Contents
Displaying 3221-3230 of 25019 results.
Content:
3471
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ സേവനങ്ങളെ ആത്മാര്‍ത്ഥമായി പ്രശംസിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന
Content: കൊളംമ്പോ: ദരിദ്രരുടെയും, നിരാശ്രയരുടെയും, സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെയും ഇടയില്‍ കത്തോലിക്ക സഭ നടത്തുന്ന സേവനങ്ങളെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന കത്തോലിക്ക സഭയെ പ്രശംസിച്ചത്. കൊളംമ്പോ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്തുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെ കുറിച്ചും സിരിസേന ഏഷ്യന്‍ ബിഷപ്പുമാരുടെ യോഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. "ശ്രീലങ്കയിലെ പാവങ്ങളുടെ ഇടയില്‍ കത്തോലിക്ക സഭ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. രാജ്യത്തെ സാമൂഹികവും, ആത്മീയവുമായ ചുറ്റുപാടുകളെ മെച്ചപ്പെടുത്തുന്നതിനായി കത്തോലിക്ക സഭ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്റെ അടുത്ത സ്‌നേഹിതനാണ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ജീവിതത്തില്‍ പല ക്ലേശങ്ങളും, ബുദ്ധിമുട്ടുകളും നേരിടുമ്പോള്‍ വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ എനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്". മൈത്രിപാല സിരിസേന പറഞ്ഞു. 2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മൈത്രിപാല സിരിസേന രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് ന്യൂനപക്ഷവിഭാഗങ്ങളോട് അനുഭാവപൂര്‍വ്വമുള്ള നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മൈത്രിപാല സിരിസേന. ന്യൂനപക്ഷങ്ങളുടെ അവകാശത്തെ സംരക്ഷിക്കുവാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2016-12-05-08:24:44.jpg
Keywords: Sri,Lankas,president,praises,the,Church,for,helping,the,poor

3472
Category: 1
Sub Category:
Heading: സഭയുടെ നിയമങ്ങള്‍ മറികടന്ന് പുനര്‍വിവാഹം കഴിച്ച അധ്യാപകനെ ഇംഗ്ലണ്ടിലെ കത്തോലിക്ക സ്‌കൂളില്‍ നിന്നും പുറത്താക്കി
Content: ഗോസ്പോര്‍ട്: കത്തോലിക്ക സഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായി പുനര്‍വിവാഹം കഴിച്ചതിന് സഭയുടെ ഉടമസ്ഥതയില്‍ നടത്തുന്ന സ്‌കൂളില്‍ നിന്നും അധ്യാപകനെ പുറത്താക്കി. ഹാംപ്‌ഷൈറിലെ ഗോസ്‌പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ലിണ്ടന്‍ സ്‌ട്രോങ്ങാണ് പുറത്താക്കപ്പെട്ടത്. പോര്‍ട്‌സ്‌മൌത്ത് രൂപതയുടെ ബിഷപ്പാണ് അധ്യാപകനെ പുറത്താക്കുകയാണെന്ന തീരുമാനം അറിയിച്ചത്. ഈ അധ്യായന കാലളവിന്റെ അവസാനം വരെ മാത്രമേ ലിണ്ടന്‍ സ്‌ട്രോങ്ങിന് സ്‌കൂളില്‍ തുടരുവാന്‍ സാധിക്കുകയുള്ളുവെന്നാണ് ബിഷപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. സെന്റ് മേരീസ് പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ലിണ്ടന്‍ സ്‌ട്രോങ്ങ്. തന്നെ പുറത്താക്കിയ ബിഷപ്പിന്റെ നടപടിയെ അദ്ദേഹം രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്നും പുറത്തുപോകുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തുന്നുണ്ടെന്നും മറ്റൊരു ജോലിക്ക് ശ്രമിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നുമാണ് ലിണ്ടന്‍ സ്‌ട്രോങ്ങ് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇംഗ്ലണ്ടിലെ കത്തോലിക്ക സ്‌കൂളില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും സ്‌കൂളിലേക്ക് നിയമിതരാകുന്നതിന് മുമ്പ് ചില നിബന്ധനകളില്‍ ഒപ്പിടേണ്ടതായിട്ടുണ്ട്. കത്തോലിക്ക വിശ്വാസം തങ്ങള്‍ അനുസരിക്കുമെന്നും, വിവാഹ മോചനത്തിനും, പുനര്‍വിവാഹത്തിനുമെതിരെ തങ്ങള്‍ നിലകൊള്ളുമെന്നും അധ്യാപകര്‍ ഒപ്പുവയ്ക്കുന്ന നിബന്ധനയില്‍ പ്രത്യേകമായി പറയുന്നു. ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കാമെന്നും ഒപ്പുവയ്ക്കുന്ന നിബന്ധനയിലൂടെ അധ്യാപകര്‍ സമ്മതിക്കുന്നുണ്ട്. പുനര്‍വിവാഹം കഴിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ലിണ്ടന്‍ സ്‌ട്രോങ്ങിനെ സ്‌കൂളില്‍ നിന്നും പുറത്താക്കുവാന്‍ തിരുമാനിച്ചിരിക്കുന്നത്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ പ്രകാരം വിവാഹ മോചനം പാപമാണ്. ദമ്പതിമാര്‍ തങ്ങളുടെ ഇഷ്ടപ്രകാരം ദൈവത്തിന്റെ കൂട്ടിയോജിപ്പിക്കലിനെയാണ് വിവാഹമോചനം മൂലം വേര്‍പ്പെടുത്തുന്നത്. വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്തെ സിവില്‍ നിയമങ്ങള്‍ പുനര്‍വിവാഹത്തെ അനുകൂലിക്കുന്നുവെന്നതിനെ സഭയുടെ നിയമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള കാരണമായി ചൂണ്ടികാണിക്കുവാനും കഴിയില്ല. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മറ്റൊരാളെ ഭാര്യയോ, ഭര്‍ത്താവോ ആയി സ്വീകരിക്കുന്നവര്‍ ചെയ്യുന്നത് വ്യഭിചാരമാണെന്ന് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. സുവിശേഷത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം വ്യക്തമായ പഠിപ്പിക്കലുകള്‍ തിരുവചനം നല്‍കുന്നതിനാലാണ് സഭ വിവാഹ മോചനത്തെ ശക്തമായി എതിര്‍ക്കുന്നത്. കത്തോലിക്കാ സ്‌കൂളുകളിലെ അധ്യാപകർ വാക്കുകളിലൂടെ മാത്രമല്ല തങ്ങളുടെ പ്രവർത്തികളിലൂടെയും കത്തോലിക്കാ വിശ്വാസം കുട്ടികളിലേക്കു പകർന്നുകൊടുക്കാൻ ബാധ്യസ്ഥരാണ് എന്ന സന്ദേശമാണ് ഈ പ്രവർത്തിയിലൂടെ പോര്‍ട്‌സ്‌മൌത്ത് രൂപത നൽകുന്നത്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിശ്വാസത്തിനെതിരായ പ്രവർത്തികൾ ചെയ്യുമ്പോൾ അതിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിൽ ഈ രൂപത ഒരിക്കലും മടികാണിക്കാറില്ല. ഈ രൂപതയുടെ കീഴിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ സത്യവിശ്വാസത്തിനെതിരായ 'യോഗ' പരിശീലിപ്പിക്കുന്നത് കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.
Image: /content_image/News/News-2016-12-05-10:23:27.jpg
Keywords: CATHOLIC,SCHOOL,TEACHER,FIRED,FOR,REMARRYING

3473
Category: 9
Sub Category:
Heading: കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലിയുടെ യുഎഇ തല ആഘോഷം ഡിസംബർ 11ന്
Content: അബുദാബി: 2017-ൽ ആഗോള കരിസ്മാറ്റിക്ക് സമൂഹം സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ തല ആഘോഷങ്ങളുടെ ഉദ്ഘാടനവും, അബുദാബി കരിസ്മാറ്റിക്ക് പ്രാർത്ഥനാകൂട്ടായ്മയുടെ 24 -മത് ആനിവേഴ്സറിയും സംയുക്തമായി ഡിസംബർ 11 ഞായറാഴ്ച അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലിൽ വച്ച് നടത്തും. "സദ്വാർത്ത" എന്ന പേരിലാണ് സംഗമം നടക്കുന്നത്. രാവിലെ 9.30നു ആരംഭിക്കുന്ന സമ്മേളനം അറേബ്യന്‍ രാജ്യങ്ങളുടെ അപ്പസ്തോലിക് വികാര്‍ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി കരിസ്മാറ്റിക്ക് സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഫാ. ഷാജന്‍ തേവര്‍മഠം മുഖ്യ വചന പ്രഭാഷണം നടത്തും. വിവിധ ഇടവകളിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകൾ നേതൃത്വം നൽകുന്ന കലാപരിപാടികളും യു.എ ഇ യിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകളുടെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. സമ്മേളനം വൈകിട്ട് 4.30നു സമാപിക്കും. സിസിആര്‍എസ് - സിസിഎസ്‌ടി സ്പിരിച്വൽ ഡയറക്ടേഴ്സ് ഫാ. ജോൺ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപ്പറമ്പിൽ, അബുദാബി ബിസിഎസ്‌ടി സ്പിരിച്വൽ ഡയറക്ടർ ഫാ. ബേബിച്ചൻ എർത്തയിൽ, എന്‍സിഎസ്‌ടി ഡയറ്കടർ ഫാ.ആനിസേവ്യര്‍ കപ്പൂച്ചിന്‍, എന്‍സിഎസ്‌ടി ജനറല്‍ കോഡിനേറ്റര്‍ ഡോ.ജോസഫ് ലൂക്കോസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Image: /content_image/Events/Events-2016-12-05-12:14:19.jpg
Keywords:

3474
Category: 1
Sub Category:
Heading: ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ മനസ്സിന്റെ പരിവര്‍ത്തനം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ നമ്മുടെ മനസിന്റെ പരിവര്‍ത്തനം അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലഘട്ടത്തിലെ രണ്ടാം ഞായറാഴ്ച വിശ്വാസ സമൂഹത്തോട് സംസാരികയായിരിന്നു മാര്‍പാപ്പ. വിശുദ്ധ മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായത്തിലെ ആദ്യഭാഗമാണ് തന്റെ പ്രസംഗത്തിനായി പാപ്പ തെരഞ്ഞെടുത്തത്. "സ്‌നാപകന്‍ യോഹന്നാന്‍ ജനത്തോട് ഹൃദയത്തിന്റെ പശ്ചാത്താപം ആവശ്യപ്പെടുന്നു. ഇന്നത്തെ കാലഘട്ടത്തിലും ഇത് ആവശ്യമാണ്. ക്രിസ്തുമസിനെ വരവേല്‍ക്കുന്ന ഈ കാലഘട്ടത്തിലും നമുക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം ആവശ്യമാണ്. യോഹന്നാന്‍ ജനത്തോട് പറയുന്ന അതേ സന്ദേശമാണ് ഗലീലിയായില്‍ യേശുവും ജനങ്ങളോട് പങ്കുവയ്ക്കുന്നത്". "ഒരു പ്രേഷിതന്‍ യേശുവിനെ പ്രഘോഷിക്കാന്‍ പുറപ്പെടുമ്പോള്‍ അവന്‍ സ്വന്തം ഗണത്തില്‍ കൂടുതലനുയായികളെ ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഒരുവനെപ്പോലെ മതപരിവര്‍ത്തനത്തിനല്ല ഇറങ്ങിത്തിരിക്കുന്നത്. ദൈവരാജ്യം നിങ്ങളുടെ മദ്ധ്യേ വന്നിരിക്കുന്നുവെന്ന്‍ പ്രഘോഷിക്കുന്നതിനു മാത്രമാണ് അവന്‍ പോകുന്നത്. സമീപഭാവിയില്‍ തന്നെ ദൈവരാജ്യത്തിന്റെ ചില നല്ല ഗുണങ്ങള്‍ നാം ജീവിക്കുന്ന ഈ ലോകത്തില്‍ തന്നെ നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. ഇഹലോകത്തിലും പരലോകത്തിലും ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ നാം മനസിന്റെ പരിവര്‍ത്തനം നടത്തേണ്ടിയിരിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. "ക്രിസ്തുമസ് എന്നത് സന്തോഷത്തിന്റെ മഹാ ആഘോഷമാണ്. എന്നാല്‍ ഇതിനെ ആഘോഷിക്കുന്നതിനായി നാം ആത്മീയമായി ശരിയായ രീതിയില്‍ ഒരുങ്ങേണ്ടതുണ്ട്. എന്തു വിലകൊടുത്തും നേട്ടം കൊയ്യാന്‍ പരിശ്രമിക്കുകയും ബലഹീനരെ ബലിയാടുകളാക്കി അധികാരം കൈയ്യിലേന്തുകയും ദ്രവ്യാസക്തി പുലര്‍ത്തുകയും ചെയ്യുന്നത് സാത്താന്‍റെ മനോഭാവങ്ങളാണ്. ക്രിസ്തുമസിന്റെ ശരിയായ സന്തോഷം അനുഭവിക്കുന്നതിനായി ലോകത്തിന്റെ വിഗ്രഹങ്ങളേയും, പണത്തോടുള്ള ദാഹത്തേയും നാം ഉപേക്ഷിക്കേണ്ടതുണ്ട്". പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുവുമായുള്ള സ്നേഹ സംഗമത്തിന് നമ്മെത്തന്നെ ഒരുക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റോം, സ്‌പെയിന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ മാര്‍പാപ്പ തന്റെ പ്രത്യേക ആശംസ അറിയിച്ചു.
Image: /content_image/News/News-2016-12-05-13:29:48.jpg
Keywords: Prepare,for,Christmas,by,conversion,Pope,tells,Advent,Angelus,crowd

3475
Category: 8
Sub Category:
Heading: ജപമാല വഴി പത്തു ലക്ഷം ശുദ്ധീകരണ ആത്മാക്കളെ മോചിപ്പിച്ച വിശുദ്ധന്‍
Content: “കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 122:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 6}# വിശുദ്ധ ജോണ്‍ മാസിയാസ് പെറുവിലെ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനായിരുന്നു. എത്ര ക്ഷീണിതനാണെങ്കില്‍ പോലും എല്ലാ ദിവസവും രാത്രിയില്‍ മുട്ടിന്‍മേല്‍ നിന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി മൂന്ന്‍ ജപമാലകള്‍ ചൊല്ലുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹം മരണശയ്യയിലായിരിക്കുന്ന അവസരത്തില്‍, സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും പത്ത് ലക്ഷത്തിലധികം ആത്മാക്കളെ അദ്ദേഹം തന്റെ പ്രാര്‍ത്ഥന വഴി ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം മരിച്ചപ്പോള്‍, ആയിരകണക്കിന് ആത്മാക്കള്‍ അദ്ദേഹത്തിനു ആശംസകള്‍ ചൊരിയുവാനായി സ്വര്‍ഗ്ഗത്തില്‍ നിരന്നു നിന്നു. #{blue->n->n->വിചിന്തനം:}# ജപമാല ചൊല്ലി ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-06-18:00:25.jpg
Keywords: ജപമാല

3476
Category: 1
Sub Category:
Heading: പഴയനിയമത്തിലെയും പുതിയനിയമത്തിലെയും മന്ന
Content: "കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും" (പുറപ്പാട് 16:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 6}# അപ്പം വര്‍ദ്ധിപ്പിക്കല്‍ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കഫര്‍ണാം വരെ അവനെ പിന്‍തുടര്‍ന്ന ജനക്കൂട്ടത്തോട് 'സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്' എന്നാണ് ക്രിസ്തു പറയുന്നത്. ഈജിപ്ത്തില്‍ നിന്ന് വിശുദ്ധ നാട്ടിലേക്കുള്ള പുറപ്പാടില്‍ അപ്പം കിട്ടാതെ വലഞ്ഞ യഹൂദ ജനത്തിന്റെ പിന്‍ഗാമികളോട് യേശു ഇങ്ങനെ പറയുന്നു: ''നിങ്ങളുടെ പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു" (യോഹ. 6:58). യേശു പരാമര്‍ശിക്കുന്ന മന്നാ അതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നതാണ്. അന്ത്യ അത്താഴത്തില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നതിനെപ്പറ്റിയാണ് കഫര്‍ണാമിന് സമീപത്ത് വച്ച് യേശു സംസാരിക്കുന്നത്: 'ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്' (യോഹ 6:51) ഈ പ്രസ്താവനയുടെ പ്രതിധ്വനിയാണ് വര്‍ഷങ്ങള്‍ക്കുശേഷം വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതുമ്പോള്‍ കാണുന്നത്. "നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കോറി. 10:16). പുതിയ നിയമത്തിലെ ദൈവജനമാകുന്ന സഭ എക്കാലത്തും വിശുദ്ധ കുര്‍ബാനയാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പൌലോസ് അപ്പസ്തോലന്‍ വീണ്ടും പറയുന്നു, "അപ്പം ഒന്നേയുള്ളൂ; അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്." (1 കോറി. 10:17). (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93)
Image: /content_image/News/News-2016-12-06-10:13:34.jpg
Keywords: Meditation, Saint John Paul 2, Pravachaka Sabdam, Malayalam

3477
Category: 18
Sub Category:
Heading: ഗ്രെയ്സ് റിപ്പിൾസ് ദമ്പതി കോണ്‍ഫറന്‍സ് 17 ന്
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നാലാമത് ഗ്രെയ്സ് റിപ്പിൾസ് ദമ്പതി കോണ്‍ഫറന്‍സ് ഡിസംബർ 17 നടക്കും. .ചിറ്റൂർ ധ്യാനകേന്ദ്രത്തിലാണ് പരിപാടി. അതിരൂപതയിൽ ദമ്പതികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഗ്രേസ് റിപ്പിൾസ് 'സ്നേഹത്താൽ ആത്മാവുണരുന്ന കുടുംബം ലോകത്തിന്റെ നവീകരണത്തിന്' എന്ന വിഷയം മുന്നിർത്തിയുള്ള കോണ്‍ഫറൻസ് കാലത്ത് 9.30 ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സ്നേഹാർദ്രമായ കുടുംബത്തിനു ഇന്ന് ഏറെ പ്രാധാന്യമുണ്ട്. കുടുംബത്തെ ഒരു സാമൂഹിക സ്ഥാപനമെന്നതിനെക്കാൾ സ്നേഹത്തിലധിഷ്ഠിതമായ വ്യക്തി ബന്ധങ്ങളുടെ ശൃംഖലയായി പരിഗണിക്കാനാണ് ഇന്ന് പലരും ഇഷ്ടപ്പെടുന്നത്. ഈ സ്നേഹത്തിന് ആത്മീയതയുമായുള്ള ബന്ധം മുന്നിര്ത്തിയാണ് കോണ്‍ഫറന്‍സ് ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര് ഫാ.ഡോ.അഗസ്റ്റിന് കല്ലേലി വിഷയാവതരണം നടത്തും. മനോജ് സണ്ണി, ബീന മനോജ് ദമ്പതികൾ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആത്മജ്വാല എന്ന പേരില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവര്ക്ക് പരിശീലനം നല്കും. ഉച്ചകഴിഞ്ഞ് 1.15 ന് ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ കുർബാനയർപ്പിച്ച് സമാപന സന്ദേശം നല്കും.സംഗമത്തിൽ ആയിരത്തേളും ദമ്പതികൾ പങ്കെടുക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പര്‍: 9387074644.
Image: /content_image/News/News-2016-12-06-04:47:30.jpg
Keywords: Grace Family Ripples Conference

3478
Category: 18
Sub Category:
Heading: റവ. ഡോ. ജോർജ് കുരുക്കൂരിന് സ്‌ഥാനവസ്ത്രങ്ങൾ ഇന്നു കൈമാറും
Content: കൊച്ചി: കോതമംഗലം രൂപതാംഗവും സഭാപണ്ഡിതനുമായ റവ. ഡോ. ജോർജ് കുരുക്കൂരിനു കത്തോലിക്കാസഭയുടെ മോൺസിഞ്ഞോർ പദവി നൽകിക്കൊണ്ടുള്ള സ്‌ഥാനവസ്ത്രങ്ങൾ ഇന്നു നൽകും. കെസിബിസി ആസ്‌ഥാനമായ പാലാരിവട്ടം പിഒസിയിലാണ് ചടങ്ങ് നടക്കുക. വൈകുന്നേരം 6.30നാണു ചടങ്ങ് ആരംഭിക്കും. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടെ കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും. 1990 ജനുവരി മുതൽ കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികെയാണ് പദവി ലഭിക്കുന്നത്. ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ മാനിച്ചാണു റവ.ഡോ. കുരുക്കൂരിനു ബഹുമതി നൽകുന്നത്. മാർപാപ്പമാരുടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുന്നൂറോളം ഡോക്യുമെന്റുകൾ ഇതിനോടകം തന്നെ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. കെസിബിസിയുടെതും സംസ്ഥാന സര്‍ക്കാരിന്റെതുമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് റവ.ഡോ.ജോർജ് അര്‍ഹനായിട്ടുണ്ട്.
Image: /content_image/India/India-2016-12-06-05:06:29.jpg

3479
Category: 8
Sub Category:
Heading: സ്വര്‍ഗ്ഗത്തിലെ തുറന്ന വാതില്‍
Content: “അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 118:2-4) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 7}# “സ്വര്‍ഗ്ഗത്തില്‍ ദൈവം ഒരു വാതിലും പിടിപ്പിച്ചിട്ടില്ല. അവിടെ പ്രവേശിക്കണമെന്ന്‍ ആഗ്രഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും അവിടെ പ്രവേശിക്കാം. തന്റെ കരങ്ങള്‍ വിരിച്ചു പിടിച്ചുകൊണ്ട് കരുണാമയനായ ദൈവം അവിടെ നില്‍ക്കുന്നു. തന്റെ മഹത്വത്തിലേക്ക് നമ്മളെ സ്വീകരിക്കുവാനായി ദൈവം അവിടെ കാത്ത് നില്‍ക്കുന്നു. എന്നാൽ, ദൈവത്തിന്റെ അന്തസത്ത വളരെയേറെ ശുദ്ധിയുള്ളതും പ്രകാശം നിറഞ്ഞതുമാണ്; നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് അത്. അതുകൊണ്ട്, ഒരു ചെറിയ അപൂര്‍ണ്ണതയുള്ള ആത്മാവിനു പോലും ദൈവത്തിന്റെ നിത്യ മഹത്വത്തെ ദര്‍ശിക്കുവാൻ സാധിക്കില്ല. തങ്ങളുടെ സ്നേഹത്തിന്റെ ഏക ലക്ഷ്യമായ ദൈവത്തോട് കൂടിചേരുന്നതിന് തടസ്സമാകുന്ന പാപത്തിന്റെ കറകളെ തുടച്ചു നീക്കുന്ന ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ തെളിവായി ആത്മാക്കള്‍ നന്ദിയോടും സന്തോഷത്തോടും കൂടി ശുദ്ധീകരണസ്ഥലത്തെ സ്വീകരിക്കുന്നു”. (ജെനോവയിലേ വിശുദ്ധ കാതറിന്‍). #{blue->n->n->വിചിന്തനം:}# ദൈവത്തിന്റെ അമൂല്യമായ വിശുദ്ധിയേയും കാരുണ്യത്തേയും കുറിച്ച് ധ്യാനിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-06-05:34:35.jpg
Keywords: സ്വര്‍ഗ്ഗ

3481
Category: 1
Sub Category:
Heading: യേശുക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍
Content: ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതാണെന്ന് റിപ്പോര്‍ട്ട്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, അതിലുപരിയായി ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് കല്ലറയുടെ മുകളിലായി നിര്‍മ്മിച്ചിരുന്ന മാര്‍ബിള്‍ കൊണ്ടുള്ള നിര്‍മ്മിതി മാറ്റിയത്. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമായി ഒരു പ്രത്യേകതരം ഇലക്ട്രോമാഗ്നറ്റിക് വികരണം അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്നു ലോകത്തിൽ ലഭ്യമായ ഒരു ശാസ്ത്രീയ ഉപകരണങ്ങൾക്കും അളക്കുവാൻ സാധിക്കാത്ത വിധം ശക്തമാണ് ഈ വികിരണമെന്നു ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. ഈ വൈദ്യുതകാന്തിക വികരണവും, ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ പൊതിഞ്ഞു സൂക്ഷിച്ച തിരുകച്ചയില്‍ പതിഞ്ഞ ചിത്രവുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇറ്റലിയിലെ ദേശീയ ഏജന്‍സിയായ 'എനര്‍ജി ആന്റ് സസ്റ്റെയ്‌നബിള്‍ ഡവലപ്പ്‌മെന്റ്' തിരുകച്ചയെ സംബന്ധിച്ച് അഞ്ച് വര്‍ഷം നീണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിൽ പ്രതിപാദിച്ചിരിക്കുന്ന റേഡിയേഷന്‍ തരംഗങ്ങളും ഇപ്പോൾ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട റേഡിയേഷന്‍ തരംഗങ്ങളും സമാനമാണ് എന്ന ശാസ്ത്രീയ കണ്ടുപിടുത്തം ഏവരെയും അത്ഭുതപ്പെടുത്തുന്നു. തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം തീവ്രമായ പ്രകാശത്തിന്റെ ഫലമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നു ശാസ്ത്രസംഘം അന്ന് കണ്ടെത്തിയിരുന്നു. 'വാക്വം അള്‍ട്രാ വൈലറ്റ്' (VUV) എന്ന പ്രത്യേക തരം റേഡിയേഷന്‍ മൂലമാണ്, തിരുകച്ചയില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പതിയുവാന്‍ കാരണമായതെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടിരുന്നു. ഒരു ലിനന്‍ തുണിയില്‍ സാധാരണ ഉയരവും, ശരീരഭാരവുമുള്ള ഒരാളുടെ ചിത്രം രേഖപ്പെടുത്തുന്നതിനായി മുപ്പത്തിനാലായിരം ബില്യണ്‍ വാട്ട്‌സ് പ്രസരണമുള്ള VUV റേഡിയേഷന്‍ ആവശ്യമാണ്. എന്നാല്‍, മനുഷ്യര്‍ ശാസ്ത്ര സഹായത്തോടെ വികസിപ്പിച്ചെടുത്ത VUV റേഡിയഷന്റെ ശക്തി വളരെ കുറച്ചു ബില്യണ്‍ വാട്ട്‌സില്‍ മാത്രം ഒതുങ്ങുന്നു. തിരുകച്ചയില്‍ മുപ്പത്തിനാലായിരം വാട്ട്‌സ് പ്രസരണശേഷിയിലൂടെ മാത്രം രൂപപ്പെടുത്തുവാന്‍ സാധിക്കുന്ന ഒരു ചിത്രം വന്നതിനെ അതിമാനൂഷികം എന്നാണ് ശാസ്ത്രവും വിശേഷിപ്പിക്കുന്നത്. കല്ലറയിലെ റേഡിയേഷന്‍ തരംഗങ്ങളും, തിരുകച്ചയില്‍ ക്രിസ്തുവിന്റെ ചിത്രം പതിയുവാന്‍ കാരണമായ റേഡിയേഷനും അന്നും, ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ അസ്ഥിത്വത്തെയാണ് എടുത്ത് കാണിക്കുന്നത്. നേരത്തെ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ മുതല്‍ ശക്തമായ സുഗന്ധം പ്രദേശത്ത് പരക്കുകയാണന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇവിടെനിന്നും ലഭിക്കുന്ന ഗവേഷണ ഫലങ്ങൾ മാനുഷീകമായ പല കണക്കുകൂട്ടലുകളെയും അതിലംഘിക്കുന്നുവെന്ന സത്യവും ശാസ്ത്രസംഘം രേഖപ്പെടുത്തുന്നു. മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രത്തിന്റെ പരിമിതികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങലേക്കാണ് ഈ ഗവേഷണ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്.
Image: /content_image/News/News-2016-12-06-05:57:03.png
Keywords: Scientists,Who,Opened,Christ’s,Tomb,Detect,Mysterious,Readings,That,Support,Shroud,Theory