CALENDAR

25 / November

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാങ്കേതിക വിദ്യയെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്
Contentകര്‍ത്താവ് തന്റെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ് (സങ്കീര്‍ത്തനങ്ങള്‍ 103:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 25}# ശൂന്യാകാശം ആരുടെ വകയാണ്? മനുഷ്യ കണ്ണുകള്‍ കൊണ്ടും വാനനിരീക്ഷണ ഉപകരണങ്ങള്‍കൊണ്ടും അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോഴും ഈ ചോദ്യം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്‍ ശൂന്യാകാശം സന്ദര്‍ശിക്കുന്ന ഈ അവസരത്തില്‍ ഈ ചോദ്യം ഒഴിവാക്കാന്‍ സാധ്യമല്ല. ശൂന്യാകാശം ആരുടേതാണ്? ഒരു കാര്യം നാം മനസ്സിലാക്കണം, ഭൂമിയിലെ വസ്തുക്കളില്‍ ഓരോ മനുഷ്യനും വേണ്ടത്ര പങ്ക് ലഭിക്കത്തക്കവണ്ണം അവിടുന്ന് വീതിച്ച് നല്‍കി. സകലര്‍ക്കും ഭൂമി അവകാശപ്പെട്ടതായിരിക്കുന്നതുപോലെ, ഉപഗ്രഹങ്ങളാലും മറ്റ് ഉപകരണങ്ങളാലുമുള്ള ശൂന്യാകാശത്തിലേക്കുള്ള കുതിച്ച് ചാട്ടം മനുഷ്യകുലത്തിനാകമാനം ഉപകാരപ്രദമാകും വിധം ക്രമീകരിക്കേണ്ടതാണ്. ഭൂമിയിലെ വസ്തുക്കള്‍ സ്വന്തം കാര്യത്തിന് മാത്രം ഉപയോഗിക്കാതെ അയല്‍ക്കാരന്റെ നന്മക്കും നല്‍കുന്നത് പോലെ, ശൂന്യാകാശവും ഒരു രാഷ്ട്രത്തിന്റേയോ സാമൂഹ്യസംഘടനയുടേയോ മാത്രം പ്രത്യേക നന്മയ്ക്കായി ഉപയോഗിക്കരുത്. സാങ്കേതികമായ അറിവും പരിജ്ഞാനവും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വലിയ തെറ്റാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.10.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-11-25 08:17:00
Keywordsസാങ്കേതിക
Created Date2016-11-25 15:33:04