Content | അങ്കമാലി: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കി നാലു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ ഡിസംബർ 14ന് ആരംഭിക്കും. ബുധനാഴ്ചകളിൽ വൈകുന്നേരം ആറു മുതൽ എട്ടു വരെയാണു ക്ലാസുകൾ.
റവ. ഡോ. ജോസ് പുതിയേടത്ത്, റവ.ഡോ. വിൻസെന്റ് കുണ്ടുകുളം, റവ. ഡോ. ജോയ്സ് കൈതക്കോട്ടിൽ, റവ. ഡോ. പീറ്റർ കണ്ണമ്പുഴ, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. അല്മായർക്കും സന്യാസിനികൾക്കും പങ്കെടുക്കാം. 50 പേർക്കായിരിക്കും പ്രവേശനം. വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോഴ്സ് സഹായകമാണ്. ഡിസംബർ പത്തിനു മുമ്പു പേരുകൾ രജിസ്റ്റർ ചെയ്യണം.
ഫോൺ: 9400092982. |