Contents

Displaying 2901-2910 of 24987 results.
Content: 3139
Category: 8
Sub Category:
Heading: ആത്മാക്കളുടെ ശുദ്ധീകരണം എന്നാല്‍ എന്താണ്?
Content: “കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദി പറയും;അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 7:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 7}# “ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ ശുദ്ധീകരണം എന്നാല്‍ ശരിക്കും എന്താണ് ? ദൈവത്തില്‍ നിന്നുമുള്ള നൈമിഷികമായ ഒരു വിഭജനമാണത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ദൈവവുമായുള്ള മുഖാഭിമുഖ ദര്‍ശനത്തിനും ഐക്യത്തിനുള്ള ഒരു താല്‍ക്കാലിക തടസ്സം. എന്തുകൊണ്ടാണ് ദൈവവുമായുള്ള ഐക്യത്തിനുള്ള തടസ്സമാകുന്ന ഈ സഹനം ഭൂമിയില്‍ വെച്ച് തന്നെ അനുഭവിക്കുവാന്‍ കഴിയാത്തത്‌? നാം ഭൂമിയിലായിരിക്കുമ്പോള്‍ ഇത് സാധ്യമാകുന്ന ഒരു അവസ്ഥയിലായിരിക്കില്ല, എന്നാല്‍ മരണം നമുക്ക്‌ മറ്റൊരു ദര്‍ശനം നേടിതരുന്നു”. “ഇഹലോക ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ വഴി, ആത്മാക്കള്‍ക്ക് ദൈവവുമായുള്ള ഐക്യത്തിനു തടസ്സം നേരിടുന്നു. ദൈവത്തിലേക്ക് എത്തുന്നതിനു മുന്‍പ്‌ ആത്മാവിന് തങ്ങളുടെ സ്വാര്‍ത്ഥതയാകുന്ന ബന്ധനത്തില്‍ നിന്നും മോചനം നേടേണ്ടതായുണ്ട്. ഇതിനാല്‍ തന്നെ ദൈവത്തിലേക്ക്‌ എത്രയും പെട്ടെന്ന് എത്തുവാന്‍ സ്നേഹത്തിന്റേതായ അഗ്നിയില്‍ ആത്മാക്കള്‍ ശുദ്ധീകരണത്തിന് വിധേയമാകുന്നു. വിളവെടുപ്പ്‌ കഴിഞ്ഞ ഫലങ്ങള്‍ പഴുക്കുവാന്‍ വെക്കുന്ന അറയ്ക്കു സമാനമായ ശുദ്ധീകരണസ്ഥലത്ത്‌ വെച്ചാണ് ആത്മാവ് പക്വത നേടുന്നത്. അത് സ്നേഹത്തേയും പ്രതീക്ഷയേയും അടവിരിയിച്ചെടുക്കുന്ന യന്ത്രത്തിനു സമാനമാണ്, അവിടെ ആത്മാവാകുന്ന ഭ്രൂണം വികസിക്കുകയും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. കാലത്തിന്റേയും മരണത്തിന്റേയും അതിരുകള്‍ക്കപ്പുറമുള്ള ഗര്‍ത്തത്തില്‍ നടന്ന ശുദ്ധീകരണത്തില്‍ നിന്ന്‍ ആത്മാക്കള്‍ അങ്ങനെ മോചനം പ്രാപിക്കുന്നു”. (സ്വിസ്സ് തത്വചിന്തകനുമായ ഗ്രന്ഥരചയിതാവുമായ ഫാദര്‍ മോറിസ് സുണ്ടേലിന്റെ വാക്കുകള്‍). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# ദൈവവുമായുള്ള ഐക്യത്തില്‍ നിന്നും നമ്മെ അകറ്റുന്ന ജീവിതാവസ്ഥ ഏതാണെന്ന് തിരിച്ചറിയുക. ആ കുറവിനെ നികത്തി നിത്യതയെ മാത്രം ലക്ഷ്യം വെച്ചു ജീവിക്കുവാന്‍ ഇപ്പോള്‍ തന്നെ ദൃഡ പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-07-02:36:00.jpg
Keywords: ശുദ്ധീകരണം
Content: 3140
Category: 1
Sub Category:
Heading: വൈകല്യം ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി പോളണ്ട് സര്‍ക്കാര്‍
