Contents

Displaying 3161-3170 of 25019 results.
Content: 3408
Category: 1
Sub Category:
Heading: കര്‍ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്: ഫാദര്‍ അന്റോണിയോ സ്പഡാരോ
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് കര്‍ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നേരത്തെ തന്നെ നല്‍കിയതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത ഉപദേഷ്ട്ടാവായ ഫാദര്‍ അന്റോണിയോ സ്പഡാരോ. തുടര്‍ച്ചയായ വിമര്‍ശനം സഭയില്‍ പ്രതിബന്ധവും, ഭിന്നതയും ഉളവാക്കുമെന്നും ഇറ്റാലിയന്‍ ജസ്യൂട്ട് വൈദികന്‍ കൂടിയായ ഫാദര്‍ അന്റോണിയോ സ്പഡാരോ കൂട്ടിച്ചേര്‍ത്തു. "ബിഷപ്പുമാരുടെ പ്രത്യേക സിനഡില്‍ കര്‍ദിനാളുമാര്‍ ഇതേ ചോദ്യം ഉന്നയിച്ചതാണ്. വളരെ താല്‍പര്യപൂര്‍വ്വം ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പല ആവര്‍ത്തി നല്‍കിയിട്ടുള്ളതാണ്. വീണ്ടും സമാനമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ സംശയത്തോടെയാണ് നോക്കി കാണുന്നത്. ചിലര്‍ ചോദ്യങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുവാനാണ് ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ സഭയില്‍ ബുദ്ധിമുട്ടും, ഭിന്നതയും ഉളവാക്കും". ഫാദര്‍ അന്റോണിയോ സ്പഡാരോ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയ സഭയിലും സമൂഹത്തിലും വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും, അത് സഭയ്ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഫാദര്‍ അന്റോണിയോ സ്പഡാരോ കൂട്ടിച്ചേര്‍ത്തു. കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, ജർമൻകാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, ഇറ്റലിക്കാരനായ കാർലോ കഫാര എന്നിവരാണ് അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
Image: /content_image/News/News-2016-11-30-11:24:01.jpg
Keywords: Cardinals,questions,about,Amoris,Laetitia,already,answered,Father,Spadaro
Content: 3409
Category: 1
Sub Category:
Heading: വൈദികരെ, നിങ്ങള്‍ പിതാവായ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍: നൈജീരിയന്‍ ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന
Content: ഇബദാന്‍: ദൈവപിതാവിന്റെ വലിയ സ്‌നേഹമാണ് വൈദികരെ പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നതെന്നു നൈജീരിയന്‍ ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന. നൈജീരിയായിലെ ഇജേബു-ഓഡേ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് വൈദികരുടെ പ്രത്യേക കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ദൈവത്തിന്റെ രക്ഷാപദ്ധതിയെ കുറിച്ച് പറഞ്ഞത്. ക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവപിതാവുമായുള്ള ബന്ധത്തില്‍ മാത്രമായിരുന്നുവെന്നും ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന തന്റെ സന്ദേശത്തില്‍ വിശദീകരിച്ചു. "നമ്മേ ഓരോരുത്തരേയും വൈദികരായി ദൈവം വിളിച്ചിരിക്കുന്നതിന്റെ പിന്നിലെ ഏറ്റവും ശക്തമായ കാരണം, അവിടുത്തേക്ക് നമ്മോടുള്ള അനന്യമായ സ്‌നേഹമാണ്. ഈ സ്‌നേഹത്തിനോടുള്ള പ്രതികരണമായി നാം വൈദിക ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രിസ്തുവിന്റെ രക്ഷാപദ്ധതിയെ മനുഷ്യരുടെ ഇടയില്‍ അറിയിക്കുകയും, ക്രിസ്തുവിനു വേണ്ടി അവരെ നേടുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം". ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന പറഞ്ഞു. കഠിനമായ വേദനകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടും തന്റെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തില്‍ നിന്നും ക്രിസ്തു ഒഴിഞ്ഞുമാറിയില്ലെന്ന് ബിഷപ്പ് ചൂണ്ടികാട്ടി. ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ വിശദീകരിക്കുന്ന യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായത്തിലെ 16-ാം വാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിയ വൈദികര്‍ക്കുള്ള സന്ദേശം നല്‍കിയത്. "ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ദൈവം നമ്മേ വിളിച്ച് വേര്‍തിരിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തേയും, വിശുദ്ധ പൗലോസിനേയുമെല്ലാം ഇതേ വിളിയിലൂടെയാണ് ദൈവം അവിടുത്തെ പദ്ധതികളെ നിറവേറ്റുവാന്‍ തെരഞ്ഞെടുത്തത്. ഇതിനാല്‍ തന്നെ സുവിശേഷത്തിന്റെ രക്ഷാപദ്ധതിയേ ആളുകളുടെ ഇടയിലേക്ക് എത്തിച്ചു നല്‍കുവാന്‍ നമ്മേ ശക്തീകരിക്കുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്". ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന വിവരിച്ചു. ഇജേബു-ഓഡേയിലെ സെന്റ് സെബാസ്റ്റ്യന്‍ കാത്തലിക് കത്തീഡ്രലിലാണ് ലാഗോസ്, ഇബാദന്‍ മേഖലയിലെ വൈദികരുടെ സമ്മേളനം നടന്നത്.
Image: /content_image/News/News-2016-11-30-10:24:48.jpg
Keywords: Nigerian,Bishop,to,Priests,Jesus,is,the,only,one,who,redeems,restores
Content: 3410
Category: 17
Sub Category:
Heading: ഇതാ ഒരു മലയാളി വൈദികന്‍ ആഫ്രിക്കയിലെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നു. അദ്ദേഹത്തോടൊപ്പം നമുക്കും പങ്കുചേരാം
Content: ഒരു യുവാവ് തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് ദീര്‍ഘനാളത്തെ സെമിനാരി പഠനത്തിനു ശേഷം പൗരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെയായിരിക്കും സ്വപ്നം കാണുക? ഫാ. വിനീഷ് തോമസിന് ഒരേയൊരു സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്: പാവപ്പെട്ടവരെ സഹായിക്കുക. വേദനിക്കുന്നവരുടെ ഇടയില്‍ ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുക. ഈ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം എന്നപോലെ പൗരോഹിത്യത്തിന്‍റെ രണ്ടാം വര്‍ഷം തികയും മുമ്പേ ഈ മലയാളി വൈദികനെ ദൈവം വിളിച്ചത് ആഫ്രിക്കയിലേക്കായിരുന്നു. മൊസാബിക്ക് എന്ന ആഫ്രിക്കന്‍ രാജ്യത്ത്, ആവശ്യത്തിന് വിദ്യാഭ്യാസമോ ഭവനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ പോലുമില്ലാത്ത ഗ്രാമങ്ങളിലേക്കാണ് ഈ വൈദികനെ ദൈവം അയച്ചിരിക്കുന്നത്. ഈ രാജ്യത്തിന്‍റെ തലസ്ഥാനമായ മാപ്പുട്ടോയില്‍ നിന്നും അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലെ പള്ളിയും 28സെന്‍റ് സ്ഥലവും. ഇവിടെയാണ് ഫാ. വിനീഷിന്‍റെ മിഷന്‍ മേഖല. ദീര്‍ഘകാലം പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം യുദ്ധങ്ങളും, രാഷ്ട്രീയ അരാജകത്വങ്ങളും നിമിത്തം ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന കുട്ടികളും കുടുംബങ്ങളും ഇവിടുത്തെ ഗ്രാമങ്ങളിലെ ഒരു വേദനിപ്പിക്കുന്ന കാഴ്ചയാണ്. ആവശ്യത്തിന് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്തതു മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളും മരണങ്ങളും ഇവിടെ നിത്യസംഭവങ്ങളാണ്. ഇവിടെയാണ് തന്‍റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് വേദനിക്കുന്നവരിലും പാവപ്പെട്ടവരിലും ക്രിസ്തുവിന്‍റെ കാരുണ്യം പകര്‍ന്നു കൊടുക്കുവാന്‍ ഫാ. വിനീഷ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന, അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ദേവാലയങ്ങളും, ഭവനങ്ങളും, സ്‌കൂളുകളും; ദാരിദ്ര്യത്തിന്‍റെയും രോഗങ്ങളുടെയും പിടിയിലമര്‍ന്ന ഒരുപാട് ജനങ്ങള്‍. ഇവര്‍ക്ക് സഹായമെത്തിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ഫാ. വിനീഷിനോടൊപ്പം പങ്കുചേരാം. ഇവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ ചെയ്തുകൊണ്ട് ദൈവത്തിന്‍റെ കരുണയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാം. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്."(മത്തായി 25:40) എന്ന്‍ നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതിനാല്‍ ഈ പാവപ്പെട്ട ഓരോരുത്തരിലും ക്രിസ്തുവിനെ കണ്ടുകൊണ്ട് ഇവര്‍ക്കു വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ സഹായത്തിനും സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലമുണ്ടാവും; തീര്‍ച്ച. ആഫ്രിക്കയിലെ ഈ പാവപ്പെട്ടവരെ സഹായിക്കാന്‍ സന്നദ്ധരായ മലയാളികള്‍ നല്‍കുന്ന സഹായങ്ങള്‍ ഇവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് യു.കെ. യില്‍ നിന്നുള്ള മരിയന്‍ സൈന്യം പ്രാര്‍ത്ഥനാ കൂട്ടായ്മയാണ്. നിങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ മരിയന്‍ സൈന്യത്തിന്‍റെ Bank Account ലേക്ക് നേരിട്ട് നല്‍കാവുന്നതാണ് #{blue->n->n->മരിയന്‍ സൈന്യത്തിന്‍റെ Bank Account Details}# Name: Mariyansainyam world Bank: Barclays Bank Sort code: 20-62-68 Account Number: 13662853 Address: Mariyansainyam world, 6 McCarney Court, Norwich, Norfolk, NR6 5GA, United Kingdom. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...}# Founder: Siju Paulose 07460515722 Directors: Rinto Kuruvila 07789534080, Mathew Thomas (Thampi) 07956443106, Shaji Joseph 07888784878 Email: mariyansainyam@yahoo.com
Image: /content_image/Charity/Charity-2016-11-30-10:49:26.jpg
Keywords: charity africa
Content: 3411
Category: 1
Sub Category:
Heading: കുരിശ് രൂപങ്ങള്‍ പൊളിച്ചുനീക്കുവാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം
Content: മുംബൈ: മുംബൈയില്‍ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് രൂപങ്ങള്‍ പൊളിച്ചുമാറ്റുവാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ തകര്‍ക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ച കുരിശുകള്‍ എല്ലാം നശിപ്പിക്കുമെന്നും മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു. കുരിശ് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി വിധിക്ക് വില കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ നടത്തുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ കുരിശ് രൂപങ്ങളും നീക്കം ചെയ്യുമെന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ കത്തോലിക്ക സഭയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുരിശിന്റെ പഴക്കം സംബന്ധിച്ച് ഔദ്യോഗികമായ രേഖകള്‍ ഹാജരാക്കാത്ത പക്ഷം ഇവ പൊളിച്ചുമാറ്റുമെന്നും അധികൃതര്‍ പറയുന്നു. മുന്‍സിപ്പാലിറ്റിയുടെ നടപടി, ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു നേരെയുള്ള ശക്തമായ കടന്നുകയറ്റമാണെന്ന് വാച്ച്‌ഡോഗ് ഫൗണ്ടേഷന്റെ പ്രവര്‍ത്തകനായ ഗോഡ്‌ഫ്രേ പിമെന്റയേ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ 25-ാം തീയതി മുനിസിപ്പല്‍ അധികാരികളുടെ തീരുമാനത്തിനെതിരേ നഗരത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Image: /content_image/News/News-2016-11-30-13:57:30.jpg
Keywords: Mumbai,Catholics,protest,attempts,to,remove,crosses
Content: 3412
Category: 6
Sub Category:
Heading: ദൈവവും മനുഷ്യനുമായുള്ള ബന്ധം
Content: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉത്പത്തി 1:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 30}# മനുഷ്യന് ദൈവം ഒരു ലോകം മാത്രമല്ല നല്‍കിയത്, അവിടുന്ന് തന്നെ തന്നെ നല്‍കുക കൂടിയാണ് ചെയ്തത്. ദൈവം സ്വയം നല്‍കുന്നതോടൊപ്പം, തന്റെ രഹസ്യങ്ങളില്‍ പങ്ക് ചേരാന്‍ മനുഷ്യനെ അനുവദിക്കുകയും ചെയ്തു. വ്യക്തികളുടെ രൂപീകരണവും കൂട്ടായ്മയുമാണ് അത് ലക്ഷ്യമാക്കുന്നത്. തുടക്കം മുതലേ അത് ചിത്രീകരിക്കുന്നത് 'കൂട്ടായ്മ'യുടെ രൂപമാണ്. ദൈവവുമായി അടുപ്പവും വ്യക്തിബന്ധവും സൗഹൃദവും സ്ഥാപിക്കാനാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം മനുഷ്യനുമായി അടുക്കുവാനാഗ്രഹിക്കുന്നു. തന്റെ പദ്ധതികള്‍ മനുഷ്യനുമായി പങ്കുവയ്ക്കുവാനാഗ്രഹിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.12.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-30-12:49:47.jpg
Keywords: മനുഷ്യന്‍
Content: 3413
Category: 1
Sub Category:
Heading: അമേരിക്കയിൽ കാട്ടുതീ പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നും കാട്ടുതീയെകുറിച്ചു പ്രവചിക്കുന്ന ബൈബിൾ ഭാഗം കണ്ടെടുത്തു- WIP
Content: ഗാറ്റ്‌ലിന്‍ബര്‍ഗ്: അമേരിക്കയിലെ ടെന്നസിയിൽ ശക്തമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സ്ഥലത്തു നിന്നും, കണ്ടെത്തിയ ബൈബിള്‍ ഭാഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'ഡോളിവുഡ്' എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജീവനക്കാരനാണ് ബൈബിളിലെ പകുതി കത്തിയ പേജുകള്‍ കണ്ടെത്തിയത്. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ദേശത്തെ മരങ്ങള്‍ കത്തി നശിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് ഈ പേജില്‍ പരാമര്‍ശിക്കുന്നത്. പ്രദേശത്ത് ആഴ്ചകളായി കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. കെട്ടിടങ്ങളിലേക്കും ജനവാസ കേന്ദ്രത്തിലേക്കും പടരുന്ന തീ അണയ്ക്കുന്നതിനായി ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഡോളിവുഡ് പാര്‍ക്കിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറും സംഘവും തീ അണച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ബൈബിളിന്റെ പേജ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ബെഞ്ചിന്റെ അടിയില്‍ വെള്ളം നനഞ്ഞ രീതിയിലാണ് ബൈബിളിന്റെ പേജുകള്‍ കിടന്നിരുന്നത്. കത്തിനശിക്കാത്ത ഈ പേജിലെ വചനങ്ങള്‍ വായിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അത്ഭുതപെട്ടു. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ നിന്നുള്ള ഭാഗങ്ങളും, രണ്ടാം അധ്യായത്തിന്റെ ആദ്യത്തെ വാക്യം വരെയുമാണ് ബൈബിളിന്റെ പേജില്‍ ഉണ്ടായിരുന്നത്. 'കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു, വിജന പ്രദേശത്തെ പുല്‍പുറങ്ങളെ അഗ്നി വിഴുങ്ങുന്നു, വയലിലെ മരങ്ങള്‍ എല്ലാം കത്തി നശിക്കുന്നു, വന്യമൃഗങ്ങള്‍ അവിടുത്തെ നോക്കി കേഴുന്നു', തുടങ്ങിയ വാക്യങ്ങളാണ് പാര്‍ക്കിന്റെ മാനേജറായ ഐസക്ക് മാക്‌കോര്‍ഡും സംഘവും ബഞ്ചിന്റെ കീഴില്‍ നിന്നും കണ്ടെടുത്തത്. തനിക്ക് ലഭിച്ച ബൈബിള്‍ ഭാഗത്തിന്റെ ചിത്രം ഐസക്ക് മാക് കോര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം തന്നെ ഐസക് മാക് കോര്‍ഡിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന ഒരു പ്രദേശത്ത്, കാട്ടുതീയേ കുറിച്ച് പരാമര്‍ശിക്കുന്ന ബൈബിളിന്റെ ഒരു പേജ് മാത്രം ലഭിച്ചതിനെ ഏറെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്.
