Contents
Displaying 3181-3190 of 25019 results.
Content:
3428
Category: 18
Sub Category:
Heading: വിവാഹ ശുശ്രൂഷയില്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പരുമല സെമിനാരി
Content: പരുമല: വിവാഹ ശുശ്രൂഷകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പരുമല സെമിനാരി പത്രകുറിപ്പ് പുറത്തിറക്കി. വിവാഹ സമയത്ത് പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ചു എത്താന്‍ പാടില്ലയെന്നും വധുവിനു സാരിയും ബ്ലൗസും നിർബന്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. പരുമല സെമിനാരി മാനേജർ ഫാ.എം സി കുര്യാക്കോസാണ് നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയത്. പാശ്ചാത്യ രീതിയിലുള്ള ഗൌണും മറ്റും വ്യാപകമായതാണ് ഡ്രസ്സ് കോഡ് സംബന്ധിച്ചു പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് പിന്നിലെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മണവാട്ടിക്കു മാത്രമല്ല തോഴിമാരെപ്പോലെ കൂടെ എത്തുന്ന ഫ്ലവര്‍ ഗേള്‍സിനും പുതിയ നിബന്ധനകൾ ബാധകമാണ്. ഫ്ലവര്‍ ഗേള്‍സ് മലങ്കര ഓര്‍ത്തഡോക്സ് വിശ്വാസത്തിനു അനുസരിച്ചുള്ള വേഷവിധാനം ധരിക്കണമെന്ന്‍ നിര്‍ദേശത്തില്‍ പറയുന്നു. വധുവിന്റെ തലയിൽ നെറ്റ്-ക്രൌണ്‍ എന്നിവ പാടില്ല, പള്ളിക്കുള്ളിലെ ചടങ്ങുകൾക്ക് രണ്ടു വീഡിയോ, രണ്ടു ഫോട്ടോഗ്രാഫർ എന്നിവരിൽ കൂടതൽ ഉണ്ടാകാൻ പാടില്ല, ചടങ്ങ് ചിത്രികരിക്കാൻ ക്രെയിൻ ഫോട്ടോഗ്രാഫി, ഹെലിക്യാം ഫോട്ടോഗ്രാഫി തുടങ്ങിയവ ദൈവാലയത്തില്‍ ഉപയോഗിക്കാന്‍ പാടില്ല, പള്ളിക്കുള്ളില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, കൂദാശ മൊബൈലില്‍ പകർത്താൻ അനുവദിക്കില്ല തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്. കൂദാശ സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല, കുരിശു മാലയിൽ തൂങ്ങപെട്ട രൂപം പാടില്ല, എല്ലാ സ്ത്രീകളും ശിരോ വസ്ത്രം നിർബന്ധമായും ധരിക്കുക, സ്ത്രീകളും പുരുഷന്മാരും അവരവർക്കു നിഷ്കർഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കുക, തുടങ്ങിയവയും നിബന്ധനകളിൽ ഉള്‍പ്പെടുന്നു. അതേ സമയം പുതിയ നിര്‍ദേശങ്ങളെ സംബന്ധിച്ചു വിശ്വാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Image: /content_image/India/India-2016-12-02-04:12:33.jpg
Keywords:

3429
Category: 18
Sub Category:
Heading: നിത്യജീവൻ നേടാന്‍ ദൈവവചനം ജീവിതത്തില്‍ പ്രാവർത്തികമാക്കണം: മാർ ജോസ് പുത്തൻവീട്ടിൽ
Content: കാലടി: ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് നമ്മുക്ക് നിത്യജീവൻ നേടാന്‍ കഴിയുന്നതെന്ന് അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. പതിനേഴാമത് കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദേഹം. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കുമ്പോൾ ആത്മീയമായ ഉണർവ് ഉണ്ടാകുമെന്നും ഈ ആത്മീയമായ ഉണർവ് കൺവെൻഷനിലൂടെ നാം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൌതികമായ എല്ലാം നഷ്ടപ്പെട്ടാലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോവാൻ നാം തായ്യാറാവണം. സമ്പത്തിനേക്കാൾ ഉപരിയായി ദൈവസ്നേഹത്തെ അറിയാനുളള ആഗ്രഹം മനസിലുണ്ടാകണം. കൺവെൻഷനുകൾ ജീവിതത്തിൽ ആത്മീയമായ വളർച്ച നേടി, ആത്മപരിവർത്തനം നേടിയെടുക്കാനുളള വേദികളാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. ഫൊറോന വികാരി റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. സഹവികാരി ഫാ. നിബിൻ കുരിശിങ്കൽ, ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ.തോമസ് ചെറുകാനായിൽ, ഡീക്കൺ ജോബി പുളിച്ചമാക്കൽ, ജനറൽ കൺവീനർ ദേവസിക്കുട്ടി തോട്ടുങ്ങൽ, കൺവീനർ ജെയ്സൺ പടയാട്ടി, ജോയ് കാച്ചപ്പിളളി, ട്രസ്റ്റി ആന്റു വെട്ടിയാടൻ, കുഞ്ഞച്ചൻ പാറയ്ക്ക, വൈസ്ചെയർമാൻ എം.വി.കുരിയച്ചൻ, ട്രഷറർ കെ.ജെ.ജോയി, വർഗീസ് കാച്ചപ്പിളളി തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ഞുമ്മൽ സിആർസി ധ്യാനകേന്ദ്രത്തിലെ ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
Image: /content_image/India/India-2016-12-02-04:49:05.jpg
Keywords: Mar Jose Puthenveettil

3430
Category: 1
Sub Category:
Heading: ഈജിപ്റ്റില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ ശക്തമായ ആക്രമണം
Content: കെയ്‌റോ: ഈജിപ്റ്റിലെ സോഹാഗ് ഗവര്‍ണറേറ്റിലെ മാന്‍ഷിത് ഇല്‍-നഗ്ഹാമിഷ് ഗ്രാമത്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ മുസ്ലീം വിശ്വാസികളുടെ ശക്തമായ ആക്രമണം. പ്രദേശത്ത് പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ പോകുകയാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട ശേഷമാണ് കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാം മത വിശ്വാസികള്‍ ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവംബര്‍-25) നടന്ന ജുമാ നമസ്‌കാരത്തിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികളുടെ വീടുകളേയും, വസ്തുവകകളേയും നശിപ്പിക്കുന്നതിനായി മുസ്ലീം വിശ്വാസികള്‍ അക്രമാസക്തരായി എത്തിയത്. അക്രമത്തില്‍ നാലു കോപ്റ്റിക് ക്രൈസ്തവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്‍പതു വീടുകള്‍ കത്തിനശിച്ചു. ക്രൈസ്തവ വിശ്വാസികള്‍ നടത്തിയിരുന്ന ഗസ്റ്റ് ഹൗസുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തില്‍ അധികം കോപ്റ്റിക് ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമത്തിലാണ് ഇസ്ലാ മത വിശ്വാസികള്‍ ആക്രമണം നടത്തിയത്. നിരവധി മൈലുകള്‍ യാത്ര ചെയ്താണ് ഇവിടെയുള്ള വിശ്വാസികള്‍ ആരാധനയ്ക്കായി ദേവാലയത്തിലേക്ക് പോകുന്നത്. ദേവാലയം നിര്‍മ്മിക്കാന്‍ അപേക്ഷിച്ചിരിന്നെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന്‍ അനുമതി ലഭിച്ചിരിന്നില്ല. പ്രദേശത്ത് ഒരു കെട്ടിടം പണിയുവാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. കമ്യൂണിറ്റി സെന്‍റര്‍, നഴ്‌സറി സ്‌കൂള്‍, പ്രായമായവര്‍ക്ക് വിശ്രമിക്കുവാനുള്ള കേന്ദ്രം തുടങ്ങിയവ നിര്‍മ്മിക്കുവാനായിരുന്നു കോപ്റ്റിക് ക്രൈസ്തവരുടെ പദ്ധതി. ഈ പദ്ധതിക്ക് പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ എതിരായിരുന്നു. പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്, ക്രൈസ്തവര്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ പോകുകയാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട ശേഷം മുസ്ലീം വിശ്വാസികള്‍ അക്രമം നടത്തിയത്. 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' എന്ന സംഘടനയ്ക്ക് ഗ്രാമവാസിയായ സമീര്‍ നാഷ്ഹദ് നല്‍കിയ അഭിമുഖത്തില്‍ അക്രമത്തിന്റെ ഭീകരത എത്രമാത്രമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. "ഒരു സംഘം മതഭ്രാന്തന്‍മാരായ യുവാക്കളാണ് വെള്ളിയാഴ്ചത്തെ അവരുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗ്രാമത്തില്‍ എത്തി അക്രമം നടത്തിയത്. ഗ്യാസ് നിറച്ച ചെറു സിലണ്ടറുകളും, തോക്കുകളും, വലിയ പാറകല്ലുകളുമായിട്ടാണ് ഇവര്‍ ഗ്രാമത്തിലേക്ക് എത്തിയത്. ക്രൈസ്തവരുടെ വീടുകളെ മാത്രം ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്". "വീടുകള്‍ തീയിടുകയും, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്തേക്ക് അഗ്നിശമന സേന വരുന്നതിനെ തടയുവാന്‍ ഇവര്‍ റോഡുകള്‍ പൂര്‍ണ്ണമായും ഉപരോധിച്ചു. ഗ്രാമത്തിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ അക്രമികള്‍ വിഛേദിച്ചു". സമീര്‍ നഷ്ഹദ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് 18 മുസ്ലീം വിശ്വാസികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Image: /content_image/News/News-2016-12-02-05:06:37.jpg
Keywords: Islamist,mob,destroys,Christian,homes,in,Egypt

3431
Category: 7
Sub Category:
Heading: അബോര്‍ഷനിലൂടെ നശിപ്പിച്ച ഗര്‍ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം നടത്തിയപ്പോള്‍
Content: ഗര്‍ഭഛിദ്രം എന്ന മാരകപാപം നടത്തി ജീവന്റെ മഹത്വത്തെ താഴ്ത്തി കെട്ടുന്നവര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് ഫാദര്‍ ഫ്രാങ്ക്, രംഗത്തെത്തിയത്. നശിപ്പിക്കുന്ന ഭ്രൂണം മനുഷ്യജീവന്‍ തന്നെയാണെന്ന് ലോകത്തോട് പ്രഘോഷിച്ചു കൊണ്ടാണ് അദ്ദേഹം അബോര്‍ഷനിലൂടെ നശിപ്പിച്ച ഗര്‍ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം ഡെട്രോയിറ്റില്‍ നടത്തിയത്. അമേരിക്കന്‍ വൈദികനും പ്രോ ലൈഫ് സംഘടനയായ പ്രീസ്റ്റ് ഫോര്‍ ലൈഫിന്റെ (Priests for Life) നാഷണല്‍ ഡയറക്റ്ററുമാണ് ഫാദര്‍ ഫ്രാങ്ക് പാവോണ്‍.
