Content | കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്‌ത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാനിൽനിന്നു നാളെ കേരളത്തിലെത്തും. രാവിലെ 9.15ന് അതിരൂപത ബിഷപ്സ് ഹൗസിലെത്തുന്ന അദ്ദേഹത്തെ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണച്ചടങ്ങിൽ രൂപതയിലെ വൈദികരും സന്യസ്തരും അല്മായ നേതാക്കളും രാഷ്ര്‌ടീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഡിസംബർ 18നു വല്ലാർപാടം ബസിലിക്കയിലാണു സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.
2011 ഫെബ്രുവരി 22നു വത്തിക്കാനിൽ കുടിയേറ്റക്കാർക്കും ദേശാടകർക്കുമുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരിൽ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗത്തില്‍ സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. വത്തിക്കാനിലെ ഒരു മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി ഡോ.ജോസഫ് കളത്തിപ്പറമ്പിലായിരിന്നു. |