Contents
Displaying 3101-3110 of 24987 results.
Content:
3344
Category: 18
Sub Category:
Heading: മാര്‍ മാത്യു വട്ടകുഴിയ്ക്കു വിട: ഭൗതികശരീരം സംസ്കരിച്ചു
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ ബിഷപ്പ് മാർ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ സംസ്കരിച്ചു. സഭാ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ആയിരക്കണക്കിനു വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടന്നത്. രൂപതയുടെ പ്രഥമ മെത്രാൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ അനുസ്മരണത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു. ലാളിത്യവും കൃത്യനിഷ്ഠയും മുഖമുദ്രയാക്കിയ മാർ വട്ടക്കുഴി പ്രബോധനത്തിലും പാണ്ഡിത്യത്തിലും ഔന്നത്യം പുലർത്തിയ പിതാവായിരുന്നുവെന്നു മാർ പവ്വത്തിൽ അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പായ്ക്കുവേണ്ടി ഓറിയന്റൽ കോൺഗ്രിഗേഷൻ പ്രിഫെക്ട് കർദിനാൾ ലെയനാർഡോ സാന്ദ്രിയുടെ അനുശോചന സന്ദേശം രൂപത വികാരി ജനറാ ൾ റവ.ഡോ.കുര്യൻ താമരശേരി വായിച്ചു. മൃതസംസ്കാര ശുശ്രൂഷകളോട് അനുബന്ധിച്ച നടത്തിയ ദിവ്യബലിയില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മിക്ത്വം വഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ.സൂസ പാക്യം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, രൂപത വൈസ്ചാൻസിലർ റവ.ഡോ. മാത്യു കല്ലറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. രൂപതയിലെ വൈദികരും സന്യസ്തരും ഉള്‍പ്പെടെ വിവിധ ഇടവകളിൽനിന്നുള്ള ആയിരകണക്കിനു വിശ്വാസികളും സംസ്കാരശുശ്രൂഷകളിൽ പങ്കുചേർന്നു. വിശുദ്ധകുർബാനയ്ക്കുശേഷം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് സൂസപാക്യം എന്നിവർ അനുസ്മരണസന്ദേശം നൽകി. ബിഷപ് മാർ മാത്യു അറയ്ക്കൽ രൂപതയുടെ കൃതജ്‌ഞത രേഖപ്പെടുത്തി. ആർച്ച്ബിഷപ്പുമാരായ മാർ ആ ൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂ ലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട്, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ് പണ്ടാരശേരി, മാർ ജോർജ് മഠത്തിക്കണ്ടം, മാർ മാത്യു വാണിയക്കിഴക്കേൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കരിയിൽ, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കുര്യാക്കോസ് മാർ ഇറാനിയോസ്, ബിഷപ് ഡോ.വിൻസന്റ് സാമുവൽ, ഫിലിപ്പോസ് മാർ സ്തേഫാനോസ്, സാമുവേൽ മാർ ഐറേനിയോസ്, മാർ റമീജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ പോളി കണ്ണൂക്കാടൻ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ അന്തിമഉപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2016-11-25-04:41:39.jpg
Keywords:

3345
Category: 18
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ അടുത്ത വര്‍ഷം ഭാരതം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷ: നിയുക്ത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. വത്തിക്കാനിൽനിന്നു മടങ്ങുന്നതിനു മുമ്പു മാർപാപ്പായെ സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഭാരതം സന്ദർശിക്കാൻ മാർപാപ്പായ്ക്ക് ആഗ്രഹമുണ്ടെന്നാണു മനസിലായത്. ഇന്ത്യയിൽ വരുമ്പോൾ കേരളവും വരാപ്പുഴ അതിരൂപതയും സന്ദർശിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിലേക്കും വരാപ്പുഴയിലേക്കും തിരികെ എത്താനും ശുശ്രൂഷ തുടരാനും ദൈവം കനിഞ്ഞതിൽ വലിയ സന്തോഷമുണ്ട്." ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വത്തിക്കാനിൽനിന്ന് ഇന്നലെ രാവിലെയെത്തിയ നിയുക്‌ത മെത്രാപ്പോലീത്തയ്ക്കു സ്‌ഥാനമൊഴിഞ്ഞ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയക്കലിന്റെ നേതൃത്വത്തിലാണു സ്വീകരണം നല്‍കിയത്. ഡോ.കല്ലറയ്ക്കൽ തന്റെ പിൻഗാമിയെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ പള്ളിയിലെത്തി നിത്യസഹായ മാതാവിന്റെ രൂപത്തിൽ പൂമാലയണിയിച്ചു പ്രാർത്ഥിച്ച ശേഷം ഡോ.കളത്തിപ്പറമ്പിൽ അതിരൂപതയിലെ നിര്യാതരായ മുൻ മെത്രാപ്പോലീത്തമാരുടെ കബറിടത്തിനടുത്തു പ്രാർഥന നടത്തി. അതിരൂപതയിലെ വൈദികരും സന്യസ്തരും രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും നിയുക്‌ത മെത്രാപ്പോലീത്തയെ സ്വീകരിക്കാനും പരിചയം പുതുക്കാനുമെത്തി. ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ ഡിസംബർ 18നാണ് സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.