Content: വാര്‍സോ: വൈകല്യങ്ങള്‍ ബാധിച്ച് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്, അവരെ പരിചരിക്കുവാന്‍ വേണ്ടി പ്രത്യേക സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുവാന്‍ പോളണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെങ്കില്‍ ജനന ശേഷമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ ഓര്‍ത്ത് കുഞ്ഞിന്റെ ജീവന്‍ നശിപ്പിക്കുവാന്‍ പലരും തയാറാകുന്നതിനാലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പോളണ്ടിലെ നിലവിലെ നിയമം അനുസരിച്ച് അമ്മയുടെ ജീവന് അപകടമുണ്ടാകുമെന്ന ഘട്ടം വരുമ്പോഴും ഗർഭസ്‌ഥശിശുവിന് വൈകല്യമുണ്ടെന്നു പരിശോധനയിലൂടെ വ്യക്‌തമാവുകയാണെങ്കിലും ഗർഭഛിദ്രം നടത്താൻ അർഹതയുണ്ട്. പുതിയ സര്‍ക്കാര്‍ തീരുമാന പ്രകാരം ദമ്പതികള്‍ക്ക് വൈകല്യമുള്ള ഒരു കുഞ്ഞ്, ജനിക്കുകയാണെങ്കില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ 4000 സ്ലോട്ടീസ് (925 യൂറോ) നല്‍കും. ഈ തീരുമാനത്തിലൂടെ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കും ജനിക്കുവാനുള്ള അവസരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരം കുട്ടികള്‍ ഉണ്ടാകുന്നതു മൂലമുള്ള ഗര്‍ഭഛിദ്രത്തിന്റെ നിരക്ക് കുറയ്ക്കുവാന്‍ പുതിയ തീരുമാനം സഹായകരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ നടപടി ഇത്തരം കുട്ടികളുള്ള മാതാപിതാക്കളെ സഹായിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണെന്ന് പാര്‍ലമെന്‍റ് അംഗമായ എല്‍സ്ബീത്ത വിറ്റക് പറഞ്ഞു. കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തുടര്‍ന്നും സര്‍ക്കാര്‍ സഹായിക്കും എന്ന സൂചനയാണ് എല്‍സ്ബീത്ത വിറ്റകിന്റെ വാക്കുകള്‍ നല്‍കുന്നത്. കത്തോലിക്ക സഭയ്ക്ക് ശക്തമായ സ്വാധീനമുള്ള രാജ്യമായ പോളണ്ടില്‍, ഗര്‍ഭഛിദ്രത്തിനെതിരെ സഭ ശക്തമായിട്ടാണ് വാദിക്കുന്നത്. പുതിയ പദ്ധതിയെ 267 ജനപ്രതിനിധികള്‍ അംഗീകരിച്ചപ്പോള്‍, സര്‍ക്കാരിന്റെ ഈ കാരുണ്യ പദ്ധതിയെ 140 പേര്‍ എതിര്‍ക്കുകയും ചെയ്തു. 21 പേര്‍ പുതിയ തീരുമാനത്തിലെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാന്‍ ഹാജരായിരുന്നില്ല. രാജ്യത്തു ഗർഭഛിദ്രം പൂർണമായും നിരോധിക്കണമെന്ന ബിൽ പോളണ്ട് പാർലമെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തള്ളിയിരിന്നു. 38 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവര്‍ഷം രണ്ടായിരത്തില്‍ അധികം ഗര്‍ഭഛിദ്രം നിയമവിധേയമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രഹസ്യമായി ഒന്നരലക്ഷത്തോളം ഗര്‍ഭഛിദ്രം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2016-11-07-03:52:00.jpg
Keywords: Poland,offers,payments,for,disabled,newborns
Content: 3141
Category: 6
Sub Category:
Heading: ചരിത്ര സാഹചര്യങ്ങള്‍ മാറുമ്പോഴും അനേകരിലേക്ക് എത്തുന്ന രക്ഷാകര രഹസ്യം
Content: "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം" (യോഹന്നാന്‍ 1:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 7}# ആദിയിലെ ദൈവവചനം മുതല്‍ 'വെളിപാടിന്റെ പ്രവാചകന്‍' വരെയുള്ള കാലയളവില്‍ വിവിധ സംസ്‌ക്കാരങ്ങളുടെ സംസാരരീതികളും വിഭിന്നങ്ങളായ ധാരാളം ചരിത്ര സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവത്തിന്റെ രക്ഷാകര സ്‌നേഹത്തിന്റെ രഹസ്യം അനേകര്‍ക്ക് മനസ്സിലാകുന്ന ഒന്നായിത്തീര്‍ന്നു. വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളാല്‍ ദൈവം മനുഷ്യരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. അവിടുത്തെ എളിമയാല്‍ പ്രവാചകരിലൂടേയും അപ്പസ്‌തോലന്മാരിലൂടേയും വിശുദ്ധ രചയിതാക്കളിലൂടേയും എല്ലാത്തിനുമുപരി, മനുഷ്യ പുത്രനിലൂടെയും ദൈവം മനുഷ്യരുമായി സംസാരിച്ചു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.04.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-07-04:27:51.jpg
Keywords: വചനം
Content: 3142
Category: 1
Sub Category:
Heading: അല്‍ബേനിയയിലെ 38 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: ഷ്‌കോഡര്‍: 1945 നും 1974-നും മധ്യേ രക്തസാക്ഷിത്വം വഹിച്ച 38 അല്‍ബേനിയന്‍ സ്വദേശികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറന്‍ അല്‍ബേനിയന്‍ നഗരമായ ഷ്‌കോഡറിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. നാമകരണ നടപടികളുടെ വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാര്‍ത്തോ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി ബിഷപ്പുമാരും കര്‍ദിനാളുമാരും പങ്കെടുത്ത ചടങ്ങില്‍ ഇരുപതിനായിരത്തില്‍ അധികം വിശ്വാസികളും സന്നിഹിതരായിരിന്നു. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ ഒരു ആര്‍ച്ച് ബിഷപ് ഉള്‍പ്പടെ 2 മെത്രാന്മാര്‍, 21 രൂപതാ വൈദികര്‍, 7 ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍, 3 ഈശോസഭ വൈദികര്‍, നാല് അല്മായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 1945-നും 1974-നും മധ്യേ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന എന്‍ഫര്‍ ഹോക്‌സാസിന്റെ പട്ടാളമാണ്, ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത്. 1967-ല്‍ എന്‍ഫര്‍, അല്‍ബേനിയായില്‍ മത വിശ്വാസം നിരോധിച്ചിരുന്നു. ക്രൈസ്തവ നേതാക്കന്‍മാരും പുരോഹിതരുമുള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച രാജ്യമാണ് അല്‍ബേനിയ. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ബേനിയന്‍ തലസ്ഥാനമായ ടിറാന സന്ദര്‍ശിച്ചപ്പോള്‍ 38 രക്തസാക്ഷികളുടെ കൂറ്റന്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് പിതാവിനെ വിശ്വാസഗണം വരവേറ്റത്. അടുത്തിടെ കര്‍ദിനാളായി നിയമിതനായ ഏര്‍ണെസ്റ്റ് സിമോണിയാണ് പത്ത് രക്തസാക്ഷികളുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം പ്രധാന വേദിയിലേക്ക് വഹിച്ചത്. "ഇന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന ഈ 38 പേര്‍ക്കും ദൈവം അര്‍ഹമായ പ്രതിഫലമാണ് നല്‍കിയിരിക്കുന്നത്. അവര്‍ സ്വന്തം ജീവിതത്തില്‍ പാവങ്ങളെ ശുശ്രൂഷിച്ചവരായിരുന്നു. ഇപ്പോള്‍ ഇവര്‍ നമ്മള്‍ക്കും, ലോകം മുഴുവനും ഒരു അനുഗ്രഹമായി തീര്‍ന്നിരിക്കുന്നു". കര്‍ദിനാള്‍ ഏര്‍ണെസ്റ്റ് സിമോണി പറഞ്ഞു. അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് കര്‍ദിനാള്‍ ഏര്‍ണസ്റ്റ് സിമോണി. കൊലയാളികള്‍ ഇരുട്ടിലെ നിഴലുകള്‍ പോലെ അപ്രത്യക്ഷമായപ്പോള്‍ രക്തസാക്ഷികള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുവിന് ജയാഘോഷം മുഴുക്കിയാണ് ക്രൈസ്തവര്‍ മരണത്തെ പുല്‍കിയത്. അല്‍ബേനിയയുടെ തലസ്ഥാനം ടിരാന ആണെങ്കിലും അവിടെ നിന്നും 120 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഷ്‌കോഡറില്‍ ചടങ്ങുകള്‍ നടത്തിയതിനു പിന്നില്‍ ചരിത്രപരമായ ഒരു കാരണം കൂടിയുണ്ടെന്നത് ശ്രദ്ധേയമാണ്. 1990-ല്‍ കമ്യൂണിസ്റ്റ സര്‍ക്കാരിന്റെ പതനത്തിന് ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന പരസ്യമായി അര്‍പ്പിക്കപ്പെട്ടത് ഷ്‌കോഡറില്‍ വച്ചാണ്. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ ജന്മസ്ഥലവും അല്‍ബേനിയയാണ്.
Image: /content_image/News/News-2016-11-07-06:50:12.jpg
Keywords: Thousands,attend,Beatification,of,Albanian,martyrs
Content: 3143
Category: 1
Sub Category:
Heading: കെസിവൈഎമ്മിനെ നിയന്ത്രിക്കുവാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെസിബിസി
Content: കൊച്ചി: കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളുടെയും പൊതു യുവജന സംഘടനയായ കേരള കാത്തലിക് യൂത്തു മൂവ്മെന്റ് (കെ.സി. വൈ.എം.) ന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കെസിബിസി തീരുമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് കെ‌സി‌ബി‌സി. ഇന്നത്തെ മംഗളം ദിനപത്രത്തിൽ വന്ന വാർത്തയെ നിഷേധിച്ചാണ് കെ‌സി‌ബി‌സി പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്. കെ. സി. വൈ. എം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് കെസിബിസി പ്രത്യേകം തീരുമാനം എടുത്തിട്ടില്ല. അത്തരം ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ല. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനോ സഭയുടെ പൊതു വിഷയങ്ങളിലും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമൂഹത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിലും പൊതുനിലപാട് സ്വീകരിക്കുന്നതിനോ സംഘടനയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ സഭാ നേതൃത്വവുമായി ആലോചിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് മുൻപും ഉണ്ടായിരുന്നത്. സംഘടനയ്ക്കുള്ളിൽ കക്ഷിരാഷ്‌ടീയം മുൻപും അനുവദിച്ചിരുന്നില്ല. കേരളത്തിലെ മൂന്നു റീത്തുകളുടെയും പൊതു യുവജന സംഘടനയായി കെസിവൈഎം തുടർന്നും പ്രവർത്തിക്കും. പൊതുവിഷയങ്ങളിൽ കെസിവൈഎം തുടർന്നും നിലപാടുകൾ സ്വീകരിക്കും. ഓരോ വ്യക്തിഗത സഭയുടെയും പേര് സംഘടനയോട് ചേർത്ത് ഉപയോഗിക്കാൻ ഓരോ റീത്തിനും സ്വാതന്ത്ര്യമുണ്ട്. ഇതു കെസിവൈഎമ്മിന്റെ പ്രവർത്തനങ്ങൾക്ക് കോട്ടമുണ്ടാക്കും എന്ന് കരുതേണ്ടതില്ല. വ്യക്തിഗത സഭകൾ പൊതു സഭാസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയല്ല, കൂടുതൽ കാര്യക്ഷമമാക്കുകയാണ് ചെയ്യുന്നത്. വൈവിധ്യങ്ങളെ നിഷേധിച്ചുകൊണ്ടുള്ള ഐക്യമല്ല, വൈവിധ്യങ്ങളെ സംരക്ഷിക്കുന്ന ഐക്യമാണ് ഏകത്വത്തെ സംബന്ധിക്കുന്ന സഭാദര്‍ശനം. സമകാലീന സാഹചര്യങ്ങളിൽ ഈ ദര്‍ശനത്തിന്റെ പ്രസക്തി വലുതാണ്. ഇതുമനസിലാക്കാതെയുള്ള വിമർശനങ്ങൾ പ്രയോജന രഹിതവും തെറ്റിദ്ധാരണാജനകവുമാണ്. പത്രകുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2016-11-07-07:40:56.jpg
Keywords:
Content: 3144
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: എട്ടാം തീയതി
Content: ശുദ്ധീകരണസ്ഥലത്തില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന ജപങ്ങള്‍, ദാനധര്‍മ്മങ്ങള്‍, കുര്‍ബാനകള്‍ മുതലായവ കൊണ്ട് അവരുടെ ശുദ്ധീകരണ ദൈര്‍ഖ്യം കുറയുമെന്നത് സത്യമാണ്. എങ്കിലും തോസ്അക്കെംപ്പീസ് പറയുന്നത് ഇപ്രകാരമാണ്, "ജീവിതകാലത്ത് തന്നെ തന്നെ മറന്നുപോയവനെ മരണശേഷം ആരാണ് ഓര്‍മ്മിക്കുക? ഇപ്രകാരമുള്ള ഒരു അവസ്ഥ നിങ്ങള്‍ക്ക് സംഭവിക്കുമോ ഇല്ലയോയെന്നറിയുന്നതിന് മരിച്ചവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തുചെയ്തുവരുന്നു എന്ന്‍ പരിശോധിച്ചാല്‍ മതി. നിങ്ങളുടെ പരേതരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍,സ്നേഹിതര്‍ എന്നിവര്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്നത് എന്തെല്ലാം? ശുദ്ധീകരണസ്ഥലത്തില്‍ സഹനം അനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി വളരെ കുറച്ചു മാത്രമാണു ചെയ്യുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിങ്ങളും അവിടെ കിടന്ന്‍ സഹനമനുഭവിക്കേണ്ടി വരും". വേദശാസ്ത്രിയായ ബളര്‍ന്‍മീനോസ് പടയുന്നത് ഇപ്രകാരമാണ്, ചില ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ പത്തും ഇരുപതും വര്‍ഷത്തിലധികവും മറ്റ് ചിലര്‍ അഞ്ചൂറു വര്‍ഷത്തിലധികവും സങ്കടമനുഭവിക്കുമെന്ന് എഴുതിയിരിക്കുന്നു. ഈ അഭിപ്രായത്തെ അനേകം വേദപാരംഗതന്‍മാരുടെ വാക്യങ്ങളാലും പുണ്യവന്മാരുടെ സാക്ഷ്യങ്ങളാലും അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. നീതിസ്വരൂപനും സര്‍വ്വജ്ഞനുമായ ദൈവം സകല സത്കൃത്യങ്ങള്‍ക്കും മോക്ഷത്തില്‍ സമ്മാനം കൊടുക്കുന്നതു പോലെ സകലപാപങ്ങള്‍ക്കും ശിക്ഷയും കല്‍പ്പിക്കുന്നുവെന്നത് വലിയ ഒരു സത്യമാണ്. #{red->n->n->ജപം}# നിത്യപിതാവായ സര്‍വ്വേശ്വര, ഞങ്ങളുടെ മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. ഞങ്ങളുടെ മരിച്ച മാതാപിതാക്കളുടെ ആത്മാക്കള്‍ അങ്ങേ യോഗ്യതയാല്‍ പാപമോചിതരായി നിത്യരാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ കൃപ ചെയ്യേണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയുണ്ടാകണമേ #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# നിങ്ങളുടെ മരിച്ച മാതാപിതാക്കള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് അല്പ്പം നേരം ആത്മശോധന ചെയ്യുക {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-07-13:24:57.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3145
Category: 1
Sub Category:
Heading: ചൈനയില്‍ അനുമതിയില്ലാതെ ബിഷപ്പ് സ്ഥാനാരോഹണം; സംഭവത്തെ അപലപിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍: ചൈനയിലെ ഭൂഗര്‍ഭ സഭ പുതിയതായി ഒരു ബിഷപ്പിനെ വാഴിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് വത്തിക്കാന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരം ഒരു റിപ്പോര്‍ട്ട് വാസ്തവമാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുമ്പോഴും, വാര്‍ത്ത സത്യമാണെങ്കില്‍ ഭൂഗര്‍ഭ സഭയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് അറിയിച്ചു. ഇന്നലെയാണ് ഇതു സംബന്ധിക്കുന്ന പത്രകുറിപ്പ് വത്തിക്കാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. "ചൈനയിലെ ഭൂഗര്‍ഭ സഭയ്ക്ക് ബിഷപ്പുമാരെ നിയമിക്കുവാനുള്ള ഒരു അനുമതിയും വത്തിക്കാന്‍ നല്‍കിയിട്ടില്ല. എന്നാല്‍, ചൈനയില്‍ ഒരു വിഭാഗം, അനുമതികള്‍ ഒന്നും ലഭിക്കാതെ തന്നെ ബിഷപ്പുമാരെ വാഴിച്ചതായി അറിയുന്നു. ഈ വാര്‍ത്തയ്ക്ക് വ്യക്തതയില്ലെങ്കിലും ഇത്തരം ഒരു കാര്യം സത്യമാണെങ്കില്‍ വത്തിക്കാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. അനുമതിയില്ലാതെ ബിഷപ്പുമാരെ നിയമിക്കുന്നത് കാനോന്‍ നിയമത്തിന്റെ ലംഘനമാണ്". പത്രകുറിപ്പില്‍ ഗ്രെഗ് ബര്‍ക്ക് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഫാദര്‍ ഡോങ് ഗുവാന്‍ ഹുവാ എന്ന വൈദികന്‍ സ്വയംപ്രഖ്യാപിത ബിഷപ്പായി സ്ഥാനാരോഹണം നടത്തുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഷപ്പ് കാരീമിറസ് വാംങ് മിലൂവാണ് ഫാദര്‍ ഡോങ് ഗുവാന്‍ ഹുവായെ ബിഷപ്പായി വാഴിച്ചത്. ഭൂഗര്‍ഭ സഭകളുടെ സംരക്ഷണത്തിനും വിശ്വാസികളുടെ ഐക്യത്തിനും സംരക്ഷണത്തിനും പുതിയ ബിഷപ്പ് വേണമെന്ന്‍ ഫാദര്‍ ഡോങ് ഗുവാന്‍ ഹുവാ വാദിക്കുകയായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇതിന് പിന്നിലുള്ള സത്യം ഇനിയും വ്യക്തമല്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ചൈനീസ് സര്‍ക്കാര്‍ തന്നെ ഇടപെട്ട് നടത്തിയ ചില