Contents

Displaying 2941-2950 of 24987 results.
Content: 3179
Category: 18
Sub Category:
Heading: നിർമലദാസി സമർപ്പിത സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ ചിന്നമ്മ കുന്നക്കാട്ടിനെ തിരഞ്ഞെടുത്തു
Content: തൃശൂർ: നിർമലദാസി സമർപ്പിത സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ചിന്നമ്മ കുന്നക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മുളയം നിർമല ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പിലാണ് പുതിയ സുപ്പീരിയറിനെ കണ്ടെത്തിയത്. താമരശ്ശേരി രൂപതയിലെ പശുക്കടവ് ഇടവക കുന്നക്കാട്ട് തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സിസ്റ്റർ എൽസി ഇല്ലിക്കലാണ് സഭയുടെ വൈസ് ജനറൽ. ജീവകാരുണ്യത്തിന്റെ കൗൺസിലറായി സിസ്റ്റർ ലിസ പുറവക്കാട്ടിനെയും സിസ്റ്റർ മേരിക്കുട്ടി പൂവക്കുളത്തിനെ മിഷൻ കൗൺസിലറായും, സിസ്റ്റർ എൽസി ഇല്ലിക്കൽ ആരോഗ്യവകുപ്പ് കൗൺസിലറായും, സിസ്റ്റർ അൽഫോൻസ ചിറയത്ത് ഫിനാൻസ് അഡ്മിനിസ്ട്രേറ്ററായും തിരഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/India/India-2016-11-10-00:48:55.jpg
Keywords:
Content: 3180
Category: 1
Sub Category:
Heading: രോഗികള്‍ക്കും തടവില്‍ കഴിയുന്നവര്‍ക്കും ആശ്വാസം പകരുന്നവരായി ക്രൈസ്തവര്‍ മാറണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഏകാന്തതയിലും വേദനയിലും കഴിയുന്ന രോഗികള്‍ക്കും തടവറയില്‍ കഴിയുന്നവര്‍ക്കും ആശ്വാസമേകുന്നവരായി ക്രൈസ്തവര്‍ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് കാരുണ്യം ഏറെ ആഗ്രഹിക്കുന്ന രോഗികളേ കുറിച്ചും, തടവുകാരെ കുറിച്ചും മാര്‍പാപ്പ സൂചിപ്പിച്ചത്. രോഗികളേയും, തടവുകാരേയും സന്ദര്‍ശിക്കുന്നത് വഴി അവര്‍ക്ക് മാത്രമല്ല ആശ്വാസം നല്‍കുന്നതെന്നും, സഹനങ്ങള്‍ സഹിക്കുന്ന ക്രിസ്തുവിനേ തന്നെയാണ് ഈ പ്രവര്‍ത്തിയിലൂടെ നാം ആശ്വസിപ്പിക്കുന്നതെന്നും പാപ്പ വിശദീകരിച്ചു. "രോഗികളേയും, തടവില്‍ കഴിയുന്നവരേയും സന്ദര്‍ശിക്കുക എന്നത് പുരാതന കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ഒരു കാരുണ്യ പ്രവര്‍ത്തിയാണ്. ഈ കാരുണ്യ പ്രവര്‍ത്തിക്ക് എത്രകാലം കഴിഞ്ഞാലും പ്രസക്തി നഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ മനുഷ്യരുടെ കഠിനമായ വേദനകളിലൊന്നാണ്. ഇത്തരക്കാര്‍ക്ക് സന്ദര്‍ശനത്തിലൂടെ ആശ്വാസം പകര്‍ന്നു നല്‍കുവാന്‍ സാധിക്കുന്നത് മികച്ച കാരുണ്യപ്രവര്‍ത്തിയാണ്". പാപ്പ പറഞ്ഞു. മനുഷ്യത്വം മരവിച്ച ജീവിതാവസ്ഥയിലാണ് ഇന്നത്തെ പല തടവറകളെന്നും പാപ്പ ചൂണ്ടികാണിച്ചു. മാനുഷിക പരിഗണന ആഗ്രഹിക്കുന്നവരുടെ ആവശ്യത്തെ മനസിലാക്കി വേണം ക്രൈസ്തവര്‍ പ്രവര്‍ത്തിക്കേണ്ടത്. ക്രിസ്തുവിന്റെ പരസ്യജീവിതകാലം നിരന്തരമുള്ള കൂടിക്കാഴ്ചയുടെതായിരുന്നു. അതില്‍ സവിശേഷമായൊരു സ്ഥാനം രോഗികള്‍ക്കായിരുന്നു. തളര്‍വാതരോഗി, അന്ധന്‍, കുഷ്ഠരോഗി, പിശാചുബാധിതന്‍, അപസ്മാര ബാധിതന്‍ തുടങ്ങി അനേകര്‍ക്ക് സമീപസ്ഥനായിരുന്ന യേശു അവിടുത്തെ സാന്നിധ്യത്താലും സൗഖ്യദായകശക്തിയാലും എ​ല്ലാ രോഗികളെയും സുഖപ്പെടുത്തി. അതിനാല്‍ തന്നെ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികളില്‍ രോഗീസന്ദര്‍ശനത്തിന്‍റെയും രോഗീപരിചരണത്തിന്‍റെയും ഈ പ്രവര്‍ത്തി തുടരണം. രോഗികളെ ഒരിക്കലും തനിയെ ഉപേക്ഷിച്ചു കളയരുത്. നമ്മുടെ സാന്നിധ്യം അവര്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് നാം ഉറപ്പാക്കണം. ആശുപത്രികള്‍ സഹനങ്ങളുടെ കത്തീഡ്രലുകളാണെന്ന കാര്യം നാം തിരിച്ചറിയണം. ആശുപത്രികളിലോ വീടുകളിലൊ രോഗികളെ സന്ദര്‍ശിക്കുന്നതിനായി സമയം കണ്ടെത്തുന്നവര്‍ എത്രയേറെയാണ്! ഈ സന്നദ്ധസേവനം അമൂല്യമാണ്". പാപ്പ പറഞ്ഞു. പാദുവയില്‍ നിന്നും വത്തിക്കാനിലേക്കെത്തിയ ഒരു സംഘം തടവുകാരുമായുള്ള തന്റെ അനുഭവവും പാപ്പ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തി. "തടവുകാര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ അവരോട്, മടങ്ങിപോകുന്നതിനു മുമ്പ് ഏതു സ്ഥലമാണ് കാണുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവര്‍ മറുപടി പറഞ്ഞത് പൗലോസും, പത്രോസും കാരാഗൃഹ വാസം അനുഭവിച്ച മാമെര്‍ത്തിനൊയിലെ ജയിലിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ്". ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. തടവിലായിരിക്കുമ്പോഴും, പ്രാര്‍ത്ഥനയ്ക്കും സുവിശേഷത്തിനും ശക്തിയുണ്ടെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് അവരുടെ ഈ ഉത്തരമെന്നും പാപ്പ ചൂണ്ടികാണിച്ചു. ക്രിസ്തുവിന്റെ പാത ശ്രദ്ധയോടെ പിന്‍തുടര്‍ന്ന് സാത്താന്റെ കെണിയില്‍ വീഴാതെ കാരുണ്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുവാനും പാപ്പ കേള്‍വിക്കാരോട് ആഹ്വാനം ചെയ്തു. തന്റെ പ്രസംഗത്തിനു ശേഷം ഇറ്റലിയില്‍ നിന്നുമുള്ള ഒരു സംഘം സൈനികരുടെ കൂടെ പ്രത്യേകം ഫോട്ടോ എടുക്കുന്നതിനും മാര്‍പാപ്പ സമയം കണ്ടെത്തി.
Image: /content_image/News/News-2016-11-10-02:23:21.jpg
Keywords: Christians,must,show,mercy,to,prisoners,tells,Pope
Content: 3181
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസികളുടെ വോട്ട് ഡൊണാള്‍ഡ് ട്രംപിനു: എക്‌സിറ്റ് പോള്‍ ഫലം
Content: വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിശ്വാസികള്‍ വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനാണെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 'ദ ന്യൂയോര്‍ക്ക് ടൈംസ്' ദിനപത്രമാണ് ഇതു സംബന്ധിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 52 ശതമാനം കത്തോലിക്കരുടെ വോട്ട് നേടുവാന്‍ ട്രംപിനായെന്ന് ഫലങ്ങള്‍ പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്‍റണിന് 45 ശതമാനം കത്തോലിക്കരുടെ വോട്ടു നേടുവാന്‍ സാധിച്ചു. പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെയും, മറ്റുള്ള ക്രൈസ്തവരുടെയും ഭൂരിഭാഗം വോട്ടുകളും പിടിച്ചടക്കാനും ട്രംപിന് കഴിഞ്ഞു. ഈ വിഭാഗത്തില്‍ നിന്നുള്ള 58 ശതമാനം പേരുടെ വോട്ടുകളാണ് ട്രംപ് നേടിയത്. പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ 39 ശതമാനം പേരുടെ പിന്‍തുണ മാത്രമാണ് ഹിലരിക്ക് നേടുവാന്‍ കഴിഞ്ഞത്. എന്നാല്‍ അമേരിക്കയിലെ ജൂതര്‍ മറിച്ചാണ് വോട്ട് ചെയ്തത്. 71 ശതമാനം ജൂതരും ഹിലരിയെ ആണ് പിന്‍തുണച്ചത്. 24 ശതമാനം ജൂത വിശ്വാസികള്‍ മാത്രമാണ് ട്രംപിനോട് കൂടെ നിന്നത്. 2012-ലെ തെരഞ്ഞെടുപ്പില്‍ ബറാക്ക് ഒബാമ 50 ശതമാനം കത്തോലിക്ക വിശ്വാസികളുടെ വോട്ടുകള്‍ നേടിയിരുന്നു. ഒബാമയെ അപേക്ഷിച്ച് അഞ്ചു പോയിന്റുകള്‍ കൂടുതലാണ് ട്രംപിന്റെ കത്തോലിക്ക വോട്ടുകള്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. 2012-ല്‍ ഒബാമയ്ക്ക് കത്തോലിക്ക വിഭാഗത്തില്‍ 2 പോയിന്റ് ലഭിച്ചപ്പോള്‍, ട്രംപിന് ഈ വട്ടം ലഭിച്ചത് ഏഴു പോയിന്റുകളാണ്. സ്ഥിരമായി ദേവാലയങ്ങളില്‍ ആരാധനയ്ക്കു പോകുന്നവരുടെയും വോട്ടുകള്‍ ഹിലാരിയെ അപേക്ഷിച്ച് ട്രംപിനാണ് കൂടുതലായും ലഭിച്ചത്. ദേവാലയത്തില്‍ തങ്ങള്‍ പോകാറെയില്ലെന്നു പറഞ്ഞവരില്‍ 62 ശതമാനം പേരും ഹിലരിക്കാണ് വോട്ട് ചെയ്തത്. ഈ വിഭാഗത്തില്‍ ട്രംപിന് 31 ശതമാനം വോട്ടുകള്‍ മാത്രമാണു നേടുവാന്‍ സാധിച്ചത്. എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.
Image: /content_image/News/News-2016-11-10-09:13:08.jpeg
Keywords: Exit,poll,Trump,wins,majority,of,Catholic,vote
Content: 3182
Category: 1
Sub Category:
Heading: ഭ്രൂണത്തെ അള്‍ത്താരയില്‍ കിടത്തി ട്രംപിനു വേണ്ടി വോട്ട് ചോദിച്ച വൈദികന്റെ നടപടിക്കെതിരെ അമാരിലോ രൂപത ബിഷപ്പ് അന്വേഷണം പ്രഖ്യാപിച്ചു
Content: ടെക്‌സാസ്: കത്തോലിക്ക പുരോഹിതനും പ്രോലൈഫ് പ്രവര്‍ത്തകനുമായ ഫാദര്‍ ഫ്രാങ്ക് പവോണിയുടെ വിവാദ വീഡിയോയെ സംബന്ധിച്ച് പ്രത്യേക അന്വേഷണത്തിന് അമാരിലോ ബിഷപ്പ് പാട്രിക് സുരേക് തീരുമാനിച്ചു. ഫാദര്‍ ഫ്രാങ്ക് പവോണി ഗര്‍ഭസ്ഥശിശുവിന്റെ മൃതശരീരം അള്‍ത്താരയില്‍ കിടത്തികൊണ്ട് ചിത്രീകരിച്ച വീഡിയോ സന്ദേശമാണ് വിവാദം സൃഷ്ടിച്ചത്. കത്തോലിക്ക വിശ്വാസികള്‍ ജീവന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും, അതിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനും വോട്ട് ചെയ്യണമെന്നാണ് ഫാദര്‍ ഫ്രാങ്ക് പവോണി തന്റെ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നത്. "മനുഷ്യ ജീവന്റെ അന്തസിനെ ബഹുമാനിക്കാത്ത നടപടിയാണ് വൈദികന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഭ്രൂണത്തെ അള്‍ത്താരയില്‍ കിടത്തിയതിലൂടെ, അള്‍ത്താരയുടെ വിശുദ്ധിയേയും വൈദികന്‍ മാനിച്ചിട്ടില്ല. വൈദികന്റെ നടപടി മൂലമുണ്ടായ ബുദ്ധിമുട്ടില്‍ അമാരിലോ രൂപത ഖേദം പ്രകടിപ്പിക്കുന്നു. കത്തോലിക്ക സഭയുടെ വിശ്വാസവുമായി വൈദികന്റെ നടപടിക്ക് യാതോരു ബന്ധവുമില്ല". ബിഷപ്പ് പാട്രിക് സുരേക് പറഞ്ഞു. അമാരിലോ രൂപതയിലെ വൈദികനായ ഫാദര്‍ ഫ്രാങ്ക് പവോണി ജീവന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന വൈദികരുടെ പ്രത്യേക സംഘത്തിന്റെ തലവനാണ്. തന്റെ ശുശ്രൂഷകളുടെ ഭാഗമായി അദ്ദേഹം ന്യൂയോര്‍ക്കിലാണ് താമസിച്ച് സേവനം ചെയ്യുന്നത്. ന്യൂയോര്‍ക്ക് രൂപതയിലേയും, അമാരിലോ രൂപതയിലേയും ചിലരുമായി ഫാദര്‍ ഫ്രാങ്ക് പവോണി ഇതിനു മുമ്പും ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Image: /content_image/News/News-2016-11-10-05:49:29.png
Keywords: Bishop,announces,investigation,of,Father,Pavone
Content: 3183
Category: 4
Sub Category:
Heading: ഭൂമിയോളം സ്നേഹമുള്ള മനസുകൾ: പല വേഷങ്ങളിൽ പല മനുഷ്യർ
Content: "മണ്ണുദയഭാനു" അതാണ്‌ തന്നെ പലരും രഹസ്യമായി വിളിക്കുന്ന പേര് എന്ന് അഭിമാനത്തോടെ പരസ്യപ്പെടുത്തുന്ന ഒരു കഥാപാത്രം സത്യൻ അന്തിക്കാടിന്റെ 'സന്ദേശം' എന്ന സിനിമയിൽ ഉണ്ട്. മലയാളത്തിലെ ഇപ്പോഴത്തെ സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന സിദ്ദിഖ് ആണ് ആ കൊച്ചു റോൾ അവതരിപ്പിക്കുന്നത്‌. കൃഷി ഓഫീസർ ആയി കഥ നടക്കുന്ന ഗ്രാമത്തിൽ എത്തുന്ന ഉദയഭാനു മണ്ണ് പരിശോധനയിൽ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്‌ അൽപം മണ്ണെടുത്ത്‌ രുചിച്ചു അതിനു അമ്ലഗുണമാണോ ക്ഷാരഗുണമാണോ എന്നൊക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തിട്ടാണ്. മണ്ണ് ടെസ്റ്റ്‌ ചെയ്യുന്ന ലാബിൽ യന്ത്രങ്ങൾ കേടു വരുമ്പോൾ പലപ്പോഴും അവർ തന്റെ സഹായം തേടാറുണ്ട് എന്നൊരു കാര്യവും അയാൾ കൂട്ടിചേർക്കുന്നുണ്ട്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വീട് നോക്കാതെ നാട് നന്നാക്കാനെന്നും പറഞ്ഞിറങ്ങുന്ന കപട രാഷ്ട്രീയക്കാരായ രണ്ടു മക്കളുടെ കഥയാണ് ആ ചിത്രത്തിൽ പറയുന്നത്. #{red->n->n-> "ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്" (1 തിമോ 5:8)}#. എന്നാൽ സ്വന്തമായി ഒരു