Image: /content_image/India/India-2016-11-25-05:17:14.jpg

3346
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്: സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന ആവശ്യം ശക്തം
Content: ലണ്ടന്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് യുകെയിലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും കൃത്യ വിവരങ്ങള്‍ ചൂണ്ടികാണിക്കുന്ന റിപ്പോര്‍ട്ടില്‍ 2014 ജൂണ്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള കണക്കുകളാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. അതേ സമയം വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കു എതിരെ ലോകരാജ്യങ്ങള്‍ ഒറ്റകെട്ടായി നിന്ന്‍ പ്രതികരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസ് അപ്രേം കരീം ബാവ ആവശ്യപ്പെട്ടു. 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പാത്രീയാര്‍ക്കീസ് ബാവ തന്റെ പ്രതികരണം വ്യക്തമാക്കിയത്. "സിറിയയിലും ഇറാഖിലും ക്രൈസ്തവരും, മറ്റു മതവിശ്വാസികളും കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കണം. ഇത്തരം പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ ഇടപെടലുകള്‍ നടത്താതെയിരിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്". "തീവ്രവാദികളുടെ കൈകളിലേക്ക് ആയുധവും, പണവും എത്തിക്കുന്ന ഇടനിലക്കാരായ മറ്റു രാഷ്ട്രങ്ങളെ തടയുവാന്‍ ബ്രിട്ടന്റെ ഇടപെടല്‍ മൂലം സാധിക്കണം. മറ്റുള്ളവര്‍ രാജ്യത്തിന്റെ കാര്യങ്ങളില്‍ ഇടപെടാത്ത അവസ്ഥയുണ്ടാകുമ്പോള്‍ സിറിയക്കാര്‍ ശാന്തമായിരുന്നു സമാധാനത്തെ കുറിച്ച് ചിന്തിക്കും". അപ്രേം കരീം പാത്രീയാര്‍ക്കീസ് ബാവ പറഞ്ഞു. സൗദി അറേബ്യയുമായി ഇടപാടുകള്‍ നടത്തുന്ന പണം തീവ്രവാദത്തിനായി വിനിയോഗിക്കപ്പെടുകയാണെന്ന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ലോഡ് ആള്‍ട്ടന്റെ വിഷയത്തില്‍ പ്രതികരിച്ചത്. "ബ്രിട്ടണ്‍ തന്നെ 2.5 ബില്യണ്‍ പൗണ്ടിന്റെ ആയുധങ്ങളാണ് സൗദി അറേബ്യയ്ക്ക് നല്‍കിയത്. ഇത്തരം പ്രവര്‍ത്തികളിലൂടെ നമ്മുടെ സാങ്കേതിക വിദ്യ നാം അവര്‍ക്ക് നല്‍കികൊണ്ട്, നമ്മേ തന്നെ ആക്രമിക്കുവാന്‍ അവസരമൊരുക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദം വ്യാപിപ്പിക്കുവാന്‍ സൗദി അറേബ്യയിലെ ചില ശക്തികളാണ് സഹായിക്കുന്നത്. ക്രൈസ്തവരെ ഉള്‍പ്പെടെ അവര്‍ ആക്രമിക്കുകയും ചെയ്യുന്നു". "സുഡാനില്‍ നിന്നുള്ള ഒരു ബിഷപ്പ് ഒരിക്കല്‍ പറഞ്ഞ കാര്യം ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഷാരിയ നിയമം ദക്ഷിണ സുഡാനില്‍ അടിച്ചേല്‍പ്പിക്കുന്നതിനായി തീവ്രവാദികള്‍ കൊന്നൊടുക്കിയത് രണ്ടു മില്യണ്‍ മനുഷ്യരെയാണ്. ഇവര്‍ക്ക് സഹായം ലഭിക്കുന്നത് എവിടെ നിന്നുമാണ്?. നാം എല്ലാവരും ഒരു കാര്യം മനസിലാക്കണം. സൗദിയില്‍ നിന്നും ഒരു ബാരല്‍ എണ്ണ വാങ്ങുമ്പോള്‍ നാം നല്‍കുന്ന പണത്തിന്റെ നേര്‍പകുതി രക്തത്തിന്റെ വിലയാണ്. നിരപരാധികളെ കൊന്നൊടുക്കുവാന്‍ തീവ്രവാദികള്‍ക്കു വേണ്ടിയാണ് ഈ പണം ചെലവഴിക്കുന്നത്". ലോഡ് ആള്‍ട്ടന്‍ പ്രീമിയറിനോട് പറഞ്ഞു. യുകെയില്‍ നിന്നും വില്‍പ്പന നടത്തുന്ന ആയുധം തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ കണക്കിലെടുത്തിരിക്കുന്നതെന്ന് വിദേശകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് യുകെ മറ്റു രാജ്യങ്ങള്‍ക്ക് ആയുധം കൈമാറ്റം ചെയ്യുന്നതെന്നു പറഞ്ഞ അദ്ദേഹം, ഇതില്‍ പാളിച്ചകളുണ്ടെങ്കില്‍ പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞു. 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 11 മുതല്‍ 23 വരെ രാഷ്ട്രങ്ങളില്‍ ശക്തമായ മതപീഡനമാണ് നടക്കുന്നത്. ഇതില്‍ തന്നെ ഏഴു രാഷ്ട്രങ്ങളില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഭരണകൂടവും, മുറ്റു ശക്തികളും കൊടിയ അക്രമവും, പീഡനവുമാണ് അഴിച്ചുവിടുന്നത്. ഭീകരമായ രീതിയില്‍ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ബംഗ്ലാദേശ്, ചൈന, എറിത്രിയ, ഇറാഖ്, സിറിയ, കെനിയ, ലിബിയ, നൈജര്‍, നൈജീരിയ, പാലസ്തീന്‍, പാക്കിസ്ഥാന്‍, സൗദി അറേബ്യ, യെമന്‍, ഉസ്ബക്കിസ്ഥാന്‍, ടന്‍സാനിയ, സുഡാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധികളാണ് മതസ്വാതന്ത്ര്യം നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Image: /content_image/News/News-2016-11-25-05:23:40.jpg
Keywords: Christian,persecution,'getting,worse,in,world

3347
Category: 1
Sub Category:
Heading: അഴിമതി ദൈവനിന്ദ, അത് മനുഷ്യനെ പണത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: അഴിമതി ദൈവനിന്ദയാണെന്നും, അത് പണത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യനെ മാറ്റിയെടുക്കുകയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ വസതിയായ സാന്താ മാര്‍ത്തയിലെ ചാപ്പലില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു കൊണ്ടു സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. സഭയുടെ ആരാധനാ കലണ്ടര്‍ വര്‍ഷത്തിലെ അവസാനത്തെ ആഴ്ചയിലാണ് അഴിമതിയെ സംബന്ധിച്ചുള്ള പ്രതികരണം പാപ്പ നടത്തിയിരിക്കുന്നത്. ലോകാവസാനത്തേയും, ദൈവത്തിന്റെ വിശ്വസ്ത ജനത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചും പാപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. "ബാബിലോണ്‍ നഗരവാസികള്‍ ലോകത്തിന്റെ താല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും അനുസരിച്ചാണ് ജീവിച്ചത്. അഴിമതിയെന്നത് ദൈവനിന്ദയാണ്. അത് നമ്മേ പ്രേരിപ്പിക്കുന്നത് പണമെന്ന ദൈവത്തെ ആരാധിക്കുവാനാണ്. ബാബിലോണിന്റെ പതനത്തെ കുറിച്ച് മാലാഖ പറയുന്നുണ്ട്. വ്യര്‍ത്ഥാഭിമാനത്തോടും ദുഷ്ടതയോടും കൂടി അത് തകരുമെന്ന് മാലാഖ തന്നെ പറയുന്നു". "ബാബിലോണ്‍ തകരുമ്പോഴും പാപികളായ ഒരു സംഘം ആളുകള്‍ ദൈവത്തിന്റെ രക്ഷാപദ്ധതി പ്രകാരം വീണ്ടെടുക്കപ്പെട്ടു. രക്ഷയും വീണ്ടെടുപ്പും ദൈവത്തിന്റെ പക്കലാണ് ഉള്ളത്. രക്ഷിക്കപെടുന്നവരുടെ ശബ്ദമാണിത്. ഒരുപക്ഷേ അവര്‍ പാപികളാണെങ്കിലും, അഴിമതിക്കാരല്ല. അവര്‍ പണത്തെ ദൈവമായി കണ്ടിട്ടില്ല. ഒരു പാപിക്ക് എങ്ങനെയാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാം. ദൈവത്തിന്റെ ക്ഷമയെ കുറിച്ചും, രക്ഷയേകുറിച്ചും പാപികള്‍ മനസിലാക്കും. ദൈവത്തിന്റെ ആലയത്തില്‍ അവനെ സ്തുതിക്കുന്നതിലും മനോഹരമായ ഒരു കാര്യവും അവരുടെ ജീവിതത്തിലില്ല ". പാപ്പ പറഞ്ഞു. കുഞ്ഞാടിന്റെ വിരുന്നിന് വിളിക്കപ്പെട്ടവരാണ് അനുഗ്രഹീതര്‍ എന്ന അരുളപ്പാടിനെ കുറിച്ചാണ് പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചത്. ക്രിസ്തുവിന്റെ വിരുന്നിനായി വിളിക്കപ്പെട്ട നമ്മള്‍ക്ക് ഇതിനുള്ള അര്‍ഹത ലഭിച്ചത്, ദൈവസ്‌നേഹം ഒന്നുകൊണ്ടുമാത്രമാണെന്ന കാര്യവും പാപ്പ നിരീക്ഷിച്ചു. നാം പാപികള്‍ ആയിരുന്നപ്പോള്‍ തന്നെ ദൈവം നമ്മുടെ രക്ഷകനായി മാറി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കാണ് കുഞ്ഞാടിന്റെ വിരുന്നില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നതെന്നും, ഇതിനുള്ള അവസരം നീതിമാനായ കര്‍ത്താവാണ് നല്‍കുന്നതെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-11-25-08:19:18.jpg
Keywords: Corruption,is,blasphemy,which,leads,to,worship,of,money,says,pope

3348
Category: 18
Sub Category:
Heading: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ പ്രഥമ യുവജന സമ്മേളനം ഇന്ന്‍ ആരംഭിക്കും
Content: കൊച്ചി: സീറോ മലബാർ സഭ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) പ്രഥമ യുവജന സമ്മേളനം ഇന്ന്‍ ആരംഭിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സമ്മേളനം 28-നാണ് സമാപിക്കുക. ഇന്ത്യയിലെ 28 രൂപതകളിലും നാലു മിഷൻ സെന്ററുകളിലും നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണവും കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് മാർ എഫ്രേം നരികുളം എന്നിവർ അനുഗ്രഹപ്രഭാഷണവും നടത്തും. എസ്എംവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട് അധ്യക്ഷത വഹിക്കും. ഫാ.സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തും. സീറോ മലബാർ സഭയിലെ യുവജനങ്ങളെ ഒരുകുടക്കിഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്‌ഥാപിതമായ സംഘടനയുടെ ഔദ്യോഗിക പതാകയും ലോഗോയും സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ജനറൽ സെക്രട്ടറി ടിജോ പടയാട്ടിൽ സിബിസിഐ യൂത്ത് കൗൺസിൽ സെക്രട്ടറി ഫാ. ദീപക് തോമസ്, കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു ജേക്കബ് തിരുവാലിൽ, കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ, ഐസിവൈഎം കർണാടക ഘടകം പ്രസിഡന്റ് വിപിൻ പോൾ, ഫരീദാബാദ് രൂപത പ്രസിഡന്റ് ബിവിൻ വർഗീസ്, മാണ്ഡ്യ രൂപത വൈസ്പ്രസിഡന്റ് നിമിഷ ജോൺ, ഐസിവൈഎം വൈസ് പ്രസിഡന്റ് സൗമ്യ വാതല്ലൂർ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2016-11-25-09:31:47.jpg

3349
Category: 6
Sub Category:
Heading: സാങ്കേതിക വിദ്യയെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്
Content: കര്‍ത്താവ് തന്റെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ് (സങ്കീര്‍ത്തനങ്ങള്‍ 103:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 25}# ശൂന്യാകാശം ആരുടെ വകയാണ്? മനുഷ്യ കണ്ണുകള്‍ കൊണ്ടും വാനനിരീക്ഷണ ഉപകരണങ്ങള്‍കൊണ്ടും അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോഴും ഈ ചോദ്യം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്‍ ശൂന്യാകാശം സന്ദര്‍ശിക്കുന്ന ഈ അവസരത്തില്‍ ഈ ചോദ്യം ഒഴിവാക്കാന്‍ സാധ്യമല്ല. ശൂന്യാകാശം ആരുടേതാണ്? ഒരു കാര്യം നാം മനസ്സിലാക്കണം, ഭൂമിയിലെ വസ്തുക്കളില്‍ ഓരോ മനുഷ്യനും വേണ്ടത്ര പങ്ക് ലഭിക്കത്തക്കവണ്ണം അവിടുന്ന് വീതിച്ച് നല്‍കി. സകലര്‍ക്കും ഭൂമി അവകാശപ്പെട്ടതായിരിക്കുന്നതുപോലെ, ഉപഗ്രഹങ്ങളാലും മറ്റ് ഉപകരണങ്ങളാലുമുള്ള ശൂന്യാകാശത്തിലേക്കുള്ള കുതിച്ച് ചാട്ടം മനുഷ്യകുലത്തിനാകമാനം ഉപകാരപ്രദമാകും വിധം ക്രമീകരിക്കേണ്ടതാണ്. ഭൂമിയിലെ വസ്തുക്കള്‍ സ്വന്തം കാര്യത്തിന് മാത്രം ഉപയോഗിക്കാതെ അയല്‍ക്കാരന്റെ നന്മക്കും നല്‍കുന്നത് പോലെ, ശൂന്യാകാശവും ഒരു രാഷ്ട്രത്തിന്റേയോ സാമൂഹ്യസംഘടനയുടേയോ മാത്രം പ്രത്യേക നന്മയ്ക്കായി ഉപയോഗിക്കരുത്. സാങ്കേതികമായ അറിവും പരിജ്ഞാനവും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വലിയ തെറ്റാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.10.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-25-10:12:59.jpg
Keywords: സാങ്കേതിക

3350
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ മിഷ്‌ണറിമാര്‍ താമസിക്കുന്ന കേന്ദ്രത്തിലെ അന്തേവാസിയെ അക്രമി കുത്തി കൊലപ്പെടുത്തി: രാജ്യം വീണ്ടും തീവ്രവാദ ഭീഷണിയുടെ നിഴലില്‍
Content: പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മോണ്ട്ഫെറിയറില്‍ മിഷ്‌ണറിമാരും കന്യാസ്ത്രീകളും താമസിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസിയായ സ്ത്രീയെ അക്രമി കുത്തി കൊലപ്പെടുത്തി. അക്രമിയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അതേ സമയം സംഭവം ഭീകരാക്രമണമാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ മാസത്തില്‍ വടക്കന്‍ ഫ്രാൻസിലെ ദൈവാലയത്തിൽ വൈദികനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. മോണ്ട്‌പെലീറില്‍ നിന്നും 10 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന മോണ്ട്ഫെറിയറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്തു വിരമിച്ച അറുപതോളം മിഷ്‌ണറിമാരാണ് താമസിക്കുന്നത്. ഇവരേ ശുശ്രൂഷിക്കുന്നതിനായി ഏതാനും കന്യാസ്ത്രീകളും ഇവിടെ താമസിക്കുന്നുണ്ട്. ആയുധധാരിയായ ഒരാളാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരീരത്തില്‍ മുഴുവനും കുത്തേറ്റ നിലയിലാണ് സ്ത്രീയുടെ മൃതശരീരം കാണപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ താമസിച്ചിരുന്ന മുഴുവന്‍ അന്തേവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായ ഒലീവിയര്‍ റിബാഡിയസ് ഡുവാസ് സംഭവത്തെ അപലപിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം ബിഷപ്പ് കോണ്‍ഫറന്‍സിനു വേണ്ടി അദ്ദേഹം അറിയിച്ചു. കുറച്ചു നാളുകളായി ഫ്രാന്‍സ് തീവ്രവാദികളുടെ സ്ഥിരം ആക്രമണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തീവ്രവാദിയാക്രമണം പദ്ധതിയിട്ടിരുന്ന ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്നാം തീയതി ഫ്രാന്‍സിലെ ചില തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുവാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.
Image: /content_image/News/News-2016-11-25-10:35:06.jpg
Keywords: One,dead,in,attack,on,missionaries,home,in,France

3351
Category: 1
Sub Category:
Heading: ഇന്‍റര്‍നെറ്റ് വഴിയുള്ള സുവിശേഷ പ്രഘോഷണത്തിനും വിലക്ക്: പുതിയ നിയമവുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ മാധ്യമങ്ങളെ പൂര്‍ണ്ണമായും രാജ്യത്തു നിന്നും തുടച്ചു നീക്കുവാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രത്യേക തരം വിലക്കുകള്‍ ഏര്‍പ്പെടുത്തിയാണ് ക്രൈസ്തവ മാധ്യമങ്ങളെ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്റെ നടപടി. 'പ്രിവന്‍ഷന്‍ ഓഫ് ഇലട്രോണിക്‌സ് ക്രൈം ബില്‍' എന്ന പേരിലാണ് പുതിയ നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. പുതിയ ബില്‍ വരുന്നതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സുവിശേഷം പ്രസംഗിക്കുന്നതിന് വിലക്കുകള്‍ ഉണ്ടാകും. അടുത്തിടെയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ അവകാശം കൂട്ടത്തോടെ എടുത്തു കളഞ്ഞുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. ഇതിനു തുടര്‍ച്ചയായാണ് സുവിശേഷത്തെ ജനങ്ങളിലേക്ക് എത്തുന്നത് തടയുവാനായി പുതിയ തരം നിയമം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ നടപടി തികച്ചും അപലപനീയമാണെന്ന് നാഷണല്‍ കാത്തലിക് കമ്യൂണിക്കേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ കൈസര്‍ ഫെറോസ് പറഞ്ഞു. "ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍, ക്രിസ്തുവിന്റെ വചനം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇന്റര്‍നെറ്റ് വലിയ പങ്കാണ് വഹിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പുരോഹിതര്‍ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കാറുമുണ്ട്. ഇന്റര്‍നെറ്റിലെ വിലക്കെന്നതുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് സുവിശേഷത്തിന്റെ വിലക്കെന്നു തന്നെയാണ്". ഫാദര്‍ കൈസര്‍ ഫെറോസ് പറഞ്ഞു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ എന്ന പേരിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. വിഘടനവാദപരമായ സന്ദേശങ്ങളെ തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, മുസ്ലീം മതവിശ്വാസവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും ബില്‍ പറയുന്നു. ഒരു രാജ്യത്ത് രണ്ടു തരം നീതി നടപ്പിലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധത്തിന് വഴി തെളിയിച്ചിട്ടുണ്ട്. പുതിയ നിയമം ലംഘിക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ കഠിന തടവ് ലഭിക്കും. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വിലക്കിനെ തുടര്‍ന്ന് സംപ്രേക്ഷണം നിര്‍ത്തിവച്ച ക്രൈസ്തവ ടിവി ചാനലുകള്‍ അവരുടെ പരിപാടികള്‍ യൂട്യൂബ് വഴിയാണ് വിശ്വാസികളിലേക്ക് എത്തിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ വിലക്കാണ് ഇത്തരം ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റിലൂടെയുള്ള വചനപ്രഘോഷണം ഏറെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്നു ഫൈസലാബാദ് ബിഷപ്പ് ജോസഫ് അര്‍ഷാദ് നേരത്തെ നിര്‍ദേശിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറെ ശ്രദ്ധയോടു കൂടിയാണ് പാക്കിസ്ഥാനിലെ ഓണ്‍ലൈന്‍ ക്രൈസ്തവ സൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പുതിയ നിയമം എല്ലാത്തിനെയും തകിടം മറിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ള 10 രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.
Image: /content_image/News/News-2016-11-25-13:25:04.jpg
Keywords: Internet,restrictions,a,further,blow,to,church,mission,in,Pakistan

3352
Category: 1
Sub Category:
Heading: ഐവിഎഫ് ഗർഭധാരണ മാർഗ്ഗത്തിലൂടെ കോടിക്കണക്കിന് മനുഷ്യജീവനുകൾ നശിപ്പിക്കപ്പെടുന്നു: ഞെട്ടിപ്പിക്കുന്ന കണക്കുകൾ ബ്രിട്ടീഷ് പാർലമെന്റിൽ
Content: ലണ്ടന്‍: ഐവിഎഫ് ഗർഭധാരണ മാർഗ്ഗത്തിലൂടെ കോടിക്കണക്കിന് മനുഷ്യജീവനുകളാണ് ഓരോ വർഷവും ലോകത്ത് നശിപ്പിക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമായ ബ്രിട്ടനിൽ കഴിഞ്ഞവർഷം 1,72,184 ഭ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഐവിഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍വിട്രോ ഫെര്‍ട്ടലൈസേഷന്‍ എന്ന ചികിത്സാ രീതിക്കു വേണ്ടി ഉപയോഗിക്കാതെ, നശിപ്പിച്ച ഭ്രൂണങ്ങളുടെ കണക്കാണ് പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു ക്രൈസ്തവ രാജ്യമെന്ന് ഭരണാധികാരികൾ തന്നെ വിശേഷിപ്പിക്കുന്ന ബ്രിട്ടനിലെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ മാർഗ്ഗത്തിലൂടെ ലോകം മുഴുവൻ കോടിക്കണക്കിന് മനുഷ്യജീവനുകൾ ഓരോ വർഷവും നശിപ്പിക്കപ്പെടുന്നതായി കണക്കാക്കാം. ബ്രിട്ടീഷ് പാർലമെന്റിലെ ലോഡ് പ്രിയറിന്റെ മറുപടിയില്‍ നിന്നും 2014 ജൂലൈ ഒന്നു മുതല്‍ 2015 ജൂണ്‍ 30 വരെ 84,044 ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചപ്പോൾ 1,72,184 ഭ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി വ്യക്തമാക്കുന്നു. ക്രൈസ്തവ വിശ്വാസവും തിരുസഭയുടെ നിയമങ്ങളും കൃത്രിമ ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ, മനുഷ്യന് മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലാത്ത മഹത്വം ഉണ്ട്. മനുഷ്യന്റെ ജീവന്‍ ദൈവത്തില്‍ നിന്നുള്ള ദാനമായിരിക്കെ, അതിനെ കൃത്രിമമായി സൃഷ്ടിക്കുന്നത് തെറ്റായ നടപടിയാണ്. ഇത്തരം നടപടികള്‍ വിവാഹത്തിന്റെ പവിത്രതയേ കളങ്കപ്പെടുത്തുന്നതുമാണ്. ഇതിനാലാണ് തിരുസഭ ഐവിഎഫ് പോലെയുള്ള മാര്‍ഗങ്ങളെ എതിര്‍ക്കുന്നത്. വിവാഹത്തിലൂടെയുള്ള ദൈവീക പദ്ധതി എന്നത് സ്ത്രീയും, പുരുഷനും പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിക്കുകയും ഇപ്രകാരമുള്ള സ്നേഹത്തിന്റെ പങ്കുവക്കലിലൂടെ ദൈവം ദാനമായി നൽകുന്ന മക്കളെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഒരുമയോടും ഐക്യത്തോടും, സന്തോഷത്തോടുമുള്ള ഈ ജീവിതത്തില്‍ അവര്‍ക്ക് കുട്ടികളെ ലഭിക്കുവാനും, ലഭിക്കാതിരിക്കുവാനും സാധ്യതയുണ്ട്. മനുഷ്യജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന സത്യത്തെയാണ് ഇവിടെ നിന്നും നാം മനസിലാക്കേണ്ടത്. അത് നിത്യ സത്യത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. അതിനെ കൃത്രിമമായുള്ള ഒരു ലാബില്‍ സൃഷ്ടിക്കേണ്ടതല്ല. ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിൽ നിന്നും ഉത്ഭവിക്കേണ്ട മനുഷ്യ ജീവനെ ഒരു ലാബില്‍ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മക്കളെ ഒരു 'ഉല്‍പ്പന്നമായി' തരം താഴ്ത്തുകയാണ് ചെയ്യുക. ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി ഏറ്റവും മികച്ച ഭ്രൂണത്തെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാ ഭ്രൂണങ്ങള്‍ക്കും ജീവനുണ്ടെന്ന കാര്യവും, അതിന് ഗര്‍ഭപാത്രത്തില്‍ എത്തിപ്പെടുവാന്‍ സാധിച്ചാല്‍ വളര്‍ന്ന് ഒരു കുഞ്ഞായി മാറുവാന്‍ കഴിയുമെന്ന കാര്യവും നാം പലപ്പോഴും വിസ്മരിച്ചു കളയുന്നു. മനുഷ്യജീവനേയാണ് കേവലം മികവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നശിപ്പിച്ചു കളയുന്നതെന്ന് നാം ഓര്‍ക്കണം. 1987-ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ 'ജീവന്റെ സമ്മാനം' എന്നര്‍ത്ഥം വരുന്ന 'ഡോനം വിറ്റേ' എന്ന രേഖ ഐവിഎഫ് സംവിധാനത്തെ ശക്തമായി എതിര്‍ക്കുന്നു. മക്കളില്ലാതെ ദുഃഖിക്കുന്ന ദമ്പതിമാര്‍, മക്കളെ ലഭിക്കുന്നതിനായി ശാസ്ത്രത്തിലെ മരുന്നകളുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹായം തേടുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, ഒരു ജീവനെ ലഭിക്കുവാന്‍ അനേകം ജീവനുകളെ ഇല്ലാതാക്കുന്നത് മഹാപാപമാണ്. വിവാഹത്തിന്റെ പവിത്രതയേ ഇത്തരം ശാസ്ത്രസംവിധാനങ്ങള്‍ കളങ്കപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നതിനാൽ ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്ന് സഭ പഠിപ്പിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ബ്രിട്ടനിൽ മാത്രം ഒരു വര്‍ഷം 84,044 ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ നിക്ഷേപിച്ചപ്പോള്‍, 1,72,184 ഭ്രൂണങ്ങളെ നശിപ്പിച്ചു കളഞ്ഞു. ഈ നടപടിയിലെ തെറ്റിനെയാണ് സഭ ശക്തമായി എതിര്‍ക്കുന്നത്. ഇക്കാര്യത്തിൽ വിശ്വാസികൾക്കുള്ള അജ്ഞതയും തെറ്റിധാരണയും അകറ്റാൻ കാര്യമായ ബോധവൽക്കരണം ആവശ്യമാണ്. വിവാഹത്തിനു ശേഷം മക്കളെ ലഭിക്കാൻ കാലതാമസം അനുഭവപ്പെട്ടാൽ ഐവിഎഫ് പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാൻ ഒരു ക്രൈസ്തവ വിശ്വാസി തയ്യാറാകരുത്. അത് മക്കൾക്കുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവർത്തികൂടിയാണ്. 'തന്റെ മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ സവിശേഷപ്രവർത്തിയുടെ ഭാഗമായിരിക്കാനും, ഗർഭധാരണത്തിന്റെ നിമിഷം മുതൽ ഒരു വ്യക്തിയായി ആദരിക്കപ്പെടാനുമുള്ള' മക്കളുടെ അവകാശത്തിന്റെ നിഷേധമാണ് ഇത്തരം പ്രവർത്തികൾ. "ശാരീരിക വന്ധ്യത ഒരു ദൗർഭാഗ്യമല്ലെന്നു സുവിശേഷം വ്യക്തമാക്കുന്നു. ന്യായമായ എല്ലാ വൈദ്യശാസ്ത്ര പ്രതിവിധികളും തേടിയിട്ടും വന്ധ്യതയ്ക്കു പരിഹാരം കാണാത്ത ദമ്പതികള്‍ എല്ലാ ആത്മീയ ഫലസമൃദ്ധിയുടെയും ഉറവിടമായ കര്‍ത്താവിന്റെ കുരിശിനോട് തങ്ങളെ തന്നെ ഐക്യപ്പെടുത്തേണ്ടതാണ്. അനാഥരായ കുട്ടികളെ ദത്തെടുത്തും അപരര്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്തും അവര്‍ക്ക് തങ്ങളുടെ ഉദാരത പ്രകടിപ്പിക്കാവുന്നതാണ്." (CCC 2379)
Image: /content_image/News/News-2016-11-25-13:50:47.jpg

3353
Category: 9
Sub Category:
Heading: സെഹിയോൻ യു കെ ഒരുക്കുന്ന "എഫാത്ത " യുവജനധ്യാനവും ഏകദിന ബൈബിൾ കൺവെൻഷനും രണ്ട് വേദികളിലായി ഇന്ന് (26/11) ലണ്ടൻ ക്രോംലിയിൽ
Content: ആത്മീയമായി യുവജനങ്ങളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ റവ.ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു. കെ പതിനഞ്ചു വയസ്സുമുതലുള്ളവർക്കായി നടത്തിവരുന്ന എഫാത്ത ബൈബിൾ കൺവെൻഷൻ ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കു 1 മുതൽ 5 വരെ ക്രോംലിയിൽ നടക്കും. മറ്റ് ആളുകൾക്കായി അതേസമയംതന്നെ തൊട്ടടുത്ത വേദിയിൽ സെഹിയോൻ ടീം നയിക്കുന്ന ബൈബിൾ കൺവെൻഷനും നടക്കും. ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, വി.കർബാന (വൈകിട്ട് 5 മണിക്ക്) എന്നിവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും.പരിശുദ്ധാത്മ അഭിഷേകം പകർന്നുകൊണ്ട് ജീവിത നവീകരണം സാദ്ധ്യമാകുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു..... #{red->n->n-> അഡ്രസ്സ്:}# St.Wilfreds Catholic School Wilfreds Way Horsham Oad CRAWLEY RH11 8PG. #{red->n->n-> കൂടൂതൽ വിവരങ്ങൾക്ക്:}# ബിജോയി ആലപ്പാട്ട് 07960000217 സാറ ജെയിൻ 07447064128.
Image: /content_image/Events/Events-2016-11-25-17:17:31.JPG