Contents

Displaying 3111-3120 of 24987 results.
Content: 3354
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ആറാം തീയതി
Content: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശിന്‍റെ വഴി. ഭക്തിയോടും ദൈവസ്നേഹത്തോടും പാപങ്ങളിന്മേല്‍ നേരായ മനസ്താപത്തോടുംകൂടി 'കുരിശിന്റെ വഴി' കഴിച്ചാല്‍ മാത്രമേ അതിന്‍റെ ഫലം പൂര്‍ണ്ണമായി പ്രാപിക്കുകയുള്ളൂ. നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളെപ്പറ്റി ധ്യാനിക്കുകയാണല്ലോ സുകൃത കൃത്യങ്ങളില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്. കുരിശിന്റെ വഴി രണ്ടു വിധത്തില്‍ അനുഷ്ടിക്കാം. കുരിശിന്‍റെ വഴിയുടെ പതിനാലു സ്ഥലങ്ങള്‍ തക്കപോലെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങളില്‍ കൂട്ടമായിട്ടോ തനിച്ചോ ആ പതിനാലു സ്ഥലങ്ങളിലും ചില പ്രത്യേക ജപങ്ങള്‍ ചൊല്ലുകയാണ് ഒന്നാമത്തെ വിധം. രണ്ടാമത്തേത് ഈ കുരിശിന്‍റെ വഴി സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിലും അല്ലെങ്കില്‍ സ്ഥാപിക്കപ്പെട്ട ഇടങ്ങളില്‍ രോഗമോ, മറ്റു വല്ല കാരണമോ കൊണ്ട് പോകുവാന്‍ പാടില്ലാതെ വരുമ്പോഴും അധികാരമുള്ള പട്ടക്കാരനാല്‍‍ വാഴ്ത്തപ്പെട്ട കുരിശുരൂപം കൈയിലെടുത്തു കൊണ്ട് പ്രാര്‍ഥിക്കുക. ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം ഭക്തസഭകളില്‍ ചേരുകയാകുന്നു. ഈശോയുടെ തിരുഹൃദയ സഭ, വ്യാകുലമാതാവിന്‍റെ സഭ, നന്മരണ സഭ ഇങ്ങനെ തിരുസഭയില്‍ അനവധി സഖ്യങ്ങളുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിലോ രണ്ടിലോ ചേര്‍ന്ന്‍ അവയുടെ നിയമങ്ങള്‍ക്കൊത്ത വിധം ജീവിക്കുന്നതാണ് പല സഖ്യങ്ങളിലും കൂടി ഒന്നിന്‍റെയും ചട്ടങ്ങള്‍ ശരിയായി അനുസരിക്കാത്തതിനേക്കാള്‍ നല്ലത്. അനവധി ദണ്ഡവിമോചനങ്ങള്‍ ലഭിച്ച്, അവ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി കാഴ്ച വയ്ക്കുന്നതായാല്‍ അത് അവര്‍ക്ക് എത്രയോ ആശ്വാസമായിരിക്കും. #{red->n->n->ജപം}# കരുണാസമ്പൂര്‍ണ്ണനായ ദൈവമേ! മരണം പ്രാപിച്ച ഞങ്ങളുടെ പൂര്‍വ്വികന്മാരും സഹോദരന്മാരും ഈ ലോകത്തില്‍ ഇരുന്നപ്പോള്‍ സത്യവേദത്തില്‍ സ്ഥിരമായി ജീവിച്ചുവെന്നു കൃപയോടു കൂടി നിനച്ച് അവരുടെ ആത്മാക്കളെ ബന്ധനസ്ഥലമായ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നു മോചിച്ച് നിത്യസമാധാനം അവര്‍ക്കു നല്‍കിയരുളണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു സാധുവിനു എന്തെങ്കിലും സഹായം ചെയ്യുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-25-18:40:29.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3355
Category: 1
Sub Category:
Heading: നോര്‍വെയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
Content: ഓസ്‌ലോ: നോര്‍വേയില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ പുതിയ കണക്കുകള്‍. രാജ്യത്തിന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയാണ് ഇതു സംബന്ധിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 2012 മുതലുള്ള കാലയളവില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,45,000 കത്തോലിക്ക വിശ്വാസികളാണ് നോര്‍വേയില്‍ ഇപ്പോഴുള്ളത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ നോര്‍വെയില്‍ 85.6% പേരും ക്രൈസ്തവ വിശ്വാസികളാണ്. അതേ സമയം ഇതേ കാലയളവില്‍ രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. രാജ്യത്ത് 1,48,000 മുസ്ലീങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനോട് അടുപ്പിച്ചു തന്നെയാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണമെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ജൂത വിശ്വാസികളാണ് രാജ്യത്തിലെ ഏറ്റവും ചെറിയ മതവിഭാഗം. നോര്‍വയില്‍ ആകെ 770 ജൂത വിശ്വാസികളാണുള്ളത്. നോര്‍വേയില്‍ ഏറ്റവും കൂടുതലുള്ളത് ലൂഥറന്‍ സഭാംഗങ്ങളാണ്. എന്നാല്‍, ഇവരുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിടുന്നതായും പഠനം ചൂണ്ടികാണിക്കുന്നു. 2015-ല്‍ മാത്രം 37,000 ലൂഥറന്‍ വിശ്വാസികളാണ് സഭയില്‍ നിന്നും കൊഴിഞ്ഞു പോയത്. വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ വിശ്വാസ സമൂഹം ലൂഥറന്‍ സഭ തന്നെയാണ്. 3.8 മില്യണ്‍ അംഗങ്ങളാണ് ലൂഥറന്‍ സഭയ്ക്കുള്ളത്. നോര്‍വേയിലെ ജനസംഖ്യയുടെ 73 ശതമാനമാണിത്. പശ്ചിമേഷ്യയില്‍ നിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Image: /content_image/News/News-2016-11-26-07:12:02.jpg
Keywords: Catholicism,is,growing,fast,in,Norway
Content: 3356
Category: 1
Sub Category:
Heading: ഐഎസിനെ നേരിടുവാന്‍ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവരുടെയും ജൂതരുടെയും ഒപ്പം സംഘടിക്കണം: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍
Content: കാൻബറ: ഐഎസ് തീവ്രവാദികളെ നേരിടുവാന്‍ ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവരോടും, ജൂതന്‍മാരോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം 'ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്' നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. "ഐഎസ് തീവ്രവാദികളെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നത് എല്ലാവരുടെയും മുഖ്യമായ ആവശ്യമാണ്. ഐഎസ് എന്നത് ഒരു ആഗോള പ്രശ്‌നമാണ്. ഇതിനെ നേരിടുവാന്‍ മുസ്ലീം വിശ്വാസികള്‍ക്ക് ക്രൈസ്തവരുടെയും, ജൂതന്‍മാരുടെ സഹായം കൂടിയേ തീരൂ. അതിനായി ഏവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം. മുസ്ലീങ്ങളും, ക്രൈസ്തവരും, ജൂതന്‍മാരുമെല്ലാം ഒരേ പ്രശ്‌നത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് നാം മനസിലാക്കണം". സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ മാത്രമല്ല ഐഎസ് ഭീഷണി നേരിടുന്നതെന്നും അബ്ദുള്ള രണ്ടാമന്‍ രാജാവ് ചൂണ്ടികാണിച്ചു. "ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് തീവ്രവാദികളും അതിനോട് ആശയ സമത്വം പുലര്‍ത്തുന്നവരുമായ നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോക്കോഹറാം, അല്‍ ഷബാബ്, അല്‍ താലിബാന്‍ തുടങ്ങിയ നിരവധി തീവ്രവാദ സംഘടനകള്‍ ഭീഷണിയായി തുടരുന്നു. സമീപപ്രദേശങ്ങളില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നത് എല്ലാവര്‍ക്കും ഒരേ പോലെ ഭീഷണിയാണ്". അബ്ദുള്ള രണ്ടാമന്‍ രാജാവ് അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും, മുസ്ലീം വിശ്വാസികളെ യുഎസില്‍ കയറ്റില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലയെന്നും അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞു. ചില മേഖലകളില്‍ ട്രംപിന്റെ ആശയത്തോട് യോജിക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലരും അദ്ദേഹത്തിന്റെ നയങ്ങളെ ഭീകരമായി പെരുപ്പിച്ചു കാണിക്കുന്നു. ആശങ്കയോടെ ഇതിനെ നോക്കികാണേണ്ടതില്ല. അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ്, നിയമകാര്യ വകുപ്പ് മന്ത്രി മൈക്കിള്‍ കീനന്‍ എന്നിവരുമായി ജോര്‍ദാന്‍ രാജാവ് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.
