Contents
Displaying 3211-3220 of 25019 results.
Content:
3459
Category: 5
Sub Category:
Heading: വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ
Content: ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക് വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകന്‍ ആയിരുന്നു അംബ്രോസ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും മാമോദീസ മുങ്ങുകയും ചെയ്തു. നിര്‍മ്മലനും ഭയരഹിതനുമായ വിശുദ്ധ അംബ്രോസ് എതിരാളിയുടെ ശക്തിയെ വകവെക്കാതെ ഗ്രാഷിയന്‍ ചക്രവര്‍ത്തിയുടെ ഘാതകനായ മാക്സിമസിനോട് തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുവാനും അനുതപിക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ മാക്സിമസ് ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‍ അംബ്രോസ് മാക്സിമസിനെ സഭയില്‍ നിന്നും പുറത്താക്കി. തെസ്സലോണിക്കക്കാരെ കൂട്ടകുരുതി നടത്തി എന്ന കാരണത്താല്‍ അദ്ദേഹം പിന്നീട് തിയോഡോസിയൂസ് ചക്രവര്‍ത്തിയേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. ചക്രവര്‍ത്തിയുടെ പാപത്തെ ദാവീദ് രാജാവിന്റെ ചതിയോടും, വഞ്ചനയോടും ഉപമിച്ചുകൊണ്ട് വിശുദ്ധന്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയോട് പറഞ്ഞു. “നീ പാപത്തിന്റെ കാര്യത്തില്‍ ദാവിദ് രാജാവിനെ പിന്തുടര്‍ന്നിരിക്കുന്നു, അതിനാല്‍ അനുതാപത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ തന്നെ മാതൃകയാക്കൂ.” ഇത് കേട്ടമാത്രയില്‍ തന്നെ തിയോഡോസിയൂസ് ചക്രവര്‍ത്തി വളരെ വിനീതനായി താന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് തനിക്ക് വിധിച്ച അനുതാപ പ്രവര്‍ത്തികള്‍ നിര്‍വഹിച്ചു. ഒരു മതപ്രബോധകന്‍, ദൈവസ്തുതി ഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഗാനരചയിതാവ് എന്നീ നിലകളിലും നമുക്ക് പലപ്പോഴും ഈ വിശുദ്ധനെ കാണാവുന്നതാണ്. രത്നങ്ങളെപോലെ അമൂല്യമായ പതിനാലോളം ഭക്തിഗീതങ്ങള്‍ വിശുദ്ധന്റേതായിട്ടുണ്ട്. പൂര്‍ണ്ണമായും മത വിശ്വാസത്തിലും ആരാധനയിലും അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതിനാല്‍ തന്നെ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ പുരാതന ക്രിസ്തീയ ആരാധനാ രീതികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട മഹത്തായ രചനകള്‍ ആയിരുന്നു. തിരുസഭയിലെ നാല് ലാറ്റിന്‍ വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധ അംബ്രോസിനെ കണക്കാക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായിലെ അഗാത്തോ 2. ചാര്‍ത്രേയിലെ ബിഷപ്പായിരുന്ന അനിയാനൂസ് 3. സ്കോട്ടിലെ ബൂയിത്ത് 4. ബുര്‍ഗൊണ്ടോഫാരാ 5. ഫ്രാന്‍സിലെ മാര്‍ട്ടിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:57:29.jpg
Keywords: വേദപാരംഗതനായ

3460
Category: 5
Sub Category:
Heading: മിറായിലെ വിശുദ്ധ നിക്കോളാസ്
Content: മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആന്‍ഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരില്‍ ഒരാളായി കണക്കാക്കി ആദരിക്കുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ലിസിയായിലെ മിറായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധന്റെ അമ്മാവന്‍. അദ്ദേഹം വിശുദ്ധനെ അടുത്തുള്ള ആശ്രമാധിപതിയായി നിയമിച്ചു. മെത്രാപ്പോലീത്തയായിരുന്നു അമ്മാവന്‍റെ മരണത്തോടെ വിശുദ്ധന്‍ അടുത്ത മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. തന്റെ മരണം വരെ വിശുദ്ധന്‍ ഈ പദവിയില്‍ തുടര്‍ന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി വിശുദ്ധനെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മോചിതനാവുകയും ചെയ്തു. ഇദ്ദേഹത്തെ കുറിച്ച് വളരെ മനോഹരമായ പല കഥകളും നിലവിലുണ്ട്. അതിലൊന്ന്: പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. പടാരായിലെ നിര്‍ധനനായ ഒരു മനുഷ്യന് തന്റെ കന്യകകളായ മൂന്നു പെണ്മക്കളെ കെട്ടിച്ചുവിടാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വിഷമിച്ചു, അവസാനം അവരെ തെരുവ് വേശ്യകളാക്കുവാന്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ തീരുമാനിച്ചു. ഈ മനുഷ്യനെ കുറിച്ചറിഞ്ഞ വിശുദ്ധ നിക്കോളാസ് രഹസ്യമായി മൂന്ന്‍ സ്വര്‍ണ്ണകിഴികള്‍ ജനലിലൂടെ ആ മനുഷ്യന്റെ കുടിലിലേക്കിട്ടു. അങ്ങിനെ ആ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന്‍ വേണ്ട സ്ത്രീധനം അവര്‍ക്ക് രഹസ്യമായി നല്‍കി. പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരുടെ അടയാള ചിഹ്നമായ മൂന്ന് സ്വര്‍ണ്ണ ഗോളങ്ങളുടെ ഉത്ഭവത്തിനു പിന്നില്‍ ഈ കഥയില്‍ പരാമര്‍ശിക്കുന്ന മൂന്ന്‍ സ്വര്‍ണ്ണ കിഴികളാണെന്ന് പറയപ്പെടുന്നു. ഏതാണ്ട് 345 നോടടുത്ത് ഡിസംബര്‍ 6ന് വിശുദ്ധന്‍ മരണമടഞ്ഞു. വിശുദ്ധന്റെ ഭൗതീകശരീരം മിറായിലുള്ള ഒരു ദേവാലയത്തില്‍ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികര്‍ ഈ ഭൗതീകാവശിഷ്ടങ്ങള്‍ പിടിച്ചടക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മതനവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം ധാരാളം അത്ഭുതപ്രവര്‍ത്തികള്‍ നടക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. ബാരിയിലെ 'സാന്‍ നിക്കോളാ' ദേവാലയത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നും ഔഷധമൂല്യമുള്ള 'മന്നാ ഡി. എസ്. നിക്കോളാ' എന്നറിയപ്പെടുന്ന ഒരു തരം തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ഡച്ചിലെ പ്രൊട്ടസ്റ്റ്ന്റുകാര്‍ ന്യൂ ആംസ്റ്റര്‍ഡാമില്‍ വിശുദ്ധനെ കുറിച്ച് വളരെ പ്രശസ്തമായ മറ്റൊരു കഥ പ്രചരിപ്പിച്ചു. ഈ കഥയില്‍ വിശുദ്ധന്‍ ഒരു മാജിക്ക്കാരനോ അല്ലെങ്കില്‍ ഒരു അത്ഭുത പ്രവര്‍ത്തകനോ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. സാന്താ ക്ലോസ് എന്ന സങ്കല്പം ഈ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാല്‍ കത്തോലിക്ക വിശ്വാസികള്‍ ഇദ്ദേഹത്തെ ഒരു വിശുദ്ധനായും, വളരെ നല്ല വിശ്വാസിയായും കൂടാതെ മിറായിലെ മെത്രാപ്പോലീത്തയായുമാണ് ആദരിച്ച് വരുന്നത്. ഗ്രീസ്, റഷ്യ, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ കൂടാതെ ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലെ പല നഗരങ്ങളിലും ഈ വിശുദ്ധനെ മാധ്യസ്ഥ-വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബിഥീനിയായിലെ അബ്രഹാം 2.റോമന്‍ കന്യകയായ അസെല്ലാ 3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഡയനീഷ്യ, ദത്തീവ,ലെയോന്‍സിയാ, ടെന്‍സിയൂസ്, എമിലിയന്‍, ബോനിഫസ് 4. ബെല്‍ജിയത്തിലെ ജെറാര്‍ഡ് 5. ഹെമായി ആശ്രമത്തിന്‍റെ സ്ഥാപികയായ ജെര്‍ത്രൂദ് സീനിയര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-17:59:17.jpg