ഗൂഢനീക്കങ്ങള്‍ ആയിരിന്നുവെന്നാണ് ഒരു വിഭാഗം കത്തോലിക്ക വിശ്വാസികള്‍ കരുതുന്നത്. ഭൂഗര്‍ഭ സഭയും, ചൈനയിലെ ഔദ്യോഗിക സഭയും തമ്മില്‍ പ്രശ്‌നങ്ങളും, അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ അവര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ബിഷപ്പുമാര്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ വത്തിക്കാനും, ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശക്തമായി പുരോഗമിക്കുമ്പോഴാണ് രാജ്യത്ത് ഇത്തരം ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
Image: /content_image/News/News-2016-11-07-23:30:23.jpg
Keywords: Vatican,decries,reports,of,unauthorized,episcopal,ordinations,in,underground,Chinese,Church
Content: 3146
Category: 18
Sub Category:
Heading: സിസ്റ്റർ മേരി ലിറ്റിയുടെ മൃതസംസ്കാരം നാളെ: വേര്‍പാട് താങ്ങാന്‍ കഴിയാതെ അന്തേവാസികള്‍
Content: കോട്ടയം: ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെ സ്ഥാപകയും മുൻ മദർ ജനറാളും കാരുണ്യപ്രവർത്തകയുമായ സിസ്റ്റർ ഡോ. മേരി ലിറ്റി (81)യുടെ സംസ്കാരം നാളെ തിരുവല്ലയ്ക്കു സമീപം കുന്നന്താനത്തു നടക്കും. മൃതദേഹം ഇന്ന്‍ കുന്നന്താനം എൽഎസ്ഡിപി ജനറലേറ്റ് ഹൗസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും. സംസ്കാരശുശ്രൂഷകൾ നാളെ രാവിലെ 9.30നാണ് ആരംഭിക്കുക. ശുശ്രൂഷകളുടെ ആരംഭത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ കാർമികത്വം വഹിക്കും. 10ന് വിശുദ്ധ കുർബാനയ്ക്കു മാർ ജോർജ് മഠത്തിക്കണ്ടം കാർമികനായിരിക്കും. സമാപന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. ജനറലേറ്റ് ഹൗസിനോടു ചേർന്നുള്ള സെമിത്തേരിയിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു സംസ്കാരം. സ്വന്തം അമ്മയെ പോലെ തങ്ങൾക്കു സ്നേഹവും സാന്ത്വനവും പരിചരണവും നൽകിയ ലിറ്റിയമ്മയുടെ വേർപാട് അന്തേവാസികള്‍ക്ക് ഇത് വരെ താങ്ങാനായിട്ടില്ല. എല്ലാവരെയും പുഞ്ചിരിയോടെ താലോലിച്ച ആ കരങ്ങൾ ഇനി ആർക്കു വേണ്ടി നീട്ടില്ല എന്ന യാഥാര്‍ഥ്യത്തെ ഉള്‍കൊള്ളുവാന്‍ അന്തേവാസികള്‍ ശ്രമിക്കുകയാണ്. ദീർഘകാലമായി ദൈവപരിപാലന ഭവനിലെ ശുശ്രൂഷയോടൊപ്പം വചന പ്രഘോഷണവും ധ്യാനങ്ങളും നടത്തിയിരിന്ന സിസ്റ്ററിന്റെ മരണവാർത്തയറിഞ്ഞു ഒരു നോക്കൂ കാണാന്‍ നിരവധിപ്പേരാണ് എത്തികൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2016-11-08-00:30:16.jpg
Keywords:
Content: 3147
Category: 8
Sub Category:
Heading: രാത്രിയില്‍ ശുദ്ധീകരണസ്ഥലത്തേക്കു ഒരു തീര്‍ത്ഥയാത്ര
Content: “എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം; അവള്‍ തന്റെ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു” (ജ്ഞാനം 7:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 8}# സകല ആത്മാക്കളുടേയും ഓര്‍മ്മദിനം കഴിഞ്ഞുള്ള എട്ടാം ദിനത്തില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി തന്റെ സന്യാസാര്‍ത്ഥിനികളോട് ഇങ്ങനെ ആവശ്യപ്പെട്ടു, “യേശുവിന്റെ വിശുദ്ധ തിരുഹൃദയത്തോടൊപ്പം ചേര്‍ന്ന് രാത്രിയില്‍ ശുദ്ധീകരണസ്ഥലത്തേക്കൊരു തീര്‍ത്ഥയാത്ര നടത്തുക. നിങ്ങളുടെ ആ ദിവസത്തെ പ്രവര്‍ത്തികള്‍ യേശുവിന് സമര്‍പ്പിച്ചുകൊണ്ട് ഈ യോഗ്യതകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുവാന്‍ യേശുവിനോട് അപേക്ഷിക്കുക. സഹനം അനുഭവിക്കുന്ന പാവപ്പെട്ട ആത്മാക്കളില്‍ ചിലര്‍ക്കെങ്കിലും മോചനം നേടികൊടുക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്, അതുവഴി നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ധാരാളം സുഹൃത്തുക്കളെ നേടും.” #{blue->n->n->വിചിന്തനം:}# മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ഈ നവംബര്‍ മാസം യേശുവിന്റെ തിരുഹൃദയത്തിന്റെ ആദരവിനും, പാപപരിഹാരത്തിനുമായി സമര്‍പ്പിക്കുക. ഓരോ ദിവസവും ശുദ്ധീകരണ ആത്മാക്കള്‍ക്കായി അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുക. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക, ജീവിതത്തിലെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുക തുടങ്ങിയവ അവരുടെ മോചനത്തിന് ഏറെ ഫലപ്രദമാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-08-02:19:09.jpg
Keywords: മാര്‍ഗരറ്റ് മേരി
Content: 3148
Category: 18
Sub Category:
Heading: മനുഷ്യാവകാശ കമ്മീഷനില്‍ രാഷ്ട്രീയ നേതാക്കളെ നിയമിക്കാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: ബിജെപി ദേശീയ ഉപാധ്യക്ഷൻ അവിനാശ് റായി ഖന്നയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ആശങ്കാജനകമാണെന്നു കെസിബിസി ജാഗ്രതാ സമിതി. പിഒസിയിൽ ചേർന്ന യോഗത്തിലാണ് കെ‌സി‌ബി‌സി ആശങ്ക പ്രകടിപ്പിച്ചത്. മനുഷ്യാവകാശ ലംഘനം പല രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനശൈലിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ മനുഷ്യാവകാശ കമ്മീഷനിലേക്കു നിയമിക്കുന്നതു കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കും. കമ്മീഷനിൽ പ്രവർത്തിക്കുന്നവർ ഉന്നതനീതിബോധം പുലർത്തുന്നവരും കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കതീതമായി മനുഷ്യാവകാശ സംരക്ഷണത്തിൽ തത്പരരുമായിരിക്കണം. മുൻ ന്യായാധിപന്മാരും പ്രശസ്തരായ മനുഷ്യാവകാശ പ്രവർത്തകരും അംഗങ്ങളായ മനുഷ്യാവകാശ കമ്മീഷനിലേക്കു ചട്ടം മറികടന്നു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നതു രാജ്യത്തിന്റെ ഉന്നത നീതിബോധനത്തിനും മനുഷ്യാവകാശ വീക്ഷണങ്ങൾക്കും നിരക്കുന്നതല്ലെന്നും യോഗം വിലയിരുത്തി.
Image: /content_image/India/India-2016-11-08-02:28:42.jpg
Keywords: