Contents
Displaying 3291-3300 of 25019 results.
Content:
3546
Category: 1
Sub Category:
Heading: ദയാവധത്തിന് വിധേയരാകുന്നവര്‍ക്ക് അന്ത്യകൂദാശ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി സ്വിസ്സ് ബിഷപ്പ്
Content: ബേണ്‍: ദയാവധത്തിന് വിധേയരാകുന്നവര്‍ക്ക് അന്ത്യകൂദാശകള്‍ നല്‍കുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി സ്വിസ്സ് കത്തോലിക്ക ബിഷപ്പ്. ഡിസംബര്‍ 10-ാം തീയതി ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ചൂര്‍ രൂപതയുടെ ബിഷപ്പായ വിറ്റസ് ഹുഓണ്‍ഡര്‍ പുറപ്പെടുവിച്ച രേഖയിലൂടെയാണ് വൈദികര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് ദയാവധം മൂലം മരിക്കുന്ന ആളുകളുടെ എണ്ണം പെരുകുകയാണ്. ഇത്തരത്തില്‍ ദയാവധത്തിന് വിധേയരാകുന്നവരുടെ സഹായത്തിനായി നില്‍ക്കുന്നവര്‍ അന്ത്യകൂദാശ നല്‍കണമെന്ന് പുരോഹിതരോട് അഭ്യര്‍ത്ഥിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിലാണ് ബിഷപ്പ് വിറ്റസ് ഹുഓണ്‍ഡര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. "മരണത്തിന്റെ മുമ്പില്‍ ശരിയായി തീരുമാനങ്ങള്‍ എടുക്കുക എന്നത് ദുഷ്‌കരമാണ്. മനുഷ്യര്‍ അവിടെ നിസ്സഹായരാണ്. ക്ലേശം അനുഭവിക്കുന്ന ഒരു രോഗി മരിക്കുവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ സഹായത്തിനായി നില്‍ക്കുന്ന വ്യക്തികളിലൂടെ അന്ത്യകൂദാശ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുവാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ കര്‍ശനമായി വിലക്കുന്നു. വൈദികര്‍ക്ക് ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ഏക നടപടി അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. ദൈവത്തിന്റെ കരുണ രോഗികളുടെ മേല്‍ വര്‍ഷിക്കപ്പെടുവാന്‍ ഇത് ഇടയാക്കും". ബിഷപ്പ് വിറ്റസ് ഹുഓണ്‍ഡര്‍ വിശദീകരിക്കുന്നു. സഭയുടെ പ്രബോധന പ്രകാരം വൈദ്യശാസ്ത്രത്തിലെ ചികിത്സകള്‍ ജീവന്റെ വിലയേയും, മരണത്തേയും ബഹുമാനിക്കണം എന്ന് വ്യക്തമാക്കുന്നുണ്ടെന്നും ബിഷപ്പ് ചൂണ്ടികാണിക്കുന്നു. ഇതിനാല്‍ തന്നെ സ്വാഭാവിക മരണത്തിലേക്ക് കടക്കുവാനുള്ള വഴികളില്‍ വൈദ്യശാസ്ത്രം തടസം സൃഷ്ടിക്കരുത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ നേരത്തെ ആക്കുവാൻ ആര്‍ക്കും അധികാരമില്ലെന്നും, അത് ദൈവേഷ്ടത്താല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണെന്നും സൂറിച്ചിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയയ ബിഷപ്പ് ഹുഓണ്‍ഡര്‍ വ്യക്തമാക്കി.
Image: /content_image/News/News-2016-12-12-06:01:10.jpg
Keywords: No,last,rites,for,patients,seeking,assisted,suicide,says,swiss,bishop

3547
Category: 18
Sub Category:
Heading: കരുണയുടെ സാക്ഷ്യവുമായി തോട്ടയ്ക്കാട് സെന്റ് ജോർജ് ഇടവക: ഭവനരഹിതര്‍ക്കായി പണിത 20 വീടുകള്‍ കൈമാറി
Content: പുതുപ്പള്ളി: തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിൽ ഭവന രഹിതർക്കായി നടപ്പാക്കിയ കിടപ്പാടദാന പദ്ധതിയുടെ ഉദ്ഘാടനവും 20 സ്നേഹവീടുകളുടെ താക്കോൽദാനവും സ്നേഹവീട് നഗറിൽ നടന്നു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹവീടുകൾ നിർമിച്ചതിലൂടെ ഭൂമിയിൽത്തന്നെ തോട്ടയ്ക്കാട് ഇടവക സമൂഹം ദൈവരാജ്യം കെട്ടിപ്പടുത്തിരിക്കുകയാണെന്നു മാർ ക്ലീമിസ് ബാവ പറഞ്ഞു. അൾത്താരയിൽ അർപ്പിക്കുന്ന ബലിയർപ്പണത്തിനു തുല്യമായ സുവിശേഷ ജോലിയാണു സ്നേഹവീടുകളുടെ നിർമാണം. വിശക്കുന്നവനായിരുന്നപ്പോഴും പരദേശിയായിരുന്നപ്പോഴും നഗ്നനായിരുന്നപ്പോഴും എന്നെ കണ്ടുവോ എന്നു ചോദിച്ച യേശുവിനുള്ള ഉത്തരമാണ് ഈ സുവിശേഷ പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. കുടിൽരഹിത അതിരൂപതയാകാനുള്ള ചങ്ങനാശേരി അതിരൂപതയുടെ പ്രയാണത്തിനുള്ള വലിയ പ്രചോദനവും മാതൃകയുമാണു സ്നേഹവീടുകളെന്നു മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ വീടുകളുടെ ആധാര സമർപ്പണവും അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 20 സ്നേഹവീടുകളുടെയും പുതുക്കിപ്പണിത 55 ഭവനങ്ങളുടെയും താക്കോൽദാനവും നിർവഹിച്ചു. സ്നേഹവീടുകളുടെ നിർമാണം കാരുണ്യ പ്രവൃത്തികൾക്കു വലിയ മാതൃകയും പ്രചോദനവുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Image: /content_image/India/India-2016-12-12-08:26:34.jpg
Keywords:

3548
Category: 1
Sub Category:
Heading: തീവ്രവാദ ആക്രമണങ്ങളെ അപലപിച്ച് മാര്‍പാപ്പ; സമാധാനം സൃഷ്ടിക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യുവാന്‍ ആഹ്വാനം
Content: വത്തിക്കാന്‍: ആഗമനകാലഘട്ടത്തിന്റെ മൂന്നാം ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ സിറിയയിലും, ഈജിപ്റ്റിലും മറ്റു ഭാഗങ്ങളിലും യുദ്ധവും തീവ്രവാദ ആക്രമണവും മൂലം ദുരിതമനുഭവിക്കുന്നവരെ സ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പൂല്‍കൂട്ടില്‍ പ്രതിഷ്ഠിക്കേണ്ട ഉണ്ണിയീശോയുടെ രൂപത്തെ മാര്‍പാപ്പ പ്രത്യേകമായി ആശീര്‍വദിക്കുന്ന ദിനം കൂടിയായിരുന്നു ഇന്നലെ. തന്റെ പ്രസംഗത്തിന് മുമ്പ് ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പാപ്പ അറിയിച്ചു. "സിറിയയിലെ അലപ്പോ നഗരത്തിലുള്ള കുട്ടികളേയും, മുതിര്‍ന്നവരെയും ഓര്‍ക്കുന്നു. സംസ്‌കാരങ്ങളുടെയും വിശ്വാസത്തിന്റെയും നാടാണ് സിറിയ. ഇവിടെയുള്ള സംസ്‌കാരത്തേയും ജനങ്ങളേയും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. യുദ്ധത്തോടും, തച്ചുടയ്ക്കുന്ന സംസ്‌കാരത്തോടും നാം വിട പറയേണ്ടിയിരിക്കുന്നു. യുദ്ധത്തിനായി മാത്രം ശ്രമിക്കുന്നവരോട് ഞാന്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു. ദയവായി സമാധാനം പുനസ്ഥാപിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യൂ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈജിപ്റ്റിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയത്തില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തേയും, തുര്‍ക്കിയില്‍ രണ്ടിടങ്ങളില്‍ ബോംബ് സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചതിനെയും പാപ്പ അപലപിച്ചു. കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമനോടുള്ള തന്റെ മാനസിക ഐക്യം പാപ്പ പ്രസംഗത്തിന് മുമ്പ് പ്രത്യേകമായി അറിയിച്ചു. "ഇന്നു ഞാന്‍ ആദ്യമായി അഭിവാദ്യം ചെയ്യുന്നത് കുട്ടികളേയും യുവാക്കളേയുമാണ്. ഉണ്ണീശോയുടെ രൂപങ്ങളെ വാഴ്ത്തുവാന്‍ നിങ്ങള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. ഒരു കാര്യം പ്രത്യേകമായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പുല്‍കൂടിനു മുന്നില്‍ കുടുംബവുമൊത്ത് നിങ്ങള്‍ ഉണ്ണീശോയോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരേയും സ്‌നേഹിക്കുവാനുള്ള കൃപ തരേണമേ എന്ന് പ്രത്യേകം അപേക്ഷിക്കണം". പാപ്പ പറഞ്ഞു. കന്യകയില്‍ നിന്നും ജനിച്ച മിശിഹാ ജനതകള്‍ക്കായി നല്‍കിയത് വലിയ സന്തോഷമാണെന്നും, ഈ സന്തോഷത്തെയാണ് നമ്മുടെ ഉള്ളിലേക്ക് ക്രിസ്തുമസ് കൊണ്ടുവരേണ്ടതെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ ജനനം മരുഭൂമികളെ പോലും പുഷ്പ്പിക്കുന്നതും, എല്ലാ ഹൃദയങ്ങളിലേക്കും സമാധാനത്തിന്റെ സന്തോഷം കൊണ്ടുവരുന്നതുമാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. സകലമനുഷ്യരുടേയും രക്ഷയ്ക്കായിട്ടാണ് ദൈവം തന്റെ കൂടാരത്തെ മാനവരുടെ ഇടയിലേക്ക് മാറ്റിയതെന്നും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. "ക്രിസ്തുമസിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നതിന്റെ ദൃശ്യമായ തെളിവുകള്‍ നമ്മുടെ ഭവനങ്ങളിലും തെരുവുകളിലും നേരില്‍ കണ്ടു മനസിലാക്കുവാന്‍ കഴിയും. പുറമേയുള്ള ഇത്തരം അലങ്കാരങ്ങള്‍ നമ്മുടെ ഹൃദയവാതിലുകള്‍ക്ക് മുന്നില്‍ എല്ലായ്‌പ്പോഴും കാത്തു നില്‍ക്കുന്ന ക്രിസ്തുവിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ കാരണമാകട്ടെ. പാവങ്ങളിലും, നിരാലംബരിലും ക്രിസ്തുവിനെ കാണുവാന്‍ നാം ഈ ക്രിസ്തുമസ് കാലഘട്ടത്തില്‍ പ്രത്യേകമായി ശ്രമിക്കണം". പരിശുദ്ധ പിതാവ് പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായ ഫാദര്‍ മരിയോ ബോര്‍സാഗ, പോള്‍ തോജ് സയ്യൂജ്, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരിന്ന 14 പേര്‍ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച നടപടിയെ കുറിച്ചും പാപ്പ വിശ്വാസ സമൂഹത്തോട് അറിയിച്ചു. വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവര്‍ മിഷ്ണറി ദൌത്യത്തിന്റെ ഉത്തമ വക്താക്കളായിരിന്നുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.
Image: /content_image/News/News-2016-12-12-10:44:18.jpg
Keywords: Pope,Francis,prays,for,Aleppo,victims,of,recent,terrorist,attacks

3549
Category: 18
Sub Category:
Heading: മധ്യപൂര്‍വേഷ്യയിലെ സഭാപീഡനത്തിനെതിരെ ലോകമനസാക്ഷി ഉണരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: മധ്യപൂര്‍വേഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സഭാപീഡനങ്ങളെ ഗൗരവമായി കാണണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭാമക്കള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുണ്ടാകുന്ന ശക്തമായ അതിക്രമങ്ങള്‍ക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയിലെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. സീറോ മലബാര്‍ സഭയുടെ സഹോദരീസഭയായ കല്‍ദായ സഭ മധ്യപൂര്‍വേഷ്യയില്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അന്ത്യോക്യന്‍ പാരമ്പര്യത്തിലുള്ള സിറിയന്‍ സഭ അനുഭവിക്കുന്ന പീഡനങ്ങളും നിരവധിയാണ്. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ ആസ്ഥാനദേവാലയത്തോടു ചേര്‍ന്നുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പണത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 25 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. പീഡനങ്ങള്‍ക്കിരയാകുന്ന സഭകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്കു കടമയുണ്ട്. യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി നയതന്ത്ര കാര്യാലയങ്ങളുടെ ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം, അദ്ദേഹത്തിനായി തീക്ഷ്ണമായി പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ ക്ലര്‍ജി കമ്മീഷന്‍ സംഘടിപ്പിച്ച ജൂബിലേറിയന്‍ സംഗമത്തില്‍, ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി ആഘോഷിക്കുന്ന വൈദികര്‍ ഒരുമിച്ചു ചേര്‍ന്നു ദിവ്യബലിയര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Image: /content_image/India/India-2016-12-12-11:01:21.jpg

3550
Category: 1
Sub Category:
Heading: സാന്താക്ലോസിന് പിന്നിലെ വിശുദ്ധ നിക്കോളാസിന്റെ മുഖം ബ്രിട്ടനിലെ ശാസ്ത്രഗവേഷക സംഘം പുനര്‍സൃഷ്ടിച്ചു
Content: ലിവര്‍പൂള്‍: ബ്രിട്ടനിലെ ജോൺ മൂർ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ മിറായിലെ വിശുദ്ധ നിക്കോളാസിന്റെ മുഖരൂപം പുനര്‍സൃഷ്ടിച്ചു. പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളായ വിശുദ്ധ നിക്കോളാസാണ് സാന്താക്ലോസ് രൂപത്തിന്റെ ശരിയായ ഉടമ. മിറായിലെ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട ലഭ്യമായ രേഖകള്‍ എല്ലാം വിശദമായി പഠിച്ചതിനു ശേഷമാണ് വിശുദ്ധന്റെ മുഖം ശാസ്ത്രഗവേഷക സംഘം ത്രിമാനതലത്തില്‍ പുനര്‍സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ തിരുനാള്‍ ദിനത്തിലാണ് സര്‍വകലാശാല വിശുദ്ധന്റെ ത്രിമാന രൂപം പ്രസിദ്ധപ്പെടുത്തിയത്. കംപ്യൂട്ടര്‍ ജനറേറ്റര്‍ ഇമേജറി (സിജിഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രൂപത്തിന്റെ ത്രിമാന ദൃശ്യം പൂര്‍ത്തീകരിച്ചത്. വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ ചിത്രം രൂപപ്പെടുത്തുന്നതിനായിട്ടാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ലഭ്യമായ എല്ലാ രേഖകളുടെയും അടിസ്ഥാനത്തിലാണ് വിശുദ്ധ നിക്കോളാസിന്റെ രൂപത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നതെന്നു സര്‍വ്വകലാശലയിലെ പ്രൊഫസറായ കരോളിന്‍ വില്‍സണ്‍ ബിബിസിയോട് പറഞ്ഞു. പതിഞ്ഞ മൂക്കാണ് വിശുദ്ധന് ഉണ്ടായിരുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിലെ മൂക്കിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. എഡി 270 നും 343-നും മധ്യേയാണ് വിശുദ്ധ നിക്കോളാസ് തെക്കന്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ വിശുദ്ധനെ തടവറയില്‍ അടയ്ക്കുകയും, കോണ്‍സ്‌റ്റെന്ററ്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തതായി രേഖകളില്‍ നിന്നും വ്യക്തമാണ്. നിരവധി കഥകളും വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട് കിടക്കുന്നു. സാമ്പത്തിക കടങ്ങള്‍ മൂലം അടിമകളാക്കപ്പെടുമായിരുന്ന മൂന്നു പെണ്‍കുട്ടികളെ രക്ഷിച്ചത് വിശുദ്ധ നിക്കോളാസാണെന്ന് ഒരു കഥ പറയുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കുവാന്‍ ഒരു ചാക്കില്‍ നിറയെ സ്വര്‍ണം നിറച്ച് അവരുടെ വീട്ടിലേക്ക് വിശുദ്ധന്‍ എറിഞ്ഞു നല്‍കിയെന്നാണ് കഥയുടെ സാരം. എഡി 325-ല്‍ നിസിയാ കൗണ്‍സിലില്‍ ക്രിസ്തു ദൈവമല്ലെന്നു തെളിയിക്കുവാന്‍ വാദിച്ച നിരീശ്വരവാദിയായ ഔറിയസുമായി വാക്കുതര്‍ക്കത്തില്‍ നിക്കോളാസ് ഏര്‍പ്പെട്ടിരുന്നുവെന്നാണ് മറ്റൊരു രേഖ പറയുന്നത്. തര്‍ക്കം മൂത്തപ്പോള്‍ ഔറിയസ്, നിക്കോളാസിന്റെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്തുവെന്നും, ഇതുമൂലമാണ് അദ്ദേഹത്തിന്റെ മൂക്ക് പതിഞ്ഞു പോയതെന്നും മറ്റൊരു കഥ സൂചിപ്പിക്കുന്നു. ഗ്രീസ്, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ കൂടാതെ ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലെ പല നഗരങ്ങളിലും വിശുദ്ധനെ മധ്യസ്ഥ വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു.
Image: /content_image/News/News-2016-12-12-11:56:08.jpg
Keywords: Scientists,reconstructed,the,face,of,St,Nicholas

3551
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയോട് ബംഗ്ലാദേശ് സന്ദര്‍ശിക്കുവാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
Content: ധാക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രത്യേകം കത്ത് നല്‍കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ആദ്യത്തെ കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ട പാട്രിക്ക് ഡിസൂസയുമായി തന്റെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ക്ഷണ കത്ത് നല്‍കുന്ന കാര്യം ഷെയ്ഖ് ഹസീന അറിയിച്ചത്. കര്‍ദ്ദിനാളായി അഭിഷിക്തനായ ശേഷം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുവാന്‍ എത്തിയതായിരുന്നു പാട്രിക് ഡിസൂസ. രാജ്യത്തെ കത്തോലിക്ക സഭയ്ക്കു ഷെയ്ഖ് ഹസീന നല്‍കുന്ന സഹായങ്ങള്‍ക്കായുള്ള നന്ദി കര്‍ദിനാള്‍ പാട്രിക് ഡിസൂസ കൂടിക്കാഴ്ച്ചയില്‍ അവരെ അറിയിച്ചു. പ്രധാനമന്ത്രിക്ക് കര്‍ദിനാള്‍ പാട്രിക് ഡിസൂസ കൈമാറിയ പ്രത്യേക ആശംസാകാര്‍ഡില്‍ ബംഗ്ലാദേശിലെ ആറു ലക്ഷം ക്രൈസ്തവരുടെയും ബഹുമാനവും ആദരവും അറിയിക്കുന്നതായുള്ള സന്ദേശം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളായി പാട്രിക് ഡിസൂസ ഉയര്‍ത്തപ്പെട്ടതിലുള്ള തന്റെ അകമഴിഞ്ഞ സന്തോഷം ഷെയ്ഖ് ഹസീന കൂടിക്കാഴ്ച്ചയില്‍ കര്‍ദിനാളിനെ അറിയിച്ചു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിതെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശിലെ അപ്പസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കോച്ചേരിയും കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചിരുന്നു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് റോമില്‍ എത്തിയപ്പോള്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ തന്നോട് താല്‍പര്യം അറിയിച്ചിരുന്നതായി, കര്‍ദിനാള്‍ പാട്രിക്ക് ഡിസൂസ ഷെയ്ഖ് ഹസീനയോട് പറഞ്ഞു. മാര്‍പാപ്പയെ ക്ഷണിച്ചു കൊണ്ടുള്ള പ്രത്യേക കത്ത് ഉടന്‍ തന്നെ വത്തിക്കാനിലേക്ക് ഔദ്യോഗികമായി അയക്കുമെന്ന് ഷെയ്ഖ് ഹസീന കര്‍ദിനാളിനേയും സംഘത്തേയും അപ്പോള്‍ തന്നെ അറിയിച്ചു. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. താന്‍ എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും, എന്നാല്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി പറയുവാന്‍ സാധിക്കില്ലെന്നും മാര്‍പാപ്പ പ്രതികരിച്ചിരിന്നു.
Image: /content_image/News/News-2016-12-12-12:26:56.jpg
Keywords: Prime,Minister,Hasina,to,invite,Pope,Francis,for,a,visit,to,Bangladesh

3552
Category: 1
Sub Category:
Heading: പുരോഹിതര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇടനിലക്കാരായി വര്‍ത്തിക്കരുത്: ഫ്രാന്‍സിസ് മാർപാപ്പ
Content: വത്തിക്കാന്‍: പുരോഹിതര്‍ തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇടനിലക്കാരായി വര്‍ത്തിക്കരുതെന്ന് ഫ്രാന്‍സിസ് മാർപാപ്പ. വെള്ളിയാഴ്‌ച രാവിലെ കാസാ സാന്താ മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പുരോഹിതര്‍ തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വെറും ഇടനിലക്കാരായി വര്‍ത്തിക്കുന്നതിനു പകരം, ദൈവസ്നേഹത്തിന്റെ മധ്യസ്ഥരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പ എടുത്ത് പറഞ്ഞത്. "ഒരു ഇടനിലക്കാരന്റെ ചുമതല എന്നത് മധ്യസ്ഥം വഹിക്കുന്നവന്റെ ചുമതലയില്‍ നിന്നും ഭിന്നമാണ്. തങ്ങളുടെ ആട്ടിന്‍കൂട്ടത്തിന്റെ മാധ്യസ്ഥരായിരിക്കുന്നതിനാണ് അജപാലകര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മധ്യസ്ഥന്‍ രണ്ടു വിഭാഗങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനായി തന്നെത്തന്നെ സമര്‍പ്പിക്കുന്നു, അവൻ സ്വന്തം ജീവന്‍ തന്നെ അതിനായി നല്‍കുന്നു. അജപാലകരുടെ കാര്യത്തില്‍ - തങ്ങളുടെ ആട്ടിന്‍കൂട്ടത്തേയാണ് ഒന്നിപ്പിക്കേണ്ടത്. ജനങ്ങളെ ഒന്നിപ്പിക്കുകയും അവരെ യേശുവിലേക്ക് നയിക്കുകയും ചെയ്യണം. യേശു മധ്യസ്ഥനായി എന്നതിലെ യുക്തി സ്വയം ഇല്ലാതായി എന്നതാണ്". വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനഭാഗം എടുത്തുപറഞ്ഞുകൊണ്ട്, 'ക്രിസ്തു സ്വയം ശൂന്യനായതുപോലെ' വൈദികർ തങ്ങളെതന്നെ ഇല്ലാതാക്കികൊണ്ട് ദൈവജനത്തിന്റെ മാധ്യസ്ഥരായി മാറണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു. "ഇടനിലക്കാരെ പോലെ പ്രവർത്തിക്കുന്ന പുരോഹിതര്‍ തങ്ങളെ പ്രാധാന്യമുള്ളവരാക്കി തീര്‍ക്കുവാന്‍ കാര്‍ക്കശ്യത്തിന്റെ പാത സ്വീകരിക്കുന്നു: അതുവഴി പലപ്പോഴും അവര്‍ ജനങ്ങളില്‍ നിന്നും അകന്നുപോവുകയും ചെയ്യുന്നു. എന്താണ് മനുഷ്യരുടെ സഹനമെന്ന് അവര്‍ക്കറിയില്ല; അവര്‍ തങ്ങളുടെ ഭവനത്തില്‍ നിന്നും പഠിച്ചിട്ടുള്ള മൂല്യങ്ങള്‍ മറന്നു പോകുന്നു, തന്റെ പിതാവില്‍ നിന്നും, മാതാവില്‍ നിന്നും, മുത്തശ്ശി, മുത്തശ്ശന്‍, സഹോദരീ സഹോദരന്‍മാരില്‍ നിന്നും പഠിച്ചിട്ടുള്ള കാര്യങ്ങള്‍ മറന്നുകൊണ്ട് അവര്‍ കാര്‍ക്കശ്യമുള്ളവരാകുന്നു. ഇത്തരം കര്‍ക്കശക്കാരായ പുരോഹിതര്‍ തങ്ങള്‍ പാലിക്കാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്നു. അങ്ങനെ ആശ്വാസം തേടിയെത്തുന്ന ജനങ്ങള്‍ ഈ കാര്‍ക്കശ്യം കാരണം ആട്ടിപ്പായിക്കപ്പെടുന്നു” അദ്ദേഹം പറഞ്ഞു. ദൈവജനത്തിനു വേണ്ടി മധ്യസ്ഥം വഹിക്കുക എന്ന ചുമതലയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ആത്മസ്തുതിയിലും, അധികാരത്തിലും സന്തോഷം തേടി വെറും ഒരു ഇടനിലക്കാരെ പോലെ വർത്തിക്കുന്ന പുരോഹിതർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ മുന്നറിയിപ്പു നൽകി.
Image: /content_image/News/News-2016-12-12-14:03:01.jpg
Keywords: pope francis

3553
Category: 18
Sub Category:
Heading: രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കരോട് സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാട് കൈകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്
Content: ചരൽക്കുന്ന്: രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കരോട് സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാടു കൈക്കൊള്ളാൻ ചരൽക്കുന്നിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനത്തിൽ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നയസമീപനം വിലയിരുത്താനും സമുദായത്തിനു രാഷ്ട്രീയ ദിശാബോധം നൽകാനും കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കും സമ്മേളനം രൂപം നൽകി. കാർഷികമേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ ഉചിതമായ ആശ്വാസപദ്ധതി പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കത്തോലിക്കാ സമുദായത്തോടു വിവേചനം പുലർത്തുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിലാക്കണം. മലയോര മേഖലയിലെ പട്ടയപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കാർഷിക മേഖലയോടു സർക്കാർ കാട്ടുന്ന അവഗണന തുടരുന്നതു സമുദായത്തിന്റെ ഗൗരവപൂർണമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം മൂലമാണെന്നു നേതൃസംഗമം വിലയിരുത്തി. സമുദായത്തെ ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും തീറെഴുതി നൽകിയിട്ടില്ല. കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങൾക്കനുസരിച്ച് ഉചിതമായ നിലപാടു സ്വീകരിക്കാനും അതു സമുദായാംഗങ്ങൾക്കിടയിൽ ഗൗരവമായി പ്രചരിപ്പിക്കാനും നേതൃസമ്മേളനം രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2016-12-13-05:09:52.jpg

3554
Category: 1
Sub Category:
Heading: ഈജിപ്തിലെ ദേവാലയ ആക്രമണം: ചാവേറായത് ഇരുപത്തിരണ്ടുകാരന്‍
Content: കയ്റോ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായതു ചാവേർ ആക്രമണം. ആക്രമണത്തിനു പിന്നിൽ 22കാരനായ ചാവേർ ആയിരുന്നെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസി മാധ്യമങ്ങളോടു പറഞ്ഞു. മുഹമ്മദ് ഷഫീക്ക് മുഹമ്മദ് മുസ്തഫ എന്നയാളാണ് പള്ളിയിൽ ചാവേറായി പൊട്ടിത്തെറിച്ചത്. ചാപ്പലിൽ വച്ച ബോംബ് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന്‍ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രാജ്യത്തു മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോപ്റ്റിക് സഭാ ആസ്‌ഥാന ദേവാലയമായ സെന്റ് മാർക്സ് കത്തീഡ്രലിനോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിലാണു ഞായറാഴ്ച കുർബാനയ്ക്കിടെ സ്ഫോടനമുണ്ടായത്. ദിവ്യബലിയ്ക്കു പങ്കെടുക്കാനെത്തിയ 25 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 49 പേർക്കു മാരകമായി പരിക്കേറ്റു. 12 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുവാണ് ആക്രമണത്തിനുപയോഗിച്ചത്. 2013-ല്‍ മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. 2011ൽ അലക്സാഡ്രിയയിലെ ദേവാലയത്തിന് പുറത്തുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
Image: /content_image/News/News-2016-12-13-06:23:44.jpg

3555
Category: 6
Sub Category:
Heading: ധനവാന്റെയും ലാസറിന്റെയും ഉപമ നല്‍കുന്ന സന്ദേശം
Content: "അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു" (ലൂക്കാ 16:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 13}# ധനവാനും ദരിദ്രനും ഇരുവരും മരിച്ച്, അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് വിധിക്കപ്പെട്ടു. ലാസറിന് സ്വര്‍ഗ്ഗംലഭിച്ചപ്പോള്‍, ധനവാന്‍ പീഡിപ്പിക്കപ്പെട്ടു. ധനം ഉണ്ടായിരുന്നതു കൊണ്ടോ, ധാരാളം ഭൗതികസമ്പത്തുകള്‍ ഉണ്ടായിരുന്നതുകൊണ്ടോ, ചുമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിച്ചതുകൊണ്ടോ, സുഭിക്ഷമായി ഭക്ഷിച്ചാനന്ദിച്ചതുകൊണ്ടോ ആണോ ധനവാന്‍ ശിക്ഷാര്‍ഹനായത്? ഞാന്‍ പറയും, ഈ കാരണങ്ങള്‍ ഒന്നുമല്ല. അപരനെ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ധനവാന്‍ ശിക്ഷിക്കപ്പെട്ടത്. ധനവാന്റേയും ലാസറിന്റേയും ഉപമ എക്കാലവും നമ്മുടെ ഓര്‍മ്മയില്‍ സൂക്ഷിക്കണം; നമ്മുടെ മനസാക്ഷി രൂപീകരിക്കുന്നതില്‍ അത് ഉണ്ടായിരിക്കണം. നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള തുറന്ന മനോഭാവമാണ് ക്രിസ്തു ഇതിലൂടെ ആവശ്യപ്പെടുന്നത്. ധനവും സ്വാധീനവും ഉള്ളവര്‍ ദരിദ്രരും പുരോഗതി പ്രാപിക്കാത്തവരും ബലഹീനരോടും തുറന്ന മനസ്ഥിതി കാണിക്കേണ്ടിയിരിക്കുന്നു. ദരിദ്രരോട് നിരാലംബരോടുമുള്ള തുറന്ന മനസ്ഥിതിയാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Meditation/Meditation-2016-12-13-06:58:56.jpg
Keywords: ലാസര്‍