Keywords: നിക്കോളാസ്

3461
Category: 5
Sub Category:
Heading: വിശുദ്ധ സാബ്ബാസ്
Content: അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാ-പിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു. ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്ലാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി. വിശുദ്ധന്റെ 30 വയസ്സ് വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. എന്നിരുന്നാലും ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രമേണ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ടു ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടുകയും ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു. വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ല്‍ ഈ വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ട്രെവെസായിലെ ബസിലിസ്സാ 2. ഗോളിലെ ബാസ്സൂസ് 3. ബ്രെക്കുനോക്കിലെ കാവര്‍ഡാഫ് 4. മീഡിയായിലെ ക്രിസ്പിനാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-04-18:41:37.jpg
Keywords: പണ്ഡി

3462
Category: 1
Sub Category:
Heading: ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് സമാപിച്ചു
Content: കൊളംബോ: പതിനൊന്നാമത് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിനു സമാപനം. ഫെഡറേഷന്‍ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് 7 ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് സമാപനം കുറിച്ചത്. "ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങളും കരുണയുടെ പ്രേഷിതദൗത്യവും" എന്നതിനെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളാണ് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനത്തില്‍ നടന്നത്. സമ്മേളനത്തില്‍ 11 കര്‍ദിനാള്‍മാരും 100 മെത്രാന്മാരും പങ്കെടുത്തു. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കോണ്‍ഫറന്‍സ് നവംബര്‍ 28നാണ് ആരംഭിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, കട്കി അപ്പസ്‌തോലിക് എക്‌സാര്‍ക് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സമാപനബലിയില്‍ സഹകാര്‍മ്മികരായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-05-06:27:55.JPG
Keywords:

3463
Category: 6
Sub Category:
Heading: മരണത്തിനു മേല്‍ വിജയം നല്‍കുന്ന വിശുദ്ധ കുര്‍ബാന
Content: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (യോഹന്നാന്‍ 6:54). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 5}# വിശുദ്ധ കുര്‍ബാനയുടെ അനുസ്മരണത്തിലൂടെ സഭ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങിപ്പോകുകയാണ്. യഥാര്‍ത്ഥത്തില്‍, സഭയുടെ അടിസ്ഥാനം തന്നെ കുര്‍ബ്ബാനയാണ്. ഒരുകാലത്ത് പഴയനിയമ ജനത്തെ പരിപോഷിപ്പിച്ചതും നാല്‍പത് വര്‍ഷക്കാലത്തെ മരുഭൂമിയിലെ പ്രയാണത്തെ അതിജീവിക്കുവാന്‍ അവരെ സഹായിച്ചതുമായ മന്നായാണ് സഭയെ പരിപോഷിപ്പിക്കുന്നതും. മരണത്തിന് മേല്‍ വിജയം നല്‍കുന്നത് കുര്‍ബ്ബാന മാത്രമാണ്. പഴയ നിയമത്തിലെ മന്നാ ഒരു പ്രവചനം മാത്രമായിരുന്നു. യാഥാര്‍ത്ഥ്യത്തെക്കാള്‍ മഹത്തായതായിരുന്നു അതിന്റെ പ്രതീകാത്മകത. "നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ച് മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു" (യോഹ 6:49). എന്നാല്‍, "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്" (യോഹ 6:54). ഈ വചനത്തിന്റെ അര്‍ത്ഥം ഏറെ ആഴത്തില്‍ ചിന്തിക്കേണ്ട ഒന്നാണ്. ലോകത്തിന്റെ ജീവനുവേണ്ടി സ്വന്തം മനുഷ്യജീവന്‍ കുരിശില്‍ ബലിയര്‍പ്പിച്ചുകൊണ്ട് നമുക്ക് ക്രിസ്തു നല്‍കിയ നിത്യജീവന്റെ വെളിവാക്കലാണ് ഈ ദിവ്യസത്യം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-05-10:45:42.jpg
Keywords: മരണം

3465
Category: 18
Sub Category:
Heading: ദൈവശാസ്ത്ര അധ്യാപകന്‍ റവ. ഡോ. തോമസ് ഉറുമ്പയ്ക്കൽ നിര്യാതനായി
Content: ചങ്ങനാശേരി: ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദീർഘകാലം ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്ത റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കൽ (80) നിര്യാതനായി. തക്കല മൈനർ സെമിനാരിയിൽ ആധ്യാത്മിക നിയന്താവായി ശുശ്രൂഷ ചെയ്തു വരുന്നതിനിടെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ചങ്ങനാശേരി പാറേൽ പള്ളിയിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ കുടുംബവസതിയിലും പൊതുദർശനത്തിനു വയ്ക്കും. 11ന് അഞ്ചിലിപ്പ സെന്റ് പയസ് ടെൻത് പള്ളിയിൽ മൃതശരീരം സംസ്കരിക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി, ഫാത്തിമാപുരം പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും കുമരകം നവ നസ്രത്ത്, പാറേൽ പള്ളി, തോട്ടയ്ക്കാട്, പങ്ങട എന്നീ പള്ളികളിൽ വികാരിയായും എടത്വാ ഫൊറോനാ പള്ളിയിൽ അസോസിയേറ്റ് വികാരിയായും തുരുത്തി കാനായിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഉന്നതപഠനത്തിനുശേഷം ആലുവ മംഗലപ്പുഴ സെമിനാരിയിൽ 30 വർഷത്തോളം സേവനം ചെയ്തിരിന്നു.
Image: /content_image/India/India-2016-12-05-04:48:43.jpg

3467
Category: 18
Sub Category:
Heading: പരിശുദ്ധ അമ്മയുടെ ദുഃഖം ആത്മാക്കളുടെ നഷ്ട്ടത്തെയോര്‍ത്ത്: ഫാ. ഷാജൻ തേവർമഠം
Content: മുതലക്കോടം: പരിശുദ്ധ അമ്മയുടെ കണ്ണുനീര്‍ ആത്മാക്കൾ നഷ്ടപ്പെടുന്നതിനേ ഓര്‍ത്താണെന്ന് കെഎസ്ടി മുൻ ചെയർമാൻ ഫാ. ഷാജൻ തേവർമഠം. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മരിയൻ കൺവൻഷന്റെ സമാപനദിനത്തിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "പരിശുദ്ധ അമ്മ എന്തുകൊണ്ടാണ് കരയുന്നതെന്നു ആരും അന്വേഷിക്കുന്നില്ല. ആത്മാക്കൾ നഷ്ടപ്പെടുന്നതിനേക്കുറിച്ചാണ് അമ്മയുടെ ദുഃഖം. ദൈവം വലിയ വിലകൊടുത്ത് നേടിയതാണ് മനുഷ്യാത്മാവ്. സാത്താൻ ലക്ഷ്യം വച്ചിരിക്കുന്നത് മനുഷ്യന്റെ സമ്പത്തിലോ സ്‌ഥാനമാനങ്ങളിലോ അധികാരത്തിലോ അല്ല. ആത്മാവിലാണ്. ഇക്കാര്യം നാം തിരിച്ചറിയണം." ഫാ. ഷാജൻ പറഞ്ഞു. മരിയൻ കൺവൻഷന്റെ സമാപനദിനത്തിൽ ഫാ. ജോർജ് പുതുപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോസഫ് മക്കോളിൽ, ഫാ. സിറിയക് ഞാളൂർ എന്നിവർ സഹകാർമികരായിരുന്നു. കോതമംഗലം സോൺ കരിസ്മാറ്റിക് ഗ്രൂപ്പ് ഒരുക്കിയ കൺവൻഷനിൽ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ സാമുവൽ മാർ ഐറേനിയോസ്, ഫാ. ജോസഫ് താമരവേലി, സിസ്റ്റർ ലിസി ടോം, ബ്രദർ. ഷാജി വൈക്കത്തു പറമ്പിൽ തുടങ്ങിയവര്‍ വചന സന്ദേശം നല്‍കി. നവംബര്‍ 30-നാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്.
Image: /content_image/India/India-2016-12-05-05:06:00.jpg

3468
Category: 18
Sub Category:
Heading: തീരദേശവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നു: ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം
Content: ആലപ്പുഴ: തീരദേശമേഖലയിൽ താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ അനാസ്‌ഥ പുലർത്തുന്നുവെന്ന് കെആർഎൽ സിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം. ആലപ്പുഴയിൽ ലത്തീൻ കത്തോലിക്ക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. കത്തോലിക്കരുടെ 26 ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടുളള അവകാശ പ്രഖ്യാപന രേഖ ഇരു സർക്കാരുകൾക്കും നൽകിയിട്ടും ഇതുവരെയും വെളിച്ചം കണ്ടില്ല. ആവശ്യങ്ങൾ കത്തോലിക്ക വിഭാഗത്തിന്റെ മാത്രമല്ല, മറിച്ച് തീരദേശവാസികളായ മുഴുവൻ പിന്നോക്കക്കാരുടേതുമാണ്. "തീരദേശമേഖലയിൽ സർക്കാർ നടത്തുന്ന പരിഷ്കാരങ്ങൾ തീരവാസികൾക്കു ദോഷം ചെയ്യുന്നതാകരുത്. ഓരോ വികസന പ്രവർത്തനവും മേഖലയിലുളള ജനങ്ങളെ അറിയിച്ചുവേണം നടപ്പിലാക്കാൻ. ഇപ്പോൾ നടപ്പിലാക്കുന്ന ഗ്രീൻ കോറിഡോർ പദ്ധതി ജനങ്ങളെ കനത്ത ആശങ്കയിലേക്കാണു തള്ളിവിട്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യവുമുണ്ട്" ബിഷപ്പ് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കത്തോലിക്ക സമുദായം ഒന്നിച്ചു നിൽക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ സമ്മേളനത്തില്‍ സന്നിഹിതനായിരിന്നു. ഫാ. പ്രിൻസ് സേവ്യർ താന്നിക്കാപറമ്പ് , ഫാ. പ്രസാദ് തെരുമ്പത്ത്, കെആർഎൽസിസി വൈസ്പ്രസിഡന്റ് ഷാജി ജോർജ്, ബെന്നി പാപ്പച്ചൻ, തോമസ് എം സ്റ്റീഫൻ, പ്രഫ. ഏബ്രഹാം അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-12-05-05:31:12.jpg

3469
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ പറ്റി ലോകത്തോട് പ്രഘോഷിച്ച പതിനഞ്ചുകാരന്‍ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികള്‍ പൂര്‍ത്തിയായി
Content: റോം: ദിവ്യകാരുണ്യത്തിനു നല്‍കേണ്ട അതീവപ്രാധാന്യത്തെ പറ്റി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിന്റെ രൂപത തലത്തിലുള്ള നാമകരണ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസം 24-ാം തീയതി കര്‍ദിനാള്‍ ആഞ്ചലോ സ്‌കോളയാണ്, കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികളുടെ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിച്ചതായി അറിയിച്ചത്. 2006-ല്‍ ലുക്കീമിയ ബാധിച്ച് ഇഹലോകവാസം വെടിഞ്ഞ കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതത്തിന് ആരെയും അതിശയിപ്പിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല. കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവുണ്ടായിരുന്ന കാര്‍ളോ, ആ അറിവിനെ ദൈവനാമ മഹത്വത്തിനായി ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള ഒരു വിര്‍ച്വല്‍ ലൈബ്രറി, സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്. "നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും"- കാര്‍ളോ പറഞ്ഞ വാക്കുകളാണ് ഇവ. ഇതില്‍ നിന്നും തന്നെ ദിവ്യകാരുണ്യത്തോടുള്ള ബാലന്റെ അടങ്ങാത്ത സ്‌നേഹവും, ഭക്തിയും മാതാപിതാക്കളും സുഹൃത്തുക്കളും മനസിലാക്കിയിരുന്നു. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി അവര്‍ ശേഖരിച്ചു നല്‍കി. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഈ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ കാര്‍ളോയുടെ ഈ പദ്ധതി മൂലം ഇടയായി. അമേരിക്കയില്‍ തന്നെ 100-ല്‍ അധികം സര്‍വകലാശാലയിലാണ് ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും, ഒരുപോലെ പ്രകടിപ്പിക്കുന്ന വിര്‍ച്വല്‍ ലൈബ്രറി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതാണെന്ന് കാര്‍ളോ അക്യൂറ്റീസ് പലപ്പോഴും പറഞ്ഞിരുന്നു. "എല്ലാ മനുഷ്യരും ജനിക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യരായി തന്നെയാണ് ജനിക്കുന്നത്. എന്നാല്‍ മരിക്കുമ്പോള്‍ അവര്‍ മറ്റു മനുഷ്യരുടെ പകര്‍പ്പുകളായി തീരുന്നു. എനിക്ക് മരിക്കുമ്പോഴും ജനിച്ച അതേ യഥാര്‍ഥ സ്വഭാവത്തോടെ ഇരിക്കണം. ഇതിന് യേശുക്രിസ്തുവിന്റെ സഹായം ആവശ്യമാണ്. ഈ വാക്കുകള്‍ കാര്‍ളോ പലപ്പോഴും പറഞ്ഞിരുന്നു. എന്റെ മകനും സാധാരണ ഒരു കുട്ടിയേ പോലെ തന്നെയായിരുന്നു. സന്തോഷിക്കുകയും, കളിക്കുകയും എല്ലാം ചെയ്യുന്ന ഒരു സാധാരണ കുട്ടി. പക്ഷേ അവന്‍ വിശുദ്ധിയോടെ ജീവിക്കണമെന്ന് താല്‍പര്യപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ സാനിധ്യം എല്ലായ്‌പ്പോഴും വേണമെന്ന് കുരുതിയിരുന്നു". കാര്‍ളോ അക്യൂറ്റിസിന്റെ മാതാവ് പറയുന്നു. രൂപതയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ റോമിലേക്ക് അയച്ചു നല്‍കുകയാണ് നാമകരണനടപടികളുടെ അടുത്തഘട്ടം. നാമകരണനടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സമിതി ഇത് ആഴമായി പഠിക്കും. കാര്‍ളോ അക്യൂറ്റീസിന്റെ ജീവിതത്തിലെ പ്രവര്‍ത്തികള്‍ എല്ലാം തിരുസഭയുടെ നടപടിപ്രകാരവും ക്രിസ്തുവിന് യോജിച്ചവണ്ണവുമാണെന്ന് സമിതി അറിയിക്കുന്ന മുറയ്ക്ക് മാര്‍പാപ്പ, അക്യൂറ്റീസ് വണക്കത്തിന് യോഗ്യനാണെന്ന് പ്രഖ്യാപിക്കും.
Image: /content_image/News/News-2016-12-05-08:19:30.jpg
Keywords: Carlo,Acutistakes,one,more,step,toward,sainthood

3470
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളും ദൈവമായ കര്‍ത്താവും തമ്മിലുള്ള ബന്ധം
Content: “വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും” (ജെറെമിയ 31:3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 5}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും കര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എന്തെങ്കിലും എനിക്ക് വെളിപ്പെടുത്തി തരുവാന്‍ ഞാന്‍ കര്‍ത്താവിനോട് അപേക്ഷിച്ചു, കര്‍ത്താവ് എനിക്ക് മറുപടി തന്നു: ‘സ്നേഹത്തിനും സ്നേഹത്തിനുമിടക്ക് യാതൊന്നുമില്ല വെറും സ്നേഹം മാത്രം’. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളിൽ നിന്നും ദൈവീക സ്നേഹത്താല്‍ അവര്‍ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുന്ന കാഴ്ച ഉജ്ജ്വലവും മൃദുവായതുമായ ഒരുപ്രകാശത്തില്‍ കര്‍ത്താവ് എനിക്ക് കാണിച്ചു തന്നു”. (ലൂസി ക്രിസ്റ്റിന്‍, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നമ്മുടെ പ്രാർത്ഥനയിലൂടെ സഹായിക്കാനും അങ്ങനെ അവർ ദൈവീക സ്നേഹത്താല്‍ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുവാനുമുള്ള കൃപാവരത്തിനായി നമുക്കു പ്രാർത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-05-06:48:08.jpg
Keywords: കര്‍ത്താവ്