വീടോ ബന്ധുക്കളോ ഇല്ലാഞ്ഞിട്ടു കൂടി അവരുടെ സ്നേഹത്തിന്റെ വിലയറിയുന്ന മണ്ണുദയഭാനു എന്ന കഥാപാത്രം മുഴുനീള ചിരിപ്പടത്തിനിടയിൽ പോലും പ്രേക്ഷകന്റെ മനസ്സിൽ ചെറിയ നൊമ്പരമുണർത്തും. തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിലെ കൃഷിയുടെ നേതൃത്വം ഏറ്റെടുക്കുന്ന ആ കൃഷി ഓഫീസർക്ക് തന്റെ ജോലിയോടുള്ള ആത്മാർഥത വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. ഇത്രയേറെ സ്ഥലമുണ്ടായിട്ടും എന്ത് കൊണ്ട് ഇടവിളകൾ കൃഷി ചെയ്യുന്നില്ല എന്ന് അയാള് പരാതി പറയുന്നുണ്ട്. മണ്ണിനെ ഇങ്ങനെ കൃഷി ചെയ്യാതെ തരിശിടുന്നതിൽ അയാൾക്കുള്ള വിഷമം അയാൾ മറിച്ചു വെക്കുന്നുമില്ല.#{red->n->n->"മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്‌ടം ആഹാരം കിട്ടും; പാഴ് വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്" (സുഭാ 12:11) }#. ഒരു ഘട്ടത്തിൽ പിരിവു കൊടുക്കാത്തതിന്റെ പേരിൽ രാഷ്ട്രീയക്കാർ അയാളെ സ്ഥലം മാറ്റും എന്ന് പറയുമ്പോഴും അയാളുടെ മറുപടി "എന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് സ്ഥലം മാറ്റിയാൽ ഉപകാരമായി. അവിടത്തെ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്" എന്നായിരുന്നു. തനിക്കു ഇന്ന് കൈവശമുള്ള സൌഭാഗ്യങ്ങൾക്ക് വേണ്ടി തന്റെ മാതാവ് സഹിച്ച ത്യാഗങ്ങൾ. പിന്നീട് വീട് പോലും നഷ്ടപ്പെട്ട സമയത്ത് അതിൽ നിന്നും കിട്ടിയ കോമ്പൻസേഷൻ തുക ഉപയോഗിച്ച് രണ്ടും കൽപിച്ചു ഒരു പഠിത്തം അങ്ങ് പഠിക്കാൻ കാണിച്ച ചങ്കൂറ്റം, താൻ ആരെങ്കിലും ഒക്കെ ആയിത്തീരും എന്ന് തന്റെ അമ്മക്കുണ്ടായിരുന്ന പ്രതീക്ഷ, ഇതെല്ലാമാണ് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. സർക്കാർ സർവീസിൽ ഉള്ളവരെയെല്ലാം അഴിമതിക്കാരും കൊടിയ കെടുകാര്യസ്ഥതയുടെ പര്യായങ്ങളും ആയി ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ശ്രീനിവാസന്റെ പേനയിൽ നിന്നുതിർന്നു വീണ ഈ കഥാപാത്രം നന്മയുടെ മനുഷ്യത്വത്തിന്റെ ആത്മാർഥതയുടെ ദൃഡനിശ്ചയത്തിന്റെ പ്രതീകമായി തല ഉയർത്തിനിൽക്കുന്നു. വന്ന വഴി മറക്കുന്ന ഉദ്യോഗസ്ഥർക്കും എങ്ങനെ എങ്കിലും സർക്കാർ സർവീസിൽ കയറിയാൽ മേലനങ്ങാതെ ശമ്പളം വാങ്ങിക്കാമെന്നു മോഹിക്കുന്നവർക്കും കൈക്കൂലി കിട്ടാതെ ചെറു വിരലനക്കാൻ തയ്യാറല്ലാത്ത ജീവനക്കാർക്കും നേരെയാണ് ഉദയഭാനു എന്ന കൃഷി ഓഫീസർ തന്റെ എളിമയുള്ള ജീവിതം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്. സിനിമയിൽ മാത്രമല്ല നമ്മളുടെ ഇടയിലും ഉണ്ട് സ്വന്തം ജോലിയോട് ആത്മാർഥത കാണിക്കാത്തവർ. തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്തവർ.ജനങ്ങളെ സേവിക്കാൻ ആണ് സർക്കാർ ശമ്പളം നൽകുന്നത് എന്ന് മനസ്സിലാക്കാതെ തങ്ങളെ സമീപിക്കുന്നവരെ ശല്യമായി കാണുന്നവർ. #{red->n->n->"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്" (കൊളോ 3:23-24) }#. നമ്മുടെ ഇത്തരം മനോഭാവങ്ങളിൽ എന്ന് മാറ്റം വരുന്നോ അന്ന് ഈ ലോകം കുറെ കൂടി സുന്ദരവും വാസയോഗ്യവും ആകും. ഇനി മുതൽ ഒരു സിനിമ കണ്ടു തമാശകളിൽ പൊട്ടി ചിരിച്ചു കാശ് മുതലായി എന്ന് പറഞ്ഞു മടങ്ങുമ്പോൾ ആ നർമത്തിനിടയിൽ ഒളിപ്പിച്ചു വച്ച ഇത്തരം നല്ല കഥാപാത്രങ്ങളെയും അവർ നൽകുന്ന സന്ദേശങ്ങളെയും കൂടെ കൂട്ടാൻ മറക്കരുത്. അത്തരം ആശയങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. അവ നാളെ നിങ്ങളെ മറ്റൊരു മനുഷ്യനാക്കിയേക്കാം.
Image: /content_image/Mirror/Mirror-2016-11-10-07:45:15.jpg
Keywords: സിനിമ
Content: 3184
