category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലാഭത്തെ മാനദണ്ഡമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിത സമൂഹം ഏര്‍പ്പെടരുത്: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍: സമര്‍പ്പിത സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലാഭമെന്ന മാനദണ്ഡത്താല്‍ അളക്കപ്പെടേണ്ട ഒന്നല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സന്യസ്തർക്കുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സിംബോസിയത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. സ്വാധീനശക്തി, വിശ്വാസ്യത, ഭൗതിക വസ്തുക്കള്‍ എന്നീ മൂന്നു കാര്യങ്ങളില്‍ ഊന്നിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. "മതസംഘടനകളുടെ നേതൃഗുണവും, സ്വാധീനവും ഒരു മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുവായി ഇരിക്കേണ്ട ഒന്നല്ല. അത് മറ്റുള്ളവരേ സ്വാധീനിക്കുന്ന പ്രവര്‍ത്തനമായി മാറേണ്ട ഒന്നാണ്. ദൈവത്തെ മാത്രം അന്വേഷിക്കുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ അവിടുന്ന് വിളിച്ച് വേര്‍തിരിച്ചിരിക്കുന്നത് ഫലദായകമായ ശുശ്രൂഷകള്‍ നിറവേറ്റുവാന്‍ വേണ്ടിയാണ്. വിശ്വസ്തതയോടെ ഫലം പുറപ്പെടുവിക്കാന്‍ ഇത്തരക്കാര്‍ക്ക് തീര്‍ച്ചയായും സാധിക്കണം. പാവങ്ങളുടെ ആവശ്യമെന്താണെന്ന് മനസിലാക്കി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കുവാനും സമര്‍പ്പിതര്‍ക്ക് സാധിക്കണം".പാപ്പ വിശദീകരിച്ചു. ഭൗതിക മേഖലയിലുള്ള നേട്ടമല്ല മതസംഘടനയുടെയും അതിലെ ശുശ്രൂഷകരുടെയും ലക്ഷ്യമെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം ചൂണ്ടികാണിച്ചു. തനിച്ച് കാര്യങ്ങള്‍ ചെയ്യുക എന്ന അവസ്ഥയില്‍ നിന്നും പ്രാദേശിക രൂപതകളുടെ സഹകരണത്തോടെ കൂടി ഒരുമിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സമര്‍പ്പിതരുടെ സംഘങ്ങള്‍ ശ്രമിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-29 00:00:00
KeywordsPope,encourages,religious,orders,to,rethink,their,spending
Created Date2016-11-29 13:31:23