Image: /content_image/News/News-2016-12-01-04:26:12.jpg
Keywords: Gatlinburg,fire,worker,discovers,charred,page,of,the,Bible,that,gives,him,goosebumps
Content: 3414
Category: 18
Sub Category:
Heading: നാഷണൽ പ്രോലൈഫ് കോൺഫറൻസിന് നാളെ തുടക്കം
Content: കൊടകര: ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന 'ലാവിറ്റ' പ്രോലൈഫ് നാഷണൽ കോൺഫറൻസും എച്ച്എൽഐ ട്രെയിനിംഗും നാളെ ആരംഭിക്കും. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോണ്‍ഫറന്‍സില്‍ നാളെ രാവിലെ പത്തിനു തോമസ് കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും. അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ, ഡയറക്ടർമാരായ ഡോ. ബ്രയൻ ക്ലോവ്സ്, ഡോ. ലിഗായ അക്കോസ്റ്റ എന്നിവരാണ് മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണു കോൺഫറൻസിന്റെ ലക്ഷ്യം. ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, കത്തോലിക്ക ആശുപത്രി മേധാവികൾ, ഡോക്ടർമാർ, പ്രോ– ലൈഫ് പ്രവർത്തകർ, നഴ്സുമാർ, ദമ്പതികൾ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി 500 പ്രതിനിധികളാണു കോൺഫറൻസിൽ പങ്കെടുക്കുക. ഇത് ആദ്യമായാണ് പ്രോ– ലൈഫ് ദേശീയ സെമിനാർ കേരളത്തില്‍ വെച്ചു നടക്കുന്നത്.
Image: /content_image/India/India-2016-12-01-05:04:04.jpg
Keywords:
Content: 3415
Category: 18
Sub Category:
Heading: കത്തോലിക്കാ കോളജ് വിദ്യാർഥികളുടെ നേതൃസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ
Content: കൊച്ചി: സീറോ മലബാർ സഭയുടെ കീഴിൽ കേരളത്തിലുള്ള കോളജുകളിലെ കത്തോലിക്കാ വിദ്യാർഥി സംഘടനകളുടെ നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മൂന്നിനു നടക്കും. സിഎസ്എം, ജീസസ് യൂത്ത്, ഐക്കഫ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. കാത്തലിക് മീഡിയ ഫൗണ്ടേഷൻ ചെയർമാൻ ശാന്തിമോൻ ജേക്കബ് പ്രഭാഷണം നടത്തും. സീറോ മലബാർ സഭ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, പ്രഫ. അനു ജോർജ്, ഡോ. വിപിൻ റോൾഡൻഡ് എന്നിവർ ചർച്ചകൾ നയിക്കും. ഭൂട്ടാനിൽനിന്നുള്ള പൂർണിമ ഗാനശുശ്രൂഷ നയിക്കും. കേരളത്തിലെ 65 കോളജുകളിൽനിന്നു വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കും.
Image: /content_image/India/India-2016-12-01-05:23:56.jpg
Keywords:
Content: 3416
Category: 18
Sub Category:
Heading: കുടുംബത്തിന്റെ സുവിശേഷം നിരന്തരമായി പ്രഘോഷിക്കുവാൻ സഭ മുന്നിട്ടിറങ്ങണം: മാർ ആൻഡ്രൂസ് താഴത്ത്
Content: കൊളംബോ: കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അജപാലനപരമായ കരുണയോടും കരുതലോടുംകൂടി പരിഹരിക്കാൻ അജപാലകരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമം വേണമെന്ന്‍ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഏഷ്യയിലെ മെത്രാന്മാരുടെ പതിനൊന്നാമതു പ്ലീനറി സമ്മേളനത്തിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അജപാലനപരമായ കരുണയോടും കരുതലോടുംകൂടി പരിഹരിക്കാൻ അജപാലകരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. വിവാഹമോചനം, സ്വവർഗ വിവാഹം, വിവാഹത്തിനു മുമ്പുള്ള സഹവാസം, ഗർഭഛിദ്രം തുടങ്ങിയവ ചെറുക്കപ്പെടേണ്ടതു തന്നെ. വെല്ലുവിളികളെ നേരിടാൻ ഫലപ്രദമായ ഒരു വിശ്വാസ പരിശീലനരീതി ആവശ്യമാണ്". "വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപിതാക്കന്മാരുടെയും പ്രബോധനങ്ങളെ അടിസ്‌ഥാനമാക്കിയുള്ള കുടുംബത്തിന്റെ സുവിശേഷം നിരന്തരമായി പ്രഘോഷിക്കുവാൻ സഭ മുന്നിട്ടിറങ്ങണം. ഇതിനു കുടുംബ കൂട്ടായ്മകൾ, സമർപ്പിത കുടുംബങ്ങൾ, ജീസസ് യൂത്ത്, മറ്റു ഭക്‌തസംഘടനകൾ തുടങ്ങിയവയുടെ പ്രധാന്യം നിസ്തൂലമാണ്". ആർച്ച് ബിഷപ്പ് പറഞ്ഞു. സീറോ മലബാർ കുടുംബങ്ങളിൽ നിലനില്ക്കുന്ന പരമ്പരാഗത മൂല്യങ്ങൾ, സായാഹ്ന പ്രാർത്ഥനകൾ, കുടുംബ ലിറ്റർജി തുടങ്ങിയവ ആർച്ചുബിഷപ് ചൂണ്ടിക്കാട്ടി. സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ളിയുടെ ചർച്ചാവിഷയം കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരമാർഗങ്ങളുമായിരുന്നു എന്നത് അദ്ദേഹം അനുസ്മരിച്ചു. സമ്മേളനത്തിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 11 കർദിനാളന്മാരും 100 തെരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. “ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങൾ – കരുണയുടെ പ്രേഷിതർ’ എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ ചർച്ചാവിഷയം. സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, അഡിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കട്കി അപ്പസ്തോലിക് എക്സാർക് തോമസ് മാർ അന്തോണിയൂസ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2016-12-01-05:43:37.jpg
Keywords: Mar Andrews Thazhath, PravachakaSabdam
Content: 3417
Category: 18
Sub Category:
Heading: ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സഭയ്ക്കു പുതിയ സുപ്പീരിയർ ജനറല്‍
Content: കട്ടപ്പന: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സഭ (എസ്‌സി‌ജെ‌ജി കോണ്‍ഗ്രിഗേഷന്‍) സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി തോമസ് വേമ്പേനിയെ തെരഞ്ഞെടുത്തു. കട്ടപ്പന പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സിനാക്സിസിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷതവഹിച്ചു. ജനറൽ കൗൺസിലർമാരായ സിസ്റ്റർ റോസിലി ജോൺ പുറങ്ങാട്ടിൽ, സിസ്റ്റർ ലില്ലി ട്രീസ കുഴിയംപ്ലാവിൽ, സിസ്റ്റർ ആനീസ് ജോസഫ് കോച്ചാംകുന്നേൽ, സിസ്റ്റർ ജ്യോതിസ് ജയിംസ് മാനാന്തടം എന്നിവരെയും ഓഡിറ്റർ ജനറലായി സിസ്റ്റർ എൽസിറ്റ് ടോം കണ്ടംപറമ്പിലിനെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2016-12-01-06:24:00.jpg
Keywords: