Contents

Displaying 3271-3280 of 25019 results.
Content: 3526
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്നു ആവശ്യപ്പെട്ട് പ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ രംഗത്ത്
Content: മനില: ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്ന ആവശ്യവുമായി ലോകപ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ രംഗത്ത്. ദൈവ വചനത്തെ ധ്യാനിക്കുന്നതിനായി ഒരു പൊതുഅവധി നല്‍കി രാജ്യം പ്രത്യേകമായി ബൈബിള്‍ ദിനം ആഘോഷിക്കണമെന്നാണ് പക്വിയാവോ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിലിപ്പീന്‍സ് സെനറ്റര്‍ കൂടിയായ മാനി പക്വിയാവോ ഇതു സംബന്ധിക്കുന്ന പ്രത്യേക ബില്ലും അവതരിപ്പിച്ചു. എല്ലാ വര്‍ഷവും ജനുവരിയിലെ അവസാന തിങ്കളാഴ്ച ദേശീയ ബൈബിള്‍ ദിനമായി ആചരിക്കണമെന്നാണ് പക്വിയാവോ ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യാ പസഫിക്ക് മേഖലയിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമായ ഫിലിപ്പീന്‍സ് തിരുവചനത്തെ ധ്യാനിക്കുന്നതിനും അതിനെ പ്രചരിപ്പിക്കുന്നതിനുമായി പൊതുഅവധി നല്‍കി പ്രത്യേക ആഘോഷം സംഘടിപ്പിക്കണമെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ജനസംഖ്യയുടെ 93 ശതമാനവും ക്രൈസ്തവരാണെന്നും ഇതിനാല്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തെ ആദരിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും പക്വിയാവോ ബില്ലിലൂടെ ചൂണ്ടികാണിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമാണ് ബൈബിള്‍. ജീവിക്കുന്ന ദൈവത്തിന്റെ തിരുവചനത്തെ ആദരിക്കേണ്ടത് ഒരു ക്രൈസ്തവ രാജ്യത്തിന്റെ ചുമതലയാണെന്നും ബില്‍ പ്രത്യേകം എടുത്തു പറയുന്നു. ആത്മീയ മന്നയുടെ പ്രഭവകേന്ദ്രം തന്നെ വിശുദ്ധ ഗ്രന്ഥമാണെന്നും പക്വിയാവോയുടെ ബില്ലില്‍ സൂചിപ്പിക്കുന്നു. പക്വിയാവോയ്ക്ക് മുമ്പും സമാന ആവശ്യവുമായി ഫിലിപ്പീന്‍സിലെ പ്രമുഖ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ഫെര്‍ഡിനാന്റ് മാര്‍ക്കോസ്, കോറോസോവന്‍ അക്വിനോ, ഫിഡല്‍ റാമോസ് തുടങ്ങിയവരും സമാന ആവശ്യം ഉന്നയിച്ചവരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.
Image: /content_image/News/News-2016-12-10-11:32:14.jpg
Keywords: Manny,Pacquiao,Proposes,National,Bible,Day,for,His,Homeland
Content: 3527
Category: 8
Sub Category:
Heading: അടുത്ത വര്‍ഷം നാം ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്? ശുദ്ധീകരണ ആത്മാക്കള്‍ക്കായി നീക്കിവെക്കാന്‍ സമയം കണ്ടെത്തുക
Content: “നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പ് തോന്നാതിരിക്കട്ടെ, എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയ 6:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 10}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ പറയുന്നു, "ഞങ്ങളുടെ സന്ദേശം അവര്‍ക്ക് എത്തിച്ചു കൊടുക്കുക, അവരെ ഉപദേശിക്കുകയും അവരുടെ ബോധത്തെ ഉണര്‍ത്തുകയും ചെയ്യുക. പകലായിരിക്കുമ്പോള്‍ തന്നെ ജോലികള്‍ ചെയ്യുവാന്‍ അവരോട് പറയുക. തങ്ങളുടെ സമയം ശരിയായ വിധം ഉപയോഗിക്കുവാനും ദൈവം ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം ശരിയായ വിധം പൂര്‍ത്തിയാക്കുവാനും അവരോട് പറയുക, പതിവായി ദിവ്യകാരുണ്യ സ്വീകരണം, കാരുണ്യ പ്രവര്‍ത്തികള്‍, ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കല്‍ തുടങ്ങിയ സല്‍പ്രവര്‍ത്തികളാകുന്ന സ്വര്‍ണ്ണ നൂലുകള്‍ നെയ്യുവാന്‍ അതുവഴി നിങ്ങള്‍ക്ക് സാധിക്കും". "ആര്‍ക്കും വേല ചെയ്യുവാന്‍ കഴിയാത്ത രാത്രികാലമായി പകലുകള്‍ പെട്ടെന്ന് മാറും എന്ന് അവരോട് പറയുക; ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന പലരും ഒരുപക്ഷേ അടുത്ത വര്‍ഷം ഉണ്ടായി എന്ന് വരികയില്ല! അത് നമ്മള്‍ മറന്നുവോ ? സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ എത്തിപ്പെടുന്നതിന് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നീക്കിവെക്കുവാന്‍ നമ്മുടെ പക്കല്‍ സമയമുണ്ടോ?" (പോള്‍ വോണ്‍ കെപ്ലര്‍, ജെര്‍മ്മനിയിലേ റോട്ടന്‍ബര്‍ഗിലെ മെത്രാന്‍, ഗ്രന്ഥരചയിതാവ്). #{blue->n->n->വിചിന്തനം:}# അടുത്ത വര്‍ഷം നാം ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഓരോ ദിവസവും നിങ്ങളുടെ സമയം വിനിയോഗിക്കുന്നത് ദൈവേഷ്ടത്തിന് ചേര്‍ന്ന വിധമാണോ? ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കാന്‍ ഇനിയുള്ള നമ്മുടെ സമയം മാറ്റിവെക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-10-13:40:22.jpg
Keywords: വര്‍ഷം
Content: 3528
Category: 1
Sub Category:
Heading: വിമാനം തകർന്നു വീണപ്പോൾ ബൈബിൾ വായിച്ചുകൊണ്ടിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു
Content: സാന്താക്രൂസ്: ദൈവവചനത്തിന്റെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡല്ലിനിലേക്കുള്ള യാത്രമദ്ധ്യേ സെറോ ഗോർഡോ പർവതനിരകളിൽ ഉണ്ടായ വിമാനാപകടത്തില്‍ നിന്ന്‍ അത്ഭുതകരമായ രക്ഷപ്പെട്ട ഹീലിയോ നെറ്റോയുടെ ജീവിതാനുഭവമാണ് ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ ഹീലിയോ നെറ്റോ അപകടസമയത്ത് ബൈബിളിലെ "അവിടുന്ന് എന്റെ സഹായമാണ്, അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും. അങ്ങയുടെവലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു" എന്ന സങ്കീര്‍ത്തന ഭാഗമായിരുന്നു വായിച്ചിരുന്നതെന്നും, ഈ ദൈവവചനത്തിന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഇദ്ദേഹം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്നുമുള്ള വാര്‍ത്ത ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് നിന്നും ഇദ്ദേഹം വായിച്ച് കൊണ്ടിരുന്ന ബൈബിൾ കണ്ടെടുത്തിട്ടുണ്ട്. ഹീലിയോ ആഴമുള്ള ക്രൈസ്തവ വിശ്വാസിയാണെന്നും എവിടെ പോകുമ്പോഴും ബൈബിൾ കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇതിനോടകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ബൈബിൾ കണ്ടെത്തിയത് ജേർണലിസ്റ്റായ റോബർട്ടോ കാബ്രിനിയാണ്. ഈ ബൈബിളിന് മേൽ നെറ്റോയുടെ പേരെഴുതിയിട്ടുണ്ടായിരുന്നുവെന്ന്‍ റോബർട്ടോ കാബ്രിനി വെളിപ്പെടുത്തി. നെറ്റോ വായിച്ച് കൊണ്ടിരുന്ന ഭാഗം മനസിലാക്കിയപ്പോൾ താൻ അത്ഭുതപ്പെട്ടു പോയെന്നാണ് കാബ്രിനി മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം പരിക്കേറ്റ നെറ്റോ പൂർണ ആരോഗ്യവാനായി തിരിച്ച് വരുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രത്യാശിക്കുന്നത്. ബ്രിട്ടീഷ് നിർമ്മിത വിമാനമായ അവ് റോ ആർജെ 85 തകർന്ന് വീണതിനെ തുടർന്ന് വൻ ദുരന്തമാണുണ്ടായത്. ചാപെകോൻസ് ഫുട്‌ബോൾ ടീം കോപ സുഡ്അമേരിക്കാന ഫൈനിൽ കളിക്കാൻ വേണ്ടിയുള്ള യാത്രക്കിടെയാണ് വിമാനം അപകടത്തിൽ പെട്ടത്.
Image: /content_image/News/News-2016-12-11-03:03:41.jpg
Keywords:
Content: 3529
Category: 6
Sub Category:
Heading: ദൈവത്തിന്‍റെ മുന്നില്‍ നീതിയുള്ളവരായിരിക്കുക
Content: "നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും" (മത്തായി 5:6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 11}# നീതിക്ക് വേണ്ടിയുള്ള അടക്കാനാവാത്ത ദാഹത്തിലാണ് ഓരോ മനുഷ്യനും ജീവിച്ച് മരിക്കുന്നത്; എന്നാല്‍, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവന്‍ അവന്റെ ആളത്വത്തിനു പൂര്‍ണ്ണ തൃപ്തി നല്‍കുവാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ 'നീതിതന്നെയായിരിക്കുന്ന' ദൈവത്തിലേക്ക് മനുഷ്യന്‍ തിരിയേണ്ടിയിരിക്കുന്നു. മലയിലെ പ്രസംഗത്തില്‍ യേശു ഇത് വ്യക്തമായും സംക്ഷിപ്തമായും വെളിപ്പെടുത്തുന്നുണ്ട്. നാം ഓരോരുത്തരും നീതിയുടെ സാഹചര്യത്തില്‍ ജീവിക്കാന്‍ പ്രാപ്തരായിരിക്കണം. അതിനുപരിയായി, സമീപസ്ഥരോടും ദൂരസ്ഥരോടും, സമുദായത്തോടും നാം അംഗമായിരിക്കുന്ന സമൂഹത്തോടും ദൈവത്തോടും നീതിയുള്ളവരും നീതി പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. ദൈവകല്‍പ്പനയില്‍ നീതിയെ സംബന്ധിക്കുന്ന സകല കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. നീതി കൂടാതെ സ്‌നേഹം സാധ്യമല്ല. നീതിക്ക് മുകളിലാണ് സ്‌നേഹം സ്ഥിതി ചെയ്യുന്നത്. അതേ സമയം, സ്‌നേഹത്തിന് വില ഉണ്ടാകുന്നതും നീതിയിലാണ്. സ്വന്തം കുഞ്ഞിനെ സ്‌നേഹിക്കുന്ന മാതാവും പിതാവും പോലും ഇക്കാര്യത്തില്‍ നീതിയുള്ളവരായിരിക്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-11-10:03:32.jpg
Keywords: നീതി
Content: 3530
Category: 8
Sub Category:
Heading: സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം വഴി സ്വര്‍ഗ്ഗത്തിന് അര്‍ഹരാകുക
Content: “ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം” (1 കോറിന്തോസ് 13:12-13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 11}# “എപ്രകാരമാണ് ശരിയായ വിധം ജീവിക്കേണ്ടതെന്ന് നാം ക്രിസ്തുവില്‍ നിന്നും പഠിക്കണം. തന്റെ അനുയായികള്‍ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഉള്ളവരായിരിക്കുവാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. ശ്രേഷ്ഠമായ ഈ നന്മകള്‍ നമ്മളെ ക്രിസ്തുവിന്റെ അനുയായികളാക്കുന്നതിനൊപ്പം, സ്വര്‍ഗ്ഗത്തില്‍ അവിടുത്തോടൊപ്പം ആയിരിക്കുവാൻ വഴിയൊരുക്കുകയും ചെയ്യുന്നു. വിശ്വാസം യേശുവിനെ നമ്മളിലേക്കെത്തിക്കുന്നു, പ്രതീക്ഷ നമ്മളെ അവനില്‍ നിലനിര്‍ത്തുകയും, സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം നമ്മളെ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാക്കുകയും ചെയ്യുന്നു. ഇപ്രകാരം ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് സ്വര്‍ഗ്ഗം. ഇതാണ് ദൈവം ആഗ്രഹിക്കുന്നതും”. (ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J., സുവിശേഷ പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്). #{blue->n->n->വിചിന്തനം:}# മറ്റുള്ളവര്‍ നിങ്ങളെ നോക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായ കാണുവാന്‍ കഴിയുന്നുണ്ടോ? #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-11-10:39:53.jpg
Keywords: സ്നേഹം
Content: 3531
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം ഇല്ല എന്നു വാദിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ പണ്ഡിതൻ സത്യം തിരിച്ചറിഞ്ഞപ്പോൾ...
Content: “വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും” (മത്തായി 5:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 12}# ശുദ്ധീകരണസ്ഥലം ഇല്ല എന്നു വാദിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ പണ്ഡിതനായിരുന്നു ഹെൻറി ന്യൂമാൻ. അദ്ദേഹം പിന്നീട് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിലെ സത്യം തിരിച്ചറിഞ്ഞു കത്തോലിക്കാ സഭയിൽ അംഗമാകുകയും, തുടർന്ന് എക്കാലത്തെയും ആദരണീയനായ കർദ്ദിനാൾ ആയി മാറുകയും ചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2010-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. വാഴ്ത്തപ്പെട്ട കർദ്ദിനാൾ ഹെൻറി ന്യൂമാൻ, ശുദ്ധീകരണസ്ഥലം എന്ന സത്യത്തെക്കുറിച്ചും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശ്വാസികൾ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്തെ കുറിച്ച് അദ്ദേഹം എഴുതിയ മനോഹരമായ ഒരു കവിതയാണ് ‘ദി ഡ്രീം ഓഫ് ജെറോന്റിയൂസ്’. ഈ കവിതയില്‍, മരിച്ചതു മുതല്‍ ശുദ്ധീകരണസ്ഥലത്ത് എത്തുന്നതു വരെയുള്ള ഒരു വൃദ്ധ മനുഷ്യന്റെ അനുഭവങ്ങളെ ജെനോവയിലെ വിശുദ്ധ കാതറീന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. മരണശേഷം ആ മനുഷ്യന്റെ കാവല്‍ മാലാഖയും അയാളെ അനുഗമിക്കുന്നുണ്ട്; ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണ പ്രക്രിയയിലേക്ക് ഈ വൃദ്ധ മനുഷ്യൻ പ്രവേശിക്കുന്ന അവസരത്തില്‍ അവന്റെ കാവല്‍ മാലാഖ പറയുന്നു: “വിട, പക്ഷേ എന്നെന്നേക്കുമായല്ല, പ്രിയപ്പെട്ട സഹോദരാ നിന്റെ സങ്കടമാകുന്ന മെത്തയില്‍ ധൈര്യവാനും ക്ഷമയുള്ളവാനുമായി ഇരിക്കുക; ഇവിടത്തെ യാതനകളുടെ രാത്രി വേഗത്തില്‍ കടന്നുപോകും, നാളെ ഞാന്‍ തന്നെ വന്ന് നിന്നെ ഉണര്‍ത്തുന്നതായിരിക്കും.” (ബെനഡിക്ട് ഗ്രോഷെല്‍, C.F.R., മനശാസ്ത്രജ്ഞന്‍, ഗ്രന്ഥ രചയിതാവ്). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വിശദമായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# നിങ്ങളുടെ ആത്മീയ പ്രവര്‍ത്തികളും, ജീവിക്കുന്നവര്‍ക്ക് വേണ്ടി ചെയ്യുന്ന കരുണയുടേതായ ഭൗതീക പ്രവര്‍ത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ദൈവത്തിനു സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-12-14:52:44.jpg
Keywords: പ്രൊട്ടസ്റ്റന്റ്
Content: 3532
Category: 8
Sub Category:
Heading: ആത്മാവിന്റെ ആശ്വാസത്തിനായി നമ്മുടെ സമ്പത്ത്‌ ചിലവഴിക്കുക
Content: "ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു" (സുഭാ 22: 9) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 13}# “ധാരാളം സമ്പത്തുണ്ടായിരുന്നിട്ടുപോലും ആത്മാവിന്റെ ആശ്വാസത്തിനായി ആ സമ്പത്ത്‌ ഉപയോഗിക്കാതിരുന്നവരേയും, തങ്ങളുടെ പാപത്തിന്റെ കറകള്‍ കഴുകി കളയുവാനുള്ള അധികാരമുണ്ടായിട്ടും അപ്രകാരം ചെയ്യുവാന്‍ താല്‍പ്പര്യമില്ലാതിരുന്നവരേയും കുറിച്ചോര്‍ത്ത് വിലപിക്കുവിന്‍. നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി അവരെ സഹായിക്കാം. അവ ചെറുതായിരിക്കാം, എന്നിരുന്നാലും ഏതുവിധേനയും നമുക്കവരെ സഹായിക്കണം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ആത്മാക്കളെ പ്രതി ദരിദ്രര്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വഴി അവരെ സഹായിക്കാം. മരിച്ചവരെ ഓര്‍മ്മിക്കുന്നത് മനോഹരമായ കാര്യമാണ് എന്ന് അപ്പസ്തോലന്‍മാര്‍ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. ഇതുവഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ക്കറിയാമായിരുന്നു. എങ്ങനെയാണ് നമ്മള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ടത്? ആത്മാക്കളെ പ്രതി ദരിദ്രര്‍ക്ക് ദാനധര്‍മ്മം ചെയ്യുക. അതുവഴി അവര്‍ക്ക് ലഭിക്കുന്ന ആശ്വാസം ഒരിക്കലും നഷ്ടമാവുകയില്ല” (വിശുദ്ധ ജോണ്‍ ക്രിസോസോം). #{blue->n->n->വിചിന്തനം:}# നമ്മുടെ കയ്യില്‍ അധികമുള്ളതാണോ അതോ നമുക്ക് ആവശ്യമായവയാണോ നമ്മള്‍ പാവങ്ങളുമായി പങ്ക് വെക്കുന്നത്? ദരിദ്രര്‍ നിങ്ങള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് തരും. ആത്മാക്കളുടെ മോചനത്തിനായി, സ്വര്‍ഗ്ഗത്തിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങളുടെ സമ്പത്തു വിനിയോഗിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-11-11:07:24.jpg
Keywords: വിശുദ്ധ ജോണ്‍
Content: 3533
Category: 18
Sub Category:
Heading: കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളുണ്ടാകണമെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ: ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
Content: തൊടുപുഴ: ദൈവീകമായ ദൌത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍ ദൈവത്തിന്റെ സഹപ്രവര്‍ത്തകരും ദൈവപരിപാലനയുടെ വക്താക്കളായി ധാരാളം മക്കള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണമെന്നു മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍. ക്രിസ്തുമസ്സിന് മുന്നോടിയായി രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും വായിക്കാനുള്ള ഇടയലേഖനത്തിലാണ് വിശ്വാസികളോടുള്ള ബിഷപ്പിന്റെ ആഹ്വാനം. ജീവന്റെ തിരുകൂടാരങ്ങളാകേണ്ടതിന് പകരം മരണസംസ്കാരത്തിന്റെ ഇരിപ്പടങ്ങളായി മാറിയ കുടുംബങ്ങളില്‍ ശിശുക്കള്‍ തിരസ്ക്കരിക്കപ്പെടുകയും വാര്‍ധക്യം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ജീവനെ സംബന്ധിച്ചു ദൈവീകപദ്ധതിയും സഭാപ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമ്മുക്കേവര്‍ക്കും കടമയുണ്ട്. ഇടയലേഖനത്തില്‍ പറയുന്നു. #{red->none->b-> ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം}# "ശിശുക്കള്‍ എന്‍റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്" (മത്താ. 19:14) ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, ആധുനിക ലോകം വച്ചു നീട്ടുന്ന പദ്ധതികള്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നമ്മുടെ കുടുംബങ്ങള്‍ ഇന്നു ദുരിതങ്ങളുടെ മുന്‍പില്‍ നിസ്സഹായരാവുകയാണ്. ജീവന്‍റെ തിരുക്കൂടാരങ്ങളാകേണ്ടതിനുപകരം മരണ സംസ്കാരത്തിന്‍റെ ഇരിപ്പിടങ്ങളായി മാറിയ കുടുംബങ്ങളില്‍, ശിശുക്കള്‍ തിരസ്ക്കരിക്കപ്പെടുകയും വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാവുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാപ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്കേവര്‍ക്കും കടമയുണ്ട്. "ഈ ജനം സഖ്യമെന്ന് വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്. പരിഭ്രമിക്കുകയുമരുത്. (ഏശയ്യ 8:12). കാരുണ്യവര്‍ഷാചരണത്തിലൂടെ ജീവകാരുണ്യ ശുശ്രൂഷകള്‍ വിലമതിക്കപ്പെടുകയും ശുശ്രൂഷകര്‍ ആദരിക്കപ്പെടുകയും ചെയ്തതു വളരെ നല്ലതുതന്നെ. എന്നാല്‍, നമ്മുടെ കുടുംബങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട, ശുശ്രൂഷിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ജീവിതങ്ങള്‍ തിരസ്ക്കരിക്കപ്പെടുന്നതു കാണുമ്പോള്‍, അതിനെതിരെ പ്രതികരിക്കാനാവില്ല. നമ്മുടെ പൂര്‍വ്വികര്‍ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളിലും, ദാരിദ്ര്യത്തിലും, ചികിത്സാ സൗകര്യങ്ങളോ, ആരോഗ്യപരിപാലന സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിലും, ഒരു ജീവനെപ്പോലും ഗുണമോ എണ്ണമോ നോക്കി തിരസ്ക്കരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല. ദൈവവിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചവരായതിനാല്‍ "കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദാരഫലം ഒരു സമ്മാനവും" (സങ്കീ 127:3) എന്ന ബോദ്ധ്യത്തോടെ കുഞ്ഞുങ്ങളെ സ്വീകരിച്ച് സംരക്ഷിച്ചു. എന്നാലിന്ന് ഭൗതികനേട്ടങ്ങളും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുകയും ദൈവാശ്രയത്വബോധവും, വിശ്വാസവും ക്ഷയിക്കുകയും ചെയ്തപ്പോള്‍ ദൈവദാനമായ ജീവന്‍, ഒരു ഭാരമായി കരുതി തിരസ്കരിക്കപ്പെടുന്നു! "നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവനു ദുരിതം" (ഏശയ്യ 15:20). ശിശുക്കളെ ദൈവത്തിന്‍റെ അനുഗ്രഹമായും ഭാവിയുടെ വാഗ്ദാനങ്ങളായും കരുതി സ്വീകരിക്കേണ്ടതിനു പകരം, തങ്ങളുടെ സ്വൈര്യജീവിതത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും മക്കള്‍ തടസ്സമായേക്കുമെന്ന് ഭയന്ന് ജീവനെ നശിപ്പിച്ച എത്രയോ മാതാപിതാക്കള്‍ ഇന്നു ദുരിതം പേറി ദുഃഖിതരായി കഴിയുന്നു! "കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും, എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം (ഏശയ്യ 30:1). ജനപ്പെരുപ്പം നിയന്ത്രിക്കണമെന്നും, ജനസംഖ്യ വര്‍ദ്ധിച്ചാല്‍ അപകടമാണെന്നും പഠിപ്പിക്കാന്‍ പലരും ഉത്സാഹിക്കുന്നു. എന്നാല്‍, പ്രകൃതിയില്‍ കാട്ടുപന്നിയോ, തെരുവുനായ്ക്കളോ, വന്യമൃഗങ്ങളോ വര്‍ദ്ധിച്ചാല്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായി ജനസംഖ്യാ വര്‍ദ്ധനവ്‌ നിയന്ത്രിക്കണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കണം തങ്ങളും ജനസംഖ്യയുടെ ഭാഗമാണെന്ന്. ജനസംഖ്യയുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടതിനുശേഷം ഇവിടെ മറ്റാരും ജനിക്കരുത്, വളരുത് എന്ന് പറയുന്നവര്‍ അഹങ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപങ്ങളാവുകയാണ്. പുതിയൊരു ജീവന്‍ സ്വകരിക്കപ്പെടുന്നത് തടയാന്‍ ഈ ലോകത്തില്‍ ഒരു മനുഷ്യനും അവകാശമില്ല. "ഓരോ പുതിയ ജീവനും സ്നേഹത്തിന്‍റെ തികച്ചും സൗജന്യമായദാനം വിലമതിക്കാന്‍ നമ്മെ അനുവദിക്കുന്നു." (സ്നേഹത്തിന്‍റെ ആനന്ദം No. 166). ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സന്തോഷപൂര്‍വ്വം പങ്കാളികളാകേണ്ട ഭാര്യാഭര്‍ത്താക്കന്‍മാര്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ദൈവികപദ്ധതിയെ തകിടം മറിക്കുന്നതു വഴി കുടുംബത്തില്‍ ഉത്ക്കണ്ഠയുടേയും അസ്വസ്ഥതകളുടെയും വിത്തു വിതയ്ക്കുകയാണ് ചെയ്യുക. "സ്നേഹിക്കുകയും ജീവനു ജന്മം നല്‍കുകയും ചെയ്യുന്ന ദമ്പതിമാര്‍ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിവുള്ള യഥാര്‍ത്ഥവും - സജീവവുമായ പ്രതിരൂപമാണ്" (സ്നേഹത്തിന്‍റെ ആനന്ദം No. 11). തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷംവരെയും ദാമ്പത്യ പ്രവൃത്തിയില്‍ ജീവനോടു തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികള്‍ എത്രയോ രക്ഷകര്‍ ജന്മമെടുക്കേണ്ട ഉദരം ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു! "താല്‍ക്കാലികമോ, ജീവന്‍റെ പകരല്‍ നിരോധിച്ചിട്ടുള്ളതോ ആയ ഒരു ഐക്യത്തിനും സമൂഹത്തിന്‍റെ ഭാവി ഉറപ്പുവരുത്താനാവുകയില്ല." (സ്നേഹത്തിന്‍റെ ആനന്ദം No.52).. "പിതാവായ ദൈവം തന്‍റെ സ്നേഹം കാണിക്കുന്ന മാര്‍ഗ്ഗമാണ് മാതാപിതാക്കന്മാരുടെ സ്നേഹം. അവിടുന്ന് ഓരോ ശിശുവിന്‍റെയും ജനനം പ്രതീക്ഷിക്കുന്നു. ആ ശിശുവിനെ ഉപാധികളില്ലാതെ സ്വീകരിക്കുന്നു. അതിനെ സ്വതന്ത്രമായി സ്വാഗതം ചെയ്യുന്നു." (സ്നേഹത്തിന്‍റെ ആനന്ദം No. 170). ദൈവികമായ ഈ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍‍ ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരും, ദൈവപരിപാലനയുടെ നീട്ടപ്പെട്ട കരങ്ങളുമാകേണ്ടവരാണെന്ന സത്യം ഓരോ തിരുപ്പിറവിയാചരണവും നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലിന് ഉത്തരം നല്‍കിയാല്‍ തന്‍റെ ജീവനും അഭിമാനവും നഷ്ടപ്പെടുത്തേണ്ടി വരുമെന്നറിഞ്ഞിട്ടും മറിയം ദൈവഹിതത്തിന് "ആമ്മേന്‍" പറഞ്ഞു. തന്‍റേതല്ലാത്ത ഒരു ജീവനെ നശിപ്പിക്കാതിരിക്കാന്‍ - മറിയത്തെ രഹസ്യമായി ഉപേക്ഷിക്കുക വഴി അമ്മയും ഗര്‍ഭസ്ഥശിശുവും സുരക്ഷിതരായിരിക്കാന്‍ - ജീവനോടുള്ള കാരുണ്യം പ്രകടിപ്പിച്ച യൗസേപ്പും ദൈവഹിതത്തിനു കീഴ്വഴങ്ങിയ മറിയവുമാണ് ഈശോമിശിഹായെ സ്വീകരിച്ചതും പരിപാലിച്ചതും. ദൈവഹിതത്തോടനുസരണം നല്‍കുന്ന ഓരോ സ്ത്രീയും ജീവനോടു കാരുണ്യം പ്രകടിപ്പിക്കുന്ന ഓരോ പുരുഷനും തിരുക്കുടുംബത്തെപ്പോലെ രക്ഷകരെ പ്രദാനം ചെയ്യുന്നവരായി മാറുകയാണ്. "കുട്ടികളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ സര്‍ഗ്ഗാത്മക പ്രവൃത്തിയുടെ പ്രതിഫലനമാണ്" (No. 29 സ്നേഹത്തിന്‍റെ ആനന്ദം). ഔദാര്യപൂര്‍വ്വകമായ പങ്കുവയ്ക്കലും ദൈവപരിപാലനയിലാശ്രയിച്ചുള്ള ജീവിതവും നയിക്കുന്ന ദമ്പതികള്‍ ഈ കാലഘട്ടത്തിന്‍റെ വെളിച്ചമായി മാറേണ്ടവരാണ്. ശിശുക്കളെ തങ്ങളുടെ അവകാശമായല്ല, മറിച്ച് ദൈവനുഗ്രഹത്തിന്‍റെ അടയാളമായും നാളെയുടെ പ്രതിസന്ധികള്‍ക്കുത്തരം നല്‍കേണ്ട രക്ഷകരായും സ്വീകരിച്ച്, ശുശ്രൂഷിച്ച് സംരക്ഷിച്ചാദാരിക്കുമ്പോഴാണ്‌ ഓരോ കുടുംബവും സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നത്. "വലിയ കുടുംബങ്ങള്‍ സഭയ്ക്ക് ഒരു സന്തോഷമാണ്. സ്നേഹത്തിന്‍റെ ഫലപൂര്‍ണ്ണതയുടെ ഒരു പ്രകാശനമാണ്" (No. 167 സ്നേഹത്തിന്‍റെ ആനന്ദം). ദൈവപദ്ധതിയനുസരിക്കുന്ന മാതൃകാദമ്പതികളും കുടുംബങ്ങളും ഓരോ പ്രദേശത്തും പ്രോത്സാഹിപ്പിക്കപ്പെടണം. ജീവനെ ഔദാര്യത്തോടെയും ആദരവോടെയും സ്വീകരിക്കുവാനും ശുശ്രൂഷിക്കുവാനും കുടുംബങ്ങള്‍ ധീരത കാണിച്ചാല്‍ അനാഥമന്ദിരങ്ങളും, വൃദ്ധസദനങ്ങളും, ശിശുഭവനങ്ങളും അപ്രസക്തമാകും; അപ്രത്യക്ഷമാകും. അതായിരിക്കണം ഒരു സമൂഹത്തില്‍ പുളിമാവാകാന്‍ നമുക്ക് കഴിഞ്ഞതിന്‍റെ അടയാളം. "കുട്ടികള്‍ എന്ന മഹാദാനത്തോട് അടിസ്ഥാനപരമായി തുറവിയുള്ളവരായിരിക്കാന്‍ യുവദമ്പതിമാര്‍ പ്രോത്സാഹിപ്പിക്കപ്പെടണം" (No. 223 സ്നേഹത്തിന്‍റെ ആനന്ദം). ഈ പശ്ചാത്തലത്തില്‍, നമ്മുടെ രൂപതയിലെ ഓരോ ഇടവകയും, ഓരോ കുടുംബവും ജീവസംസ്കാരത്തിനായുള്ള ഈ പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ജീവന്‍ പങ്കുവയ്ക്കുന്നതില്‍ ദൈവികപദ്ധതിയോടു സഹകരിക്കുന്ന യുവദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ദൈവപരിപാലനയുടെ കരങ്ങള്‍ നീട്ടാം. ജീവകാരുണ്യ ശുശ്രൂഷയില്‍ എര്‍പ്പെട്ടിരിക്കുന്ന ജീവന്‍ ഫൗണ്ടേഷനും, വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയും സംയുക്തമായി വലിയ കുടുംബങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഓരോ വ്യക്തിയും, കുടുംബവും, ഇടവകയും മത്സരബുദ്ധിയോടെ മുന്നോട്ടു വരണം. ശിശുക്കള്‍ സ്വീകരിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിവാഹമെന്ന കൂദാശയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചയക്കണം. വിവാഹം തടസ്സപ്പെടുത്തുന്നവരും, താമസിപ്പിക്കുന്നവരും നിഷേധിക്കുന്നവരുമെല്ലാം ജീവനെ തടയുന്നു; ശിശുക്കളെ തടയുന്നു; അതിനാല്‍ ജറമിയ പ്രവാചകന്‍റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങള്‍ടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്" (ജറമിയ 29:6). ആഗതമാകുന്ന ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് ഏവരെയും പിതാവിന്‍റെയും + പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഞാന്‍ ആശീര്‍വദിക്കുന്നു.
Image: /content_image/India/India-2016-12-11-14:06:48.jpg
Keywords:
Content: 3534
Category: 5
Sub Category:
Heading: വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും
Content: വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി വഴി റോമിലേക്കുള്ള യാത്ര തുടര്‍ന്നു എന്നാണ് വിശുദ്ധ പോളികാര്‍പ്പ് ഫിലിപ്പിയര്‍ക്കുള്ള തന്റെ അപ്പസ്തോലിക ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. വിശുദ്ധ പോളികാര്‍പ്പിന്റെ അപ്പസ്തോലിക ലേഖനങ്ങളും മറ്റ്‌ പുരാതന്‍ രേഖകളും സൂചിപ്പിച്ചിരിക്കുന്നതിന്‍ പ്രകാരം വിശുദ്ധ ഇഗ്നേഷ്യസ് മറികടന്ന അതേ സുവിശേഷ ദൗത്യം പോലെ തന്നെ ഈ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലവും ഏഷ്യാമൈനറില്‍ ഉടനീളം വിശ്വാസം പ്രചരിക്കുന്നതിനു കാരണമായി. വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും അവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പ്‌ തന്നെ പുരാതന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ഒരു മാതൃകയായിരുന്നു. ഇതിനാല്‍ തന്നെ, അവരെ വിശ്വാസത്തിന്റെ ധീര-യോദ്ധാക്കള്‍ എന്ന നിലക്കാണ് ആദരിച്ചു വന്നിരുന്നത്. ഏതാണ്ട് 107-മത്തെ വര്‍ഷം വിശുദ്ധന്‍മാരായ റൂഫസിനേയും, സോസിമസിനേയും റോമിലെ കൊളോസിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തിനു മുന്‍പില്‍ വച്ച് വിശുദ്ധ ഇഗ്നേഷ്യേസിനെ വധിച്ചതിനു സമാനമായ രീതിയില്‍ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കക്കാരായ അഡ്യുത്തോര്‍, ക്വാര്‍ത്തൂസ്, വിക്ത്തുരൂസ്, വിക്തോറിനൂസ്, വിക്തോര്‍ 2. സിലീസിയായിലെ ഔക്സെന്‍സിയൂസ് 3. ഫ്രാങ്കിഷ് സേവകനായിരുന്ന ബോഡാജിസില്‍ 4. ഫോന്തനെല്ലിലെ ഡിസിറിദരാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:23:55.jpg
Keywords: രക്തസാ
Content: 3535
Category: 5
Sub Category:
Heading: വിശുദ്ധ ഒളിമ്പിയാസ്
Content: കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ മേല്‍നോട്ടത്തിലാക്കപ്പെട്ടുവെങ്കിലും അവള്‍ക്ക് 30 വയസ്സായപ്പോള്‍ ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ഈ ഭൂമി മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കി. അധികം താമസിയാതെ അവള്‍ പുരോഹിതാര്‍ത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. ദാനധര്‍മ്മങ്ങളില്‍ വളരെ തല്‍പ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കല്‍ സഹായത്തിനായി വരുന്നവരെ വിശുദ്ധ നിരാശരാക്കാറില്ലായിരുന്നു. അര്‍ഹിക്കാത്തവര്‍ പോലും വിശുദ്ധയില്‍ നിന്നും സഹായങ്ങള്‍ ആവശ്യപ്പെടുക പതിവായി. അതിനാല്‍ 398-ല്‍ വിശുദ്ധയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്ന വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിതനായപ്പോള്‍, അദ്ദേഹം വിശുദ്ധയെ അര്‍ഹതയില്ലാത്തവര്‍ക്ക്‌ പകരം പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഗുണദോഷിക്കുകയും വിശുദ്ധയുടെ ആത്മീയഗുരുവായി മാറുകയും ചെയ്തു. വിശുദ്ധ ഒരു അനാഥാലയവും ഒരു ആശുപത്രിയും പണി കഴിപ്പിച്ചു. കൂടാതെ, നിട്ര്യായില്‍ പുറത്താക്കപ്പെട്ട സന്യാസിമാര്‍ക്കായി ഒരു അഭയകേന്ദ്രവും പണിതു. 404-ല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം പാത്രിയാര്‍ക്കീസ് പദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും ആ സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്ത അര്‍സാസിയൂസ് പാത്രിയാര്‍ക്കീസായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിന്‍റെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന വിശുദ്ധ ഒളിമ്പ്യാസ്‌ അര്‍സാസിയൂസിനെ അംഗീകരിച്ചില്ല. കൂടാതെ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതില്‍ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് വിശുദ്ധക്ക് പിഴ വിധിച്ചു. അര്‍സാസിയൂസിന്റെ പിന്‍ഗാമിയായിരുന്ന അറ്റിക്കൂസ്‌ അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും, വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നാടുകടത്തപ്പെട്ട വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വര്‍ഷങ്ങള്‍ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം താന്‍ ഒളിവില്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, ആശ്വാസ വാക്കുകളും കത്തുകള്‍ മുഖാന്തിരം വിശുദ്ധക്ക് നല്‍കിപോന്നു. ജോണ്‍ ക്രിസ്റ്റോസം മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ്‌ ജൂലൈ 24ന് താന്‍ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധയും മരണമടഞ്ഞു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലാന്‍റെനിലെ റബഗ്ഗാ 2. എയ്ജില്‍ 3. പലസ്തീനായിലെ ഫ്ലോറിയന്‍, കലാനിക്കൂസു 4. ബ്രിട്ടനിലെ രാജാവായ ജൂഡിച്ചേല്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-11-14:25:39.jpg
Keywords: വിശുദ്ധ ഒ