Contents
Displaying 2991-3000 of 24987 results.
Content:
3229
Category: 18
Sub Category:
Heading: ധ്യാനകേന്ദ്രങ്ങൾ: ജീവിതം തിരിച്ച് നല്കിയ ആത്മീയ തുരുത്തുകളാണെന്ന് മാർ റാഫേൽ
Content: കൊച്ചി: തിരക്ക് പിടിച്ച മനുഷ്യജീവിതത്തിൽ അനേകർക്ക് ജീവിത്തിന്റെ മധുരവും ലഹരിയും തിരിച്ചുനല്കിയ ആത്മീയകേന്ദ്രങ്ങളാണ് കേരളത്തിലെ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളെന്ന് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ അറിയിച്ചു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ധ്യാനകേന്ദ്ര ഡയറക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യപിതാവ്. കേരളസഭയിൽ കരിസ്മാറ്റിക് നവീകരണത്തെ വ്യാപകമാക്കിയത് ധ്യാനകേന്ദ്രങ്ങളായിരുന്നുവെന്ന് പിതാവ് ഓർമ്മിപ്പിച്ചു. ധാരാളം പ്രതിസന്ധികൾക്കിടയിൽ ജീവിക്കുന്ന കേരളസഭയെ വിശുദ്ധഗ്രന്ഥത്തിൽ കാണുന്നതുപോലെ ഗുണമേന്മയുള്ളതും രുചികരമാക്കി തീർക്കുന്നതിലും ഏറെ പങ്കു വഹിച്ചത് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമാണ്. സഭയിലെ കൗദാശിക ജീവിതം, വിശുദ്ധഗ്രന്ഥജീവിതം, ആരാധനയിലുള്ള സജീവപങ്കാളിത്തം എന്നിവയെ അർത്ഥവത്താക്കുന്നതിലും ദൈവവിളിയെ വർധിപ്പിക്കുന്നതിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം ചെയ്ത ശുശ്രൂഷകളോട് കത്തോലിക്കാസഭയ്ക്ക് ഏറെ കടപ്പാടും നന്ദിയുമുണ്ടെന്ന് അഭിവന്ദ്യപിതാവ് പറഞ്ഞു. ധ്യാനകേന്ദ്രങ്ങളില്ലാത്ത ഒരു കേരള സഭയെക്കുറിച്ച് ഇനി ചിന്തിക്കാനാകില്ലെന്നും ധ്യാനകേന്ദ്രങ്ങളിലെ നിർലോഭരായ ശുശ്രൂഷകളില്ലെങ്കിൽ കേരളസഭ മരുഭൂമിയാകുമെന്നും പിതാവ് പറഞ്ഞു. സഭയിലെ പൗരോഹിത്യ ശുശ്രൂഷകൾക്കൊപ്പം പരിശുദ്ധാത്മാവിന്റെ ഒഴുക്ക് സഭയിലേക്ക് കടന്ന് വരാൻ കരിസ്മാറ്റിക് ശുശ്രൂഷകൾ വഴിയൊരുക്കിയെന്ന് സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് സംസാരിച്ച പിഒസി ഡയറക്ടർ റവ. ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. അമ്പതിലധികം ധ്യാനകേന്ദ്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് കെഎസ്ടി ചെയർമാൻ ഫാ. വർഗീസ് മുണ്ട്‌യ്ക്കൽ സ്വാഗതം പറഞ്ഞു. ജൂബിലി പദ്ധതികളെക്കുറിച്ച് വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ സംസാരിച്ചു. ഫാ. അലോഷ്യസ് കുളങ്ങര പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. കെഎസ്ടി സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ, ഫാ. ഷിബുസേവ്യർ മറ്റു കെഎസ്ടി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2016-11-15-05:01:22.JPG
Keywords: Mar Raphel Thattil, Retreat Centre

3230
Category: 8
Sub Category:
Heading: നന്ദി പ്രകാശിപ്പിക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും” (റൂത്ത് 2:12). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 15}# “നമ്മുടെ പ്രാർത്ഥനകളിലൂടെയും പരിഹാരപ്രവർത്തികളിലൂടെയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ലഭിക്കുന്ന നന്മകള്‍ അനന്തമാണെന്ന്‍ അവർക്ക് നന്നായിട്ടറിയാം. അതുകൊണ്ട് സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ വിശ്വസ്തരായ അവര്‍ നമ്മളോടുള്ള നന്ദി പ്രകാശിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ നമ്മളെ കരുതലോടെ കൊണ്ട് നടക്കുവാനും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നതിനുമായി സ്വര്‍ഗ്ഗത്തിൽ നമുക്ക് അനേകം മാധ്യസ്ഥരെ ലഭിക്കുന്നതായിരിക്കും.” (വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥകാരി). #{blue->n->n->വിചിന്തനം:}# എക്കാലവും നമ്മളോട് നന്ദിയുള്ളവരായിരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി ശക്തമായ മാധ്യസ്ഥം വഹിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-15-05:30:04.jpg
Keywords: നന്ദി

3231
Category: 8
Sub Category:
Heading: കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങിയപ്പോള്‍
Content: “മരണമേ, നിന്റെ ദംശനം എവിടെ?” (1 കോറി 15:55). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 16}# “ബുധനാഴ്ച, പരിശുദ്ധ ദിവ്യകാരുണ്യം വാഴ്ത്തുന്നതിനിടയില്‍ യേശുവിന്റെ ആരാധ്യമായ സ്വര്‍ഗ്ഗാരോഹണത്തിന്റെ നന്മയെ പ്രതി ശുദ്ധീകരണസ്ഥലത്തുള്ള വിശ്വാസികളുടെ ആത്മാക്കളെ അവരുടെ സഹനങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിച്ചു. നിരവധികൊളുത്തുകളുള്ള ഒരു സ്വര്‍ണ്ണ വടിയുമായി നമ്മുടെ കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങുന്നതായി എനിക്ക് കാണുവാന്‍ കഴിഞ്ഞു. ആ കൊളുത്തുകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളേ പോലെയാണ് എനിക്ക് തോന്നിയത്. അതുപയോഗിച്ച് കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ആശ്വാസപ്രദായകമായ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്നതായും ഞാന്‍ കണ്ടു. ഇതില്‍ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു: എപ്പോഴെങ്കിലും ആരെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കാരുണ്യപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളായിട്ടുള്ളവരുടെ ആത്മാക്കളുടെ ഭൂരിഭാഗവും മോചിപ്പിക്കപ്പെടും” - വിശുദ്ധ ജെര്‍ത്രൂദ്. #{blue->n->n->വിചിന്തനം:}# ഓണ്‍ലൈനിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും, വാര്‍ത്തകളിലൂടെയും നിങ്ങള്‍ കേട്ടിട്ടുള്ള ആത്മാക്കള്‍ക്കായി നിത്യ ശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-15-05:36:10.jpg
Keywords: വിശുദ്ധ ജെര്‍

3232
Category: 8
Sub Category:
Heading: ആത്മാവിന്റെ 3 ജീവിത ഘട്ടങ്ങള്‍
Content: “അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്” (റോമാക്കാര്‍ 12:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 17}# “ഒരു സായാഹ്നത്തില്‍, മരണപ്പെട്ട ഒരു സിസ്റ്ററിന്റെ ആത്മാവ് എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുമുന്‍പ് പലപ്പോഴും ആ ആത്മാവ് എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. ആദ്യമായി ഞാന്‍ അവളെ കണ്ടപ്പോള്‍ അവള്‍ ഭയങ്കരമായ യാതനയിലായിരുന്നു, എന്നാല്‍ ക്രമേണ ആ യാതനകള്‍ ഇല്ലാതായി; ഇപ്രാവശ്യം അവള്‍ സന്തോഷത്താല്‍ തിളങ്ങുന്നവളായി കാണപ്പെട്ടു, താന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ എന്നോട് പറഞ്ഞു. അവള്‍മാത്രമേ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ളു എന്നകണക്കേ, ‘ദൈവം നമ്മുടെ ഭവനം അനുഗ്രഹിക്കും’ എന്ന് പറഞ്ഞതിനു ശേഷം അവള്‍ എന്റെ അടുത്ത് വരികയും എന്നെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “എനിക്ക് പോകേണ്ടതുണ്ട്.” ഒരാത്മാവിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളും എത്ര അടുപ്പിച്ചാണ് പരസ്പരം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന സത്യം എനിക്ക് അപ്പോള്‍ മനസ്സിലായി. വ്യക്തമായി പറഞ്ഞാല്‍ ഭൂമിയിലെ ജീവിതം, ശുദ്ധീകരണസ്ഥലത്തെ ജീവിതം, സ്വര്‍ഗ്ഗത്തിലെ [വിശുദ്ധരുടെ ഗണത്തിലെ] ജീവിതം”. വിശുദ്ധ ഫൗസ്റ്റീന (ഡയറി, 954). #{blue->n->n->വിചിന്തനം:}# നമ്മളുടെ ആത്മീയജീവിതത്തിൽ നമ്മെ സഹായിച്ചിട്ടുള്ള ആരുടെയെങ്കിലും ആത്മാവിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven./PurgatorytoHeaven.-2023-11-17-11:43:22.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന

3233
Category: 1
Sub Category:
Heading: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന് ഞായറാഴ്ച സമാപനം
Content: വത്തിക്കാന്‍: കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വര്‍ഷം ഈ ഞായറാഴ്ച സമാപിക്കും. സഭാ മക്കളും ലോകം മുഴുവനും കാരുണ്യത്തിന്റെ വക്താക്കളാകുവാന്‍ 2015 ഡിസംബര്‍ മാസം എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയത്തിലും, മറ്റു ദേവാലയങ്ങളിലും പ്രഖ്യാപനത്തെ തുടര്‍ന്ന് കരുണയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. കാരുണ്യത്തിന്റെ വലിയ ഇടയനായ ക്രിസ്തുവിന്റെ സന്ദേശം സഭയിലൂടെ ലോകത്തിലേക്ക് ഒരു വര്‍ഷക്കാലം ഇടമുറിയാതെ ഒഴുകി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ താന്‍ തുറന്നു നല്‍കിയ വിശുദ്ധ വാതിലൂടെ പ്രവേശിക്കുന്നവര്‍ക്ക്, ദണ്ഡവിമോചനം ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു. നവ സുവിശേഷവല്‍ക്കരണത്തിന്റെ വത്തിക്കാന്‍ സമിതിയുടെ നേതൃത്വത്തിലാണ് റോമിലും, ലോകമെമ്പാടും കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം ആഘോഷിക്കപ്പെട്ടത്. സമിതിയുടെ പ്രസിഡന്റായ മോണ്‍സിഞ്ചോര്‍ റിനോ ഫിസിസെലാ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 20.4 മില്യണ്‍ ആളുകള്‍ റോമില്‍ സംഘടിപ്പിച്ച വിവിധ ജൂബിലി പരിപാടികള്‍ പങ്കെടുത്തു. ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലെ വിവിധ ദേവാലയങ്ങളില്‍ തുറന്നു നല്‍കിയ കരുണയുടെ കവാടങ്ങള്‍ ഇക്കഴിഞ്ഞ 13-ാം തീയതി ഞായറാഴ്ച അടച്ചു. ഇതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലെ കരുണയുടെ വാതിലുകളും അടയ്ക്കുന്ന ചടങ്ങുകള്‍ നടത്തപ്പെട്ടു. സെന്റ് പോള്‍, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരീസ് മേജര്‍ എന്നീ ബസലിക്കകളില്‍ തുറന്നു നല്‍കിയിരുന്ന വിശുദ്ധ വാതിലുകളാണ് 13-ാം തീയതി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ ബലിക്കും ശേഷം അടച്ചത്. സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ കരുണയുടെ വാതില്‍ അടയ്ക്കുന്നതിനു മുമ്പായി നടന്ന വിശുദ്ധ ബലിക്ക് കര്‍ദിനാള്‍ അഗസ്റ്റീനോ വാലിനി മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിധി മനുഷ്യരുടെ കരങ്ങളിലല്ലെന്നും, അത് ദൈവത്തിന്റെ കാരുണ്യത്തില്‍ ആണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്നും കരുണയുടെ ജൂബിലി വര്‍ഷം വിളമ്പരം ചെയ്യുന്നതായി കര്‍ദിനാള്‍ വാലിനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "കാരുണ്യം ലഭിക്കുക എന്ന അവസ്ഥയെ ഒരു കീഴടങ്ങലായോ, ബലഹീനതയായോ ഒരിക്കലും കാണുവാന്‍ സാധിക്കില്ല. മറിച്ച് ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ ശക്തമായ പ്രകടനമാണ് കാരുണ്യം ലഭിക്കുന്നവര്‍ നേടുന്നത്. ബലഹീനതയില്‍ നിന്നും വീഴ്ച്ചയില്‍ നിന്നും ദൈവം തന്റെ കാരുണ്യത്തിലൂടെ നമ്മേ എടുത്ത് ഉയര്‍ത്തുകയാണ്". കര്‍ദിനാള്‍ അഗസ്റ്റീനോ വാലി പറഞ്ഞു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ നിരവധി പരിപാടികളാണ് വത്തിക്കാനിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തപ്പെട്ടത്. ദൈവപിതാവിന്റെ കാരുണ്യം വിവിധ പ്രവര്‍ത്തികളിലൂടെ സഹജീവികളിലേക്ക് എത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടികള്‍ എല്ലാം സംഘടിപ്പിക്കപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച 'കരുണയുടെ വെള്ളി' എന്ന ആശയം ഏറെ ശ്രദ്ധയും പുകഴ്ച്ചയും പിടിച്ച പറ്റിയ ഒരു കാരുണ്യപ്രവര്‍ത്തനമായി മാറി. ഓരോ മാസത്തിലേയും ആദ്യ വെള്ളിയാഴ്ച നിരാലംബര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടി പാപ്പ തന്റെ സമയം ചെലവഴിച്ചു. ഇതില്‍ രോഗികളും, ലൈംഗീക അരാചകത്വം നേരിടേണ്ടിവന്നവരും, പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുന്നവരും, അഭയാര്‍ത്ഥികളുമെല്ലാം ഉള്‍പ്പെട്ടു. ഇത്തരം അവസ്ഥയിലുള്ളവരോട്, ലോകം മുഴുവനുമുള്ള വിശ്വാസികളും കാരുണ്യപൂര്‍വ്വമുള്ള സമീപനം സ്വീകരിക്കുവാന്‍ പാപ്പയുടെ പ്രവര്‍ത്തി വഴിതെളിച്ചു. പ്രസംഗിക്കുന്ന സുവിശേഷത്തെ, കാരുണ്യത്തിന്റെ പ്രവര്‍ത്തിയിലൂടെ പാപ്പ ഈ വര്‍ഷത്തില്‍ വിശ്വാസ സമൂഹത്തിന് അധികമായി കാണിച്ചു നല്‍കി പുതിയ മാതൃകയായി. ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരം വാര്‍ഷികം ആഘോഷിച്ച 2000-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ അസാധാരണ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. പുതിയ നൂറ്റാണ്ട് ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ പ്രഖ്യാപനത്തിന് കാരണമായി. കരുണയുടെ വര്‍ഷത്തിന്റെ സമാപന ദിനമായ ഈ വരുന്ന ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കരുണയുടെ വാതില്‍ അടയ്ക്കുന്നതോടെ അസാധാരണ ജൂബിലി വര്‍ഷത്തിന് സഭയില്‍ ഔദ്യോഗിക പരിസമാപ്തിയാകും.
Image: /content_image/News/News-2016-11-15-06:33:37.jpg
Keywords:

3234
Category: 18
Sub Category:
Heading: ഫാദര്‍ റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം വ്യാഴാഴ്ച നടക്കും
Content: കൊച്ചി: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം ഈ വരുന്ന വ്യാഴാഴ്ച (17/11/2016) എറണാകുളം ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തില്‍ നടക്കും. സംസ്കാര ശുശ്രൂഷകൾക്കു ബിഷപ് മാർ തോമസ് ചക്യത്ത് മുഖ്യകാർമികത്വം വഹിക്കും അന്നേ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതശരീരം റൊഗേഷനിസ്റ്റ് സന്യാസസഭയുടെ ആലുവയിലെ പ്രൊവിന്‍ഷ്യാള്‍ ഹൌസിലേക്ക് കൊണ്ട് പോകും. ഉച്ചയ്ക്ക് 2 മണിയോട് കൂടി മൃതശരീരം ഫാ.റോയിയുടെ ജന്മനാടായ ഉദയംപേരൂരില്‍ എത്തിക്കും. തുടര്‍ന്നു 3 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. കഴിഞ്ഞ എട്ടാം തീയതി (8/11/2016) രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായി ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് ഫാ.റോയി മൂത്തേടത്ത് അപകടത്തില്‍ മരണപ്പെട്ടത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൂത്തേടത്ത് തോമസ്–കൊച്ചുറാണി ദമ്പതികളുടെ മകനായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവാലയങ്ങളിലും മാനന്തവാടി റൊഗാത്തെ ഭവൻ മൈനർ സെമിനാരി, ഐമുറി റൊഗേഷനിസ്റ്റ് സെമിനാരി എന്നിവിടങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-11-15-07:28:28.jpg
Keywords: Fr Roy Moothedath, Pravachaka Sabdam

3235
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വ്യക്തത ആവശ്യപ്പെട്ട് കര്‍ദിനാളുമാര്‍ രംഗത്ത്
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കാണിച്ച് കര്‍ദിനാളുമാര്‍ രംഗത്ത്. ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചു സെപ്റ്റംബര്‍ 19-ാം തീയതി ഫ്രാന്‍സിസ് പാപ്പയ്ക്കു കര്‍ദിനാളുമാര്‍ കത്ത് അയച്ചിരിന്നു. മാര്‍പാപ്പ ഇതേവരെ ഈ വിഷയത്തിൽ മറുപടി നല്‍കിയിട്ടില്ല. മാർപാപ്പയുടെ മൗനത്തെ, ഈ വിഷയത്തിൽ എല്ലാവർക്കും കൂടുതൽ ധ്യാനിക്കുവാനും ചർച്ച ചെയ്യുവാനുമുള്ള അവസരമായി കാണുന്നുവെന്നും അതിനാൽ കത്തിലെ വിഷയം ലോകമെമ്പാടുമുള്ള സഭയുടെ മുന്നില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വയ്ക്കുകയാണെന്ന് നാലു കര്‍ദിനാളുമാരും അറിയിച്ചു. കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, ജർമൻകാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, ഇറ്റലിക്കാരനായ കാർലോ കഫാര വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരാണ് അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്. മാര്‍പാപ്പ പുറപ്പെടുവിക്കുന്ന ഒരു രേഖയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളപക്ഷം അതിനെ വിശദീകരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പാപ്പയ്ക്ക് കത്ത് നല്‍കുവാന്‍ കര്‍ദിനാളുമാര്‍ക്ക് അവകാശമുണ്ട്. ആഗോള സഭയെ നയിക്കുന്നതിനു മാര്‍പാപ്പയെ സഹായിക്കുവാന്‍ കാനോന്‍ നിയമം 349 നാലാം ഭാഗം പ്രകാരം കര്‍ദിനാളുമാര്‍ക്ക് അവസരം നല്‍കുന്നുമുണ്ട്. വിവാഹമോചനം നേടിയവര്‍ക്കും, പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്നവര്‍ക്കും സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുവാന്‍ നല്‍കുന്ന അവകാശത്തെ സംബന്ധിച്ചുള്ള സംശയമാണ് കര്‍ദിനാളുമാര്‍ പാപ്പയോട് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച 'വെരിത്താസിസ് സ്‌പെളെന്‍ഡര്‍' എന്ന അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ സാത്താന്റെ പ്രലോഭനത്തിന് കീഴ്‌പ്പെട്ട് വിവാഹമെന്ന കൂദാശയുടെ പവിത്രതയെ മാനിക്കാത്തവര്‍ക്ക് സഭയില്‍ നിന്നുള്ള കൂദാശകള്‍ വിലക്കുവാന്‍ പറയുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പഴയ ഉപദേശത്തെ ഇപ്പോഴും പാലിക്കേണ്ടതുണ്ടോ എന്നും കര്‍ദിനാളുമാര്‍ കത്തിലൂടെ സംശയമായി ചോദിക്കുന്നു. പരമ്പരാഗതമായി കത്തോലിക്ക സഭ അനുവര്‍ത്തിച്ചു വരുന്ന വിവാഹ സമ്പ്രദായത്തിലെ ചില നടപ്പുരീതികളില്‍ 'അമോരിസ് ലെത്തീസിയ' വ്യത്യാസം ആവശ്യപ്പെടുന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് കര്‍ദിനാളുമാര്‍ പാപ്പയ്ക്ക് കത്ത് നല്‍കിയത്.
Image: /content_image/News/News-2016-11-15-09:23:28.jpg
Keywords: Amories Laetittia, Pope Francis

3236
Category: 1
Sub Category:
Heading: ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രാദേശിക എഴുത്തുകാരുടെ ലഭ്യത കുറവ്: യൂനസ് അമീര്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രാദേശിക എഴുത്തുകാരുടെ ലഭ്യത കുറവാണെന്ന് യൂനസ് അമീര്‍. പാക്കിസ്ഥാനിലെ പ്രശസ്ത ക്രൈസ്തവ പ്രസിദ്ധീകരണ സ്ഥാപനമായ 'മശീഹി ഇസ്ഹാത്ത് കഹാന'യുടെ സീനിയര്‍ എഡിറ്ററാണ് യൂനസ് അമീര്‍. ക്രൈസ്തവ എഴുത്തുകാരുടെ ശില്‍പശാലയില്‍ സംസാരിക്കുമ്പോഴാണ് യൂനസ് അമീര്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് പറഞ്ഞത്. ഇക്കഴിഞ്ഞ എട്ടാം തീയതി ആരംഭിച്ച ശില്‍പ്പശാല പന്ത്രണ്ടാം തീയതിയാണ് സമാപിച്ചത്. "ഇപ്പോള്‍ പാക്കിസ്ഥാനില്‍ പ്രസിദ്ധീകരിക്കുന്ന ബഹുഭൂരിപക്ഷം ക്രൈസ്തവ ലേഖനങ്ങളും, മറ്റു ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെടുന്നവയാണ്. പ്രാദേശികമായ ഭാഷയില്‍ ലേഖനങ്ങളും, വാര്‍ത്തകളും എഴുതുന്നവര്‍ വളരെ വിരളമാണ്. ഇതു മൂലം പ്രാദേശിക വാര്‍ത്തകളും ലേഖനങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുവാന്‍ തടസം നേരിടുന്നു. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ പാക്കിസ്ഥാനില്‍ ലഭിക്കുന്നില്ലെന്ന പ്രശ്‌നവും ഗുരുതരമാണ്'. യൂനസ് അമീര്‍ പറഞ്ഞു. ക്രൈസ്തവ ലേഖനങ്ങള്‍ എഴുതുന്ന 20 എഴുത്തുകാരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ലാഹോറിനു സമീപം സ്ഥിതി ചെയ്യുന്ന ബാഹറിലെ ബൈബിള്‍ സ്റ്റഡി സെന്ററിലാണ് അഞ്ചു ദിവസം നീണ്ടു നിന്ന ശില്‍പ്പശാല നടന്നത്. പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവില്‍ ലേഖനങ്ങള്‍ എഴുതുന്നതിനുള്ള പരിശീലനമാണ് ശില്‍പ്പശാലയില്‍ പ്രധാനമായും നടത്തപ്പെട്ടത്.
Image: /content_image/News/News-2016-11-15-09:57:52.jpg
Keywords: Pakisthan, Christians,

3237
Category: 6
Sub Category:
Heading: പ്രാര്‍ത്ഥന- ദൈവവുമായുള്ള അടുത്ത കൂടികാഴ്ച
Content: "മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ"(റോമാ 8:34). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 15}# പ്രിയ സഹോദരീ സഹോദരന്മാരേ, യേശുവിനോടൊപ്പം മലകയറുകയും അവനോടൊത്ത് വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതായത്, ദൈവശബ്ദം കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം ഒരുങ്ങുകയും പരിശുദ്ധാത്മാവിനാല്‍ വലയപ്പെട്ട് പരിവര്‍ത്തനത്തിന് വിധേയരായിത്തീരുകയും വേണം. ലളിതമായി പറഞ്ഞാല്‍, പ്രാര്‍ത്ഥനയുടേയും ധ്യാനത്തിന്റേയും അനുഭവം നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ദൈവവുമായുള്ള ഒരടുത്ത കൂട്ടായ്മയാണ് പ്രാര്‍ത്ഥന. പ്രകാശം കാണുമ്പോള്‍ ശരീരത്തിലെ കണ്ണുകള്‍ പ്രകാശിതമാകുന്നത് പോലെ ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍ ആത്മാവ് പ്രാര്‍ത്ഥനയാല്‍ പ്രകാശിതമാകുന്നു. ദൈനംദിന ഭാരങ്ങളില്‍ നിന്നോ, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യേണ്ട ആവശ്യത്തില്‍ നിന്നോ, രക്ഷപെടാനുള്ള ഒന്നല്ല പ്രാര്‍ത്ഥന. മറിച്ച് ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുനരുത്ഥാനത്തിലേക്ക് നയിക്കുന്ന കുരിശിന്റെ കഷ്ടതയെന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നതിനുള്ള പുതു ഉണര്‍വ്വ് ലഭിക്കുന്നതിനുമാണ് പ്രാര്‍ത്ഥന. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-15-10:36:35.jpg
Keywords: പ്രകാശം

3238
Category: 1
Sub Category:
Heading: മെക്‌സിക്കോയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: മെക്‌സിക്കന്‍ സിറ്റി: നാലു ദിവസങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ മെക്‌സിക്കന്‍ പുരോഹിതന്‍ മോചിതനായി. ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസ് റൂയിസ് ആണ് അക്രമികളുടെ പിടിയില്‍ നിന്നും മോചിതനായത്. അതേ സമയം വൈദികന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് ബിഷപ്പ്‌സിനു വേണ്ടി സാന്‍ ആന്‍ഡ്രസ് ടക്‌സ്റ്റല രൂപതയുടെ ബിഷപ്പ് ഫിഡന്‍സിയോ ലോപ്പസ് പ്ലാസയാണ് വൈദികന്‍ മോചിതനായ വിവരം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ബിഷപ്പ് ഫിഡല്‍സിയോ ലോപ്പസ് മോചന വാര്‍ത്തയോട് പ്രതികരിച്ചത്. എല്ലാവരേയും കര്‍ത്താവ് തന്റെ സംരക്ഷണ വലയത്തില്‍ കാത്തുപരിപാലിക്കട്ടെയെന്നും ബിഷപ്പ് പറഞ്ഞു. വെരാക്രൂസ് സംസ്ഥാനത്തെ, കാറ്റിമാക്കോയില്‍ സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരുടെ നാമത്തില്‍ സ്ഥാപിതമായ ദേവാലയത്തിലാണ് ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസ് സേവനം ചെയ്തു കൊണ്ടിരിന്നത്. അമ്പത്തിനാലുകാരനായ വൈദികന്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും, അനീതിക്കും അക്രമത്തിനും അഴിമതിക്കും എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരിന്നു. പലഭാഗത്തു നിന്നും ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസിന് മുന്‍പും ഭീഷണി വന്നിരിന്നതായി രൂപത വക്താവ് ഫാദര്‍ ആരോണ്‍ റെയെസ് ബിബിസിയോട് പറഞ്ഞു. വൈദികനെ തട്ടികൊണ്ടു പോയ സംഭവം കാറ്റിമാക്കോയില്‍ വന്‍ ജനരോക്ഷത്തിനാണ് ഇടവച്ചത്. സെപ്റ്റംബര്‍ മാസം മുതലുള്ള കാലയളവില്‍ വെരാക്രൂസ് സംസ്ഥാനത്തു നിന്നും മാത്രം നാലു വൈദികരെയാണ് തട്ടിക്കൊണ്ടു പോയത്. ഇപ്പോള്‍ രക്ഷപെട്ട ഫാദര്‍ ജോസ് ലൂയിസ് ഒഴികെയുള്ള മറ്റു മൂന്ന്‍ വൈദികരേയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെക്‌സിക്കോയില്‍ കത്തോലിക്ക വൈദികര്‍ക്കു നേരെയുള്ള ആക്രമണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 2012-ല്‍ മെക്‌സിക്കന്‍ പ്രസിഡന്റായി എന്റിക്യൂ പെന നിറ്റോ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കണക്കുകള്‍ പ്രകാരം 15 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2016-11-15-11:11:52.jpg
Keywords: Mexico, Catholic Priest, Pravachaka Sabdam