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരരെ പിടികൂടിയിട്ടു 3 മാസം: ദുരൂഹത വര്‍ദ്ധിക്കുന്നു
Content: ഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് അല്‍ഖ്വയ്ദ ഭീകരരര്‍ പിടിയിലായതായി കഴിഞ്ഞ ജൂലൈ 30നു റിപ്പോര്‍ട്ടുണ്ടായിരിന്നു. തീവ്രവാദികള്‍ പിടിയിലായ കാര്യം പിന്നീട് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ ഭീകരരെ പിടികൂടിയിട്ട് 3 മാസം പിന്നിടുമ്പോഴും ഫാ. ടോമിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലയെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. യെമനിലെ സൈല എന്ന സ്ഥലത്തു നിന്നാണ് ഭീകരര്‍ പിടിയിലായത്. ഏദനിലെ ഷേഖ് ഓത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് സ്ഥിതീകരിച്ചു. സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനം ആക്രമിച്ചു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയെന്ന് പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിരിന്നു. അവശനിലയില്‍ കഴിയുന്ന ഫാ.ടോമിന്റെ ചിത്രവും തട്ടികൊണ്ട് പോയവര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും സഭയുടെ ഭാഗത്ത് നിന്നുമുള്ള നിശബ്ദ സമീപനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ബ്ളോക്ക് ചെയ്യിപ്പിച്ചതോടെ അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കിയെന്നും ആരോപണമുണ്ട്. ഭീകരരില്‍നിന്ന് ജീവനു വേണ്ടി യാചിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റും താടിയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഫാ.ടോം ഉപയോഗിച്ചു കൊണ്ടിരുന്ന ഈ അക്കൗണ്ട് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിനു ശേഷം പ്രവര്‍ത്തനരഹിതമായിരുന്നു. അക്കൗണ്ട് വീണ്ടും ജൂണ്‍ മാസത്തില്‍ സജീവമായി. ഫാ.ടോം അവശനിലയില്‍ ആണെന്നും അദ്ദേഹത്തിനു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയാണു പോസ്റ്റുകള്‍ വന്നു തുടങ്ങിയത്. സലേഷ്യന്‍ സഭ നല്‍കിയ പരാതിയുടെ മേല്‍ ഈ അക്കൌണ്ട് ബ്ളോക്ക് ചെയ്യുകയായിരിന്നു. ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ ഉറപ്പ് പറയുവാന്‍ കഴിയില്ലെന്ന് അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫാ.ടോമിന്റെ തിരോധാനത്തിന് 7 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി ക്രൈസ്തവ വിശ്വാസികള്‍ കഴിയുകയാണ്. വൈദികന്റെ മോചനത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രവാചക ശബ്ദം' ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിന്നു. Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഇത് വരെ 7100-ല്‍ അധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. #{red->none->b-> #SaveFrTom}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-11-10-11:31:45.jpg
Keywords: Save Father Tom
Content: 3185
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി
Content: കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് അധികാരമുള്ളതു പോലെ അവന്‍റെ ആത്മീയ സമ്പത്തുക്കളേയും സ്വേച്ഛാനുസരണം കൈകാര്യം ചെയ്യുവാന്‍ അവനധികാരമുള്ളതാകുന്നു. ഒരുവന് സ്വന്തം ധനത്തെ തന്റെ ആവശ്യത്തിനും പുറമേ അന്യര്‍ക്കു വേണ്ടിയും ചെലവിടാമല്ലോ. അതുപോലെ തന്നെ ആത്മീയ സമ്പത്തിനെയും തനിക്കുവേണ്ടി തന്നെ നിക്ഷേപിക്കുവാന്‍ ന്യായമുള്ളതു പോലെ മറ്റുള്ളവര്‍ക്കും കൊടുക്കാവുന്നതാണ്. അതായത് ഒരാള്‍ ഒരു രാജാവിന് ഒരു വലിയ ഉപകാരം ചെയ്തു എന്നിരിക്കട്ടെ. ആ രാജാവ് പാരിതോഷികമായി അവന് ഏതെങ്കിലും സമ്മാനം കൊടുക്കുവാന്‍ പോകുന്ന സമയത്തില്‍ ഈ മനുഷ്യന്‍ രാജാവിനോട് 'എനിക്കു തരുവാന്‍ പോകുന്ന ഈ സമ്മാനം എന്‍റെ സ്നേഹിതനു കൊടുക്കണമെന്ന്' അപേക്ഷിച്ചാല്‍ അവന്‍റെ അപേക്ഷ രാജാവ് അംഗീകരിക്കുമല്ലോ. അപ്രകാരം തന്നെ പ്രാര്‍ത്ഥന, ദാനധര്‍മ്മം, മുതലായ പുണ്യങ്ങളാല്‍ ഒരുത്തന്‍ സമ്പാദിച്ചിട്ടുള്ള ആത്മീയ നിക്ഷേപങ്ങളെ ദൈവേച്ഛ പോലെ ജീവനോടുകൂടി ഇരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ വേണ്ടി വിനിയോഗിക്കാവുന്നതാണ്‌. ആകയാല്‍ മോക്ഷഭാഗ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു തുണയും സഹായവും ചെയ്യാന്‍ നാം പ്രാപ്തരായിത്തീര്‍ന്നിരിക്കുന്നത് തന്നെ ദൈവത്തിന്‍റെ ഒരു മഹാ അനുഗ്രഹമായി കരുതേണ്ടതാണ്. ആകയാല്‍ ആത്മാക്കള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ സല്‍കൃത്യങ്ങള്‍ നല്ല ഭക്തിയോടും വിശുദ്ധിയോടും കൂടെ ചെയ്യുക. #{red->n->n->ജപം}# സര്‍വ്വശക്തനായ ദൈവമേ, അങ്ങ് ലോകരക്ഷയ്ക്ക് വേണ്ടി മധ്യാഹ്ന സമയത്തില്‍ സ്ലീവായില്‍ തൂങ്ങി ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ വിലമതിയാത്ത തിരുരക്തം ചിന്തിയല്ലോ. അങ്ങേ അറുതിയില്ലാത്ത ഈ ദയയെക്കുറിച്ച് മോക്ഷരാജ്യത്തില്‍ പ്രവേശിച്ചു അങ്ങയെ പുകഴ്ത്തി സ്തുതിക്കുവാന്‍ തക്കവണ്ണം അടിയങ്ങള്‍ക്കു അനുഗ്രഹം ചെയ്തരുളണമെന്ന് ഏറ്റവും എളിമയോടുകൂടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ ആത്മാക്കളെ ധ്യാനിച്ചു കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക. ഇതു സാധിക്കുകയില്ലെങ്കില്‍ ഈശോ മിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച് 20 സ്വര്‍ഗ്ഗസ്ഥനായ എന്ന ജപവും 20 നന്മ നിറഞ്ഞ മറിയവും ചൊല്ലി പ്രാര്‍ത്ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-10-14:52:35.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3186
Category: 1
Sub Category:
Heading: ശാസ്ത്രജ്ഞര്‍ക്കു വേണ്ടിയുള്ള പ്രഥമ 'ഗോള്‍ഡന്‍ മാസ്' 15-ാം തീയതി എംഐടി ചാപ്പലില്‍ അര്‍പ്പിക്കപ്പെടും
Content: വാഷിംഗ്ടണ്‍: അടുത്തിടെ അമേരിക്കയിലുള്ള കത്തോലിക്ക വിശ്വാസികളായ ശാസ്ത്രജ്ഞര്‍ ചേര്‍ന്നു രൂപീകരിച്ച 'സൊസൈറ്റി ഓഫ് കാത്തലിക് സൈന്റിസ്റ്റി'ന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുര്‍ബാന ഈ മാസം 15-ാം തീയതി മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ(എംഐടി) ചാപ്പലില്‍ നടത്തപ്പെടും. 'ഗോള്‍ഡന്‍ മാസ്' എന്ന പേരിലാണ് ശാസ്ത്ര സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ വിശുദ്ധ കുര്‍ബാന അറിയപ്പെടുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ അഭിഭാഷകര്‍ക്കും, നിയമ നിര്‍മ്മാതാക്കള്‍ക്കും വേണ്ടി 'റെഡ് മാസ്' അര്‍പ്പിച്ചിരുന്നു. 1930-ല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി 'വൈറ്റ് മാസും', ഇതേ വര്‍ഷം തന്നെ നിയമനിര്‍വ്വഹണ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി 'ബ്ലൂ മാസും' അര്‍പ്പിക്കുന്ന പതിവ് ആരംഭിച്ചിരുന്നു. ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കുമ്പോള്‍ നല്‍കുന്ന ഗ്രാജുവേഷന്‍ ക്യാപ്പില്‍ സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ കാണപ്പെടുന്നതിനാലും, ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധ ആല്‍ബര്‍ട്ട് ദ ഗ്രേറ്റ് അടിസ്ഥാന ലോഹങ്ങളില്‍ നിന്നും സ്വര്‍ണം നിര്‍മ്മിക്കാന്‍ ഗവേഷണം നടത്തിയിരുന്നതിനാലുമാണ് 'ഗോള്‍ഡന്‍ മാസ്' എന്ന പേര് സംഘടന തെരഞ്ഞെടുത്തത്. പ്രഥമ ഗോള്‍ഡന്‍ മാസിന് ഡൊമനിക്കന്‍ വൈദികനായ ഫാദര്‍ നിക്കാനോര്‍ ഔസ്ട്രിയാക്കോ മുഖ്യകാര്‍മ്മികത്വം വഹിക്കും. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മോളിക്യൂലാര്‍ ബയോളജിയിലും, സ്വിറ്റ്‌സര്‍ലാന്റിലെ ഫ്രൈബോര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തിലും പിഎച്ച്ഡി കരസ്ഥമാക്കിയ വ്യക്തികൂടിയാണ് ഫാദര്‍ നിക്കാനോര്‍ ഔസ്ട്രിയാക്കോ. "വലിയ ഒരു സംഘം യുവാക്കളുടെ ഇന്നത്തെ ഏറ്റവും വലിയ ആശയക്കുഴപ്പം ശാസ്ത്രത്തെ തെരഞ്ഞെടുക്കണോ, അതോ വിശ്വാസത്തെ തെരഞ്ഞെടുക്കണമോ എന്നതാണ്. എന്നാല്‍, ഇത്തരം ഒരു ചിന്തയ്ക്കു പ്രാധാന്യമില്ലയെന്ന വസ്തുതയാണ് ഞങ്ങള്‍ക്കു പറയുവാനുള്ളത്". ഫാദര്‍ നിക്കോനോര്‍ ഓസ്ട്രിയാക്കോ പറഞ്ഞു. ശാസ്ത്രത്തിന്റെ തെറ്റായ വസ്തുതകളില്‍ നിന്നും സംരക്ഷിക്കുവാന്‍ മതത്തിനു സാധിക്കുമെന്നും മത വിശ്വാസങ്ങളുടെ തെറ്റുകളില്‍ നിന്നും അബദ്ധധാരണകളില്‍ നിന്നും ശുദ്ധീകരിക്കുവാന്‍ ശാസ്ത്രത്തിനു കഴിയുമെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. "ദൈവത്തിന്റെ സൃഷ്ടിയെ കൂടുതലായി പഠിക്കുവാനാണ് നാം ശാസ്ത്രത്തെ ഉപയോഗിക്കുന്നത്. നമ്മുടെ ഇത്തരം ശാസ്ത്ര പ്രവര്‍ത്തനങ്ങളിലൂടെ ദൈവം തന്നെയാണ് അവയെയെല്ലാം നമുക്കായി വെളിവാക്കുന്നതും". ഗോള്‍ഡന്‍ മാസുമായി ബന്ധപ്പെട്ടു ബോസ്റ്റര്‍ അതിരൂപതയുടെ മുഖപത്രമായ 'ദ പൈലറ്റില്‍' വന്ന ലേഖനത്തില്‍ പറയുന്നു.
Image: /content_image/News/News-2016-11-11-07:01:06.jpg
Keywords: First,Gold,Mass,for,Scientists,to,Be,Celebrated,at,MIT,on,Nov,15
Content: 3187
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ: കരുണാവർഷ സമാപനത്തിൽ കാരുണ്യമേകാൻ ബഥേൽ ഒരുങ്ങുന്നു
Content: കരുണയുടെ സുവിശേഷം പ്രായോഗികമാക്കപ്പെടുന്ന നാളത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ കാരുണ്യാനുഭവ സംഗമമായി മാറും. ദേശ ഭാഷാ വ്യത്യാസമില്ലാതെ കൺവെൻഷനിലേക്ക് എത്തിച്ചേരുന്ന അനേകർക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകുവാനും അവസരമേകിക്കൊണ്ട്, അശരണർക്കും ആലംബഹീനർക്കും നേരെ സഹായഹസ്തവുമായി റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ബർമിംങ്ഹാം അതിരൂപതാ സഹായ മെത്രാനും പ്രമുഖ സുവിശേഷ പ്രവർത്തകനും ജയിലുകളിൽ തടവിൽകഴിയുന്നവരുടെ നവീകരണരംഗത്ത് കഴിഞ്ഞ 35 വർഷത്തിലേറെക്കാലമായി പ്രവർത്തിക്കുന്നതുമായ ബിഷപ്പ്. റോബർട്ട് ബയേൺ,വീൽചെയറിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ എന്ന കുറവ് ക്രിസ്തുവിൽ നിറവായി മാറ്റിക്കൊണ്ട് വൈദികവൃത്തിയിലൂടെ തന്റെ അത്ഭുത ജീവിതാനുഭവസാക്ഷ്യവുമായി അനേകരെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഫാ.മൈക്കിൾ ഗാംബെൽ, പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്ത് എന്നിവർ ഇത്തവണ ഫാ.സോജി ഓലിക്കലിനൊപ്പം കൺവെൻഷൻ നയിക്കും. കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്ത് കുട്ടികളുടെയും , യുവജനങ്ങളുടെയും മാർഗദീപമായി തെളിഞ്ഞുനിൽക്കുന്ന "കിങ്ഡം റവലേറ്റർ മാഗസിൻ "ടീമിന്റെ നേതൃത്വത്തിൽ യു കെ യിലെ സന്യാസസമൂഹങ്ങളുടെ ചാരിറ്റിപ്രവർത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "FEED THE HUNGRY " എന്ന പേരിൽ ആഹാരവസ്തുവകകൾ( അരി,പാസ്ത, ടിൻഫുഡ്ഡുകൾ, ചായപ്പൊടി,കാപ്പിപ്പൊടി തുടങ്ങി ഉപയോഗയോഗ്യമായ ഏതുതരം ഭക്ഷണപദാർത്ഥങ്ങളും) നേരിട്ടോ പണമായോ സ്വീകരിച്ചുകൊണ്ടുള്ള കഷ്ടതയനുഭവിക്കുന്നവർക്കു കൈത്താങ്ങാകുന്ന കാരുണ്യപ്രവർത്തനം ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്. പതിവുപോലെ രാവിലെ 8ന് പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന മരിയൻ റാലിയോടെ കൺവെൻഷനു തുടക്കമാകും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെ നടക്കും. കരുണയുടെ വർഷത്തിലെ അവസാന ബൈബിൾ കൺവെൻഷനിൽ നാളെനടക്കുമ്പോൾ " FEED THE HUNGRY " പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറിൽ സെഹിയോൻ ടീമംഗങ്ങൾ ഏറ്റുവാങ്ങുന്നതാണ്. ജീവിത നവീകരണവും രോഗശാന്തിയും ,ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമൊരുക്കുകവഴി വിടുതലുകളും സാദ്ധ്യമാകുന്ന, യൂറോപ്യൻ നവസുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കുന്ന രണ്ടാംശനിയാഴ്ച യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരേയും വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം B70 7JW #{blue->n->n->കടുതൽ വിവരങ്ങൾക്ക്: }# അനീഷ്: 07760254700 ഷാജി: 07878149670. #{red->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി: 07737935424.
Image: /content_image/Events/Events-2016-11-11-05:53:24.jpg
Keywords:
Content: 3188
Category: 1
Sub Category:
Heading: തന്റെ ആഴമായ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞു നിയുക്ത യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്
Content: വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സ് തന്റെ ആഴമായ ക്രിസ്തീയ വിശ്വാസം തുറന്ന് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പേ പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് മൈക്ക് പെന്‍സ് തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞത്. ഇലക്ഷന്‍ ഫലം പുറത്തു വന്നതോടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരിന്നു. ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച താന്‍ ക്രിസ്തുവിനെ വ്യക്തിപരമായി ഉള്ളിലേക്ക് സ്വീകരിച്ചത് തന്റെ കോളജ് പഠനകാലത്തായിരുന്നുവെന്ന് പെന്‍സ് വീഡിയോയിലൂടെ പറയുന്നു. "ക്രിസ്തുവിനെ എന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചത് കോളജില്‍ ചേര്‍ന്ന വര്‍ഷമാണ്. യേശുവിനെ ഹൃദയത്തിലേക്ക് സ്വീകരിച്ച ആ രാത്രിയില്‍ സന്തോഷവും സമാധാനവും എന്റെ ഹൃദയത്തിലേക്ക് വന്നു നിറഞ്ഞു. ക്രൂശിലുള്ള സന്തോഷമെന്താണെന്ന് എനിക്ക് അന്ന് രാത്രി മനസിലാക്കുവാന്‍ സാധിച്ചു. നമ്മുടെ രാജ്യത്തിന്റെ ശക്തി നമ്മുടെ ദൈവത്തിലുള്ള കൂട്ടായ വിശ്വാസമാണ്. നൂറ്റാണ്ടുകളായി വിശ്വാസത്തിന്റെ പാതയിലൂടെയുള്ള പ്രയാണമാണ് നമ്മേ ഈ നിലയിലേക്ക് വളര്‍ത്തിയത്". "നമ്മുടെ രാജ്യത്തിനു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ദൈവമേ നീ ഞങ്ങളുടെ പക്ഷത്തുണ്ടാകണമേ എന്നാകരുത് നമ്മുടെ പ്രാര്‍ത്ഥന. മറിച്ച്, ദൈവമേ ഞങ്ങള്‍ നിന്റെ പക്ഷത്തായിരിക്കേണമേ എന്നതായിരിക്കണം". പെന്‍സ് വീഡിയോയില്‍ പറയുന്നു. ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്ലും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ബില്ലും കൊണ്ടുവരുവാനുള്ള നടപടികളിലൂടെ ശ്രദ്ധേയനാണ് മൈക്ക് പെന്‍സ്. ആഴമായ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയായ മൈക്ക് പെന്‍സിന്റെ പ്രവര്‍ത്തനം ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2016-11-11-07:42:50.jpg
Keywords: Mike,Pence,says,his,christian,faith,us,vice,president