Content | കൊച്ചി: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം ഈ വരുന്ന വ്യാഴാഴ്ച (17/11/2016) എറണാകുളം ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തില്‍ നടക്കും. സംസ്കാര ശുശ്രൂഷകൾക്കു ബിഷപ് മാർ തോമസ് ചക്യത്ത് മുഖ്യകാർമികത്വം വഹിക്കും
അന്നേ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതശരീരം റൊഗേഷനിസ്റ്റ് സന്യാസസഭയുടെ ആലുവയിലെ പ്രൊവിന്‍ഷ്യാള്‍ ഹൌസിലേക്ക് കൊണ്ട് പോകും. ഉച്ചയ്ക്ക് 2 മണിയോട് കൂടി മൃതശരീരം ഫാ.റോയിയുടെ ജന്മനാടായ ഉദയംപേരൂരില്‍ എത്തിക്കും. തുടര്‍ന്നു 3 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും.
കഴിഞ്ഞ എട്ടാം തീയതി (8/11/2016) രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായി ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് ഫാ.റോയി മൂത്തേടത്ത് അപകടത്തില്‍ മരണപ്പെട്ടത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മൂത്തേടത്ത് തോമസ്–കൊച്ചുറാണി ദമ്പതികളുടെ മകനായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവാലയങ്ങളിലും മാനന്തവാടി റൊഗാത്തെ ഭവൻ മൈനർ സെമിനാരി, ഐമുറി റൊഗേഷനിസ്റ്റ് സെമിനാരി എന്നിവിടങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |