category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രെയ്സ് റിപ്പിൾസ് ദമ്പതി കോണ്‍ഫറന്‍സ് 17 ന്
Contentകൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നാലാമത് ഗ്രെയ്സ് റിപ്പിൾസ് ദമ്പതി കോണ്‍ഫറന്‍സ് ഡിസംബർ 17 നടക്കും. .ചിറ്റൂർ ധ്യാനകേന്ദ്രത്തിലാണ് പരിപാടി. അതിരൂപതയിൽ ദമ്പതികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഗ്രേസ് റിപ്പിൾസ് 'സ്നേഹത്താൽ ആത്മാവുണരുന്ന കുടുംബം ലോകത്തിന്റെ നവീകരണത്തിന്' എന്ന വിഷയം മുന്നിർത്തിയുള്ള കോണ്‍ഫറൻസ് കാലത്ത് 9.30 ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സ്നേഹാർദ്രമായ കുടുംബത്തിനു ഇന്ന് ഏറെ പ്രാധാന്യമുണ്ട്. കുടുംബത്തെ ഒരു സാമൂഹിക സ്ഥാപനമെന്നതിനെക്കാൾ സ്നേഹത്തിലധിഷ്ഠിതമായ വ്യക്തി ബന്ധങ്ങളുടെ ശൃംഖലയായി പരിഗണിക്കാനാണ് ഇന്ന് പലരും ഇഷ്ടപ്പെടുന്നത്. ഈ സ്നേഹത്തിന് ആത്മീയതയുമായുള്ള ബന്ധം മുന്നിര്ത്തിയാണ് കോണ്‍ഫറന്‍സ് ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര് ഫാ.ഡോ.അഗസ്റ്റിന് കല്ലേലി വിഷയാവതരണം നടത്തും. മനോജ് സണ്ണി, ബീന മനോജ് ദമ്പതികൾ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആത്മജ്വാല എന്ന പേരില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവര്ക്ക് പരിശീലനം നല്കും. ഉച്ചകഴിഞ്ഞ് 1.15 ന് ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ കുർബാനയർപ്പിച്ച് സമാപന സന്ദേശം നല്കും.സംഗമത്തിൽ ആയിരത്തേളും ദമ്പതികൾ പങ്കെടുക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പര്‍: 9387074644.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-06 00:00:00
KeywordsGrace Family Ripples Conference
Created Date2016-12-06 10:17:30