Content | ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു.
#{red->n->n->ഇതര വിശുദ്ധര്‍ }#
1. വിയെന്‍ ബിഷപ്പായിരുന്ന അഡോ
2. സേസരായിലെ അല്‍ബീനാ
3. അനാനിയാസ്, അസാരിയാസു, മിസായേല്‍
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |