Contents

Displaying 2971-2980 of 24987 results.
Content: 3209
Category: 5
Sub Category:
Heading: ക്ലൂണിയിലെ വിശുദ്ധ ഓഡോ
Content: ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല നല്‍കി. ഇക്കാര്യത്തില്‍ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം 'ആശ്രമങ്ങളുടെ പുനഃസ്ഥാപകന്‍' എന്നാണ് വിളിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം ആശ്രമജീവിതത്തിന്റെ മാതൃകയായി വര്‍ത്തിച്ച ക്ലൂണിക്ക് രീതി ആവിഷ്കരിച്ചത് ഈ വിശുദ്ധനാണ്. ആശ്രമജീവിതത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുവാന്‍ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ യൂറോപ്പിലെ ആത്മീയജീവിതത്തില്‍ സമൂലമായ മാറ്റംവരുത്തി. ഇറ്റലിയിലെ ഭരണത്തിനായി പരസ്പരം മത്സരിച്ച് കൊണ്ടിരുന്ന രണ്ട് ഭരണാധികാരികളെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി മാര്‍പാപ്പാ തന്റെ സമാധാന ദൂതനായി പിന്നീട് ഇദ്ദേഹത്തെ ഇറ്റലിയിലേക്കയച്ചു. റോമില്‍ നിന്ന് മടങ്ങവേ 942-ല്‍ അദ്ദേഹം രോഗബാധിതനാവുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമഹേതു തിരുന്നാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തില്‍ തങ്ങുകയും ചെയ്തു. നവംബര്‍ 11ന് അദ്ദേഹം ആഘോഷങ്ങളില്‍ പങ്ക് കൊള്ളുകയും തുടര്‍ന്ന്‍ നവംബര്‍ 18ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. രോഗബാധിതനായ ദിവസങ്ങളില്‍ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ സ്തുതി ഗീതങ്ങള്‍ രചിക്കുകയുണ്ടായി. ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I'Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാനും ശ്രമിച്ചിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അമാന്തൂസും ആന്‍സെലിനും 2. അയര്‍ലന്‍റിലെ കോണ്‍സ്റ്റാന്‍റ് 3. ഐറിഷു ബിഷപ്പായിരുന്ന ഫെര്‍ഗുസ് 4. റോമന്‍ പടയാളിയായ ആന്‍റിയക്കിലെ ഹെസിക്കിയൂസ് 5. കോര്‍ണിഷു വിശുദ്ധനായ കെവേണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints./DailySaints.-2024-11-15-10:30:58.jpg
Keywords: വിശുദ്ധ ഓ
Content: 3210
Category: 5
Sub Category:
Heading: ഹംഗറിയിലെ വിശുദ്ധ എലിസബത്ത്
Content: ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം ചെയ്തു വന്നു. വിധവകളെയും, അനാഥരേയും, രോഗികളെയും, പാവപ്പെട്ടവരേയും വിശുദ്ധ അകമഴിഞ്ഞ് സഹായിച്ചു. ഒരു ക്ഷാമകാലത്ത് വിശുദ്ധ തന്റെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ധാന്യങ്ങളും പാവങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടാതെ, താന്‍ സ്ഥാപിച്ച ആശുപത്രിയിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും പാദങ്ങളിലും കരങ്ങളിലും ചുംബിക്കുകയും ചെയ്യുമായിരുന്നു. അഗതികളായവര്‍ക്ക് അനുയോജ്യമായ താമസ സൌകര്യവും വിശുദ്ധ നല്‍കിയിരുന്നു. 1227-ല്‍ ഫ്രെഡറിക്ക് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധത്തിനിടക്ക് വിശുദ്ധയുടെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന്‍ വിശുദ്ധ തന്റെ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുകയും കൂടുതല്‍ സ്വത്രന്തമായി ദൈവീകകാര്യങ്ങളില്‍ മുഴുകുകയും ചെയ്തു. ലളിതമായ വസ്ത്രങ്ങള്‍ ധരിച്ച വിശുദ്ധ പിന്നീട് വിശുദ്ധ ഫ്രാന്‍സീസിന്റെ സഭയില്‍ ചേര്‍ന്ന്‍ എളിമ നിറഞ്ഞ ജീവിതം നയിച്ചു. സഹനം നിറഞ്ഞതായിരുന്നു വിശുദ്ധയുടെ തുടര്‍ന്നുള്ള ജീവിതം. ശത്രുക്കളുടെ ഇടപെടല്‍ മൂലം ഒരു വിധവ എന്ന നിലയില്‍ വിശുദ്ധക്കുണ്ടായിരുന്ന വസ്തുവകകള്‍ തിരിച്ചെടുക്കപ്പെട്ടു. അങ്ങിനെ വാര്‍ട്ട്ബര്‍ഗ് ഉപേക്ഷിക്കുവാന്‍ വിശുദ്ധ നിര്‍ബന്ധിതയായി. വിശുദ്ധയുടെ ശത്രുക്കളെ പ്രതിയുള്ള ഭയം നിമിത്തം ഐസ്നാച്ചിലെ ആരും വിശുദ്ധയെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. ഒരുപാട് അപേക്ഷിച്ചതിനു ശേഷം ലാന്‍ഡ്ഗ്രേവിലെ ഒരു ആട്ടിടയന്‍ ഉപേക്ഷിക്കപ്പെട്ട ഒരു പന്നികൂട് ഉപയോഗിച്ചുകൊള്ളുവാന്‍ വിശുദ്ധക്ക് അനുവാദം നല്‍കി. അവളെ സന്ദര്‍ശിക്കുവാനോ, സഹായിക്കുവാനോ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയ കുട്ടി ഉള്‍പ്പെടെ തന്റെ മൂന്ന്‍ മക്കളുമായി കൊടും ശൈത്യത്തില്‍ അലയുവാനായിരുന്നു വിശുദ്ധയുടെ വിധി. 1228-ല്‍ മാര്‍ബര്‍ഗില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസിന്റെ സന്യാസിനീ സഭയില്‍ ചേര്‍ന്ന്‍ സന്യാസിനീ വസ്ത്രം സ്വീകരിച്ചു. അപ്പോളും തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയില്‍ ഒരു ആശുപത്രി പണിയുകയും സ്വയം ഒരു മണ്‍കുടിലില്‍ താമസിക്കുകയും ചെയ്തു. തന്റെ കഴിവും ആരോഗ്യവും മുഴുവനും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും ദൈവീക കാര്യങ്ങളിലും മുഴുകി ജീവിച്ച വിശുദ്ധ, തന്റെ നിത്യവൃത്തിക്കുള്ളത് തുന്നല്‍ പണിയില്‍ നിന്നും സ്വരൂപിച്ചു. പ്രായത്തില്‍ ചെറിയവളും നന്മപ്രവര്‍ത്തികളില്‍ വലിയവളുമായ ഈ വിശുദ്ധ 1231-ല്‍ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്പെയിനിലെ അചിക്ലൂസും സഹോദരി വിക്ടോറിയയും 2. പാലെസ്റ്റയിനിലെ അല്‍ഫേയൂസും 3. ഓര്‍ലിന്‍സു ബിഷപ്പായിരുന്ന അനിയാനൂസ് 4. അലക്സാണ്ട്രിയായിലെ ഡിയണീഷ്യസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2020-11-18-16:51:00.jpg
Keywords: വിശുദ്ധ എലിസ
Content: 3211
Category: 5
Sub Category:
Heading: സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്
Content: 1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല, 1066-ല്‍ മാര്‍ഗരറ്റിന്‍റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരെറ്റ് മാതാവിനൊപ്പം സ്കോട്ട്ലാന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1070-ല്‍ മാര്‍ഗരറ്റ് സ്കോട്ട്ലാന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു. അടുത്ത മുപ്പത് വര്‍ഷക്കാലയാളവിലുള്ള വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം ഈ രാജ്യം അങ്ങിനെ അനുഗ്രഹീതമായി. തന്റെ 8 മക്കളെയും വിശുദ്ധ, ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന്‌ പരിശീലിപ്പിച്ചിരുന്നു. രാജകീയ ജീവിതത്തിന്റെ ആഡംബരത്തിന്‍റെ നടുവിലാണെങ്കിലും മാര്‍ഗരെറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പലപ്പോഴും വിശുദ്ധ തന്റെ ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. അയല്‍ക്കാരോടുള്ള പ്രത്യകിച്ചു പാവപ്പെട്ടവരോടുള്ള സ്നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം. വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തികള്‍ ഒരുപാട് ഹതഭാഗ്യരെ സഹായിച്ചിട്ടുണ്ട്. ദിവസം തോറും ഏതാണ്ട് മുന്നൂറോളം പാവപ്പെട്ടവര്‍ക്ക് വിശുദ്ധ ഭക്ഷണം കൊടുത്തിരുന്നു. മാത്രമല്ല ഭക്ഷണം വിളമ്പുന്നതില്‍ പങ്ക് ചേരുകയും അവരുടെ പാദങ്ങള്‍ കഴുകുകയും മുറിവുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. മാര്‍ഗരറ്റ് രാജ്ഞിയാണ് സ്കോട്ട്ലാന്‍ഡിന്‍റെ രണ്ടാം മാധ്യസ്ഥ. വിശുദ്ധയുടെ കൈവശമിരുന്ന സുവിശേഷത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബോഡ്ലെയിന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വെയില്‍സിലെ അഫാന്‍ 2. ദക്ഷിണ ഫ്രാന്‍സിലെ ആഫ്രിക്കൂസ് 3. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ഫ്രിക്ക് 4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എല്‍പീഡിയൂസു, മാര്‍സെല്ലൂസ്, എവുസ്റ്റോക്കിയൂസു 5. ലിയോണ്‍സു ബിഷപ്പായിരുന്ന എവുക്കേരിയൂസ് 6. വാന്നെസു ബിഷപ്പായിരുന്ന ഗോബ്രെയിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-13-17:42:12.jpg
Keywords: വിശുദ്ധ മാര്‍ഗരറ്റ്
Content: 3212
Category: 5
Sub Category:
Heading: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
Content: “ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ പാരീസില്‍ വെച്ച് വിശുദ്ധ ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി. 1254-ല്‍ ആല്‍ബെര്‍ട്ട് ജര്‍മ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. കുറച്ച്‌ കാലം അലെക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലിചെയ്ത ഇദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മെത്രാനാക്കി, എന്നിരുന്നാലും രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്ത്‌ തിരിച്ചെത്തി. അവിടെ അദ്ദേഹം ഒരു ഉപദേശകനായും, സമാധാന സംരക്ഷനായും, അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. തന്റെ 87-മത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി. 1931 ഡിസംബര്‍ 11ന് പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. തന്റെ പുസ്തകത്തിന്റെ 21 അദ്ധ്യായങ്ങളോളം അരിസ്റ്റോട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും (അരിസ്റ്റോട്ടില്‍ അക്കലങ്ങളിലാണ് ജെര്‍മ്മനിയില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നത്), ബൈബിളിനെക്കുറിച്ച് പറയുവാനുമായിരുന്നു ചിലവഴിച്ചിരുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹമാണ് കൊളോണിലെ പ്രസിദ്ധമായ പള്ളിയുടെ തറയുടെ പ്ലാന്‍ വരച്ചത്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജര്‍മ്മന്‍ പണ്ഡിതനായ ആല്‍ബെര്‍ട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ് 2. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ് 3. കാഹോഴ്സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ് 4. ഫ്ലോരെന്‍സിലെ എവുജിന്‍ 5. നോളെയിലെ ഫെലിക്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-13-17:49:03.jpg
Keywords: വിശുദ്ധ ആ
Content: 3213
Category: 5
Sub Category:
Heading: വിശുദ്ധ ലോറന്‍സ്‌ മെത്രാൻ
Content: അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ മെത്രാന്റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ വളരെ ക്രൂരമായി ആക്രമിച്ചു. അവിടെ സന്നിഹിതരായവര്‍ മരിക്കത്തക്കവണ്ണം വിശുദ്ധന് മുറിവേറ്റു എന്ന് കരുതിയെങ്കിലും വിശുദ്ധന്‍ കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു. അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലക്കുകയും ഈ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും, അനുകമ്പയും, വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാദ്ധ്യസ്ഥന്‍ എന്ന നിലക്കും വിശുദ്ധന്‍ അറിയപ്പെട്ടിരുന്നു. 1180-ല നോര്‍മണ്ടിയിലെ യൂ (Eu) സ്ഥലത്ത് വച്ച് വിശുദ്ധന്‍ മരണപ്പെടുകയും 1225-ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. . #{red->n->n->ഇതര വിശുദ്ധര്‍ }# 1. യൂട്രെക്ടിലെ ആല്‍ബെറിക് 2. തെയില്‍സിലെ ക്ലെമെന്തിനൂസ് 3. വെയില്‍സിലെ ദിബ്രിസിയൂസ് 4. പാഫ്ലഗോണിയായിലെ ഹൈപാഷിയൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-13-17:51:21.jpg
Keywords: വിശുദ്ധ ലോറന്‍സ്‌
Content: 3214
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി
Content: നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്‍റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്‍പ്പിച്ചു നല്‍കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്‍റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. അവര്‍ക്കു നന്മ ചെയ്യാതിരിക്കയുമില്ല. എല്ലാ മനുഷ്യര്‍ക്കും ദൈവമാതാവിനെ അമ്മയായിട്ട്‌ നല്‍കിയതിനാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈ അമ്മയെ പറ്റി ചിന്തിക്കാന്‍ അവസരമുണ്ട്. എന്തുകൊണ്ടെന്നാല്‍, ഈ ആത്മാവ് ദൈവത്തിനും ഈശോമിശിഹായ്ക്കും ഏറ്റം പ്രിയപ്പെട്ടവരാകയാല്‍ അവരെ ദൈവമാതാവ് ഏറ്റം സ്നേഹിക്കുമെന്നതിനു സംശയമില്ല. അധികം പീഡകള്‍ അനുഭവിക്കുന്ന മക്കളോടു അമ്മമാര്‍ കൂടുതല്‍ സ്നേഹംകാണിക്കുന്നതു പോലെ എല്ലാ തരത്തിലും വേദനകള്‍ അനുഭവിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ദൈവമാതാവ് അധിക ദയയും സ്നേഹവും കാണിക്കുമെന്ന കാര്യത്തില്‍ സംശയമില്ല! ദൈവമാതാവിന്‍റെ മദ്ധ്യസ്ഥം മൂലം ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്ന ആത്മാക്കള്‍ക്ക് ഒരു കണക്കുമില്ല. എങ്കിലും ദൈവനീതിക്കു വിശേഷ പരിഹാരക്കടം തീര്‍ക്കേണ്ടവരായ അനവധി ആത്മാക്കള്‍ ഇനിയും ശുദ്ധീകരണ സ്ഥലത്തില്‍ വേദനപ്പെടുന്നുണ്ട്. ഈ കടത്തിന് ഉത്തരവാദം മനുഷ്യര്‍ ചെയ്യുന്നുണ്ടെങ്കില്‍ അതു ദൈവമാതാവിന് എത്രയും പ്രിയമായിരിക്കും. ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന ആത്മാക്കളുടെ നേര്‍ക്ക് നമുക്കുള്ള ഭക്തിക്കൊത്ത പോലെയായിരിക്കും ദൈവമാതാവിന് നമ്മുടെ നേരെയുള്ള സ്നേഹവും ദയയും. #{red->n->n->ജപം}# ഞങ്ങളുടെ നിത്യ ദൈവമായിരിക്കുന്ന ഈശോയെ, മോക്ഷരാജ്ഞിയായ ദൈവമാതാവിന്‍റെ അപേക്ഷയാല്‍ സകല മോക്ഷവാസികളുടെയും പ്രാര്‍ത്ഥനകള്‍ ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളെ കാത്തുപരിപാലിച്ചു കൊള്ളണമേ. നിത്യായുസ്സിന്‍റെ ശരണത്തോടു കൂടെ മരിച്ചവരുടെ ആത്മാക്കളെ കൃപയോടു കൂടെ കടാക്ഷിച്ച് അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി "പരിശുദ്ധ രാജ്ഞി" എന്ന ജപം ചൊല്ലി പ്രാര്‍ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-13-18:16:54.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3215
Category: 18
Sub Category:
Heading: നോട്ട് ക്ഷാമം: നേർച്ചപ്പെട്ടികൾ തുറന്നിട്ട് സെന്റ് മാർട്ടിൻ ഡി പോറസ് ദൈവാലയം ശ്രദ്ധേയമാകുന്നു
Content: കൊച്ചി: നോട്ടിനു വേണ്ടി നാടു നെട്ടോട്ടമോടിയപ്പോൾ അത്യാവശ്യക്കാർക്കു നിത്യച്ചെലവിനു പണം കണ്ടെത്താൻ പള്ളിയിലെ നേർച്ചപ്പെട്ടി തുറന്നു കൊടുത്തു ഇടവക ശ്രദ്ധേയമാകുന്നു. കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ രണ്ടു നേർച്ചപ്പെട്ടികളാണ് ഇന്നലെ രാവിലെ ജനങ്ങൾക്കായി കൈക്കാരന്‍മാരുടെയും ഇടവക വികാരിയായ ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെയും തീരുമാനത്തെ തുടര്‍ന്നു തുറന്നു കൊടുത്തത്. "നോട്ട് കിട്ടാനില്ലെന്നു സാധാരണക്കാരായ പലരും വന്നു സങ്കടം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എല്ലാവരും ചേർന്നെടുത്തത്"- ഇടവക വികാരിയും സിറോ മലബാർ സഭയുടെ വക്താവുമായ ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. അനേകര്‍ക്ക് ആശ്വാസമായി മാറിയ പുതിയ തീരുമാനത്തെ അഭിനന്ദിച്ചു നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേര്‍ച്ച പെട്ടിയില്‍ നിന്നെടുത്ത പണം കൊണ്ട് അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനും ഉപയോഗിച്ച അനേകര്‍ പ്രദേശത്ത് ഉണ്ട്. എടിഎം കാർഡ് ഇല്ലാത്തവരും നേർച്ചപ്പെട്ടിക്കു മുന്നിലെത്തി. പെട്ടികളിലുണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾക്കു മാത്രം ആവശ്യക്കാരുണ്ടായില്ല. "രാവിലെ ആറിനുതന്നെ നേർച്ചപ്പെട്ടികൾ തുറന്നുവച്ചിരുന്നു. അത്യാവശ്യക്കാർക്ക് തങ്ങൾക്കു വേണ്ട തുകയെടുക്കാം. പിന്നീട് പണം കയ്യിൽ വരുമ്പോൾ നേർച്ചപ്പെട്ടിയിൽ തിരികെ നിക്ഷേപിക്കാം" ട്രസ്റ്റിമാരായ ജോഷി ചിറയത്തിന്റേയും ജിജു വാണികുളത്തിന്റേയും വാക്കുകകളാണിത്. പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളാണ് ഇടവകയുടെ തുറന്ന സഹായത്തെ സ്വീകരിച്ചത്. ബാങ്കുകൾ ഞായറാഴ്ചത്തെ സേവനം അവസാനിപ്പിച്ചപ്പോഴും തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നു തന്നെയിരുന്നു.
