category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോമലബാർ സഭയ്ക്കു യൂറോപ്പിൽ പുതിയ നിയമനങ്ങൾ
Contentവത്തിക്കാൻസിറ്റി: സീറോമലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ജനറൽ കോ–ഓർഡിനേറ്ററായി കോതമംഗലം രൂപതയിലെ റവ.ഡോ.ചെറിയാൻ വാരികാട്ടിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് പുറപ്പെടുവിച്ചത്. സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡോ.വാരികാട്ട് കോതമംഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊക്കുറേറ്റർ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ്, കത്തീഡ്രൽ, കോതമംഗലം രൂപതയിലെ നേര്യമംഗലം, അംബികാപുരം, നെയ്യശേരി ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽ കൺവീനറായിരുന്ന റവ.ഡോ.ചെറിയാൻ വാരികാട്ട് റോമിലെ സീറോമലബാർ വിശ്വാസികളുടെ വികാരി എന്ന നിലയിലും തന്റെ പ്രവര്‍ത്തനം തുടരും. തലശേരി അതിരൂപതാംഗമായ ഫാ.ബിജു മുട്ടത്തുകുന്നേലിനെ സീറോമലബാർ സഭയുടെ റോമിലെ പ്രൊക്കുറേറ്ററുടെ അസിസ്റ്റന്റായി സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിൽ സഭാ നിയമത്തിൽ ഡോക്ടറേറ്റ് പഠം നടത്തിക്കൊണ്ടിരുന്ന ഫാ.ബിജു ഇറ്റലിയിലെ സീറോമലബാർ വിശ്വാസികളുടെ കോ–ഓർഡിനേറ്ററായി സേവനം ചെയ്യും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റോമിലെ സീറോമലബാർ വികാരിയുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഫാ.മുട്ടത്തുകുന്നേൽ തലശേരി അതിരൂപതയിൽ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും മൈനർ സെമിനാരിയിൽ അധ്യാപകൻ, വൊക്കേഷൻ പ്രമോട്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-22 00:00:00
Keywords
Created Date2016-11-22 17:14:10