Image: /content_image/News/News-2016-11-26-02:49:48.jpg
Keywords: Muslims,must,unite,with,Jews,Christians,to,beat,IS,says,Jordan,king
Content: 3358
Category: 18
Sub Category:
Heading: നിസാര കാരണങ്ങളുടെ പേരിലുള്ള കുടുംബതകർച്ചയെ സഭയും സമൂഹവും ഗൗരവമായി കാണണം: മാർ എടയന്ത്രത്ത്
Content: കൊച്ചി: നിസാരകാര്യങ്ങളുടെ പേരിൽ നിരവധി കുടുംബജീവിതങ്ങൾ തകരുന്നതിനെ സഭയും സമൂഹവും ഗൗരവമായി കാണണമെന്നു കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. ഫാമിലി കമ്മീഷൻ, പ്രൊലൈഫ് സമിതി, മരിയൻ സിംഗിൾസ് സൊസൈറ്റി എന്നിവയുടെ സംയുക്‌ത സംസ്‌ഥാനതല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കാഴ്ചപ്പാടനുസരിച്ചു വിവാഹം വിശുദ്ധമാണ്. തിരുവിവാഹം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വിവാഹമോചനങ്ങൾ വർധിക്കുന്നതു കുടുംബബന്ധങ്ങളുടെയും സാമൂഹ്യബന്ധങ്ങളുടെയും തകർച്ചയാണു വ്യക്‌തമാക്കുന്നത്. കുടുംബജീവിതം നയിക്കുന്നവർക്കു പ്രോത്സാഹനങ്ങൾ നൽകാനും പ്രതിസന്ധികളിൽ പിന്തുണ നൽകാനും നാം ശ്രദ്ധിക്കണം. ഗാർഹികസഭയായ കുടുംബങ്ങളുടെ വളർച്ച സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി, ഫാ.ഡിക്സൺ ഫെർണാണ്ടസ്, ഫാ.ജോസഫ് കൊല്ലക്കൊമ്പിൽ, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ അഡ്വ.ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, മരിയൻ സിംഗിൾസ് സൊസൈറ്റി പ്രസിഡന്റ് മേരി മലേപറമ്പിൽ എന്നിവർ പ്രസംഗിച്ചു. രൂപത കുടുംബ പ്രേഷിത വിഭാഗം ഡയറക്ടർമാരും പ്രോലൈഫ്, മരിയൻ സിംഗിൾസ് എന്നിവയുടെ സംസ്‌ഥാന സമിതിയംഗങ്ങളും പങ്കെടുത്തു.
Image: /content_image/India/India-2016-11-26-05:51:37.jpg
Keywords:
Content: 3359
Category: 18
Sub Category:
Heading: നിയുക്‌ത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടികാഴ്ച നടത്തി
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്‌ത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സീറോ മലബാർ സഭാ തലവന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടികാഴ്ച നടത്തി. എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ ചേർന്നു ഡോ. കളത്തിപ്പറമ്പിലിനെ സ്വീകരിച്ചു. ഛാന്ദ ബിഷപ്പ് മാർ എഫ്രേം നരികുളം, അതിരൂപത വികാരി ജനറാൾമാരായ റവ. ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ. ഡോ. ആന്റണി നരികുളം, ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ, വൈസ് ചാൻസലർ ഫാ. ജോർജ് കളപ്പുരയ്ക്കൽ, പാസ്റ്ററൽ കോ– ഓർഡിനേറ്റർ ഫാ. ജോസ് മണ്ടാനത്ത് തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 18നു വല്ലാർപാടം ബസിലിക്കയിലാണു ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. വത്തിക്കാനിൽ പ്രവാസികൾക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായും സുവിശേഷപ്രഘോഷണ തിരുസംഘത്തിലെ അംഗമായും സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഈ ചുമതലകൾ ഒഴിഞ്ഞശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു കൊച്ചിയിലെത്തിയത്.
Image: /content_image/India/India-2016-11-26-06:06:06.jpg
Keywords:
Content: 3361
Category: 14
Sub Category:
Heading: വനത്തിനുള്ളില്‍ മരങ്ങള്‍ കൊണ്ട് ഒരു ദൃശ്യവിസ്മയം: ആകാശത്തു നിന്നും മാത്രം കാണുവാന്‍ സാധിക്കുന്ന സെല്‍റ്റിക് കുരിശിന്റെ രൂപം ശ്രദ്ധേയമാകുന്നു
Content: ഡെറി സിറ്റി: അയര്‍ലണ്ടിലെ എമറാള്‍ഡ് എന്ന ചെറു ദ്വീപില്‍ ഒരു കുരിശുണ്ട്. ആകാശത്തു നിന്നും വീക്ഷിക്കുന്നവര്‍ക്ക് മാത്രം കാണുവാന്‍ സാധിക്കുന്ന ഒരു കുരിശ്. സാധാരണ തടിയിലും മറ്റു ലോഹങ്ങളിലും നിര്‍മ്മിക്കാറുള്ള കുരിശിനെ, മരങ്ങളുടെ ക്രമീകൃതമായ പ്രത്യേക വളര്‍ച്ചയിലൂടെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡെറി സിറ്റി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സെല്‍റ്റിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ ക്രൂശിനെ വ്യക്തതയോടെ ആകാശത്തു നിന്നും കാണുവാന്‍ സാധിക്കും. ലിയാം എമറിയെന്ന ഫോറസ്റ്ററാണ് പ്രകൃതിയുടെ ഈ കുരിശിനെ നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രയത്‌നിച്ചത്. കടുംപച്ച നിറത്തില്‍ ഇലകളുള്ള മരങ്ങളുടെ ഇടയില്‍, ഇടത്തരം പച്ച ഇലകളുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് കുരിശിന്റെ രൂപം ലിയാം എമറി സൃഷ്ടിച്ചത്. ലിയാം എമറി നിര്‍മ്മിച്ച ഈ കുരിശിന് 328 അടി നീളവും 230 അടി വീതിയുമുണ്ട്. പ്രശസ്ത ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധനായ ഗ്യാരത്ത് ഓസ്റ്റിന്റെ നിരീക്ഷണത്തില്‍ ലിയാം എമറി നിര്‍മ്മിച്ച സെല്‍റ്റിക് കുരിശ് ഒരു ഉദ്യാന അത്ഭുതമാണ്. ഒരു ഉദ്യാനത്തെ എഞ്ചിനിയറുടെ മികവോടെയാണ് ലിയാം എമറി കുരിശ് ഒരുക്കിയെടുത്തിരിക്കുന്നതെന്നും ഗ്യാരത്ത് ഓസ്റ്റിന്‍ അഭിപ്രായപ്പെടുന്നു. 2010-ല്‍ ലിയാം എമറി ഇഹലോക വാസം വെടിഞ്ഞെങ്കിലും, അദ്ദേഹം നിര്‍മ്മിച്ച ഈ ഉദ്യാന അത്ഭുതം 60 മുതല്‍ 70 വര്‍ഷം വരെ ഭൂമിയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു അനേകര്‍ക്ക് മുന്നില്‍ കൌതുകമായി നിലനില്‍ക്കും. #{red->none->b-> കാടിനുള്ളിലെ ദൃശ്യവിസ്മയത്തിന്റെ വീഡിയോ}#
Image: /content_image/News/News-2016-11-26-10:54:47.jpg
Keywords: വീഡിയോ
Content: 3362
Category: 1
Sub Category:
Heading: രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയ്ക്കും, വൈദിക വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കണ്ടുവരുന്ന മൃദുത്വമില്ലായ്മയ്ക്കുമെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം
Content: വത്തിക്കാന്‍: രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയ്ക്കും, വൈദിക വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന മൃദുത്വമില്ലാത്ത സ്വഭാവത്തിനുമെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. രണ്ടു വിഷയങ്ങളേയും സംബന്ധിക്കുന്ന തന്റെ പ്രതികരണം ജസ്യൂട്ട് സന്യാസ സമൂഹത്തിന്റെ 36-ാമത് ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തിലാണ് പരിശുദ്ധ പിതാവ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 24-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസംഗത്തിന്റെ വിവര്‍ത്തനം ജസ്യൂട്ട് സഭയുടെ പ്രസിദ്ധീകരണമായ 'സിവില്‍റ്റ കത്തോലിക്ക'യിലാണ് പ്രസിദ്ധീകരിച്ചു വന്നത്. "രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പു വരെയുള്ള കാലഘട്ടത്തിലെ വൈദികപഠനം ഒരു തരത്തില്‍ പറഞ്ഞാല്‍ കര്‍ശനവും, സാമന്യജനത്തിന്റെ ശുശ്രൂഷകള്‍ക്ക് ശരിയായ രീതിയില്‍ പ്രയോജനം ചെയ്യാത്തതുമായിരുന്നു. ക്ഷയിച്ചുപോയ ഒരു മതപരമായ തത്വശാസ്ത്ര പഠനം എന്നുവേണം ഇതിനെ വിശേഷിപ്പിക്കുവാന്‍. എല്ലാ ധാര്‍മീക മേഖലകളിലേയും ചോദ്യങ്ങള്‍ക്ക് ശരിയെന്ന ഉത്തരമോ, അത് ചെയ്യുവാന്‍ സാധിക്കും എന്ന ഉത്തരമോ, അതിവിടെ നടപ്പില്ല എന്ന മറുപടിയോ മാത്രമാണ് നല്‍കപ്പെട്ടിരുന്നത്". "ഇത്തരമൊരു രീതി ജസ്യൂട്ട് സന്യാസ സഭയിലെ വൈദിക പരിശീലനത്തിന് തീരെ യോജിച്ചതായിരുന്നില്ല. കത്തോലിക്ക സഭയുടെ മതബോധനം വിശദീകരിക്കുന്ന ധാര്‍മീക മൂല്യങ്ങള്‍ എല്ലാം തന്നെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെടുത്തിയുള്ളതാണ്. കര്‍ശനമായ ചില നിയമവ്യവസ്ഥകളല്ല, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ ജീവിതത്തെ ശരിയായി ശുശ്രൂഷിക്കുക, ആത്മീയ ഉന്നതി അവര്‍ക്ക് സാധ്യമാക്കുക എന്നതാണ് മതബോധനത്തിന്റെ ലക്ഷ്യം". പാപ്പ വിശദീകരിച്ചു. സെമിനാരി വിദ്യാര്‍ത്ഥികളോടുള്ള തന്റെ സംഭാഷണത്തില്‍ അവരെ വ്യക്തമായി ഉപദേശിക്കുവാനും പാപ്പ സമയം കണ്ടെത്തി."ഒരു സെമിനാരി വിദ്യാര്‍ത്ഥി ശരിയായ രീതിയില്‍ പാഠങ്ങള്‍ പഠിക്കണം. മനുഷ്യരുടെ ജീവിത സാചര്യങ്ങളെ മനസിലാക്കുന്നതിന് അവരുമായി ഇടപഴകണം. ശരിയായി പ്രാര്‍ത്ഥിക്കണം. ഇവയില്‍ ഏതെങ്കിലും ഒന്ന്, നിങ്ങള്‍ ചെയ്യാതെയിരിക്കുമ്പോള്‍ ആണ് എനിക്ക് സങ്കടം വരുന്നത്". പാപ്പ വൈദിക വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. മഹാന്‍മാരായ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടി, അവരെ തന്നെ ബലികഴിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയെ കുറിച്ചുള്ള തന്റെ പ്രതികരണത്തിന് പാപ്പ തുടക്കമിട്ടത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അധികാരം ചില സ്ഥലങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണെന്നും പാപ്പ ചൂണ്ടികാണിച്ചു. തുടര്‍ച്ചയായി അധികാരത്തില്‍ തന്നെ തുടരുവാന്‍ ചില ലോക നേതാക്കള്‍ ശ്രമിക്കുന്നതിനേയും പാപ്പ വിമര്‍ശിച്ചു. "അധികാരത്തില്‍ തുടരുന്നതിനായി നിയമ സംവിധാനത്തില്‍ മാറ്റം വരുത്തുന്ന നേതാക്കള്‍ ആ രാജ്യത്തിന്റെ വ്യവസ്ഥകളേ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നത്. ലോകത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ ചില സ്ഥലങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നത്, പല പ്രദേശങ്ങളുടേയും തനിമയേ ഇല്ലാതെയാക്കും. ഇത്തരം അപകടങ്ങള്‍ക്കെതിരെ ജാഗ്രത വേണം". പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-11-26-11:40:32.jpg
Keywords:
Content: 3363
Category: 6
Sub Category:
Heading: ക്രിസ്തുവിനോടൊപ്പം മുന്നേറുക
Content: "ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍" (1 പത്രോസ് 3:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 26}# നിങ്ങള്‍ നിങ്ങളുടെ ക്രിസ്തീയ വിളി അനുധാവനം ചെയ്യുമ്പോള്‍, അത് നിങ്ങളുടെ ഓരോ നിമിഷത്തിലേയും ഓരോ ദിവസത്തിലേയും ഓരോ ആഴ്ചയിലേയും പ്രവര്‍ത്തനങ്ങളില്‍ വിശ്വസ്തതാപൂര്‍വ്വം നടപ്പിലാക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ മിക്കവരുടേയും പ്രവര്‍ത്തനമണ്ഡലം ഒരു മതേതര ലോകമാണല്ലോ. ക്രിസ്തുവിനെ ലോകത്തോട് അടുപ്പിക്കുക, ലോകത്തെ ക്രിസ്തുവിനോട് അടുപ്പിക്കുക ഇതായിരിക്കട്ടെ, നിങ്ങളുടെ ചുമതല. പരസ്പരം മനസ്സിലാക്കുവാനും, പ്രവര്‍ത്തിക്കുവാനും ജീവിത പാതയില്‍ ക്രിസ്തുവിനോട് ഒരുമിച്ച് സഞ്ചരിക്കുവാനും മനുഷ്യത്വത്തെ ആദരിക്കുവാനും വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങള്‍ മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും, അവര്‍ക്ക് ക്രിസ്തുവിനെ നല്‍കുകയും വേണം. നിങ്ങളുടെ ജീവിതത്തിലെ ഏത് സാഹചര്യങ്ങളിലും ലോകത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ ജീവിതം സമര്‍പ്പിച്ച് കൊണ്ട് അവിടുത്തെ പിഞ്ചെല്ലുവാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.8.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-26-12:20:49.jpg
