Contents
Displaying 3151-3160 of 25019 results.
Content:
3398
Category: 18
Sub Category:
Heading: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കി സർട്ടിഫിക്കറ്റ് കോഴ്സ്
Content: അങ്കമാലി: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കി നാലു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ ഡിസംബർ 14ന് ആരംഭിക്കും. ബുധനാഴ്ചകളിൽ വൈകുന്നേരം ആറു മുതൽ എട്ടു വരെയാണു ക്ലാസുകൾ. റവ. ഡോ. ജോസ് പുതിയേടത്ത്, റവ.ഡോ. വിൻസെന്റ് കുണ്ടുകുളം, റവ. ഡോ. ജോയ്സ് കൈതക്കോട്ടിൽ, റവ. ഡോ. പീറ്റർ കണ്ണമ്പുഴ, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. അല്മായർക്കും സന്യാസിനികൾക്കും പങ്കെടുക്കാം. 50 പേർക്കായിരിക്കും പ്രവേശനം. വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോഴ്സ് സഹായകമാണ്. ഡിസംബർ പത്തിനു മുമ്പു പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 9400092982.
Image: /content_image/India/India-2016-11-29-06:35:39.jpg
Keywords:

3399
Category: 1
Sub Category:
Heading: ലാഭത്തെ മാനദണ്ഡമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിത സമൂഹം ഏര്‍പ്പെടരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സമര്‍പ്പിത സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലാഭമെന്ന മാനദണ്ഡത്താല്‍ അളക്കപ്പെടേണ്ട ഒന്നല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സന്യസ്തർക്കുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സിംബോസിയത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. സ്വാധീനശക്തി, വിശ്വാസ്യത, ഭൗതിക വസ്തുക്കള്‍ എന്നീ മൂന്നു കാര്യങ്ങളില്‍ ഊന്നിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. "മതസംഘടനകളുടെ നേതൃഗുണവും, സ്വാധീനവും ഒരു മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുവായി ഇരിക്കേണ്ട ഒന്നല്ല. അത് മറ്റുള്ളവരേ സ്വാധീനിക്കുന്ന പ്രവര്‍ത്തനമായി മാറേണ്ട ഒന്നാണ്. ദൈവത്തെ മാത്രം അന്വേഷിക്കുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ അവിടുന്ന് വിളിച്ച് വേര്‍തിരിച്ചിരിക്കുന്നത് ഫലദായകമായ ശുശ്രൂഷകള്‍ നിറവേറ്റുവാന്‍ വേണ്ടിയാണ്. വിശ്വസ്തതയോടെ ഫലം പുറപ്പെടുവിക്കാന്‍ ഇത്തരക്കാര്‍ക്ക് തീര്‍ച്ചയായും സാധിക്കണം. പാവങ്ങളുടെ ആവശ്യമെന്താണെന്ന് മനസിലാക്കി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കുവാനും സമര്‍പ്പിതര്‍ക്ക് സാധിക്കണം".പാപ്പ വിശദീകരിച്ചു. ഭൗതിക മേഖലയിലുള്ള നേട്ടമല്ല മതസംഘടനയുടെയും അതിലെ ശുശ്രൂഷകരുടെയും ലക്ഷ്യമെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം ചൂണ്ടികാണിച്ചു. തനിച്ച് കാര്യങ്ങള്‍ ചെയ്യുക എന്ന അവസ്ഥയില്‍ നിന്നും പ്രാദേശിക രൂപതകളുടെ സഹകരണത്തോടെ കൂടി ഒരുമിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സമര്‍പ്പിതരുടെ സംഘങ്ങള്‍ ശ്രമിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-11-29-09:46:53.jpg
Keywords: Pope,encourages,religious,orders,to,rethink,their,spending

3400
Category: 18
Sub Category:
Heading: എംടിപി ആക്ടിലെ നിയമ പരിഷ്‌കരണത്തിനെതിരെ നൂറുകേന്ദ്രങ്ങളില്‍ സെമിനാര്‍
Content: കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയിരിക്കു എംടിപി (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി) ആക്ടിലെ പ്രത്യാഘാതങ്ങളും പാര്‍ശ്വഫലങ്ങളും ന്യായവാദങ്ങളും വിശദീകരിക്കുന്ന പഠനസെമിനാറുകള്‍ക്ക് പിഒസിയില്‍ തുടക്കം കുറിച്ചു. ഭ്രൂണഹത്യ 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കാനുള്ള നിയമനിര്‍മാണത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ തയ്യാറാക്കിയ പഠനമായ 'അരുതെ കൊല്ലരുതെ' എന്ന ഗ്രന്ഥത്തിന്റെ പ്രഥമ കോപ്പി അഡ്വ. ജോസി സേവ്യറിന് നല്‍കിക്കൊണ്ട് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രകാശനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട നൂറു കേന്ദ്രങ്ങളില്‍ സെമിനാറുകളും പൊതുസമ്മേളനങ്ങളും നടത്തുതാണ്. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാനഭാരവാഹികളും കുടുംബപ്രേഷിതവിഭാഗം രൂപതാഡയറക്ടര്‍മാരും നേതൃത്വം നല്‍കുതാണ്. പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വളളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി, റവ. ഫാ ഡിക്‌സ ഫെര്‍ണാണ്ടസ്, റവ. ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ട്രഷറര്‍ അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ് എിവര്‍ പ്രസംഗിച്ചു. സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുവര്‍ പിഒസിയിലെ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി ഓഫീസുമായി ബന്ധപ്പെടുക.
Image: /content_image/India/India-2016-11-29-11:35:42.jpg
Keywords: Taiwan,bishops,voice,opposition,to,same,sex,marriage,bill

3401
Category: 1
Sub Category:
Heading: ഏഷ്യൻ ബിഷപ്സ് കോൺഫറന്‍സ് ആരംഭിച്ചു
Content: കൊളമ്പോ: ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിനു കൊളമ്പോയിലെ നെഗോമ്പോയില്‍ തുടക്കമായി. ഇന്നലെ ആരംഭിച്ച സമ്മേളനം ഡിസംബർ നാലിന് സമാപിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി റാഞ്ചി ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പായാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മാർപാപ്പയുടെ സന്ദേശം കൈമാറുക കർദിനാൾ ടോപ്പോയാണ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന പ്ലീനറിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയായ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സംബന്ധിക്കുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനമാണ് കൊളംബോയിൽ നടക്കുന്നത്. ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങളും കരുണയുടെ പ്രേഷിതദൗത്യവും എന്നതാണ് സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം.
Image: /content_image/News/News-2016-11-29-10:33:41.jpg

3402
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള തായ്‌വാന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കത്തോലിക്ക മെത്രാന്‍ സമിതി രംഗത്ത്
Content: തായ്‌പേയ്: സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുവാനുള്ള തായ്‌വാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചു രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതി രംഗത്ത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുവാന്‍ തായ്‌വാന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് ആഹ്വാനം നല്‍കി. പാപത്തിലേക്ക് വഴിതെളിയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിശ്വാസികള്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്നും, വിവാഹമെന്ന പവിത്രമായ ബന്ധം രാജ്യത്ത് നിലനില്‍ക്കുന്നതിനായി ദിവ്യകാരുണ്യ ആരാധനയും, ഉപവാസ പ്രാര്‍ത്ഥനയും നടത്തണമെന്നും ബിഷപ്പുമാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. "പരമ്പരാഗതമായി രാജ്യത്ത് നിലനിന്നിരിന്ന സമ്പ്രദായത്തെ വിവാഹ നിയമത്തിലെ ഭേദഗതിയിലൂടെ സര്‍ക്കാര്‍ തകിടം മറിക്കുകയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മ്മികമായ എല്ലാ വ്യവസ്ഥയേയും ചോദ്യം ചെയ്യുന്ന തീരുമാനം തായ്‌വാന്‍ സമൂഹത്തിന്റെ അന്തസിന് നിരക്കുന്നതല്ല. കുട്ടികളും, മാതാപിതാക്കളും, അവരുടെ മാതാപിതാക്കളുമെല്ലാം അടങ്ങുന്ന കുടുംബങ്ങളുടെ അവസാനത്തിനാകും ഇത്തരം തീരുമാനങ്ങള്‍ വഴിവയ്ക്കുക". ബിഷപ്പ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നു. പൊതുസമൂഹത്തിന്റെ മധ്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയാണ് ബില്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ബിഷപ്പുമാരുടെ കൗണ്‍സില്‍ ചൂണ്ടികാണിക്കുന്നു. ഈ മാസം 17-ന് ഇരുപതിനായിരത്തില്‍ അധികം ക്രൈസ്തവര്‍ നിയമഭേദഗതിക്കെതിരെ തായ്‌വാന്‍ നിയമനിര്‍മ്മാണ സഭയുടെ മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കത്തോലിക്ക യുവജനങ്ങളുടെ സംഘടന പുതിയ ബില്ലിനെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയിരുന്നു. ഹിതപരിശോധനയുടെ ഫലം ഇവര്‍ ബിഷപ്പുമാര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കത്തോലിക്ക സഭയുടെ പ്രബോധനവും, ദൈവവചനത്തിലെ തിരുവെഴുത്തുകളും അനുസരിച്ച് സ്വവര്‍ഗ വിവാഹം പാപമാണ്. മാനസികമായി ഇനിയും കണ്ടുപിടിക്കപെട്ടിട്ടില്ലാത്ത വികാരത്തിന് അടിമപ്പെടുന്നവരാണ് സ്വവര്‍ഗ്ഗാനുരാഗ പ്രവണതയിലേക്ക് കടക്കുന്നതെന്ന് സഭ പഠിപ്പിക്കുന്നു. {{സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1849 }}
Image: /content_image/News/News-2016-11-29-11:13:56.jpg

3403
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുവിശേഷത്തിന്റെ ദീപ്തി പരത്തി കൊണ്ട് 'സാറ്റ്-7' ചാനല്‍: പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Content: കെയ്‌റോ: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സുവിശേഷത്തിന്റെ സന്ദേശം ടെലിവിഷനിലൂടെ എത്തിക്കുന്ന 'സാറ്റ്-7' ചാനല്‍ നെറ്റ്വര്‍ക്കിന്റെ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 76 ശതമാനം പ്രേക്ഷകരാണ് 'സാറ്റ്-7' സംപ്രേക്ഷണം ചെയ്യുന്ന ക്രൈസ്തവ ചാനലുകള്‍ വീക്ഷിക്കുന്നതെന്ന് മേഖലയില്‍ നിന്നുള്ള ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായും സാറ്റ്-7 നടത്തിയ സര്‍വേകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ദൈവരാജ്യത്തെ പറ്റിയുള്ള ചാനലിന്റെ അറബിയിലുള്ള സംപ്രേക്ഷണം ആഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് 10 മില്യണ്‍ ആളുകള്‍ കാണുന്നതായി പഠനങ്ങള്‍ പറയുന്നു. മൂന്നു ഭാഷകളിലായി 21.5 മില്യണ്‍ പ്രേക്ഷകര്‍ സാറ്റ്-7 ചാനലുകള്‍ വീക്ഷിക്കുന്നുണ്ട്. മൂന്നു ഭാഷകളിലായി, അഞ്ചു ചാനലുകളാണ് സാറ്റ്-7 നെറ്റ്‌വര്‍ക്കിനുള്ളത്. പുതിയ കണക്കുകള്‍ ദൈവരാജ്യ മഹത്വത്തിനായുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായി സാറ്റ്-7 സിഇഒ ടെറെന്‍സ് ആസ്‌കോട്ട് പറഞ്ഞു. "പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ മിക്കപ്പോഴും സംഘര്‍ഷഭരിതമാണ്. സുവിശേഷത്തിന്റെ സന്ദേശം മാത്രം പരാമര്‍ശിക്കുന്ന ഞങ്ങളുടെ ചാനല്‍ കാണുവാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം, നല്ലത് കേള്‍ക്കുവാനും കാണുവാനുമുള്ള ജനത്തിന്റെ താല്‍പര്യമാണ്. മേഖലയിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കന്‍മാരിലും, മതനേതാക്കന്‍മാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ടെലിവിഷന്‍ കാഴ്ച്ചയിലെ അവരുടെ ഈ പ്രത്യേകതയില്‍ നിന്നും നാം മനസിലാക്കേണ്ടത്". ടെറെന്‍സ് ആസ്‌കോട്ട് പറഞ്ഞു. ഈജിപ്റ്റ്, മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേയും സാറ്റ്-7 ചാനലിന്റെ പ്രേക്ഷകരില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ചാനല്‍ കാണുന്ന കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ്. അറേബ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള 80 ശതമാനത്തോളം കുട്ടികള്‍ സാറ്റ്-7 പരിപാടികള്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും കാണുന്നതായി സര്‍വേ പറയുന്നു.
Image: /content_image/News/News-2016-11-29-13:39:23.jpg
Keywords: Christian,TV,Reaches,Millions,Of,Christians,Across,The,Middle,East

3404
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മുപ്പതാം തീയതി
Content: നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത നിരവധി പേരുടെ മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. ആകയാല്‍ താഴെപ്പറയുന്ന സംഗതികള്‍ ഓര്‍മ്മയില്‍ നിറുത്തുന്നത് വളരെ പ്രയോജനകരമായിരിക്കും. 1. സര്‍വ്വേശ്വരന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും അവിടുത്തെ അമൂല്യരക്തത്തില്‍ രക്ഷിക്കപ്പെട്ടവരുമായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ ഇത്ര വലിയ വേദന സഹിച്ച് കഷ്ടപ്പെടുന്നതിനു കാരണമെന്ത്? അവരുടെ അല്‍പപാപങ്ങളും മോചിക്കപ്പെട്ട കഠിന പാപങ്ങളുടെ ശിക്ഷയുമത്രേ ഇതിനു കാരണം. ഈ സ്ഥിതിക്ക് അല്‍പ പാപങ്ങള്‍ പോലും എത്ര വര്‍ജ്ജ്യമായിരിക്കുന്നു. 2. നമ്മുടെ സകല പാപങ്ങള്‍ക്കും ഇവിടെ വച്ച് അല്ലെങ്കില്‍ പരലോകത്തില്‍ വച്ച് പരിഹാരം ചെയ്യാതെ നിവൃത്തിയില്ല. ഈ ലോകത്തില്‍ വച്ചായാല്‍ അതു വളരെ സുഖകരമായിരിക്കും. അതുകൊണ്ടു പാപ പരിഹാരമാര്‍ഗ്ഗങ്ങളായ ദാനധര്‍മ്മങ്ങള്‍, ദണ്ഡവിമോചനം സിദ്ധിച്ചിട്ടുള്ള സല്‍കൃത്യങ്ങള്‍ ഇവ ചെയ്യുന്നതിലും നേരിടുന്ന കഷ്ടപ്പാടുകള്‍ നല്ല ക്ഷമയോടു കൂടി സഹിക്കുന്നതിലും ഉപേക്ഷ കാണിക്കരുത്. 3. ഒരുത്തന്‍റെ പുത്രന്‍ തീയിലകപ്പെട്ടു കഷ്ടപ്പെടുന്നു എന്നു വിചാരിക്കുക. ഇവനെ തീയില്‍ നിന്നു രക്ഷിക്കുന്നതിനു യാതൊരു ശ്രമവും ചെയ്യാത്ത ഒരാള്‍ ഇവന്‍റെ പിതാവുമായി തനിക്കു വലിയ സ്നേഹമാണെന്നു പറഞ്ഞാല്‍ അവന്‍ ആത്മവഞ്ചനയില്‍ അകപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ വെറും കള്ളം പറയുകയോ ചെയ്യുന്നു എന്നേ മറ്റാളുകള്‍ വിചാരിക്കയുള്ളൂ. ഇപ്രകാരം തന്നെ ദൈവത്തിനേറ്റം ഇഷ്ടപ്പെട്ടവരായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ അത് ആരാണ് വിശ്വസിക്കുക. ആകയാല്‍ ഇവര്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് ദൈവ സ്നേഹത്തിന്‍റെ ഒരുത്തമ പ്രവര്‍ത്തിയാകുന്നു. 4. ഇവരെ സഹായിക്കുന്നതിന് നന്മനസ്സുള്ള പക്ഷം, വലിയ പ്രയാസമൊന്നുമില്ല. നമ്മുടെ സകല പ്രവര്‍ത്തികളെയും ശുദ്ധനിയോഗത്തോടു കൂടി ചെയ്ത് ഇവര്‍ക്കായി കാഴ്ച വച്ചാല്‍ മതി. ഇവര്‍ക്കെത്ര ഉപകാരമായി, നമുക്ക് എത്ര ലാഭമായി. ഒന്നിനു നൂറായിട്ടു തരുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ദൈവം തക്കസമയത്തു നമ്മെ വിസ്മരിച്ചു കളയുമോ? കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് കെട്ടുപോകാതിരിക്കുന്നതിന് ഇടയ്ക്കിടെ എണ്ണ ഒഴിക്കുക ആവശ്യമാണ്. അപ്രകാരം തന്നെ ഈ മാസത്തില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേരെ ഉണ്ടായിട്ടുള്ള പ്രത്യേക ഭക്തി മന്ദീഭവിക്കാതിരിക്കുന്നതിന് ഈ മാസത്തെ ഓരോ ധ്യാന വിഷയങ്ങള്‍ തിങ്കളാഴ്ച തോറും വായിക്കുന്നത് നന്നായിരിക്കും. #{red->n->n->ജപം}# ഞങ്ങളുടെ ഏക നന്മയായിരിക്കുന്ന ഈശോയേ, അങ്ങ് ഞങ്ങളുടെ പാപങ്ങളെ തിരുത്തോളിന്‍മേല്‍ സ്ലീവായോടു കൂടെ ചുമന്നുവല്ലോ. ഈ അറുതിയില്ലാത്ത സ്നേഹത്തെക്കുറിച്ചു മരിച്ച ആത്മാക്കള്‍ക്ക് കൃപ ചെയ്യണമേ. വിശേഷിച്ച് ഒരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെമേല്‍ അധികമലിവായി അവര്‍ക്കു ക്ഷണത്തില്‍ സ്വര്‍ഗ്ഗപ്രവേശം അനുഭവിക്കുവാന്‍ അനുഗ്രഹം ചെയ്തരുളണമേ. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെക്കുറിച്ച് ഭക്തിയോടുകൂടെ വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളണം. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-29-19:03:29.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3405
Category: 1
Sub Category:
Heading: മനുഷ്യന്റെ നന്മയ്ക്കും പ്രകൃതിയുടെ സംരക്ഷണത്തിനുമായി ശാസ്ത്ര സമൂഹം പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ മറന്ന് പ്രകൃതിയുടെ സംരക്ഷണത്തിനും മനുഷ്യന്റെ നന്മയ്ക്കുമായി ശാസ്ത്ര സമൂഹം പ്രവര്‍ത്തിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പൊന്തിഫിക്കല്‍ അക്കാഡമി ഓഫ് സയന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍, പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. 25നു ആരംഭിച്ച സമ്മേളനം ഇന്നലെ സമാപിച്ചു. സ്റ്റീഫന്‍ ഹോംക്കിങ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായിരിന്നു. "നാം ഓരോരുത്തരും ഒരു മ്യൂസിയത്തിന്റെ നടത്തിപ്പിനെ നോക്കുവാന്‍ ഏല്‍പ്പിച്ചിരിക്കുന്ന വെറും ചുമതലക്കാരല്ല. മറിച്ച് ഈ ലോകത്തിന്റെ സംരക്ഷണത്തിനും, അതിന്റെ മുന്നോട്ടുള്ള നടത്തിപ്പിലും ഉത്തരവാദിത്വപൂര്‍വ്വം ഇടപെടല്‍ നടത്തേണ്ട വ്യക്തികളാണ്. ലോകത്തിലെ ജൈവ വൈവിധ്യത്തെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ചിലര്‍ ചിന്തിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഉടയവര്‍ അവരാണെന്നാണ്. ജൈവഘടനയുടെ കവര്‍ച്ചക്കാരാണ് ഇവര്‍". "ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് മനുഷ്യന്റെ പാരിസ്ഥിതിക മനംമാറ്റമാണ്. സൃഷ്ടിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഇത്തരമൊരു മനംമാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇതിലൂടെ സാമൂഹിക നീതി ഉറപ്പാക്കുവാന്‍ സാധിക്കണം. നീതിയില്ലാത്ത തരത്തിലുള്ള വിഭവങ്ങളുടെ പങ്കിടലും, ചിലരെ വേര്‍തിരിച്ചു നിര്‍ത്തുന്നതുമെല്ലാം അന്യായത്തിലേക്കും കലഹത്തിലേക്കുമാണ് വഴിതെളിക്കുന്നത്". പാപ്പ ശാസ്ത്രസമൂഹത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും, രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ വളരെ വേഗം കീഴ്‌പ്പെടുത്തുന്നതായും പാപ്പ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തേയും അതിലൂടെ ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളേയും അതിജീവിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. "ജൈവവ്യവസ്ഥയേ സംരക്ഷിക്കുന്ന സ്ഥിരതയുള്ള പദ്ധതികള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രസമൂഹം കൂടുതല്‍ മുന്‍തൂക്കം നല്‍കണം. സാമ്പത്തികവും, രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ കീഴടക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെ മനുഷ്യന്റെ സഹവര്‍ത്തിത്വത്തിനും, ജനാധിപത്യത്തിനും, നീതിക്കും, സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ശാസ്ത്രലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കണം". പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-11-30-06:04:31.jpg
Keywords: Pope,Francis,meets,Stephen,Hawking,and,other,scientiest,at,Vatican,science,conference

3406
Category: 4
Sub Category:
Heading: പ്രമുഖ നിരീശ്വരവാദികളുടെ മരണത്തിനു മുന്‍പുള്ള അവസാന വിലാപ വാക്കുകള്‍
Content: പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ സദാ മറന്ന്‍ ലോകത്തിന്റെ തത്വങ്ങളിലും ഭൗതീകവാദത്തിലും ആഴപ്പെട്ടു ജീവിക്കുന്ന അനേകര്‍ നമ്മുക്ക് ഇടയിലുണ്ട്. നിരീശ്വര പ്രസ്ഥാനങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും കൂട്ട് പിടിച്ച് കൊണ്ട് നശ്വരമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അവര്‍, ദൈവത്തിന്റെ അസ്ഥിത്വത്തെ പൂര്‍ണ്ണമായും തള്ളികളയുന്നു. ലോകത്തിന്റെ മോഹങ്ങളിലും ഭൗതീകതയിലും കേന്ദ്രീകരിച്ചു ജീവിക്കുന്നവര്‍ മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തെ ഉള്‍കൊള്ളുന്നില്ല. ദൈവമില്ലായെന്ന് ജീവിതത്തില്‍ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ നിലവിളികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. #{blue->n->n-> അമേരിക്കന്‍ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ് പെയ്ന്‍:}# “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കില്‍, ഞാനായിരുന്നു അത്. ഇന്ന്‍ ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കില്‍ ഞാന്‍ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാന്‍ ഞാന്‍ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാന്‍ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”. #{blue->n->n->ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സര്‍ തോമസ് സ്കോട്ട്:}# “ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നത് സ്വര്‍ഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോള്‍ അവ രണ്ടും ഉണ്ടെന്ന്‍ ഞാന്‍ അറിയുന്നു. സര്‍വ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു”. #{blue->n->n->വോള്‍ട്ടയര്‍:}# തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത വോള്‍ട്ടയര്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കില്‍ എനിക്കുള്ളതിന്റെ പകുതി ഞാന്‍ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ വോള്‍ട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കില്‍ ഞാന്‍ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!” വോള്‍ട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവന്‍ പണവും തന്നാല്‍ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.” #{blue->n->n->റോബര്‍ട്ട് ഇന്‍ഗര്‍സോള്‍:}# “ഓ ദൈവമേ, നരകത്തില്‍ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!” #{blue->n->n-> തോമസ് ഹോബ്സ്:}# “ഈ ലോകം മുഴുവന്‍ എന്റെ അധീനതയില്‍ ആണെങ്കില്‍ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ അത് നല്‍കാം. കാരണം ഞാന്‍ അന്ധകാരത്തിലേക്ക് വീഴുവാന്‍ പോവുകയാണ്”. #{blue->n->n->നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം:}# തന്റെ മരണശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാന്‍ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ 'നിരാശ' ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു. #{blue->n->n->നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്:}# “ഞാന്‍ എന്റെ സമയത്തിന് മുന്‍പേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നല്‍കപ്പെടും. മഹാനായ നെപ്പോളിയന്‍ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!” #{blue->n->n->ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സര്‍ ഫ്രാന്‍സിസ് ന്യൂപ്പോര്‍ട്ട് }#: “ദൈവമില്ലെന്ന്‍ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങള്‍ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകള്‍ നിറുത്തുക! ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇന്ന്‍ എനിക്കറിയാം.” “നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി...! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആയിരം വര്‍ഷം ഞാനീ തീയില്‍ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്റെ പീഡനങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയുന്നില്ല.” #{blue->n->n->ചാള്‍സ് IX:}# ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയില്‍ 15,000-ത്തോളം പേര്‍ പാരീസില്‍ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവര്‍ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു. തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്. “ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു. അവര്‍ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവര്‍ ചൂണ്ടികാണിക്കുന്നു. ഞാന്‍ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കില്‍! ഇന്ന്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാന്‍ വലിയ തെറ്റ് ചെയ്തു. ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.” #{blue->n->n->ഡേവിഡ് സ്ട്രോസ്സ്, ജര്‍മ്മന്‍ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി:}# “എന്റെ തത്വശാത്രം എന്നെ പൂര്‍ണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകളിലൊന്ന്‍ ഏത് സമയത്തായിരിക്കും എന്നെ തകര്‍ക്കുന്നത് എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പല്‍ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!” #{blue->n->n->ജോസഫ് സ്റ്റാലിന്റെ മകളായ സ്വെല്‍റ്റാനാ സ്റ്റാലിന്‍:}# ഒരു അഭിമുഖത്തില്‍ വെച്ചു സ്വെല്‍റ്റാനാ സ്റ്റാലിന്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നല്‍കുകയുള്ളൂ. എന്റെ പിതാവിന്‍റെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം തന്റെ കണ്ണുകള്‍ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയര്‍ത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”. #{blue->n->n->സാത്താനിക്ക് ബൈബിളിന്റെ രചയിതാവും ചര്‍ച്ച് ഓഫ് സാത്താന്റെ സ്ഥാപകനുമായ ആന്‍റണ്‍ ലവി: }# “ഞാന്‍ എന്താണ് ചെയ്തത്? വലിയ തെറ്റ്...അതേ വലിയ ഒരു തെറ്റ് തന്നെ”. മരണമെന്ന യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ പ്രമുഖ നിരീശ്വരവാദികളെന്ന് ലോകം സാക്ഷ്യപത്രം നല്കിയ ഓരോരുത്തരുടെയും ജീവിതത്തില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അവരുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ആശങ്ക, ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞു തന്റെ നശ്വരമായ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ചതിലുള്ള ദുഃഖം എന്നിവ അവര്‍ തുറന്ന്‍ പറയുന്നു. പ്രിയപ്പെട്ടവരെ, ഒന്നോര്‍ക്കുക. എനിക്കും നിനക്കും മരണമുണ്ട്. അതിനെ തടുക്കുവാനോ നിയന്ത്രിക്കുവാനോ നീ വിശ്വസിക്കുന്ന ശാസ്ത്രത്തിനോ നിന്റെ സുഹൃത്തുക്കള്‍ക്കോ കഴിയില്ല. മരണം- ഒരുപക്ഷേ അത് അടുത്ത നിമിഷമാകാം. മരണാനന്തരമുള്ള അനശ്വരമായ ജീവിതത്തിലേക്ക് എന്തു നിക്ഷേപമാണ് നിന്റെ കൈയില്‍ ഉള്ളത്? ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞവനാണോ നീ? ഓരോ നിരീശ്വരവാദികളും തങ്ങളുടെ മരണ കിടക്കയില്‍ വെച്ചു ഇങ്ങനെ പരിതപിച്ചെങ്കില്‍ സ്നേഹിതാ, നിനക്കു ഇനിയും സമയമുണ്ട്- ജീവിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്തുവാന്‍.
Image: /content_image/Mirror/Mirror-2016-11-30-17:07:55.jpg
Keywords: Athiest, Famous Atheists Last Words Before Dying

3407
Category: 18
Sub Category:
Heading: കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം ഡിസംബര്‍ മൂന്നിന്
Content: ആലപ്പുഴ: കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം ഡിസംമ്പര്‍ മൂന്നിന് ആലപ്പുഴയില്‍ തുടക്കമാവും. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ദിനാചരണത്തിന്റെ സമാപന സമ്മേളനം നാലിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദൈവദാസന്‍ റൈനോള്‍ഡ് പുത്തന്‍പുരയ്ക്കല്‍ നഗറില്‍ ( മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ) ഷെവ. പ്രഫ. എബ്രഹാം അറയ്ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിന് തുടക്കമാവും. ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സുവനീര്‍ പ്രകാശനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. പയസ് ആറാട്ടുക്കുളം, ഫാ. നെല്‍സണ്‍ തൈറപമ്പില്‍, ഫാ. ജോയി പുത്തന്‍വീട്ടില്‍, ഫാ. മിള്‍ട്ടന്‍ കളപുരയ്ക്കല്‍, അനീഷ് ആറാട്ടുകുളം, മൈക്കിള്‍ പി ജോണ്‍, തങ്കച്ചന്‍ ഈരാശേരില്‍, ക്ലീറ്റസ് കളത്തില്‍, ഫാ. ഫ്രാന്‍സീസ് കൊടിയനാട് പങ്കെടുത്തു.
Image: /content_image/India/India-2016-11-30-06:37:37.jpg