Content | "ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു" (സുഭാ 22: 9)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 13}#
“ധാരാളം സമ്പത്തുണ്ടായിരുന്നിട്ടുപോലും ആത്മാവിന്റെ ആശ്വാസത്തിനായി ആ സമ്പത്ത് ഉപയോഗിക്കാതിരുന്നവരേയും, തങ്ങളുടെ പാപത്തിന്റെ കറകള്‍ കഴുകി കളയുവാനുള്ള അധികാരമുണ്ടായിട്ടും അപ്രകാരം ചെയ്യുവാന്‍ താല്‍പ്പര്യമില്ലാതിരുന്നവരേയും കുറിച്ചോര്‍ത്ത് വിലപിക്കുവിന്‍. നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി അവരെ സഹായിക്കാം. അവ ചെറുതായിരിക്കാം, എന്നിരുന്നാലും ഏതുവിധേനയും നമുക്കവരെ സഹായിക്കണം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ആത്മാക്കളെ പ്രതി ദരിദ്രര്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വഴി അവരെ സഹായിക്കാം.
മരിച്ചവരെ ഓര്‍മ്മിക്കുന്നത് മനോഹരമായ കാര്യമാണ് എന്ന് അപ്പസ്തോലന്‍മാര്‍ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. ഇതുവഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ക്കറിയാമായിരുന്നു. എങ്ങനെയാണ് നമ്മള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ടത്? ആത്മാക്കളെ പ്രതി ദരിദ്രര്‍ക്ക് ദാനധര്‍മ്മം ചെയ്യുക. അതുവഴി അവര്‍ക്ക് ലഭിക്കുന്ന ആശ്വാസം ഒരിക്കലും നഷ്ടമാവുകയില്ല”
(വിശുദ്ധ ജോണ്‍ ക്രിസോസോം).
#{blue->n->n->വിചിന്തനം:}#
നമ്മുടെ കയ്യില്‍ അധികമുള്ളതാണോ അതോ നമുക്ക് ആവശ്യമായവയാണോ നമ്മള്‍ പാവങ്ങളുമായി പങ്ക് വെക്കുന്നത്? ദരിദ്രര്‍ നിങ്ങള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് തരും. ആത്മാക്കളുടെ മോചനത്തിനായി, സ്വര്‍ഗ്ഗത്തിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങളുടെ സമ്പത്തു വിനിയോഗിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |