category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം ഇന്ന്‍
Contentകൊച്ചി: ആഫ്രിക്കയിലെ നോർത്ത് അങ്കോളയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വൈദികൻ ഫാ. റോയി മൂത്തേടത്തിന്റെ (32) മൃതസംസ്കാരം ഇന്നു നടക്കും. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു പന്ത്രണ്ടുവരെ ആലുവ കുന്നംപുറത്തുള്ള റൊഗേഷനിസ്റ്റ് സന്യസ്തസഭയുടെ പ്രൊവിൻഷ്യൽ ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണിയോട് കൂടി മൃതശരീരം ഫാ.റോയിയുടെ ജന്മനാടായ ഉദയംപേരൂരില്‍ എത്തിക്കും. തുടര്‍ന്നു 3 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. എറണാകുളം ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്കു ബിഷപ്പ് മാർ തോമസ് ചക്യത്ത് മുഖ്യകാർമികത്വം വഹിക്കും. കഴിഞ്ഞ വ്യാഴാഴ്ച സംസ്കാരം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും വിമാനത്താവളത്തിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകുകയായിരുന്നു. കഴിഞ്ഞ എട്ടാം തീയതി (8/11/2016) രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായി ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് ഫാ.റോയി മൂത്തേടത്ത് അപകടത്തില്‍ മരണപ്പെട്ടത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂർ മൂത്തേടത്ത് തോമസ്–കൊച്ചുറാണി ദമ്പതികളുടെ മകനാണു ഫാ. റോയ് മൂത്തേടത്ത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-19 00:00:00
Keywords
Created Date2016-11-19 10:43:02