Contents
Displaying 3021-3030 of 24987 results.
Content:
3261
Category: 6
Sub Category:
Heading: നസ്രത്തിലെ മാതൃകാ കുടുംബം
Content: "ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1 യോഹന്നാന്‍ 4:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 18}# 'ദൈവം സ്‌നേഹമാകുന്നു. മനുഷ്യനെ സ്വന്തം ഛായയില്‍ സൃഷ്ടിക്കുക വഴി, ഓരോ മനുഷ്യന്റേയും മൗലികവും ജന്മസിദ്ധവുമായ നിയോഗം സ്‌നേഹത്തിനു വേണ്ടിയുള്ള ആത്മീയ ആവശ്യമായി അവന്റെ ഉള്ളില്‍ അവിടുന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ രക്ഷകന്‍ പ്രതിപാദിക്കുന്ന ഈ സ്‌നേഹം തീര്‍ച്ചയായും ലോകത്തിന്റെ സ്‌നേഹമല്ല. ഒരു ക്രൈസ്തവന് സ്‌നേഹം എന്നാല്‍, മറ്റുള്ളവനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച്, അവര്‍ക്കുവേണ്ടി സ്വയം തുറന്ന് കൊടുക്കുകയെന്നതാണ്. ക്രിസ്തീയ വിവാഹത്തിലൂടെ, ക്രിസ്തുവിന്റെ ഹൃദയമാകുന്ന വറ്റാത്ത നീരുറവയില്‍ നിന്ന് ദാഹം തീര്‍ത്ത്, ദമ്പതികള്‍ അവരുടെ സ്‌നേഹദൗത്യം നിര്‍വഹിക്കുന്നു. നസ്രത്തിലെ എളിയ കുടുംബമാണ് അവരുടെ ദൈനംദിന വളര്‍ച്ചയ്ക്കു മാതൃകയായി പിന്‍പറ്റുന്നത്. എക്കാലത്തും പ്രത്യാശയും പ്രതീക്ഷകളും നിറഞ്ഞ ലളിതവും ഫലപ്രദവുമായ ജീവിതവും നയിക്കാന്‍ അവര്‍ പഠിക്കുന്നത് തിരുക്കുടുംബത്തില്‍ നിന്നാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഹങ്കറി, 18.8.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-18-12:23:43.jpg
Keywords: കുടുംബം

3262
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി
Content: പാപപരിഹാരം, നല്ലമരണം, മോക്ഷപ്രാപ്തിയിലുള്ള സ്ഥിരമായ ശരണം എന്നീ മൂന്നു പ്രധാനപ്പെട്ട ആത്മീയ നന്മകള്‍ എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഇവ ലഭ്യമാകുന്നതിന് എളുപ്പമുള്ള ഒരു മാര്‍ഗം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്നേഹപ്രവര്‍ത്തികളാണെന്ന് താഴെപ്പറയുന്നതില്‍ നിന്നു തെളിയുന്നതാണ്. പാപരിഹാരം മൂലം നിങ്ങള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ പരിശുദ്ധരാകുന്നതിനു പാപികളുടെ മാനസാന്തരത്തിനായി പ്രയത്നിക്കുന്നത് ഏറ്റവും ശ്രേഷ്ട്ടമായ വഴിയാണെന്നാണ് അവിടുന്ന് പഠിപ്പിക്കുനത്. എന്നാല്‍ ഒരു പാപിയെ മനസ്സ് തിരിക്കുന്നതിനേക്കാള്‍ ഒരാത്മാവിനെ ശുദ്ധീകരണസ്ഥലത്തില്‍ നിന്നു രക്ഷിച്ച് സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കുന്നതു മഹത്തരമാണ്. ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കള്‍ ദൈവേഷ്ടത്തില്‍ സ്ഥിരപ്പെട്ടവരായി സര്‍വ്വേശ്വരന് അധികം പ്രിയമുള്ളവരായിരിക്കയാലും അവര്‍ കഠിന വേദന അനുഭവിക്കുന്നതുകൊണ്ടും ഇവര്‍ക്കു ചെയ്യുന്ന ഉപകാര സഹായങ്ങള്‍ മറ്റെല്ലാവക ദാനങ്ങളിലും ഉന്നതമാകുന്നു. അതുകൊണ്ട് അവരെ നാം സഹായിച്ചാല്‍ നമ്മുടെ പാപങ്ങള്‍ അധികമായി പരിഹരിക്കപ്പെടുകയും നമുക്ക് അധിക ഫലപ്രാപ്തി ഉണ്ടാകുകയും സര്‍വ്വേശ്വരന്‍ നമ്മോട് അധികം ദയ കാണിക്കയും ചെയ്യുന്നതാണ്. നല്ല മരണം സകല നന്മകളും നിറഞ്ഞ മോക്ഷത്തിലേയ്ക്കുള്ള വാതിലാകുന്നു. ഈ വാതിലില്‍ക്കൂടി കടക്കുന്നതിനു അനവധി ആളുകള്‍ പലവിധത്തിലുള്ള സല്‍കൃത്യങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഇവയെല്ലാം ഒരേ പ്രകാരത്തില്‍ നല്ലതുതന്നെ. എന്നാല്‍ നല്ല മരണം പ്രാപിക്കുന്നതിന് ഇവയെക്കാള്‍ ഏറ്റവും നിശ്ചയമുള്ള ഒരു വഴിയാണ് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടുള്ള ഭക്തി. ഒരു മനുഷ്യന്‍റെ സല്‍കൃത്യങ്ങള്‍ കൊണ്ട് വളരെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും മുക്തരായി സ്വര്‍ഗ്ഗം പ്രാപിക്കുന്നു എന്നു ന്യായമായും വിചാരിക്കാവുന്നതാണ്. നമ്മുടെ നിത്യഭാഗ്യത്തിന്‍റെയോ നിത്യശിക്ഷയുടെയോ ആരംഭം മരണമാകുന്നു. അതുകൊണ്ട് ഇതുപോലെ ആപല്‍ക്കരമായ ഒരു ഘട്ടം നമുക്കു വേറെയില്ല. ഈ സമയത്ത് മോക്ഷത്തില്‍ വാഴുന്ന നമ്മുടെ സ്നേഹിതരായ ആത്മാക്കള്‍ നമ്മെ കൈവിട്ടു കളയുമോ? ഉപകാരികള്‍ക്ക് പ്രത്യുപകാരം ചെയ്യുവാനുള്ള തക്കസമയം അവര്‍ സദാ പ്രതീക്ഷിച്ചു കൊണ്ടിരിക്കയാണ്. ആകയാല്‍ നമ്മുടെ പ്രയത്നം മൂലം എത്ര ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷ പ്രാപിച്ചിട്ടുണ്ടോ അത്രയും ആത്മാക്കള്‍ നമ്മെ മരണ സമയത്തില്‍ സഹായിക്കുമെന്നു ഉറപ്പാണ്. #{red->n->n->ജപം}# മൂന്നു പരിശുദ്ധ ബാലന്മാരെ തീച്ചൂളയുടെ ജ്വാലയില്‍ നിന്ന്‍ കാത്തുരക്ഷിച്ചവനും, ദീര്‍ഘദര്‍ശിയായ ദാനിയേലിനെ സിംഹത്തിന്‍റെ കുഴിയില്‍ നിന്നു കാത്തുരക്ഷിച്ചവനും, കഠിനമായ വേദനകളില്‍ വേദസാക്ഷികള്‍ക്ക് ധൈര്യം കൊടുത്തവനുമായിരിക്കുന്ന സര്‍വ്വേശ്വരാ! ഞങ്ങള്‍ അങ്ങേ സന്നിധിയില്‍ സമര്‍പ്പിച്ച് വരുന്ന പ്രാര്‍ത്ഥനകളെ കൃപയോടുകൂടെ കൈക്കൊണ്ടു ശുദ്ധീകരണസ്ഥലത്തിലെ ജ്വാലയില്‍ നിന്നും സകല വേദനകളില്‍ നിന്നും മരിച്ചവരുടെ ആത്മാക്കളെ വീണ്ടെടുത്ത് പ്രതാപമുള്ള അങ്ങേ തിരുസന്നിധിയില്‍ ചേര്‍ത്തു കൊള്ളണമേ. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ പ്രതി ഇന്ന് ഉപവസിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-19-03:07:35.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3263
Category: 18
Sub Category:
Heading: ഫാ. റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം ഇന്ന്‍
Content: കൊച്ചി: ആഫ്രിക്കയിലെ നോർത്ത് അങ്കോളയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വൈദികൻ ഫാ. റോയി മൂത്തേടത്തിന്റെ (32) മൃതസംസ്കാരം ഇന്നു നടക്കും. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു പന്ത്രണ്ടുവരെ ആലുവ കുന്നംപുറത്തുള്ള റൊഗേഷനിസ്റ്റ് സന്യസ്തസഭയുടെ പ്രൊവിൻഷ്യൽ ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണിയോട് കൂടി മൃതശരീരം ഫാ.റോയിയുടെ ജന്മനാടായ ഉദയംപേരൂരില്‍ എത്തിക്കും. തുടര്‍ന്നു 3 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. എറണാകുളം ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്കു ബിഷപ്പ് മാർ തോമസ് ചക്യത്ത് മുഖ്യകാർമികത്വം വഹിക്കും. കഴിഞ്ഞ വ്യാഴാഴ്ച സംസ്കാരം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും വിമാനത്താവളത്തിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകുകയായിരുന്നു. കഴിഞ്ഞ എട്ടാം തീയതി (8/11/2016) രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായി ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് ഫാ.റോയി മൂത്തേടത്ത് അപകടത്തില്‍ മരണപ്പെട്ടത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂർ മൂത്തേടത്ത് തോമസ്–കൊച്ചുറാണി ദമ്പതികളുടെ മകനാണു ഫാ. റോയ് മൂത്തേടത്ത്.
Image: /content_image/India/India-2016-11-19-05:13:02.jpg
Keywords:

3264
Category: 18
Sub Category:
Heading: ജബൽപുർ മുൻ ബിഷപ്പ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ കാലം ചെയ്തു
Content: ന്യൂഡൽഹി: ജബൽപുർ മുൻ ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ (88) അന്തരിച്ചു. 2001 മേയിൽ വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരിന്ന അദ്ദേഹം ജാംതാരയിലെ സെന്റ് നോർബെർട്ട് ആബിയിൽ വെച്ചു നിര്യാതനാകുകയായിരിന്നു. ജബൽപുർ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു അദ്ദേഹം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു ജബൽപുർ കത്തീഡ്രലിൽ വെച്ചു നടക്കും. പാലാ രൂപതയിലെ പ്ലാശനാൽ സ്വദേശിയായ ബിഷപ് താന്നിക്കുന്നേൽ നോർബർട്ടൈൻ സന്യാസ സഭാംഗമാണ്. 1928 സെപ്റ്റംബർ 23ന് ജനിച്ച ഡോ. തിയോഫിൻ താന്നിക്കുന്നേൽ 1977 മാർച്ച് 31നാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ഡോ. തിയോഫിൻ താന്നിക്കുന്നേൽ രൂപതയുടെ വളർച്ചയ്ക്കു ശക്തമായ നേതൃത്വം നൽകിയ പിതാവായിരുന്ന് എന്ന് ജബൽപുർ ബിഷപ്പ് ഡോ. ജറാൾഡ് അൽമേഡ പറഞ്ഞു.
