category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരള ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം ഡിസംബര്‍ മൂന്നിന്
Contentആലപ്പുഴ: കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം ഡിസംമ്പര്‍ മൂന്നിന് ആലപ്പുഴയില്‍ തുടക്കമാവും. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ദിനാചരണത്തിന്റെ സമാപന സമ്മേളനം നാലിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദൈവദാസന്‍ റൈനോള്‍ഡ് പുത്തന്‍പുരയ്ക്കല്‍ നഗറില്‍ ( മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ) ഷെവ. പ്രഫ. എബ്രഹാം അറയ്ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിന് തുടക്കമാവും. ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സുവനീര്‍ പ്രകാശനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. പയസ് ആറാട്ടുക്കുളം, ഫാ. നെല്‍സണ്‍ തൈറപമ്പില്‍, ഫാ. ജോയി പുത്തന്‍വീട്ടില്‍, ഫാ. മിള്‍ട്ടന്‍ കളപുരയ്ക്കല്‍, അനീഷ് ആറാട്ടുകുളം, മൈക്കിള്‍ പി ജോണ്‍, തങ്കച്ചന്‍ ഈരാശേരില്‍, ക്ലീറ്റസ് കളത്തില്‍, ഫാ. ഫ്രാന്‍സീസ് കൊടിയനാട് പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-30 00:00:00
Keywords
Created Date2016-11-30 12:07:37