Image:

3432
Category: 1
Sub Category:
Heading: വിശ്വാസം ഏറ്റുപറയുവാന്‍ ക്രൈസ്തവര്‍ മടി കാണിക്കുന്നതിന് പിന്നിലെ പ്രധാന കാരണം സമൂഹത്തില്‍ അപഹാസ്യരാകുമെന്ന വ്യര്‍ത്ഥചിന്ത: ബിഷപ്പ് നിക്ക് ബെയ്ന്‍സ്
Content: ലണ്ടന്‍: തങ്ങളുടെ വിശ്വാസം പൊതുസ്ഥലങ്ങളില്‍ തുറന്നു പറയുവാന്‍ ക്രൈസ്തവര്‍ മടികാണിക്കുന്നതായി ലീഡ്‌സ് രൂപതാ ബിഷപ്പ് നിക്ക് ബെയ്ന്‍സ്. ബ്രിട്ടണില്‍ മതേതര ചിന്താഗതിക്കാര്‍ കൂടുന്നതിനാലാണ് ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ മടിക്കുന്നതെന്നും ക്രൈസ്തവ വിശ്വാസം തുറന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളെ കളിയാക്കുമെന്നതിനാലാണ് ഭൂരിഭാഗം പേരും വിശ്വാസികളാണെന്ന കാര്യം പരസ്യമായി സമ്മതിക്കാത്തതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായ നിക്ക് ബെയ്ന്‍സ് വിശദീകരിക്കുന്നു. തങ്ങളുടെ വിശ്വാസം തുറന്നു പറയുവാന്‍ ആരും മടികാണിക്കേണ്ടതില്ലെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിഷപ്പ് നിക് ബെയ്ന്‍സിന്റെ പ്രതികരണവും വന്നിരിക്കുന്നത്. പുരോഗമനവാദം ഉന്നയിക്കുന്നവരുടെ ഇടയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നതായും ബിഷപ്പ് നിക്ക് ബെയ്ന്‍സ് ചൂണ്ടികാണിച്ചു. "ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും, ഞാനൊരു ക്രിസ്ത്യാനിയാണെന്നും പറയുവാന്‍ ഇന്ന് പലരും മടിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, പൊതുവായ ഇടങ്ങളിലും ക്രൈസ്തവ സാക്ഷ്യം തുറന്നു പറയുവാന്‍ എല്ലാവരും പിന്നോക്കം പോകുന്നു. മതേതര വിശ്വാസികളും, പുരോഗമനവാദികളും തങ്ങളെ ഇതിന്റെ പേരില്‍ കളിയാക്കുമെന്ന ഭയമാണ് പലരേയും വിശ്വാസം തുറന്നു പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസികളേ മാനസികമായി തളര്‍ത്തുവാന്‍ വേണ്ടിയാണ് ഇത്തരം ആളുകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്". ബിഷപ്പ് നിക്ക് പറഞ്ഞു. "ക്രിസ്തുമസ് ക്രൈസ്തവരുടെ ആഘോഷമാണ്. അതിന് ക്രൈസ്തവ മതവുമായിട്ടാണ് ബന്ധമുള്ളത്. ചിലര്‍ ശ്രമിക്കുന്നത് ക്രിസ്തുമസിനെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനാണ്. ഈദ് ആഘോഷത്തെ മുസ്ലീം വിശ്വാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇത്തരക്കാര്‍ പറയുമോ?. ഒരു സംഘം ആളുകള്‍ ചില അബദ്ധധാരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ നിന്നും പീഡനം നേരിടേണ്ടി വരുന്നു". ബിഷപ്പ് നിക്ക് ബെയ്ന്‍സ് പറഞ്ഞു. ക്രൂശിതരൂപം കഴുത്തില്‍ ധരിച്ചതിന് അടുത്തിടെ ഷിര്‍ളി ചാപ്ലിന്‍ എന്ന നഴ്‌സിന് ജോലിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടി വന്നിരുന്നു. ക്രൂശിതരൂപം അഴിച്ചുമാറ്റുവാന്‍ ചിലര്‍ ഷിര്‍ളി ചാപ്ലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതിരുന്ന നഴ്‌സിനെ ഡെസ്‌ക് ജോലികളിലേക്ക് അധികൃതര്‍ തരംതാഴ്ത്തുകയായിരുന്നു. യുകെയില്‍ പുരോഗമനവാദികളും, മതേതരവാദികളും ക്രൈസ്തവ വിശ്വാസത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തികളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ്പ് നിക്ക് ബെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-02-10:02:51.jpg
Keywords: UK,Christians,scared,to,speak,publicly,about,their,faith,because,of,intolerant,liberals

3433
Category: 8
Sub Category:
Heading: നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ ഞങ്ങളെ ചുട്ടുപൊള്ളിക്കുന്ന അഗ്‌നിയെ കുറിച്ചു ഓര്‍ക്കുക
Content: “കടന്നുപോകുന്നവരേ; നിങ്ങള്‍ക്കിത് നിസ്സാരമാണോ? നോക്കികാണുവിന്‍ ഞാന്‍ അനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവ് തന്റെ ഉഗ്രകോപത്തിന്റെ നാളുകളില്‍ എന്റെ മേല്‍ വരുത്തിയ ദുഃഖത്തിനു തുല്ല്യമായ ദുഃഖമുണ്ടോ ?” (വിലാപങ്ങള്‍ 1:12). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 2}# മരിച്ചവര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബ്ബാന അർപ്പിക്കേണ്ട ആവശ്യമില്ല എന്നു വാദിച്ചവരോട് വിശുദ്ധ തോമസ് മോര്‍ 'ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ ഇപ്രകാരമായിരിക്കും ആവശ്യപ്പെടുക' എന്നു പറഞ്ഞു: “നിങ്ങള്‍ പാനം ചെയ്യുമ്പോള്‍ ഞങ്ങളുടെ ദാഹത്തെക്കുറിച്ചോര്‍ക്കുക, നിങ്ങള്‍ സദ്യയുണ്ണുമ്പോള്‍ ഞങ്ങളെ വിശപ്പിനെക്കുറിച്ചോര്‍ക്കുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഞങ്ങളുടെ ഉറക്കമില്ലായ്മയെക്കുറിച്ചും, നിങ്ങള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങളുടെ വേദനകളേയും സങ്കടങ്ങളെക്കുറിച്ചും, നിങ്ങള്‍ സന്തോഷവാന്‍മായിരിക്കുമ്പോള്‍ ഞങ്ങളെ ചുട്ടുപൊള്ളിക്കുന്ന അഗ്നിയെക്കുറിച്ചുമോര്‍ക്കുക. അതുവഴി നിങ്ങളുടെ സന്തതികള്‍ നിങ്ങളെ ഓര്‍മ്മിക്കുവാനും, നിങ്ങള്‍ അധികകാലം ശുദ്ധീകരണസ്ഥലത്ത് ചിലവിടാതിരിക്കുവാനുമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ദൈവസ്നേഹമാകുന്ന ആനന്ദത്തിലേക്ക് ഞങ്ങൾ വേഗം പ്രവേശിക്കുന്നതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് നല്‍കുക, അപ്പോള്‍ ഞങ്ങളും നിങ്ങളെ സഹായിക്കുവാന്‍ കൈകോര്‍ക്കുന്നതാണ്”. #{blue->n->n->വിചിന്തനം:}# ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ഇന്ന് ഏതെങ്കിലും വിധത്തിലുള്ള പരിഹാര പ്രവര്‍ത്തി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-02-13:19:51.jpg
Keywords: സന്തോഷ

3434
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസം പ്രദാനം ചെയ്യുന്നത്.....!
Content: “നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ് അവിടുത്തെ കാരുണ്യവും” (പ്രഭാഷകന്‍ 2:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 3}# “ശുദ്ധീകരണസ്ഥലം എന്ന സിദ്ധാന്തം ബുദ്ധിപരവും ആശ്വാസകരവുമാണ്. അശുദ്ധമായതൊന്നും ദൈവസന്നിധിയിലേക്കെത്തപ്പെടുന്നില്ല എന്നതിനാല്‍ ഇത് ദൈവത്തിന്റെ വിശുദ്ധിയേയും, മഹത്വത്തേയും എടുത്ത് കാണിക്കുന്നു, നമ്മുടെ നീതിബോധത്തെ ഇത് സംരക്ഷിക്കുന്നു. കൂടാതെ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയാത്ത നമ്മുടെ കുറ്റങ്ങളും, ക്ഷമിക്കപ്പെടാവുന്ന പാപങ്ങളേയും അത് വെളിപ്പെടുത്തി തരുന്നു. ശുദ്ധീകരണസ്ഥലത്തിനുള്ള വിശ്വാസം നമ്മളെ ഭൂമിയില്‍വെച്ച് തന്നെ ശുദ്ധീകരിക്കുന്നു” (ഫാദര്‍ റെജിനാള്‍ഡ് ഗാരിഗോ-ലാഗ്രാങ്ങ് O.P., ഫ്രഞ്ച് ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബത്തോടൊപ്പം വായിക്കുക. 1030 മുതല്‍ 1032 വരെയുള്ള ഖണ്‌ഡികകള്‍ പ്രത്യേകമായി വായിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-02-08:45:21.jpg
Keywords: വിശ്വാസം

3435
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ദൈവത്തിന്റെ ശ്വാസം
Content: “കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്” (2 കോറിന്തോസ് 3:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 4}# “ശുദ്ധീകരണസ്ഥലത്ത് ദൈവത്തിന്റെ ശ്വാസമെന്ന് പറയുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ദൈവത്തോട് സ്നേഹമുള്ളവരാക്കുന്നു. കരുണയുള്ളവനും, പ്രശാന്തതയുള്ളവനുമായ അവിടുന്നാണ് എല്ലാ ആത്മാക്കളെയും ആനന്ദിപ്പിക്കുന്നവന്‍. സമാധാനത്തിന്റെ ധന്യനിമിഷം ദര്‍ശിക്കുവാനുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ തീവ്രാഭിലാഷത്തേയും പരിശുദ്ധാത്മാവ് വര്‍ദ്ധിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ജീവിതം വഴി ആത്മാക്കള്‍ മഹത്വത്തിലേക്ക് ഉയരുവാന്‍ തക്കവിധം പക്വതയാകുമ്പോള്‍ അവരെ ദൈവീക ദര്‍ശനത്തില്‍ നിന്നും മറക്കുന്ന മൂടുപടം അവിടുന്ന് മാറ്റുകയും ചെയ്യുന്നു”. (കാള്‍ റാനെര്‍ S.J, ജെര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥ രചയിതാവ്). #{blue->n->n->വിചിന്തനം:}# നവീകരിച്ച പുതിയൊരു ദിവ്യ ചൈതന്യത്തെ നമ്മുടെ ആത്മാവില്‍ നിക്ഷേപിക്കുന്നതിനായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും, ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-02-08:49:13.jpg
Keywords: പരിശുദ്ധാ

3436
Category: 1
Sub Category:
Heading: മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രഭാതത്തിലും പ്രദോഷത്തിലും കുട്ടികളുടെ ശിരസ്സില്‍ കരങ്ങള്‍വച്ച് അവരെ അനുഗ്രഹിച്ച് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലഘട്ടത്തിലെ ആദ്യത്തെ ബുധനാഴ്ച്ച ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചുപോയവര്‍ക്കും വേണ്ടിയുള്ള ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവര്‍ത്തികളെ കുറിച്ച് പ്രസംഗിച്ചപ്പോഴാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. നമ്മുടെ ചുറ്റുമുള്ളവര്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ഹൃദയത്തില്‍ നിന്നുമാണ് ഇത്തരം പ്രാര്‍ത്ഥനകള്‍ ഉയരുന്നതെങ്കില്‍ തീര്‍ച്ചയായും ദൈവം അത് കേള്‍ക്കുമെന്നും പാപ്പ വിശ്വാസികളോട് പറഞ്ഞു. "എല്ലാ ദിവസവും രാവിലെയും, രാത്രിയിലും കുട്ടികളുടെ തലയില്‍ കൈവച്ച് അവരെ അനുഗ്രഹിച്ചുകൊണ്ട് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കണം. ചില ഭവനങ്ങളില്‍ ഈ പതിവ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഓരോരുത്തരും അവരുടെ മക്കളെ അനുഗ്രഹിക്കുന്നത് തന്നെ മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. രോഗികള്‍ക്കു വേണ്ടിയും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും മൗനമായി കണ്ണീരോടെ മധ്യസ്ഥം നടത്തുന്നവര്‍ നിരവധി പേരാണ്". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പു തന്നെ സന്ദര്‍ശിച്ച ഒരു യുവ ബിസിനസുകാരന്റെ ജീവിതകഥയും പാപ്പ വിശ്വാസികളോട് പങ്കുവച്ചു. "ചില സാമ്പത്തിക പ്രശ്‌നം മൂലം 50-ല്‍ അധികം കുടുംബങ്ങള്‍ക്ക് ജോലി നല്‍കുന്ന തന്റെ ബിസിനസ് അടച്ചുപൂട്ടേണ്ട ഗതികേടിലായിരുന്നു ആ യുവാവ്. തന്റെ സ്ഥാപനം അടച്ചുപൂട്ടിയിട്ട് ശേഷിക്കുന്ന പണവുമായി അയാള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ അവസരമുണ്ട്. എന്നാല്‍ തന്റെ ബിസിനസിനെ ആശ്രയിച്ചു ജീവിക്കുന്ന 50 കുടുംബങ്ങളെ കണ്ണുനീരിലേക്ക് തള്ളിയിട്ടിട്ട് പോകുവാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല". "തന്റെ പ്രശ്‌നങ്ങളെ നേരിടുവാനുള്ള കരുത്തും, സഹായവും ദൈവം നല്‍കുമെന്നാണ് യുവാവ് എന്നോട് പറഞ്ഞത്. ബിസിനസിനെ പ്രാര്‍ത്ഥനയായി കാണുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ നേരില്‍ കണ്ടത്. അവശേഷിക്കുന്ന പണവുമായി പ്രശ്‌നങ്ങളില്ലാതെ പോകുവാന്‍ സാധിക്കുന്ന അവസ്ഥയിലും തന്നെ ആശ്രയിക്കുന്നവര്‍ക്കു വേണ്ടി കരുതുന്ന യുവാവ്, ഒരു ക്രൈസ്തവന്‍ നടത്തുന്ന നല്ല പ്രാര്‍ത്ഥനയ്ക്ക് ഉദാഹരണമാണ്. തന്റെ അയല്‍ക്കാരനെ എങ്ങനെ കരുതണമെന്നും, അയാള്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും ഈ യുവാവിന് നല്ലതു പോലെ അറിയാം". പാപ്പ വിശദീകരിച്ചു. നാം നമ്മേ തന്നെ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി സമര്‍പ്പിക്കണമെന്ന സന്ദേശത്തോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-12-02-10:52:07.jpg
Keywords: Bless,your,children,before,school,and,bedtime,pope.fransis

3437
Category: 9
Sub Category:
Heading: 'ഡ്രോപ്സ് ഓഫ് മേഴ്സി' സെഹിയോൻ യു കെ നയിക്കുന്ന ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ: അഭിഷേക ശുശ്രൂഷയുമായി ബിഷപ്പ് ജോൺ അർനോൾഡും
Content: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ടീം നയിക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി " ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ നടക്കും. സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആർക്കും പങ്കെടുക്കാൻ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്: }# SS PETER &PAUL PARK ROAD PENDLETON M6 8 JR #{blue->n->n-> കൂടൂതൽ വിവരങ്ങൾക്ക്: }# ഫാ.ടോണി: 07800639296 ജിതിൻ സാജു: 07711262496.
Image: /content_image/Events/Events-2016-12-02-13:03:18.jpg
Keywords: Sehion UK, Second Saturday Convention