Contents

Displaying 3001-3010 of 24987 results.
Content: 3239
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷം സഭാ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവരെയും സ്വാധീനിച്ചതായി ആംഗ്ലിക്കൻ സഭ
Content: ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം സഭാ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവരെയും സ്പര്‍ശിച്ചതായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തുറക്കപ്പെട്ട കരുണയുടെ വാതില്‍ അടയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ജൂബിലി വര്‍ഷം മരുഭൂമിയില്‍ കണ്ടെത്തിയ ജലസമൃദ്ധിക്കു തുല്യമാണെന്ന്‍ അദ്ദേഹം പറഞ്ഞു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്റെ വാക്കുകള്‍ അനുസ്മരിച്ചാണ് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തന്റെ പ്രസംഗം നടത്തിയത്. കാരുണ്യ പ്രവര്‍ത്തികള്‍ക്ക് എതിരായി നില്‍ക്കുന്ന പാപങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും സഭയെ സംരക്ഷിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാണെന്ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. അമ്പതു വര്‍ഷത്തിന് ശേഷം ആഗോള സഭയില്‍ കാരുണ്യം പ്രവഹിക്കുന്ന നടപടിക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം വഹിച്ചു. ഇത് മരുഭൂമിയില്‍ കണ്ടെത്തിയ ജലസമൃദ്ധിക്കു തുല്യമാണ്". "കരുണയുടെ മനോഭാവം നഷ്ട്ടപ്പെട്ട ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഈ സമയത്തു തന്നെ പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളുടെ കാര്യത്തിലും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലുമെല്ലാം നാം മറ്റുള്ളവരോട് കാരുണ്യം കാണിക്കണം. ഇവിടെയെല്ലാം ഇപ്പോള്‍ കരുണ ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്'. അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെ വാതിലിലൂടെ അപ്പുറത്തേക്കു കടക്കുമ്പോള്‍ നാം കാണുന്ന ലോകത്തിന്റെ കാഴ്ചകള്‍ വ്യത്യാസമുള്ളതായി മാറുമെന്നും ആഗ്ലിക്കൻ സഭയുടെ മുഖ്യ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കരുണയുടെ വാതില്‍ അടക്കുന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ വാതിലിന്റെ മുന്നില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിനൊപ്പം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചു. യുകെയിലെ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2016-11-15-14:42:43.jpg
Keywords: Archbishop of Canterbury, Archbishop Welby, Cardinal Vincent Nichols
Content: 3240
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി
Content: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ഭക്തി പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പറഞ്ഞ ന്യായങ്ങള്‍ തക്ക ശക്തിയുള്ളവയായിരുന്നാലും എണ്ണമില്ലാത്ത ക്രിസ്ത്യാനികള്‍ ഇവയെപറ്റി ഗാഢമായി ചിന്തിക്കാത്തതു കൊണ്ട് അവരുടെ കാര്യം തീരെ വിസ്മരിച്ചു കളയുന്നു. ക്ഷന്തവ്യമല്ലാത്ത ഈ മറവി എത്ര കഠിനമായ കൃത്യമാണന്നാണ് ഇപ്പോള്‍ ചിന്തിക്കാന്‍ പോകുന്നത്. ഒരുത്തന്‍ സ്വന്തം ആളുകളെ മറന്ന്‍ അവയുടെ കാര്യം വിചാരിക്കാതിരുന്നതിനാല്‍ അവന്‍ അവിശ്വാസിയെക്കാള്‍ ഹീനനാകുന്നു എന്ന്‍ പൗലോസ് ശ്ലീഹാ പറയുന്നു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ പിതാവായ സര്‍വ്വേശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടു, അവിടുത്തെ പ്രതാപച്ഛായ ധരിച്ചു ദൈവത്തോടുകൂടി മരിച്ചവരും എന്നെന്നും ദൈവത്തോടുകൂടി വാഴുവാന്‍ നിയമിതരും ആയിരിക്കയാല്‍ ഇവര്‍ നമുക്കു അന്യരെന്നു പറയാമോ? നമ്മുടെ കര്‍ത്താവും സഹോദരനുമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യരക്തത്താല്‍ വീണ്ടു രക്ഷിക്കപ്പെട്ടവരും മിശിഹായുടെ അവയവങ്ങളുമായി വേര്‍പിരിയാത്ത വിധത്തില്‍ ഈശോയോടു കൂടി നിത്യമായി എല്ലാവക ഭാഗ്യങ്ങളും അനുഭവിപ്പാന്‍ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ടവരുമായ ഈ ആത്മാക്കളുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്ന് എങ്ങനെ പറയും. സകല ക്രൈസ്തവര്‍ക്കും ദൈവം ഏക പിതാവും ഈശോ മിശിഹാ ഏക രക്ഷിതാവും പരിശുദ്ധ മറിയം ഏകമാതാവും, ജ്ഞാനസ്നാനം ഏക ആത്മീയ മുദ്രയും, തിരുസഭ ഏക തൊഴുത്തും, മോക്ഷഭാഗ്യം ഏക ലക്ഷ്യവുമായിരിക്കുന്നതിനാല്‍ എല്ലാവരും ഏക കുടുംബാംഗങ്ങളും ഏക ശരീരവും ഏക ആത്മാവും പോലെയാണിരിക്കുന്നത്. ആകയാല്‍ മരിച്ചവരുടെ ആത്മാക്കളെ ജീവിച്ചിരുന്ന നമുക്ക് അന്യാത്മാക്കളെന്നു വിചാരിക്കാമോ? അവരെ സഹായിക്കാതെ വിട്ടുപേക്ഷിക്കാമോ? രണ്ടാമത്, ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളുടെ ഇടയില്‍ നിങ്ങള്‍ക്ക് അധിക ബന്ധവും അടുപ്പവുമുള്ള ആത്മാക്കള്‍ വളരെയുണ്ടെന്നുള്ളതിനു സംശയമില്ല. നിങ്ങളുടെ ദേശവാസികള്‍, സ്നേഹിതര്‍, ഉപകാരികള്‍, ഉപദേശികള്‍ ഗുരുക്കള്‍, മെത്രാന്മാര്‍ നിങ്ങള്‍ക്ക് അന്യരാകുന്നു എന്നു പറയാന്‍ കഴിയുമോ? അവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിക്കുന്നതിനുള്ള കടമ നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ ഗുരുക്കളും ഉപദേശികളും നിങ്ങളെ സ്വര്‍ഗ്ഗപാതയില്‍ക്കൂടി നടത്തുന്നതിന് വളരെ ക്ലേശിച്ചിട്ടുള്ളവരാണ്. നിങ്ങളുടെ സംബന്ധക്കാരുടെ സ്നേഹിതരും എല്ലായ്പ്പോഴും ആപത്തിലും സങ്കടത്തിലും നിങ്ങളെ വിട്ടുമാറാതെ നിങ്ങള്‍ക്കെത്രയോ സഹായോപകാരങ്ങള്‍ ചെയ്തിരിക്കുന്നു. അപ്രകാരം തന്നെ നിങ്ങളുടെ തദ്ദേശിയരായ നിങ്ങളെ എത്രയോ സഹായിച്ചിരിക്കുന്നു. ഇവരെല്ലാവരും നിങ്ങള്‍ക്ക് ഏറ്റം സ്വന്തമായിട്ടുള്ളവരെന്നു നിസ്സംശയം പറയാം. അതുകൊണ്ട് അവരുടെ ആത്മാക്കളെ മറക്കാതെ അവരെ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷിപ്പാന്‍ വേണ്ടി സല്‍ക്രിയകള്‍ മൂലം നിങ്ങള്‍ പ്രത്നിക്കേണ്ടത് ആവശ്യമായിരിക്കുന്നു. മൂന്നാമത്, മാതാപിതാക്കന്മാരായി ഏറ്റം അടുത്ത സംബന്ധികളെപ്പോലും അവരുടെ മരണശേഷം പലരും വിസ്മരിച്ചു കളയുന്നു. അവരുടെ ആയുഷ്ക്കാലത്തില്‍ അവര്‍ക്കു ദീനമോ മറ്റേതെങ്കിലും ആപത്തോ നേരിട്ടിരുന്നപ്പോള്‍ അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനു നിങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടും ക്ലേശവും പണച്ചെലവും സഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ അധിക പീഡകളും സങ്കടങ്ങളും അനുഭവിക്കുന്നു എന്ന്‍ അറിഞ്ഞിട്ടും അവര്‍ക്കാശ്വാസവും സന്തോഷവും വരുത്തുവാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? വല്ലതും ചെയ്താലും അത് എത്രയോ തുച്ഛം. നിങ്ങള്‍ വസിക്കുന്ന വീടും അനുഭവിക്കുന്ന വസ്തുക്കളും അവരുടേതാകയാല്‍ ഇവയൊക്കെയും മരിച്ച ഇവരുടെ നാമത്തേയും നിങ്ങള്‍ക്കുള്ള കടമയേയും രാവും പകലും ഇടവിടാതെ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നില്ലയോ? വി.പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നത് പോലെ നിങ്ങള്‍ക്കുള്ളവരുടെ ആത്മാക്കളെ നിരൂപിക്കാതിരുന്നാല്‍ സത്യവേദത്തെ വിട്ടുപേക്ഷിച്ചവരെയും അവിശ്വാസികളേയും കാള്‍ നിങ്ങള്‍ ദുഷ്ടന്മാരും കഠിന ഹൃദയന്‍മാരുമാണെന്നു പറവാനുള്ളതാകുന്നു. ക്രിസ്ത്യാനികളെ! വി പൗലോസ് ശ്ലീഹായുടെ ഈ വാക്യം നിങ്ങളില്‍ നിറവേറാതിരിക്കുവാന്‍ ശുദ്ധീകരിക്കപ്പെടുന്ന സമസ്ത ആത്മാക്കളോടും വിശേഷാല്‍ നിങ്ങളുടെ സംബന്ധക്കാരുടെ ആത്മാക്കളോടും അധികം അലിവായിരുന്ന്, അവരെ ഒരിക്കലും മറക്കാതെ അവര്‍ക്കു വേണ്ടി യഥാശക്തി പ്രയത്നിച്ചു കൊണ്ടു വന്നാല്‍, ഒരു ഭാരമേറിയ കര്‍ത്തവ്യം നിങ്ങള്‍ നിറവേറ്റുകയും തന്മൂലം അനവധി നന്മകള്‍ സമ്പാദിക്കുകയും ചെയ്യും. #{red->n->n->ജപം}# ദയാനിധിയായ ദൈവമേ! ഞങ്ങളുടെ പ്രാര്‍ത്ഥന ദയാപൂര്‍വ്വം കേട്ടരുളണമേ. അങ്ങയെ അറിഞ്ഞു വിശ്വസിച്ച് ഉറപ്പോടുകൂടെ സ്നേഹിച്ചു വരുന്ന ഞങ്ങളുടെ സംബന്ധക്കാരുടേയും സ്നേഹിതരുടെയും ആത്മാക്കള്‍ക്കു വേണ്ടി ഞങ്ങളുടെ ഈ ജപങ്ങള്‍ കൈക്കൊണ്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊള്ളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളുടെ മേല്‍ കൃപയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# സിമിത്തേരിയില്‍ചെന്ന് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് 10 സ്വര്‍ഗ്ഗ. 10 നന്മ. 10 ത്രിത്വ. ചൊല്ലുക {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-15-18:38:11.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3242
Category: 18
Sub Category:
Heading: അപരന് കാഴ്ചയേകാന്‍ ചങ്ങനാശേരി അതിരൂപത: ആർച്ച് ബിഷപ്പും 350 വൈദികരും നേത്രദാന സമ്മതപത്രം കൈമാറി
Content: ചങ്ങനാശേരി: കരുണയുടെ വര്‍ഷം ഈ ഞായറാഴ്ച സമാപിക്കാനിരിക്കെ, നേത്രദാനത്തിന് സന്നദ്ധരായി കൊണ്ട് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും അതിരൂപതയിലെ വൈദികരും. ബംഗളൂരുവിൽ സ്‌ഥാപിതമായ പ്രോജക്ട് വിഷന്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി കൈകോർത്തുള്ള 'ഷെയർ വിഷൻ' എന്ന പദ്ധതിയിലേക്കാണ് നേത്രദാന സമ്മതപത്രം രൂപതാ കൈമാറിയത്. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ മാനേജരും വികാരി ജനറാളുമായ മോൺ. ജോസഫ് മുണ്ടകത്തിലിനു നേത്രദാന സമ്മതപത്രം കൈമാറി നേത്രദാന സംരംഭം ആർച്ച് ബിഷപ്പ് ഉദ്ഘാടനംചെയ്തു. സമ്മേളനത്തിൽ അതിരൂപതയിലെ 350 വൈദികർ പങ്കെടുത്തു സമ്മതപത്രം നൽകി. കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ഷെയർ വിഷൻ പ്രോജക്ടിനും സമ്മേളനത്തിൽ ബിഷപ്പ് തുടക്കമിട്ടു. കാരുണ്യത്തിന്റെ മനോഹരമായ പ്രതീകമാണ് നേത്രദാനമെന്നും കേരളം മുഴുവൻ ഇതു വ്യാപിക്കണമെന്നും ഉദ്ഘാടനം നിർവഹിച്ചു മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സഭയും സ്‌ഥാപനങ്ങളും ഈ ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കാൻ തയാറാകണം. 2015ൽ 2,40,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടങ്കിലും 633 പേർ മാത്രമാണു നേത്രദാനത്തിനു തയാറായതെന്നു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രോജക്ട് വിഷൻ ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം ചൂണ്ടിക്കാട്ടി. 30 ലക്ഷത്തോളം കാഴ്ചവൈകല്യമുള്ളവരാണ് ഇന്ത്യയിൽ ജീവിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി. ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജെയിംസ് പി. കുന്നത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, പബ്ലിക് റിലേഷൻ മാനേജർ പോൾ മാത്യു എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-11-16-04:26:33.jpg
Keywords:
Content: 3243
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ കല്ലറ തുറന്നതു മുതല്‍ അത്ഭുതങ്ങളുടെ പ്രവാഹം; പ്രത്യേക പരിമളം പരക്കുന്നതായും, കാന്തിക വികിരണം ഉണ്ടാകുന്നതായും റിപ്പോര്‍ട്ട്
Content: ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറയുടെ ഉപരിഘടന തുറന്നതിനു പിന്നാലെ, കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' നിരവധി അത്ഭുതങ്ങൾ നടക്കുന്നതായി റിപ്പോര്‍ട്ട്. ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം അവിടുത്തെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിതലത്തെ മാര്‍ബിള്‍ ഫലകം ഒക്ടോബര്‍ മാസം അവസാനമാണ് നീക്കിയത്. വന്‍ ശാസ്ത്രസംഘവും, വിവിധ സഭകളുടെ പുരോഹിതരും ചേർന്നാണ് ക്രിസ്തുവിന്റെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിഘടന തുറത്. ഒരു പ്രത്യേക തരം സുഗന്ധം കല്ലറ തുറന്നപ്പോള്‍ മുതല്‍ പ്രദേശത്ത് പരക്കുകയാണന്ന് അനുഭവസ്ഥര്‍ പറയുന്നു. മറ്റൊരു പ്രത്യേകത ഈ സ്ഥലത്ത് പരക്കുന്ന കാന്തിക വികരണമാണ് (ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്‍). അസ്വാഭാവികമായ പലകാര്യങ്ങളും ശാസ്ത്രസംഘത്തിന്റെ ഉപകരണങ്ങളില്‍ സംഭവിക്കുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റു പല അത്ഭുതങ്ങളും പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ. 1809-ല്‍ കല്ലറയുടെ ഉപരിഘടനയിലെ മാര്‍ബിള്‍ ഫലകം പകുതി തുറന്നപ്പോഴും സമാനമായ പല സംഭവങ്ങളും നടന്നതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. മാധ്യമ പ്രവർത്തകർക്ക് ഇവിടേക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 'ടെറി സെയിന്റ് മാഗസി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി സേവനം ചെയ്യു മാരി ആര്‍മില്ല ബ്യൂലിയിയാണ് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കപ്പെട്ട' ചരുക്കം ചില വ്യക്തികളിൽ ഒരാള്‍. ഇത്തരം റിപ്പോർട്ടുകൾ സത്യമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു. "ക്രിസ്തുവിന്റെ കല്ലറയുടെ അരികിലേക്ക് ഞാന്‍ പോയിരുന്നു. അവിടെ എത്തിയപ്പോള്‍ പ്രത്യേക തരം സുഗന്ധം എനിക്കും അനുഭവപ്പെട്ടു. ഒരു പെര്‍ഫ്യൂമും ഉപയോഗിക്കാതെയാണ് ഞാന്‍ അവിടേക്ക്‌ പോയത്. എന്നിട്ടും ഇതുവരെ അനുഭവിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഒരു പരിമളം എനിക്ക് ഈ പ്രദേശത്തു നിന്നും ലഭിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തി. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' എത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്കൊരു പ്രത്യേകത അനുഭവപെട്ടിരുന്നു. ഇപ്പോൾ ഇതാ എനിക്ക് ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ സ്ഥലത്തേക്ക് വരെ കടന്നു ചെല്ലുവാന്‍ സാധിച്ചിരിക്കുന്നു. മഹാഭാഗ്യമാണിത്, ദൈവത്തിന് സ്തുതി". മാരി ആര്‍മില്ല പറയുന്നു. ഒന്നാം നൂറ്റാണ്ടില്‍ ജൂതന്‍മാര്‍ ഉപയോഗിച്ചിരുന്ന ശവകല്ലറകള്‍ക്ക് സമാനമാണ് ക്രിസ്തുവിന്റെ ശവകല്ലറയും എന്ന കാര്യം ഇതിനോടകം തന്നെ ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞു. പുതിയ പരീക്ഷണങ്ങളും, ഗവേഷണങ്ങളുമെല്ലാം ക്രിസ്തുവിന്റെ കാലഘട്ടത്തെ കുറിച്ചും, അവിടുത്തെ ഉയര്‍പ്പിനെ കുറിച്ചുമുള്ള കൂടുതല്‍ വസ്തുതകള്‍ വെളിവാക്കുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2016-11-16-11:12:24.jpg
Keywords: ക്രിസ്തുവിന്റെ കല്ലറ, തിരുകച്ച
Content: 3244
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി
Content: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, "പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ." "എന്‍റെ മക്കളെ! എന്‍റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില്‍ പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍ രാപകല്‍ പ്രയത്നിച്ചു വന്നില്ലയോ? നിങ്ങള്‍ അനുഭവിക്കുന്ന സമസ്തവും ഞാന്‍ തേടിവച്ചിട്ടുള്ളതാണല്ലോ. നിങ്ങളുടെ നേരെയുണ്ടായിരുന്ന എന്‍റെ ക്രമാതീതമായ സ്നേഹം എന്‍റെ കഷ്ടപ്പാടിനെ വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ എന്നെ മറന്നു കളഞ്ഞല്ലോ". ഇതേ രീതിയില്‍ തന്നെയുള്ള ഒരപ്പന്റെ ദുഃഖത്തെ ബാക്കിയുള്ള ആത്മാക്കളും ആവര്‍ത്തിക്കുന്നു. മക്കള്‍ മാതാപിതാക്കന്മാരോടും, ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും, സഹായം അപേക്ഷിക്കുന്നു. ജീവിതകാലത്തില്‍ ഇവരുമായി കൂടിക്കഴിഞ്ഞിട്ടുള്ളതിന്‍റെ സ്മരണ ഇവരുടെ മരണാനന്തരം നാം വിസ്മരിച്ചു കളയുന്നത് നന്ദിഹീനമായ പ്രവൃത്തിയാണ്‌. ഇവര്‍ നിസ്സഹായരായി ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിക്കുന്നു. ഇപ്പോള്‍ അല്ലയോ അവരുടെ നേരെയുള്ള നമ്മുടെ സ്നേഹം മുഖ്യമായി അനുഭവിക്കേണ്ടത്. അതിനാല്‍ ഓരോരുത്തരും അവനവന്‍റെ അന്തസ്സിനും കടത്തിനും ഒത്തപോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതില്‍ സദാ ഉത്സാഹമുള്ളവരായിരിക്കുവിന്‍. #{red->n->n->ജപം}# ദയാശീലനും കാരുണ്യവാനുമായ ഈശോയേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍‍പാര്‍ത്ത്, അവരുടെ സകല പാപങ്ങളെയും പൊറുത്തു കൊള്ളണമേ. ഈ ആത്മാക്കളെല്ലാം ശുദ്ധീകരണസ്ഥലത്തില്‍ നിന്നും പുറപ്പെട്ടു നിത്യായുസ്സായ അങ്ങേപ്പക്കല്‍ വന്നു ചേരുവാന്‍ കൃപ ചെയ്യണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# നമ്മള്‍ അറിയുന്നതോ അറിയാത്തതോ ആയ അനേകരുടെ മരണദിവസമാണ് ഇന്ന്‍. അവര്‍ക്കുവേണ്ടി 5 സ്വര്‍ഗ്ഗ. 5 നന്മ. 5 ത്രിത്വ. ചൊല്ലി സമര്‍പ്പിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2020-11-17-08:15:23.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3245
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ചു; വ്യാജ വാര്‍ത്ത ട്രംപിന് ഗുണകരമായെന്നും വിലയിരുത്തല്‍
Content: വാഷിംഗ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന വ്യാജ വാര്‍ത്ത അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ചലനമുണ്ടാക്കിയതായി പഠനം. തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെ പിന്‍തുണയ്ക്കുന്ന തരത്തില്‍ മാര്‍പാപ്പ പ്രസ്താവന നടത്തിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നു. മാർപാപ്പ തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്‍തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട്, "മതിലുകള്‍ നിര്‍മ്മിക്കുന്നത് ക്രൈസ്തവ വിശ്വാസികള്‍ക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല" എന്ന പ്രതികരണം മാത്രമായിരുന്നു പാപ്പ നടത്തിയിരുന്നത്. എന്നാല്‍, ചില ഓണ്‍ ലൈന്‍ ന്യൂസ് സൈറ്റുകളില്‍ തികച്ചും വ്യത്യസ്തമായ വാര്‍ത്തകളാണ് വന്നത്. പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന തരത്തിലായിരുന്നു ഇതിന്റെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വാര്‍ത്ത പ്രചരിപ്പിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പോലും ഇത് സ്വാധീനിച്ചു. കത്തോലിക്ക വിശ്വാസികളില്‍ അധികം പേരും ട്രംപിനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പിന്നീട് പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളും തെളിയിച്ചിരുന്നു. പാപ്പയുടെ പിന്‍തുണ ട്രംപിനാണെന്ന വ്യാജ വാര്‍ത്തയുടെ സ്വാധീനമായിരിക്കാം ഇതെന്നും നിരീക്ഷകര്‍ കരുതുന്നു. ഫേസ്ബുക്കില്‍ വരുന്ന വാര്‍ത്തകളുടെ വിശ്വാസ്യത 99 ശതമാനമാണെന്ന് ഫേസ്ബുക്കിന്റെ സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പരസ്യത്തിലൂടെ ഭീമമായ വരുമാനം ഉണ്ടാക്കുവാന്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന കാര്യവും അദ്ദേഹം തള്ളികളഞ്ഞിരുന്നില്ല. ടൈംസ് ന്യൂസ് പേപ്പറിന്റെ റെഡ് ബോക്‌സ് ഇമെയില്‍ സംവിധാനത്തിന്റെ എഡിറ്റര്‍ മാറ്റ് കോര്‍ളി പറഞ്ഞ വാചകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. "ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും എന്തെങ്കിലും പറഞ്ഞാല്‍ അതാണ് ശരിയെന്ന് ഒരു കൂട്ടം ആളുകള്‍ വിശ്വസിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണച്ചു എന്ന വ്യാജ വാര്‍ത്തയിലും ഇതു തന്നെയാണ് സംഭവിച്ചത്. മാര്‍പാപ്പയുടെ വാക്കുകള്‍ വലിയ വിശ്വാസത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുക", മാറ്റ് കോര്‍ളി പറഞ്ഞു.
Image: /content_image/News/News-2016-11-17-07:26:00.jpg
Keywords:
Content: 3246
Category: 6
Sub Category:
Heading: സ്നേഹത്തിന്റെ വെളിവാക്കപ്പെടല്‍
Content: "ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1യോഹ 4:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 17}# എന്റെ ആദ്യത്തെ ചാക്രികലേഖനത്തില്‍ ഞാന്‍ പ്രകടിപ്പിച്ച ഒരു ചിന്ത നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. "സ്നേഹം കൂടാതെ മനുഷ്യന് ജീവിക്കാന്‍ കഴിയുകയില്ല. സ്നേഹം വെളിവാക്കപ്പെട്ട് കിട്ടിയില്ലെങ്കില്‍ അത് അനുഭവിക്കുകയും സ്വന്തമാക്കുകയും ചെയ്തില്ലെങ്കില്‍ സ്വയം മനസ്സിലാക്കുവാന്‍ സാധിക്കാത്ത, അര്‍ത്ഥശൂന്യമായ ഒരു ജീവിയായി അവന്‍ അവശേഷിക്കുന്നു." പ്രത്യേക കടമകളും പ്രതീക്ഷകളും, വ്യക്തിവികാസവും യഥാര്‍ത്ഥ സന്തോഷപ്രാപ്തിയും നിറഞ്ഞു നില്‍ക്കുന്ന യൗവ്വനകാലത്താണ് സ്നേഹം അധികമായി ആവശ്യമുള്ളത്. സുഖലോലുപതാ നൈമിഷികമായ സംത്യപ്തിയാണ് നല്കുന്നതെന്നും, അത് ആത്മാവില്‍ ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും, നമ്മുക്ക് അറിയാം. നിസ്സഹകരണത്തിന്റെയും അവിശ്വാസത്തിന്റെയും ദൈവനിഷേധമായ പ്രവര്‍ത്തനങ്ങളുടെയും പരിണിത ഫലം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനായി ഏകജാതനായ പുത്രനെ നല്കുവാന്‍ തക്കവണ്ണം നമ്മെ സ്നേഹിച്ച പിതാവിന്റെ സാന്നിദ്ധ്യം നമ്മെ അവനുമായി രമ്യപ്പെടുത്തി. ഈ ഒരു ബോധ്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാകണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.86) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image:
Keywords: സ്നേഹത്ത
Content: 3247
Category: 1
Sub Category:
Heading: അല്‍മായര്‍ക്ക് ദൈവശാസ്ത്രപഠനത്തിന് അവസരമൊരുക്കി കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത
Content: ബ്രിട്ടന്‍: ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം നാളെ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉത്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെയും തലശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും' സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്റ്ററും കോഴ്‌സിന് നേതൃത്വം നല്‍കുന്നതും. രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സ് (ബി എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് 2 / പി.ഡി.സി), രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് (എം.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയറിന്റെ അംഗീകാരവും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, ആരാധനാക്രമം എന്നിവ പ്രധാന പഠന വിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐച്ഛികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും. പഠിതാക്കളുടെ സൗകര്യാര്‍ത്ഥം 'ഓണ്‍ലൈന്‍' ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്‌ളാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയങ്ങളും ആധികാരമായി പ്രതിപാദിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ലഭ്യമായിരിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവ ശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമായാണ്. സഭയെ കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംപ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 07846554152
Image: /content_image/News/News-2016-11-18-10:52:06.jpg
Keywords:
Content: 3248
Category: 1
Sub Category:
Heading: ഇസ്ലാമിക ഭീകരവാദം മതസ്വാതന്ത്ര്യത്തിന് വന്‍വെല്ലുവിളിയാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്
Content: റോം: ലോകമെമ്പാടും മതസ്വാതന്ത്ര്യം വന്‍ വെല്ലുവിളി നേരിടുകയാണെന്ന് 'ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രശ്‌നങ്ങളും, രാഷ്ട്രീയമായ കടന്നുകയറ്റവും, ഏകമതം എന്നതിനെ അടിച്ചേല്‍പ്പിക്കുന്ന ചില രാജ്യങ്ങളുടെ നിലപാടും മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനുള്ള കാരണങ്ങളാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ജൂണ്‍ മാസം മുതല്‍ 2016 ജൂണ്‍ വരെയുള്ള വിവിധ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മതസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 'ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ടിരിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഇസ്ലാമിക തീവ്രവാദമാണ് മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മതത്തിന്റെ തന്നെ പേരിലാണ് ഈ രാജ്യങ്ങളില്‍ അരാചകത്വം നിറഞ്ഞാടുന്നതെന്നതാണ് ഈ മേഖലയിലെ പ്രത്യേകത. നിയമത്തെ അട്ടിമറിക്കുകയും, മറ്റെല്ലാ വിശ്വാസങ്ങളേയും തുടച്ചു നീക്കുകയുമാണ് ഇത്തരക്കാരുടെ പ്രവര്‍ത്തന ശൈലി. ഇസ്ലാമിക തീവ്രവാദത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചു രാജ്യങ്ങള്‍ എന്ന രീതിയില്‍ കണക്കുകള്‍ എടുത്താല്‍ തന്നെ ഇവയില്‍ ഒരു രാജ്യത്തെങ്കിലും ഇസ്ലാമിക ഭീകരവാദികള്‍ ആക്രമണം നടത്തുന്നു. സ്വിറ്റ്സര്‍ലാന്‍ഡും, ഓസ്‌ട്രേലിയായും, പതിനേഴില്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങളും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പലവട്ടം ഇരയായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ലോകത്തിന്റെ വിവിധ കോണുകളിലും ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ശക്തമാണെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ അധികവും നടക്കുന്നത്. സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതിന് ഇസ്ലാമിക ഭീകരവാദം വലിയ പങ്കാണ് വഹിച്ചത്. ഐഎസ് തീവ്രവാദികളുടെ തടവറയില്‍ കഴിയേണ്ടി വരികയും, പിന്നീട് അവിടെ നിന്നും സാഹസികമായി രക്ഷപെടുകയും ചെയ്ത ഫാദര്‍ ജാക്വസ് മൊറാള്‍ഡിന്റെ വാക്കുകളും ചര്‍ച്ച് ഇന്‍ നീഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. "മത സ്വാതന്ത്ര്യമെന്നത് ജീവിതവും മരണവും എന്നതു പോലെ വ്യക്തമായ വേര്‍ത്തിരിവ് ആവശ്യമുള്ള ഒരു വസ്തുതയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മതം നമ്മേ പലതും പഠിപ്പിക്കുന്നു. സ്‌നേഹിക്കുവാനും, ക്ഷമിക്കുവാനും, അപരനെ ബഹുമാനിക്കുവാനും എല്ലാ മതങ്ങളും പറയുന്നുണ്ട്. എന്നാല്‍ ചിലര്‍ മതത്തെ കൂട്ടുപിടിച്ച് ചില രാജ്യങ്ങളില്‍ നടത്തുന്നത് വ്യക്തമായ വംശഹത്യയാണ്. ക്രൈസ്തവ വിശ്വാസികളെ ഇവിടെ നിന്നും തുടച്ചു നീക്കുവാനാണ് അവരുടെ ശ്രമം. ഇതു നിര്‍ഭാഗ്യകരമായ അവസ്ഥയാണ്". റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ചിരിക്കുന്ന ഫാദര്‍ ജാക്വസ് മൊറാള്‍ഡിന്റെ വാക്കുകളാണിത്. മതങ്ങളുടെ വൈവിധ്യമാണ് സംസ്‌കാരങ്ങളുടെ സമൃദ്ധിയെന്നും ഫാദര്‍ ജാക്വസ് മൊറാള്‍ഡ് അഭിപ്രായപ്പെടുന്നുണ്ട്. മതങ്ങള്‍ നേരിടുന്ന വെല്ലുവിളി ഇസ്ലാമിക ഭീകരവാദം എന്ന ഒറ്റ വിഷയം കൊണ്ട് അവസാനിക്കുന്നില്ല. ഒരു രാജ്യത്ത് പ്രബലമായ ഒരു മതം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ മതം മറ്റു മതങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് മതവൈവിധ്യത്തിന് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നം. ഇതിന്റെ ഉദാഹരണമായി 'ചര്‍ച്ച് ഇന്‍ നീഡ്' ചൂണ്ടി കാണിക്കുന്നത് ഭാരതം, പാക്കിസ്ഥാന്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളാണ്. ഭാരതത്തിലെ പ്രബലമായ ഹിന്ദുമതം മറ്റു മതങ്ങളുടെ വളര്‍ച്ചയെ തടുക്കുന്നു. സമാന രീതിയില്‍ പാക്കിസ്ഥാനില്‍ ഇസ്ലാം മതവും ബര്‍മയില്‍ ബുദ്ധമതവും മറ്റു മതങ്ങളെ എതിര്‍ക്കുകയും അവരുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 38 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം തീവ്രമായ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇതില്‍ തന്നെ 23 രാജ്യങ്ങളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ മതവിശ്വാസികള്‍ക്ക് സൃഷ്ടിക്കുന്നു. ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 23 രാജ്യങ്ങളിലെ 12 രാജ്യങ്ങളിലും മതവിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തുന്നത് സര്‍ക്കാര്‍ സംവിധാനമാണ്. ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതങ്ങളെ അടിച്ചമര്‍ത്തുന്നു. ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കുന്നതും, വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതും നിരന്തര സംഭവങ്ങളാണ്. 78 അടിയില്‍ കൂടുതല്‍ ഉയരമുള്ള ദേവാലയങ്ങള്‍ പണിയുവാനും, കെട്ടിടത്തിനു മുകളില്‍ കുരിശ് സ്ഥാപിക്കുവാനും ചൈനയില്‍ വിലക്കുണ്ട്. ഈജിപ്റ്റ്, ഭൂട്ടാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കന്‍ നാടുകളിലും മുമ്പുണ്ടായിരുന്നതിലും താഴെയാണ് ഇപ്പോഴുള്ള മതസ്വാതന്ത്ര്യമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Image: /content_image/News/News-2016-11-17-12:34:37.jpg
Keywords: religion,freedom,in,world,church,report
Content: 3249
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന മധ്യേ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് മൂന്നു ക്രൈസ്തവരെ ഇറാനിലെ കോടതി 80 ചാട്ടയടിക്ക് വിധിച്ചു
Content: ടെഹ്‌റാന്‍: വിശുദ്ധ കുര്‍ബാന മധ്യേ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് മൂന്നു ക്രൈസ്തവ വിശ്വാസികള്‍ക്ക് 80 ചാട്ടയടി നല്‍കുവാന്‍ ഇറാനിലെ ഷരിയ കോടതി വിധിച്ചു. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവരായി മാറിയ യാസര്‍ മോസിബ്‌സായഹ്, ഷാഹബ് ഫദായി, മുഹമ്മദ് റിസ ഒമിദി എന്നിവരെയാണ് മുസ്ലീം കോടതി ശിക്ഷിച്ചത്. മൂവരേയും പരസ്യമായി 80 ചാട്ടയടിക്ക് വിധേയരാക്കുവാനാണ് ഷരിയ കോടതി വിധിച്ചിരിക്കുന്നത്. ഇറാനിലെ റാഷ്ദ് എന്ന പ്രദേശത്ത് വീട്ടില്‍ നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേ വീഞ്ഞ് ഉപയോഗിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വീഞ്ഞ് ഒരു ലഹരിയുള്ള വസ്തുവാണെന്നും, ഇറാനിലെ നിയമപ്രകാരം ഇത് ഉപയോഗിക്കുവാന്‍ പാടില്ലെന്നുമാണ് പോലീസ് പറയുന്നത്. ക്രിസ്തു, തന്റെ അന്ത്യത്താഴ വേളയില്‍ കാണിച്ചു തന്ന മാതൃകയനുസരിച്ചാണ് ക്രിസ്ത്യാനികൾ വിശുദ്ധ കുര്‍ബാന മധ്യേ വീഞ്ഞ് ഉപയോഗിക്കുന്നത്. ഈ വീഞ്ഞ് ദിവ്യബലിയിൽ വൈദികന്റെ പ്രാർത്ഥനയിലൂടെ ഈശോയുടെ തിരുരക്തമായി മാറുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്‍തുടരുന്ന രീതിയാണിത്. ഇതില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇത്തരം വസ്തുകള്‍ നിലനില്‍ക്കേയാണ് മുടന്തന്‍ ന്യായങ്ങളും, നിയമവും പറഞ്ഞ് ക്രൈസ്തവ വിശ്വാസികളെ ചാട്ടയടിക്ക് ഇറാനിലെ മുസ്ലീം മതകോടതി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരെ വിശുദ്ധ കുര്‍ബാന മധ്യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാള്‍ മൂവരേയും വിചാരണ നടത്തുവാനെന്ന പേരില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴുള്ള 80 ചാട്ടയടി. ഇറാനിലെ പൗരന്‍മാര്‍ക്ക് അവരുടെ സ്വന്തം വിശ്വാസത്തില്‍ ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു നല്‍കണമെന്ന് ക്രിസ്ത്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റോബിന്‍സണ്‍ ആവശ്യപ്പെട്ടു. "എന്തുകൊണ്ടാണ് ഇറാനില്‍ ക്രൈസ്തവര്‍ക്ക് മാത്രം ചാട്ടയടി എല്ലായ്‌പ്പോഴും ഏല്‍ക്കേണ്ടി വരുന്നത്. പൗരന്‍മാര്‍ക്ക് സ്വന്തം വിശ്വാസം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിച്ചു നല്‍കണം. ശിക്ഷിക്കപ്പെട്ട മനുഷ്യര്‍ അവരെ തന്നെ ക്രൈസ്തവര്‍ എന്ന് വിളിക്കുവാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വന്തം തെരഞ്ഞെടുപ്പിനെ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്", പോള്‍ റോബിന്‍സണ്‍ പറഞ്ഞു. കണക്കുകള്‍ പ്രകാരം 108 ഇറാനി ക്രൈസ്തവരെയാണ് വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം അറസ്റ്റ് ചെയ്തത്. ഇവരില്‍ 90 പേരെയും പരസ്യമായ ചാട്ടയടിക്ക് മതകോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. സാധാരണ രീതിയില്‍ ആരോഗ്യവാനായ ഒരു മനുഷ്യന്‍ 7 മുതല്‍ 10 ചാട്ടയടി ശരിരത്തില്‍ പതിക്കുമ്പോള്‍ തന്നെ കുഴഞ്ഞു വീഴും. ഒരു വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുവാനായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികൾ നിരവധി പീഡനങ്ങളാണ് ഏൽക്കേണ്ടിവരുന്നത്. വിശുദ്ധ കുർബ്ബാനയിലെ ഈശോയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് അവിടുത്തെ തിരുശരീരം ഭക്ഷിക്കുവാനും തിരുരക്തം പാനം ചെയ്യുവാനും ജീവൻ പോലും പണയപ്പെടുത്തി ഇക്കൂട്ടർ ദിവ്യബലിയിൽ പങ്കെടുക്കുന്നത്. ഇവർ ഏറ്റെടുക്കുന്ന ത്യാഗങ്ങൾ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾക്ക് എക്കാലവും പ്രചോദനമായിരിക്കും.
Image: /content_image/News/News-2016-11-17-10:50:50.jpg
Keywords: holy mass