Image: /content_image/India/India-2016-11-14-04:19:20.jpg
Keywords:
Content: 3216
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരമെന്ന പേരിൽ മെഴുകുപ്രതിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
Content: വത്തിക്കാന്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നത്. കത്തോലിക്കാ സഭയിൽ നൂറുകണക്കിന് വർഷങ്ങൾക്കു ശേഷവും അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ മൃതശരീരങ്ങൾ കാണുവാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകംപേർ ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് മെഴുകു പ്രതിമയാണെന്ന് ഫാദര്‍ ബെനോ ഒ.എം.ഡി റോമിൽ നിന്നും അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മെഴുകു പ്രതിമയില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പ് കൂടി ഉള്‍പ്പെടുത്തി നിരവധി രാജ്യങ്ങളില്‍ വണക്കത്തിനായി വെച്ചിരിന്നു. മെക്‌സിക്കോയില്‍ തന്നെ 91 രൂപതകളില്‍ ഈ മെഴുകു പ്രതിമ വണക്കത്തിനായി വച്ചിരുന്നു. ഈ സമയത്ത് ആരെങ്കിലും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാം ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയെന്നാണ് കരുതപ്പെടുന്നത്. 2005-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മാര്‍പാപ്പമാരെ സംസ്‌കരിക്കുന്ന പ്രത്യേക സ്ഥലത്താണ് മാര്‍പാപ്പയെ അന്ന് കബറടക്കിയത്. നാമകരണ നടപടികളുടെ ഭാഗമായി 2011-ല്‍ വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കുകയും ശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുകയും ചെയ്തിരുന്നു. കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഡിസ്വൂസിന്റെയും നിരവധി വൈദികരുടെയും, സന്യസ്തരുടെയും അത്മായരുടെയും സാന്നിധ്യത്തിലാണ് വിശുദ്ധന്റെ കല്ലറ വീണ്ടും തുറന്നത്. ബസലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു താഴെയായി, വിശ്വവിഖ്യാത ശില്‍പ്പി മൈക്കലാഞ്ചലോ നിര്‍മ്മിച്ച 'പിയാത്ത' ശില്‍പ്പത്തിനോട് ചേര്‍ന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരം വീണ്ടും അടക്കം ചെയ്തിരിക്കുന്നത്. ആദ്യം സംസ്‌കരിച്ച കല്ലറയുടെ മുകളിലുണ്ടായിരുന്ന മാര്‍ബിള്‍ ഫലകം അദ്ദേഹത്തിന്റെ ജന്മനാടായ പോളണ്ടിലേക്ക് നേരത്തെ കൊണ്ടു പോയിരുന്നു. #{red->n->n->2011-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്ലറ തുറന്നു മൃതശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍}#
Image: /content_image/News/News-2016-11-14-10:41:34.jpg
Keywords: Saint John Paul II, Incorrupt Body , Wooden Coffin,
Content: 3217
Category: 18
Sub Category:
Heading: അപരനോടു കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർത്ഥന: മാർ ചിറ്റിലപ്പിള്ളി
Content: പാലയൂർ: അപരനോടു കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർത്ഥനയെന്നും ദൈവത്തിന്റെ കാരുണ്യം ലഭിച്ചവർ അത് മറ്റുള്ളവർക്കു പകർന്ന് നൽകണമെന്നും ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി. അതിരൂപതയുടെ നേതൃത്വത്തിൽ പാലയൂർ മാർതോമ അതിരൂപത തീർത്ഥാടന കേന്ദ്രത്തിൽ ആരംഭിച്ച കാരുണ്യവാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും അദ്ദേഹം. "മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർഥന. അർഹതയുള്ളവരെ സഹായിക്കാനുള്ള നന്മ നിറഞ്ഞ ഹൃദയമാണ് നമ്മളിൽനിന്ന് ദൈവം ആഗ്രഹിക്കുന്നത്. നമ്മൾ കരുണ കാണിക്കുമ്പോൾ ദൈവം നമ്മളിൽ അവിടുത്തെ കരുണ ചൊരിയും. ദൈവത്തിന്റെ കാരുണ്യം ലഭിച്ചവർ അത് മറ്റുള്ളവർക്കു പകർന്ന് നൽകണം." ബിഷപ്പ് പറഞ്ഞു. തളിയക്കുളത്തിൽ നടത്തിയ സമൂഹ മാമ്മോദീസയോടെയാണ് ശനിയാഴ്ചവരെ നടക്കുന്ന കരുണാവാരത്തിന് തുടക്കമായത്. വിശുദ്ധ കുര്‍ബാനയ്ക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, സഹവികാരി ഫാ. ജസ്റ്റിൻ കൈതാരത്ത് എന്നിവർ സഹകാർമികരായിരുന്നു. ട്രസ്റ്റിമാരായ സി.ടി. ഫിലിപ്പ്, വി.പി. ചാക്കോ, സി.ഐ. രാജു, സി.ജെ. അൽജോ, സെക്രട്ടറിമാരായ സി.കെ. ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, കൺവീനർമാരായ ഷാജു താണിക്കൽ, കെ.ടി. വിൻസന്റ്, സി.എം. ജസ്റ്റിൻബാബു, സി.ജി. ജെയ്സൺ, ജോസ് വടുക്കൂട്ട്, ഇ.എഫ്. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2016-11-14-06:56:19.jpg
Keywords:
Content: 3218
Category: 18
Sub Category:
Heading: കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
Content: കൊച്ചി :കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കാര്‍ഷിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കാര്ഷികോല്പന്നങ്ങള്‍ക്കു ഉല്പാദന ചിലവിനു ആനുപാതികമായി തറവില പ്രഖ്യാപിച്ചു സംഭരിക്കണമെന്ന നേതാക്കളുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബ്ബര്‍വില സ്ഥിരതാഫണ്ട് വിതരണം കാര്യക്ഷമമാക്കണമെന്നും റബര് നൂറ്റിയന്പത് രൂപ വിലക്ക് സംഭരിക്കുവാനും ഇറക്കുമതി ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുവാനും നിയമസഭാ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കര്‍ഷകരെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാതോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ നില നില്‍ക്കുന്ന അംഗീകൃത അഴിമതികള്‍ക്കെതിരെ ജില്ലാ വിജിലന്‍സ് ഡിപ്പാര്‍ട്‌മെന്റിനോട് കര്‍ശന നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടണം, മരുന്ന് മാഫിയകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഔട്ട് ലെറ്റുകള്‍ പ്രാദേശികമായി തുറക്കുക, മദ്യം, മയക്കുമരുന്ന് ഉപഭോഗം കര്ശനമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട് വരുന്ന വ്യാഴം കലര്‍ന്ന പച്ചക്കറികള്‍ ഒഴിവാക്കുന്നതിനും, ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ നടപടി സ്വീകരിക്കണം, തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സംസ്ഥാന ഡയറക്ടര്‍ ഫാ .ജിയോ കടവി, പ്രസിഡന്റ് വി വി അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ .ബിജു പറയന്നിലം, ട്രെഷറര്‍ ജോസുകുട്ടി മാടപ്പിള്ളി ,വൈസ് പ്രെസിഡന്റുമാരായ അഡ്വ ടോണി പുഞ്ചക്കുന്നേല്‍, സ്റ്റീഫന്‍ ജോര്‍ജ്, ഷാജു അലക്‌സ് ,സെക്രെട്ടറിമാരായ സൈജു അക്കര ,ഡേവിസ് തുളുവത്തു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Image: /content_image/India/India-2016-11-14-07:36:05.jpg
Keywords: