Contents
Displaying 3321-3330 of 25019 results.
Content:
3577
Category: 1
Sub Category:
Heading: ഈജിപ്ത് ദേവാലയത്തിലെ ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
Content: കയ്റോ: ഈജിപ്തിലെ ദേവാലയത്തില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അബു അബ്ദുള്ള അൽ മസ്രി എന്നയാളാണ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ചാവേറായി പൊട്ടിത്തെറിച്ചത്. ബെൽറ്റ് ബോംബ് ധരിച്ച ഇയാൾ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ മുഹമ്മുദ് ഷഫീക്ക് മുസ്തഫ എന്നയാളാണ് ചാവേർ ആക്രമണം നടത്തിയതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫാത്ത അൽ സിസി അഭിപ്രായപ്പെട്ടിരിന്നു. സെന്റ് മാർക്സ് കത്തീഡ്രലിനോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിലാണു ഞായറാഴ്ച കുർബാനയ്ക്കിടെ സ്ഫോടനമുണ്ടായത്. കുർബാനയിൽ പങ്കെടുക്കാനെത്തിയ 25 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 49 പേർക്കു മാരകമായി പരിക്കേറ്റു. ഈജിപ്ത് ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ തലവനായ പോപ്പ് തവദ്രോസ് രണ്ടാമന്റെ ആസ്ഥാന ദേവാലയത്തോട് ചേര്‍ന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. അതേ സമയം ദുരന്തത്തിന് കാരണക്കാരായവരോട് ക്ഷമിക്കാന്‍ തയ്യാറാണെന്ന് കോപ്റ്റിക് ബിഷപ്പ് അന്‍ബ ആഞ്ചലോസ് വ്യക്തമാക്കിയെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-12-15-08:22:47.jpg
Keywords:

3578
Category: 6
Sub Category:
Heading: ഈ ലോകത്തിന്റെ മോഹങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്ന്‍
Content: "ഒരു ഭൃത്യനു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റ വനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല" (ലൂക്കാ 16:13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 15}# സമ്പന്നവും പരമാവധി സ്വാതന്ത്ര്യമനുഭവിക്കുന്നതുമാണെങ്കിലും നമ്മുടെ സമൂഹങ്ങളിലെ ജനങ്ങളുടെ ജീവിതരീതി വളരെ ആയാസകരമാണ്. ദരിദ്രരാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന ഇത്തരം വിഭാഗങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ. സ്വാര്‍ത്ഥതയും ലൈംഗികതയും അധികാര മോഹവും സകലതും കൈയ്യടക്കിക്കഴിഞ്ഞാല്‍ അവിടെ മനുഷ്യപുരോഗതി ഉണ്ടാകുകയില്ല. നമ്മള്‍ ഒരു ലളിത ജീവിതരീതി നയിക്കണം. മനുഷ്യസമൂഹത്തിന്റെ ആകമാനം സേവനത്തിനായി കരുതി വച്ചിരിക്കുന്ന ഊര്‍ജ്ജത്തിന്റേയും അസംസ്കൃത വസ്തുക്കളുടേയും സിംഹഭാഗം സമ്പന്നരാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുവാന്‍ വേണ്ടി ചോര്‍ത്തിയെടുക്കുന്നത് ഉചിതമല്ല. സുവിശേഷത്താലും സുവിശേഷം പ്രദാനം ചെയ്യുന്ന സഹോദരസ്നേഹത്താലും പ്രചോദിതമായി ലഭിക്കുന്ന സന്തോഷ നിര്‍ഭരമായ ലളിതജീവിതത്തിലാണ് നാം മുന്നേറണ്ടത്. ഈ ലോകത്തിന്റെ മോഹങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്നാണിത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-15-11:55:49.jpg
Keywords: ലോകത്തിന്റെ

3579
Category: 18
Sub Category:
Heading: s
Content: s
Image: /content_image/News/News-2016-12-15-04:30:34.jpg

3580
Category: 18
Sub Category:
Heading: ആബേലച്ചനെ അനുസ്മരിച്ച് കത്തോലിക്ക കോൺഗ്രസ്
Content: പാലാ: കലാകേരളത്തിന് അവിസ്മരണീയ സംഭാവനകൾ സമ്മാനിച്ച കലാഭവൻ സ്‌ഥാപകൻ ഫാ. ആബേൽ സിഎംഐയെ അദ്ദേഹത്തിന്റെ ജന്മനാടായ പിറവം മുളക്കുളത്ത് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാനം ചെയ്തു. ആയിരത്തിലധികം ക്രിസ്തീയ ഭക്‌തിഗാനങ്ങളും കത്തോലിക്കാസഭയിലെ ആരാധനാക്രമത്തിലെ ഗാനങ്ങളും രചിച്ച ആബേലച്ചൻ ഒരു തലമുറയെ പ്രാർഥിക്കാൻ പഠിപ്പിച്ച വ്യക്‌തിയായിരുന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആയിരക്കണക്കിനു കലാകാരന്മാരെ മലയാളികൾക്കു സമ്മാനിച്ച ആബേലച്ചനെയും കലാഭവനെയും സാംസ്കാരിക കേരളത്തിനു വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് മേരീസ് പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ഫാ. മാത്യു തടത്തിൽ അധ്യക്ഷത വഹിച്ചു. ആബേലച്ചനെക്കുറിച്ചു പുസ്തകം രചിച്ച കെ.കെ. വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാഭവൻ ഡയറക്ടർ ആന്റോ നെറ്റിക്കാടൻ ആബേലച്ചന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ഗായകൻ പിറവം വിൽസനു സമ്മാനിച്ചു. ആബേലച്ചന്റെ ഛായാചിത്രം അനൂപ് ജേക്കബ് എംഎൽഎ അനാച്ഛാദനം ചെയ്തു. എകെസിസി പാലാ രൂപത പ്രസിഡന്റ് സാജു അലക്സ്, മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ, ഫാ. ജോബ് വള്ളിപ്പാലം സിഎംഐ, ജയിംസ് കുറ്റിക്കോട്ട്, ജോസ് മാക്കീൽ, ബിനോയി വലിയകട്ടയിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-12-15-05:41:30.jpg

3581
Category: 18
Sub Category:
Heading: സഭയ്ക്കുള്ളിലും ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നു: സിബിസിഐ
Content: ന്യൂഡൽഹി: ദളിത് ക്രൈസ്തവർ കത്തോലിക്ക സഭയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരേ ശാക്‌തീകരണം വേണമെന്ന് സിബിസിഐ. സഭയുടെ ഉള്ളിലും ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല. ജാതി അടിസ്‌ഥാനത്തിലുള്ള വേർതിരിവ് കടുത്ത സാമൂഹിക തിൻമയാണെന്നും സിബിസിഐ പുറത്തിറക്കിയ നയരേഖയിൽ വ്യക്‌തമാക്കുന്നു. ദളിത് വിഭാഗങ്ങളോടുള്ള വേർതിരിവ് ഒഴിവാക്കുന്നതിനും രൂപത തലത്തിൽ അനുയോജ്യമായ രീതിയിൽ നടപ്പാക്കാനുള്ള നിർദേശങ്ങളും നയരേഖയിലുണ്ട്. സഭയ്ക്കുള്ളിൽ ദളിതർ നേരിടുന്ന വേർതിരിവ് ഗൗരവമുള്ള പ്രശ്നമായും പാപമായും കണക്കിലെടുത്ത് ആത്മപരിശോധനക്കുള്ള സന്ദേശമാണ് നയരേഖയിലൂടെ വ്യക്‌തമാക്കുന്നതെന്ന് സിബിസിഐ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഭാരത കത്തോലിക്ക സഭയിൽ 1.9 കോടി അംഗങ്ങളുള്ളതിൽ 1.2 കോടിയും ദളിതരാണ്. മെത്രാൻ ഉൾപ്പടെ നേതൃനിരയിൽ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ല. ദളിത് വിഭാഗത്തിൽ നിന്ന് നിലവിൽ 12 ബിഷപ്പുമാർ മാത്രമാണുള്ളത്. സർക്കാരിനും സഭക്കും ഇടയിൽ വീർപ്പുമുട്ടുന്ന ദളിത് ക്രൈസ്തവർക്ക് സംവരണ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇടവകയിലെയും രൂപതയിലെയും കൗൺസിലുകൾ, വിദ്യാഭ്യാസ ബോർഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയിൽ ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം. വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം, സിബിഎസ്ഇ സ്കൂളുകളിൽ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് സംവരണവും നൽകണം. സിബിസിഐ നയരേഖ നിർദേശിക്കുന്നു.
Image: /content_image/India/India-2016-12-15-06:00:30.jpg

3582
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസിയായ അന്റോണിയോ ഗുട്ടെറെസ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്‌തു
Content: ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയും കത്തോലിക്ക വിശ്വാസിയുമായ അന്റോണിയെ ഗുട്ടെറെസ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തു. 71 വര്‍ഷത്തെ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്. കത്തോലിക്ക വിശ്വാസിയായ ഗുട്ടെറസിന്റെ പുതിയ പദവിയെ ഏറെ പ്രതീക്ഷയോടെയാണ് ലോകജനത നോക്കി കാണുന്നത്. പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അന്റോണിയോ ഗുട്ടെറെസ് മനുഷ്യസ്‌നേഹിയായ കത്തോലിക്ക വിശ്വാസിയായിട്ടാണ് അറിയപ്പെടുന്നത്. ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറിലാണ് ഗുട്ടെറെസിനെ തിരഞ്ഞെടുത്തത്. 1949-ല്‍ ലിസ്ബണിലാണ് ഗുട്ടെറെസ് ജനിച്ചത്. എഞ്ചിനിയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം തന്റെ ജോലിയില്‍ മികച്ച വൈഭവം പുലര്‍ത്തിയിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടനയുടെ സഹസ്ഥാപകനെന്ന നിലയില്‍ ഗുട്ടെറെസ് ഏറെ ശ്രദ്ധപിടിച്ചു പറ്റി. വിശ്വാസപാതയില്‍ ഊന്നിയ പൊതുപ്രവര്‍ത്തനം രാജ്യത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവായി അന്റോണിയോ ഗുട്ടെറെസിനെ ഉയര്‍ത്തി. 1995-നും 2002-നും ഇടയില്‍ രണ്ടു തവണ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായി ഗുട്ടെറെസ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഭരണത്തിലേക്ക് തന്റെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരുന്നതില്‍ ഗുട്ടെറെസിന്റെ ഭരണപാടവം ഏറെ സഹായിച്ചു. രണ്ടാം തവണയും പ്രധാനമന്ത്രി പദത്തില്‍ എത്തിയ അന്റോണിയോ ഗുട്ടെറെസ് 2001-ല്‍ തന്റെ പ്രാദേശിക പാര്‍ട്ടി തെരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധികാരം ഉപേക്ഷിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായ ഗുട്ടെറെസിന്റെ പാര്‍ട്ടിയിലുള്ള ചില ഇടതുപക്ഷ അംഗങ്ങള്‍ ഗര്‍ഭഛിദ്രം എന്ന മാരക പാപത്തിനു കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. വിശ്വാസപരവും, മാനുഷീകവുമായ കാരണങ്ങളാല്‍ ഈ നിലപാടിനോട് താന്‍ ഒരിക്കലും യോജിക്കില്ലെന്നും, പാര്‍ലമെന്റില്‍ താന്‍ ഗര്‍ഭഛിദ്രത്തിനെതിരെ മാത്രമേ വോട്ട് രേഖപ്പെടുത്തുവെന്നും ഗുട്ടെറെസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കുവാന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന റഫറണ്ടം പരാജയപ്പെട്ടു. തന്റെ ഭരണകാലത്ത് ഇത്തരം തിന്മകള്‍ക്കെതിരെ ഗുട്ടെറെസ് ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. അഭയാര്‍ത്ഥി പ്രശ്‌നത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഗുട്ടെറെസിനു സാധിച്ചു. പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ച ശേഷം ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈകമ്മീഷ്ണറായി സേവനം ചെയ്യുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2015 ഡിസംബര്‍ വരെ ഈ പദവിയില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ സേവനം കാഴ്ച്ചവച്ചു. അഭയാര്‍ത്ഥികളുടെ മധ്യത്തില്‍ സേവനം ചെയ്യുന്നതിനായി പതിനായിരം യുഎന്‍ ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ ഗുട്ടെറെസ് തീരുമാനമെടുത്ത നടപടിയെ ലോക നേതാക്കള്‍ സ്വാഗതം ചെയ്തിരിന്നു. അഞ്ചു ബില്യണ്‍ യുഎസ് ഡോളറില്‍ അധികം പണം അഭയാര്‍ത്ഥികള്‍ക്കായി ചെലവഴിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ഇത്തരം നേട്ടങ്ങളെല്ലാം, സങ്കീര്‍ണ്ണമായ പല കടമ്പകളും കടന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാകുവാനുള്ള അവസരത്തിലേക്ക് ഗുട്ടെറെസിനെ എത്തിക്കുകയായിരിന്നു. പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന സമയത്താണ് ഗുട്ടെറെസിന്റെ ഭാര്യ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിക്കുന്നത്. 22 വയസുള്ള മകനും, 13-കാരിയായ മകളുമുള്ള ഗുട്ടെറെസ് ഏറെ സമചിത്തതയോടെയാണ് ജീവിതത്തിലെ ഈ വലിയ ദുരന്തത്തെ നേരിട്ടത്. ഭാരതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഗുട്ടെറെസ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത് ഗോവയില്‍ ജനിച്ചു വളര്‍ന്ന വനിതയെയാണ്. പുതിയ സെക്രട്ടറി ജനറലിന്റെ നിയമനത്തെ അംഗരാഷ്ട്രങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്തു. തങ്ങളോട് കാരുണ്യമുണ്ടാകണമെന്ന സിറിയന്‍ പ്രതിനിധിയുടെ വാക്കുകളെ തകര്‍ന്ന ഹൃദയത്തോടെയാണ് താന്‍ കേള്‍ക്കുന്നതെന്ന് ഗുട്ടെറെസ് പ്രതികരിച്ചു. ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ചും തീരുമാനങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ഗുട്ടെറെസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. 2017 ജനുവരി ഒന്നാം തീയതി അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.
Image: /content_image/News/News-2016-12-15-09:46:14.jpg
Keywords: Portuguese,Catholic,politician,to,be,next,UN,secretary,general

3583
Category: 19
Sub Category:
Heading: വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര
Content: മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പ്ലേഗ് രോഗത്തെ തുടര്‍ന്നുണ്ടായ മാതാപിതാക്കളുടെ ആകസ്മിക മരണം അദ്ദേഹത്തെ ഭാരിച്ച കുടുംബസ്വത്തിന് അവകാശിയാക്കി തീര്‍ത്തു. ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹം മൂലം, തന്‍റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. അടിമവ്യാപാരം വ്യാപകമായിരിന്ന ഒരു കാലഘട്ടമായിരിന്നു അത്. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെടുക്കാനായി അദ്ദേഹം തന്‍റെ ധനം മുഴുവന്‍ വിനിയോഗിച്ചു. തനിക്കുള്ള സര്‍വ്വസവും ഉപേക്ഷിച്ച നിക്കോളാസ് ദൈവവിളി സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായി. പിന്നീട് അദ്ദേഹം മെത്രാനായി നിയമിതനായി.തന്‍റെ ശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെട്ട് ജയിലിലടക്കപ്പെട്ടു. പിന്നീട് ജയില്‍ മോചിതനായ അദ്ദേഹം എ.ഡി. 325-ലെ നിഖ്യാ കൗണ്‍സിലില്‍ സംബന്ധിച്ചപ്പോള്‍, അവിടെ വച്ച് ഏരിയസ് എന്ന മതദുഷ്പ്രചാരകന്‍റെ കരണത്തടിച്ചിരിന്നു. ഇത് പില്‍കാലത്തെ വലിയ ഒരു സംഭവമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 343 ഡിസംബര്‍ 6-ന് അദ്ദേഹം മീറായില്‍ വച്ച് മരിച്ചു. അദ്ദേഹത്തെ സ്വന്തം കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിച്ചു. കാലാന്തരത്തില്‍, അദ്ദേഹത്തിന്‍റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ഒരാളായിത്തീരുകയും ചെയ്തു. ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നു വിശുദ്ധ നിക്കോളാസ്; കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണവും വിശുദ്ധ നിക്കൊളാസിന് ഉണ്ടായിരിന്നു. പുതുതായി കണ്ടെത്തുന്ന രാജ്യത്ത് എത്തിച്ചേര്‍ന്ന ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ മധ്യസ്ഥ സഹായകനായി ഈ വിശുദ്ധനെ കൂടെ കൂട്ടിയിരിന്നു. 1492 ഡിസംബര്‍ 6 ന് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തില്‍ ഹെയിത്തി തുറമുഖത്തെത്തിയ കൊളംബസ്, അതിന് "വിശുദ്ധ നിക്കോളാസിന്‍റെ തുറമുഖം" എന്ന്‍ പേരിട്ടു. 'ജാക്സണ്‍വില്ലി' യെന്ന്‍ ഇന്ന് അറിയപ്പെടുന്ന ഫ്ലോറിഡായിലെ പട്ടണത്തെ സ്പെയിന്‍കാരായ ദേശപര്യവേക്ഷകര്‍, പില്‍കാലത്ത് "വിശുദ്ധ നിക്കോളാസ് കടവ്" എന്നാണ് വിളിച്ചിരിന്നത്. വിശുദ്ധന്മാരോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കാത്തവരായിരുന്നു പ്രോട്ടസ്റ്റന്‍റ് വിപ്ലവകാരികള്‍; എന്നാല്‍, വിശുദ്ധ നിക്കോളാസിന്‍റെ തിരുന്നാളാഘോഷങ്ങള്‍ വളരെ വ്യാപകമായിരുന്നതിനാല്‍, അത് വേരോടെ പിഴുതെറിയുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും, ആപ്പിളും, മിഠായീയും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും പതിവായിരുന്നു. ആധുനികലോകത്തേക്ക് "നിക്കോളാസ്ദിന" ആചാരങ്ങള്‍ കൊണ്ടുവന്നത് ഡച്ചുകാരാണെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഇതിനോട് ചരിത്രകാരന്മാര്‍ യോജിക്കുന്നില്ല; പെനിസില്‍വാനിയായിലെ ജര്‍മ്മന്‍ കുടിയേറ്റക്കാരായ "പെനിസില്‍ വാനിയാഡച്ച്" യാണ് നിക്കോളാസ് പെരുന്നാള്‍ കൊണ്ട് വന്നതെന്നാണ് അവരുടെ അഭിപ്രായം. പെനിസില്‍ വാനിയാ വഴിയാണ് 'നിക്കോളാസ് ആഘോഷങ്ങള്‍' ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടത്. എന്നാല്‍ അമേരിക്കയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഡച്ചുകാര്‍ അവരുടെ പാരമ്പര്യ ആചാരം ആഘോഷിക്കാന്‍ തുടങ്ങിയത്. ദേശസ്നേഹിയും പുരാവസ്തുഗവേഷകനുമായിരുന്ന ജോണ്‍ പിന്‍റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചതെന്ന് The St. Nicholas Centres Website വെളിപ്പെടുത്തുന്നത്. 1804-ല്‍ ദ ന്യൂയോര്‍ക്ക് ഹോസ്ട്രിക്കല്‍ സോസൈറ്റി സ്ഥാപിച്ചത് ജോണ്‍ പിന്‍റാര്‍ഡ് ആയിരിന്നു. 1809 ജനുവരിയില്‍, 'വാഷിംഗ്‌ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേ വര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knickerbocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി.നിക്കോളാസ് ഒരു കിഴക്ക് നിന്നുള്ള യാഥാസ്ഥിതിക മെത്രാനല്ല, മറിച്ച് ഒരു മണ്‍പൈപ്പുമായി നില്‍ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് അവര്‍ കാണുന്നത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുന്നാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്‍റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്‍റാര്‍ഡ്, അലക്സാണ്ടര്‍ ആന്‍ഡേഴ്സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെട്ടു. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി 'Sante Claus the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി. വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന്‍ വടക്കുനിന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സുന്ദര കവിത ആലേഖനം ചെയ്ത ഈ ചിത്രം നിക്കോളാസ് മെത്രാന്‍റെ ഓര്‍മകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കിയെന്ന് നിസംശയം പറയാം. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസിദ്ധമായ 'A visit from St. Nicholas' എന്ന ഒറ്റഗാനം പുറത്തിറങ്ങി; അതാണ്, ഇന്ന് The night Belone എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം. 1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി.ലിയന്‍ഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവര്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്‍തുടര്‍ന്ന്‍ 1930 കളില്‍ നോര്‍മന്‍ റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു. 1931-ല്‍ ചിത്രകാരന്‍ ഹാഡണ്‍ സണ്‍ട്ബ്ലോം സാന്‍റായെ കൊക്കക്കോളയുമായി ബന്ധിപ്പിച്ച് "കൊക്കക്കോള സാന്‍റായെ" സൃഷ്ടിച്ചു. തീരാത്ത ക്രിസ്തുമസ് ദിന യാത്രകളില്‍, ഒരു വീട്ടില്‍ നിന്നിറങ്ങി അടുത്ത വീട്ടില്‍ കയറുന്നതിനു മുമ്പ്, ദാഹശമനത്തിനായി കോക്കകോള വലിച്ചുകുടിക്കുന്ന സാന്‍റായുടെ മുഖം അന്നത്തെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തല്‍ഫലമായി വിശുദ്ധ നിക്കോളാസിന്‍റെ സാന്‍റാ എന്ന രൂപം ലോകോത്തര കച്ചവടക്കാരന്‍റേതാക്കി മാറ്റി എന്നു തുറന്നു സമ്മതിച്ചേ മതിയാകുള്ളൂ. കുറച്ചും കൂടി വ്യക്തമാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ഏതാണ്ട് എന്തും വില്‍ക്കുന്ന മാന്ത്രിക വില്‍പ്പനക്കാരനാക്കി അദ്ദേഹത്തെ മാറ്റി എന്നു പറയേണ്ടി വരും. ഇന്ന് സാന്‍റാക്ലോസിന് വിശുദ്ധ നിക്കോളാസുമായുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ നിക്കോളാസ് ദിനാഘോഷം പുനര്‍ജ്ജീവിപ്പിക്കാനുള്ള ഒരു നല്ല കാലയളവാണിത്. നമുക്ക് വിശുദ്ധ നിക്കോളാസിനെ മടക്കിക്കൊണ്ടുവരാം. സാന്തയുടെ വരവിനെ നിക്കോളാസിന്‍റെ യഥാര്‍ത്ഥ വീര്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നായി സ്മരിക്കാം. കുട്ടികളോടുള്ള ദയാവയ്പില്‍ ആനന്ദം കണ്ടെത്തിയ, വിശ്വാസം കാത്ത ധീരയോദ്ധാവും സാധുക്കളുടെ സഹായിയും ദയാലുവും ദാനശീലനുമായ വിശുദ്ധ നിക്കോളാസിനോട് ചേര്‍ന്ന് നിന്നു കൊണ്ട് നമ്മുക്ക് യേശുവിന്‍റെ തിരുപിറവിയെ വരവേല്‍ക്കാം. (ഫാ. വൈറ്റ് ലോങ്ങ്‌നെക്കറിന്റെ കൃതികളിൽ നിന്നും) *** Originally published on 20/12/2008 {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2016-12-15-06:34:54.jpg
Keywords: സാന്താ

3584
Category: 1
Sub Category:
Heading: ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ച് ഫിലിപ്പീന്‍സ് ജനത
Content: ക്യൂസോണ്‍ സിറ്റി: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഫിലിപ്പീന്‍സ് ജനത വിപുലമായി ആഘോഷിച്ചു. പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രവും, വര്‍ണാഭവുമായ പ്രദിക്ഷണത്തോടെയാണ് അമലോത്ഭവ തിരുനാളിനെ ഫിലിപ്പീന്‍സുകാര്‍ വരവേറ്റത്. ഡിസംബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരിന്നു ഫിലിപ്പീന്‍സില്‍ മാതാവിന്റെ അമലോത്ഭവവുമായി ബന്ധപ്പെട്ട ഘോഷയാത്ര നടന്നത്. യൂണിഫോം അണിഞ്ഞ സൈന്യത്തിന്റെ പ്രത്യേക ബാന്റ് മേളത്തോടെ പരിശുദ്ധ അമ്മയെയും വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണത്തില്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ വിശ്വാസികള്‍ അനുഗമിച്ചു. ഘോഷയാത്രയില്‍ മാതാവിന്റെ വിവിധ രൂപങ്ങള്‍ വിശ്വാസികള്‍ ഉയര്‍ത്തിപിടിച്ചാണ് തങ്ങളുടെ മരിയ ഭക്തി വെളിപ്പെടുത്തിയത്. പതിവുപോലെ ഈ വര്‍ഷവും നടന്ന അമലോത്ഭവ തിരുനാളില്‍ സംബന്ധിക്കുവാന്‍ നൂറുകണക്കിനു ആളുകളാണ് എത്തിയത്. കത്തോലിക്ക വിശ്വാസത്തിന്റെ പ്രചാരണത്തിന് ഘോഷയാത്ര വലിയ പങ്കാണ് വഹിക്കുന്നത്. ഫിലിപ്പീന്‍സ് ജനതയുടെ പ്രകടമായ മരിയ ഭക്തിക്ക് 300 വര്‍ഷത്തോളം പഴക്കമുണ്ട്. 1619 ഡിസംബര്‍ എട്ടിനാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഘോഷയാത്രയോടെയുള്ള ആഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായത്. 300 വര്‍ഷത്തോളം സ്‌പെയിന്റെ കോളനിയായിരുന്നു ഫിലിപ്പീന്‍സ്. ഈ സമയങ്ങളില്‍ സ്‌പെയിന്‍കാരും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇടക്കാലത്ത് വിദേശികളായ ഭരണാധികാരികളില്‍ ചിലര്‍ തങ്ങളുടെ ആഡംബരം കാണിക്കുന്നതിനുള്ള വേദിയായി ഘോഷയാത്രകളെ മാറ്റി. എന്നാല്‍ വിശ്വാസത്തിന്റെ തനിമ വീണ്ടും മാതാവിന്റെ അമലോത്ഭവ തിരുനാളുകള്‍ക്ക് വന്നു ചേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും മാതാവിന്റെ അമലോത്ഭവ തിരുനാളിനെ വലിയ ഭക്തിയോടുകൂടിയാണ് ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ ആചരിക്കുന്നത്. ഈ ദിവസം വിശുദ്ധ ബലിയില്‍ സംബന്ധിക്കണമെന്ന് ഫിലിപ്പീന്‍ സഭ പ്രത്യേക നിര്‍ദേശിക്കുന്നുണ്ട്. 1854 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പായാണ് മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2016-12-15-08:25:02.jpg
Keywords: Filipinos,honor,Virgin,Mary,with,grand,parade

3585
Category: 1
Sub Category:
Heading: കാരിത്താസിനെ സഹായിക്കാന്‍ ലോകസുന്ദരി പിയ അലോന്‍സോ രംഗത്ത്: സമ്മാനമായി ലഭിച്ച വസ്തുക്കള്‍ ലേലം ചെയ്യും
Content: മനില: 2015-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ പിയ അലോന്‍സോ വേര്‍ട്‌സ്ബാക്ക് തനിക്ക് സമ്മാനമായി ലഭിച്ച വിലകൂടിയ വസ്തുക്കള്‍ ലേലം ചെയ്യുന്നു. കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസിന്റെ മനിലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായിട്ടാണ് വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ ഈ ഫിലിപ്പീന്‍സുകാരി തന്റെ ആഡംബര വസ്തുക്കള്‍ ലേലം ചെയ്യുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേയോട് തനിക്കുള്ള ആദരവ് അറിയിച്ച ശേഷമാണ് ആഡംബര വസ്തുക്കള്‍ ലേലം ചെയ്യുകയാണെന്ന് വേര്‍ട്‌സ്ബാക്ക് പ്രഖ്യാപിച്ചത്. വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ മൂന്നാമത്തെ ഫിലിപ്പീന്‍സുകാരിയാണ് വേര്‍ട്‌സ്ബാക്ക്. ആഡംബരവസ്തുക്കളുടെ ലേലത്തിലൂടെ, കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് പണം നല്‍കുമെന്ന അലോന്‍സോ വേര്‍ട്‌സ്ബാക്കിന്റെ പ്രഖ്യാപനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പ്രതികരിച്ചു. വേര്‍ട്‌സ്ബാക്കിന്റെ ഈ തീരുമാനത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്കു സമ്മാനിച്ച ജപമാല വേര്‍ട്‌സ്ബാക്കിന് നല്‍കുവാന്‍ തീരുമാനിച്ചതായും കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ പറഞ്ഞു. "നാം ഓരോരുത്തരും ഈ ലോകത്തില്‍ ആയിരിക്കുന്നത് ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുക എന്ന ഉത്തരവാദിത്വത്തോടെയാണ്. ആഡംബര വസ്തുക്കള്‍ ലേലം ചെയ്തു പണം ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ള വേര്‍ട്‌സ്ബാക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മാര്‍പാപ്പ എനിക്ക് നല്‍കിയ ജപമാല ഞാന്‍ വേര്‍ട്‌സ്ബാക്കിന് സമ്മാനിക്കും". കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പറഞ്ഞു. കര്‍ദിനാളിനെ നേരില്‍ കാണുവാന്‍ പിയ അലോന്‍സോ എത്തിയിരുന്നു. "ദൈവം നമുക്കായി നല്‍കിയിരിക്കുന്ന ദാനങ്ങളെ ഈ ക്രിസ്തുമസിന് മറ്റുള്ളവരുമായി പങ്കിടുവാന്‍ ശ്രമിക്കാം. മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നു കരുതി ആര്‍ക്കും ഒരു നന്മയും ചെയ്യരുത്. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വേണം നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍". പിയ വേര്‍ട്‌സ്ബാക്ക് പറഞ്ഞു. കത്തോലിക്ക സഭയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അവര്‍ മാധ്യമങ്ങളോട് പങ്കുവച്ചു. പ്രാഡ, ചാനല്‍, ലൂയിസ് വ്യൂട്ടണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂ, ബാഗ്, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് വിശ്വ സുന്ദരി ലേലത്തിനായി നല്‍കിയിരിക്കുന്നത്. 31,500 യൂറോ ഇതിലൂടെ ശേഖരിക്കുവാന്‍ കഴിയുമെന്നാണ് കാരിത്താസ് മനില കണക്കുകൂട്ടുന്നത്. നഗരത്തിലുള്ള പാവപ്പെട്ട യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പണം ചെലവഴിക്കുവാനാണ് കാരിത്താസ് മനില പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/News/News-2016-12-15-12:57:17.jpg
Keywords: Miss,Universe,donates,personal,possessions,to,Caritas

3586
Category: 1
Sub Category:
Heading: വൈദികരുടെ 'ഗര്‍വ്വ്' സഭയെ ബാധിച്ചിരിക്കുന്ന പിശാച്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: തങ്ങള്‍ പുരോഹിതരാണെന്ന ചില വൈദികരുടെ 'ഗര്‍വ്വ്' സഭയെ ബാധിച്ചിരിക്കുന്ന പിശാചാണെന്നും ഇത്തരം ഗര്‍വ്വുകള്‍ക്ക് വിധേയരാകുന്നത് സാധാരണക്കാരായ വിശ്വാസികളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. മാര്‍പാപ്പയെ സന്ദര്‍ശിക്കുവാനെത്തിയ കര്‍ദിനാളുമാരായിരുന്നു കാസാ സാന്താ മാര്‍ത്തയിലെ വിശുദ്ധ ബലിയില്‍ പ്രധാനമായും പങ്കെടുത്തിരുന്നത്. വൈദികരുടെ ഇടയിലെ 'ബുദ്ധിജീവി' സംസ്‌കാരത്തേയും തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ വിമര്‍ശിച്ചു. വൈദികരായ പലരും ബുദ്ധീജീവികളെ പോലെയാണ് മതവിശ്വാസത്തെ നോക്കികാണുന്നതെന്ന് പറഞ്ഞ പാപ്പ, ഇത്തരം നടപടികള്‍ക്കെതിരെ ദൈവം തന്നെ പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പാവപ്പെട്ടവരും, എളിമയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരുമായ വിശ്വാസികള്‍ തന്നെയാണ് വൈദികരുടെ ബുദ്ധിജീവി തത്വശാസ്ത്രങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അന്നാസും, കയ്യാപ്പാസുമാണ് യേശുക്രിസ്തുവിനെ വിചാരണ ചെയ്തത്. ഇവര്‍ യഹൂദ സമൂഹത്തിലെ പുരോഹിത ശ്രേഷ്ഠന്‍മാരായിരുന്നുവെന്ന കാര്യവും പാപ്പ വിവരിച്ചു. ദൈവം മോശയ്ക്ക് നല്‍കിയ പത്തു കല്‍പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്‍ക്കുമായി പുരോഹിതര്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താല്‍ പുരോഹിതരുടെ അരികില്‍ എത്തിയപ്പോള്‍ യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര്‍ ചെയ്തതെന്നും പാപ്പ വിശദീകരിച്ചു. യൂദാസിന്റെ ആത്മഹത്യക്ക് വഴിവച്ചതും പുരോഹിതരുടെ ഈ ക്രൂരമായ പെരുമാറ്റമാണെന്നും പാപ്പ പറഞ്ഞു. "ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര്‍ ഇത്തരം കഠിനമായ രീതിയില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. തങ്ങള്‍ പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇത്തരക്കാരെ നയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശം അനുഭവിക്കുന്നവരേയും ഇവര്‍ കാണുന്നതേയില്ല. തടവിലായവരെയോ, രോഗികളെയോ ഇവര്‍ ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്നില്ല". "ജനങ്ങളോട് ചേര്‍ന്നു നിലനില്‍ക്കുവാന്‍ പുരോഹിതര്‍ എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വന്തപുത്രനെ നമ്മുടെ ഇടയില്‍ വസിക്കുവാന്‍ അയച്ച വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയില്‍ വേണം ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായ വൈദികര്‍ സഹവസിക്കേണ്ടത്". ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-15-12:03:44.jpg
Keywords: Clericalism,distances,the,people,from,the,Church,POPE