ഡെയിലി എക്സ്പ്രെസ്' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2003-ല്‍ ഇറാഖിലെ ക്രൈസ്തവരുടെ ജനസംഖ്യ രണ്ടു മില്യണായിരുന്നു. ഇറാഖില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വെറും ഒന്നേമുക്കാല്‍ ലക്ഷം ക്രൈസ്തവര്‍ മാത്രമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം സിറിയയിലും സമാനമായ രീതിയില്‍ തുടരുകയാണ്. ഐഎസ് പിടിച്ചെടുത്ത ഇറാഖിനെ മോചിപ്പിക്കുവാന്‍ ശക്തമായ പോരാട്ടങ്ങളാണ് ഇറാഖി സൈന്യം നടത്തുന്നത്. ഒരു ലക്ഷത്തില്‍ അധികം സൈനികരാണ്, ആയിരത്തില്‍ അധികം വരുന്ന ഐഎസ് തീവ്രവാദികളോട് ശക്തമായി പോരാടുന്നത്.
Image: /content_image/News/News-2016-12-03-04:37:37.jpg
Keywords: Iraq,Christians,crucified,by,isis,increased

3442
Category: 18
Sub Category:
Heading: തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിലെ ക്രൂശിതരൂപം തകര്‍ക്കാന്‍ ശ്രമം
Content: തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡിനു മുമ്പിലെ സെന്റ് ജൂഡ് പള്ളിയിലെ അൾത്താരയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. അൾത്താരയിൽ സക്രാരിക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിതരൂപം തകര്‍ക്കാനുള്ള ശ്രമമാണുമുണ്ടായിരിക്കുന്നത്. ക്രൂശിത രൂപത്തിന്റെ വയറു ഭാഗത്തായി മുനയുള്ള ആയുധംകൊണ്ട് കുത്തിയതായും രൂപം താങ്ങിനിർത്തുന്ന പീഠത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിയ നിലയിലാണ് കാണപ്പെട്ടിരിക്കുന്നത്. രാവിലെ ഏഴോടെ ദേവാലയ ശുശ്രൂഷി പള്ളി തുറക്കാനെത്തിയപ്പോഴാണ് അൾത്താരയിലെ ക്രൂശിതരൂപത്തിനു നേരെ ആക്രമണം നടന്നതറിയുന്നത്. വികാരി ഫാ. ജോവി കണ്ടുകുളങ്ങര, കൈക്കാരന്മാർ എന്നിവർ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു വലപ്പാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി അന്വേഷണം നടത്തി. ക്രൂശിതരൂപത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അൾത്താരയിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പ്രാർഥിക്കാൻ വരുന്നവരുടെ സൗകര്യത്തിനായി രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പള്ളിയുടെ അൾത്താരയുടെ ഭാഗത്തെ വാതിൽ തുറന്നിടുന്നതു പതിവാണ്. ദിവസേന തൊഴിലാളികൾ, യാത്രക്കാർ ഉൾപ്പെടെ നാനാജാതി മതസ്‌ഥർ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്‌ഥം തേടി പ്രാർഥിക്കാൻ പള്ളിയിലെത്താറുണ്ട്. ഇതിനാല്‍ തന്നെ പകൽസമയത്താണ് ആക്രമണം നടന്നതെന്നാണു നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു സർവകക്ഷി യോഗം ചേരും.
