category_id | News |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ആകാശത്തു നിന്നും മാത്രം കാണുവാന്‍ സാധിക്കുന്ന സെല്‍റ്റിക് കുരിശിന്റെ രൂപം ഐര്‍ലെന്റില്‍; ഈ വിസ്മയം തീര്‍ത്തത് അന്തരിച്ച ഫോറസ്റ്റര്‍ ലിയാം എമറി |
Content | ഡെറി സിറ്റി: ഐര്‍ലെന്‍ഡിലെ എമറാള്‍ഡ് എന്ന ചെറു ദ്വീപില്‍ ഒരു കുരിശുണ്ട്. ആകാശത്തു നിന്നും വീക്ഷിക്കുന്നവര്‍ക്ക് മാത്രം കാണുവാന്‍ സാധിക്കുന്ന ഒരു കുരിശ്. സാധാരണ തടിയിലും മറ്റു ലോഹങ്ങളിലും നിര്‍മ്മിക്കാറുള്ള ക്രൂശിനെ, മരങ്ങളുടെ ക്രമീകൃതമായ പ്രത്യേക വളര്‍ച്ചയിലൂടെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡെറി സിറ്റി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സെല്‍റ്റിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ ക്രൂശിനെ വ്യക്തതയോടെ ആകാശത്തു നിന്നും കാണുവാന്‍ സാധിക്കും.
2010-ല്‍ ഒരു അപകടത്തെ തുടര്‍ന്ന് മരിച്ചുപോയ ലിയാം എമറിയെന്ന ഫോറസ്റ്ററാണ് പ്രകൃതിയുടെ ഈ ക്രൂശിനെ നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രയത്‌നിച്ചത്. കടുംപച്ച നിറത്തിലെ ഇലകളുള്ള മരങ്ങളുടെ ഇടയില്‍, അതിലും നിറം കുറഞ്ഞ പച്ച ഇലകളുള്ള മരം നട്ടുപിടിപ്പിച്ചാണ് ക്രൂശിന്റെ രൂപം ലിയാം എമറി സൃഷ്ടിച്ചത്. 328 അടി നീളവും 230 അടി വീതിയുമുണ്ട് ലിയാം എമറി നിര്‍മ്മിച്ച ഈ ക്രൂശിന്.
പ്രശസ്ത ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധനായ ഗ്യാരത്ത് ഓസ്റ്റിന്റെ നിരീക്ഷണത്തില്‍ ലിയാം എമറിയ് നിര്‍മ്മിച്ച സെല്‍റ്റിക് ക്രൂശ് ഒരു ഉദ്യാന അത്ഭുതമാണ്. ഒരു ഉദ്യാനത്തെ എഞ്ചിനിയറുടെ മികവോടെയാണ് ലിയാം എമറിയ് ഒരുക്കിയെടുത്തിരിക്കുന്നതെന്നും ഗ്യാരത്ത് ഓസ്റ്റിന്‍ അഭിപ്രായപ്പെടുന്നു. 2010-ല്‍ ലിയാം എമറിയ് ഇഹലോക വാസം വെടിഞ്ഞെങ്കിലും, അദ്ദേഹം നിര്‍മ്മിച്ച ഈ ഉദ്യാന അത്ഭുതം 60 മുതല്‍ 70 വര്‍ഷം വരെ ഭൂമിയില്‍ ഇതെ പോലെ മനോഹരമായി നിലനില്‍ക്കും.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-11-19 00:00:00 |
Keywords | In,Ireland,a,Celtic,cross,grows,in,a,forest |
Created Date | 2016-11-19 15:11:57 |