Contents
Displaying 3231-3240 of 26097 results.
Content:
3482
Category: 18
Sub Category:
Heading: സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളോട് പ്രതികരിക്കുന്നതില്‍ സഭയ്ക്ക് വലിയ ഉത്തരവാദിത്വം: കർദിനാൾ ബസേലിയോസ് ക്ലീമിസ്
Content: കൊച്ചി: സമൂഹത്തിന്റെ അടിസ്‌ഥാനപ്രശ്നങ്ങളോടു പ്രതികരിക്കുന്നതിനു സഭയ്ക്കു വലിയ ഉത്തരവാദിത്വമുണ്ടെന്നു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസിയുടെയും കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) സംയുക്‌തസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "രാജ്യം പല രംഗങ്ങളിലും മുന്നേറുമ്പോഴും സാധാരണക്കാർ വിവിധ ഭാഗങ്ങളിൽ യാതനകൾ അനുഭവിക്കുകയാണ്. ജനാധിപത്യ സംവിധാനം പോലും വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. സഭാദർശനങ്ങളിൽ അടിയുറച്ചു ജീവിക്കുന്ന അനേകം കുടുംബങ്ങൾ ഉണ്ടെന്നതാണു കേരളസഭയുടെ മഹത്വം. പോരായ്മകൾ ഉണ്ടെങ്കിലും കൃപാവരത്തിൽ വളരാൻ നമ്മുടെ കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. കുടുംബങ്ങളിലുള്ള പ്രേഷിതശുശ്രൂഷയ്ക്കു വലിയ പ്രാധാന്യം ഇനിയും നൽകേണ്ടത്." കർദിനാൾ പറഞ്ഞു. സമ്മേളനത്തിൽ വരാപ്പുഴ നിയുക്‌ത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അനുമോദിച്ചു. സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെസിസി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. റോബി കണ്ണൻചിറ, ഫാ. ജോളി വടക്കൻ, ഫാ. ജോൺസൺ പുതുശേരി, സിസിഐ വൈസ് പ്രസിഡന്റ് ഡോ. മേരി റെജീന, മോൺസൺ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. കെസിസി സെക്രട്ടറി വി.സി. ജോർജ്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. റവ. ഡോ. ഷാജി ജോർജ് കൊച്ചുതറ, റവ. ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിസി വൈസ് പ്രസിഡന്റ് ജോജി ചിറയിൽ, ജോയിന്റ് സെക്രട്ടറി ഡോ. ചാക്കോ കാളാംപറമ്പിൽ, എറണാകുളം–അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. 31 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. കെസിസി ഭാരവാഹികളായ ഡോ. എം.എ. ജോസഫ്, മാർഗരറ്റ് നെൽസൺ, എ. ജെയ്നമ്മ, പ്രഫ. ടി. ലീന ജോസ്, ശോശാമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. കെസിസി സമ്മേളനത്തിലെ നിർദേശങ്ങൾ കെസിബിസി യോഗത്തിൽ ചർച്ച ചെയ്യും. കേരള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2016-12-06-06:18:55.jpg
Keywords: Cardinal Baselious Cleemis Catholica Bava

3483
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷന്‍ ഓണ്‍ലൈന്‍ കാരള്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ജസ്റ്റിൻ മീഡിയ ഹൗസും സംയുക്‌തമായി നടത്തുന്ന ഓൺലൈൻ ക്രിസ്മസ് കാരൾ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇടവക, കോൺവെന്റ്, സെമിനാരി എന്നീ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ടീമുകൾക്കു പങ്കെടുക്കാനുള്ള അവസരമുണ്ട്. ടീമുകള്‍ തങ്ങളുടെ കാരൾ ഗാനങ്ങൾ ഈ മാസം 28നു മുമ്പ് #{black->none->b-> http://songofsongs.in/}# എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഗാനങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് ഇടവക, കോൺവെന്റ്, സെമിനാരി എന്നീ 3 വിഭാഗങ്ങള്‍ കൊടുത്തിട്ടുണ്ട്. മൂന്നു മുതൽ പത്തു മിനിട്ടു വരെയുള്ള ഒരു പാട്ടാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇടവകകൾ നൽകുന്ന എൻട്രികൾ മലയാളം കരോളായിരിക്കണമെന്നു നിർബന്ധമുണ്ട്. എന്നാൽ സെമിനാരികൾക്കും കോൺവെന്റുകൾക്കും ഏതു ഭാഷയിലുമുള്ള പാട്ടുകൾ നൽകാം. ഗാനങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള വെബ്സൈറ്റിലെ രെജിസ്ട്രേഷന്‍ ലിങ്ക് നാളെ രാവിലെ 7മണി മുതല്‍ പ്രവര്‍ത്തനക്ഷമമാകും. എല്ലാ ഗാനങ്ങളും ഫേസ്ബുക്ക് പേജ് വഴി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്തു ടീമുകൾ തങ്ങളുടെ കരോൾ വീഡിയോ മികച്ച ദൃശ്യ, ശബ്ദ മികവോടെ വീണ്ടും അപ്ലോഡ് ചെയ്യണം. ഇതിന്റെ അവസാന തീയതി ഫെബ്രുവരി 14ലാണ്. 10 പേരിലധികമടങ്ങുന്ന ജുറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 28നു ഫേസ്ബുക്ക് പേജിലൂടെ വിജയികളെ പ്രഖ്യാപിക്കും. മാർച്ച് ഒമ്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.
Image: /content_image/India/India-2016-12-06-06:39:40.jpg
Keywords:

3484
Category: 1
Sub Category:
Heading: ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള ബിഷപ്പുമാര്‍ക്ക് യുകെ ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചു: പ്രതിഷേധം ശക്തം
Content: ലണ്ടന്‍: ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം ശക്തമായി നടക്കുന്ന ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മൂന്നു ബിഷപ്പുമാര്‍ക്ക് യുകെ ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചു. യുകെയില്‍ നിര്‍മ്മിച്ച ആദ്യത്തെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശയില്‍ പങ്കെടുക്കുവാനാണ് ഇവര്‍ വീസായ്ക്ക് അപേക്ഷിച്ചിരിന്നത്. വീസാ നിഷേധിച്ചതിനെ തുടര്‍ന്ന് സിറിയയിലേയും, ഇറാഖിലേയും ബിഷപ്പുമാര്‍ക്ക് കൂദാശ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ക്രൈസ്തവര്‍ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്ക് വീസാ നിഷേധിച്ച സംഭവത്തില്‍ കടുത്ത രോക്ഷമാണ് യുകെയിലെ വിശ്വാസ സമൂഹം പ്രകടിപ്പിക്കുന്നത്. മൊസൂള്‍ ആര്‍ച്ച് ബിഷപ്പ് നിക്കോദമോസ് ദാവൂദ് ഷറഫ്, ആര്‍ച്ച് ബിഷപ്പ് തീമോത്തിയസ് മൗസാ ഷമാനി, ഹോംസ്-ഹമാ എന്നീ സ്ഥലങ്ങളുടെ ആര്‍ച്ച് ബിഷപ്പ് സെല്‍വാനോസ് ബൗട്രോസ് അല്‍നേമേ എന്നീ ബിഷപ്പുമാര്‍ക്കാണ് യുകെ സര്‍ക്കാര്‍ വീസാ നിഷേധിച്ചത്. വീസാ നിഷേധിക്കുവാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ഏറെ വിചിത്രമാണ്. ബിഷപ്പുമാരുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്നും യുകെയില്‍ എത്തിയാല്‍ ഇവര്‍ക്ക് രാജ്യത്ത് ജീവിക്കുവാനും, മടങ്ങി പോകുവാനും സാധിക്കില്ലെന്നുമാണ് അധികൃതര്‍ ചൂണ്ടികാണിച്ചത്. കഴിഞ്ഞ മാസം നടന്ന സംഭവം യുകെയിലെ രാഷ്ട്രീയ മേഖലകളില്‍ ഏറെ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ലിവര്‍പൂളിലെ പാര്‍ലമെന്റ് അംഗമായ ലോര്‍ഡ് ആള്‍ട്ടണ്‍ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ തനിക്ക് വിശ്വസിക്കുവാന്‍ സാധിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ അപ്രേം കരീം പാത്രീയാര്‍ക്കീസ് ബാവ തന്നോട് നേരിട്ട് ഈ വിഷയം സംസാരിച്ചതായും ലോര്‍ഡ് ആള്‍ട്ടണ്‍ വെളിപ്പെടുത്തി. "ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. ക്രൈസ്തവരെ അതിക്രൂരമായി കൊല്ലുന്നതും സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും ഇത്തരം രാജ്യങ്ങളില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്തോട് ചേര്‍ന്ന് ജീവന്‍ പണയംവച്ച് ശുശ്രൂഷ ചെയ്യുന്ന ബിഷപ്പുമാര്‍ക്കാണ് യുകെ വീസാ നിഷേധിച്ചിരിക്കുന്നത്. തീവ്ര മുസ്ലീം വിശ്വാസികളുടെ ഭീഷണിക്ക് പോലും വഴങ്ങാതെ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപിടിച്ചു ജീവിക്കുന്ന ഇവരെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്". ലോര്‍ഡ് ആള്‍ട്ടണ്‍ പ്രതികരിച്ചു. ഹൈദരാബാദ് രൂപതയില്‍ നിന്നുള്ള ചിലര്‍ക്ക് ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചതിനെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ എംപിയായ കിര്‍സന്റ് ഓസ്വാള്‍ഡും പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിരുന്നു. വിശ്വാസ സമൂഹത്തോട് എന്തുതരം സന്ദേശമാണ് ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങള്‍ ആഭ്യന്തര സെക്രട്ടറി പരിഗണിക്കുമെന്നാണ് തെരേസ മേയ് നല്‍കിയ മറുപടിയില്‍ പറയുന്നത്.
Image: /content_image/News/News-2016-12-06-08:18:10.jpg
Keywords: Archbishops,from,Syria,and,Iraq,blocked,from,visiting,the,UK

3485
Category: 18
Sub Category:
Heading: ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: സഹജമായ നേതൃത്വശൈലിയിലൂടെ തമിഴ്ജനതയുടെ മനസില്‍ ഇടം നേടിയ സവിശേഷ വ്യക്തിത്വമാണു അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. അവരുടെ വിയോഗത്തില്‍ ജനങ്ങള്‍ക്കുള്ള ദുഖത്തില്‍ പങ്കുചേരുന്നു. തമിഴ് ജനതയുടെ വികാരങ്ങളും വിചാരങ്ങളും ഒപ്പിയെടുത്ത് അവയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനവും ഭരണരീതിയും ക്രമപ്പെടുത്താന്‍ ജയലളിതയ്ക്കു സാധിച്ചു. രാജ്യം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും വിയോഗത്തെയും ശ്രദ്ധയോടെ വീക്ഷിക്കാന്‍ കാരണവും ആ കരുത്തുള്ള നേതാവിന്റെ ശൈലിയാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ ജയലളിത എന്ന ആള്‍രൂപം നിറഞ്ഞുനിന്നു. തമിഴ് ജനതയില്‍ ഒരു വിഭാഗമെങ്കിലും വൈകാരികമായി ഈ വ്യക്തിത്വത്തോട് അലിഞ്ഞുചേരുന്നവരാണ്. അതവരുടെ ശക്തിയും ദൗര്യബല്യവുമായി കാണുന്നവരുണ്ട്. എങ്ങനെയായാലും അതു സത്യമാണെന്നതു നിഷേധിക്കാനാവില്ല. ഭരണനേതൃത്വത്തില്‍ വന്ന ഇതരവ്യക്തിത്വങ്ങളോടും തമിഴ് ജനതയ്ക്കു വൈകാരിക ഐക്യമാണു മറ്റെന്തിനെയുംകാള്‍ പ്രധാനം. അണ്ണാദുരൈ, എംജിആര്‍ തുടങ്ങിയവരുടെ പേരുകള്‍ ഭാരതജനതയ്ക്കു മുഴുവന്‍ സുപരിചിതമാകുന്നത് ഈ സവിശേഷതയിലാണ്. തമിഴ് ജനതയോടു സഗാഢം ഇഴുകിച്ചേര്‍ന്നു ആ സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്കു നയിച്ച ജയലളിതയുടെ സ്മരണയില്‍ ആദരവ് അര്‍പ്പിക്കുന്നുവെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2016-12-06-08:26:47.jpg

3486
Category: 1
Sub Category:
Heading: ഡയാന രാജകുമാരിയുടെ ബന്ധു ഫാ. ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ദൈവദാസ പദവിയില്‍
Content: വത്തിക്കാന്‍: ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന കത്തോലിക്ക വൈദികന്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ വിശുദ്ധ പദവിയിലേക്കുള്ള നടപടിക്രമങ്ങളിലെ ഒരുഘട്ടം കൂടി പൂര്‍ത്തീകരിച്ചു. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സമിതി ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ 'ദൈവദാസന്‍' എന്ന വിളിക്ക് യോഗ്യനാണെന്ന് പ്രഖ്യാപിച്ചു. ഡയാന രാജകുമാരിയുടെയും, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന വിന്‍സെന്റ് ചര്‍ച്ചിലിന്റെയും ബന്ധുവാണ് ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍. 1799-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട വ്യക്തിയാണ്. തന്റെ 31-ാം വയസിലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നത്. 1847-ല്‍ പാസിയോണിസ്റ്റ് സന്യാസ സമൂഹത്തില്‍ അംഗമായ ഫാദര്‍ സ്‌പെന്‍സര്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ചു. ഇംഗ്ലണ്ടിലേക്ക് കത്തോലിക്ക വിശ്വാസത്തെ പുനഃസ്ഥാപിക്കുന്നതിനായി അദ്ദേഹം കഠിനമായ പരിശ്രമങ്ങള്‍ നടത്തി. അയര്‍ലണ്ടും ഇംഗ്ലണ്ടും തമ്മില്‍ ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ രീതിയിലുള്ള പ്രാര്‍ത്ഥനകള്‍ ഐറിഷ് ജനത നടത്തണമെന്ന് ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ആഹ്വാനം ചെയ്തിരുന്നു. അയര്‍ലണ്ടിലേക്ക് നാലു തവണ സന്ദര്‍ശനം നടത്തിയ ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ഇരുരാജ്യങ്ങളുടെയും യോജിപ്പിനായി മാതാവിന്റെ പ്രത്യേക മാധ്യസ്ഥവും തേടി. ഗ്രീക്ക്, റഷ്യന്‍ സഭകളിലും വിശ്വാസം ശക്തിപ്പെടുന്നതിനായി ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു. യേശുക്രിസ്തുവിനെ പോലെ തന്നെ മരിക്കണമെന്നതായിരുന്നു ഫാദര്‍ ഇഗ്നേഷ്യസിന്റെ ഹൃദയത്തിലെ തീവ്രമായ ഒരാഗ്രഹം. പലപ്പോഴും തന്റെ കൂടെയുള്ളവരോട് അദ്ദേഹം ഇത് പറയുകയും ചെയ്തിരുന്നു. പെട്ടെന്നുണ്ടായ രോഗം രൂക്ഷമായതിനെ തുടര്‍ന്നാണ് ഫാദര്‍ ഇഗ്നേഷ്യസ് ഇഹലോക വാസം വെടിഞ്ഞത്. സെന്റ് ആനീസ് ആന്റ് ബ്ലസ്ഡ് ഡോമനിക് ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2016-12-06-10:16:12.jpg
Keywords: Princess,Diana’s,great,great,great,uncle,may,be,on,road,to,sainthood

3487
Category: 1
Sub Category:
Heading: പാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സ്വന്തം പാപങ്ങളെ വിലകുറച്ചു കാണാതെ മനസ് തുറന്നുള്ള കുമ്പസാരത്തിലൂടെ അതിനെ വെറുത്ത് ഉപേക്ഷിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസ് ദിനങ്ങള്‍ അടുത്ത് വരും തോറും ചെയ്തു പോയ പാപങ്ങളെ കുറിച്ച് ശരിയായ അനുതാപം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. "കുമ്പസാരത്തിലൂടെ ദൈവത്തിന്റെ മുന്നില്‍ നാം ശരിയായി മനസ് തുറക്കണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ക്ഷമ പ്രാപിക്കേണ്ടത് ഒഴിവാക്കുവാനാവാത്ത കാര്യമാണ്. നമ്മില്‍ പലരും പാപങ്ങള്‍ ചെയ്യുകയും, അതിന്റെ പേരില്‍ കുമ്പസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതിനു ശേഷം അതേ പാപത്തിലേക്ക് നാം വീണ്ടും വഴുതി വീഴുന്നു. ഈ പ്രവര്‍ത്തിയില്‍ നമുക്ക് സങ്കടമോ, പശ്ചാത്താപമോ ഇല്ലെന്നതാണ് ദുഃഖകരമായ സംഗതി. ദൈവത്തിന് നമ്മേ പുനര്‍നിര്‍മ്മിക്കുവാനുള്ള അവസരം നല്‍കുന്നില്ല. ഹൃദയത്തില്‍ രണ്ടാവര്‍ത്തി പെയിന്റ് അടിച്ചതു പോലെ മാത്രമേ നാം ഇതിനെ കാണുന്നുള്ളൂ. ഇത്തരം പ്രവര്‍ത്തികളിലൂടെ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞു നാം നമ്മേ തന്നെ സമാധാനിപ്പിക്കുകയാണ് ". പരിശുദ്ധ പിതാവ് പറഞ്ഞു. ഓരോ പാപവും ഏറ്റുപറഞ്ഞ ശേഷം നമ്മള്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്ന മാനസിക അവസ്ഥയിലേക്ക് എത്തണം. ക്രിസ്തുമസിനെ ശരിയായ രീതിയില്‍ വരവേല്‍ക്കുവാന്‍ ക്ഷമ പ്രാപിച്ച അവസ്ഥ ഏറെ പ്രധാനപ്പെട്ടതാണ്. പാപ്പ പറഞ്ഞു. നാം നമ്മുടെ പാപങ്ങളെ മൂടിവയ്ക്കുവാന്‍ ശ്രമിക്കും തോറും അത് സര്‍പ്പവിഷം പോലെ മാരകമായി നമ്മില്‍ തന്നെ അടിഞ്ഞു കൂടുകയാണെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. തളര്‍വാതരോഗിയെ യേശു സൗഖ്യമാക്കുന്ന സുവിശേഷ ഭാഗത്തുനിന്നുമാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. തളര്‍വാത രോഗിയെ ഈശോ സൗഖ്യപ്പെടുത്തുന്നതിന് മുമ്പ് ചെയ്തത് ആദ്യം അവന്റെ പാപങ്ങള്‍ ക്ഷമിക്കുകയായിരുന്നു. ക്രിസ്തു അയാളുടെ പാപങ്ങള്‍ ക്ഷമിച്ചു നല്‍കിയപ്പോള്‍ അയാളെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്. പുറമേ ഉപയോഗിക്കുവാന്‍ കഴിയുന്ന ചില സൗന്ദര്യവസ്തുക്കളുടെ ഉപയോഗത്തിലൂടെയുള്ള ഒരു പുനര്‍സൃഷ്ടിയല്ല ഇത്. പാപങ്ങള്‍ക്ക് മോചനം ലഭിക്കുമ്പോള്‍ അവര്‍ ആന്തരികമായാണ് പുനര്‍നിര്‍മ്മിക്കപ്പെടുക". പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുക്രിസ്തുവിന് മാത്രമേ തന്റെ മാനസികവും, ശാരീരികവുമായ പാപങ്ങളെ മോചിപ്പിക്കുവാന്‍ സാധിക്കുവെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് മഗ്ദലന മറിയമെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Image: /content_image/News/News-2016-12-06-13:38:11.jpg
Keywords: Don't,whitewash,your,sins,let,God,heal,you,says,pope

3488
Category: 1
Sub Category:
Heading: “നിത്യതയുടെ കവാടം തുറന്ന്‍ ക്രിസ്തു നമ്മളെ കാത്തിരിക്കുന്നു”: വിമാനം തകർന്നുവീഴുന്നതിനു മുൻപ് പൈലറ്റ് പങ്കുവച്ച സന്ദേശം
Content: ബൊഗോട്ട: ബ്രസീലിലെ ക്ലബ് ഫുട്ബോൾ കളിക്കാരുമായുള്ള യാത്രയ്ക്കിടെ, വിമാനം തകർന്നുവീഴുന്നതിനു മുൻപ് പൈലറ്റ് പങ്കുവച്ച സന്ദേശം ചര്‍ച്ചയാകുന്നു. വിമാനപകടത്തില്‍ മരണപ്പെട്ട പരാഗ്വേ സ്വദേശിയായ ഗുസ് എന്‍സിന എന്ന പൈലറ്റ് പങ്ക് വെച്ച സന്ദേശമാണ് ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ പോസ്റ്റില്‍ ഗുസ്സ് എന്‍സിന ഇങ്ങനെ എഴുതിയിരിക്കുന്നു. “എവിടെയാണ് നിങ്ങള്‍ നിങ്ങളുടെ ജീവിതം അന്വേഷിക്കുന്നത്? മുമ്പിലോ അതോ പിമ്പിലോ? നിങ്ങള്‍ ജീവിതത്തില്‍ വളരെ അമൂല്യമായി കരുതുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ, ഒപ്പം മുന്നോട്ടേക്ക് നോക്കുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിത്യതയുടെ കവാടങ്ങള്‍ തുറന്ന് തരുന്ന ഒരു മഹത്വപൂര്‍ണ്ണമായ കൂടികാഴ്ചക്കായി അവിടെ ക്രിസ്തു നമ്മളെ കാത്തിരിക്കുന്നു.” തന്റെ വിശ്വാസത്തേയും, കുടുംബത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരിന്നു അദ്ദേഹമെന്ന്‍ സുഹൃത്തുക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധചെലുത്തിയിരിന്നുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ തന്നെ വ്യക്തമാണ്. ഏറ്റവും ഇളയ കുട്ടിയുടെ ജ്ഞാനസ്നാനത്തിന്റെ പ്രത്യേക ഓര്‍മ്മക്കായി യേശുവിന്റെ ചെറുപ്പത്തിലെ ഒരു ചിത്രം കൊണ്ടുവരാമെന്ന് യാത്രക്ക് മുന്‍പ് തന്റെ മകന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മ മറ്റൊരു പരാഗ്വേയിന്‍ മാധ്യമത്തോട് പറഞ്ഞിരിന്നു. ബ്രസീലിലെ ക്ലബ് ഫുട്ബോൾ ടീമായ ‘ഷപ്പെകൊയിൻസ് റിയൽ’ കളിക്കാർ, ക്ലബ് അധികൃതർ, മാധ്യമപ്രവർത്തകർ, തുടങ്ങിയവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 72 യാത്രികരും ഒമ്പത് ജീവനക്കാരുമടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.45-നായിരുന്നു അപകടം. ആറു പേരെ രക്ഷിക്കാനായെങ്കിലും ഒരാള്‍ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കോപ്പ സുഡാമേരിക്കാനാ ഫുട്‌ബോള്‍ ഫൈനലില്‍ കൊളംബിയ ടീമായ അത്‌ലറ്റിക്കോ നാഷണലുമായി മത്സരിക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Image: /content_image/News/News-2016-12-06-14:24:13.jpg

3489
Category: 4
Sub Category:
Heading: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍
Content: ബൈബിളിന്റെ ആരംഭം മുതല്‍ സാത്താന്‍ എന്ന യാഥാര്‍ഥ്യത്തെ പറ്റി ദൈവവചനം മുന്നറിയിപ്പു നൽകുന്നു. കുടുംബങ്ങളുടെ തകര്‍ച്ചക്കും വ്യക്തിബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്കും സര്‍വ്വോപരി ലോകത്തിന്റെ മുഴുവന്‍ നാശത്തിനും വേണ്ടി സദാ പ്രവര്‍ത്തനനിരതനായി കൊണ്ട് പിശാച് തന്ത്രങ്ങള്‍ മെനയുകയാണ്. 2013 മാർച്ച് 13-നു ആഗോള കത്തോലിക്ക സഭയുടെ 266-മത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ സാത്താന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ദൈവജനം പുലര്‍ത്തേണ്ട ജാഗ്രതയെ പറ്റി നിരവധി തവണ വ്യക്തമായി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മാര്‍പാപ്പ പദവിയിലുള്ള തന്റെ ശുശ്രൂഷജീവിതത്തില്‍ പിശാചിനെതിരെ ജാഗ്രത പുലർത്തേണ്ടതിനെപ്പറ്റി ഫ്രാന്‍സിസ് പാപ്പ ദൈവജനത്തിന് നൽകിയ മുന്നറിയിപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്. (സന്ദേശം നല്‍കിയ തീയതി ബ്രാക്കറ്റില്‍ നല്‍കുന്നു). 1. #{red->n->n->“നമ്മുടെ ചുറ്റിലും തിന്മയുടെ സാന്നിധ്യമുണ്ടോയെന്ന് അറിയുവാന്‍ ഒരു ന്യൂസ്‌പേപ്പര്‍ തുറന്നാല്‍ മാത്രം മതി, സാത്താന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ‘ദൈവം ശക്തനാണ്’. ദൈവം അതിശക്തനാണെന്നു ഏറ്റുപറയാന്‍ നിങ്ങള്‍ തയാറാണോ?”}# (08/11/2013) 2. #{red->n->n->“ഈ ലോകത്തിന്റെ രാജകുമാരനായ സാത്താന്‍ നമ്മുടെ വിശുദ്ധി ആഗ്രഹിക്കുന്നില്ല, നമ്മള്‍ യേശുവിനെ പിന്തുടരുന്നത് അവന് ഇഷ്ടമല്ല. ഒരുപക്ഷേ നിങ്ങളില്‍ പലരും പറഞ്ഞേക്കാം: 'ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാത്താനെക്കുറിച്ച് പറയുന്ന പിതാവ് പഴഞ്ചനാണെന്ന്'. എന്നാല്‍ സൂക്ഷിക്കുക, കാരണം സാത്താന്‍ ഇപ്പോഴും ഉണ്ട്! ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും! നമ്മള്‍ സൂക്ഷിക്കണം. എപ്രകാരമാണ് സാത്താനെതിരെ പോരാടേണ്ടതെന്ന കാര്യം നമ്മള്‍ സുവിശേഷത്തില്‍ നിന്നും പഠിക്കണം.”}# (10/04/2014) 3. #{red->n->n->“പിശാച് കുടുംബങ്ങളെയാണ് കൂടുതലായി ആക്രമിക്കുന്നത്. സാത്താന്‍ കുടുംബങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല, അവയെ നശിപ്പിക്കുവാനും അവന്‍ ശ്രമിക്കുന്നു.”}# (01/06/2014) 4. #{red->n->n->“ഒരാള്‍ യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അയാള്‍ സാത്താന്റെ ഭൗതീകതയിലാണ് വിശ്വസിക്കുന്നതെന്ന്‍ നിസംശയം പറയാം.”}# (14/03/2013) 5. #{red->n->n->“നമ്മുടെ മോക്ഷത്തിനായി പോരാടുവാനാണ് യേശു വന്നത്. അവന്‍ സാത്താനെതിരെ വിജയം വരിച്ചു, എന്നാല്‍ ഇന്ന്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ സാത്താന്‍ ആഗ്രഹിക്കുന്നു, അവനുമായി ബന്ധം സ്ഥാപിക്കാതിരിക്കുക; ജാഗരൂകരായിരിക്കുക! ഒപ്പം സദാസമയവും യേശുവിനോടോപ്പമായിരിക്കുക!”}# (08/11/2013) 6. #{red->n->n->“സാത്താന്റെ സാന്നിധ്യത്തെക്കുറിച്ച് ബൈബിളിന്റെ ആദ്യത്തെ പുസ്തകത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്, ബൈബിള്‍ അവസാനിക്കുന്നതും സാത്താന്റെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. അതേ സമയം സാത്താന്റെ മേലുള്ള ദൈവത്തിന്റെ വിജയത്തെയും വിശുദ്ധ ഗ്രന്ഥം എടുത്ത് കാട്ടുന്നു.”}# (08/11/2013) 7. #{red->n->n->“ദൈവം നമ്മോടു പറയുന്നു, ഒന്നുകില്‍ നീ എന്റെ ഒപ്പമാണ്, അല്ലെങ്കില്‍ നീ എനിക്കെതിരാണ്. മോക്ഷത്തിനായുള്ള യുദ്ധം സദാ നടക്കുന്നു. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരായി നമ്മള്‍ എപ്പോഴും ജാഗ്രത പാലിക്കണം.”}# (11/10/2013) 8. #{red->n->n->“നന്മയുള്ളിടത്ത് സാത്താന്‍ തിന്മയുടെ വിത്തുകള്‍ പാകുന്നു. രാജ്യങ്ങളേയും, കുടുംബങ്ങളേയും, വ്യക്തികളെയും വിഭജിക്കുവാന്‍ അവന്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മളേക്കാള്‍ നന്നായി അശുദ്ധിയും തിന്മയും കണ്ടു പിടിക്കുവാന്‍ അവനു സാധിക്കും. പക്ഷേ ദൈവം, ക്ഷമയോടും കാരുണ്യത്തോടും കൂടി ഓരോ വ്യക്തികളിലേക്ക് നോക്കികൊണ്ടിരിക്കുന്നു. നന്മയുടെ വിത്തുകള്‍ കാണുവാന്‍ ദൈവത്തിനു സാധിക്കുന്നു. അവന്‍ ക്ഷമയോട് കൂടി ആ വിത്തുകള്‍ മുളക്കുവാന്‍ കാത്തിരിക്കുന്നു.”}# (09/03/2014) 9. #{red->n->n->“സഭയുടേയോ, വ്യക്തിയുടേയോ വിശുദ്ധി കണ്ടു കൊണ്ട് സാത്താന് വെറുതെ ഇരിക്കുവാന്‍ കഴിയുകയില്ല.”}# (07/05/2014) 10 #{red->n->n->“സാത്താന്റെ പ്രലോഭനത്തെ യേശു അതിജീവിച്ചത് എപ്രകാരമാണെന്ന് ശ്രദ്ധിക്കുക: ഹവ്വ ചെയ്തതുപോലെ അവന്‍ സാത്താനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയായിരുന്നില്ല, സാത്താനുമായി സംവാദത്തില്‍ ഏര്‍പ്പെടുവാന്‍ കൊള്ളില്ലെന്ന കാര്യം യേശുവിനു നന്നായി അറിയാം, കാരണം അവന്‍ സൂത്രശാലിയാണ്. ഇക്കാരണത്താല്‍, ഹവ്വ ചെയ്തതുപോലെ സാത്താനുമായി സംവാദത്തിലേര്‍പ്പെടുന്നതിനു പകരം, യേശു ദൈവവചനത്തില്‍ ആശ്രയിക്കുവാന്‍ ശ്രമിക്കുകയും ആ വചനത്തിന്റെ ശക്തിയില്‍ മറുപടി പറയുകയും ചെയ്തു. നമ്മുടെ പ്രലോഭനങ്ങളുടെ സമയത്ത് നമുക്ക് ഇക്കാര്യം ഓര്‍മ്മിക്കാം. സാത്താനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിനു പകരം ദൈവവചനത്താല്‍ നമുക്ക് സ്വയം പ്രതിരോധിക്കാം. ഇത് നമ്മളെ രക്ഷിക്കും”}# (09/03/2014) 11. #{red->n->n->“വിശ്വാസത്തെ സംരക്ഷിക്കേണ്ട ആവശ്യം നമുക്കും ഉണ്ട്, അന്ധകാരത്തിന്റെ ശക്തിയില്‍ നിന്നും വിശ്വാസത്തെ സംരക്ഷിക്കണം. എന്നിരുന്നാലും പലപ്പോഴും പ്രകാശമെന്ന വ്യാജേനയാണ് അന്ധകാരം വരുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് പോലെ സാത്താന്‍ പ്രകാശത്തിന്റെ മാലാഖയെപോലെ വേഷം ധരിച്ചാണ് എത്തുന്നത്.”}# (06/01/2014) 12. #{red->n->n->“പരദൂഷണം സാത്താന്റെ വലിയ ആയുധമാണ്. ഓരോ പരദൂഷണത്തിന്റെ പിറകിലും അസൂയ ഉണ്ടായിരിക്കും. പരദൂഷണം സമൂഹത്തെ വിഭജിക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നു.”}# (23/01/2014) 13. #{red->n->n->“ഒരുകാര്യം നമുക്ക് എപ്പോഴും ഓര്‍മ്മിക്കാം. നമ്മള്‍ ദൈവത്തില്‍ നിന്നും വിഭജിക്കപ്പെട്ട നിലയില്‍ കാണുവാനാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവന്‍ മനുഷ്യ ഹൃദയങ്ങളില്‍ നിരാശ നിറക്കുന്നു, നമ്മുടെ നല്ല പ്രവര്‍ത്തികള്‍ക്ക് ഉടനെ പ്രതിഫലം ലഭിച്ചില്ലെങ്കില്‍, സാത്താന്‍ നമ്മളെ നിരാശ കൊണ്ട് നിറക്കുന്നു. നമ്മളില്‍ എപ്പോഴും പ്രതീക്ഷയുടേയും, ആത്മവിശ്വാസത്തിന്റേയും വിത്തുകള്‍ വിതക്കുന്ന പരിശുദ്ധാത്മാവിന്റെ ശ്വാസത്തിനായി നമുക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കാം.”}# (18/06/2013)
Image: /content_image/Mirror/Mirror-2016-12-07-08:21:45.jpg
Keywords: സാത്താന്‍

3490
Category: 9
Sub Category:
Heading: രണ്ടാംശനിയാഴ്ച കൺവെൻഷൻ 10 ന്: സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ: മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ
Content: കത്തോലിക്കാ നവ സുവിശേഷവത്കരണം വരും നാളുകളിൽ സീറോ മലബാർ സഭയിലൂടെയെന്നതിന്റെ തുടക്കമായിക്കൊണ്ട്, റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന, ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന യൂറോപ്യൻ നവ സുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ, രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണ സീറോ മലബാർ വി.കുർബാന ഇംഗ്ലീഷിൽ നടത്തപ്പെടും.ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്.മാർ.ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയ്ക് മുഖ്യകാർമ്മികത്വം വഹിക്കും. ലോക സുവിശേഷവത്കരണത്തിന് മലയാളികൾ ദൈവികഉപകരണങ്ങളായി എങ്ങനെ മാറുന്നുവെന്ന് വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോൻ യൂറോപ്പ് ടീം ഇത്തവണ ക്രിസ്മസിന് മുന്നോടിയായി ഏറെ ആത്മീയ ഒരുക്കത്തോടെ രണ്ടാംശനിയാഴ്ച കൺവെൻഷൻ നയിക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യം വിശ്വാസികൾക്ക് ഒരേസമയം ആത്മീയ അഭിഷേകവും ആത്മബലവും പകർന്നുനൽകും. ഇംഗ്ലീഷിലുള്ള സീറോ മലബാർ കുർബാനയിൽ വിവിധ ഭാഷാ ദേശക്കാരായ ആളുകൾ പങ്കാളികളാകുമ്പോൾ അത് വരും കാലങ്ങളിൽ യൂറോപ്പിൽ കത്തോലിക്കാ സഭയുടെ തിരിച്ചുവരവ് സീറോ മലബാർ സഭയിലൂടെയെന്നതിന്റെ തുടക്കമായിത്തീരും. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പൂർണ്ണമായും ഇംഗ്ലീഷിലുള്ള പ്രത്യേക കൺവെൻഷൻ ഉണ്ടായിരിക്കും. ദൈവിക ഇടപെടലുകളിലൂടെ ജീവിത നവീകരണവും, മാനസാന്തരവും, അത്ഭുതങ്ങളും അടയാളങ്ങളും, രോഗശാന്തിയും ഈ അനുഗ്രഹീത ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യമായിരുന്നവ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി, സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2016-12-07-02:16:01.JPG

3491
Category: 6
Sub Category:
Heading: ദിവ്യമാതൃത്വത്തിന് ഉടമയായ കന്യകാമാതാവ്
Content: "ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 07}# ദൈവം തന്റെ നിത്യമായ സ്‌നേഹത്താല്‍ മനുഷ്യനെ തെരഞ്ഞെടുത്തു. അവനെ തെരഞ്ഞെടുത്തത് തന്റെ പുത്രനിലാണ്. കൃപയാല്‍, തന്റെ സ്വന്തം ജീവിതത്തിലും, ജീവനിലും പങ്കാളിയായി നന്മയുടെ നിറവ് പ്രാപിക്കാനായാണ് ദൈവം മനുഷ്യനെ തെരഞ്ഞെടുത്തത്. ആദിപാപത്തിനോ, വ്യക്തിപരമോ സമൂഹമായോ ഉള്ള പാപ ചരിത്രത്തിനോ, നിത്യപിതാവിന്റെ സ്‌നേഹപദ്ധതിയില്‍നിന്നും അവിടുത്തെ പിന്‍തിരിപ്പിക്കാന്‍ സാധ്യമല്ല. പിതാവിന്റെ വചനത്താല്‍ മാംസമായിത്തീര്‍ന്ന നിത്യപുത്രനില്‍ നമ്മെതെരഞ്ഞെടുത്തത് അസാധുവാക്കാന്‍ നമ്മുടെ പാപ ചരിത്രത്തിന് കഴിയുകയില്ല. നമ്മുടെ രക്ഷക്കായി ദൈവപുത്രന്‍ മനുഷ്യനായി തീരേണ്ടതിനാലും, മനുഷ്യരില്‍ നിന്നും അവന്റെ അമ്മയെ പിതാവ് തെരഞ്ഞെടുത്തു. അമ്മയുടെ ഉദരത്തില്‍ ഉരുവായി, ജനിച്ചതിനാല്‍ നാം ഓരോരുത്തരും മനുഷ്യനായിത്തീരുന്നു. അതുപോലെ നിത്യപുത്രനും മനുഷ്യനായിത്തീരുന്നു. നൂറ്റാണ്ടുകളായി അവിടുന്ന് വാഗ്ദത്തം നല്‍കുകയും ദിവ്യരഹസ്യങ്ങള്‍ പങ്ക് വച്ചതുമായ ജനത്തില്‍നിന്നാണ് അവന്റെ അമ്മയെ പിതാവ് തെരഞ്ഞെടുത്തത്. ദാവീദിന്റെ വംശത്തില്‍നിന്നും, അതേ സമയം സകലമനുഷ്യവംശത്തില്‍നിന്നുമാണ് അവളെ തെരഞ്ഞെടുത്തത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും, അതേസമയം സാധുജനങ്ങളില്‍നിന്നാണ് അവളെ തെരഞ്ഞെടുത്തത്. ആരംഭത്തില്‍ തന്നെ, ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷത്തില്‍ തന്നെ, കാലത്തികവില്‍, ദിവ്യമാതൃത്വത്തിന് അവളെ യോഗ്യയാക്കി. സ്വന്തം മകന്റെ വിശുദ്ധിയിലെ ആദ്യ അവകാശിയാക്കി തീര്‍ക്കുകയും ചെയ്തു. ഉദരത്തില്‍ ഉരുവായ നിമിഷം തന്നെ പിതാവിനാല്‍ നിര്‍മ്മലയാക്കപ്പെട്ടവള്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.12.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-07-02:30:24.jpg
Keywords: അമ്മ