Contents

Displaying 3281-3290 of 25019 results.
Content: 3536
Category: 5
Sub Category:
Heading: വിശുദ്ധ അഡെലൈഡ്
Content: ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വിയെന്‍ ബിഷപ്പായിരുന്ന അഡോ 2. സേസരായിലെ അല്‍ബീനാ 3. അനാനിയാസ്, അസാരിയാസു, മിസായേല്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:28:49.jpg
Keywords: വിശുദ്ധ
Content: 3537
Category: 5
Sub Category:
Heading: വിശുദ്ധ മേരി ഡി റോസ
Content: 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന്റെയോ നിറവേറുന്നതിന്റെയോ ആക്രോശങ്ങള്‍ അല്ല ഇത്. മറിച്ച്, ആ ആശുപത്രി തകര്‍ക്കുവാനും കൊള്ളയടിക്കുവാനുമുള്ള അവരുടെ ഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹം മൂലമുള്ള ആക്രോശങ്ങളാണവ. ആരെകൊണ്ട് ഇവരെ തടയുവാന്‍ കഴിയും. ആ ആശുപത്രിയില്‍ ആകെ ഉള്ളത് രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സഭയിലെ കുറച്ച് സന്യാസിനീമാര്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക്‌ പോലും അവരെ ആവശ്യമില്ല. അവര്‍ക്കാവശ്യം, കന്യകാസ്ത്രീകളെയല്ല. മറിച്ച്, വൈദ്യ പരിശീലനം സിദ്ധിച്ച സാധാരണക്കാരായ ആളുകളെ ആണ്. ഇതിനുപുറമേയാണ് ആശുപത്രിക്ക് നേരെയുള്ള സൈനീകരുടെ ഭീഷണിയും. ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ഈ സന്യാസിനീമാര്‍ തീര്‍ത്തും ഉപയോഗ ശൂന്യരാണ്. അവരുടെ ഹൃദയമിടിപ്പിന്റെയും ഭീതിയുടേയും കാരണം വിശുദ്ധ മേരി ഡി റോസ വാതില്‍ തുറക്കാന്‍ പോകുന്നു എന്നതാണ്. വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, ഒരു വലിയ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചു കൊണ്ട് തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്ന വിശുദ്ധ പൌള ഡി റോസയേയും, അവളുടെ അരികിലായി കത്തിച്ച മെഴുക് തിരിയേന്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ ആറ് സന്യാസിനീമാരെയും കണ്ടു അത്ഭുതപ്പെട്ടു. ഭക്തിയുടേയും, ധൈര്യത്തിന്റേയും ഈ പ്രകടനം കണ്ട അവര്‍ നാണത്താല്‍ ഇരുളിലേക്ക് മറഞ്ഞു. തന്റെ ജീവിതകാലം മുഴുവനും വിശുദ്ധ പൌളാ ഡി റോസ, ദൈവ സേവനത്തിനായുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നതില്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മുന്‍പില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉള്ളത് എന്ന് തീര്‍ച്ചയില്ലാതിരുന്ന അവസരങ്ങളില്‍. അവളെ കുറിച്ച് ശരിക്കും അറിയാതിരുന്ന ആളുകള്‍ അവള്‍ വെറും ദുര്‍ബ്ബലയാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്, പക്ഷെ അവള്‍ വിശ്വാസത്തിന്റെ ആയുധമണിഞ്ഞവളും അതിരില്ലാത്ത ശക്തിയും, ബുദ്ധിയും അതിയായ സേവനത്വരയുള്ളവളും ആയിരുന്നു. 1813-ലാണ് വിശുദ്ധ ജനിച്ചത്‌. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്‌, അവളുടെ 24-മത്തെ വയസ്സില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്‍നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക്‌ പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു. “നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു. തന്റെ 27-മത്തെ വയസ്സില്‍ അവള്‍ മറ്റൊരു വാതില്‍ക്കല്‍ നില്‍ക്കുകയാണ് - ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള്‍ നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ്‌ കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. 1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില്‍ പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്‌. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക്‌ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്. യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശാരീരിക സൗഖ്യവും നല്‍കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ. വിശുദ്ധയുടെ കാലടികള്‍: തന്റെ സഹായം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നു അറിയുന്ന നിമിഷം തന്നെ ഒട്ടും മടികൂടാതെ കൂടാതെ അവരെ സഹായിക്കുവാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നു. അടുത്ത പ്രാവശ്യം നിങ്ങളുടെ സഹായം ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍, നിസ്സാര കാരണങ്ങള്‍ പറഞ്ഞു അവരെ ഒഴിവാക്കരുത്‌. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് നിര്‍ത്തി അവ൪ക്കാവശ്യമുള്ളത് ചെയ്ത് കൊടുക്കുക. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കയിലെ ഫൗസ്തിനൂസ്, ലൂസിയൂസ്, കാന്‍റിഡൂസ്, ചെളിയന്‍, മാര്‍ക്ക്, ജാനുവരിയൂസ്, ഫൊര്‍ത്തുനാത്തൂസ് 2. അയര്‍ലന്‍ഡിലെ ഫ്ലോരെന്‍സിയൂസ് 3. ഇറെനേവൂസ്, ആന്‍റണി, തെയോഡോര്‍, സത്തൂര്‍ണിനൂസ്, വിക്ടര്‍ 4. ഐബീരിയായിലെ നീനോ 5. ബിഥീനിയായിലെ ലത്രോസിലെ പോള്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:32:29.jpg
Keywords: റോസ
Content: 3538
Category: 5
Sub Category:
Heading: കുരിശിന്റെ വിശുദ്ധ യോഹന്നാൻ
Content: സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ്‌ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു. ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക്‌ പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു. വിശുദ്ധന്റെ മരണത്തിനു മുന്‍പ്‌ രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്. അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ്‌ 24ന് പതിനൊന്നാം പിയൂസ്‌ മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ അഗ്നെല്ലൂസ് 2. സിറിയായിലെ ദ്രൂസുസ്, സോസിമൂസ്, തെയോഡോര്‍ 3. ആര്‍മീനിയായിലെ എവുസ്താസിയൂസ്, ഔക്സെന്‍സിയൂസ്, എവുജിന്‍, മര്‍ദാരിയൂസ്, ഒരേസ്തൂസു 4. കോണ്‍വാളിലെ ഫിന്‍ഗാര്‍, ഫിയാലാ 5. അലക്സാണ്ട്രിയായില്‍ ഹേറോണ്‍, ആര്‍സേനിയൂസ്, ഇസിഡോര്‍, ഡിയോസ്കോറൂസ് 6. സ്പെയിനില്‍ യുസ്തൂസും അബൂന്തിയൂസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:35:50.jpg
Keywords: കുരിശിന്റെ
Content: 3539
Category: 5
Sub Category:
Heading: വിശുദ്ധ ലൂസി
Content: നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ കുടീരത്തില്‍ പ്രാര്‍ത്ഥന നടത്തി കഴിഞ്ഞപ്പോള്‍ വിശുദ്ധ അഗത സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു. "അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില്‍ നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക്‌ തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല്‍ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു." ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേദമായി.ലൂസി താന്‍ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്‍ന്ന്‍ ലൂസി തന്റെ സ്വത്ത്‌ മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള്‍ അവളെ വിവാഹം ചെയ്തു നല്‍കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത യുവാവ്‌ ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവളെ നഗരമുഖ്യന് മുന്‍പില്‍ ഹാജരാക്കി. "മര്‍ദ്ദനങ്ങളുടെ പ്രഹര ശേഷിയില്‍ നിന്റെ വാക്കുകള്‍ നിശബ്ദമാക്കപ്പെടും" എന്ന് മുഖ്യന്‍ അവളോടു പറഞ്ഞപ്പോള്‍ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു "ദൈവത്തിന്റെ ദാസന്‍മാര്‍ക്ക്‌ ശരിയായ വാക്കുകള്‍ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും." "ദൈവഭക്തിയിലും നിര്‍മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള്‍ ആണ്'" എന്നും വിശുദ്ധ കൂട്ടിച്ചേര്‍ത്തു. "ഞാന്‍ നിന്നെ വേശ്യകള്‍ക്കൊപ്പം വിടുകയാണെങ്കില്‍ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും" എന്ന് മുഖ്യന്‍ പറഞ്ഞപ്പോള്‍ "ഞാന്‍ എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്‍, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും" എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്. ഇത് കേട്ട്‌ കോപത്താല്‍ ജ്വലിച്ച മുഖ്യന്‍ താന്‍ ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക്‌ ഉത്തരവിട്ടു. പക്ഷേ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള ശക്തി നല്‍കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല. "അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്‍ത്തി." തുടര്‍ന്ന്‍ അവര്‍ ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല്‍ ഒഴിച്ചു. "ഞാന്‍ എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല്‍ യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്. ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന്‍ ഞാന്‍ ആപേക്ഷിച്ചിരിക്കുന്നു." എന്നാണ് വിശുദ്ധ ഈ മര്‍ദ്ദനങ്ങള്‍ക്കിടക്ക് പറഞ്ഞത്‌. ഈ മര്‍ദ്ദനങ്ങള്‍ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അവര്‍ വിശുദ്ധയുടെകണ്ഠനാളം വാളിനാല്‍ ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്‍ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അന്തിയോക്കോസു 2. അറാസു ബിഷപ്പായിരുന്ന ഔട്ടുബെര്‍ട്ടു 3. ആര്‍മീനിയായിലെ ഔക്സെന്‍സിയൂസ് 4. കെന്‍റിലെ എഡ്ബുര്‍ഗാ 5. ഹോഹെന്‍ബര്‍ഗിലെ അയിന്‍ഹില്‍ദിസ് 6. ഫ്രാന്‍സിലെ എലിസബത്ത് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:40:04.jpg