Image: /content_image/India/India-2016-12-03-04:59:02.jpg

3443
Category: 6
Sub Category:
Heading: ദിവ്യബലി അര്‍പ്പിക്കുന്നതിനു ആവശ്യമായ വിശുദ്ധി
Content: "അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു" (യോഹന്നാന്‍ 13:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 3}# ദിവ്യബലിക്ക് ഒരു പ്രത്യേകമായ വിശുദ്ധി ആവശ്യമാണെന്ന് തിരുവത്താഴവേളയില്‍ യേശു വ്യക്തമായി വെളിവാക്കുന്നുണ്ട്. ആരാണ് വലിയവന്‍ എന്ന അവര്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കുവാനാണ് തന്റെ എളിമയുടെ പാഠം നല്‍കി കൊണ്ട് അവിടുന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകല്‍ നിര്‍വ്വഹിച്ചത്; എളിമയുടെ പാഠം പകര്‍ന്ന് നല്‍കിയതിനോടൊപ്പം ദിവ്യബലിക്ക് ഹൃദയവിശുദ്ധി ആവശ്യമാണെന്നും അത് രക്ഷകനായ തനിക്ക് മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളെന്നും കൂടിയാണ് അവന്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുത്തത്. തന്റെ ശിഷ്യരില്‍ ഒരാള്‍ ഒഴികെയുള്ളവരുടെ വിശുദ്ധി അവന്‍ അംഗീകരിക്കുന്നുണ്ട്:- ''നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല". എന്നാല്‍, അവനെ ഒറ്റിക്കൊടുക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരുന്നവന് കപട വാക്കുകള്‍കൊണ്ടല്ലാതെ, അത്താഴവിരുന്നില്‍ പങ്ക് കൊള്ളുവാന്‍ കഴിഞ്ഞില്ല. ക്രിസ്തു നല്‍കിയ അപ്പക്കഷണം സ്വീകരിച്ച ഉടനെ 'സാത്താന്‍ അവനില്‍ പ്രവേശിച്ചു' എന്നാണ് സുവിശേഷകന്‍ നമ്മോട് പറയുന്നത്. വിശുദ്ധ കുര്‍ബാനയുടെ കൃപ ഒരുവനില്‍ പ്രവേശിക്കണമെങ്കില്‍, ആത്മാവിന്റെ വിശുദ്ധി അത്യാവശ്യമാണ്; അതില്ലെങ്കില്‍, ദിവ്യഭക്ഷണം ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമായി രൂപാന്തരപ്പെടും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.6.83). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-03-10:25:13.jpg
Keywords: ദിവ്യബലി

3444
Category: 1
Sub Category:
Heading: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ കന്യാസ്ത്രീ മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തി. ഫ്രാന്‍സീഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മാരി ക്ലേറി അഗാനോയാണ് കൊല്ലപ്പെട്ടത്. വിദേശദൗത്യത്തിനുള്ള വത്തിക്കാന്‍ സമിതിയാണ് സിസ്റ്റര്‍ മാരി ക്ലേറി കൊലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. നവംബര്‍ മാസം 29-ാം തീയതിയാണ് അജ്ഞാതരായ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത്. ബക്കാവു എന്ന സ്ഥലത്തെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഓഫീസിലാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോക്കുധാരിയായ മോഷ്ടാവിന്റെ വേഗത്തിലുള്ള ആക്രമണത്തിനാണ് സിസ്റ്റര്‍ മാരി ക്ലേറി ഇരയായിരിക്കുന്നതെന്ന് 'വേള്‍ഡ് ആന്റ് മിഷന്‍' മാസികയില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുവിശേഷത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രക്തസാക്ഷികളായി മാറിയ മുതിര്‍ന്ന കന്യാസ്ത്രീകളുടെ ഗണത്തിലേക്ക് സിസ്റ്റര്‍ മാരി ക്ലേറി അഗാനോയും ചേര്‍ക്കപ്പെട്ടുവെന്നാണ് 'വേള്‍ഡ് ആന്റ് മിഷന്‍' മാസിക അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കന്യാസ്ത്രീമാരായ ഓല്‍ഗ റാസ്ച്വീറ്റി, ലൂസിയ പുലൂസി, ബര്‍ണാഡിറ്റ ബോഗിയ എന്നിവര്‍ 2014-ല്‍ ബുറൂണ്ടിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. 1996-ല്‍ കോംഗോ യുദ്ധത്തിന്റെ സമയത്ത് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി മുന്‍സിഹിര്‍വ റുവാണ്ടന്‍ പട്ടാളക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എട്ടുവര്‍ഷത്തോളം നീണ്ടു നിന്ന യുദ്ധം നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്.
Image: /content_image/News/News-2016-12-03-08:39:50.jpg
Keywords: Nun,killed,in,Democratic,Republic,of,Congo

3445
Category: 1
Sub Category:
Heading: അമേരിക്കയുടെ ആദ്യ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥര്‍: രക്തസാക്ഷിത്വത്തിന് മാര്‍പാപ്പയുടെ അംഗീകാരം
Content: വത്തിക്കാന്‍: ഗ്വാട്ടിമാലയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം മാര്‍പാപ്പ അംഗീകരിച്ചു. ഇതു സംബന്ധിക്കുന്ന തീരുമാനം വത്തിക്കാന്‍ ഇന്നലെയാണ് പരസ്യപ്പെടുത്തിയത്. അമേരിക്കയില്‍ ജനിച്ച കത്തോലിക്ക സഭയുടെ ആദ്യത്തെ രക്തസാക്ഷിയെന്ന ചരിത്രപരമായ നേട്ടം കൂടിയാണ് പ്രഖ്യാപനത്തിലൂടെ ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ പേരില്‍ കുറിക്കപ്പെടുന്നത്. ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം സഭ അംഗീകരിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 1935 മാര്‍ച്ച് 27-നു ഒക്‌ലഹോമയ്ക്ക് സമീപമുള്ള ഒക്കാര്‍ച്ചേയിലാണ് സ്റ്റാന്‍ലി റോഥര്‍ ജനിച്ചത്. ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ ഗ്രാമീണരുടെ പ്രിയങ്കരനായി മാറി. ഗ്രാമീണ ജനതയുടെ ഉന്നമനത്തിനും അവരെ ശുശ്രൂഷിക്കുവാനും തന്റെ സമയം ചെലവഴിച്ച ഫാദര്‍ റോഥര്‍ അവിടെ ആശുപത്രിയും, സ്‌കൂളും, ഒരു കത്തോലിക്ക റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചു. തങ്ങളുടെ ഗ്രാമത്തേയും, അതിലെ അംഗങ്ങളേയും ഏറെ സ്‌നേഹിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ ഗ്രാമവാസികള്‍ സ്‌നേഹപൂര്‍വ്വം 'പാദ്രേ ഫ്രാന്‍സിസ്‌കോ' എന്നാണ് വിളിച്ചിരുന്നത്. ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നു. ഗ്രാമീണരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ ഇക്കാരണത്താല്‍ തന്നെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. രൂക്ഷമായ സംഘര്‍ഷങ്ങള്‍ നടന്ന സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ഇതിനിടെ രാജ്യത്തെ കത്തോലിക്ക സഭ റിബലുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി സൈന്യം രംഗത്തു വന്നു. 1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ രക്തസാക്ഷിയായി. ഇതേ ദിവസം തന്നെ 13 പേരെയും പട്ടാളം വെടിവയ്പ്പില്‍ കൊന്നിരിന്നു. ഒക്‌ലഹോമയിലേക്ക് എത്തിച്ച ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ മൃതശരീരത്തില്‍ നിന്നും ഹൃദയം വേര്‍പ്പെടുത്തി അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്ന ഗ്രാമീണരുടെ ദേവാലയത്തില്‍ സ്ഥാപിക്കുവാനുള്ള സമ്മതം ഫാദര്‍ റോഥറിന്റെ കുടുംബാംഗങ്ങള്‍ നല്‍കി. 36 വര്‍ഷം നീണ്ട ഗ്വാട്ടിമാലയിലെ ആഭ്യന്തയുദ്ധത്തില്‍ രക്തസാക്ഷികളായ 78 പേരുടെ പട്ടികയില്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ പേരും സ്ഥാനം പിടിച്ചു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നാമകരണ നടപടികള്‍ക്കായി രാജ്യത്തെ മെത്രാന്‍മാര്‍ പേരുകള്‍ നല്‍കുകയായിരിന്നു. ഗ്വാട്ടിമാലയില്‍ 1960 മുതല്‍ 1996 വരെ നീണ്ടു നിന്ന ആഭ്യന്തകലാപത്തില്‍ വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി കത്തോലിക്ക വിശ്വാസികള്‍ക്കാണു ജീവന് നഷ്ടമായത്. ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ കൂടാതെ സ്പാനീഷ് ആഭ്യന്തയുദ്ധത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ വിസെന്റി ക്യൂറാള്‍ട് ലോററ്റ്, ലിത്വാനിയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലസ് മാറ്റിലിയോണിയസ് എന്നിവരുടെ രക്തസാക്ഷിത്വത്തിനും എട്ടുപേരുടെ ദൈവദാസ പദവിക്കും മാര്‍പാപ്പ അംഗീകാരം നല്കിയിട്ടുണ്ട്.
Image: /content_image/News/News-2016-12-03-09:06:56.jpg

3446
Category: 1
Sub Category:
Heading: കോംഗോയില്‍ അക്രമികളുടെ വെടിയേറ്റ് കന്യാസ്ത്രീ കൊല്ലപ്പെട്ടു
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ആക്രമികളുടെ വെടിയേറ്റ് കന്യാസ്ത്രീ കൊല്ലപ്പെട്ടു. ഫ്രാന്‍സിസ്കന്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മേരി ക്ലെയര്‍ അഗാനോയാണ് കൊല്ലപ്പെട്ടത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷനാണ് സിസ്റ്റര്‍ മേരി ക്ലെയര്‍ കൊലപ്പെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ മാസം 29-ാം തീയതിയാണ് അജ്ഞാതരായ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത്. ബക്കാവു എന്ന സ്ഥലത്തെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഓഫീസിലാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അക്രമികളുടെ മോഷണശ്രമത്തിനിടെയാണ് മേരി ക്ലെയര്‍ കൊല്ലപ്പെട്ടതെന്ന് 'വേള്‍ഡ് ആന്റ് മിഷന്‍' മാസികയില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുവിശേഷത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രക്തസാക്ഷികളായി മാറിയ കന്യാസ്ത്രീകളുടെ ഗണത്തിലേക്ക് സിസ്റ്റര്‍ മേരി ക്ലേറി അഗാനോയും ചേര്‍ക്കപ്പെട്ടുവെന്നാണ് 'വേള്‍ഡ് ആന്റ് മിഷന്‍' മാസിക അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1996-ല്‍ കോംഗോ യുദ്ധത്തിന്റെ സമയത്ത് റുവാണ്ടന്‍ പട്ടാളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി മുന്‍സിഹിര്‍വ രക്തസാക്ഷിത്വം വരിച്ചത്. എട്ടുവര്‍ഷത്തോളം നീണ്ടു നിന്ന യുദ്ധം നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. 2014-ല്‍ ബുറൂണ്ടിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കന്യാസ്ത്രീമാരായ ഓല്‍ഗ റാസ്ച്വീറ്റി, ലൂസിയ പുലൂസി, ബര്‍ണാഡിറ്റ ബോഗിയ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിസ്റ്റര്‍ മേരി ക്ലെയര്‍ മരണമടഞ്ഞിരിക്കുന്നത്.
Image: /content_image/News/News-2016-12-03-10:29:29.jpg

3447
Category: 18
Sub Category:
Heading: ലാ വിറ്റ പ്രോലൈഫ് നാഷ്ണല്‍ അവാര്‍ഡ് സമ്മാനിച്ചു.
Content: ഇരിങ്ങാലക്കുട: ജീവന്റെ സംരക്ഷണ മേഖലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ച വച്ച ഏഴു പ്രോലൈഫ് നേതാക്കന്മാര്‍ക്ക് ലാ വിറ്റ പ്രോലൈഫ് നാഷനല്‍ അവാര്‍ഡ് സമ്മാനിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ഡോ മേരി മാഴ്‌സലസ്, ഫിന്റോ ഫ്രാന്‍സിസ്, സാലു എബ്രഹാം, സന്തോഷ് സക്കറിയ, ജെയിംസ് ആഴ്ചങ്ങാടന്‍, സജി തോമസ്‌കല്ലേലി എന്നിവര്‍ക്കാണ് അവാര്‍ഡ്. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി സഹൃദയ കോളജില്‍ നടന്ന ദേശീയ പ്രോലൈഫ് കോണ്‍ഫ്രന്‍സിന്‌റെ സമാപന ദിവസമായിരിന്നു വിശിഷ്ട്ട സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചത്. വ്യക്തിപരമായ ജീവിതസാക്ഷ്യം വഴിയും സഭയിലും സമൂഹത്തിലും മനുഷ്യജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രകടനം കാഴ്ച വെച്ച വ്യക്തികളുടെ പാതയില്‍ അനേകര്‍ മുന്നോട്ട് വരണമെന്ന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ ജനിക്കാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രതിബദ്ധയുള്ള വ്യക്തികള്‍ മുന്നോട്ട് വരണമെന്ന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ, ഡയറക്ടർമാരായ ഡോ. ബ്രയൻ ക്ലോവ്സ്, ഡോ. ലിഗായ അക്കോസ്റ്റ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായാണ് 'ലാ വിറ്റ' സംഘടിപ്പിച്ചത്.
Image: /content_image/India/India-2016-12-09-07:02:40.jpg