Contents
Displaying 2961-2970 of 24987 results.
Content:
3199
Category: 1
Sub Category:
Heading: വ്യത്യസ്ഥ സംസ്കാരങ്ങളെ കൂട്ടിചേര്‍ത്തു കത്തോലിക്ക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്: കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി
Content: ലുസാക്ക: കത്തോലിക്ക വിശ്വാസത്തെ വ്യത്യസ്ഥ സംസ്കാരങ്ങളുമായി കൂട്ടിചേര്‍ത്തു മായം ചേര്‍ക്കാന്‍ അനുവദിക്കരുതെന്ന ആഹ്വാനവുമായി സുവിശേഷവത്കരണ തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ സുവിശേഷം എത്തിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ എത്തിയപ്പോഴാണ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി സഭയുടെ വിശ്വാസ തത്വങ്ങളില്‍ മായം ചേര്‍ക്കരുതെന്ന് ആഹ്വാനം ചെയ്തത്. നവംബര്‍ 10-ാം തീയതി നടന്ന ബിഷപ്പുമാരുടെയും വൈദികരുടെയും യോഗത്തില്‍ കര്‍ദിനാള്‍ ഫിലോനി പങ്കെടുത്തു. "രാജ്യത്ത് സഭയ്ക്കുണ്ടായിരിക്കുന്ന മികച്ച വളര്‍ച്ചയെ ഓര്‍ത്ത് സന്തോഷിക്കുന്നു. ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിങ്ങള്‍ അനുഗ്രഹീതരാണ്. ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വ്യത്യസ്ഥ സംസ്കാരങ്ങളെ കൂട്ടിചേര്‍ത്തു നമ്മുടെ കത്തോലിക്ക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്". കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി പറഞ്ഞു. 'രാജ്യത്ത് സുവിശേഷവല്‍ക്കരണം ശക്തമായി തുടരുവാന്‍ ആഹ്വാനം ചെയ്ത കര്‍ദിനാള്‍ ഫിലോനി, യുവാക്കളെ സുവിശേഷ വെളിച്ചത്തില്‍ നടത്താന്‍ പ്രത്യേകം പരിശ്രമിക്കണമെന്നും പറഞ്ഞു. വിവാഹത്തിന്റെ പവിത്രതയെ കുറിച്ചും, അതിന്റെ മൂല്യത്തെ കുറിച്ചും ജനത്തിന് കൃത്യമായ ബോധ്യം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. 14.6 മില്യണ്‍ ജനസംഖ്യയുള്ള സാംബിയയില്‍ 30 ശതമാനം കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 318 ദേവാലയങ്ങളും, 857 പുരോഹിതരും, 2,021 കന്യാസ്ത്രീമാരും, 567 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. രാജ്യത്തെ ജനസംഖ്യയുടെ എഴുപതു ശതമാനവും പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികളാണ്.
Image: /content_image/News/News-2016-11-12-10:36:16.jpg
Keywords: Cardinal,warns,Zambia’s,Catholics,don’t,allow,syncretism,to,dilute,the,faith

3200
Category: 6
Sub Category:
Heading: മരണവും ത്രീത്വത്തിലുള്ള വാസവും
Content: "ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു" (2 തിമോത്തേയോസ് 1:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 12}# ജീവിതാന്ത്യത്തോടെ വിസ്മൃതിയിലേക്ക് താഴ്ന്നുപോകുവാനോ, ശൂന്യതയുടെ പടുകുഴിയിലേക്ക് വീണുപോകുവാനോ മനുഷ്യന്‍ ശപിക്കപ്പെട്ടവനല്ല എന്നാണ് തന്റെ മരണം വഴി യേശു വെളിവാക്കുന്നത്; ജീവിതകാലത്ത് വിശ്വാസത്തോടും ത്യാഗത്തോടും കൂടി യാത്ര ചെയ്തു മരണസമയത്ത് തന്നെത്തന്നെ പിതാവിന്റെ കൈകളില്‍ സമര്‍പ്പിച്ചിട്ടാണ് യേശു മരണത്തെ ദര്‍ശിച്ചത്. യേശുവിനെ പോലെ ശരീരവും ഇഹലോകവാസവും കവര്‍ന്നെടുക്കാന്‍ അനുവദിച്ചു കൊണ്ട്, ഒരാത്മാവ് തന്നെത്തന്നെ സമ്പൂര്‍ണ്ണ സമ്മാനമായി സമര്‍പ്പിക്കുന്നതാണ് ഈ വിട്ടുകൊടുക്കല്‍. പുതുജീവിതത്തിനായി പിതാവിന്റെ കരങ്ങളിലും ഹൃദയത്തിലും എത്തിച്ചേരുമെന്നുള്ള പ്രത്യാശയിലാണ് നാം ഈ സമര്‍പ്പണം നടത്തേണ്ടത്. വാസ്തവത്തില്‍ മരണത്തിന്റെ അവര്‍ണ്ണനീയമായ രഹസ്യത്തിലൂടെ നാം ത്രീത്വത്തിന്റെ കൂട്ടായ്മയിലുള്ള മഹത്വം ആസ്വദിക്കുകയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-12-12:20:11.jpg
Keywords: മരണം

3201
Category: 18
Sub Category:
Heading: കത്തോലിക്കാ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമെന്ന് മുഖ്യമന്ത്രി: കരുണയുടെ വർഷത്തിന് കേരളാതലത്തില്‍ സമാപനം
Content: കോട്ടയം: കേരള കത്തോലിക്കാ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെസിബിസിയുടെയും കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാരുണ്യവർഷ കേരളാതല സമാപനാഘോഷം കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സീറോ മലങ്കര, ലത്തീൻ, സീറോ മലബാർ സഭകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യപ്രവർത്തികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭവനനിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും സാന്ത്വന ശുശ്രൂഷകളും വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരിന്നു. കരുണയാണ് ക്രിസ്തീയ പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലയെന്നും കരുണ പകർന്നുനൽകുവാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സഭ ആർച്ചുബിഷപ്പ് ഡോ. സൂസൈപാക്യം, സീറോ മലബാർ സഭയിലെ സീനിയർ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ആർച്ചുബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഷാജി ജോർജ്, ഡോ. മേരി റജീന എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്റിലേക്കു കാരുണ്യയാത്ര സമാപന റാലി നടന്നു. മാതൃകാ കാരുണ്യശുശ്രൂഷ നിർവ്വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിലെ കാരുണ്യപ്രവർത്തകരെയും ആദരിച്ചു. വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സംഘടനാ ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു.
Image: /content_image/India/India-2016-11-12-16:19:51.jpg
Keywords:

3202
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച് 25 -വരെ തുടരും
Content: കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കാരുണ്യകേരള സന്ദേശയാത്ര 2017 മാര്‍ച്ച് 25-ാം തീയതിയിലെ പ്രൊ-ലൈഫ് ദിനത്തില്‍ തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കെസിബിസി പ്രൊലൈഫ് സമിതിയുടെ ജനറല്‍ സെക്രട്ടറിയും കോ-ഓര്‍ഡിനേറ്ററുമായ സാബുജോസ് അറിയിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്തതാണ് കാരുണ്യകേരള സന്ദേശയാത്ര. കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയര്‍മാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്താണ് ഈ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫാ. പോള്‍ മാടശ്ശേരി (ഡയറക്ടര്‍), ജോര്‍ജ്ജ് എഫ് സേവ്യര്‍ (ക്യപ്റ്റന്‍), ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (ജനറല്‍ കണ്‍വീനര്‍), സിസ്റ്റര്‍ മേരി ജോര്‍ജ്ജ് ( ആനിമേറ്റര്‍) എന്നിവരടങ്ങിയ മുപ്പതോളം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാസംഘം. അഡ്വ. ജോസി സേവ്യര്‍ (കൊച്ചി), യുകേഷ് തോമസ് (പാലാ), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), സെലസ്റ്റ്യന്‍ ജോണ്‍ (തലശ്ശേരി), മാര്‍ട്ടിന്‍ ന്യൂനസ്, റോണ റിബൈറൊ, സാലു എബ്രാഹാം എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരാണ്. സാധു ഇട്ടിയവര, പി.യു. തോമസ് (കോട്ടയം), സന്തോഷ് മരിയസദനം (പാലാ), മാത്തപ്പന്‍ ലൗഹോം, ടോമി ദിവ്യരക്ഷാലയം (തൊടുപുഴ), ബ്രദര്‍ വി.സി രാജു, ജൂഡ്‌സണ്‍ തോപ്പുപടി, ആല്‍ബിന്‍ ആലപ്പുഴ, പീറ്റര്‍ കെ.ജെ, സ്റ്റീഫന്‍, റെക്‌സി, മേരി എസ്തപ്പാന്‍, ഷൈനി തോമസ്, ഫ്രാന്‍സിസ്‌ക തുടങ്ങിയ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സമര്‍പ്പിതരും ഈ കാരുണ്യസന്ദേശ യാത്രാസംഘത്തോടൊപ്പം സഹകരിച്ചു വരുന്നു. ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, അവര്‍ക്കു ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യുക. സ്ഥാപനത്തെയും പ്രവര്‍ത്തകരെയും ആദരിക്കുക എന്നിവയാണ് ഈ യാത്രയുടെ മുഖ്യലക്ഷ്യം. തെരുവില്‍ അലഞ്ഞുതിരയുന്ന അഗതികളെയും അനാഥരെയും കണ്ടെത്തി അഗതിസംരക്ഷണകേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കുവാനും ശ്രമിക്കുന്നു. ജാതിമതഭേദമെന്യേ ജീവകാരുണ്യ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാരുണ്യസംഗമങ്ങളില്‍വച്ച് ആദരിക്കുകയുണ്ടായി. കാരുണ്യത്തിന്റെ സന്ദേശം മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ സജീവമാക്കിയ മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുന്നു. ”ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്” എന്ന സന്ദേശത്തോടെയാണ് ഈ കാരുണ്യയാത്ര പര്യടനം നടത്തുന്നത്. നവംബര്‍ 1-ാം തീയതിവരെ മൂവായിരത്തോളം കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുവാന്‍ കഴിഞ്ഞു. ഒക്‌ടോബര്‍ അവസാനവാരത്തില്‍ കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളിലൂടെ കാരുണ്യ സമാധാന ജപമാല പ്രാര്‍ത്ഥന നടത്തി. ഒരു ലക്ഷം ജപമാലകള്‍ കണ്ണൂരിന്റെ സമാധാനത്തിനായി കാഴ്ചവച്ചു. ഇനി സുല്‍ത്താന്‍പേട്ട്, പാലക്കാട, ഇരിങ്ങാലക്കുട, പത്തനംതിട്ട, തിരുവല്ല, പുനലൂര്‍, മാവേലിക്കര, നെയ്യാറ്റിന്‍കര, തിരുവനന്തപുരം ലത്തീന്‍-മലങ്കര രൂപതകളില്‍ കാരുണ്യകേരള സന്ദേശയാത്ര സന്ദര്‍ശിക്കും. ഈ കാലഘട്ടത്തില്‍ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കാരുണ്യസംഗമങ്ങളും നടത്തുന്നതാണ്. കേരളത്തിന്റെ കാരുണ്യ സംസ്‌കാരം സജീവമാക്കാനുള്ള കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ ഈ യാത്രയോട് തുടര്‍ന്നും സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 94463 29343 എന്ന നമ്പറില്‍ ജനറല്‍ സെക്രട്ടറി സാബു ജോസുമായി ബന്ധപ്പെടുക. മാര്‍ച്ചില്‍ വിവിധ സഭാമേലദ്ധ്യക്ഷന്‍മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ സംസ്ഥാനസമ്മേളനത്തോടെ കാരുണ്യകേരള സന്ദേശയാത്ര സമാപിക്കുന്നതാണ്.
Image: /content_image/India/India-2016-11-12-17:21:02.jpg

3203
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി
Content: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്‍പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ സൃഷ്ടിച്ചു രക്ഷിച്ച ഈശോയുടെ നേരെ വിശേഷ സ്നേഹവും ഭക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അവിടുത്തെ ആഗ്രഹം പോലെ ശുദ്ധീകരണാത്മാക്കളെ നിങ്ങളുടെ ജപങ്ങളാലും ദാനകൃത്യങ്ങളാലും മോചിക്കുന്നതിനു നിങ്ങള്‍ പരിശ്രമിക്കണം. അപ്രകാരം ചെയ്യാതെയും അതിന്മേല്‍ ആശ്രയിക്കാതെയും ഇരിക്കുന്നവന്‍ ക്രിസ്ത്യാനിയെന്ന പേരിനു പോലും അര്‍ഹനാണോ? എത്രയോ ജനങ്ങള്‍ നിത്യരക്ഷയെപ്പറ്റി സംശയിച്ചു ദുഃഖിക്കുന്നു. മോക്ഷം പ്രാപിക്കണമെന്നുള്ള സ്ഥിരവിശ്വാസവും ശരണവും ഉണ്ടാകുന്നതിനു കാരുണ്യപ്രവര്‍ത്തികള്‍ അനുഷ്ഠിക്കുന്നത് ഏറ്റവും ഉന്നതമായ മാര്‍ഗ്ഗമാണ്. കര്‍ത്താവു കുരിശും ചുമന്നുകൊണ്ടു ഗാഗുല്‍ത്താ മലയിലേക്കു പോകയില്‍ ശിമയോന്‍ മിശിഹായെ സഹായിക്കുന്നതിനും ഭക്തിയായ വേറോനിക്കാ തന്‍റെ തിരുമുഖം തുടയ്ക്കുന്നതിനും ഇടയായതു കൊണ്ട് അവയെ നിങ്ങള്‍ ഭാഗ്യവാന്മാരെന്നു പറയാറില്ലേ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിച്ചാല്‍ നിങ്ങളും അവരെപ്പോലെ തന്നെ ഭാഗ്യവാന്മാരായി തീരുന്നതാണ്. ഈശോ മിശിഹായോടു നിങ്ങള്‍ക്കുള്ള ഭക്തിയുടെ തോതനുസരിച്ചായിരിക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേര്‍ക്ക് നിങ്ങള്‍ക്കുള്ള ഭക്തിയും സ്നേഹവും. #{red->n->n->ജപം}# നിത്യപിതാവിനു യോഗ്യബലിയായി തന്നെത്തന്നെ കാഴ്ച കൊടുത്ത യേശുവേ, മരിച്ചുപോയ മെത്രാന്മാര്‍, ഗുരുക്കന്മാര്‍, പ്രഭുക്കള്‍ എന്നിവരുടെ ആത്മാക്കളെ തൃക്കണ്‍പാര്‍ത്ത് ശുദ്ധീകരണ സ്ഥലത്തു നിന്നും അവരെ രക്ഷിച്ചു സകല ഭാഗ്യങ്ങളും അനുഭവിക്കുവാന്‍ വേണ്ടി അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി ഒരു കൊന്ത ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-12-18:54:24.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3204
Category: 18
Sub Category:
Heading: അജപാലനരംഗത്ത് പുതിയ കാൽവയ്പ്പുമായി പാലാ രൂപത
Content: പാലാ: സഭാപ്രവർത്തനങ്ങൾക്ക് വൈവിധ്യമാർന്ന മനുഷ്യവിഭവശേഷി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പാലാ രൂപത ആരംഭിച്ച എപ്പാർക്കിയൽ ഹ്യൂമൻ റിസോഴ്സ് ട്രഷറി 'തിങ്ക് ടാങ്ക്' മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സാംസ്കാരികം, സാഹിത്യം, ജുഡീഷ്യൽ, സിവിൽ സർവീസ്, മെഡിക്കൽ, എൻജിനിയറിംഗ്, ഫിനാൻസ്, ജനറൽ എഡ്യുക്കേഷൻ, അഗ്രിക്കൾച്ചർ, ഇൻഡസ്ട്രി, സ്പോർട്സ്, ഗെയിംസ്, ജനറൽ സർവീസ്, ബൈബിൾ, തിയോളജി തുടങ്ങി പന്ത്രണ്ടോളം മേഖലയിൽനിന്നുള്ള ഇരുനൂറോളം പേരെ ഉള്‍കൊള്ളിച്ചാണ് 'തിങ്ക് ടാങ്ക്' . ബൗദ്ധികസാക്ഷരതയിൽ ഉന്നതി നേടുന്ന പൊതുസമൂഹത്തോട് സംവദിക്കാൻ സഭയ്ക്ക് ബൗദ്ധികനിലവാരമുള്ള വൈദികരെയും അല്മായനേതാക്കളെയും ആവശ്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാലാ രൂപതയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളിലെ പ്രവർത്തനങ്ങളും കാർഷിക, വൈജ്‌ഞാനികരംഗങ്ങളിലെയും സാമൂഹിക രാഷ്ട്രീയരംഗങ്ങളിലെയും സാന്നിധ്യങ്ങളും രൂപതയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ വിപുലമായ പ്രവർത്തനമണ്ഡലങ്ങളും യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശദീകരിച്ചു. വൈദികസമൂഹവും അല്മായസമൂഹവും തമ്മിൽ ഉത്തരവാദിത്വപൂർണമായ പങ്കാളിത്തം വേണമെന്ന് ചടങ്ങിൽ പ്രസംഗിച്ച എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞു. വിദ്യാഭ്യാസസ്‌ഥാപനങ്ങളോടു ചേർന്ന് ബിസിനസ് ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കണമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2016-11-13-09:19:12.jpg

3205
Category: 6
Sub Category:
Heading: തന്റെ അന്ത്യനിമിഷത്തില്‍ യേശു ആഗ്രഹിച്ച ആശ്വാസം
Content: "എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും" (ഏശയ്യാ 52:13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 13}# പ്രയാസമേറിയ ഒരു ലക്ഷ്യമാണ് യേശുവിനു മുന്നില്‍ ഉണ്ടായിരിന്നത്. ദൈവേഷ്ടം അവിടുത്തെ കാല്‍വരിയിലേക്ക് നയിച്ചു. പരീക്ഷയെ തരണം ചെയ്യുവാന്‍, പിതാവിന്റെ ശക്തമായ സ്‌നേഹവും അവന്റെ മാനുഷികതയെ സ്വീകരിച്ച ശിഷ്യന്മാരുടെ കരുതലും യേശു ആഗ്രഹിച്ചു. തന്റെ അവസാനം വരെയുള്ള യാത്രയില്‍ സഹകാരികളായിരിക്കുവാന്‍ ഓരോ കാര്യങ്ങളും അവന്‍ ശിഷ്യന്മാരെ മുന്‍കൂട്ടി അറിയിക്കുന്നുണ്ട്. പക്ഷേ അവനെ പിന്‍തുടരാന്‍ തയ്യാറാണെന്ന് അവര്‍ വാക്കുകള്‍കൊണ്ട് ഉറപ്പിക്കുകയും, പ്രവര്‍ത്തിയില്‍ ഭയചകിതരാകുകുകയുമാണ് ചെയ്തതെന്ന്‍ നമ്മുക്കറിയാം. എന്നിരിന്നാലും തന്റെ അവസാന നിയോഗമായ ഉയര്‍ത്തെഴുന്നേല്‍പ്പ്, അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. കഷ്ടാനുഭവത്തിലേക്കും കുരിശ്ശിലേക്കുമുള്ള വഴിയില്‍ യേശുവിനെ അനുഗമിക്കുന്നതാണ് ഏറ്റവും പ്രാധാന്യമെന്നാണ് അവന്‍ പഠിപ്പിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-13-11:40:31.jpg
Keywords: അന്ത്യം

3206
Category: 18
Sub Category:
Heading: കള്ളപ്പണവും അഴിമതിയും തടയാന്‍ നൂതന ആശയവുമായി വൈദികന്‍ രംഗത്ത്
Content: പത്തനംതിട്ട ∙ രാജ്യത്തു കള്ളപ്പണവും അഴിമതിയും തടയാന്‍ ഇ- റുപ്പി ആശയവുമായി വൈദികന്‍ രംഗത്ത്. മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികനും പുഷ്പഗിരി മെഡിക്കല്‍ കോളജ്, മാക്ഫാസ്റ്റ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന ഡോ. ഏബ്രഹാം മുളമൂട്ടിലാണു പണം കൈമാറ്റത്തിനു ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഇ- റുപ്പി എന്ന നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച് അഞ്ചുദിവസം കഴിയുമ്പോഴും ബാങ്കുകളിലും എടിഎമ്മുകളിലും പഴയ നോട്ടുകള്‍ മാറിയെടുക്കാനും പുതിയ നോട്ടുകള്‍ വാങ്ങാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്നതു പൂര്‍ണമായും പുതിയ സാങ്കേതിക വിദ്യയിലൂടെ ഒഴിവാക്കാനാകും. ഇ- റുപ്പി ആശയം നടപ്പാക്കുക വഴി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കു വലിയൊരു സാമ്പത്തിക വിപ്ലവത്തിനു തുടക്കമിടാന്‍ സാധിക്കും. രാജ്യത്തു നോട്ട് അച്ചടിക്കുന്നതിനു ചെലവാക്കുന്ന കോടിക്കണക്കിനു രൂപയുടെ നാലിലൊരു ഭാഗം മുടക്കി ഐടി മേഖലയില്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ- റുപ്പി പദ്ധതി പ്രായോഗികതലത്തില്‍ അനായാസം വിജയിപ്പിച്ചെടുക്കാമെന്നു ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ഫോണുകളിലൂടെയും എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാകും. പൗരന്മാര്‍ക്കു വിരലടയാളം രേഖപ്പെടുത്തിയും രഹസ്യ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ഇ- റുപ്പി അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകും. 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നുവെന്ന് രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനംഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ഇന്ത്യ മാറുന്നുവെന്നതിന്റെ ആദ്യപടിയാണെന്ന് ഫാ. ഏബ്രഹാം മുളമൂട്ടില്‍ വിലയിരുത്തുന്നു. ഇലക്‌ട്രോണിക് മണി എന്ന ഡിജിറ്റല്‍ സാങ്കേതിക പണം കൈമാറ്റത്തിലേക്ക് ഇന്ത്യ അതിവേഗം മാറണമെന്ന നിര്‍ദേശവുമായി ഫാ. ഏബ്രഹാം മുളമൂട്ടില്‍ രചിച്ച ‘ഇ- റുപ്പി ടു റീഇന്‍വെന്റ് ഇന്ത്യ’ എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയാണ് 2014ല്‍ പ്രകാശനം ചെയ്തത്. ചില വ്യക്തികളിലേക്കും മത- സമുദായ സ്ഥാപനങ്ങളിലേക്കും പണം ആവശ്യത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്ത് സാമ്പത്തിക അസ്ഥിരതയ്ക്കും തീവ്രവാദം ശക്തിപ്പെടുവാനും ആഡംബര ധൂര്‍ത്തുകള്‍ക്കും കാരണമാകുന്നു. സാധാരണക്കാര്‍ക്കു ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 100, 200 രൂപ നോട്ടുകൾ മാത്രം റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കണം. 200 രൂപയ്ക്കു മുകളില്‍ വരുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഇലക്‌ട്രോണിക് മണി സംവിധാനത്തിലൂടെ നടപ്പാക്കിയാല്‍ അഴിമതിയും കള്ളപ്പണവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. ഇ-റുപ്പിയിലൂടെ പണം കൈമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വം സംബന്ധിച്ച ജനങ്ങളുടെ ആശങ്കയ്ക്ക് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്ന സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാനാകുമെന്ന് ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഇനിയും വലിയ പ്രചാരണം ലഭിച്ചിട്ടില്ലാത്ത ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ വിവരിക്കുന്ന പുതിയ പുസ്തകത്തിന്റെ രചനയിലാണ് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ഏബ്രഹാം മുളമൂട്ടില്‍. വിദേശരാജ്യങ്ങളില്‍ ഭരണകൂടത്തിന്റെ ഉന്നതതലങ്ങളിൽ മാത്രം കണ്ടുവരുന്ന അഴിമതി ഇന്ത്യയില്‍ ഉന്നതങ്ങളില്‍നിന്നു താഴേത്തട്ടു വരെയുണ്ട്. ഇത്തരം അഴിമതികള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇലക്‌ട്രോണിക് മണി ട്രാൻസ്ഫര്‍ ഗുണം ചെയ്യും. മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം നടപ്പാക്കി വിജയിപ്പിച്ചതിന്റെ മാതൃകയില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇ- റുപ്പി പദ്ധതിയും ഘട്ടംഘട്ടമായി രാജ്യത്ത് വിജയപ്പിച്ചെടുക്കാമെന്നും ഫാ. ഏബ്രഹാം മുളമൂട്ടില്‍ പറയുന്നു.
Image: /content_image/India/India-2016-11-13-17:02:08.jpg

3207
Category: 5
Sub Category:
Heading: വിശുദ്ധ എഡ്മണ്ട് രാജാവ്
Content: 802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ 'വെസ്റ്റ്-സാക്സണ്‍സ്' ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. വിശുദ്ധന് അപ്പോള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. 855-ലെ ക്രിസ്തുമസ് ദിനത്തില്‍ യൂര്‍സ് എന്ന്‍ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയില്‍വച്ച് എല്മാനിലെ മെത്രാനായ ഹുണ്‍ബെര്‍ട്ടിനാല്‍ വിശുദ്ധന്‍ തന്റെ പൂര്‍വ്വികരുടെ സിംഹാസനത്തില്‍ അവരോധിതനായി. പ്രായത്തില്‍ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരന്‍റെ ഉദാഹരണമായിരുന്നു വിശുദ്ധന്‍. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണത്തിനായി ഉത്സാഹിച്ചു. തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാല്‍ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരുവര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഡെന്മാര്‍ക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വര്‍ഷക്കാലം ഈ വിശുദ്ധന്‍ രാജ്യം ഭരിച്ചു. ഡാനിഷ് സംഭവ-വിവരണ പുസ്തക പ്രകാരം ഡെന്മാര്‍ക്കിലെ രാജാവായ റെഗ്നെര്‍ ലോഡ്ബ്രോഗ് താന്‍ ആക്രമിച്ച അയര്‍ലന്‍ഡില്‍ തടവിലാക്കപ്പെടുകയും അവിടെവച്ച് വധിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ക്രൂരഭരണത്തില്‍ നിന്നും ജര്‍മ്മനിയിലെ ലെവിസ് ദേബണയറിലേക്കൊളിച്ചോടിയ ഹാറാള്‍ഡ് ക്ലാഗ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വീണ്ടും വിഗ്രാഹാരാധനയിലേക്ക് വഴുതി വീണു. അദ്ദേഹത്തിന് ശേഷം സിവാര്‍ഡ്-III, എറിക്ക്-I, എറിക്ക്-II എന്നിവര്‍ ഭരണം നടത്തി. ഇതില്‍ എറിക്ക്-II തന്റെ അവസാനകാലത്ത് വിശുദ്ധ അഞ്ചാരിയൂസിനാല്‍ മാമോദീസ സ്വീകരിച്ച് വിശ്വാസിയായി. ഇദ്ദേഹത്തിന്റെ കാലത്ത് റെഗ്നെര്‍ ലോഡ്ബ്രോഗിന്റെ മക്കള്‍ നോര്‍വേ കീഴടക്കിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു. എറിക്ക്, ഒറെബിക്ക്, ഗോഡ്ഫ്രെ, ഹിംഗുവാര്‍, ഹുബ്ബാ, ഉള്‍ഫോ, ബിയോണോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. സാഹസികരും കടല്‍കൊള്ളക്കാരും ഉള്‍പ്പെടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും സംഘടിപ്പിച്ച വലിയൊരു സൈന്യവും ഇവര്‍ക്കുണ്ടായിരുന്നു. ഈ സഹോദരന്‍മാരില്‍ ഏറ്റവും ക്രൂരനമാരും പിടിച്ചുപറിക്കാരുമായ ഹിംഗുവാര്‍, ഹുബ്ബാ എന്നിവര്‍ ഇംഗ്ലണ്ടില്‍ എത്തുകയും ശൈത്യകാലത്ത് കിഴക്കേ ആംഗ്ലിയയില്‍ തമ്പടിക്കുകയും അവിടെ ഒരുടമ്പടിയുണ്ടാക്കുകയും ചെയ്തു. വേനല്‍ കാലത്ത് അവര്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് പോയി അവിടെ ട്വീട് നദീമുഖത്ത് എത്തി. പിന്നീട് നോര്‍ത്തംബര്‍ലാന്‍ഡ്, മെര്‍സിയ എന്നീ സ്ഥലങ്ങള്‍ കൊള്ളയടിച്ച്, വാളിനാലും തീയാലും ചുട്ടു ചാമ്പലാക്കിയതിനു ശേഷം ലിങ്കണ്‍ഷെയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, കേംബ്രിജ്ഷയര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താല്‍ കാമം, ക്രൂരത എന്നിവയുടെ പ്രതിരൂപമായ ഇവര്‍ എല്ലാ പള്ളികളും ആശ്രമങ്ങളും നശിപ്പിച്ചു. കണ്ണില്‍ കണ്ട പുരോഹിതരെയും സന്യാസിമാരെയും ക്രൂരമായി വധിച്ചു. ബെര്‍വിക്കിനു പിന്നീടുള്ള പ്രശസ്ഥമായ കോള്‍ഡിംഗ്ഹാം ആശ്രമത്തിലെ സന്യാസിനികള്‍ തങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ തങ്ങളുടെ കന്യകാത്വം നശിപ്പിക്കപ്പെടുമോ എന്ന ഭയത്താല്‍ ആശ്രമാധിപയായ വിശുദ്ധ എബ്ബായുടെ നേതൃത്വത്തില്‍ തങ്ങളുടെ മൂക്കും മേല്‍ചുണ്ടും മുറിച്ച് കളഞ്ഞു. ഈ രൂപത്തില്‍ തങ്ങളെ കണ്ടാല്‍ കണ്ടാല്‍ അവര്‍ക്ക് വെറുപ്പ് തോന്നുകയും അതുവഴി തങ്ങളുടെ വിശുദ്ധി സംരക്ഷിക്കാം എന്നായിരുന്നു അവര്‍ക്ക് കണക്ക് കൂട്ടിയത്. അവരുടെ ചാരിത്രം കളങ്കപ്പെട്ടില്ലെങ്കിലും ആ ക്രൂരന്മാര്‍ അവരെയെല്ലാവരെയും വാളിനിരയാക്കി. ബാര്‍ഡ്നി, ക്രോയ്ലാന്‍ഡ്, പീറ്റര്‍ബറോ, എലി, ഹന്‍ഡിംഗ്ഡണ്‍ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ നിലംപരിശാക്കി. അവിടത്തെ അന്തേവാസികളെ ക്രൂരമായി കശാപ്പ് ചെയ്തു. പീറ്റര്‍ബറോയിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ 'Monk's-Stone' എന്ന പേരോടു കൂടി ഒരു സ്മാരകം എന്ന നിലയില്‍ സംരക്ഷിച്ചു വരുന്നു. ഒരു ആശ്രമാധിപന്‍റെയും, കുറെ സന്യാസിയുടെയും പ്രതിമകള്‍ ഇവിടെ കാണാന്‍ കഴിയും. 870-ല്‍ ഹിംഗുവാര്‍, ഹുബ്ബാ എന്നിവരാല്‍ കൊലചെയ്യപ്പെട്ട അവിടത്തെ സന്യാസിമാരെ അടക്കം ചെയ്തിട്ടുള്ള കുഴിക്ക് മുകളിലാണ് ഈ പ്രതിമകള്‍ ഉള്ളത്. ചോരയുടെ മണമുള്ള ഈ കാടന്മാര്‍ വിശുദ്ധ എഡ്മണ്ടിന്‍റെ പ്രദേശങ്ങളിലുമെത്തി. ആദ്യം കണ്ട പട്ടണമായ തെറ്റ്ഫോര്‍ഡിനു തീയിട്ട ശേഷം തങ്ങളുടെ കണ്ണില്‍ കണ്ടതെല്ലാം അവര്‍ ചവറു കൂനയാക്കി. ഉടമ്പടിയില്‍ വിശ്വാസമുണ്ടായിരുന്ന അവിടത്തെ ജനങ്ങള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതിയതിനാല്‍ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ലായിരുന്നു. എങ്കിലും വിശുദ്ധ എഡ്മണ്ട് കുറെ സൈനികരെ സംഘടിപ്പിച്ച് തെറ്റ്ഫോര്‍ഡിനു സമീപത്ത് വച്ച് ഈ ക്രൂരന്‍മാരുടെ സൈന്യത്തിലെ ഒരു വിഭാഗവുമായി ഏറ്റുമുട്ടുകയും അവരെ ചിന്താകുഴപ്പത്തില്‍ ആക്കുന്നതിനു അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ എണ്ണമറ്റ ശത്രു സൈന്യത്തോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനും ശത്രുസൈനികരുടെ ആത്മാക്കളെ ആത്യന്തികമായ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനുമായി തന്റെ സൈന്യത്തെ പിരിച്ചു വിടുകയും തന്റെ അധികാരം ഉപേക്ഷിച്ച് സുഫ്ഫോക്കിലെ ഫ്രാമ്ലിംഗ്ഹാം കോട്ടയില്‍ താമസിക്കുകയും ചെയ്തു. നരാധമന്‍മാരായ ശത്രുക്കള്‍ വിശുദ്ധന് പല പ്രലോഭനങ്ങളും നല്‍കി. എന്നാല്‍ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താല്‍ വിശുദ്ധന്‍ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേദം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധന്‍ വേവ്നിയില്‍ കുറച്ച് കാലം ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സണ്‍ എന്ന സ്ഥലത്ത് വച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കനത്ത ചെങ്ങലയാല്‍ അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജനറലിന്റെ കൂടാരത്തില്‍ എത്തിച്ചു. അവിടെ വച്ചും അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാള്‍ വലുതാണ് എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായ ഹിംഗുവാര്‍ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മര്‍ദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തില്‍ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേല്‍പ്പിച്ചു. വളരെയേറെ ക്ഷമാപൂര്‍വ്വം വിശുദ്ധന്‍ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങള്‍ക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതില്‍ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയില്‍ ഒരു മുള്ളന്‍പന്നിയെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാര്‍ ഈ ക്രൂരത നിറുത്തുകയും വിശുദ്ധന്‍റെ തല വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു. അങ്ങനെ 870 നവംബര്‍ 20ന് തന്റെ 29-മത്തെ വയസ്സില്‍ തന്റെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധന്റെ ആയുധ-വാഹകന്റെയും, ഒരു ദ്രിക്സാക്ഷിയുടെയും വിവരണത്തില്‍ നിന്നും വിശുദ്ധ ദുന്‍സ്റ്റാന്‍ ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചു. ഇപ്പോള്‍ ഹോക്സോണ്‍ അല്ലെങ്കില്‍ ഹോക്സനെ എന്നറിയപ്പെടുന്ന ഈ സ്ഥലം അപ്പോള്‍ ഹെന്‍ഗ്ലെസ്ടുന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. പില്‍കാലത്ത് അവിടെ ഒരു സന്യാസിമഠം പണിയുകയും അതിനു വിശുദ്ധ എഡ്മണ്ടിന്റെ പേര്‍ നല്‍കുകയും ചെയ്തു. വിശുദ്ധന്‍റെ ശിരസ്സ് ഒരു മരകമ്പില്‍ കുത്തി ശത്രുക്കള്‍ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടില്‍ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശസ്തൂപത്തിന് നടുവില്‍ അത്ഭുതകരമായ രീതിയില്‍ കണ്ടെത്തുകയും ഹോസോണിലുള്ള വിശുദ്ധന്‍റെ മറ്റ് ശരീര ഭാഗങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കിംഗ്‌സ്റ്റാണ്‍ അല്ലെങ്കില്‍ ബെഡ്റിക്സ്‌വര്‍ത്ത് എന്ന സ്ഥലത്തേക്ക് മാറ്റി അന്നുമുതല്‍ ആ സ്ഥലം എഡ്മണ്ട്സ്ബറി എന്ന പേരില്‍ അറിയപ്പെട്ടു. കാരണം ഈ സ്ഥലം വിശുദ്ധ എഡ്മണ്ടിന് പൈതൃകസ്വത്തായി കിട്ടിയ സ്വന്തം പട്ടണമായിരുന്നു, അല്ലാതെ അവിടെ അദ്ദേഹത്തെ അടക്കം ചെയ്തു എന്ന കാരണത്താല്‍ അല്ലായിരുന്നു. ഇംഗീഷ്-സാക്സണ്‍ ഭാഷയില്‍ ബറി എന്ന്‍ പറഞ്ഞാല്‍ കൊട്ടാരം അല്ലെങ്കില്‍ രാജധാനി എന്നാണ് അര്‍ത്ഥം. അദ്ദേഹത്തെ അടക്കം ചെയ്തിടത്ത് അക്കാലത്തെ രീതി അനുസരിച്ച് മരംകൊണ്ടുള്ള ഒരു പള്ളി പണിതു. ഒരു വലിയ മരത്തിന്റെ കൊമ്പുകള്‍ ഒരേപൊക്കത്തില്‍ മുറിക്കുകയും അടുപ്പിച്ചു അടുപ്പിച്ചു തറയില്‍ കുഴിച്ചിടുകയും ഇടക്കുള്ള ഭാഗം മണ്ണും കുമ്മായവും കൊണ്ടു നിറക്കുകയും വഴി ഭിത്തികള്‍ നിര്‍മ്മിക്കുകയും, ഇതിനു മുകളിലായി ഒരു മേഞ്ഞ മേല്‍ക്കൂര ഉറപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായിരുന്നു ഈ നിര്‍മ്മിതി, അതിനാല്‍ തന്നെ ഏറ്റവും ശക്തരായ പാശ്ചാത്യ-സാക്സണ്‍ രാജാക്കന്മാരുടെ നിര്‍മ്മിതിയായ ഗ്ളാസ്റ്റെന്‍ബറിയിലുള്ള രാജകീയ ആശ്രമത്തിന്റെ നിര്‍മ്മാണവും ഈ രീതിയുടെ അടിസ്ഥാനത്തില്‍ ആണ്. പില്‍ക്കാലത്ത് ഇത് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചു. വിശുദ്ധന്റെ അമൂല്യമായ ഭൗതീകാവശിഷ്ടങ്ങള്‍ പല അത്ഭുതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 920-ല്‍ എതേല്‍റെഡ് രാജാവിന്റെ ഭരണകാലത്ത് ടര്‍ക്കില്‍ ദി ടെയിനിന്റെ നേതൃത്വത്തിലുള്ള കിരാതന്‍മാരുടെ ആക്രമണത്തെ ഭയന്ന് ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരും ഇത് ഒരിക്കലും ഉപേക്ഷിക്കാത്തവരുമായ എഗ്ല്‍വിന്‍ അല്ലെങ്കില്‍ ഐല്‍വിന്‍ എന്ന സന്യാസിയും ലണ്ടനിലെ മെത്രാനായ അല്‍ഫുണും ചേര്‍ന്ന്‍ ഇവ ലണ്ടനിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തോളം വിശുദ്ധ ഗ്രിഗറിയുടെ പള്ളിയില്‍ സൂക്ഷിച്ചതിനുശേഷം 923-ല്‍ വീണ്ടും എഡ്മണ്ട്സ്ബറിയിലേക്ക് മാറ്റി. മരംകൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ക്നൂട്ട് അഥവാ കനൂട്ടസ് രാജാവിന്റെ അവിടെ ഉണ്ടായിരുന്നു. തന്റെ പിതാവായ സ്വെയിന്‍ അഥവാ സ്വെണോ ഈ സ്ഥലത്തിനും ഭൗതീകാവശിഷ്ടങ്ങള്‍ക്കും വരുത്തിയ കേടുപാടുകള്‍ക്ക് പ്രായാശ്ചിത്വം എന്ന നിലയില്‍ 1020-ല്‍ ഈ രക്തസാക്ഷിയായ വിശുദ്ധന്റെ ആദരണാര്‍ത്തം അവിടെ ഒരു മനോഹരമായ പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ വിശുദ്ധന്റെ സമാനതകളില്ലാത്ത ദൈവഭക്തിയും എളിമയും സഹനശക്തിയും മറ്റ് നന്മകളും നമ്മുടെ ചരിത്രകാരന്മാര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പില്‍ക്കാല ഇംഗ്ലീഷ് രാജാക്കന്മാര്‍ ഈ വിശുദ്ധനെ പ്രത്യേക മധ്യസ്ഥനും ഒരു രാജാവിനുവേണ്ട എല്ലാ നന്മകളുടെ ഒരു മാതൃകയുമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഹെന്‍റി ആറാമന്‍ മതപഠനം തന്റെ ജീവിതകാലം മുഴുവന്‍ തുടരുകയും വിശുദ്ധ എഡ്മണ്ട്സ്ബറിയിലെ ആശ്രമത്തില്‍ അദ്ദേഹം നടത്തിയ ധ്യാനങ്ങള്‍ വഴി മറ്റെങ്ങും ലഭിക്കാത്തത്ര ആനന്ദവും സന്തോഷവും അനുഭവിക്കുകയും ചെയ്തു. 1222-ല്‍ ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാള്‍ ഓക്സ്ഫോര്‍ഡ് നാഷണല്‍ കൗണ്‍സില്‍ രാജ്യത്തെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയെങ്കിലും 1362-ല്‍ മെത്രാനായ സിമോണ്‍ ഇസ്ലെപ്പിന്റെ വെട്ടിക്കുറക്കലില്‍ ഈ ദിനം അവധിദിന പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ത്രെയിസില്‍ വച്ചു വധിക്കപ്പെട്ട ബാസ്സൂസ്, ഡയണീഷ്യസ്, ആഗാപ്പിത്തൂസ് 2. ആഫ്രിക്കായിലെ അമ്പേലിയൂസ് 3. ഏഷ്യാ മൈനറിലെ യൂസ്റ്റെസ്, തെസ്പെപ്സിയൂസ്, അനത്തോളിയൂസ് 4. ലാവോണില്‍ മരിച്ച ഔത്തുബോദൂസ് 5. മിലാനില്‍ ആര്‍ച്ചു ബിഷപ്പായിരുന്ന ബെനീഞ്ഞു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }}
Image: /content_image/DailySaints/DailySaints-2016-11-13-17:16:39.jpg
Keywords: വിശുദ്ധ എഡ്മണ്ട്

3208
Category: 5
Sub Category:
Heading: വിശുദ്ധ റാഫേല്‍ കലിനോവ്സ്കി
Content: നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും നിര്‍വഹിച്ചത്. 1862-ല്‍ ക്യാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക്കാമായിരുന്നു. 1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധന്‍ പിന്തുണച്ചു. തുടര്‍ന്ന്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും രാജിവെച്ച ഇദ്ദേഹം, താന്‍ ആര്‍ക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേല്‍ വില്‍നാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാര്‍ച്ച് 25ന് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്‍ തടവിലാക്കി. 1864-ജൂണില്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഇത് ഒരു രാഷ്ട്രീയ രക്തസാക്ഷിയെ സൃഷ്ടിക്കും എന്നുള്ള ഭയത്താല്‍ സൈബീരിയയിലെ ഉപ്പ് ഖനിയില്‍ നിര്‍ബന്ധിത സേവനത്തിനായി വിശുദ്ധനെ അയച്ചു. ശിക്ഷാവിധിയിലെ കുറേകാലം ഇര്‍കുട്സ്ക് എന്ന സ്ഥലത്തായിരുന്നു ചിലവഴിച്ചത്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ സ്ഥലത്തുള്ള ഒരു പുതിയ പള്ളിയില്‍ സൂക്ഷിച്ച് ആദരിച്ചു വരുന്നു. 1873-ല്‍ മോചനം നേടിയ വിശുദ്ധന്‍ തന്റെ ജന്മദേശമായ ലിത്വാനിയ വിട്ട് ഫ്രാന്‍സിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ല്‍ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാര്‍മ്മലൈറ്റ് സഭയില്‍ ചേരുകയും റാഫേല്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയില്‍ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു. പോളണ്ടില്‍ വിഭജിച്ച് കിടക്കുന്ന കര്‍മ്മലീത്തക്കാരെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1889-ല്‍ പോളണ്ടിലെ വാഡോവിസ് എന്ന സ്ഥലത്ത് ഒരു സന്യാസിനീ മഠം സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സസ് മേരി മാരുരേക്കിനൊപ്പം വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്കിടയിലും ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്കിടയിലും ആദ്ധ്യാത്മിക നിയന്താവ് എന്ന നിലയില്‍ വിശുദ്ധന്‍ പ്രശസ്തനാണ്. ഉത്സുകിയായ ഇടവക വികാരി എന്ന നിലയില്‍ മണിക്കൂറുകളോളം ഇദ്ദേഹം ഇടവക ജനത്തിനിടയില്‍ കുമ്പസാരത്തിനും മറ്റ് ഭക്തി കാര്യങ്ങള്‍ക്കുമായി വിശുദ്ധന്‍ ചിലവഴിച്ചിട്ടുണ്ട്. 1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പ്രവാചകനായ അബ്ദിയാസ് 2. അനസ്താസിയാസു ദ്വിതീയന്‍ പാപ്പാ 3. ഏഷ്യാമൈനറില്‍ ഇസൗരിയായില്‍ ആസാസ് 4. സെസരയായിലെ ബാര്‍ലാം 5. അന്‍റലുഷ്യായിലെ ക്രിസ്പിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-13-17:30:30.jpg
Keywords: റാഫേല്‍