Keywords: വിശുദ്ധ അഗത
Content: 3540
Category: 5
Sub Category:
Heading: വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ
Content: 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്‌. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്‌, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത്‌ അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ കഴിയും. വിശുദ്ധയെ കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിന്റെ പ്രശംസാ ഗ്രന്ഥങ്ങളില്‍ ബൗര്‍ബില്ലിയില്‍ വിശുദ്ധയുടെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം. 1601-ലെ ഒരു വെടിവെപ്പില്‍, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സില്‍ വിധവയാക്കികൊണ്ട് ബാരോണ്‍ ഡെ ചാന്റല്‍ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകര്‍ന്ന വിശുദ്ധ കന്യകാവൃതം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാര്‍ത്ഥനകളിലും അവള്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. തന്റെ മക്കളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി വിശുദ്ധ മോന്തെലോണിലുള്ള അവളുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പക്കല്‍ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കര്‍ക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാല്‍ നയിക്കപ്പെടുന്നവനായിരുന്നു. എന്നാല്‍ അവള്‍ അത് വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വര്‍ഷത്തോളം സഹിച്ചു. അവസാനം അവളുടെ നന്മ ആ വൃദ്ധന്റെയും ദാസിയുടെയും ദുഷ്ടലാക്കിനുമേല്‍ വിജയം നേടി. 1604-ലെ നോമ്പ് കാലത്ത് അവള്‍ ദിജോണില്‍ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദര്‍ശനം നടത്തി. അവിടെ വെച്ച് അവള്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ താന്‍ ദര്‍ശനത്തില്‍ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവള്‍ക്ക്‌ മനസ്സിലാവുകയും അദ്ദേഹത്തെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു വിശുദ്ധരും തമ്മില്‍ നടത്തിയ എഴുത്തുകളില്‍ നല്ലൊരു ഭാഗം ഇപ്പോള്‍ ലഭ്യമല്ല. പരിശുദ്ധനായ ഈ മെത്രാന്റെ മരണത്തോടെ വിശുദ്ധ അതെല്ലാം നശിപ്പിച്ചു കളഞ്ഞു. തന്റെ 14 വയസായ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോര്‍ജസിലെ മെത്രാപ്പോലീത്തയുടെ പക്കല്‍ സുരക്ഷിതമായപ്പോള്‍ വിശുദ്ധ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക്‌ പോയി. അവിടെ വിശുദ്ധ വിസിറ്റേഷന്‍ എന്ന സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. തന്റെ ശേഷിച്ച രണ്ടു പെണ്മക്കളെയും വിശുദ്ധ തന്റെ കൂടെ കൂട്ടിയിരുന്നു. മൂത്തവള്‍ സമീപകാലത്ത് വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ സഹോദരനായ തോറന്‍സിലെ ബാരോണിനെ വിവാഹം ചെയ്തു. അമ്മയുടെ ആത്മീയ ജീവിതത്തിനുള്ള തീരുമാനത്തില്‍ ദുഖിതനായ വിശുദ്ധയുടെ വീണ്ടുവിചാരമില്ലാത്ത മകനായ സെല്‍സെ-ബെനിഗ്നെ വിശുദ്ധയെ പോകുവാന്‍ അനുവദിക്കാതെ വാതില്‍പ്പടിയില്‍ കുറുകെ കിടന്നുകൊണ്ട് കരഞ്ഞു. ഇതു കണ്ട് നിന്ന ബെനിഗ്നെയുടെ ഗുരുവായ പുരോഹിതന്‍ വിശുദ്ധയോടു തന്റെ മകന്റെ കണ്ണുനീര്‍ തന്റെ തീരുമാനത്തെ ഇളക്കുമോ? എന്ന് ചോദിച്ചു "ഇല്ല, ഒരിക്കലും ഇല്ല." "പക്ഷെ ഞാന്‍ ഒരമ്മയും കൂടിയാണ്" എന്ന് മറുപടി കൊടുത്തുകൊണ്ട് വിശുദ്ധ തന്റെ ദൈവഹിതം നിറവേറ്റുവാനായി മകനെ മറികടന്നു പോയി. 1610-ജൂണ്‍ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം 'വിസിറ്റേഷന്‍' സന്യാസിനീ സഭ നിലവില്‍ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. നമ്മുടെ ഹിതവും ദൈവ ഹിതവും ഐക്യപ്പെടുത്തി കൊണ്ട് താന്‍ വിഭാവനം ചെയ്ത ഈ സന്യാസ ജീവിത രീതി യാഥാര്‍ത്ഥ്യമായി കാണുവാന്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് അതിയായി ആഗ്രഹിച്ചിരുന്നു. 1622-ല്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് മരണമടഞ്ഞപ്പോള്‍ ഈ സഭക്ക്‌ ഏതാണ്ട് 13 മഠങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് മരിക്കുന്ന സമയം ആശ്രമങ്ങളുടെ എണ്ണം 86 ഉം വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയം 164 മായിരുന്നു. വിശുദ്ധയുടെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാര്‍ന്ന നന്മ പ്രവര്‍ത്തികളുമായി ആശ്രമത്തില്‍ തന്നെയായിരുന്നു. കാരുണ്യത്താല്‍ ഉത്തേജിപ്പിക്കപ്പെട്ടതും പരിത്യാഗത്തിന്റേതായ മനോഭാവവുമാണ് വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസില്‍ മുന്നിട്ട് നിന്നിരുന്നതെങ്കില്‍ വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസിലാകട്ടെ അടിയുറച്ചതും പതറാത്തതുമായ മനോബലവുമായിരുന്നു പ്രബലമായിരുന്നത്. വിശുദ്ധ ഒരിക്കലും തന്റെ പെണ്‍ മക്കള്‍ മാനുഷിക ദൗര്‍ബ്ബല്ല്യങ്ങള്‍ക്ക് വഴിപ്പെടരുതെന്ന്‍ ആഗ്രഹിച്ചിരുന്നു. പരീക്ഷണങ്ങള്‍ വിശുദ്ധയുടെ ജീവിതത്തില്‍ നിരന്തരം ഉണ്ടായികൊണ്ടിരുന്നു, എന്നിരുന്നാലും വിശുദ്ധ അതെല്ലാം ധൈര്യപൂര്‍വ്വം നേരിട്ടു. എന്നിരുന്നാലും വിശുദ്ധ ഒരു ലോല ഹൃദയ ആയിരുന്നു. 1627-ലെ റെ എന്ന ദ്വീപിലെ യുദ്ധത്തില്‍ തന്റെ മകന്‍ മരിക്കുകയാണെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം വേണം മരിക്കണമെന്നാണ് വിശുദ്ധ പ്രാര്‍ത്ഥിച്ചിരുന്നത്. സെല്‍സെ ബെനിഗ്നെ മാര്‍ക്വിസ്‌ ഡി സെവിഗ്നെ എന്ന പേരായ വളരെ പ്രസിദ്ധയായ ഒരു മകളെ അവശേഷിപ്പിച്ചിട്ടാണ് മകന്‍ പോയത്‌. കുടുംബ പ്രശ്നങ്ങളെന്ന കുരിശുകളും വിശുദ്ധക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് തന്റെ ജീവിതത്തിന്റെ അവസാന ഒമ്പത്‌ വര്‍ഷങ്ങള്‍ വളരെയേറെ യാതനകള്‍ വിശുദ്ധക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വിശുദ്ധയുടെ മരണത്തിനു മൂന്ന് മാസം മുന്‍പ്‌ വരെ ഇത് തുടര്‍ന്നു. വിശുദ്ധയുടെ ദിവ്യത്വത്തിന്റെ കീര്‍ത്തി പരക്കെ വ്യാപിച്ചു. രാജ്ഞിമാരും, രാജകുമാരന്മാരും, രാജകുമാരിമാരും വിശുദ്ധയെ കാണുവാനായി ആശ്രമത്തിലെ സ്വീകരണമുറിയില്‍ തടിച്ചു കൂടി. എവിടെയൊക്കെ വിശുദ്ധ മഠങ്ങളുടെ സ്ഥാപനത്തിന് പോകുന്നുവോ അവിടെയെല്ലാം ആളുകള്‍ വിശുദ്ധക്ക് ജയഘോഷങ്ങള്‍ മുഴക്കി, ഇതു കാണുമ്പോള്‍ വിശുദ്ധ ഇപ്രകാരം പറയുമായിരുന്നു "ഈ ജനങ്ങള്‍ക്ക്‌ എന്നെ അറിയില്ല, അവര്‍ ആശയകുഴപ്പത്തിലായിരിക്കുകയാണ്. അവര്‍ക്ക്‌ തെറ്റുപറ്റിയിരിക്കുന്നു." വിശുദ്ധയുടെ മൃതദേഹം അന്നെസിയിലെ വിസിറ്റേഷന്‍ ആശ്രമത്തിലെ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1751-ല്‍ വിശുദ്ധപദവിക്കായി നാമകരണം ചെയ്യപ്പെടുകയും, 1767-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആഗസ്റ്റ്‌ 21 വിശുദ്ധയുടെ നാമഹേതു തിരുന്നാളായി അംഗീകരിച്ചു. അനുകരിക്കാനാവാത്ത വിധം മനോഹരമായാണ് വിശുദ്ധയുടെ ജീവചരിത്രം വിശുദ്ധയുടെ സെക്രട്ടറിയായ ബൌഗാദിലെ മോണ്‍സിഞ്ഞോര്‍ ആയിരുന്ന മദര്‍ ചൌഗി എഴുതിയത്‌. അവരുടെ മരണത്തിന് ശേഷം 1863-ല്‍ ലാവലിലെ മെത്രാന്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. "Histoire de Sainte Chantal" എന്ന ഈ ഗ്രന്ഥത്തിന് അതര്‍ഹിക്കുന്ന പോലെ അഭൂതപൂര്‍വ്വമായ വിജയമാണ് ഉണ്ടായത്‌. വിശുദ്ധയുടെ രചനകള്‍ നല്ല ഒരു മതജീവിതത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നവയായിരുന്നു. ധാരാളം ചെറിയ രചനകളും വിശുദ്ധ നടത്തിയിരുന്നു. ഇതില്‍ എടുത്ത്‌ പറയാവുന്നത് "Deposition for the Process of Beatification of St. Francis de Sales" എന്നതായിരുന്നു, ഇവക്ക് പുറമേ ധാരാളം അമൂല്യമായ എഴുത്തുകളും. ഊര്‍ജ്ജസ്വലമായ ഈ രചനകളില്‍ നിന്നു തന്നെ വിശുദ്ധയുടെ ജീവിത ഗുണങ്ങളുടെ ഒരു സംഗ്രഹം ദര്‍ശിക്കാനാവും. {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script #{red->n->n->ഇതര വിശുദ്ധര്‍ }# 1. പോയിറ്റേഴ്സിലെ അബ്രാ 2. അലക്സാണ്ട്രിയായിലെ അലക്സാണ്ടറും എപ്പിമാക്കസ്സും 3. അലക്സാണ്ട്രിയന്‍ വനിതകളായ അമ്മോണാരിയ, മെര്‍ക്കുറിയാ, ഡിയോനെഷ്യാ, വീണ്ടും അമ്മോണാരിയ 4. അയര്‍ലന്‍ഡിലെ ഗ്ലെന്‍റലൂഫിലെ കോള്‍മന്‍ 5. കൊളുമ്പാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-11-14:51:02.jpg
Keywords: ഫ്രാൻസിസ്
Content: 3541
Category: 1
Sub Category:
Heading: ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര
Content: ഇന്ന് ഡിസംബര്‍ 12. ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ കൊണ്ടാടുന്ന സുദിനം. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്. 1531-ല്‍ ആണ് കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുന്നത്. 'അസ്റ്റക്' എന്ന ഗോത്രവിഭാഗത്തില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട തദ്ദേശീയനായ കര്‍ഷകനായിരുന്നു ജുവാന്‍ ഡിഗോ. കര്‍ഷകനായിരുന്ന ജുവാന്‍ ഡിഗോയുടെ ജീവിതം ക്ലേശപൂര്‍വ്വമുള്ളതായിരുന്നു. തന്റെ ഗ്രാമത്തിൽ നിന്ന് മെക്സിക്കോ നഗരിയിലേക്ക് യാത്രചെയ്യുമ്പോഴാണ് ടെപെയക് മലനിരകളില്‍ വെച്ചു ജുവാന്‍ ഡിഗോക്കു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. ജനതയോടുള്ള സ്നേഹം പരിശുദ്ധ അമ്മ തന്റെ പ്രത്യേക്ഷപ്പെടലില്‍ വെളിപ്പെടുത്തി. സ്ഥലത്ത് ഒരു ആരാധനാലയം നിര്‍മ്മിക്കണം എന്നു പരിശുദ്ധ അമ്മ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജുവാൻ ഒട്ടും താമസിയാതെ ബിഷപ്പിനെ ചെന്നു കണ്ട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. എന്നാല്‍ ബിഷപ്പ് ജുവാന്റെ വാക്കുകള്‍ വിശ്വസിച്ചില്ല. കണ്ട കാര്യങ്ങള്‍ വിശ്വസിക്കുന്നതിനായി എന്തെങ്കിലും തെളിവ് കൊണ്ട് വരുവാനാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ബിഷപ്പ് തന്റെ വാക്കുകള്‍ അവിശ്വസിച്ചല്ലോ എന്ന വേദനയില്‍ ജുവാന്‍ മടങ്ങി. അടുത്ത ദര്‍ശനം അവന് ഉണ്ടായത് ഡിസംബര്‍ 12നായിരിന്നു. ബിഷപ്പ് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ജുവാൻ പരിശുദ്ധ അമ്മയോട് പറഞ്ഞു. കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന പ്രത്യേക തരം പൂക്കള്‍ ശേഖരിക്കാനാണ് പരിശുദ്ധ അമ്മ ജുവാനോട് ആവശ്യപ്പെട്ടത്. സാധാരണയായി ആ പുഷ്പങ്ങള്‍ അവിടെ കാണപ്പെടുന്നവയല്ലായിരുന്നു, മാത്രമല്ല അപ്പോള്‍ ആ പൂക്കള്‍ വിരിയുന്ന സമയവും അല്ലായിരുന്നു. ആ അത്ഭുതപുഷ്പങ്ങൾ തന്റെ വിലകുറഞ്ഞ അങ്കിയിൽ ശേഖരിച്ച് ബിഷപ്പിനെ കാണിക്കാന്‍ ജുവാന്‍ അരമനയില്‍ എത്തി. അവന്‍ തന്റെ അങ്കി വിടർത്തിയപ്പോൾ അതിവിശിഷ്ടമായ സുഗന്ധം പരത്തിക്കൊണ്ട് റോസാപ്പൂക്കൾ തറയിൽ വീണു. കുപ്പായത്തിൽ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്യപ്പെട്ടിരുന്നു. ഇത് കണ്ടു പശ്ചാത്താപ പരവശനായ ബിഷപ്പ് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ആ സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ആ ചിത്രത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. #{red->none->b-> ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ ചിത്രത്തെ കുറിച്ചു ഇന്നും വിസ്മയാവഹമായ നാല് വസ്തുതകള്‍}# #{blue->n->n->1) മനുഷ്യരാല്‍ പകര്‍ത്തുവാന്‍ കഴിയാത്തത്}# വളരെ ഗുണം കുറഞ്ഞതും പരുപരുത്ത പ്രതലത്തോട് കൂടി ധരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് ആ വസ്ത്രം. കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചിത്രം അതില്‍ വരക്കുവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ഈ തുണിയില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം കാലങ്ങളായി നിലനില്‍ക്കുന്നു. പ്രസ്തുത തുണിയുടെ പ്രതലത്തില്‍ യാതൊരുവിധ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടില്ലായിരുന്നു എന്ന് ഇത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുണിയില്‍ മാതാവിന്റെ ചിത്രം ഉള്‍കൊള്ളുന്ന പ്രതലത്തില്‍ തൊടുമ്പോള്‍ സില്‍ക്കില്‍ തൊടുന്നത് പോലെയാണ് തോന്നുക, എന്നാല്‍ പരിശുദ്ധ അമ്മയുടെ ചിത്രമില്ലാത്ത ഭാഗം മുഴുവന്‍ പരുക്കനായി തന്നെ തുടരുന്നു. 1970-മുതല്‍ ഇതില്‍ ഇന്‍ഫ്രാറെഡ് ഫോട്ടോഗ്രാഫി വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ പറഞ്ഞത്, ഇതില്‍ ബ്രഷിന്റെ പാടുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ്. അതായത് ഒരു നിമിഷം കൊണ്ട് മുഴുവനായും ആ ചിത്രം തുണിയില്‍ പതിപ്പിച്ചുവെന്ന്‍ സാരം. ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ബയോ-ഫിസിസ്റ്റ് ആയ ഡോ. ഫിലിപ്പ് കല്ലാഹന്‍ ആണ് അത്ഭുതകരമായ ഈ കാര്യം കണ്ടുപിടിച്ചത്. പരിശുദ്ധ മാതാവിന്റെ ചര്‍മ്മത്തിന്റെ രചനാസംവിധാനവും വര്‍ണ്ണശബളിമയും ആര്‍ക്കും അനുകരിച്ചു സൃഷ്ടിക്കുവാന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹം പറയുന്നു: "ആ ചിത്രപ്പണി മനുഷ്യകരങ്ങള്‍ക്ക് സാധിക്കാത്തതാണ്. എന്നാല്‍ പക്ഷികളുടേയും, ചിത്രശലഭങ്ങളുടേയും ചിറകിലും, ചിലതരം വണ്ടുകളുടെ മുന്‍ ചിറകുകളിലും കാണുന്ന തരത്തിലുള്ള വര്‍ണ്ണശബളിമ പ്രകൃതിയില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. മാതാവിന്റെ ആ ചിത്രത്തില്‍ നോക്കികൊണ്ട് പതുക്കെ പതുക്കെ പുറകിലേക്ക് പോകുമ്പോള്‍ ആ ചായക്കൂട്ടും പ്രതലവും തമ്മില്‍ ഇഴുകിചേരുന്നതായും, അത്ഭുതകരമായി മാതാവിന്റെ രൂപം തെളിഞ്ഞു വരുന്നതായും കാണാം". "ഒരു വ്യക്തി നോക്കുന്ന കോണുകള്‍ അനുസരിച്ച് ചിത്രത്തിന്റെ വര്‍ണ്ണശബളിമ ചെറിയ തോതില്‍ വ്യത്യാസപ്പെടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അതിലുള്ള വര്‍ണ്ണങ്ങള്‍ മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ധാതുക്കളില്‍ നിന്നുമുള്ള ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതല്ലെന്ന് മനസ്സിലാക്കാം. പരിശുദ്ധ അമ്മയുടെ ഈ ചിത്രം ശാസ്ത്രത്തിന് മുന്നില്‍ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു". ഡോ. ഫിലിപ്പ് കല്ലാഹന്‍ പറഞ്ഞ വാക്കുകളാണിവ. #{blue->n->n->2) ചിത്രം സമയത്തിലും, ഗുണത്തിലും എല്ലാറ്റിനെയും അതിജീവിച്ച് നിലനില്‍ക്കുന്നു.}# 'ചിത്രം എങ്ങനെയോ വ്യാജമായി ഉണ്ടാക്കിയതാണ്'- ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണമാണ് ഇത്. എന്നാല്‍ പലപ്പോഴും ചിത്രത്തിന്റെ തനി പകര്‍പ്പുകള്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, അപ്പോഴൊക്കെ യഥാര്‍ത്ഥ ചിത്രത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. അതേ സമയം അതിന്റെ പകര്‍പ്പുകള്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ നശിച്ചുപോയിട്ടുമുണ്ട്. 18-മത്തെ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിഗൂല്‍ കബെര എന്ന ചിത്രകാരനാണ് ഇതിന്റെ ഏറ്റവും പ്രസിദ്ധമായ മൂന്ന്‍ പകര്‍പ്പുകള്‍ ഉണ്ടാക്കിയത്. ഇത് അദ്ദേഹം ഒരെണ്ണം മെത്രാപ്പോലീത്തക്കും, ഒരെണ്ണം മാര്‍പാപ്പാക്കും, പിന്നീട് പകര്‍പ്പുകള്‍ ഉണ്ടാക്കുവാനായി ഒരെണ്ണം തനിക്കും സൂക്ഷിച്ചു. ഏറ്റവും നല്ല പ്രതലങ്ങളില്‍ പോലും ഇതിന്റെ പകര്‍പ്പുകള്‍ ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. “ഏറ്റവും പ്രഗല്‍ഭനായ ഒരു കലാകാരന്‍ ഗുണം കുറഞ്ഞ കാന്‍വാസില്‍, ലഭ്യമായ നാല് തരം ചായങ്ങള്‍ ഉപയോഗിച്ച് ഈ വിശുദ്ധ ചിത്രത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുകയാണെകില്‍, ഒരുപാട് കഠിനമായ പരിശ്രമത്തിനു ശേഷം ആ കലാകാരന് താന്‍ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടി വരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വാര്‍ണിഷ് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള നിരവധി പകര്‍പ്പുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.” എണ്ണമറ്റ പകര്‍പ്പ്കളെ അപേക്ഷിച്ച് കൂടുതല്‍ കാലത്തോളം കേട് കൂടാതെയിരിക്കുന്നുവെന്ന ഇതിന്റെ പ്രത്യേകതയെക്കുറിച്ച് മെക്സിക്കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഭൗതീക ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. അഡോള്‍ഫോ ഒറോസ്കോ പ്രതികരിച്ചിരിന്നു. 1789-ല്‍ ഇതിന്റെ ഒരു പകര്‍പ്പ് അദ്ദേഹം പ്രതലത്തില്‍ തന്നെ ഉണ്ടാക്കി, ആ സമയത്ത് ലഭ്യമായ ഏറ്റവും നല്ല സാങ്കേതികവിദ്യയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിനെ ഒരു ഗ്ലാസ്സ് കവചത്തില്‍ പൊതിഞ്ഞു യഥാര്‍ത്ഥ വസ്ത്രത്തിന് സമീപം വെച്ചു. പെയിന്‍റിംഗ് കഴിഞ്ഞ ഉടനെ അത് കാണുവാന്‍ മനോഹരമായിരുന്നു. എന്നാല്‍ 8 വര്‍ഷം കഴിഞ്ഞപ്പോഴേക്കും മെക്ക്കോയിലെ ചൂടും ഉഷ്ണവും കാരണം അതിന്റെ ചായം മങ്ങിപോവുകയും, നൂലുകള്‍ പൊട്ടുകയും ചെയ്തു. എന്നാല്‍ ഒരു സംരക്ഷണവും ഇല്ലാതെ യാതൊരുവിധ കേടുപാടുംകൂടാതെ പരിശുദ്ധ അമ്മയുടെ ചിത്രം നിലനില്‍ക്കുന്നു എന്നുള്ള വസ്തുതക്ക് ശാസ്ത്രത്തിനു യാതൊരു വിശദീകരണവും തരുവാനില്ല എന്ന് ഡോ. അഡോള്‍ഫോ ഒറോസ്കോ പറഞ്ഞു. ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൊണ്ടിട്ടും, ദേവാലയത്തിനു ചുറ്റുമുള്ള ചൂടും, ഉപ്പ്കലര്‍ന്ന വായുവും ഏറ്റിട്ടും ഈ ചിത്രത്തിനു യാതൊന്നും സംഭവിച്ചിട്ടില്ല. #{blue->n->n->3) വസ്ത്രത്തില്‍ പതിഞ്ഞിരിക്കുന്ന രൂപം ഒരു മനുഷ്യ ശരീരത്തിന്റേതായ പ്രത്യേകതകള്‍ കാണിക്കുന്നു. }# ശാസ്ത്രസമൂഹം ഈ കണ്ടുപിടിത്തത്തിലാണ് ശരിക്കും അമ്പരന്നു പോയത്. 1979-ല്‍ ഡോ കല്ലാഹന്‍ ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്ത്രത്തിലെ പരിശുദ്ധ അമ്മയുടെ ചിത്രം പരിശോധിച്ചപ്പോള്‍ അത്ഭുതാവഹമായ ഒരു കാര്യം കണ്ടെത്തി, ഈ തുണി എപ്പോഴും ഒരേ ഊഷ്മാവ് തന്നെ നിലനിര്‍ത്തുന്നു. അതായത് ജീവിക്കുന്ന ഒരു മനുഷ്യ ശരീരത്തിന്റെ അതേ താപനിലയായ 98.6 ഡിഗ്രി ഫാരന്‍ഹീറ്റ് (36.6-37 ഡിഗ്രി സെല്‍ഷ്യസ്) എപ്പോഴും നിലനിര്‍ത്തുന്നു. മെക്സിക്കന്‍ ഗൈനക്കോളജിസ്റ്റായ ഡോ. കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡെ കാസ്റ്റില്ലോ വസ്ത്രത്തിലെ പരിശുദ്ധ അമ്മയുടെ രൂപം പരിശോധിച്ചപ്പോള്‍, മാതാവിന്റെ ഗര്‍ഭപാത്രത്തിനു സമീപമായി നാല് ഇതളുകളുള്ള ഒരു പുഷ്പം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അസ്റ്റെക്ക്സ് ആ പുഷ്പത്തെ ‘നാഹൂയി ഒല്ലിന്‍’ എന്നാണ് വിളിച്ചത്, സൂര്യന്റേയും, സമൃദ്ധിയുടേയും പ്രതീകമാണ് ഈ പുഷ്പം. കൂടുതല്‍ പരിശോധനയില്‍ ആ ചിത്രത്തിലെ മാതാവിന്റെ ശരീരത്തിന്റെ അളവുകള്‍ പ്രസവമടുത്ത ഒരു സ്ത്രീയുടെ ശരീരഅളവുകള്‍ക്ക് തുല്യമായിരുന്നു എന്ന വസ്തുതയും ഡോ. കാസ്റ്റില്ലോ കണ്ടെത്തി. #{blue->n->n->4) നശിപ്പിക്കുവാന്‍ കഴിയാത്തതായി നിലകൊള്ളുന്നു.}# നൂറ്റാണ്ടുകള്‍ക്കിടയില്‍ ഈ ചിത്രത്തിന് ഭീഷണി ഉയര്‍ത്തുന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളെ നേരിടേണ്ടതായി വന്നു. 1785-ല്‍ ഒരു ജോലിക്കാരന്‍ ഈ ചിത്രത്തിന്റെ ചില്ല് കവചം വൃത്തിയാക്കുന്നതിനിടക്ക്‌ 50% ത്തോളം നൈട്രിക് ആസിഡ്‌ അടങ്ങുന്ന രാസലായനിയുടെ ഒരു വലിയ ഭാഗം അവിചാരിതമായി ഈ ചിത്രത്തില്‍ വീഴുവാന്‍ ഇടയായി. അപ്പോള്‍ തന്നെ ആ ചിത്രവും മറ്റു ഭാഗങ്ങളും ദഹിച്ചുപോയി. എങ്കിലും 30 ദിവസങ്ങള്‍ക്കിടയില്‍ അത് വീണ്ടും പൂര്‍വ്വസ്ഥിതി കൈവരിച്ചു. പരിശുദ്ധ അമ്മയുടെ ചിത്രമില്ലാത്ത ഭാഗങ്ങളില്‍ ചില ചെറിയ പാടുകള്‍ ഒഴിച്ചാല്‍ ആ വസ്ത്രം തീര്‍ത്തും സുരക്ഷിതമാണ്. 1921-ല്‍ പൗരോഹിത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഒരാള്‍ 29 ഡൈനാമിറ്റ് സ്റ്റിക്കുകള്‍ അടങ്ങുന്ന ഒരു ബോംബ്‌ റോസാപുഷപങ്ങള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിയില്‍ നിക്ഷേപിച്ച ശേഷം അത് പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുന്‍പിലായി വെച്ചു. ആ സ്ഫോടനത്തില്‍ സ്ഫോടന സ്ഥലത്ത് നിന്നും 150 മീറ്ററുകള്‍ അകലെയുള്ള ജനലുകള്‍ വരെ തകര്‍ന്നു. എന്നാല്‍ ഈ ചിത്രവും അതടങ്ങുന്ന കവചവും യാതൊരു കുഴപ്പവും കൂടാതെ നിലകൊണ്ടു. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ജുവാന്‍ ഡിഗോയെ കത്തോലിക്ക സഭ 2002-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചിരിന്നു. ഇന്ന്‍ ലോകത്തിന് മുന്നില്‍ വലിയൊരു സാക്ഷ്യമായി ഗ്വാഡലൂപ്പെയിലെ മാതാവിന്റെ ചിത്രം നിലനില്‍ക്കുകയാണ്. ശാസ്ത്രഗവേഷകര്‍ക്കോ നിരീശ്വരവാദികള്‍ക്കോ ഉത്തരം കഴിയാന്‍ സാധിക്കാത്ത ഒരു വസ്തുതയായി തന്നെ ഇത് നിലനില്‍ക്കുന്നു. (Originally Published On 12th December 2016 Updated on 12 December 2024) ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/Mirror/Mirror-2016-12-11-20:43:07.jpg
Keywords: ഗ്വാഡ
Content: 3542
Category: 9
Sub Category:
Heading: ആത്മീയ ആവേശമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ: നിറ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ: സീറോ മലബാർ ഇംഗ്ലീഷ് കുർബാന ജനഹൃദയങ്ങൾ ഏറ്റുവാങ്ങി
Content: ലോക സുവിശേഷവത്കരണത്തിന് പുത്തൻ പാതകൾ തുറന്ന റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഇത്തവണ പുത്തൻ അഭിഷേകത്താൽ ആത്മീയ ആവേശമായി മാറി.പുതുതായി രൂപംകൊണ്ട ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ ആദ്യാവസാനം പങ്കെടുത്തു. മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സീറോ മലബാർ ഇംഗ്ലീഷ് കുർബാനയെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ തിങ്ങിനിറഞ്ഞ വിവിധ ഭാഷാദേശക്കാരായ ജനം അതിരറ്റ ആത്മീയ ആനന്ദത്താൽ ഹൃദയത്തിൽ സ്വീകരിച്ചു. വരും നാളുകളിൽ യു കെ യുടെയും യൂറോപ്പിന്റെ യും നവസുവിശേഷവത്കരണരംഗത്ത് സീറോ മലബാർ സഭയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ഇത്തവണത്തെ കൺവെൻഷനും അവിടെ ആദ്യമായി അർപ്പിക്കപ്പെട്ട സീറോ മലബാർ ഇംഗ്ലീഷ് കുർബാനയും. പരിശുദ്ധാത്മാഭിഷേകം തുളുമ്പിനിന്ന കൺവെൻഷനിൽ വിശുദ്ധകുർബാനയ്ക് സെഹിയോൻ യു കെ യുടെ കുട്ടികൾ അൾത്താരശുശ്രൂഷകരായി. വിശ്വാസമെന്നാൽ ക്രിസ്തുവിലുള്ള ജീവിതമാണെന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. നാമോരോരുത്തരും യേശുക്രിസ്തുവിനെ മുൻനിർത്തി ആത്മീയജീവീതം നയിക്കേണ്ടവരാണെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. വൈകിട്ട് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ബിഷപ്പ് നേതൃത്വം നൽകി. മോൺസിഞ്ഞൊർ ഷോൺ ഹീലി,ഫാ.ഷൈജു നടുവത്താനി എന്നിവരും ശുശ്രൂഷകൾ നയിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലും കൺവെൻഷനിൽ പങ്കുചേർന്നു. ജനുവരി 14 നു നടക്കുന്ന രണ്ടായിരത്തി പതിനേഴിലെ ആദ്യ കൺവെൻഷൻ സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ്, പരിശുദ്ധാത്മാഭിഷേകധ്യാനങ്ങളിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകൻ ഡോ. ജോൺ ദാസ് എന്നിവർ ഫാ.സോജി ഓലിക്കലിനൊപ്പം നയിക്കും.
Image: /content_image/Events/Events-2016-12-12-02:41:29.JPG
Keywords:
Content: 3543
Category: 6
Sub Category:
Heading: നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും
Content: "നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും" (മത്തായി 7:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 12}# നീതി പുലര്‍ത്തുക എന്നതിന്റെ അര്‍ത്ഥം ഒരുവന് അര്‍ഹമായത് അവന് നല്‍കുക എന്നാണ്. ഇത് ഭൗതികവസ്തുക്കളുടെ കാര്യത്തിലാണ്. ഇതിന്റെ ഉത്തമ ഉദാഹരണം ഒരാളുടെ ശമ്പളത്തിന്റെ കാര്യത്തിലോ, സ്വന്തം ഭൂമിയില്‍നിന്നോ പ്രയത്‌നത്തില്‍ നിന്നോ ഉള്ള പ്രതിഫലത്തിന്മേലുള്ള അവകാശത്തിന്മേലോ ആകാം. അതുപോലെ സല്‍പ്പേരും ബഹുമാനവും, അംഗീകാരവും കീര്‍ത്തിയും മനുഷ്യന് അര്‍ഹതപ്പെട്ടതാണ്. ഒരു മനുഷ്യനെ കൂടുതലായി അറിയുന്തോറും, അയാളുടെ വ്യക്തിത്വം, സ്വഭാവം, ബുദ്ധിശക്തി, മനസ് എന്നിവ കൂടുതലായി വെളിവായിവരുന്നു. കൂടുതല്‍ മനസ്സിലാകും തോറും എന്താണ് അവന് അര്‍ഹതപ്പെട്ടതെന്നും എന്താണ് അവനോട് ചെയ്യേണ്ട നീതിയെന്നും നമുക്ക് ബോധ്യമാകും. ആയതിനാല്‍, നീതിയെപ്പറ്റിയുള്ള നമ്മുടെ അറിവ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതൊരു പ്രത്യയശാസ്ത്രമല്ല. ഇതൊരു സത്ഗുണമാണ്; മനുഷ്യചൈതന്യത്തിന്റേയും ഇച്ഛാശക്തിയുടേയും മനസ്സിന്റേയും കഴിവാണ്. നീതിമാനായിരിക്കുന്നതിനും എങ്ങനെയാണ് നീതി പുലര്‍ത്തേണ്ടതെന്ന് അറിയുന്നതിനും പ്രാര്‍ത്ഥനയും ആവശ്യമാണ്. 'നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും' ഈ വചനം എപ്പോഴും അനുസ്മരിക്കുന്നത് ഏറെ നല്ലതാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-12-09:22:49.jpg
Keywords: വിധി
Content: 3544
Category: 6
Sub Category:
Heading: f
Content: f
Image: /content_image/Meditation/Meditation-2016-12-12-04:44:53.jpg
Keywords:
Content: 3545
Category: 1
Sub Category:
Heading: ഈജിപ്തില്‍ ദിവ്യബലിയ്ക്കിടെ ബോംബ് സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു
Content: കയ്റോ: ഈജിപ്തിലെ പ്രധാന കോപ്റ്റിക് ക്രൈസ്തവ ദേവാലയമായ സെന്റ് മാർക്ക്സ് കത്തീഡ്രലിൽ ദിവ്യബലിയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 25 പേർ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 50 പേർക്കു പരിക്കേറ്റു. മധ്യ കയ്റോയിലെ അബ്ബാസിയ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന പള്ളിക്കകത്ത് ഇന്നലെ രാവിലെയായിരിന്നു സ്ഫോടനം. ചാപ്പലിൽ വച്ച ബോംബ് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. ഭീകരസംഘടനയായ ഹസ്മ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. പ്രധാന ദേവാലയമായതിനാൽ നൂറുകണക്കിനു പേർ കുർബാനയ്ക്കെത്തിയിരുന്നു. ഈജിപ്തിലെ കോപ്റ്റിക് സഭാധിപൻ തവാദ്രോസ് രണ്ടാമന്റെ ആസ്‌ഥാന ദേവാലയമാണു സെന്റ് മാർക്സ് കത്തീഡ്രൽ. ഈജിപ്തിലെ ജനസംഖ്യയിൽ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രൈസ്തവർക്കു നേർക്ക് ആക്രമണം വർധിച്ചുവരികയാണ്. 2011ൽ അലക്സാണ്ഡ്രിയയിലെ പള്ളിക്കു പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ. 2013-ല്‍ മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരിന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണവും. രാജ്യത്ത് ദേശീയദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-12-12-05:55:09.jpg
Keywords: Coptic Church, Egypt, Pravachaka Sabdam