category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി മീഡിയ കമ്മീഷന്‍ ഓണ്‍ലൈന്‍ കാരള്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
Contentകൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ജസ്റ്റിൻ മീഡിയ ഹൗസും സംയുക്‌തമായി നടത്തുന്ന ഓൺലൈൻ ക്രിസ്മസ് കാരൾ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇടവക, കോൺവെന്റ്, സെമിനാരി എന്നീ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ടീമുകൾക്കു പങ്കെടുക്കാനുള്ള അവസരമുണ്ട്. ടീമുകള്‍ തങ്ങളുടെ കാരൾ ഗാനങ്ങൾ ഈ മാസം 28നു മുമ്പ് #{black->none->b-> http://songofsongs.in/}# എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഗാനങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് ഇടവക, കോൺവെന്റ്, സെമിനാരി എന്നീ 3 വിഭാഗങ്ങള്‍ കൊടുത്തിട്ടുണ്ട്. മൂന്നു മുതൽ പത്തു മിനിട്ടു വരെയുള്ള ഒരു പാട്ടാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇടവകകൾ നൽകുന്ന എൻട്രികൾ മലയാളം കരോളായിരിക്കണമെന്നു നിർബന്ധമുണ്ട്. എന്നാൽ സെമിനാരികൾക്കും കോൺവെന്റുകൾക്കും ഏതു ഭാഷയിലുമുള്ള പാട്ടുകൾ നൽകാം. ഗാനങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള വെബ്സൈറ്റിലെ രെജിസ്ട്രേഷന്‍ ലിങ്ക് നാളെ രാവിലെ 7മണി മുതല്‍ പ്രവര്‍ത്തനക്ഷമമാകും. എല്ലാ ഗാനങ്ങളും ഫേസ്ബുക്ക് പേജ് വഴി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്തു ടീമുകൾ തങ്ങളുടെ കരോൾ വീഡിയോ മികച്ച ദൃശ്യ, ശബ്ദ മികവോടെ വീണ്ടും അപ്ലോഡ് ചെയ്യണം. ഇതിന്റെ അവസാന തീയതി ഫെബ്രുവരി 14ലാണ്. 10 പേരിലധികമടങ്ങുന്ന ജുറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 28നു ഫേസ്ബുക്ക് പേജിലൂടെ വിജയികളെ പ്രഖ്യാപിക്കും. മാർച്ച് ഒമ്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-06 00:00:00
Keywords
Created Date2016-12-06 12:09:40