Contents
Displaying 3261-3270 of 25019 results.
Content:
3514
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ക്ക് മോചനദ്രവ്യം നല്‍കി ഇരുനൂറിലധികം ക്രൈസ്തവ വിശ്വാസികളെ രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു
Content: ഡമാസ്‌കസ്: സിറിയയില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 226 ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു. ബിഷപ്പ് മാര്‍ എഫ്രാം അത്നെയിലാണ് തീവ്രമായ ശ്രമങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി ഐഎസ് തടവറയില്‍ നിന്നും മോചിപ്പിച്ചത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് മാര്‍ എഫ്രാം അത്നെയില്‍ സിറിയന്‍ ക്രൈസ്തവരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. 'സെന്റര്‍ ഫോര്‍ കനേഡിയന്‍ അസ്സീറിയന്‍' എന്ന സംഘടനയുടെ പ്രസിഡന്റായ അനേക്കി നിസാനാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ 'ചര്‍ച്ച് മിലിട്ടന്റ്' എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയത്. തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ ശേഖരിച്ച പണം ഐഎസ് തീവ്രവാദികള്‍ തടവിലാക്കിയ ക്രൈസ്തവരെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. വിവിധ ടൗണ്‍ ഹാളുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നുമാണ് സഭയുടെ വക്താക്കള്‍ ഈ പണം ശേഖരിച്ചത്. അവ സിറിയയിലുള്ള ബിഷപ്പിന് പിന്നീട് എത്തിച്ചു നല്‍കിയതായും, ബിഷപ്പിന്റെ ഇടപെടല്‍ മൂലമാണ് ക്രൈസ്തവര്‍ മോചിതരായതെന്നും അനേക്കി നിസാന്‍ വെളിപ്പെടുത്തുന്നു. "ക്രൈസ്തവരായ നമ്മുടെ പൂര്‍വ്വീകരുടെ നാടാണ് സിറിയയും ഇറാഖും. ഇനിയും ഇവിടെ ക്രൈസ്തവ സമൂഹത്തിന് നിലനില്‍ക്കണമെങ്കില്‍ പ്രത്യേക അസ്സീറിയന്‍ മേഖലയ്ക്കു തന്നെ രൂപം നല്‍കണം. നാറ്റോയോ, റഷ്യന്‍ സൈന്യമോ നേരിട്ട് ഈ സംസ്ഥാനത്തിന് സുരക്ഷ നല്‍കണം. അല്ലാത്ത പക്ഷം മേഖലയില്‍ ക്രൈസ്തവര്‍ക്കു തുടരുവാന്‍ സാധിക്കില്ല. ഇപ്പോള്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹം ചെയ്യേണ്ടത്, മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായമാണ്. 2003 മുതലാണ് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറുവാന്‍ ആരംഭിച്ചത്. ഇത്തരം നടപടികളെ ചെറുത്തു തോല്‍പ്പിക്കുവാനുള്ള ആര്‍ജവം ഏവരും കാണിക്കണം". അനേക്കി നിസാന്‍ പറഞ്ഞു. വടക്കന്‍ സിറിയയിലെ ഖാബൂര്‍ നദിയുടെ താഴ്‌വാരത്തില്‍ താമസിച്ചിരുന്ന അസ്സീറിയന്‍ ക്രൈസ്തവ സമൂഹത്തെ 2015 ഫെബ്രുവരി 23-നാണ് ഐഎസ് തീവ്രവാദികള്‍ ഗ്രാമം കീഴടക്കിയ ശേഷം തടവറയിലാക്കിയത്. തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീവ്രവാദികള്‍ മുന്നോട്ട് വച്ച നിബന്ധന. അബ്ദോള്‍ മസ്‌റ എന്ന തടവറയിലാക്കപ്പെട്ട വ്യക്തിയെ ഐഎസ് തീവ്രവാദികള്‍ പണം നല്‍കുന്നതിനുള്ള ഇടനിലക്കാരനായി ഉപയോഗിച്ചു. അബ്ദോള്‍ മസ്‌റയുടെ കൈവശം തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ രേഖ തീവ്രവാദികള്‍ കല്‍ദയന്‍ ബിഷപ്പിന് കൊടുത്തുവിട്ടു. നിങ്ങളുടെ അടുത്തേക്ക് എഴുത്തുമായി വരുന്ന അബ്ദോള്‍ മസ്‌റ ഇപ്പോള്‍ ക്രൈസ്തവ വിശ്വാസിയല്ലെന്നും, അയാള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ തടവിലാക്കിയവരെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തടവില്‍ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനായി അമ്പതിനായിരം യുഎസ് ഡോളര്‍ നല്‍കണമെന്നായിരുന്നു ഐഎസ് തീവ്രവാദികള്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടത്. അബ്ദോള്‍ മസ്‌റയുടെ ഇടപെടലിലൂടെ ചര്‍ച്ചകള്‍ നടന്നുവന്നപ്പോള്‍, 2015 സെപ്റ്റംബറില്‍ തീവ്രവാദികള്‍ മൂന്നു പേരുടെ കഴുത്തറക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. അതോടെ പണം സംഘടിപ്പിക്കുവാന്‍ വിശ്വാസികള്‍ നെട്ടോട്ടമായി. കാലിഫോര്‍ണിയായിലെ ചലച്ചിത്ര നിര്‍മ്മാതാവ് സാര്‍ഗണ്‍ സാദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ പണം പിരിവ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ, ജര്‍മ്മനി,യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിശ്വാസികളില്‍ നിന്നുമാണ് തീവ്രവാദികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം സംഘടിപ്പിച്ചതെന്ന് സാര്‍ഗണ്‍ സാദി വെളിപ്പെടുത്തുന്നു. 2016 ഫെബ്രുവരി 22-ാം തീയതിയോടെ തടവില്‍ കഴിഞ്ഞിരുന്ന ക്രൈസ്തവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മോചിപ്പിക്കുവാന്‍ ബിഷപ്പ് മാര്‍ എഫ്രാം അത്നെയിലിന് സാധിച്ചു. ഇത്രയും നാള്‍ സിറിയയിലെ അപകടം പിടിച്ച മേഖലയില്‍ ബിഷപ്പ് മാര്‍ എഫ്രാം താമസിച്ച് മോചനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാശ്ചാത്യരാജ്യങ്ങളില്‍ ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും, മോചനദ്രവ്യം ആവശ്യപ്പെടുന്നതും, മോചനദ്രവ്യം നല്‍കുന്നതുമെല്ലാം 10 വര്‍ഷത്തില്‍ അധികം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. ഐഎസിന് പണം നല്‍കുകയല്ലാതെ ക്രൈസ്തവരെ രക്ഷിക്കുവാന്‍ സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ പക്കല്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ പറയുന്നു.
Image: /content_image/News/News-2016-12-09-10:55:33.jpg
Keywords: BISHOP,RANSOMS,HUNDREDS,OF,CHRISTIAN,CAPTIVES,FROM,ISIS

3515
Category: 1
Sub Category:
Heading: എത്യോപ്യയില്‍ 300 പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ബാഹിര്‍ ദാര്‍: എത്യോപ്യയില്‍ യുവാക്കളും, കുഞ്ഞുങ്ങളുമടക്കം 300 പേര്‍ മാമോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളായി. ബാഹിര്‍ ദാറിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനിഷാന്‍ഗൂള്‍-ഗുമൂസ് മേഖലയിലെ ഗുമൂസ് വിഭാഗക്കാരായ ആളുകളാണ് മാമോദീസ സ്വീകരിച്ച് എത്യോപ്യന്‍ കത്തോലിക്ക സഭയുടെ ഭാഗമായി തീര്‍ന്നത്. ബാഹിര്‍ ദാര്‍-ഡീസി എത്യോപ്യ രൂപതയുടെ ബിഷപ്പായ ലെസാനു ക്രിസ്റ്റോസ് മത്തിയോസ് സെമാഹൂന്‍ മാമോദീസ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. "ഇന്ന് നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഈ കൂദാശയിലൂടെ നിങ്ങള്‍ ദൈവത്തിന്റെ സ്വന്തം ജനമായി തീര്‍ന്നിരിക്കുന്നു. സ്വര്‍ഗത്തിനും ഭൂമിക്കും ഒരുപോലെ സന്തോഷം പ്രധാനം ചെയ്യുന്ന ഒരു കൂദാശയാണ് ഇവിടെ ഇപ്പോള്‍ നടക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ സഭയും ഏറെ ആഹ്ലാദിക്കുന്ന സമയമാണിത്". ബിഷപ്പ് ലിസാനു ക്രിസ്റ്റോസ് മത്തിയോസ് ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ബാനുഷ് എന്ന ഗ്രാമത്തെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൈപിടിച്ച് നടത്തിയ ടാക്കല്‍ എന്ന യുവാവിനേയും ബിഷപ്പ് മാമോദീസ ചടങ്ങുകള്‍ക്കിടയില്‍ പ്രത്യേകമായി ഓര്‍മ്മിച്ചു. മേഖലയെ സുവിശേഷവല്‍ക്കരിക്കുവാന്‍ ടാക്കലാണ് കത്തോലിക്ക സഭ നേതൃത്വവുമായി ബന്ധപ്പെട്ടതെന്നും അതിന്റെ ഭാഗമായിട്ടാണ് സുവിശേഷകരെ പ്രദേശത്തേക്ക് അയച്ചതെന്നും ബിഷപ്പ് ലിസാനു ക്രിസ്റ്റോസ് പറഞ്ഞു. ഒരു യുവാവിന്റെ വിശ്വാസ തീഷ്ണതയാണ് ഇന്ന് 300 പേരെ സഭയോട് ചേര്‍ത്ത് ദൈവത്തിങ്കലേക്ക് അടുപ്പിച്ചതെന്നും ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു കൊംമ്പോണി കന്യാസ്ത്രീകളാണ് ഗുമൂസ് ഗോത്രത്തിന്റെ അരികിലേക്ക് സുവിശേഷവുമായി കടന്നു ചെന്നത്. സിസ്റ്റര്‍ ജാമലീറ്റി, സിസ്റ്റര്‍ ടില്‍ഡ, സിസ്റ്റര്‍ ബെര്‍ട്ടീലാ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഗുമൂസ് വിഭാഗക്കാര്‍ ആദ്യമായി സുവിശേഷം ശ്രവിച്ചത്. 500-ല്‍ അധികം ഗുമൂസ് വിഭാഗക്കാര്‍ ഉടന്‍ തന്നെ മാമോദീസ സ്വീകരിച്ച് സഭയോട് ചേരുന്നതിനായി തയാറാകുന്നുണ്ടെന്നും സഭ അറിയിച്ചു. ബാഹിര്‍ ദാര്‍-ഡീസി എത്യോപ്യ രൂപത നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളു.
Image: /content_image/News/News-2016-12-09-13:19:52.jpg
Keywords: 300,Christian,converts,Ethiopian,catholic,church

3517
Category: 18
Sub Category:
Heading: വചനാധിഷ്ടിത ജീവിതത്തിലൂടെ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: സാമൂഹികവും രാഷ്ര്‌ടീയവും സാമ്പത്തികവുമായി വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ദൈവവചനത്തിലൂടെ മാത്രമേ മാനവ സമൂഹത്തിന് രക്ഷപ്രാപിക്കാൻ കഴിയുകയുള്ളൂവെന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം സോൺ പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിച്ച മരിയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവവചനം സ്വീകരിക്കാനും പ്രായോഗിക ജീവിതത്തിൽ അന്വർഥമാക്കുവാനും ഹൃദയങ്ങളെ ഒരുക്കുകയാണ് കൺവൻഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് പറഞ്ഞു, മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. ഫാ.ഓസ്റ്റിൻ കളപ്പുര, ഫാ.ലിന്റോ തച്ചുപറമ്പത്ത്, ഫാ.ജോർജ് കുരിശുംമൂട്ടിൽ, ഫാ.പീറ്റർ പാലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. കൺവൻഷനിൽ ഫാ.ജോസ് നവാസ് വചനപ്രഘോഷണം നടത്തി. ഗാനശുശ്രുഷകൾക്ക് ഫാ.ആന്റണി പുത്തൻകുളം ത്യേത്വം നൽകി. ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടുകൂടി കൺവൻഷൻ ആരംഭിക്കും. ഫാ.ജോസ് ഓലിയപ്പുറത്ത് വചന പ്രഘോഷണം നടത്തും.
Image: /content_image/News/News-2016-12-10-04:54:05.jpg
Keywords:

3518
Category: 1
Sub Category:
Heading: വിമാനം തകർന്നുവീണപ്പോൾ ബൈബിൾ വായിച്ചുകൊണ്ടിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു
Content: വിമാനം തകർന്നുവീണപ്പോൾ ബൈബിൾ വായിച്ചുകൊണ്ടിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു സാന്താക്രൂസ്: ദൈവവചനത്തിന്റെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡല്ലിനിലേക്കുള്ള യാത്രമദ്ധ്യേ സെറോ ഗോർഡോ പർവതനിരകളിൽ ഉണ്ടായ വിമാനാപകടത്തില്‍ നിന്ന്‍ അത്ഭുതകരമായ രക്ഷപ്പെട്ട ഹീലിയോ നെറ്റോയുടെ ജീവിതാനുഭവമാണ് ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ ഹീലിയോ നെറ്റോ അപകടസമയത്ത് ബൈബിളിലെ "അവിടുന്ന് എന്റെ സഹായമാണ്, അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും. അങ്ങയുടെവലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു" എന്ന സങ്കീര്‍ത്തന ഭാഗമായിരുന്നു വായിച്ചിരുന്നതെന്നും, ഈ ദൈവവചനത്തിന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഇദ്ദേഹം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്നുമുള്ള വാര്‍ത്ത ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് നിന്നും ഇദ്ദേഹം വായിച്ച് കൊണ്ടിരുന്ന ബൈബിൾ കണ്ടെടുത്തിട്ടുണ്ട്. ഹീലിയോ ആഴമുള്ള ക്രൈസ്തവ വിശ്വാസിയാണെന്നും എവിടെ പോകുമ്പോഴും ബൈബിൾ കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇതിനോടകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ബൈബിൾ കണ്ടെത്തിയത് ജേർണലിസ്റ്റായ റോബർട്ടോ കാബ്രിനിയാണ്. ഈ ബൈബിളിന് മേൽ നെറ്റോയുടെ പേരെഴുതിയിട്ടുണ്ടായിരുന്നുവെന്ന്‍ റോബർട്ടോ കാബ്രിനി വെളിപ്പെടുത്തി. നെറ്റോ വായിച്ച് കൊണ്ടിരുന്ന ഭാഗം മനസിലാക്കിയപ്പോൾ താൻ അത്ഭുതപ്പെട്ടു പോയെന്നാണ് കാബ്രിനി മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം പരിക്കേറ്റ നെറ്റോ പൂർണ ആരോഗ്യവാനായി തിരിച്ച് വരുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രത്യാശിക്കുന്നത്. ബ്രിട്ടീഷ് നിർമ്മിത വിമാനമായ അവ് റോ ആർജെ 85 തകർന്ന് വീണതിനെ തുടർന്ന് വൻ ദുരന്തമാണുണ്ടായത്. ചാപെകോൻസ് ഫുട്‌ബോൾ ടീം കോപ സുഡ്അമേരിക്കാന ഫൈനിൽ കളിക്കാൻ വേണ്ടിയുള്ള യാത്രക്കിടെയാണ് വിമാനം അപകടത്തിൽ പെട്ടത്.
Image: /content_image/News/News-2016-12-10-06:53:58.jpg

3519
Category: 6
Sub Category:
Heading: അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുള്ളവര്‍ക്കായി സ്വയം പകുത്തു നല്‍കുക
Content: "എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്" (മത്തായി 23:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 10}# ദൈനംദിന ജീവിതത്തില്‍ നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് നല്‍കണമെന്നുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തിന്റെ പ്രായോഗിക അര്‍ത്ഥം നമ്മള്‍ ബന്ധം പുലര്‍ത്താത്ത അയല്‍ക്കാരിലേക്കും നീണ്ടുപോകണം. മറ്റ് രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളെപ്പറ്റിയും ദുരിതങ്ങളെപ്പറ്റിയും അവര്‍ സഹിക്കുന്ന അനീതികളേപ്പറ്റിയും ഇക്കാലത്ത് നമുക്ക് കൂടുതല്‍ അറിവുണ്ടല്ലോ. അവരുടെ വിശപ്പോ, ആവശ്യങ്ങളോ, കഷ്ടപ്പെടുത്തലുകളോ, അപമാനമോ, പീഢനങ്ങളോ, തടവ് ജീവിതമോ, സാമൂഹ്യവിവേചനങ്ങളോ, ആത്മീയമായ പുറത്താക്കലോ, വിലക്കുകളോ, നാം അനുഭവിച്ചറിയുന്നില്ലെങ്കിലും, അവര്‍ കഷ്ടപ്പെടുകയാണെന്നും, അവര്‍ നമ്മേപ്പോലെ മനുഷ്യരാണെന്നും, നമ്മുടെ സഹോദരന്മാരാണെന്നും നാം മറക്കരുത്. വിപ്ലവകാരികളുടെ ചുവരെഴുത്തുകളില്‍ മാത്രം കാണപ്പെടേണ്ട ഒന്നല്ല 'സാഹോദര്യം'. മനുഷ്യസാഹോദര്യം ദൈവീക സ്നേഹത്തെ എടുത്ത് കാട്ടുകയാണ് വേണ്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.4.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/News/News-2016-12-10-09:23:51.jpg
Keywords: അതിര്‍വര

3520
Category: 18
Sub Category:
Heading: തുരുത്തി സെന്‍റ് മേരീസ് ഫൊറോന ഉദ്ഘാടനം 12ന്
Content: തുരുത്തി: ചങ്ങനാശേരി അതിരൂപതയിലെ പതിനാറാമത് ഫൊറോനാ ദേവാലയമായി ഉയർത്തപ്പെട്ടെ തുരുത്തി സെന്‍റ് മേരീസ് ഫൊറോനയുടെ ഉദ്ഘാടനം 12ന് നടത്തും. ഫൊറോനാ വികാരി ഫാ.ഗ്രിഗറി ഓണംകുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുരുത്തി ഇടവകാംഗങ്ങളായ വൈദികരും ഇടവകയിൽ സേവനം ചെയ്തവരുമായ വൈദികരും ഫൊറോനയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫൊറോനായിൽ ഞങ്ങൾ ഒരു കുടുംബമെന്ന സന്ദേശം ഉയർത്തി ഫൊറോനയിലെ പത്ത് ഇടവകകളിൽ നിന്നുമുള്ള ഫൊറോനാ കൗൺസിൽ പ്രതിനിധികൾ നിലവിളക്ക് തെളിക്കും. ഫൊറോനാ പ്രഖ്യാപനത്തിന്റെ പകർപ്പ് മാർ ജോസഫ് പെരുന്തോട്ടം എല്ലാ ഇടവക വികാരിമാർക്കും കൈക്കാരൻമാർക്കും കൈമാറും. പുതുതായി രൂപീകൃതമായ തുരുത്തി മർത്ത് മറിയം ഫൊറോനയുടെ കീഴിൽ ഇത്തിത്താനം, പൊടിപ്പാറ, കുറിച്ചി, വടക്കേക്കര, യൂദാപുരം, പയറ്റുപാക്ക, ഈര, കൈനടി എന്നീ ഇടവകകളാണുള്ളത്. ഈ ഇടവകകളിലായി 3500ലധികം കുടുംബങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമാണുള്ളത്. അതിരൂപതയിലെ പ്രമുഖ സഭാസ്‌ഥാപനങ്ങളായ മൈനർ സെമിനാരി, പ്രീസ്റ്റ് ഹോം, കാനാ പൊന്തിഫിക്കൽ കുടുംപഠനകേന്ദ്രം തുടങ്ങിയവ പുതിയ ഫൊറോനയുടെ പരിധിയിലാണ്.
Image: /content_image/India/India-2016-12-10-05:21:21.jpg

3521
Category: 18
Sub Category:
Heading: കത്തോലിക്കാ കോൺഗ്രസ് ദേശീയ നേതൃക്യാമ്പ് നാളെ ആരംഭിക്കും
Content: പത്തനംതിട്ട: കത്തോലിക്കാ കോൺഗ്രസ് ദേശീയ ദ്വിദിന നേതൃ ക്യാമ്പ് നാളെ ചരൽക്കുന്നിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പതാക ഉയർത്തും. നാലിനു താമരശേരി രൂപതാധ്യക്ഷനും കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും. തുടർന്ന് വിശുദ്ധ കുർബാനയോടുകൂടി ക്യാമ്പിനു തുടക്കമാകും. സംസ്‌ഥാന പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. ഡയറക്ടർ ഫാ.ജിയോ കടവി മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് ആഗോള തലത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ ഗൾഫ് കോ–ഓർഡിനേറ്റർ ഷെവ.ഡോ.മോഹൻ തോമസ് ആമുഖ പ്രഭാഷണം നടത്തും. സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം, കേന്ദ്രഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, അഡ്വ.ടോണി ജോസഫ്, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, ഡേവിസ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളവത്ത് തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. സംരംഭങ്ങളിലൂടെ സാമ്പത്തിക സുസ്‌ഥിരത എന്ന വിഷയത്തിൽ ടി.കെ. ജോസ്, വിശ്വാസ ജീവിതം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ മാരിയോ ജോസഫ് തുടങ്ങിയവർ വിഷയാവതരണം നടത്തും. ഇന്ത്യയിലെ സീറോ മലബാർ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ശതാബ്ദി കർമപദ്ധതികൾക്കും ക്യാമ്പിൽ രൂപം നൽകും. 12നു ഉച്ചകഴിഞ്ഞു നടക്കുന്ന സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അല്മായ കമ്മീഷൻ ചെയർമാനുമായ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. സീറോ മലബാർ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
Image: /content_image/India/India-2016-12-10-05:48:37.jpg
Keywords: akcc

3522
Category: 1
Sub Category:
Heading: അബോര്‍ഷനു വേണ്ടി എത്ര ന്യായവാദം ഉന്നയിച്ചാലും സഭ ശക്തമായി എതിര്‍ക്കുമെന്ന് ഐറിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്
Content: ഡബ്ലിന്‍: ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ ഉടന്‍ തന്നെ മരിക്കുവാനിരിക്കുന്നവരായിട്ടാണ് നിയമത്തിന്റെ പലവ്യാഖ്യാനങ്ങളിലും പരാമര്‍ശിക്കുന്നതെന്ന് ഐറിഷ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. സിറ്റിസണ്‍ അസംബ്ലിയോടുള്ള സഭയുടെ പ്രതികരണമായിട്ടാണ് കത്തോലിക്ക മെത്രാന്‍ സമിതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. 'പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു' എന്ന വ്യാഖ്യാനം നല്‍കി നടത്തുന്ന എല്ലാത്തരം ഗര്‍ഭഛിദ്രത്തേയും കത്തോലിക്ക സഭ ശക്തമായി എതിര്‍ക്കുന്നുവെന്നും ബിഷപ്പുമാര്‍ അറിയിച്ചു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന പ്രത്യേക സബ്മിഷന്‍, സിറ്റിസണ്‍ അസംബ്ലിക്ക് മെത്രാന്‍ സമിതി കൈമാറിയിട്ടുണ്ട്. 'ടൂ ലിവ്‌സ്, വണ്‍ ലൗ' എന്ന പേരിലുള്ള സബ്മിഷനാണ് സഭ നല്‍കിയിരിക്കുന്നത്. ഉദരത്തില്‍ കുഞ്ഞ് ഉരുവാകുന്ന സമയം മുതല്‍ തന്നെ ജീവിക്കുവാനുള്ള എല്ലാ അവകാശങ്ങളും കുട്ടിക്ക് ലഭിക്കുന്നതായി സബ്മിഷന്‍ പ്രത്യേകം എടുത്തു പറയുന്നു. ഈ അവകാശം ഗര്‍ഭാവസ്ഥയിലുള്ള എല്ലാ കുട്ടികള്‍ക്കും തുല്യമാണെന്നും സഭ ചൂണ്ടികാണിക്കുന്നു. ചില സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അമ്മയുടെ ആരോഗ്യത്തേയും ജീവനേയും വരെ ദോഷകരമായി ബാധിക്കുന്ന തലത്തിലേക്ക് ഗര്‍ഭാവസ്ഥയിലെ ശിശുവിന്റെ വളര്‍ച്ച കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിലെല്ലാം അമ്മയുടെ ജീവന് നല്‍കുന്ന അതേ പ്രാധാന്യം തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ജീവനും നല്‍കണമെന്ന് സഭ വ്യക്തമാക്കുന്നു. ഗര്‍ഭസ്ഥ ശിശുക്കളുടെ ചെറിയ ന്യൂനതകള്‍ പോലും അവരുടെ ജീവന് ഭീഷണിയാകുന്ന തലത്തിലേക്കാണ് രാജ്യത്തേയും, ലോകത്തേയും സാഹചര്യങ്ങള്‍ കൊണ്ട് ചെന്ന്‍ എത്തിക്കുന്നതെന്ന് മെത്രാന്‍ സമിതി വിലയിരുത്തി. ചെറിയ ന്യൂനതകളുള്ള കുഞ്ഞുങ്ങള്‍ പോലും എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാല്‍ മതിയെന്നതാണ് പൊതുവായ വികാരമെന്നും, ഇത് മനുഷ്യ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും മെത്രാന്‍ സമിതിയുടെ സബ്മിഷന്‍ ചൂണ്ടികാണിക്കുന്നു. എട്ടാം ഭേദഗതി നിലനില്‍ക്കുന്നതിനാലാണ് അയര്‍ലണ്ടില്‍ ഇന്ന് ആയിരക്കണക്കിന് വ്യക്തികള്‍ ജീവിച്ചിരിക്കുന്നതെന്ന് സഭ പ്രത്യേകം പരമര്‍ശിക്കുന്നു. അബോര്‍ഷന്‍ നിയമങ്ങളെ സംബന്ധിക്കുന്ന എട്ടാം ഭേദഗതിയിലേക്കുള്ള വിവിധ സബ്മിഷനുകള്‍ സിറ്റിസണ്‍ അസംബ്ലി സ്വീകരിക്കുന്ന നടപടികള്‍ നടന്നുവരികയാണ്. അടുത്ത വെള്ളിയാഴ്ച വരെ സബ്മിഷനുകള്‍ സമര്‍പ്പിക്കാം. ഇത്തരത്തില്‍ സിറ്റിസണ്‍ അസംബ്ലിക്ക് ലഭിക്കുന്ന സബ്മിഷനുകള്‍ അവര്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തും.
Image: /content_image/News/News-2016-12-10-06:20:24.jpg
Keywords: Catholic,Church,claims,some,unborn,babies,are,spoken,of,as,if,the,were,as,good,as,dead

3524
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് 32 തടവുകാരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിക്കും
Content: ലാഹോര്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് തടവറയില്‍ കഴിയുന്ന 32 പേരെ മോചിപ്പിക്കുവാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാഖ് ചാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയ മനുഷ്യാവകാശ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായ കമ്രാന്‍ മൈക്കിളാണ് ഈ പ്രഖ്യാപനം നടത്തിയത്. ലാഹോറിലെ ജില്ലാ സെഷന്‍സ് കോടതികളിലെ ജഡ്ജിമാര്‍ ഇതിനുള്ള പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ക്രിസ്തുമസിന്റെ സന്തോഷം കണക്കിലെടുത്താണ് പ്രത്യേക മോചനം തടവുകാര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. തടവുപുള്ളികളോട് ജയിലില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മന്ത്രി പ്രത്യേകം ചോദിച്ച് മനസിലാക്കി. ജയിലില്‍ തടവുകാരുടെ ക്ഷേമത്തിനായി നടത്തുന്ന വിവിധ പദ്ധതികള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും അദ്ദേഹം വിലയിരുത്തി. പ്രശ്‌നങ്ങളൊന്നുമില്ലാതെ മെച്ചപ്പെട്ട രീതിയില്‍ ജയില്‍ പരിപാലിക്കുന്ന ജീവനക്കാരെ മന്ത്രി കമ്രാന്‍ മൈക്കിള്‍ പ്രത്യേകം അഭിനന്ദിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ 69 തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരിന്നു. ഫൈസലാബാദിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവില്‍ കഴിഞ്ഞിരുന്നവരെയാണ് സര്‍ക്കാര്‍ അധികൃതര്‍ മോചിപ്പിച്ചത്. തടവുകാരോട് കൂടുതല്‍ ദയ കാണിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിഫലനമെന്നോണമാണ് അധികൃതര്‍ തടവുകാരെ വിട്ടയക്കുവാന്‍ തീരുമാനിച്ചതെന്ന്‍ ക്രൈസ്തവ സെനറ്റര്‍ കൂടിയായ കമ്രാന്‍ മൈക്കിള്‍ പ്രതികരിച്ചിരിന്നു. രാജ്യത്തു ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സമുന്നത നേതാവാണ് കമ്രാന്‍ മൈക്കിള്‍.
Image: /content_image/News/News-2016-12-10-10:34:29.jpg
Keywords: Human,Rights,Minister,comes,by,Central,Jail,32,jailbirds,set,free,this,Christmas

3525
Category: 1
Sub Category:
Heading: ഇസ്രായേലിനെ ആക്രമിക്കുവാന്‍ ശ്രമിച്ച ഐഎസിന്റെ കാഴ്ച്ചയെ മറച്ച് മേഘങ്ങള്‍; ദൈവീക ഇടപെടലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍
Content: ജറുസലേം: ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളില്‍ നിന്നും ഇസ്രായേലിനെ രക്ഷിക്കുന്നതിനായി ദൈവം കൂറ്റന്‍ മണല്‍ക്കാറ്റും പെരുമാരിയും സൃഷ്ടിച്ചെന്നുള്ള റിപ്പോര്‍ട്ടുമായി ഇസ്രായേല്‍ മാധ്യമങ്ങള്‍. സിറിയന്‍ അതിര്‍ത്തി വരെ എത്തിയ ഈ കൊടുങ്കാറ്റ് ഇസ്രായേലിലേക്ക് പ്രവേശിക്കാതെ ഗോലാന്‍ മലനിരകള്‍ക്ക് സമീപം നിന്നെന്നാണ് 'ഇസ്രായേല്‍ ന്യൂസ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അസാധാരണമായ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ഗോലാന്‍ കുന്നുകളില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനെ തുടര്‍ന്നു ഈ സ്ഥലങ്ങളില്‍ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയിരിന്നു. ഡിസംബര്‍ ഒന്നിന് കൂടുതല്‍ ഐഎസ് തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും ഇസ്രായേലിനെ ആക്രമിക്കുവാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അസാധാരണമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്. തീവ്രവാദികള്‍ പതിയിരുന്ന സിറിയയുടെ പ്രദേശത്ത് ഇരുട്ട് വീഴുന്ന തരത്തില്‍ ശക്തമായ മേഘപടലങ്ങള്‍ രൂപംകൊണ്ടു. പെട്ടെന്ന് പൊടികാറ്റ് രൂപപ്പെടുകയായിരിന്നു. ഇസ്രായേല്‍ അതിര്‍ത്തിക്ക് അപ്പുറത്ത് മാത്രമാണ് മേഘങ്ങള്‍ രൂപപ്പെട്ടതും, കാഴ്ച്ചമറച്ചതും. ഇതിനാല്‍ സൈന്യത്തെ ലക്ഷ്യവച്ചുള്ള ആക്രമണം നടത്താന്‍ ഐഎസ് തീവ്രവാദികള്‍ക്ക് കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ സൈന്യം ഞെട്ടലോടെയാണ് നോക്കി കണ്ടത്. പൂര്‍വ്വീകര്‍ക്ക് സംരക്ഷണമൊരുക്കിയ ജീവിക്കുന്ന ദൈവം തങ്ങളെ ആക്രമിക്കുവാന്‍ വന്ന തീവ്രവാദികളുടെ നയനങ്ങളെ അന്ധകാരത്താല്‍ നിറക്കുന്നതിനെ ആവേശത്തോടെയാണ് സൈനികര്‍ മൊബൈലില്‍ പകര്‍ത്തിയത്. സൈന്യം പകര്‍ത്തിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കത്തിപടരുവാന്‍ സമയം ഏറെ വേണ്ടിവന്നില്ല. 'ഇസ്രായേല്‍ ന്യൂസ്' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ ഏഴു മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ദൃശ്യമായ ഈ അത്ഭുതത്തെ ഷെയര്‍ ചെയ്തിട്ടുണ്ട്. വെറും കാലാവസ്ഥാ വ്യതിയാനം മാത്രമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും പൊടിക്കാറ്റ് ഇസ്രായേലിലേക്ക് കടക്കാതെ ഐഎസിനും ഇസ്രായേലിനും ഇടയില്‍ തങ്ങി നിന്നത് വലിയൊരു സാക്ഷ്യമാണെന്നും 'ഇസ്രായേല്‍ ന്യൂസ്' റിപ്പോര്‍ട്ടില്‍ പറയുന്നു. കാനാന്‍ ദേശത്തിലേക്കുള്ള യാത്രയില്‍ മരുഭൂമിയിലെ ചൂടിലൂടെ യാത്ര ചെയ്യേണ്ടി വന്ന ഇസ്രായേല്‍ മക്കള്‍ക്ക് ദൈവം മേഘസ്തംഭത്തെ ഒരുക്കിയാണ് വഴിയും തണലും തീര്‍ത്തത്. തിരുവചനത്തിലെ ഇത്തരം സത്യങ്ങള്‍ ഇന്നത്തെ കാലത്തും ആവര്‍ത്തിക്കുകയാണെന്ന് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളില്‍ പലരും പറയുന്നു. #{red->n->n->വീഡിയോ }#
Image: /content_image/News/News-2016-12-10-10:39:00.png