Image: /content_image/India/India-2016-11-19-05:31:42.jpg

3265
Category: 1
Sub Category:
Heading: കത്തോലിക്ക സഭയില്‍ ഒരിക്കലും പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ നടപ്പിലാക്കില്ല: വിമർശനങ്ങൾക്കുള്ള മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: തനിക്കെതിരെ ചിലകോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍, മൗനം വെടിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ കത്തോലിക്ക പത്രമായ 'അവിനീറി'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മനസ് തുറന്നത്. തന്റെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് നാലു കര്‍ദിനാളുമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, അവര്‍ അതിനെ ആഗോള സഭയുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യം നിലിനില്‍ക്കുമ്പോഴാണ് മാർപാപ്പ അഭിമുഖം നല്‍കിയിരിക്കുന്നത്. എന്നാല്‍, കര്‍ദിനാളുമാരുടെ പേരെടുത്തുള്ള ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല. കത്തോലിക്ക സഭയിലേക്ക് പ്രൊട്ടെസ്റ്റന്റ് വിശ്വാസം കൊണ്ടുവരുവാന്‍, താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനും അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. "രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം തന്നെയാണ് ഞാന്‍ കത്തോലിക്ക സഭയെ നയിക്കുന്നത്. ആദര്‍ശപരമായ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ചില കാര്യങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ചിലര്‍ക്ക് അമോരിസ് ലെത്തീസിയയുടെ ഉദ്ദേശം ഇതുവരെ മനസിലായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ചിലകാര്യങ്ങളില്‍ മാത്രം വിരള്‍ ചൂണ്ടിയാണ് വിമര്‍ശനം നടത്തുന്നത്. ഒരോ വ്യക്തികളുടെ സാഹചര്യങ്ങളെ മനസിലാക്കി വേണം അവര്‍ക്കു വേണ്ടിയുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുവാന്‍. വിമര്‍ശിക്കുന്നവര്‍ അത് വിസ്മരിക്കുന്നു". ഫ്രാന്‍സിസ് മാർപാപ്പ അവനീറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിവിധ ക്രൈസ്തവ സഭകളുമായുള്ള തന്റെ എക്യൂമിനിക്കല്‍ ബന്ധങ്ങളെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. താന്‍ കത്തോലിക്ക സഭയില്‍ ഒരു തരത്തിലും പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഒരിക്കലും ശ്രമിക്കുകയുമില്ലെന്നും മാർപാപ്പ വിശദീകരിക്കുന്നു. "ഇത്തരം ആരോപണങ്ങൾ എന്റെ ഉറക്കം കെടുത്താറില്ല. സത്യസന്ധവും, ക്രിയാത്മകവുമായ വിമര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴും ഗുണം ചെയ്യും. എന്നാല്‍, വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു ഗുണവും ചെയ്യുന്നില്ല. ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായും മനസിലാക്കുന്നതിനു മുമ്പു തന്നെ, ചില മുന്‍ധാരണകള്‍ സൃഷ്ടിച്ച ശേഷം നടത്തുന്ന പ്രതികരണങ്ങള്‍ സത്യസന്ധമല്ല. ഇവ വിഭാഗീയത സൃഷ്ടിക്കുവാന്‍ മാത്രമേ ഉപകരിക്കു". മാർപാപ്പ പറഞ്ഞു. കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിക്കുമ്പോള്‍ അതിനായി ഒരു പ്രത്യേക രൂപരേഖയൊന്നും താന്‍ നിര്‍മ്മിച്ചിരുന്നില്ലെന്നും, പരിശുദ്ധാത്മ ശക്തിയാലാണ് താന്‍ ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ നയിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ചില നിലപാടുകളോട് തനിക്ക് വിയോജിപ്പുണ്ടെന്നും മാർപാപ്പ തുറന്നു പറഞ്ഞു. സഭയെന്നത് കേവലമൊരു പ്രസ്താനം മാത്രമാണെന്നും, ദൈവകൃപയില്ലാതെയും ഒരു പ്രസ്താനത്തിന് മുന്നോട്ടു പോകുവാന്‍ കഴിയുമെന്നുമുള്ള മാര്‍ട്ടിന്‍ ലുഥറിന്റെ അഭിപ്രായത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ എതിർത്തു തള്ളി. "ഒരു സ്വതന്ത്രമായ സഭയെ ഉണ്ടാക്കണമെന്ന തോന്നല്‍ എല്ലായ്‌പ്പോഴും ഭിന്നിപ്പിലേക്കാണ് നയിക്കുന്നത്. തര്‍ക്കങ്ങളും, കലഹവും അവിടെ വേരൂന്നും. എന്നാൽ, എല്ലായ്‌പ്പോഴും തിരികെ വരൂവാനുള്ള സാധ്യത അവിടെ ഉണ്ടായിരിക്കും". മാർപാപ്പ വിശദീകരിച്ചു.
Image: /content_image/News/News-2016-11-19-13:44:46.jpg
Keywords: Pope,reacts,to,rigid,critics,in,Italian,Catholic,daily,Avvenire

3266
Category: 1
Sub Category:
Heading: വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ വന്ന ക്രൈസ്തവരെ ലക്ഷ്യംവച്ച് പദ്ധതിയിട്ട ചാവേര്‍ ബോംബ് സ്‌ഫോടനം പോലീസ് തകര്‍ത്തു
Content: അബൂജ: ക്രൈസ്തവരെ ലക്ഷ്യംവച്ച് നടത്തുവാന്‍ ആസൂത്രണം ചെയ്ത ബോംബ് സ്‌ഫോടനം പോലീസ് ഇടപെടല്‍ മൂലം തടയപ്പെട്ടു. നൈജീരിയായിലെ മെയ്ഡുഗുരിയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കത്തോലിക്ക ദേവാലയത്തിലേക്ക് എത്തിയ വിശ്വാസികളെ ലക്ഷ്യംവച്ചാണ് ചാവേര്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടത്. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. വടക്കുകിഴക്കന്‍ നൈജീരിയായിലെ മെയ്ഡുഗുരി എന്ന സ്ഥലം ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. നഗരത്തിലെ ബിഷപ്പ് ഹൗസിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ഹിലാരീസ് ദേവാലയത്തിലേക്ക് വിശുദ്ധ ബലിക്കായി എത്തിയവരെയാണ് ചാവേറുകള്‍ ലക്ഷ്യംവച്ചിരുന്നത്. ചെക്‌പോസ്റ്റിലൂടെ ദേവാലയത്തിലേക്ക് കടക്കുവാന്‍ ശ്രമിച്ച മൂന്ന് ചാവേറുകളെയാണ് പോലീസ് തടഞ്ഞത്. പോലീസ് തങ്ങളെ പിടികൂടുമെന്ന് മനസിലാക്കിയ വനിത ചാവേര്‍ സ്വയം പൊട്ടിതെറിച്ചു. ഈ സ്‌ഫോടനത്തില്‍ കൂടെയുണ്ടായിരുന്ന ഒരു ചാവേര്‍ കൂടി കൊല്ലപ്പെട്ടു. നൈജീരിയയിലെ ദേശീയ ദിനപത്രത്തിന് നല്‍കിയ വിവരണത്തില്‍ ഒരു വൈദികര്‍ സ്‌ഫോടനത്തെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. "എല്ലാ കെട്ടിടങ്ങളേയും നടുക്കുന്ന വലിയ സ്‌ഫോടന ശബ്ദമാണ് ഞങ്ങള്‍ കേട്ടത്. ഞങ്ങളെ എല്ലാവരേയും ബോക്കോ ഹറാം തീവ്രവാദികള്‍ ബോംബിട്ട് നശിപ്പിക്കുകന്നുവെന്നനാണ് ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട്, നിമിഷങ്ങള്‍ക്ക് ശേഷമാണ് അകലെയുള്ള ചെക്‌പോസ്റ്റിലാണ് സ്‌ഫോടനം നടന്നതെന്ന് മനസിലായത്". നൈജീരിയയില്‍ ഐഎസ് ആഭിമുഖ്യമുള്ള ബോക്കോ ഹറാം തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്താറുള്ളത്. മുമ്പുണ്ടായിരുന്നതിലും ശക്തി ക്ഷയിച്ച നിലയിലാണ് ബോക്കോ ഹറാം എന്നത് ആശ്വാസത്തിന് വകനല്‍കുന്നുണ്ട്.
