Contents

Displaying 3071-3080 of 24987 results.
Content: 3314
Category: 1
Sub Category:
Heading: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു
Content: ക്രാക്കോവ്: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 19-ാം തീയതി ക്രാക്കോവിലെ ദിവ്യകാരുണ്യ ദേവാലയത്തില്‍ നടത്തപ്പെട്ട ഔദ്യോഗിക ചടങ്ങ്, ഇരുപതാം തീയതി രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും പ്രതീകാത്മകമായി വീണ്ടും നടത്തപ്പെട്ടു. 1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കണമെന്ന് വിവരിക്കുന്ന 'ക്യൂവാസ് പ്രിമാസ്' എന്ന ലേഖനം പുറപ്പെടുവിച്ചത്. ക്യൂവാസ് പ്രിമാസിന്റെ വിശദീകരണ പ്രകാരം, ഒരാള്‍ ക്രിസ്തുവിനെ രഹസ്യമായും, പരസ്യമായും തന്റെ ജീവിതത്തിന്റെ രാജാവായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യവും, മികച്ച അച്ചടക്കവും, സഹവര്‍ത്തിത്വവും ലഭിക്കുമെന്ന് പറയുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അവര്‍ ക്രിസ്തുവിന്റെ രാജ്യത്വത്തിന്റെ തിരുനാള്‍ പ്രത്യേകമായി ആഘോഷിക്കണമെന്നും, വ്യക്തികളും, ഭരണാധികാരികളും പരസ്യമായി ക്രിസ്തുവിനെ ബഹുമാനിക്കണമെന്നും 'ക്യൂവാസ് പ്രിമാസി'ല്‍ പറയുന്നുണ്ട്. "ദൈവത്തേയും, ഭൂമിയേയും സാക്ഷി നിര്‍ത്തി പോളണ്ട് ആവശ്യപ്പെടുന്നത്, ക്രിസ്തുവേ നിന്റെ ഭരണം ഞങ്ങളുടെ രാജ്യത്ത് വരേണമേ എന്നതാണ്. ക്രിസ്തുവിനല്ലാതെ ഒരാള്‍ക്കും ഞങ്ങളില്‍ അധികാരമില്ലെന്നും ഇപ്പോള്‍ ഇവിടെ പരസ്യമായി പ്രഖ്യാപിക്കുന്നു. കൃതജ്ഞതാപൂര്‍വ്വം നിന്റെ സന്നിധിയില്‍, ഞങ്ങള്‍ ശിരസ്സ് നമിക്കുന്നു. പോളണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു സ്‌നാനമേറ്റതിന്റെ 1050-ാമത് വര്‍ഷത്തില്‍ യേശുക്രിസ്തുവിനേ ഞങ്ങള്‍, രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കുന്നു". പോളിഷ് ബിഷപ്പുമാര്‍ പ്രഖ്യാപനത്തില്‍ ഏറ്റുപറഞ്ഞു. നേരത്തെ പെറു, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷകനും, ഭരണാധികാരിയുമായി പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുവിന്റെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ മധ്യസ്ഥത്തിനുമായാണ് ഭരണാധികാരികള്‍ രാജ്യങ്ങളെ സമര്‍പ്പിച്ചത്.
Image: /content_image/News/News-2016-11-22-15:05:47.png
Keywords: പോളണ്ട്
Content: 3315
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുസ്ലീം ഇമാം ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ"
Content: റിയാദ്: ക്രൈസ്തവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത പശ്ചിമേഷ്യന്‍ രാജ്യത്തുള്ള ഇമാം ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ". യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാനും അവിടുത്തെ മാര്‍ഗത്തിലേക്ക് തിരിയുവാനും, ക്രിസ്തുവിനെ ആരാധിക്കുവാനും 45-കാരനായ ഇമാമിന് 'മരണം' എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു. കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ കഴിയാത്ത ഈ സംഭവം 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' എന്ന സംഘടനയാണ് വിശദീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് എന്ന സംഘടന, ഇപ്പോഴും ക്രിസ്തുവിശ്വാസത്തിലേക്ക് വന്ന ഇമാമിന്റെ പേരുവിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയിട്ടില്ല. മുനാഫ് അലി എന്ന പേരാണ് 45-കാരനായ ഈ ഇമാമിനെ വിശേഷിപ്പിക്കുന്നതിനായി സുവിശേഷ സംഘടന തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഇസ്ലാം മതപണ്ഡിതനും, പ്രമുഖ പ്രഭാഷകനുമായ മുനാഫ് അലിയെന്ന ഇമാം ക്രൈസ്തവരെ ദ്രോഹിക്കുന്നതിന് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഇത്തരം ചില സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റിന്റെ പ്രവര്‍ത്തകര്‍ മുനാഫ് അലിയെ കാണുവാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തിയത്. യേശുക്രിസ്തുവിനെ കുറിച്ചും, അവനിലൂടെ ലഭിച്ച രക്ഷയെകുറിച്ചും ഈ സംഘം ഇമാമിനോട് വിശദീകരിച്ചു. എന്നാല്‍, ഇതൊന്നും കേള്‍ക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. മുനാഫ് അലി അവരെ ശപിക്കുവാനും, അപമാനിക്കുവാനും ആരംഭിച്ചു. സുവിശേഷ സംഘം നല്‍കിയ ബൈബിളിന്റെ പ്രതി സ്വീകരിക്കുവാന്‍ പോലും ഇമാം കൂട്ടാക്കിയില്ല. വീട്ടില്‍ കടന്നുവന്ന സുവിശേഷകരെ അപമാനിച്ചാണ് ഇമാം ഇറക്കിവിട്ടത്. ഇവർ താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച ശേഷം മുസ്ലീം വിശ്വാസികളെ കൊണ്ട് അവിടം ആക്രമിക്കണം എന്ന് മുനാഫ് അലി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പരിശുദ്ധാത്മ ശക്തിയാല്‍ പ്രത്യേക വെളിപ്പാട് ലഭിച്ച സുവിശേഷ സംഘം സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിച്ചു. ഇങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു വെള്ളിയാഴ്ച ദിവസം ഇമാം തന്റെ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ തലചുറ്റി നിലത്തു വീണത്. പിന്നീട് നടന്ന കാര്യങ്ങൾ കേവലം യുക്തികൊണ്ടു മാത്രം ചിന്തിച്ചാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയാണ്. മുനാഫ് അലി ഇങ്ങനെയാണ് സംഭവത്തെ വിശദീകരിക്കുന്നത്."തലകറങ്ങി വീണ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരിച്ചു. എന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകുവാന്‍ ചെകുത്താന്‍മാരുടെ വലിയ സംഘമാണ് വന്നത്. ഞാന്‍ അള്ളാഹുവിന്റെ നാമത്തില്‍ അവരെ ഓടിച്ചുവിടുവാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കൊണ്ടു പോകുവാന്‍ ഒരവകാശവുമില്ലെന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. എന്നാല്‍ അവര്‍ പിന്‍മാറുവാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ക്ക് മാത്രമാണ് അതിനുള്ള അവകാശമെന്ന് പിശാചുക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു". "പെട്ടെന്നു തന്നെ യേശുക്രിസ്തു അസംഖ്യം മാലാഖമാരുമായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതായി ഞാന്‍ കണ്ടു. അദ്ദേഹം എന്റെ ഹൃദയത്തോട് സംസാരിച്ചു. ആദിമ മനുഷ്യന്‍ സാത്താന്റെ പ്രലോഭനത്തിന് വഴങ്ങി പാപം ചെയ്തതും, രക്ഷാകരമായ അവസ്ഥയിലേക്ക് മനുഷ്യരെ കൂട്ടികൊണ്ടു പോകുവാന്‍ യേശുക്രിസ്തു ഏറ്റെടുത്ത പീഡാസഹനങ്ങളെക്കുറിച്ചും അവിടുന്ന് എന്നോട് പറഞ്ഞു. സ്വര്‍ഗരാജ്യത്തിലെ ഒരു പൗരനായി ഞാന്‍ മാറണമെന്നും ക്രിസ്തു എന്നോട് പറഞ്ഞു. ഒരു സാക്ഷിയായി ജീവിക്കുവാന്‍ ഞാന്‍ നിന്റെ ജീവനെ മടക്കി നല്‍കുന്നുവെന്ന് പറഞ്ഞാണ് കര്‍ത്താവ് അപ്രത്യക്ഷനായത്". മുനാഫ് അലി പറഞ്ഞു. മേശപുറത്ത് കിടത്തി തന്റെ മൃതശരീരം ആരോ കുളിപ്പിക്കുമ്പോഴാണ് വീണ്ടും ബോധം വീണതെന്ന് മുനാഫ് അലി ഓര്‍ക്കുന്നു. മരിച്ചു പോയ തന്നെ മകനും മറ്റുള്ളവരും ചേര്‍ന്ന് സംസ്‌കരിക്കുവാന്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള കുളിപ്പിക്കലായിരുന്നു അതെന്ന കാര്യം അദ്ദേഹത്തെ ഞെട്ടിച്ചു. മരിച്ചു പോയ മുനാഫ് അലി കണ്ണുകള്‍ തുറന്നപ്പോള്‍ നിരവധി പേര്‍ ഭയത്തോടെ ഓടിപോയി. തിരികെ ജീവന്‍ ലഭിച്ച മുനാഫ് അലി നടന്ന സംഭവങ്ങള്‍ എല്ലാവരോടും പറഞ്ഞു. ചിലര്‍ മുനാഫിന്റെ വാക്കുകള്‍ വിശ്വസിച്ചു. മറ്റു ചിലര്‍ അത് തള്ളികളഞ്ഞു. തലചുറ്റി വീണപ്പോള്‍ മുനാഫിന്റെ തല തറയില്‍ ശക്തമായി ഇടിച്ചുകാണുമെന്നും, ഇതിനാല്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഭ്രാന്ത് സംസാരിക്കുകയാണെന്നും ചില മുസ്ലീം വിശ്വാസികള്‍ പറഞ്ഞു. ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുവാനും, സാക്ഷീകരിക്കുവാനും ആരംഭിച്ച മുനാഫിനെ അവര്‍ ഇമാം സ്ഥാനത്തു നിന്നും പുറത്താക്കി. എന്നാല്‍ മുനാഫ് അലിയും കുടുംബവും അവിടെനിന്നും രക്ഷപെട്ടു. സ്വന്തം രാജ്യത്ത് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതിനാല്‍ അവര്‍ മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്തിരിക്കുകയാണ്. ആയിരിക്കുന്ന സ്ഥലത്ത് ക്രിസ്തു സാക്ഷിയായി ജീവിക്കുകയാണ് ഈ പഴയ ഇസ്ലാം പണ്ഡിതന്‍. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയും, ഇമാമിനെ സുവിശേഷം അറിയിക്കുവാന്‍ ശ്രമിച്ച സുവിശേഷ സംഘം ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റിന്റെ വെബ്‌സൈറ്റിലൂടെ നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-11-22-18:23:06.jpg
Keywords: മുസ്ലിം, ഇസ്ലാം
Content: 3316
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി
Content: ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം ചെയ്യുന്നത് അവര്‍ക്കും നമുക്കും ഒരുപോലെ പ്രയോജനകരമാകുന്നു. ദാനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഏറെ പ്രയോജനകരമായതിനാല്‍ അത് തക്ക വിധത്തില്‍ ചെയ്യണം. മനുഷ്യന്‍ ചാവുദോഷത്തോടുകൂടെ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ ശുദ്ധീകരണ‍ സ്ഥലത്തിലെ ആത്മാക്കള്‍ക്കുപകരിക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കുവേണ്ടി നിങ്ങള്‍‍ എതെങ്കിലുമൊരു പുണ്യപ്രവര്‍ത്തി ചെയ്‌വാന്‍ ഭാവിക്കുമ്പോള്‍ കുമ്പസാരിക്കാന്‍ സൗകര്യമില്ലാത്ത പക്ഷം ചെയ്തിരിക്കുന്ന പാപങ്ങളെപ്പറ്റി പൂര്‍ണ്ണമായി മനസ്താപപ്പെട്ടു കൊണ്ടെങ്കിലും നാം അത് ചെയ്യണം. നീ ദാനം ചെയ്യുമ്പോള്‍ കപടഭക്തര്‍ തങ്ങള്‍ മനുഷ്യരാല്‍ സ്തുതിക്കപ്പെടുവാനായി ജപസ്ഥലങ്ങളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ നിന്‍റെ മുമ്പാകെ കുഴല്‍ വിളിക്കരുത്. അവര്‍ തങ്ങളുടെ പ്രതിഫലം പ്രാപിച്ചു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. "എന്നാല്‍ നീ ദാനം ചെയ്യുമ്പോള്‍ നിന്‍റെ വലതുകൈ അറിയരുത്. എന്നാല്‍ രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും" എന്ന്‍ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു. ഓരോരുത്തരും അവനവന്‍റെ അവസ്ഥയ്ക്കും ശക്തിക്കും തക്കപോലെ ദാനം ചെയ്യണം. ഈ വിഷയത്തില്‍ വലിയ തോബിയാസ് തന്‍റെ മകനോട് ഉപദേശിച്ചതിങ്ങനെയാണ്. "എന്‍റെ മകനെ നിന്‍റെ ശക്തിക്കൊത്തവണ്ണം ദാനം ചെയ്യുക. നിനക്ക് അധികമുണ്ടെങ്കില്‍ അധികമായിട്ട് കൊടുക്കുക. കുറച്ചയുള്ളൂവെങ്കില്‍ അല്‍പമായിട്ടെങ്കിലും സന്തോഷത്തോടുകൂടെ നീ കൊടുക്കണം." സഹോദരന്മാരെ നിങ്ങളും ആത്മാക്കളെക്കുറിച്ച് ദാനം ചെയ്യുമ്പോള്‍ ഇങ്ങനെയാണ് ചെയ്യേണ്ടത്. #{red->n->n->ജപം}# സര്‍വ്വ ശക്തനായ ദൈവമേ! അങ്ങേപ്പക്കല്‍ പ്രാര്‍ത്ഥിച്ചു വരുന്നവരെ എപ്പോഴും അങ്ങുന്ന് അനുഗ്രഹിക്കുന്നതിനാല്‍ ഞങ്ങളുടെ അപേക്ഷകള്‍ കൃപയോടുകൂടെ കേട്ടരുളണമേ.ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനോടു കൂടെയിരുന്നപ്പോള്‍ അങ്ങില്‍ വിശ്വസിച്ചു ശരണപ്പെട്ടു കൊണ്ട് മരിച്ചു. അതോര്‍ത്ത് അവര്‍ ചെയ്ത കുറ്റങ്ങളൊക്കെയും പൊറുത്തു അവരെ സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദാനം ചെയ്യുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-22-19:02:08.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3317
Category: 1
Sub Category:
Heading: കുമ്പസാരം നടത്തുവാന്‍ ഇനി മൊബൈല്‍ ആപ്പ് വഴികാട്ടും
Content: വത്തിക്കാന്‍ സിറ്റി: കുമ്പസാരം എവിടെയെല്ലാമാണ് നടക്കുന്നതെന്ന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ നോക്കി മനസിലാക്കാം. സ്‌കോര്‍ട്ട്‌ലാന്റിലെ സെന്റ് ആന്‍ഡ്രൂസ്, എഡിന്‍ബര്‍ഗ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന കത്തോലിക്ക വിശ്വാസികള്‍ക്കാണ് 'കണ്‍ഫഷന്‍ ഫൈന്‍ഡര്‍' എന്ന ആപ്ലിക്കേഷനിലൂടെ കുമ്പസാരം നടക്കുന്ന പള്ളികള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുവാന്‍ സാധിക്കുന്നത്. വത്തിക്കാനില്‍ വെച്ചു സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ലിയോ കഷ്‌ലിയാണ് ആപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. 'മ്യൂസിമാന്റിക്' എന്ന കമ്പനിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. രണ്ടായിരം സ്വകയര്‍ മൈലുകള്‍ വിസ്താരമുള്ള അതിരൂപതയുടെ കീഴിലുള്ള 110 കത്തോലിക്ക ദേവാലയങ്ങളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ അറിയുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ഏറ്റവും സമീപത്തായി കുമ്പസാരത്തിനു സൗകര്യമുള്ള ദേവാലയവും, അവിടേയ്ക്ക് എത്തുവാനുള്ള വഴിയും, കുമ്പസാരിപ്പിക്കുന്ന വൈദികന്റെ വിവരങ്ങളും ആപ്ലിക്കേഷന്‍ കൃത്യമായി പറഞ്ഞു തരും. സ്‌കോര്‍ട്ട്‌ലാന്റിലെ അഞ്ചു രൂപതകളില്‍ കൂടി ഉടന്‍ തന്നെ ആപ്ലിക്കേഷന്റെ സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങും. സമകാലീന ലോകത്തിലേക്ക് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും കത്തോലിക്ക സഭ എങ്ങനെയാണ് എത്തിച്ചു നല്‍കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ ആപ്ലിക്കേഷനെന്ന് ആര്‍ച്ച് ബിഷപ്പ് ലിയോ കഷ്‌ലി പറഞ്ഞു. "കരുണയുടെ ജൂബിലി വര്‍ഷത്തില്‍ അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ ഏറെ താത്പര്യത്തോടെ കടന്ന്‍ വന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. പുതിയ ആപ്ലിക്കേഷന്‍ വരുന്നതോടെ കുമ്പസാരിക്കുവാന്‍ താല്‍പര്യപ്പെടുന്ന വിശ്വാസികള്‍ക്ക് അത് ഏറെ സഹായകരമാകും. പലപ്പോഴും ആളുകള്‍ക്ക് കുമ്പസാരിക്കുവാന്‍ താല്‍പര്യമുണ്ടെങ്കിലും, എവിടെ പോയി കുമ്പസാരിക്കണമെന്ന കാര്യം വ്യക്തമായി അവര്‍ക്ക് അറിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും". പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഫാദര്‍ ജാമി ബോയിലര്‍ പറഞ്ഞു. കുമ്പസാരിക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍, പലപ്പോഴും തങ്ങള്‍ക്ക് അപരിചിതനായ ഒരു വൈദികനെ ആണ് പാപങ്ങള്‍ ഏറ്റുപറയുവാന്‍ തെരഞ്ഞെടുക്കുക. പുതിയ ആപ്ലിക്കേഷനില്‍ വൈദികരുടെ പേരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക രൂപതകള്‍ തങ്ങളുടെ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് 'കണ്‍ഫഷന്‍ ഫൈന്‍ഡര്‍' നിര്‍മ്മിച്ച മ്യൂസിമാന്റിക് കമ്പനി.
