Contents
Displaying 3061-3070 of 24987 results.
Content:
3304
Category: 18
Sub Category:
Heading: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ചരമ വാര്‍ഷികം ആചരിച്ചു
Content: കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ കരുണയുടെ ജീവിത മാതൃക പകര്‍ത്താന്‍ നാം തയാറാകണമെന്നു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 11–ാം ചരമവാർഷികത്തോടനുബന്ധിച്ചു കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ മക്കളുടെ വേദനകളോടു ചേർന്നുനിന്ന് അവർക്കുവേണ്ടി സേവനംചെയ്തു ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിനു മുഴുവൻ കാണിച്ചുകൊടുക്കുകയായിരുന്നു ബ്രദർ ഫോർത്തുനാത്തൂസ്. യുവത്വത്തിൽ തന്നെ കാരുണ്യ പ്രവർത്തനത്തിനിറങ്ങിയ അദ്ദേഹത്തിന്റെ സേവനം നിസ്തുലമാണ്. ബിഷപ്പ് പറഞ്ഞു. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ, ഇരട്ടയാർ സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ഇടവകണ്ടം, വൈസ് പോസ്റ്റുലേറ്റർ ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ. തോമസ് എലവനാമുക്കട തുടങ്ങിയർ സഹകാർമികരായിരുന്നു. കട്ടപ്പന പള്ളിയിൽനിന്ന് സെന്റ് ജോൺസ് ആശുപത്രി സെമിത്തേരിയിലെ ബ്രദർ ഫോർത്തുനാത്തൂസിന്റെ കബറിടത്തിലേക്കു നടത്തിയ പ്രദക്ഷിണത്തിനു കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ കാര്യപ്പുറം, അസിസ്റ്റന്റ് വികാരിമാരായ ഫാ.വർഗീസ് കാഞ്ഞമല, ഫാ.വർഗീസ് കൊച്ചുപുരക്കൽ, ബ്രദർ ജോസഫ് കട്ടക്കൽ, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ വിമല ജോര്‍ജ്ജ്, ബ്രദർ ജോർജ് കിഴക്കെനാത്ത്, സംഘാടകസമിതി ജനറൽ കൺവീനർ ജോയി വെട്ടിക്കുഴി, ഫാ.ജയിംസ് പുളിയുറുമ്പിൽ തുടങ്ങിയവർ നേതൃത്വംനൽകി.
Image: /content_image/News/News-2016-11-22-06:33:50.jpg
Keywords:

3305
Category: 1
Sub Category:
Heading: സന്തുഷ്ട ജീവിതം നയിക്കുന്ന അമ്മമാരില്‍ അധികവും ദൈവ വിശ്വാസികളെന്ന് പഠനം
Content: ലണ്ടന്‍: സന്തുഷ്ടമായ ജീവിതം നയിക്കുന്നവരില്‍ അധികവും മത വിശ്വാസികളായ അമ്മമാരാണെന്ന് പുതിയ പഠനം. മാര്യേജ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ദാമ്പത്യ ജീവിതം നയിക്കുന്ന ദൈവവിശ്വാസമുള്ള സ്ത്രീകള്‍, അവിശ്വാസികളായവരെ അപേക്ഷിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നത്. കണക്കുകള്‍ പ്രകാരം സന്തുഷ്ട ജീവിതം നയിക്കുന്ന 45 ശതമാനം സ്ത്രീകളും ദൈവ വിശ്വാസികളാണ്. മില്ലേനിയം കോര്‍ട്ട് സ്റ്റഡിയുടെ ഭാഗമായി 15,000 അമ്മമാരിലാണ് മതവിശ്വാസത്തെയും സന്തുഷ്ട്ട ജീവിതത്തെയും ബന്ധപ്പെടുത്തി പഠനം നടത്തിയത്. ക്രൈസ്തവ വിശ്വാസികളായ അമ്മമാരാണ് ഏറെ സന്തോഷവതികളെന്നു പറയുന്ന പഠനം, ദീര്‍ഘനാള്‍ സന്തോഷത്തോടു കൂടി ജീവിക്കുന്നതില്‍ ക്രൈസ്തവ വിശ്വാസികളേക്കാളും മുന്നില്‍ നില്‍ക്കുന്നത് മുസ്ലീം മതവിശ്വാസികളായ അമ്മമാരാണെന്നും പറയുന്നുണ്ട്. ഒരു വ്യക്തി, സമൂഹത്തേയും ജീവിതത്തേയും നോക്കി കാണുന്നതില്‍ മതത്തിന് വലിയ പങ്കുണ്ടെന്ന് മാര്യേജ് ഫൗണ്ടേഷന്‍ ഗവേഷണ വിഭാഗം തലവന്‍ ഹാരി ബെന്‍സണ്‍ അഭിപ്രായപ്പെടുന്നു. "ഒരു ബന്ധത്തിന്റെ ശക്തിയെന്നത്, അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പരസ്പര ആശയവിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പരസ്പരമുള്ള വിട്ടുവീഴ്ച്ചയും യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് ബന്ധങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം. മുസ്ലീം കുടുംബങ്ങള്‍ പരസ്പരമുള്ള സഹായത്തിലും, കൂട്ടായ്മയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരാള്‍ തനിയെ കാര്യങ്ങള്‍ ചെയ്യുന്നത്, അവരുടെ ഇടയില്‍ വളരെ വിരളമാണ്. ഈ ഐക്യമാണ് അവരെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ സഹായിക്കുന്നതെന്നാണ് മനസിലാക്കുന്നത്". ഹാരി ബെന്‍സണ്‍ പറഞ്ഞു. മാര്യേജ് ഫൗണ്ടേഷന്റെ സ്ഥാപകനായ സര്‍ പോള്‍ കൊളിറിഡ്ജിന്റെ അഭിപ്രായത്തില്‍, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹത്തോടാണ് ബഹുഭൂരിപക്ഷം മുസ്ലീം സ്ത്രീകള്‍ക്കും താല്‍പര്യം. മുന്‍കൂട്ടി നിശ്ചയിച്ച തെറ്റായ ചില സങ്കല്‍പ്പങ്ങളോടെയല്ല അവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതെന്നതും, ഇത് സന്തോഷപൂര്‍വ്വം കുടുംബ ജീവിതം മുന്നോട്ട് നയിക്കുവാന്‍ അവരെ കൂടുതല്‍ സഹായിക്കുന്നുണ്ടെന്നും സര്‍ പോള്‍ കൊളറിഡ്ജി പറയുന്നു. ദീര്‍ഘനാള്‍ സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതിന് വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമാണ് നല്ലതെന്നും പഠനം പറയുന്നു.
Image: /content_image/News/News-2016-11-22-09:05:43.jpg
Keywords: Christian,mums,happier,in,relationships,than,non,believers

3306
Category: 1
Sub Category:
Heading: സഭാ ശുശ്രൂഷകള്‍ കാര്യക്ഷമമാക്കാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേയ്ക്ക് ആഴത്തില്‍ എത്തിക്കാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കാനുമായി വിവിധ കമ്മീഷനുകളെ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനറല്‍മാര്‍ പൊതുചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെയും നിയമിച്ചു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 20-ന് പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വൈദികര്‍ക്ക് ഈ ‘പത്തേന്തി’കള്‍ (നിയമന ഉത്തരവ്) രൂപതാധ്യക്ഷന്‍ അയച്ചിട്ടുണ്ട്. #{red->n->n->വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം വഹിക്കുന്ന വൈദികരും }# കാറ്റിക്കിസം (മതബോധനം) – റവ. ഫാ. ജോയി വയലില്‍ സിഎസ്ടി കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സെര്‍വേഴ്സ് (അള്‍ത്താര ശുശ്രൂഷകര്‍) – റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവല്‍ക്കരണം) – റവ. ഫാ. സോജി ഓലിക്കല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ( പി.ആര്‍.ഒ)- റവ. ഫാ. ബിജു കുന്നയ്ക്കാട്ട് കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂഷണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് – റവ. ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനക്രമം)- റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി എംഎസ്ടി കമ്മീഷന്‍ ഫോര്‍ കുടുംബ കൂട്ടായ്മ – റവ. ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.ടി കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ്- റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ് കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്റ് ജസ്റ്റീസ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രമോഷന്‍ (ദൈവവിളി) – റവ. ഫാ. ടെറിന്‍ മുല്ലക്കര കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – റവ. ഫാ. മാത്യു മുളയോലില്‍ കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – റവ. ഫാ. ജയ്സണ്‍ കരിപ്പായി കുര്യന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കായിരിക്കും ഈ വിവിധ കമ്മീഷനുകളുടെ പൊതു ചുമതല. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേയ്ക്കെത്തുന്നത് ഈ വിവിധ ശുശ്രൂഷകല്‍ലൂടെയായിരിക്കും. രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ഈ ശുശ്രൂഷകള്‍ വിശ്വാസ ജീവിതത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബര്‍ 9-ന് പ്രസ്റ്റണില്‍ മെത്രാഭിഷേകത്തിന് ഒരുക്കള്‍ ക്രമീകരിക്കുന്നതിനും നവംബര്‍ 4 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയതും വിവിധ വൈദികരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കമ്മിറ്റികളായിരുന്നു. വിശ്വാസികള്‍ക്കുവേണ്ടി രൂപത നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ ആദ്യസംരംഭമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോളജി സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദൈവശാസ്ത പഠനകോഴ്സി’ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടന്നിരുന്നു.
Image: /content_image/News/News-2016-11-22-10:00:08.jpg

3307
Category: 1
Sub Category:
Heading: സഭയിലെ വിവാഹത്തിന്റെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്കു പോലും തിരുത്തുവാന്‍ സാധിക്കില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറാ
Content: വത്തിക്കാന്‍: വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ ആര്‍ക്കും തിരുത്തി എഴുതുവാന്‍ സാധിക്കില്ലയെന്ന് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. ഫ്രഞ്ച് കത്തോലിക്ക പ്രസിദ്ധീകരണമായ 'ലഹോമി നൗവിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ സംബന്ധിച്ചുള്ള തന്റെ പ്രതികരണം കര്‍ദിനാള്‍ വ്യക്തമാക്കിയത്. വിവാഹമോചനം നേടിയവര്‍ക്കും, പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്നവര്‍ക്കും സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുമോയെന്ന ചോദ്യത്തിനുള്ള പ്രതികരണമാണ് കര്‍ദിനാള്‍ സാറാ നടത്തിയിരിക്കുന്നത്. "വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്ക് പോലും മാറ്റുവാന്‍ സാധിക്കില്ല. വിവാഹത്തിന്റെ എല്ലാ നിയമങ്ങളും വിശുദ്ധമാണ് എന്നതിനാലാണ്, ആര്‍ക്കും അതിനെ മാറ്റിമറിയ്ക്കുവാന്‍ സാധിക്കില്ലെന്ന് പറയുന്നത്. മാരക പാപം നിലനില്‍ക്കുമ്പോള്‍ വിശുദ്ധ കൂദാശകള്‍ ആര്‍ക്കും സ്വീകരിക്കുവാന്‍ കഴിയില്ലെന്നതാണ് സഭയുടെ വിശ്വാസം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 2003-ല്‍ പുറത്തിറക്കിയ 'എക്ലേഷിയ ഡി യൂകാരിസ്റ്റിയ' എന്ന രേഖ സഭയുടെ ഈ നിയമത്തെ ഓര്‍മ്മിപ്പിക്കുന്നു". കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പറഞ്ഞു. 'ഗോഡ് ഓര്‍ നന്തിംങ്' എന്ന തന്റെ പുതിയ പുസ്തകത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്നവരുടെ കൗദാശിക ജീവിതത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ സാറാ മറുപടി നല്‍കിയത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ചില അവ്യക്തതകളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് പ്രതികരിച്ച കര്‍ദിനാള്‍ വിവാഹത്തെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപാട് ഓര്‍മ്മിപ്പിച്ചു. വിവാഹത്തെ സംബന്ധിച്ചുള്ള പദ്ധതി പുനഃസ്ഥാപിക്കുന്നത് ക്രിസ്തുവാണെന്നും, വിവാഹത്തെ ഏകവും, വിശുദ്ധവുമായ ഒരു ബന്ധമായിട്ടാണ് അവിടുന്ന് സ്ഥാപിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ സാറാ പറഞ്ഞു. ഒരു കര്‍ദിനാള്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ലത്തീന്‍ സഭയുടെ കൂദാശയെ വിശുദ്ധിയോടെ സൂക്ഷിക്കുവാന്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-22-09:47:10.jpg
Keywords: Cardinal,Robert,Sarah,says,pope,cannot,change,marriage,law,in,church

3308
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പ് മാർ മാത്യു വട്ടക്കുഴി കാലം ചെയ്തു
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) കാലം ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് അന്തരിച്ചത്. 2001 ജനുവരിയിൽ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2005–ല്‍ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചിരിന്നു. 1930 ഫെബ്രുവരി 20ന് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി ഇടവകാംഗ വട്ടക്കുഴിയിൽ പരേതരായ വാഴൂർ വട്ടക്കുഴി ജോസഫ്–റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. വാഴൂർ എൽപി സ്കൂൾ, 18–ാം മൈൽ മാർത്തോമ യുപി സ്കൂൾ, പൊൻകുന്നം കെവിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1947ൽ ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നു. 1956ൽ മാർ മാത്യു കാവുകാട്ട് പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. എരുമേലി സെന്റ് തോമസ്, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരി സേവനം ചെയ്തു. 1959–ൽ മാർ മാത്യു കാവുക്കാട്ടിന്റെ സെക്രട്ടറിയായി. തുടർന്ന് കനോൻ നിയമത്തിൽ റോമിൽനിന്ന് ഡോക്ടറേറ്റ് നേടി. 1964, 73 വർഷങ്ങളിൽ ചങ്ങനാശേരി അതിരൂപതയുടെ ചാൻസിലറായിരുന്നു. തുടർന്ന് ഒരു വർഷം അമേരിക്കയിൽ സേവനമനുഷ്ഠിച്ചു. 1977 ഫെബ്രുവരിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്‌ഥാപിതമായപ്പോൾ രൂപതയുടെ ചാൻസിലറും വികാരി ജനറാളുമായിരുന്നു. രൂപതയുടെ പ്രഥമ ബിഷപ് മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പായി നിയമിതനായപ്പോൾ ഒരു വർഷം രൂപത അഡ്മിനിസ്ട്രേറ്ററായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷിക്തനായ അദ്ദേഹം 2001-ലാണ് വിരമിച്ചത്.
Image: /content_image/News/News-2016-11-22-10:22:28.jpg
Keywords: Mathew Vattakuzhy

3309
Category: 1
Sub Category:
Heading: ചൈനയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിന ആഘോഷത്തിൽ പങ്കെടുത്തത് പതിനായിരത്തിലധികം വിശ്വാസികള്‍; ചടങ്ങില്‍ 5 വൈദികര്‍ അഭിഷിക്തരായി
Content: ഹന്‍ദാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ ചൈനയിലെ ഹന്‍ദാനില്‍ പതിനായിരക്കണക്കിനു കത്തോലിക്ക വിശ്വാസികള്‍ ഒത്തുകൂടി. ജൂബിലി വര്‍ഷത്തിന്റെ സമാപന ചടങ്ങുകളോട് ചേര്‍ന്നു പുതിയതായി അഞ്ചു പേര്‍ തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചപ്പോള്‍ വിശ്വാസികള്‍ക്കു ഇത് പുതിയ അനുഭവമായി. സൈമണ്‍ ജിന്‍ ജിങ്ങ്ചോങ്, ജോസഫ് ജി ജിങ്ങ്ചോങ്, പോള്‍ ഡായ് സിയാങ്ഗ്ലു, ജോണ്‍ വു ഷാങ്വാങ് തുടങ്ങിയവരാണ് തിരുപട്ടം സ്വീകരിച്ചത്. ഡാമിംഗ് കൌണ്ടിയിലെ ഹന്‍ദാനില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് ഗ്രേഷ്യസ്' ദേവാലയത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച ജൂബിലി വര്‍ഷത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് ഹന്‍ദാന്‍ ബിഷപ്പ് മോണ്‍സിഞ്ചോര്‍ ജോസഫ് സണ്‍ ജിജന്റെ നേതൃത്വം നല്‍കി. തിരുപട്ട ശുശ്രൂഷകള്‍ക്കു ബിഷപ്പ് എമിരിറ്റസ് മോണ്‍സിഞ്ചോര്‍ സ്റ്റീഫന്‍ യാംഗ് സിയാംഗ്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 110-ല്‍ അധികം വൈദികരും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളും, കന്യാസ്ത്രീകളും ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. പൌരോഹിത്യ സ്വീകരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ സമീപ ദേവാലയങ്ങളില്‍ നിന്നും ദൂരെ നിന്നും ആയിരകണക്കിന് വിശ്വാസികളും എത്തിയിരിന്നു. പുതിയതായി സ്ഥാനമേറ്റ വൈദികര്‍ തങ്ങളുടെ പ്രതിജ്ഞ വാചകം ഏറ്റുചൊല്ലിയപ്പോള്‍ വിശ്വാസികള്‍ക്കു അത് പ്രതീക്ഷയുടെ പുത്തന്‍ അനുഭവമായി. നവവൈദികരുടെ മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും, അവരെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കുന്നതില്‍ തങ്ങള്‍ക്ക് തെല്ലും ഭയമില്ലെന്നും അവര്‍ പറഞ്ഞു.
Image: /content_image/News/News-2016-11-22-10:28:03.jpg
Keywords: Jubilee,closes,in,Handan,with,the,participation,of,10,000,people,and,the,ordination,of,five,priests

3310
Category: 1
Sub Category:
Heading: സീറോമലബാർ സഭയ്ക്കു യൂറോപ്പിൽ പുതിയ നിയമനങ്ങൾ
Content: വത്തിക്കാൻസിറ്റി: സീറോമലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ജനറൽ കോ–ഓർഡിനേറ്ററായി കോതമംഗലം രൂപതയിലെ റവ.ഡോ.ചെറിയാൻ വാരികാട്ടിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് പുറപ്പെടുവിച്ചത്. സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡോ.വാരികാട്ട് കോതമംഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊക്കുറേറ്റർ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ്, കത്തീഡ്രൽ, കോതമംഗലം രൂപതയിലെ നേര്യമംഗലം, അംബികാപുരം, നെയ്യശേരി ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽ കൺവീനറായിരുന്ന റവ.ഡോ.ചെറിയാൻ വാരികാട്ട് റോമിലെ സീറോമലബാർ വിശ്വാസികളുടെ വികാരി എന്ന നിലയിലും തന്റെ പ്രവര്‍ത്തനം തുടരും. തലശേരി അതിരൂപതാംഗമായ ഫാ.ബിജു മുട്ടത്തുകുന്നേലിനെ സീറോമലബാർ സഭയുടെ റോമിലെ പ്രൊക്കുറേറ്ററുടെ അസിസ്റ്റന്റായി സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിൽ സഭാ നിയമത്തിൽ ഡോക്ടറേറ്റ് പഠം നടത്തിക്കൊണ്ടിരുന്ന ഫാ.ബിജു ഇറ്റലിയിലെ സീറോമലബാർ വിശ്വാസികളുടെ കോ–ഓർഡിനേറ്ററായി സേവനം ചെയ്യും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റോമിലെ സീറോമലബാർ വികാരിയുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഫാ.മുട്ടത്തുകുന്നേൽ തലശേരി അതിരൂപതയിൽ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും മൈനർ സെമിനാരിയിൽ അധ്യാപകൻ, വൊക്കേഷൻ പ്രമോട്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-11-23-06:38:38.jpg

3311
Category: 6
Sub Category:
Heading: സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവന്‍
Content: "പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു വേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും. സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു" (യോഹന്നാന്‍ 18:37). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 22}# പീലാത്തോസിനോട് യേശു വിചിത്രമായ ചോദ്യം ചോദിക്കുന്നു. കുറ്റാരോപിതന്റെ നിഷേധം പൂര്‍ണ്ണമല്ലെന്നും കുറ്റനിഷേധത്തിനുള്ളില്‍ ഒരു പ്രഖ്യാപനം ഒളിഞ്ഞുകിടപ്പുണ്ടെന്നും അവന് തോന്നി. അത് എന്താണെന്ന് കണ്ടുപിടിക്കാന്‍ പീലാത്തോസ് ശ്രമിക്കുകയാണ്. "ഞാന്‍ രാജാവാണ്. ഇതിന് വേണ്ടിയാണ് ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ലോകത്തിലേക്ക് വന്നതും - സത്യത്തിന് സാക്ഷ്യം നല്‍കാന്‍". ക്രിസ്തുവിന്റെ വാക്കുകള്‍ നാം ശ്രദ്ധാപൂര്‍വ്വം വിചിന്തനം ചെയ്യണം. റോമാ സാമ്രാജ്യത്തിന്റെ വിദൂര പ്രദേശത്ത് പണ്ട് നടന്ന വിസ്താരത്തിലല്ല. മറിച്ച് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്താണ് യേശുവിന്റെ പ്രഖ്യാപനം സ്ഥിതി ചെയ്യുന്നത്. അത് ഇക്കാലത്ത് പ്രസക്തിയുള്ളതാണ്. നിയമം പുറപ്പെടുവിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും ന്യായം വിധിക്കുന്നവരും ഇതേപ്പറ്റി പുനര്‍ ചിന്തിക്കണം. ദേശീയവും അന്തര്‍ദേശീയവുമായ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ ക്രൈസ്തവനും, അവിടുത്തെ ഈ പ്രഖ്യാപനത്തെപ്പറ്റി വിചിന്തനം നടത്തണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-22-11:45:46.jpg
Keywords: സാക്ഷ്യം

3312
Category: 1
Sub Category:
Heading: വിവാഹത്തിന്റെ ദൈവിക നിയമങ്ങള്‍ മാറ്റിയെഴുതുവാൻ മാര്‍പാപ്പയ്ക്കു പോലും അധികാരമില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറാ
Content: വത്തിക്കാന്‍: വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ തിരുത്തി എഴുതുവാന്‍ ആര്‍ക്കും അധികാരമില്ലന്ന് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. ഫ്രഞ്ച് കത്തോലിക്ക പ്രസിദ്ധീകരണമായ 'ലഹോമി നൗവിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിന്റെ ദൈവികനിയമങ്ങളെ സംബന്ധിച്ചുള്ള തന്റെ പ്രതികരണം കര്‍ദിനാള്‍ വ്യക്തമാക്കിയത്. സിവിൾ നിയമപ്രാകാരം വിവാഹമോചനം നേടി പുനർവിവാഹം ചെയ്തവർക്ക് സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുമോയെന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. "വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്ക് പോലും മാറ്റുവാന്‍ സാധിക്കില്ല. വിവാഹത്തിന്റെ എല്ലാ സഭാ നിയമങ്ങളും ദൈവവചനത്തിൽ അധിഷ്ഠിതമാണ്. അതിനാൽ, ആര്‍ക്കും അതിനെ മാറ്റിമറിയ്ക്കുവാന്‍ സാധിക്കില്ല. മാരക പാപം നിലനില്‍ക്കുമ്പോള്‍ വിശുദ്ധ കുർബ്ബാന ആര്‍ക്കും സ്വീകരിക്കുവാന്‍ കഴിയില്ലെന്നതാണ് സഭയുടെ വിശ്വാസം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ 2003-ല്‍ പുറത്തിറക്കിയ 'എക്ലേഷിയ ഡി യൂകാരിസ്റ്റിയ' എന്ന സഭാരേഖ ഈ നിയമത്തെ ഓര്‍മ്മിപ്പിക്കുന്നു". കര്‍ദിനാള്‍ സാറാ പറഞ്ഞു. 'ഗോഡ് ഓര്‍ നത്തിങ്' എന്ന തന്റെ പുതിയ പുസ്തകത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്നവരുടെ കൗദാശിക ജീവിതത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ സാറാ മറുപടി നല്‍കിയത്. വിവാഹത്തെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവാഹത്തെ സംബന്ധിച്ചുള്ള പദ്ധതി പുനഃസ്ഥാപിക്കുന്നത് ക്രിസ്തുവാണെന്നും, വിവാഹത്തെ ഏകവും, വിശുദ്ധവുമായ ഒരു ബന്ധമായിട്ടാണ് അവിടുന്ന് സ്ഥാപിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ സാറാ പറഞ്ഞു. ഒരു കര്‍ദിനാള്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള സഭയുടെ കൂദാശകളെ വിശുദ്ധിയോടെ സൂക്ഷിക്കുവാന്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Originally published on 19th November, 2015)
Image: /content_image/News/News-2016-11-22-11:58:37.jpg
Keywords: marriage, robert sarah

3313
Category: 1
Sub Category:
Heading: 2017-2019 കാലയളവിലേക്കുള്ള യുവജനസംഗമത്തിന്റെ പ്രമേയം വത്തിക്കാന്‍ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍: അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കത്തോലിക്കാ യുവജനദിനാചരണങ്ങളുടെ പ്രമേയം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായി നടക്കുന്ന കത്തോലിക്കാ യുവജന സംഗമങ്ങളിലേക്കുള്ള പ്രമേയം, അല്‍മായര്‍-കുടുംബം- ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പാണ് പ്രസിദ്ധപ്പെടുത്തിയത്. വി. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്യങ്ങളാണ് പ്രമേയവാക്യങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. 2017-ല്‍ "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു" (ലൂക്കാ 1:49), 2018- ല്‍ "മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30), 2019-ല്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്നീ പ്രമേയ വാക്യങ്ങളെ ആസ്പദമാക്കിയാണ് സംഗമം നടക്കുക. ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയെയും ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍.
Image: /content_image/News/News-2016-11-23-09:00:43.jpeg