Contents
Displaying 3081-3090 of 24987 results.
Content:
3324
Category: 1
Sub Category:
Heading: ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മരണത്തെയും അന്തിമ വിധിയെയും ഭയപ്പെടേണ്ടി വരില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെട്ട് വിശ്വസ്തതയോടെ ജീവിക്കുന്നവര്‍ക്ക് മരണവും, അന്തിമ വിധിയും ഭയത്തോടെ നോക്കി കാണേണ്ട വരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡോമസ് സാന്ത മാര്‍ത്തയിലെ ചാപ്പലില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. കര്‍ത്താവ് നമുക്ക് ദാനമായി നല്‍കിയ വിവിധ താലന്തുകളെ, എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് അവന്‍ നമ്മോട് ഒരുനാള്‍ തീര്‍ച്ചയായും ചോദിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "മരണത്തെ കുറിച്ചും, അന്തിമ വിധി ദിവസത്തെ കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്. ക്രിസ്തു എത്രയോ നല്ല ദാനങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്നു. ഇവയെല്ലാം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് ഒരു ദിവസം അവിടുന്ന് നമ്മോടു തീര്‍ച്ചയായും ചോദിക്കും. മരണത്തോളം നാം വിശ്വസ്തരായിരിക്കണം. വിശ്വസ്തര്‍ക്കുള്ള ജീവന്റെ കീരിടം കര്‍ത്താവ് നമ്മേ തീര്‍ച്ചയായും ധരിപ്പിക്കും. എന്നാല്‍, ഇത്തരമൊരു വിശ്വാസമില്ലാത്ത പലരേയും ഞാന്‍ കണ്ടിട്ടുണ്ട്". മാര്‍പാപ്പ പറഞ്ഞു. തന്റെ ബാല്യകാലത്ത് വേദപാഠ ക്ലാസില്‍ ഉണ്ടായ അനുഭവവും പാപ്പ വിശുദ്ധ ബലിക്ക് എത്തിയവരോട് പങ്കുവച്ചു. "ബാല്യത്തില്‍ ആയിരുന്നപ്പോള്‍ വേദപാഠ ക്ലാസ്സുകളില്‍ അധ്യാപകര്‍ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന നാലു വാക്കുകളുണ്ടായിരുന്നു. മരണം, ന്യായവിധി, നരകം, നിത്യത എന്നിവയായിരിന്നു അവ. എന്നാല്‍, ചില കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുവാന്‍ അധ്യാപകരും വൈദികരും വെറുതെ പറയുന്നതാണെന്ന് വിശ്വസിച്ചിരുന്നു". "എന്നാല്‍ വൈദികര്‍ ഇത്തരം കുട്ടികളെ വീണ്ടും ഉപദേശിക്കുകയും, സത്യം അവര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നുണ്ടെന്നും, അവനെ കുറിച്ച് നിങ്ങള്‍ മറന്നു പോയാല്‍ അവിടുന്ന് നിങ്ങളില്‍ നിന്നും ദൂരേയ്ക്കു മാറി പോകുമെന്നും വൈദികര്‍ വിശദീകരിച്ചു. ദൈവം ദൂരേയ്ക്ക് മാറുന്ന സ്ഥലത്ത് നിത്യതയില്ല. അവിടെ അപകടമാണുള്ളതെന്ന് കുട്ടികള്‍ക്ക് വൈദികര്‍ വീണ്ടും ഉപദേശിച്ചു നല്‍കി". പാപ്പ വിശദീകരിച്ചു. ദൈവ വചനമാകുന്ന വിത്തുകള്‍ നാം കേള്‍ക്കുമ്പോള്‍ അവ ഹൃദയ വയലുകളില്‍ വിതയ്ക്കപ്പെടണമെന്നും, എങ്കില്‍ മാത്രമേ നിത്യതയിലേക്ക് നമ്മേ നയിക്കുന്ന സല്‍ഫലങ്ങളായി അവ മുളയ്ക്കുകയുള്ളുവെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "അന്തിമ വിധി ദിവസം നാം ദൈവത്തോട് പറയണം. കര്‍ത്താവേ ഞാന്‍ നിരവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ വിശ്വസ്തനായി ജീവിക്കുവാന്‍ പരമാവധി പരിശ്രമിച്ചു. കര്‍ത്താവേ നീ കാരുണ്യമുള്ളവനാണല്ലോ. എന്നോട് കൃപയുണ്ടാകേണമേ". ഈ വാക്കുകള്‍ പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-11-23-11:27:47.jpg
Keywords: Death,final,judgement,fransis,mar,papa,message

3325
Category: 18
Sub Category:
Heading: പരിശുദ്ധ വ്യാകുലമാതാവിന്‍റെ ബസിലിക്ക തിരുനാൾ ആഘോഷം 25 മുതൽ
Content: തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രങ്ങളിലൊന്നായ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ബസിലിക്ക പ്രതിഷ്ഠാ തിരുനാൾ 25, 26, 27, 28 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആത്മീയ നവീകരണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൂട്ടായ്മയുടെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും ആഘോഷമാണ് ഈ വർഷത്തെ ബസിലിക്ക തിരുനാളെന്നു റെക്ടർ ഫാ. ജോർജ് എടക്കളത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. 25നു രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. വർഗീസ് കൂത്തൂർ കാർമികത്വം വഹിക്കും. 26നു വിവിധ കുടുംബസമ്മേളന യൂണിറ്റുകളിൽനിന്നുള്ള വ്യാകുലം അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി ബസിലിക്കയിൽ സമാപിക്കും. തിരുനാൾദിനമായ 27നു രാവിലെ പത്തിനു നടത്തുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 4.30നു ബസിലിക്കയിൽ നിന്ന് ലൂർദ്ദ് കത്തീഡ്രലിലേക്കു ജപമാലപ്രദക്ഷിണം ആരംഭിക്കും. 6.30ന് ലൂർദ്ദ് കത്തീഡ്രലിൽ നിന്ന് വ്യാകുലം എഴുന്നള്ളിപ്പ്. തുടർന്നുനടത്തുന്ന ആഘോഷമായ പാട്ടുകുർബാനയിൽ മാർ പ്രിൻസ് പാണേങ്ങാടൻ സന്ദേശം നൽകും. പതിനഞ്ച് കുടുംബകൂട്ടായ്മകളിൽനിന്നുള്ള വ്യാകുലം, അമ്പ് എഴുന്നള്ളിപ്പും തിരുനാൾ ദിനത്തിലെ ജപമാല പ്രദക്ഷിണവും ലൂർദ്ദ് കത്തീഡ്രലിൽ നിന്ന് ബസിലിക്കയിലേക്കു വിവിധ വാദ്യമേളങ്ങളോടും അലങ്കരിച്ച തേരോടും കൂടിയ വ്യാകുലം എഴുന്നള്ളിപ്പും വിവിധ വ്യാപാര കേന്ദ്രങ്ങളിൽനിന്നും വ്യാപാരികളുടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പും തൃശൂരിന്റെ സാംസ്കാരിക മതസൗഹാർദ കൂട്ടായ്മയെ വിളിച്ചോതുന്നതാണ്. തിരുനാളിനോടനുബന്ധിച്ച് പത്തുലക്ഷം രൂപയിലധികം സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിഭാവനം ചെയ്തിട്ടുണ്ടന്നു വികാരി വ്യക്‌തമാക്കി. തിരുനാളിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് എൽഇഡി വൈദ്യുത ദീപങ്ങളാൽ അലംകൃതമായ ദേവാലയവും ബൈബിൾ ടവറും ശ്രദ്ധേയമാകും.
Image: /content_image/India/India-2016-11-23-11:34:20.jpg
Keywords:

3326
Category: 1
Sub Category:
Heading: ഇസ്ലാം മതത്തിനു ഐഎസിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന വാദം തെറ്റ്: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Content: പാരീസ്: തീവ്രവാദത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ യൂറോപ്യന്‍ ജനത ശരിയായി മനസിലാക്കിയെങ്കില്‍ മാത്രമേ ഫലപ്രദമായി അതിനെ നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്ന് കാന്‍റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. ഐഎസ് തീവ്രവാദികളുടെ നടപടികളില്‍ മുസ്ലീം മതത്തിന് ഒന്നും ചെയ്യാൻ കഴിയില്ല എന്നു വാദിക്കുന്നത് തെറ്റായ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് തുറന്നു പറഞ്ഞു. "ഐഎസ് തീവ്രവാദികളുടെ നടപടികള്‍ തങ്ങളുടെ മതവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നു പറയുന്ന ഇസ്ലാം മതപണ്ഡിതരുടെ നിലപാടുകള്‍ തികച്ചും തെറ്റാണ്. ഇന്ത്യയിൽ ഹൈന്ദവ തീവ്രവാദികള്‍ ക്രൈസ്തവരെ കടന്നാക്രമിക്കുന്നത് പതിവാണ്. ഹൈന്ദവ മതനേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഉത്തരവാദിത്വമുണ്ട്. ഒരു മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നു സദാസമയം പറയുന്ന മതനേതാക്കള്‍ വ്യാജ പ്രസ്താവനയാണ് നടത്തുന്നത്". "മതങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും, തീവ്രവാദ പ്രവര്‍ത്തനവും അവസാനിക്കണമെങ്കില്‍ മതനേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വരണം. അതിലൂടെ മാത്രമേ മതത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ചിലരുടെ നടപടികള്‍ നിന്നും മോചിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. തീവ്രവാദ വിഷയത്തില്‍ മതനേതാക്കളുടെ ഉറച്ച നിലപാടാണ് പുറത്തു വരേണ്ടത്. അല്ലാതെ പ്രശ്‌നത്തില്‍ നിന്നും കൈകഴുകി ഒഴിയുന്ന നിലപാടല്ല". ആര്‍ച്ച് ബിഷപ്പ് വെല്‍ബി പറഞ്ഞു. ചിലരുടെ തെറ്റായ വിശ്വാസങ്ങള്‍ക്കു വേണ്ടി നടത്തുന്ന അക്രമങ്ങളെ തടയുവാന്‍ മതനേതാക്കള്‍ ശരിയായ മാര്‍ഗം അവര്‍ക്ക് ഉപദേശിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ആവശ്യപ്പെട്ടു. പാരീസിലും യുറോപ്പിന്റെ തന്നെ വിവിധ ഭാഗങ്ങളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ സ്മരണ പുതുക്കുമ്പോള്‍ ഭയമാണ് തോന്നുന്നതെന്നും വെല്‍ബി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും, രാഷ്ട്രീയ അസ്ഥിരതയ്ക്കും കാരണം ചില നേതാക്കന്‍മാരുടെ ധൂര്‍ത്തും, അഴിമതിയും, തെറ്റായ നയങ്ങളുമാണെന്നു ബിഷപ്പ് വെല്‍ബി തുറന്നടിച്ചു. ആരെയും തള്ളികളയാത്ത, എല്ലാവരേയും ചേര്‍ത്തു പിടിക്കുന്ന സാര്‍വത്രികമായി വളര്‍ച്ച നേടുന്ന ഒരു യൂറോപ്പ് എന്നതാണ് തന്റെ ആഗ്രഹമെന്നു വ്യക്തമാക്കിയ അദ്ദേഹം അത്തരമൊരു ഭാവിയിലേക്ക് യൂറോപ്പിന് വളരാന്‍ കഴിയണമെന്ന് നിർദ്ദേശിച്ചു.
Image: /content_image/News/News-2016-11-23-14:31:56.jpg
Keywords: It's,wrong,to,claim,ISIS,has,nothing,to,do,with,Islam,says,Archbishop,of,Canterbury

3327
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി
Content: ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. "ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു"മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും. പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാന്‍. എങ്കിലും ഭൂലോകവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പരിഹാരക്രിയകള്‍ ഇവരെ ഉദ്ദേശിച്ചു ചെയ്യുന്നതായാല്‍ അത് ഇവരുടെ പാപപരിഹാരത്തിന് ഉതകുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ പലവിധത്തിലുള്ള തപ:ക്രിയകള്‍ അവര്‍ക്കു വേണ്ടി ചെയ്തു വരുന്നുണ്ട്. എന്നാല്‍ തപസ്സ് എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ദുസ്സഹമായിട്ടാണിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമായ ഒരു ഭയമെന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പാടനുഭവിക്കാതെ ആരും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല എന്നുള്ളതു നിശ്ചയം തന്നെ. #{red->n->n->ജപം}# അനുഗ്രഹം നിറഞ്ഞ ദൈവമേ, അങ്ങേ പ്രതാപമുള്ള സന്നിധിയില്‍ ഞങ്ങള്‍ ചെയ്തു വരുന്ന ഏറ്റവും അയോഗ്യമായ ജപങ്ങളെ കൃപാകടാക്ഷത്തോടു കൂടെ തൃക്കണ്‍പാര്‍ത്ത് കരയുന്നവര്‍ക്ക് ആശ്വാസവും കഷ്ടപ്പെടുന്നവര്‍ക്ക് സമാധാനവും, പീഡിതര്‍ക്കു സന്തോഷവും, മരിക്കുന്നവര്‍ക്ക് നല്ലമരണവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാശ്വാസവും കല്പിച്ചു നലകണമെന്ന് അങ്ങേപ്പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി ഒരു പ്രാവശ്യം ഭക്ഷണം പകുതി ഉപേക്ഷിക്കണം
Image: /content_image/ChristianPrayer/ChristianPrayer-2016-11-23-18:44:00.jpg

3328

Content: ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. "ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു"മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും. പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാന്‍. എങ്കിലും ഭൂലോകവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പരിഹാരക്രിയകള്‍ ഇവരെ ഉദ്ദേശിച്ചു ചെയ്യുന്നതായാല്‍ അത് ഇവരുടെ പാപപരിഹാരത്തിന് ഉതകുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ പലവിധത്തിലുള്ള തപ:ക്രിയകള്‍ അവര്‍ക്കു വേണ്ടി ചെയ്തു വരുന്നുണ്ട്. എന്നാല്‍ തപസ്സ് എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ദുസ്സഹമായിട്ടാണിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമായ ഒരു ഭയമെന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പാടനുഭവിക്കാതെ ആരും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല എന്നുള്ളതു നിശ്ചയം തന്നെ. #{red->n->n->ജപം}# അനുഗ്രഹം നിറഞ്ഞ ദൈവമേ, അങ്ങേ പ്രതാപമുള്ള സന്നിധിയില്‍ ഞങ്ങള്‍ ചെയ്തു വരുന്ന ഏറ്റവും അയോഗ്യമായ ജപങ്ങളെ കൃപാകടാക്ഷത്തോടു കൂടെ തൃക്കണ്‍പാര്‍ത്ത് കരയുന്നവര്‍ക്ക് ആശ്വാസവും കഷ്ടപ്പെടുന്നവര്‍ക്ക് സമാധാനവും, പീഡിതര്‍ക്കു സന്തോഷവും, മരിക്കുന്നവര്‍ക്ക് നല്ലമരണവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാശ്വാസവും കല്പിച്ചു നലകണമെന്ന് അങ്ങേപ്പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി ഒരു പ്രാവശ്യം ഭക്ഷണം പകുതി ഉപേക്ഷിക്കണം. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-24-04:23:59.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3329
Category: 1
Sub Category:
Heading: സീറോ മലബാർ സഭയ്ക്കു റോമിൽ പുതിയ ആസ്‌ഥാനം
Content: റോം: പ്രാര്‍ത്ഥനകള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ സീറോ മലബാര്‍ സഭയ്ക്ക് റോമില്‍ പുതിയ ആസ്ഥാനം. വത്തിക്കാനില്‍ നിന്ന്‍ അധികം ദൂരത്തല്ലാത്ത ഒരു ഏക്കറോളം സ്‌ഥലവും അതിനോട് അനുബന്ധിച്ചു കെട്ടിടവും സംവിധാനങ്ങളുമാണ് സീറോ മലബാർ സഭ സ്വന്തമാക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയി ഈ മാസം ചുമതല ഏറ്റെടുത്ത മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കുറെനാളുകളായി നടത്തിയ ആലോചനകളുടെയും അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണു റോമില്‍ പുതിയ ആസ്‌ഥാനം സ്ഥാപിക്കുവാന്‍ മുതല്‍കൂട്ടായിരിക്കുന്നത്. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ സമാപന ദിനവും ക്രിസ്തുരാജന്റെ തിരുനാൾ ദിവസവും ആയിരിന്ന നവംബർ 20–ന് പുതിയ കെട്ടിടത്തിന്റെ അടിസ്‌ഥാനശിലയുടെ ആശീർവാദവും നവീകരണ പ്രവർത്തനങ്ങളുടെ ആരംഭവും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. അടിസ്‌ഥാന ക്രമീകരണങ്ങളും നവീകരണ പ്രവർത്തനങ്ങളും നിർമാണ പ്രക്രിയകളും പൂർത്തിയാക്കി അടുത്തവർഷം പകുതിയോടുകൂടി സീറോ മലബാർ സഭയുടെ റോമിലെ നിലവിലുള്ള സംവിധാനങ്ങളെ പുതിയ ആസ്‌ഥാനത്തുനിന്നുകൊണ്ട് കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഏറ്റവും ഊർജസ്വലതയോടെ നടപ്പിലാക്കാനും നന്നായി ക്രമീകരിക്കാനും കഴിയുമെന്ന പ്രത്യാശയുണ്ടെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെക്കുള്ള പ്രധാന വീഥിയുടെ അരികെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിരമണീയമായ ഒരിടമാണ് സഭാപ്രവർത്തനങ്ങൾക്കായി സീറോ മലബാർ സഭ കണ്ടെത്തിയിരിക്കുന്നത്.
Image: /content_image/News/News-2016-11-24-06:22:27.jpg
Keywords: St,Thomas,More’s,hair,shirt,now,enshrined,for,public,veneration

3330
Category: 8
Sub Category:
Heading: നമ്മുടെ സ്നേഹത്തിന് വേണ്ടിയുള്ള മരിച്ചവരുടെ ദാഹം ഒരിക്കലും അവസാനിക്കുകയില്ല
Content: “നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല” (സങ്കീര്‍ത്തനങ്ങള്‍ 69:20). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 24}# “മരണം വഴി നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നല്ല; മരണം എന്ന പ്രതിബന്ധത്തിനും അപ്പുറമെത്തുന്ന ഐക്യത്തിന്റേയും, സ്നേഹത്തിന്റേയും, സഹായത്തിന്റേയും മനോഹരമായ പ്രകടനമാണത്. നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ് മറുതീരത്തേക്ക് പോയ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ സന്തോഷവും സങ്കടവും, ഭാഗികമായി നാം അയാളെ ഓര്‍ക്കുന്നുവോ അല്ലെങ്കില്‍ മറന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും; നമ്മുടെ സ്നേഹം അവർ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും”. (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ) #{blue->n->n->വിചിന്തനം:}# മരണമടഞ്ഞ ഒരാളുടെ ഓര്‍മ്മയോ, അല്ലെങ്കില്‍ അയാളുടെ പേര് മനസ്സിലേക്ക് വരികയോ ചെയ്യുമ്പോള്‍ അയാളുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-24-05:14:41.jpg
Keywords: ബെനഡിക്ട് പതിനാറാമന്‍ പാപ്പാ

3331
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിന്റെ താക്കോല്‍
Content: “എന്തെന്നാല്‍, അവള്‍ വയലില്‍ ആയിരിക്കുമ്പോഴാണ് അവന്‍ അവളെ കണ്ടത്. വിവാഹവാഗ്ദാനം നടത്തിയ അവള്‍ സഹായത്തിനായി നില വിളിച്ചെങ്കിലും അവളെ രക്ഷിക്കാന്‍ അവിടെ ആരുമില്ലായിരുന്നു” (നിയമാവര്‍ത്തനം 22:27). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 25}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സ്വയം പ്രാര്‍ത്ഥിക്കുവാന്‍ സാധ്യമല്ല. അതിനുള്ള അവരുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ നിസ്സഹായരാണ്. “ദൈവമേ, എനിക്ക് അങ്ങയുടെ കൂടെയായിരിക്കണം” എന്ന് അവര്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നു. അവരെ മോചിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും, അനുഗ്രഹവും നമുക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയെന്ന കടമ നമുക്കുണ്ട്. നമ്മുടെ ഈ ഉത്തരവാദിത്വം മഹനീയമാണ്. അവരെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിക്കുക എന്നത് ദൈവത്തിന്റെ നീതിയുടെ ആവശ്യമാണ്. അവരെ സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം നമ്മുടെ കൈകളിലാണ് തന്നിരിക്കുന്നത്. വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബെരിയോണിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പാ ഇപ്രകാരം പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തിന്റെ താക്കോല്‍ ദൈവം നമുക്ക് തന്നിട്ടുണ്ട്, പക്ഷേ അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കൊടുത്തിട്ടില്ല.” #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറന്ന് നല്‍കുക. വിശുദ്ധ കുര്‍ബ്ബാന, ജപമാല, കുരിശിന്റെ വഴി, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ആശ്വാസവും മോചനവും നല്‍കുന്നത്തിനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളാണ്. ഭയാനകമായ രീതിയില്‍ മരണപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-24-05:30:17.jpg
Keywords: ബെനഡിക്ട് പതിനാറാമന്‍

3332
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കാന്‍ ഭൂമിയിലെ ശുദ്ധീകരണം അനിവാര്യം
Content: “അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു” (വെളിപാട് 14: 13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 26}# നമ്മുടെ പ്രവര്‍ത്തികള്‍ നമ്മളെ പിന്തുടരും, നമ്മുടെ പ്രവര്‍ത്തികള്‍ എല്ലാം തന്നെ നല്ലതായിരിക്കണമെന്നില്ല, അഥവാ നല്ലതാണെങ്കില്‍ തന്നെ അവ അപൂര്‍ണ്ണവുമായിരിക്കും, ദൈവത്തെ ദര്‍ശിക്കുന്നതിന് മുന്‍പായി ഈ കറകളെല്ലാം ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ദൈവേഷ്ടത്തിനും ദൈവത്തിന്റെ ആഗഹത്തിനുമനുസരിച്ച് രൂപപ്പെടുത്തുവാനായി തങ്ങളെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കുന്നവരെ ദൈവം ശുദ്ധീകരിക്കുന്നു. കൂടാതെ ഭൂമിയില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന ശുദ്ധീകരണം കൂടുതല്‍ യോഗ്യവും നേട്ടകരമാണ്, അതായത്, അത് നമ്മളില്‍ മഹത്വവും കരുണയും വര്‍ദ്ധിപ്പിക്കുകയും അതുവഴി നിത്യജീവിതം മുഴുവനും ദൈവത്തെ കൂടുതലായി സ്നേഹിക്കുവാന്‍ നമ്മളെ അനുവദിക്കുകയും ചെയ്യുന്നു; അതുകൊണ്ടാണ് ഈ ജീവിതത്തില്‍ തന്നെ ശുദ്ധീകരിക്കപ്പെടുവാന്‍ നമ്മള്‍ താല്‍പ്പര്യം കാണിക്കണമെന്ന് പറയുന്നത്”. (ഫാദര്‍ ഗബ്രിയേല്‍, OCD, പ്രഭാഷകന്‍, ഗ്രന്ഥരചയിതാവ്) #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കാന്‍ ഭൂമിയില്‍ തന്നെ സ്വയം ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു. പാപകരമായ അവസ്ഥകളെ തള്ളികളയുന്നത് വഴിയും കൌദാശികപരമായ ജീവിതവും കാരുണ്യപ്രവര്‍ത്തികളും വഴി ജീവിതത്തെ ശുദ്ധീകരിക്കാന്‍ കഴിയും. നമ്മുടെ ജീവിതത്തില്‍ ശുദ്ധീകരണം നടത്തേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന് അല്പ സമയം ആത്മശോധന നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-24-05:39:24.jpg
Keywords: ദൈര്‍ഖ്യം

3333
Category: 18
Sub Category:
Heading: കെസിബിസി ഫാമിലി കമ്മീഷന്‍റെ നേതൃസമ്മേളനം നാളെ
Content: കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും മരിയൻ സിംഗിൾസ് സൊസൈറ്റിയുടെയും സംയുക്‌ത സംസ്‌ഥാനതല നേതൃസമ്മേളനം നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 11ന് ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. “ആധുനിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും ദൗത്യവും’ എന്ന വിഷയത്തിൽ ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി മുഖ്യപ്രഭാഷണം നടത്തും. ഫാമിലി കമ്മീഷൻ, പ്രോലൈഫ് സമിതി, മരിയൻ സിംഗിൾസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള വിവിധ സാമൂഹിക ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിലെ കുടുംബപ്രേഷിത വിഭാഗം ഡയറക്ടർമാർ, പ്രോലൈഫ്, മരിയൻ സിംഗിൾസ് എന്നിവയുടെ സംസ്‌ഥാന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുക്കും. പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ ജോസി സേവ്യർ, മരിയൻ സിംഗിൾസ് സൊസൈറ്റി പ്രസിഡന്റ് മേരി മലേപ്പറമ്പിൽ, സെക്രട്ടറി മോളി മരുതുകുന്നേൽ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2016-11-24-05:51:10.jpg
Keywords: KCBC, Pravachaka Sabdam,