Keywords: ക്രിസ്തീയ വിളി
Content: 3364
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി
Content: ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്‍മ്മികന്‍ ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്‍റെ സ്ഥാനമേ വൈദികനുള്ളൂ. ഇതുകൊണ്ടാണ് കുര്‍ബ്ബാനയുടെ ഫലത്തിന് അറുതിയില്ലെന്ന് പറഞ്ഞത്. ഈ ദിവ്യബലി ഇല്ലായിരുന്നു എങ്കില്‍ ലോകത്തെ അതിന്‍റെ അവര്‍ണ്ണനീയമായ പാപം മൂലം പണ്ടേയ്ക്ക് പണ്ടേ ദൈവം നശിപ്പിക്കുമായിരുന്നു. അതുകൊണ്ട് ദൈവാനുഗ്രഹവും പാപപരിഹാരവും നിരവധിയായി നല്‍കുന്ന ദിവ്യപൂജയില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുകൊള്ളുന്നതായാല്‍ അതു നമുക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും എത്രയോ പ്രയോജനകരമായിരിക്കും. ദിവ്യപൂജ ചൊല്ലിക്കുന്നതിനു എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമല്ല. എന്നാല്‍ കാണുന്നതിനെന്താണ് പ്രയാസം? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് കുര്‍ബാന ചൊല്ലിക്കുന്നതിനു ശക്തിയില്ലാത്തവര്‍ അതിനെ കണ്ടുകൊണ്ടെങ്കിലും അവരെ സഹായിക്കേണ്ടതാണ്. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസത്തേക്ക് അവര്‍ക്കു വേണ്ടി കുര്‍ബാന കാണും. പിന്നീട് അവരെ തീരെ വിസ്മരിച്ചു കളയുന്നു. വിശ്വാസികള്‍ സാമാന്യമായി കുര്‍ബാന കണ്ടിട്ടേ മറ്റു ജോലിക്കു പോകാറുള്ളൂ. ഇങ്ങനെ എല്ലാവരും ചെയ്‌താല്‍ അതു ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് എത്രയോ ആശ്വാസമായിരിക്കും. #{red->n->n->ജപം}# ഞങ്ങളുടെ ജീവനും പ്രതീക്ഷയുമായ ഈശോയേ! അങ്ങ് ലോകത്തെ വിട്ടുപിരിയുന്ന സമയങ്ങളില്‍ അങ്ങേ തിരുശരീരത്തെയും തിരുരക്തത്തെയും ഞങ്ങള്‍ക്കു ഭക്ഷ്യപാനീയങ്ങളായിട്ട് തന്നരുളുന്നതിന് തിരുമനസ്സായല്ലോ. ഇതിന്‍വണ്ണമുള്ള അങ്ങേ അളവില്ലാത്ത സ്നേഹത്തെക്കുറിച്ച് മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദയ ചെയ്യണമേ. വിശേഷമായി മറ്റൊരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെമേല്‍ അധികമായി അനുഗ്രഹിച്ച് എല്ലാവരെയും നിത്യായുസ്സിന്‍റെ ഉറവയായിരിക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-26-18:23:04.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3365
Category: 1
Sub Category:
Heading: അടുത്ത വര്‍ഷം നവംബറിൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന്‍ റിപ്പോര്‍ട്ട്
Content: ന്യൂഡൽഹി: അടുത്ത നവംബറിൽ ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ വത്തിക്കാനില്‍ നിന്ന്‍ ഔദ്യോഗിക സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല. കൊൽക്കത്തയിൽ വിശുദ്ധ തെരേസയുടെ കബറിടം സന്ദർശിക്കുന്ന മാർപാപ്പ കേരളവും സന്ദർശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിരിന്നില്ല. 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2016-11-27-06:50:29.jpg
Keywords: India, Pope Francis,