Content | "എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും" (ഏശയ്യാ 52:13).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 13}#
പ്രയാസമേറിയ ഒരു ലക്ഷ്യമാണ് യേശുവിനു മുന്നില്‍ ഉണ്ടായിരിന്നത്. ദൈവേഷ്ടം അവിടുത്തെ കാല്‍വരിയിലേക്ക് നയിച്ചു. പരീക്ഷയെ തരണം ചെയ്യുവാന്‍, പിതാവിന്റെ ശക്തമായ സ്‌നേഹവും അവന്റെ മാനുഷികതയെ സ്വീകരിച്ച ശിഷ്യന്മാരുടെ കരുതലും യേശു ആഗ്രഹിച്ചു. തന്റെ അവസാനം വരെയുള്ള യാത്രയില്‍ സഹകാരികളായിരിക്കുവാന്‍ ഓരോ കാര്യങ്ങളും അവന്‍ ശിഷ്യന്മാരെ മുന്‍കൂട്ടി അറിയിക്കുന്നുണ്ട്.
പക്ഷേ അവനെ പിന്‍തുടരാന്‍ തയ്യാറാണെന്ന് അവര്‍ വാക്കുകള്‍കൊണ്ട് ഉറപ്പിക്കുകയും, പ്രവര്‍ത്തിയില്‍ ഭയചകിതരാകുകുകയുമാണ് ചെയ്തതെന്ന്‍ നമ്മുക്കറിയാം. എന്നിരിന്നാലും തന്റെ അവസാന നിയോഗമായ ഉയര്‍ത്തെഴുന്നേല്‍പ്പ്, അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. കഷ്ടാനുഭവത്തിലേക്കും കുരിശ്ശിലേക്കുമുള്ള വഴിയില്‍ യേശുവിനെ അനുഗമിക്കുന്നതാണ് ഏറ്റവും പ്രാധാന്യമെന്നാണ് അവന്‍ പഠിപ്പിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }} |