Image: /content_image/News/News-2016-11-19-07:33:41.jpg
Keywords: police,foil,suicide,bombing,attack,on,Catholic,parish,at,Nigeria

3267
Category: 1
Sub Category:
Heading: ആകാശത്തു നിന്നും മാത്രം കാണുവാന്‍ സാധിക്കുന്ന സെല്‍റ്റിക് കുരിശിന്റെ രൂപം ഐര്‍ലെന്റില്‍; ഈ വിസ്മയം തീര്‍ത്തത് അന്തരിച്ച ഫോറസ്റ്റര്‍ ലിയാം എമറി
Content: ഡെറി സിറ്റി: ഐര്‍ലെന്‍ഡിലെ എമറാള്‍ഡ് എന്ന ചെറു ദ്വീപില്‍ ഒരു കുരിശുണ്ട്. ആകാശത്തു നിന്നും വീക്ഷിക്കുന്നവര്‍ക്ക് മാത്രം കാണുവാന്‍ സാധിക്കുന്ന ഒരു കുരിശ്. സാധാരണ തടിയിലും മറ്റു ലോഹങ്ങളിലും നിര്‍മ്മിക്കാറുള്ള ക്രൂശിനെ, മരങ്ങളുടെ ക്രമീകൃതമായ പ്രത്യേക വളര്‍ച്ചയിലൂടെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡെറി സിറ്റി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സെല്‍റ്റിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ ക്രൂശിനെ വ്യക്തതയോടെ ആകാശത്തു നിന്നും കാണുവാന്‍ സാധിക്കും. 2010-ല്‍ ഒരു അപകടത്തെ തുടര്‍ന്ന് മരിച്ചുപോയ ലിയാം എമറിയെന്ന ഫോറസ്റ്ററാണ് പ്രകൃതിയുടെ ഈ ക്രൂശിനെ നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രയത്‌നിച്ചത്. കടുംപച്ച നിറത്തിലെ ഇലകളുള്ള മരങ്ങളുടെ ഇടയില്‍, അതിലും നിറം കുറഞ്ഞ പച്ച ഇലകളുള്ള മരം നട്ടുപിടിപ്പിച്ചാണ് ക്രൂശിന്റെ രൂപം ലിയാം എമറി സൃഷ്ടിച്ചത്. 328 അടി നീളവും 230 അടി വീതിയുമുണ്ട് ലിയാം എമറി നിര്‍മ്മിച്ച ഈ ക്രൂശിന്. പ്രശസ്ത ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധനായ ഗ്യാരത്ത് ഓസ്റ്റിന്റെ നിരീക്ഷണത്തില്‍ ലിയാം എമറിയ് നിര്‍മ്മിച്ച സെല്‍റ്റിക് ക്രൂശ് ഒരു ഉദ്യാന അത്ഭുതമാണ്. ഒരു ഉദ്യാനത്തെ എഞ്ചിനിയറുടെ മികവോടെയാണ് ലിയാം എമറിയ് ഒരുക്കിയെടുത്തിരിക്കുന്നതെന്നും ഗ്യാരത്ത് ഓസ്റ്റിന്‍ അഭിപ്രായപ്പെടുന്നു. 2010-ല്‍ ലിയാം എമറിയ് ഇഹലോക വാസം വെടിഞ്ഞെങ്കിലും, അദ്ദേഹം നിര്‍മ്മിച്ച ഈ ഉദ്യാന അത്ഭുതം 60 മുതല്‍ 70 വര്‍ഷം വരെ ഭൂമിയില്‍ ഇതെ പോലെ മനോഹരമായി നിലനില്‍ക്കും.
Image: /content_image/News/News-2016-11-19-09:41:57.jpg
Keywords: In,Ireland,a,Celtic,cross,grows,in,a,forest

3269
Category: 8
Sub Category:
Heading: പാപവും ശുദ്ധീകരണസ്ഥലവും
Content: “യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 3:3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 19}# ഇഹലോക ജീവിതത്തില്‍ നാം ഉപേക്ഷിക്കുന്ന പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ നമ്മുടെ കാലയളവ് കുറയ്ക്കുക തന്നെ ചെയ്യും. ഈ പാപങ്ങള്‍ക്ക് നാം ചെയ്യുന്ന പരിഹാരം സ്വര്‍ഗ്ഗത്തിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. റിന്യൂവല്‍ മിനിസ്ട്രിയുടെ പ്രസിഡന്‍റും ഗ്രന്ഥരചയിതാവുമായ റാല്‍ഫ് മാര്‍ട്ടിന്‍ ഇങ്ങനെ പറയുന്നു, “അശുദ്ധമായത് എല്ലാം ഇല്ലാതാവണം. പാപങ്ങള്‍ വഴി വളഞ്ഞതും തിരിഞ്ഞതുമായ എല്ലാം നേരെയാക്കപ്പെടണം. നമ്മുടെ ആത്മാവിനു അംഗഭംഗം വന്നതും, സുഖമില്ലാത്തതുമായവയെല്ലാം സൗഖ്യമാക്കപ്പെടണം. ക്രമരഹിതമായവയെല്ലാം ക്രമത്തിലാക്കപ്പെടുകയും ചെയ്യണം. എല്ലാ ആസക്തികളേയും പൊട്ടിച്ചെറിയണം”. #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി ദിവ്യകാരുണ്യത്തിന്റെ മുന്‍പില്‍ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്തു പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-19-17:10:47.jpg
Keywords: പാപം

3270
Category: 6
Sub Category:
Heading: ദൈവരാജ്യ പ്രവേശനത്തിനായി ശിശുക്കളെ പോലെ നിഷ്കളങ്കരായിരിക്കുക.
Content: "എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മത്തായി 19:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 19}# തന്റെ പരസ്യജീവിതത്തില്‍ യേശു ശിശുക്കളോട് അതീവ സ്‌നേഹം കാണിച്ചിരുന്നു. സുവിശേഷകനായ മര്‍ക്കോസ് അത് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്. അവന്‍ ശിശുക്കളെ എടുത്ത്, അവരുടെ മേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു. കുഞ്ഞുങ്ങളേയും അവരുടെ മാതാപിതാക്കളേയും അവന്‍ ആകര്‍ഷിച്ചത് നിറഞ്ഞ വാത്സല്യത്താലാണ്; 'ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനും, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നതിനും ആവശ്യമായ സന്മാര്‍ഗ്ഗവും ആത്മീയവുമായ വ്യവസ്ഥകളുടെ വാചാലമായ അടയാളവും ഉജ്ജ്വലമായ രൂപങ്ങളുമാണ് കുഞ്ഞുങ്ങള്‍' എന്ന് എന്റെ പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് ഓര്‍ക്കുകയാണ്. കുട്ടികളേപ്പോലെ ആയി തീരുവാനാണ് ശിഷ്യന്മാരോട് യേശു ആഹ്വാനം ചെയ്തത്. കുട്ടികളോട് അഗാധമായ ബഹുമാനം പ്രഖ്യാപിച്ചുകൊണ്ട് യേശു ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു: ഈ ചെറിയവരില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു: (മത്തായി 18:10) 'ദാവീദിന്റെ പുത്രനു ഹോസാന' എന്ന് കുട്ടികള്‍ ആര്‍പ്പുവിളിച്ചപ്പോള്‍, യേശു അത് പ്രശംസിക്കുകയും അത് അവര്‍ ദൈവത്തിന് നല്‍കിയ സ്തുതിയാണെന്ന് പറഞ്ഞ് അവരുടെ മനോഭാവത്തെ ന്യായീകരിക്കുകയാണുണ്ടായത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.8.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-19-18:59:35.jpg
Keywords: കുട്ടികള്‍

3271
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
Content: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരസഹായം നാം ഇപ്പോള്‍ ഈ ആത്മാക്കള്‍ക്ക് ചെയ്തു കൊടുക്കുന്നതിന്‍റെ തോതനുസരിച്ചേ ലഭിക്കുകയുള്ളൂ. ശുദ്ധീകരണാത്മാക്കളെ സംബന്ധിച്ചിടത്തോളം തുച്ഛമായ സഹായം ചെയ്തു കൊടുത്തിട്ട് പിന്നീട് അതിനു പ്രതിഫലമായി വലിയ സഹായം ലഭിക്കുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ഏറ്റം അടുത്ത ഉപകാരികള്‍, സ്നേഹിതര്‍, മുതലായവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ ഉഗ്രപീഡ അനുഭവിക്കുന്ന നേരത്ത് അവര്‍ക്കല്‍പമെങ്കിലും ആശ്വാസം വരുത്തുന്നതിന് നാം ശ്രമിച്ചിട്ടില്ലെങ്കില്‍ നാം കഠിന ഹൃദയരാണെന്നു നിസംശയം പറയാം. ആകയാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ കഷ്ടപ്പാടുകളെപ്പറ്റി മനസ്സലിഞ്ഞ് അവരെ സഹായിക്കുന്നതില്‍ അല്പംപോലും ഉദാസീനത കാണിക്കരുത്. അല്ലാത്തപക്ഷം കഷ്ടപ്പാടിന്‍റെ കാലം നേരിടുമ്പോള്‍ നമ്മെ സഹായിക്കുന്നതിന് ഒരുത്തരും ഉണ്ടാകുന്നതല്ല. മരിച്ചവരെ സംസ്ക്കരിക്കുന്നത് ഒരു കാരുണ്യ പ്രവര്‍ത്തി തന്നെ. അതിലെത്രയോ ഉപരിയായിട്ടുള്ളതാണ് മരിച്ചവരുടെ ആത്മാക്കളെ മോക്ഷത്തില്‍ ചേര്‍ക്കുന്നതും ശുദ്ധീകരണ സ്ഥലത്തില്‍ അവരുടെ പീഡകളെ കുറയ്ക്കാന്‍ അവരെ സഹായിക്കുന്നതും. #{red->n->n->ജപം}# മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യജീവന്‍ നല്‍കുകയും അവരുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ദൈവമേ! പാപികളെ അനുഗ്രഹിക്കുവാന്‍ അവിടുന്ന് തിരുമനസ്സായിരിക്കുന്നുവല്ലോ. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് പാപികളായ ഞങ്ങള്‍ ചെയ്തുവരുന്ന ജപങ്ങളും ചിന്തുന്ന കണ്ണുനീരും കൃപയോടുകൂടെ തൃക്കണ്‍പാര്‍ത്തു ഇവരെ പീഡകളുടെ സ്ഥലത്തില്‍ നിന്നും രക്ഷിച്ച് നിത്യാനന്ദ ഭാഗ്യം സമ്പൂര്‍ണ്ണമായി അനുഭവിക്കുന്നതിന് അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ഒരു രോഗിയെ സന്ദര്‍ശിച്ച് അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തു നല്‍കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-20-03:29:29.jpg