Image: /content_image/News/News-2016-11-23-04:46:41.jpg
Keywords: Catholic,confession,finding,app,launched,by,Scottish,church
Content: 3318
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപതയുടെ നിയുക്‌ത മെത്രാന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു സ്വീകരണം നല്‍കും
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്‌ത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാനിൽനിന്നു നാളെ കേരളത്തിലെത്തും. രാവിലെ 9.15ന് അതിരൂപത ബിഷപ്സ് ഹൗസിലെത്തുന്ന അദ്ദേഹത്തെ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണച്ചടങ്ങിൽ രൂപതയിലെ വൈദികരും സന്യസ്തരും അല്മായ നേതാക്കളും രാഷ്ര്‌ടീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഡിസംബർ 18നു വല്ലാർപാടം ബസിലിക്കയിലാണു സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. 2011 ഫെബ്രുവരി 22നു വത്തിക്കാനിൽ കുടിയേറ്റക്കാർക്കും ദേശാടകർക്കുമുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരിൽ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗത്തില്‍ സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. വത്തിക്കാനിലെ ഒരു മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി ഡോ.ജോസഫ് കളത്തിപ്പറമ്പിലായിരിന്നു.
Image: /content_image/India/India-2016-11-23-06:57:56.jpg
Keywords:
Content: 3319
Category: 1
Sub Category:
Heading: ജപ്പാനില്‍ ജസ്യൂട്ട് വൈദികര്‍ നേരിട്ട മതപീഡനങ്ങളുടെ കഥ പറയുന്ന 'സൈലന്‍സ്' വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും
Content: റോം: 17-ാം നൂറ്റാണ്ടില്‍ ജപ്പാനില്‍ സുവിശേഷ വേലയ്ക്ക് പോയ പോര്‍ച്ചുഗീസുകാരായ ജസ്യൂട്ട് വൈദികര്‍ നേരിടേണ്ടി വന്ന അക്രമങ്ങളുടെയും മതപീഡനങ്ങളുടെയും കഥ പറയുന്ന 'സൈലന്‍സ്' ഈ മാസം 29-ന് വത്തിക്കാനില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 23-ാം തീയതി യുഎസിലെ തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനിരിക്കെയാണ് വത്തിക്കാനില്‍ പ്രത്യേക പ്രദര്‍ശനം നടത്തുന്നത്. ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മാർട്ടിൻ സ്കോസെസിയാണ് 'സൈലന്‍സ്' സംവിധാനം ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ജസ്യൂട്ട് വൈദികര്‍ പ്രദര്‍ശനം കാണുവാനായി വത്തിക്കാനിലേക്ക് എത്തും. വത്തിക്കാനില്‍ നടക്കുന്ന സ്‌ക്രീനിംഗില്‍ താന്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ മാർട്ടിൻ സ്കോസെസി പറഞ്ഞിരുന്നു. എന്നാല്‍, ജസ്യൂട്ട് സഭാംഗമായ ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷുസാകൂ എന്‍ഡോ എന്ന എഴുത്തുകാരന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സൈലന്‍സിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. ചിത്രത്തില്‍ ജസ്യൂട്ട് വൈദികരായി വേഷമിടുന്നത് ആദം ഡ്രൈവറും, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡുമാണ്. ജസ്യൂട്ട് വൈദികരുടെ ഗുരുവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് ലിയാം നീസണ്‍ ആണ്. ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന ചലച്ചിത്രങ്ങളെ വത്തിക്കാന്‍ എല്ലാ കാലത്തും പിന്‍തുണച്ചിട്ടുണ്ട്. മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത വിശ്വവിഖ്യാത ചലച്ചിത്രമായ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സ്വകാര്യമായി നടന്ന സ്‌ക്രീനിംഗില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കണ്ടിരുന്നു. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവചരിത്രത്തെ പരാമര്‍ശിക്കുന്ന ചിത്രമായ 'കോള്‍ മീ ഫ്രാന്‍സിസ്‌കോ'യും വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രദര്‍ശനം കാണുവാന്‍ റോമില്‍ നിന്നുള്ള പാവപ്പെട്ടവരേയും, വൈദികരേയും കന്യാസ്ത്രീകളേയുമാണ് ക്ഷണിച്ചിരുന്നത്. ആഞ്ചലീന ജോളി സംവിധാനം ചെയ്ത 'അണ്‍ബ്രോക്കണ്‍' എന്ന ചലച്ചിത്രവും അടുത്തിടെ വത്തിക്കാനില്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം ആഞ്ചലീന ജോളി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചയും നടത്തി.
Image: /content_image/News/News-2016-11-23-06:58:16.jpg
Keywords: Martin,Scorsese’s,Silence,Set,for,Advance,Screening,at,Vatican
Content: 3320
Category: 4
Sub Category:
Heading: മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ
Content: ഒരു സ്ത്രീക്കു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ ഒരു വിളിയും ഭാഗ്യവുമാണ് 'അമ്മയാകുക' എന്നുള്ളത്. മാതൃത്വം എന്നത് എല്ലാകാലത്തും നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് കഷ്ടപ്പാടുകളും വേദനകളും പ്രാർത്ഥനയോടെ സഹിക്കുന്ന 'അമ്മ' ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു ദേശത്തിന്റെ തന്നെ ഐശ്വര്യമായി മാറും. ലോകം അറിയപ്പെടുന്ന വൻകാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, പിന്നെയോ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിലൂടെയാണ് ഒരു അമ്മ വിശുദ്ധയായി മാറുന്നത്. ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി നിർവഹിച്ച നിരവധി അമ്മമാരെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇപ്രകാരം വിശുദ്ധരായ പത്ത് അമ്മമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര. #{red->n->n->1. വിശുദ്ധ സെലി മാർട്ടിൻ:}# തികച്ചും സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്‍. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്, പക്ഷേ, ദൈദിനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും, മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി. ഒരമ്മയുടെ ലളിതമായ സ്നേഹം മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം. ഈ അമ്മയുടെ ത്യാഗവും സ്നേഹവും പ്രാർത്ഥനയും മൂലം അവളുടെ ഭർത്താവും (വിശുദ്ധ ലൂയിസ് മാർട്ടിൻ) മകളും (വിശുദ്ധ കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി മാർട്ടിനും. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# നമ്മുടെ മക്കളെ സ്നേഹിക്കുക, അവരെ നല്ലപോലെ പരിപാലിക്കുക, ദൈവത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക, അവരിലൂടെ ദൈവത്തിന് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമോ അതിനുവേണ്ടി മക്കളെ ദൈവത്തിനു സമർപ്പിക്കുക. #{red->n->n->2. വിശുദ്ധ ജിയാന്ന(വി. ജാന്ന):}# ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള്‍ ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കിയതു വഴിയാണ് അവള്‍ തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാൽ "പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്നായിരുന്നു അവള്‍ തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള്‍ മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും, ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മുഴുവന്‍ ഹൃദയത്തോടും കൂടി നമ്മുടെ മക്കളെ സ്നേഹിക്കാം. #{red->n->n->3. റോമിലെ വിശുദ്ധ ഫ്രാന്‍സെസ്:}# ആറു കുട്ടികളുടെ അമ്മയായിരുന്നു ഫ്രാന്‍സെസ്, എന്നാല്‍ അവളുടെ മകനായ ബാറ്റിസ്റ്റ മാത്രമായിരുന്നു ശൈശവത്തെ അതി ജീവിച്ച ഏക കുട്ടി. അവന്‍ വളര്‍ന്ന് വലുതാകുകയും വിവാഹിതനാവുകയും ചെയ്തു. എന്നാല്‍ അവന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ഫ്രാന്‍സെസിനെ ഇഷ്ടമല്ലായിരുന്നു. അതിനാൽ ഈ 'അമ്മ അപമാനിതയാവുകയും, ഇടിച്ചുതാഴ്ത്തപ്പെടുകയും, തന്റെ ഏകമകന്റെ ജീവിതത്തില്‍ നിന്നും നിഷ്കാസിതയാക്കപ്പെടുകയും ചെയ്തു. എങ്കിലും പ്രാർത്ഥനയുടെയും സഹനത്തിലൂടെയും ഫ്രാന്‍സെസ് ക്രമേണ തന്റെ മരുമകളുടെ മനോഭാവം മാറ്റിയെടുക്കുകയും കുടുംബത്തില്‍ സമാധാനം കൊണ്ട് വരികയും ചെയ്തു. എളിമയും, സ്നേഹവും കുടുംബത്തില്‍ തിരിച്ചുകൊണ്ട് വന്ന് ശിഥിലമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് ചിലപ്പോള്‍ ഒരമ്മക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# നമ്മുടെ മക്കൾ വിവാഹിതരായി അവർക്ക് ഒരു കുടുംബം ഉണ്ടാകുമ്പോൾ നാം കുടുംബത്തിലെ വിഭാഗീയതയുടെ ഉറവിടമല്ല, മറിച്ച് ഐക്യത്തിന്റെ ഉറവിടമായിരിക്കുവാന്‍ ശ്രമിക്കുക. #{red->n->n->4. വിശുദ്ധ മോനിക്ക:}# ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിച്ച ഒരു അമ്മയായിരുന്നു വിശുദ്ധ മോനിക്ക. അവളുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടു പോലും അവള്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു. വര്‍ഷങ്ങളോളം അവള്‍ തന്റെ വഴിപിഴച്ച മകന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. അവന്‍റെ മാനസാന്തരത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല, തന്റെ മകന്‍ ഒരാളെ വിവാഹം കഴിച്ചു അന്യവിശ്വാസത്തിലേക്ക് പോവുക പോലും ചെയ്തപ്പോളും അവള്‍ തന്റെ ശ്രമം നിറുത്തുകയോ പ്രാര്‍ത്ഥന ഉപേക്ഷിക്കുകയോ ചെയ്തില്ല. ക്രമേണ അവളുടെ മകനായ അഗസ്റ്റിന്‍, കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും എക്കാലത്തും സ്വാധീനമുള്ള മഹാനായ വിശുദ്ധ അഗസ്റ്റിന്‍ ആയി മാറുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ഒരമ്മയുടെ വിരാമമില്ലാത്ത പ്രാര്‍ത്ഥന കൊണ്ടായിരുന്നു. ഇന്ന് മക്കളുടെ വിശ്വാസത്തില്‍ ആശങ്കാകുലരായിട്ടുള്ള അമ്മമാരുടെ വലിയ ആശ്വാസദായികയായി വിശുദ്ധ മോനിക്കയെ കണക്കാക്കി വരുന്നു. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഒരിക്കലും ഭംഗം വരുത്തരുത്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കാതെ വരുമ്പോൾ നാം ഒരിക്കലും നിരാശപ്പെടരുത്! മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക; ദൈവം ഇടപെടുക തന്നെ ചെയ്യും. #{red->n->n->5. വിശുദ്ധ പെര്‍പ്പെച്ച്വാ:}# 202-ലാണ് പെര്‍പ്പെച്ച്വാ ഒരു ക്രിസ്ത്യാനിയാകുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ അക്കാലങ്ങളില്‍ ക്രിസ്ത്യാനിയാവുക എന്നത് ഒരു നല്ലകാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാല്‍, അവളെ ഉടനടി ബന്ധനസ്ഥയാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആ സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു, മരണത്തെ കാത്തുകൊണ്ട് തടവറയില്‍ കിടക്കുമ്പോള്‍ അവള്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും, എല്ലാ ദിവസവും അവളുടെ കുഞ്ഞിനെ അവളുടെ പക്കല്‍ കൊണ്ട് വരികയും അവള്‍ തന്റെ കുഞ്ഞിനെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പെര്‍പ്പെച്ച്വാ മാതൃത്വമെന്ന തന്റെ ദൈവനിയോഗം ഭംഗിയായി നിറവേറ്റി, തനിക്കാവും വിധം തന്റെ മകനെ സ്നേഹിക്കുകയും, അനശ്വര ജീവിതത്തില്‍ ഒരു ദിവസം അവനെ കണ്ടുമുട്ടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ മക്കളില്‍ നിന്നും അകന്നു താമസിക്കുന്ന അമ്മമാര്‍ മാധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധയാണ് പെര്‍പ്പെച്ച്വാ. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# നമ്മുടെ മക്കൾ നമ്മളിൽ നിന്നും ദൂരത്തായിരിക്കുമ്പോൾ നാം അവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുക. പ്രത്യേകിച്ച് മക്കൾ പഠനത്തിനും ജോലിക്കുമയായി ദൂരത്തായിരിക്കുമ്പോൾ ഒരു അമ്മയുടെ പ്രാർത്ഥന അവരുടെ ജീവിതത്തിന് ശക്തമായ ഒരു കോട്ടയാണ്. #{red->n->n->6. വിശുദ്ധ ഫെലിസിറ്റി:}# ഏതാണ്ട് പെര്‍പ്പെച്ച്വായുടെ കാലത്ത് തന്നെയാണ് വിശുദ്ധ ഫെലിസിറ്റിയും വധിക്കപ്പെടുന്നത്. ഈ വിശുദ്ധയുടെ കഥയും ഒട്ടും വ്യത്യസ്തമല്ല. അവളെ ബന്ധനസ്ഥയാക്കുന്ന സമയത്ത് അവള്‍ എട്ട് മാസം ഗർഭിണിയായിരുന്നു. തടവറയില്‍ വെച്ച് അവള്‍ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്‍കി, അതവളെ ഒത്തിരി സന്തോഷവതിയാക്കി എന്ന് പറയപ്പെടുന്നു. അവളുടെ കുഞ്ഞിനെ അവളില്‍ നിന്നും പറിച്ച് മാറ്റിക്കൊണ്ട് അവളെ കൊല്ലുവാനായി കൊണ്ടുപോയി. എന്നാല്‍ “മാതൃത്വത്തില്‍ നിന്നും...പോരാട്ടത്തിലേക്ക് സ്വാഭാവികമായി അവള്‍ പോവുകയായിരുന്നു" എന്ന് അവളുടെ സുഹൃത്തായിരുന്ന പെര്‍പ്പെച്ച്വാ എഴുതിയിരിക്കുന്നു. അതിനര്‍ത്ഥം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന അനുഭവം അവള്‍ക്ക് തന്റെ മരണത്തെ നേരിടുന്നതിനു വേണ്ട ധൈര്യവും ശക്തിയും നല്‍കുകയായിരുന്നു എന്നാണ്. ഒരു ശക്തയായ അമ്മ ഒരു സിംഹിനിയെപ്പോലെയാണ്; ഒന്നും തന്നെ, മരണത്തിനു പോലും അവളുടെ തീരുമാനത്തെ ഇളക്കുവാന്‍ കഴിയുകയില്ല. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# ഒരു സ്ത്രീ, അവളെ ഇല്ലാതാക്കുന്ന ഒരു ത്യാഗമായി ഒരിക്കലും മാതൃത്വത്തെ കാണരുത്, പകരം അവളെ ശക്തയാക്കി മാറ്റുന്ന ഒരു സമ്മാനമായി വേണം അതിനെ കരുതാന്‍. #{red->n->n->7. വിശുദ്ധ റീത്ത:}# ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. അവിടത്തെ ഓരോ നഗരവും പരസ്പരം യുദ്ധത്തിലായിരുന്നു. അക്കാലത്ത് ലോകം തന്നെ അപകടകരമായ ഒരു സ്ഥലമായി മാറികൊണ്ടിരിക്കുകയായിരുന്നു. റീത്തയേയും രണ്ടാണ്‍കുട്ടികളേയും തനിച്ചാക്കികൊണ്ട് അവളുടെ ഭര്‍ത്താവ് ഒരു യുദ്ധത്തില്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളുടെ ജീവിതം കൂടുതല്‍ സങ്കടകരമാക്കികൊണ്ട് അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് അവളുടെ രണ്ട് ആണ്‍മക്കളും കൗമാരത്തില്‍ തന്നെ മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവനും അവള്‍ തന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് വേണ്ടിയും, സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ചിലവഴിച്ചു. അവള്‍ സ്വയം നിരവധി സഹനങ്ങളെ നേരിട്ടു, എന്നാല്‍ അവളുടെ സങ്കടമെല്ലാം മറ്റുള്ളവര്‍ക്കുള്ള പ്രാര്‍ത്ഥനയായി അവള്‍ ദൈവത്തിന് സമര്‍പ്പിച്ചു. ഇന്ന് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി വിശുദ്ധ റീത്തയെ പരിഗണിക്കുന്നു. തീര്‍ച്ചയായും അവള്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്, സമയത്തിനു മുന്നേ മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരിക്കും. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# ഒരു അമ്മയുടെ മക്കൾ കൂട്ടില്‍ നിന്നു പറന്നു പോയാലും അപ്പോഴും അവൾ ഒരു അമ്മയായിരിക്കും. നമ്മുടെ കുടുംബത്തിന് ദ്രോഹം ചെയ്തവർക്കു വേണ്ടിയും നമ്മുക്കു പ്രാർത്ഥിക്കാം; അത് നമ്മുടെ തലമുറകൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന ഒരു പ്രവൃത്തിയായിരിക്കും. #{red->n->n->8. വിശുദ്ധ ബ്രിജിത്ത:}# വളരെ നീണ്ട ഒരു വിവാഹ ബന്ധമായിരുന്നു വിശുദ്ധ ബ്രിജിത്തയുടേത്. ഉള്‍ഫ് എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. ഏതാണ്ട് 28 വര്‍ഷത്തോളം അവര്‍ ഒരുമിച്ചായിരുന്നു. അവര്‍ക്ക് എട്ട് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ കാതറിൻ എന്ന് പേരായ മകള്‍ പിന്നീട് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. കൂടുതല്‍ കുഞ്ഞുങ്ങളെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ബ്രിജിത്തയുടെ വിശാലമനസ്കത, അവരെ പഠിപ്പിക്കുവാനുള്ള അവളുടെ പ്രയത്നം എന്നിവ ആത്മീയ ഉദാരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളവളായിരുന്നു ഈ വിശുദ്ധ. മനുഷ്യരുടെ ഇടയിലുള്ള എല്ലാ തരത്തിലുള്ള വിഭാഗീയതകളോടുമുള്ള സഹിഷ്ണുതയേയും, സഹതാപത്തേയും കുറിച്ചാണ് അവള്‍ തന്റെ ജീവിതം കൊണ്ട് വരച്ചു കാട്ടുന്നത്. അവളുടെ ജീവിതത്തില്‍ അസാധാരണമോ, അത്ഭുതകരമോ ആയ യാതൊന്നും സംഭവിച്ചിരുന്നില്ല, പക്ഷേ തന്റെ മക്കള്‍ സ്നേഹത്തിലും, നന്മയിലും, സമാധാനത്തിലും വളര്‍ന്ന്‍ വരുവാന്‍ വേണ്ട ശിക്ഷണം നല്‍കുവാനായുള്ള അവളുടെ സമര്‍പ്പണം തികച്ചും വീരോചിതമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവളെ ഇപ്പോള്‍ മുഴുവന്‍ യൂറോപ്പിന്റേയും മാധ്യസ്ഥ വിശുദ്ധയായി പരിഗണിച്ചു വരുന്നു. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# ഈ ലോകത്തിൽ പ്രശസ്തി ലഭിക്കുന്ന ഒരുപാട് വൻകാര്യങ്ങൾ ചെയ്യുന്നതിലല്ല; പിന്നെയോ, തങ്ങളുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടേയും ആനന്ദങ്ങളിലൂടേയും ജീവിതത്തെ സ്നേഹിക്കുവാന്‍ അമ്മമാർ മക്കളെ പഠിപ്പിക്കുക. #{red->n->n->9. എലിസബത്ത് ആന്‍ സേട്ടണ്‍:}# അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് എലിസബത്ത്. 1774-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് അവള്‍ ജനിച്ചത്, അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ അവള്‍ ഒരു ഡോക്ടറെ വിവാഹം കഴിച്ചു, അധികം താമസിയാതെ അവര്‍ രണ്ടുപേരും നിരവധി അനാഥകുട്ടികളേയും തങ്ങളുടെ മക്കള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ട് തങ്ങളുടെ കുടുംബം വലുതാക്കി. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള്‍ ഒരു സന്യാസ സഭ സ്ഥാപിച്ചു. എല്ലാ കുട്ടികളേയും എലിസബത്ത് ഹൃദയം തുറന്ന് സ്നേഹിച്ചു. തന്റെ കുടുംബത്തിന് പുറത്തുള്ള കുട്ടികളെക്കുറിച്ചും അവള്‍ ചിന്താകുലയായിരുന്നു. പരിശുദ്ധ അമ്മയുടെ മാതൃത്വത്തില്‍ അവള്‍ വളരെ ആശ്വാസം അനുഭവിക്കുകയും, പരിശുദ്ധ അമ്മയുടെ മാതൃത്വത്തെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മാതൃത്വത്തിന്റേതായ ഒരു ചെറിയ പ്രവര്‍ത്തിക്കുപോലും ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തന്നുകൊണ്ട് മദര്‍ സേട്ടണ്‍ സ്ഥാപിച്ച സന്യാസിനീ സഭ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകികൊണ്ടിരിക്കുന്നു. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# സ്വന്തം മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടോപ്പംതന്നെ അനാഥരും പാവപ്പെട്ടവരുമായ മറ്റു കുട്ടികളെക്കുറിച്ചും ചിന്തയുള്ളവരായിരിക്കുക. പാവപ്പെട്ടവരോടുള്ള ഒരു അമ്മയുടെ കരുണാർദ്രമായ സ്നേഹം നന്മയുടെ വിവിധ രൂപത്തിൽ അവളുടെ മക്കളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും. #{red->n->n->10. വിശുദ്ധ അന്ന:}# പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായിരുന്നു വിശുദ്ധ അന്ന. വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അവളും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. ആ ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂർണ്ണമായി മനസ്സിലാകൂ. ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്നമുള്ളവരുടേയും മാധ്യസ്ഥയാണ് വിശുദ്ധ അന്ന. കാലക്രമേണ ഒരു മകളെ നല്‍കികൊണ്ട് ദൈവം അന്നയെ അനുഗ്രഹിച്ചു, അവള്‍ തന്റെ മുഴുവന്‍ ഹൃദയത്തോടും തന്റെ മകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. മറിയത്തെ മടിയിലിരുത്തി നിര്‍വൃതിയിലാണ്ടിരിക്കുന്ന അന്നയെ പലപ്പോഴും ചിത്രകലയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദൈവമാതാവാകുവാനുള്ള വിളിക്കുള്ള “ശരി” എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്കു ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു. #{blue->n->n->ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം:}# അമ്മ എന്ന പദം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു നല്ല അമ്മയ്ക്കു മാത്രമേ നല്ല മുത്തശ്ശിയാവാൻ സാധിക്കൂ. കുടുംബത്തിൽ മുത്തശ്ശിമാരും വളരെ പ്രധാനപ്പെട്ടവരാണ്. #originally posted on 23/11/2016
Image: /content_image/Mirror/Mirror-2016-11-24-12:29:54.jpg
Keywords: അമ്മ
Content: 3321
Category: 18
Sub Category:
Heading: ചമ്പകുളത്തെ വിശ്വാസികള്‍ ആഹ്ലാദനിറവില്‍: ഔദ്യോഗിക ബസിലിക്ക പ്രഖ്യാപനം 27നു
Content: ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസലിക്കാ പദവി ലഭിച്ച ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഔദ്യോഗിക ബസിലിക്ക പ്രഖ്യാപനം 27നു ഉച്ചയ്ക്ക് 2.30നു നടക്കും. പരിശുദ്ധ കുർബാനയുടെ സമാപനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതിരൂപത ചാൻസലർ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള ഔദ്യോഗിക ഡിക്രി വായിക്കും. ചമ്പക്കുളം അസിസ്റ്റന്റ് വികാരി ഫാ. ബിജു മണവത്ത് മലയാള പരിഭാഷ വായിക്കും. അതിരൂപത വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, റവ. ഡോ. ജെയിംസ് പാലക്കൽ, അതിരൂപത ചാൻസലർ റവ. ഡോ. ടോം പുത്തൻകളം, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ തുടങ്ങിയവർ പരിശുദ്ധ കുർബാന ചടങ്ങുകളിൽ സഹകാർമികരാകും. ആഘോഷപരിപാടികളുടെ ഭാഗമായി 26ന് ബസിലിക്ക പദവി പ്രഖ്യാപന വിളംബര റാലി നടത്തും. യൂത്ത് വിൻസെന്റ് ഡിപോൾ അംഗങ്ങളാണ് റാലിക്കു നേതൃത്വം നല്കുക. രാവിലെ ഒമ്പതിന് ചങ്ങനാശേരി കത്തീഡ്രലിൽ അതിരൂപത വികാരി ജനറാൾ മോൺ. ജെയിംസ് പാലയ്ക്കൽ റാലി ഉദ്ഘാടനം ചെയ്ത് ദീപശിഖ കൈമാറും. ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവിന്റെയും മറ്റു വന്ദ്യപിതാക്കൻമാരുടെയും കബറിടങ്ങൾ സ്‌ഥിതി ചെയ്യുന്ന ചങ്ങനാശേരി മെട്രോപോളിറ്റൻ കബറിട പള്ളിയിൽ നിന്നും ആരംഭിച്ച് നിരണം, എടത്വ, പുളിങ്കുന്ന്, ആലപ്പുഴ എന്നീ ദൈവാലയങ്ങളിലൂടെ സന്ദർശനം നടത്തി ചമ്പക്കുളത്ത് തിരിച്ചെത്തും. തങ്ങളുടെ ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നതിന്റെ പ്രഖ്യാപനം ശ്രവിക്കാനും അതിൽ പങ്കുകൊള്ളാനുമുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം. പള്ളിയും പരിസരപ്രദേശങ്ങളും ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. ബസിലിക്കയായതോടെ ഫൊറോന ദേവാലയം ശ്രേഷ്ഠ ദൈവാലയത്തിന്റെ ഗണത്തിലേക്ക് ഉയർന്നതായി ഫൊറോന വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
Image: /content_image/India/India-2016-11-23-07:21:04.jpg
Keywords:
Content: 3322
Category: 6
Sub Category:
Heading: സത്യത്തിനു വേണ്ടിയുള്ള ക്രിസ്തുവിന്റെ രാജകീയ വാഴ്ച
Content: "പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു" (യോഹന്നാന്‍ 18:37). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 23}# അധികാരത്തിന്റെ സകല സ്ഥാനചിഹ്നങ്ങളും സര്‍വ്വശക്തിയും വിജയാര്‍ഭാടഭാവവും ഉപേക്ഷിച്ച്, സത്യത്തിന്റേയും സ്‌നേഹത്തിന്റെയും പൂര്‍ണ്ണസമര്‍പ്പണത്തിന്റേയും ശക്തികൊണ്ട് ഭരണം നടത്തുവാനാഗ്രഹിച്ച യേശുവിനെയാണ് നമ്മുക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത്. എത്രയോ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തലും ഹിംസയും മൂലം മനുഷ്യനെ ഉപദ്രവിക്കുന്ന അധികാരവ്യവസ്ഥിതി നിലനില്‍ക്കുന്നു. അവിടെയുള്ള ജനങ്ങള്‍ ക്രിസ്തുവിനെയാണ് കാംക്ഷിക്കേണ്ടത്. മനുഷ്യന്റെ ആന്തരികമൂല്യങ്ങള്‍ പോലും മാറ്റിയെടുക്കുവാന്‍ ശ്രമിക്കുന്ന അധികാരവിഭാഗങ്ങളുണ്ട്; മനുഷ്യന്റെ വിശ്വാസ രീതികള്‍ കണക്കിലെടുക്കാതെ, അവനെ ചില തത്ത്വശാസ്ത്രങ്ങള്‍ക്ക് കീഴ്‌പ്പെടുത്തുവാന്‍ ശ്രമിക്കുന്ന അധികാരസ്ഥാനങ്ങളുണ്ട്. ഇപ്രകാരമുള്ള സമ്പ്രദായങ്ങളിലേക്ക് മനുഷ്യനെ വലിച്ചിഴച്ചുകൊണ്ടുപോകുവാന്‍ വിസമ്മതിക്കുന്ന യേശുക്രിസ്തു, ലോകത്തിനും സ്വര്‍ഗ്ഗത്തിനും ഇടയില്‍ തന്റെ രാജകീയ ദൌത്യം അതിവിശിഷ്ട്ടമായി നടത്തുന്നു. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-23-08:43:12.jpg
Keywords: ദൈവം
Content: 3323
Category: 1
Sub Category:
Heading: 2017-2019 കാലയളവിലേക്കുള്ള യുവജനസംഗമത്തിന്റെ പ്രമേയം വത്തിക്കാന്‍ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍: 2019-ല്‍ പനാമയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ലോക യുവജന സമ്മേളനത്തിന്റെ പ്രമേയം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ ഇടവക-രൂപത തലങ്ങളില്‍ നടക്കുന്ന യുവജന സമ്മേളനത്തിന്റെ നടത്തിപ്പിന് ശേഷമാണ്, 2019-ല്‍ മാര്‍പാപ്പ പങ്കെടുക്കുന്ന ലോക യുവജന സമ്മേളനം പനാമയില്‍ നടക്കുക. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് മൂന്നു വര്‍ഷങ്ങളിലേക്കുമുള്ള ചിന്തകള്‍ എടുത്തിരിക്കുന്നത്. 2017-ല്‍ "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു" (ലൂക്കാ 1:49), 2018- ല്‍ "മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30), 2019-ല്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്നീ പ്രമേയ വാക്യങ്ങളെ ആസ്പദമാക്കിയാണ് സംഗമം നടക്കുക. ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍. രണ്ടു വര്‍ഷത്തെ ധ്യാനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം 2019-ല്‍ പരിശുദ്ധ പിതാവ് പങ്കെടുക്കുന്ന പനാമയിലെ ലോക യുവജനദിന സമ്മേളനത്തില്‍ 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് പ്രധാനമായും ധ്യാനിക്കുക. സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയവും ഇതു തന്നെയാണ്. പോളണ്ടിലെ ക്രാക്കോവിലാണ് ആണ് ഈ വര്‍ഷം ലോക യുവജനദിന സമ്മേളനം നടന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പനാമയിലാണ് അടുത്ത യുവജനദിന സമ്മേളനം നടക്കുക എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രാക്കോവിലെ സമാപന വേദിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്നലകളെ കുറിച്ച് നമുക്ക് ഓര്‍മ്മവേണമെന്നും, ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ശക്തികാണിക്കണമെന്നും, നാളെയെ പ്രത്യാശപൂര്‍വ്വം കാണമെന്നും ക്രാക്കോവിലെ സമാപന സമ്മേളനത്തില്‍ പാപ്പ പറഞ്ഞിരുന്നു. ഈ വാക്കുകളെ അനുസ്മരിച്ച് 2017-നെ ഇന്നലെകളെ കുറിച്ച് ഓര്‍ക്കുന്നതിനും, 2018-നെ സമകാലിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിനും, 2019-നെ ഭാവിയിലേക്കും നോക്കി കാണുന്ന തരത്തിലുമാണ് യുവജന സംഗമ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-11-23-10:42:10.jpg
Keywords: Mary,at,heart,of,next,World,Youth,Day,gathering