Content | "ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു" (2 തിമോത്തേയോസ് 1:10).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 12}#
ജീവിതാന്ത്യത്തോടെ വിസ്മൃതിയിലേക്ക് താഴ്ന്നുപോകുവാനോ, ശൂന്യതയുടെ പടുകുഴിയിലേക്ക് വീണുപോകുവാനോ മനുഷ്യന്‍ ശപിക്കപ്പെട്ടവനല്ല എന്നാണ് തന്റെ മരണം വഴി യേശു വെളിവാക്കുന്നത്; ജീവിതകാലത്ത് വിശ്വാസത്തോടും ത്യാഗത്തോടും കൂടി യാത്ര ചെയ്തു മരണസമയത്ത് തന്നെത്തന്നെ പിതാവിന്റെ കൈകളില്‍ സമര്‍പ്പിച്ചിട്ടാണ് യേശു മരണത്തെ ദര്‍ശിച്ചത്.
യേശുവിനെ പോലെ ശരീരവും ഇഹലോകവാസവും കവര്‍ന്നെടുക്കാന്‍ അനുവദിച്ചു കൊണ്ട്, ഒരാത്മാവ് തന്നെത്തന്നെ സമ്പൂര്‍ണ്ണ സമ്മാനമായി സമര്‍പ്പിക്കുന്നതാണ് ഈ വിട്ടുകൊടുക്കല്‍. പുതുജീവിതത്തിനായി പിതാവിന്റെ കരങ്ങളിലും ഹൃദയത്തിലും എത്തിച്ചേരുമെന്നുള്ള പ്രത്യാശയിലാണ് നാം ഈ സമര്‍പ്പണം നടത്തേണ്ടത്. വാസ്തവത്തില്‍ മരണത്തിന്റെ അവര്‍ണ്ണനീയമായ രഹസ്യത്തിലൂടെ നാം ത്രീത്വത്തിന്റെ കൂട്ടായ്മയിലുള്ള മഹത്വം ആസ്വദിക്കുകയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }} |