Contents

Displaying 3301-3310 of 25019 results.
Content: 3556
Category: 1
Sub Category:
Heading: കുട്ടികള്‍ക്ക് വേണ്ടി സീറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: ബര്‍മിംഗ്ഹാം: യൂറോപ്പില്‍ ജീവിക്കുന്ന പുതുതലമുറയിലെ സീറോ മലബാര്‍ സഭാംഗങ്ങളായ കുഞ്ഞുങ്ങള്‍ക്ക് പരിശുദ്ധ കുര്‍ബാന കൂടുതല്‍ മനസിലാകുന്നതിനും സജീവമായി പങ്കു ചേരുന്നതിനും സീറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബര്‍മിംഗ്ഹാമില്‍ വച്ചു നടത്തപ്പെട്ട ഡിസംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷമായിരുന്നു മാര്‍ സ്രാമ്പിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വി.കുര്‍ബാന അര്‍പ്പിക്കുമ്പോളാണ് അവര്‍ക്ക് അതില്‍ സജീവമായി പങ്കുചേരാനാവുന്നത്. ഭാഷ മനസിലാകാത്തതുകൊണ്ടാണ് അവര്‍ അശ്രദ്ധരാകുന്നത്. കുട്ടികള്‍ മാത്രമായി കൂടുന്ന സമ്മേളനങ്ങളില്‍ ഇംഗ്ലീഷ് ഭാഷതന്നെ ഉപയോഗിക്കുന്നതും വളരെ ഗുണകരമായിരിക്കും. സഭയുടെ ഭാവി കുഞ്ഞുങ്ങളിലാണെന്നതുകൊണ്ടുതന്നെ അവരുടെ സാഹചര്യത്തിനനുസരിച്ച് ആരാധനാക്രമം പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് പലതവണ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെങ്കിലും മെത്രാനായതിനു ശേഷം ആദ്യമായാണ് മാര്‍ സ്രാമ്പിക്കല്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും ഇംഗ്ലീഷില്‍ വി. കുര്‍ബാന അര്‍പ്പിച്ചത്. വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും യൂറോപ്പിന്റെ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ആദ്യന്തം സംബന്ധിച്ച മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളുമായി സംസാരിക്കുന്നതിനും സമയം കണ്ടെത്തി.
Image: /content_image/News/News-2016-12-13-09:39:55.jpg
Keywords:
Content: 3558
Category: 18
Sub Category:
Heading: സിബിസിഐയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷം ഇന്ന് നടക്കും
Content: ന്യൂഡൽഹി: ഭാരതത്തിലെ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് സമിതി (സിബിസിഐ)യുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷ പരിപാടി ഇന്നു ഡൽഹിയിൽ നടക്കും. ഡൽഹി ഗോൾഡാഖ്ഘാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ രാത്രി ഏഴു മുതലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി മുഖ്യാതിഥിയായിരിക്കുമെന്നു സി‌ബി‌സി‌ഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ് അറിയിച്ചു. പിന്നോക്ക വിഭാഗം കമ്മീഷൻ ചെയർമാൻ റവ. അന്തോണിസാമി നീതിനാഥൻ, ബിഷപ് തിയഡോർ മസ്കരിനാസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് ചിന്നയ്യൻ തുടങ്ങിയവർ പങ്കെടുക്കും. സിബിസിഐയുടെ പിന്നോക്ക വിഭാഗം കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തുന്നത്. ഭാരതത്തിലെ കത്തോലിക്ക സഭയിൽ ദളിത് ശാക്‌തീകരണം നയമാക്കുന്നതിനുള്ള പ്രഖ്യാപന പരിപാടിയും സിബിസിഐ ആസ്‌ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
Image: /content_image/India/India-2016-12-13-05:47:13.jpg
Keywords:
Content: 3559
Category: 1
Sub Category:
Heading: തൊഴിൽ മേഖലയിൽ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് കത്തോലിക്ക വിശ്വാസികളാണെന്ന് പഠനം
Content: ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് കത്തോലിക്ക വിശ്വാസികളാണെന്നു പഠനം. ബെയ്‌ലര്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മറ്റു പല വിഭാഗങ്ങളേയും പിന്തള്ളി കത്തോലിക്ക വിശ്വാസികള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കത്തോലിക്കര്‍, ഇവാഞ്ചലിക്കന്‍, പ്രൊട്ടസ്റ്റന്‍ഡ് എന്നീ വിഭാഗങ്ങളേയും വിശ്വാസമില്ലാത്തവരെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ബെയ്‌ലേഴ്‌സ് കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ സോഷ്യോളജിസ്റ്റ് ബാല്‍ക്കി വി. കെന്‍റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ദൈവ വിശ്വാസമുള്ളവര്‍ തങ്ങളുടെ ജോലിയെ നോക്കികാണുന്നത് ഉത്തരവാദിത്വമുള്ള ഒരു കര്‍ത്തവ്യനിര്‍വഹണം എന്ന നിലയിലാണ്. അദ്ധ്വാനിച്ച് ജീവിക്കുക എന്ന ദൈവീക കല്‍പ്പനയുടെ പൂര്‍ത്തീകരണവും വിശ്വാസികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിഫലം മാത്രം പ്രതീക്ഷിച്ചല്ല വിശ്വാസികള്‍ ജോലി ചെയ്യുന്നതെന്നും പഠനം പറയുന്നു. കത്തോലിക്ക വിശ്വാസികളെ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുവാന്‍ പ്രേരിപ്പിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളാണെന്ന് പഠനം നിരീക്ഷിക്കുന്നു. സമര്‍പ്പിതരായി ജീവിതം നയിക്കുന്നവരേയും, കുടുംബ ജീവിതം നയിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാണ് സഭ. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് എങ്ങനെ വിശുദ്ധരായി തുടരാം എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. ജോലി മേഖലകളില്‍ ക്രൈസ്തവ മൂല്യത്തെ ഉയര്‍ത്തിപിടിച്ച് ജീവിക്കുന്നത്, വ്യക്തികളെ വിശുദ്ധിയിലേക്ക് നയിക്കുമെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു. ജോലി ചെയ്തു ജീവിക്കുക എന്ന ദൈവീക കല്‍പ്പനയുടെ ഭാഗമായിട്ടാണ് ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ തങ്ങളുടെ തൊഴിലിനെ കാണുന്നതെന്നു പഠനം പറയുന്നു. ദൈവവുമായി വീണ്ടും ഐക്യപ്പെടുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടും അവര്‍ ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങളെ ഏറ്റെടുക്കുന്നു. തങ്ങളുടെ തൊഴില്‍ സ്ഥലങ്ങളില്‍ ബൈബിള്‍ കൊണ്ടു പോകുന്നതിലും മറ്റുള്ളവരോട് വിശ്വാസം പങ്കുവയ്ക്കുന്നതിനും ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ശക്തിയായി പരിശ്രമിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ തന്നെ നിലനില്‍ക്കുന്ന വിവിധ സഭാവിശ്വാസികളുടെ ഇടയിലെ ജോലിയോടുള്ള ഇത്തരം പ്രത്യേക താല്‍പര്യങ്ങളുടെ വ്യക്തമായ കാരണം കണ്ടെത്തുവാന്‍ പഠനത്തിന് സാധിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ദൈവവിശ്വാസം ഇല്ലാത്തവര്‍ക്ക് ജോലിയോടുള്ള ഉത്തരവാദിത്വം തീരെ കുറവാണ്. കത്തോലിക്ക വിശ്വാസികളെ അപേക്ഷിച്ച് 9 ശതമാനവും, ഇവാഞ്ചലിക്കല്‍ വിശ്വാസികളെ അപേക്ഷിച്ച് 6 ശതമാനവും കുറഞ്ഞ പോയിന്റുകളാണ് അവിശ്വാസികള്‍ പഠനത്തില്‍ കരസ്ഥമാക്കിയിരിക്കുന്നത്.
Image: /content_image/News/News-2016-12-13-05:53:32.jpeg
Keywords: Catholics,more,committed,to,workplace,than,evangelicals,are,study,finds
Content: 3560
Category: 1
Sub Category:
Heading: പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന് തന്റെ പഠനങ്ങളിലൂടെ തെളിയിച്ച് ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു രംഗത്ത്
Content: ന്യൂയോര്‍ക്ക്: പ്രപഞ്ചത്തെ സൃഷ്ടിച്ചത് വിവേകവും, ബുദ്ധിയുമുള്ള ഒരു ശക്തിയാണെന്ന് പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു. ഇതു സംബന്ധിക്കുന്ന ഒരു പ്രത്യേക സിദ്ധാന്തം അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുക്കുകയും ചെയ്തു. യുകെ സ്വദേശിയായ മിക്കായോ കാകു, ന്യൂയോര്‍ക്കിലെ പ്രശസ്തമായ സിറ്റി കോളജിലെ പ്രൊഫസറാണ്. 'ടാക്കിയോണ്‍സ്' എന്ന പ്രത്യേക പദാര്‍ത്ഥത്തെ സംബന്ധിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, ദൈവത്താല്‍ സ്ഥാപിതമായതാണ് പ്രപഞ്ചം എന്ന സത്യത്തെ ശാസ്ത്ര ലോകത്തോട് മിക്കിയോ കാകു വിളിച്ചു പറയുന്നത്. 'വിവേകവും ബുദ്ധിയുമുള്ള ഒരു മനുഷ്യനാല്‍' എന്ന പരാമര്‍ശത്തില്‍ നിന്നും തന്നെ യേശുക്രിസ്തുവിന്റെ കൈപണിയാണ് പ്രപഞ്ചമെന്ന സത്യത്തെയാണ് ശാസ്ത്ര പിന്‍തുണയോടെ ഊര്‍ജതന്ത്രജ്ഞന്‍ തെളിയിക്കുന്നത്. ടാക്കിയോണ്‍സ് എന്ന പദാര്‍ത്ഥം തമ്മില്‍ പറ്റിചേരാത്തതും, ശൂന്യമായ അവസ്ഥയില്‍ കാണപ്പെടുന്നതുമാണ്. പ്രപഞ്ചത്തില്‍ ഇവ നിലനില്‍ക്കുന്നതായി മിക്കിയോ കാകു പറയുന്നു. കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഒരു പൊട്ടിതെറിയിലൂടെ ഉണ്ടായതല്ല ഈ പ്രപഞ്ചമെന്ന് മിക്കിയോ കാകു ഉറച്ച് വിശ്വസിക്കുന്നു. കൃത്യതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ് പ്രപഞ്ചമെന്നും അമാനുഷീകമായ ഒരു ശക്തി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കാകു പറയുന്നു. "ബുദ്ധിയോടു കൂടിയും കൃത്യമായ പദ്ധതികളോടു കൂടിയും രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു പ്രപഞ്ചത്തിലാണ് മനുഷ്യരായ നാം ജീവിക്കുന്നത്. എന്നെ നിങ്ങള്‍ വിശ്വസിക്കൂ. പ്രപഞ്ചം ഉണ്ടായി എന്നതിന് തെളിവായി പലരും പറയുന്നത് ചില കാരണങ്ങളും, സാധ്യതകളും മാത്രമാണ്. ഇവയെല്ലാം തെറ്റാണ്. സാധ്യതകള്‍ അല്ല, മറിച്ച് ബുദ്ധിയോടും, വിവേകത്തോടും കൂടിയുള്ള ഇടപെടലാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. നാം അതിവസിക്കുന്ന ഭൂമി ഒരാളുടെ കൈപണിയാണ്". മിക്കിയോ കാകു വ്യക്തമാക്കുന്നു. അപാര സിദ്ധികളുള്ള ഗണിതശാസ്ത്രജ്ഞനാണ് ദൈവമെന്നു മിക്കിയോ കാകു അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ മാനസിക അവസ്ഥകളെ സംബന്ധിച്ചുള്ള ചില നിരീക്ഷണങ്ങളും കാകു നടത്തുന്നുണ്ട്. പ്രാപഞ്ചികമായ സംഗീതമാണ് ദൈവത്തിന്റെ മനസില്‍ എല്ലായ്‌പ്പോഴും അലയടിക്കുന്നതെന്നും സൃഷ്ടിയുടെ പരിപാലനയില്‍ അവിടുന്ന് മുഴുകുകയാണെന്നും മിക്കിയോ കാകു വിലയിരുത്തുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം പേലീയെന്ന ക്രൈസ്തവ ശാസ്ത്രജ്ഞനും പ്രപഞ്ചത്തെ ദൈവീക സൃഷ്ടിയാണെന്ന ശാസ്ത്രീയ വാദം ഉയര്‍ത്തുന്നതിന് ശ്രമിച്ചിരുന്നു. കാടിനെ നിരീക്ഷിക്കുന്നതിലൂടെയാണ് അദ്ദേഹം തന്റെ വാദത്തെ തെളിയിക്കുവാന്‍ ശ്രമിച്ചത്. ഒരു കാട്ടില്‍ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഒന്നും തന്നെ തനിയെ നടക്കുന്നില്ലെന്നതായിരുന്നു വില്യം പേലീയുടെ വാദം. സമാനരീതിയില്‍ പ്രപഞ്ചത്തിലേയും സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ അദൃശ്യനായ ദൈവത്തിന്റെ കരങ്ങളുടെ പ്രവര്‍ത്തിയാണെന്നും വില്യം പേലീ വാദിച്ചു.
Image: /content_image/News/News-2016-12-13-07:06:23.jpg
Keywords: Scientist,claims,there,is,proof,universe,was,created,by,gods,power
Content: 3561
Category: 1
Sub Category:
Heading: ഈജിപ്റ്റിലെ തീവ്രവാദി ആക്രമണം: കോപ്റ്റിക് സഭയുടെ തലവനെ മാര്‍പാപ്പ അനുശോചനം അറിയിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഈജിപ്ഷ്യന്‍ ദേവാലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ, കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളാകുന്നവര്‍ വിവിധ സഭകളിലാണെങ്കിലും, അവര്‍ ചിന്തിയ രക്തത്താല്‍ ഒന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തവാദ്രോസ് രണ്ടാമനോട് പറഞ്ഞു. 2013-ല്‍ വത്തിക്കാനിലേക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍ തവാദ്രോസ്, ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ അനുസ്മരിച്ച് ഇതേ വാക്യം ആവര്‍ത്തിച്ചിരിന്നു. രക്തസാക്ഷികളുടെ രക്തത്താല്‍ നാം ഒന്നായി തീരുകയാണെന്നും, സഭകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ രക്തസാക്ഷികളുടെ ത്യാഗങ്ങളെ സ്മരിക്കുന്നതിനോ, ബഹുമാനിക്കുന്നതിനോ തടസ്സമില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തവാദ്രോസ് രണ്ടാമനോട് ഫോണിലൂടെ പറഞ്ഞു. കോപ്റ്റിക് സഭയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു നില്‍ക്കുന്ന മാര്‍പാപ്പയോട് പ്രത്യേകമായ നന്ദി അറിയിക്കുന്നതായി തവാദ്രോസ് രണ്ടാമന്‍ പരിശുദ്ധ പിതാവിനെ അറിയിച്ചു. പാപ്പയുടെ അനുശോചനവും, പ്രാര്‍ത്ഥനകളും തന്റെ സഭയിലെ അംഗങ്ങളെ പ്രത്യേകമായി അറിയിക്കുമെന്നും തവാദ്രോസ് രണ്ടാമന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് പറഞ്ഞു. ഈജിപ്റ്റിന്റെ സമാധാനത്തിനായും, കോപ്റ്റിക് സഭയുടെ സംരക്ഷണത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു കോപ്റ്റിക് സഭയുടെ തലവന്‍ മാര്‍പാപ്പയോട് അപേക്ഷിച്ചു. ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളായിരുന്ന ഇന്നലെ അര്‍പ്പിച്ച പ്രത്യേക ബലിയില്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടവരെ മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ സ്മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തവാദ്രോസ് രണ്ടാമന്റെ ആസ്ഥാന ദേവാലയമായ കെയ്‌റോയിലെ സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രലില്‍ ചാവേര്‍ ആക്രമണം ഉണ്ടായത്. 25 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2016-12-13-08:33:33.jpg
Keywords: In,call,to,Coptic,Patriarch,Pope,says,they,are,united,by,blood,of,martyrdom
Content: 3562
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറയുവാന്‍ ഭയപ്പെടരുത്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
Content: ലണ്ടന്‍: ജോലിസ്ഥലങ്ങളിലും പൊതുയിടങ്ങളിലും തങ്ങളുടെ വിശ്വാസത്തെ കുറിച്ച് തുറന്നു പറയുവാന്‍ ക്രൈസ്തവര്‍ ഭയപ്പെടരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജോലി സ്ഥലങ്ങളില്‍ വിവിധ കാരണങ്ങള്‍ മൂലം ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസം മറച്ചു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായിട്ടാണ് തെരേസ മെയ് ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവ വിശ്വാസം എന്നത് ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും, അതിനെ ലജ്ജാപൂര്‍വ്വം ആരും മറച്ചുപിടിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകരുടെ വിമര്‍ശനവും, പരിഹാസവും പ്രതിഷേധവും മൂലം ക്രിസ്തുമസ് ഒരു ക്രൈസ്തവ ആഘോഷമെന്ന തരത്തില്‍ കൊണ്ടാടുവാന്‍ വിശ്വാസികള്‍ ഭയക്കുന്നുവെന്ന റിപ്പോര്‍ട്ട് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ഡേവിഡ് ഐസക്കിന്റെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് തെരേസ മെയ് പ്രതികരണം നടത്തിയിരിക്കുന്നത്. "ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് എന്നേയും നിങ്ങളേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഒരുവന്റെ വിശ്വാസത്തെ ഭയം കൂടാതെ തുറന്നു പറയുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആഗമന കാലഘട്ടത്തിലാണ്. വിശ്വാസത്തിന്റെ ഒരു മഹത്തായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. മതവിശ്വാസത്തേയും, അതിനുള്ള സ്വാതന്ത്ര്യത്തേയും നാം ബഹുമാനിക്കുന്നു. ജോലി സ്ഥലങ്ങളിലുള്ള മനുഷ്യര്‍ക്കും ഇതേ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്". തെരേസ മെയ് പറഞ്ഞു. സമൂഹം ഇന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും നൂറ്റാണ്ടുകളായി ബൈബിളില്‍ നിന്നുള്ള സത്യങ്ങളെ പൊതുജീവിതത്തിലേക്ക് കൊണ്ടുവന്നതിനാലാണെന്നും തെരേസ മെയ് ചൂണ്ടികാണിച്ചു. വചനത്തിലെ സത്യവെളിച്ചത്തെ നാം പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ അത് വലിയ നാശത്തിലേക്കായിരിക്കും വഴിവയ്ക്കുക. കൊടുക്കുന്നതിന് അനുസരിച്ചാണ് നമ്മള്‍ വളരുന്നതെന്ന് ബൈബിളില്‍ പറയുന്നുവെന്നും, വചനത്തിന്റെ സത്യങ്ങളെ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാതെയിരുന്നാല്‍ നമ്മുടെ വളര്‍ച്ച അവസാനിക്കുകയാണെന്നുമുള്ള ശ്രദ്ധേയമായ നിരീക്ഷണവും തെരേസ മെയ് നടത്തി.
Image: /content_image/News/News-2016-12-13-10:57:51.jpg
Keywords: Christians,should,not,fear,speaking,about,their,faith,at,work,and,in,public,places,Theresa,May,says
Content: 3563
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയുടെ നിര്‍മ്മാണം ശ്രീലങ്കയില്‍ പുരോഗമിക്കുന്നു
Content: കൊളംമ്പോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ്സ് ട്രീയുടെ നിര്‍മ്മാണം ശ്രീലങ്കയില്‍ പുരോഗമിക്കുന്നു. ശ്രീലങ്ക പോർട്ട് അതോറിറ്റി കാത്തലിക് അസോസിയേഷൻ, മന്ത്രി അർജന രണതുംഗൈ എന്നിവരുടെ മേൽനോട്ടത്തിലാണ് 100 മീറ്ററില്‍ അധികം ഉയരമുള്ള ക്രിസ്മസ് ട്രീ നിർമ്മിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രിസ്തുമസ് ട്രീയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊളംമ്പോയിലെ കത്തോലിക്ക ദേവാലയത്തിന്റെ എതിര്‍ വശത്തായിട്ടാണ് ക്രിസ്തുമസ് ട്രീ നിര്‍മ്മിക്കുന്നത്. രണ്ടു ലക്ഷം യുഎസ് ഡോളറാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചിലവിടുന്നത്. അതേ സമയം സാമ്പത്തിക ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്തു കൊളംമ്പോ ആര്‍ച്ച് ബിഷപ്പ് മാല്‍കം രഞ്ജിത് രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും പണം ക്രിസ്തുമസ് ട്രീയ്ക്കായി ചെലവിടാതെ പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ക്കായി മാറ്റിവയ്ക്കണമെന്നതാണ് ആര്‍ച്ച്ബിഷപ്പ് മാല്‍കം രഞ്ജിത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 325 അടി ഉയരമുള്ള സ്റ്റീല്‍ കൊണ്ടു നിര്‍മ്മിക്കുന്ന ക്രിസ്തുമസ് ട്രീ ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കുന്നതിനായിട്ടാണ് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി അര്‍ജുന രണതൂംഗേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഗുവാങ്‌സോ പ്രവിശ്യയിലുണ്ടാക്കിയ 55 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീയാണു ഇപ്പോഴത്തെ ലോകറെക്കോര്‍ഡ് പ്രകാരം ഏറ്റവും ഉയരം കൂടിയത്. 2009-ല്‍ മെക്‌സിക്കോയില്‍ 90 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയെന്ന് ചിലര്‍ അവകാശം ഉന്നയിക്കുന്നുണ്ട്. വലിയ തോതില്‍ പണം ചെലവഴിച്ച് ക്രിസ്തുമസ് ട്രീകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം കത്തോലിക്ക സഭ വിശ്വാസികള്‍ക്ക് നല്‍കിയിരുന്നു. 21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയില്‍ 1.2 മില്യണ്‍ കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
Image: /content_image/News/News-2016-12-13-13:24:23.jpg
Keywords: Sri,Lanka,bids,for,Xmas,tree,record,despite,church,snub
Content: 3564
Category: 1
Sub Category:
Heading: പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവിക ശക്തിയാണെന്ന് തെളിയിക്കുന്ന സിദ്ധാന്തവുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ
Content: ന്യൂയോര്‍ക്ക്: പ്രപഞ്ചത്തെ സൃഷ്ടിച്ചത് വിവേകവും, ബുദ്ധിയുമുള്ള ദൈവിക ശക്തിയാണെന്ന് തെളിയിക്കുന്ന സിദ്ധാന്തവുമായി അമേരിക്കയിലെ പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സിറ്റി കോളജിലെ പ്രൊഫസറായ ഈ ശാസ്ത്രജ്ഞൻ 'ടാക്കിയോണ്‍സ്' എന്ന പ്രത്യേക പദാര്‍ത്ഥത്തെ സംബന്ധിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, പ്രപഞ്ചം ദൈവത്താല്‍ സ്ഥാപിതമായതാണ് എന്ന സത്യം ലോകത്തോട് പ്രഘോഷിക്കുന്നത്. ടാക്കിയോണ്‍സ് എന്ന പദാര്‍ത്ഥം തമ്മില്‍ പറ്റിചേരാത്തതും, ശൂന്യമായ അവസ്ഥയില്‍ കാണപ്പെടുന്നതുമാണ്. പ്രപഞ്ചത്തില്‍ ഇവ നിലനില്‍ക്കുന്നതായി മിക്കിയോ കാകു പറയുന്നു. കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഒരു പൊട്ടിതെറിയിലൂടെ ഉണ്ടായതല്ല ഈ പ്രപഞ്ചമെന്ന് അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു. കൃത്യതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ് പ്രപഞ്ചമെന്നും അമാനുഷീകമായ ഒരു ശക്തി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഈ ശാത്രജ്ഞൻ പറയുന്നു. "ബുദ്ധിയോടു കൂടിയും കൃത്യമായ പദ്ധതികളോടു കൂടിയും രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു പ്രപഞ്ചത്തിലാണ് മനുഷ്യരായ നാം ജീവിക്കുന്നത്. പ്രപഞ്ചം ഉണ്ടായി എന്നതിന് ശാസ്ത്രം പറയുന്നത് ചില കാരണങ്ങളും, സാധ്യതകളും മാത്രമാണ്. എന്നാൽ, ബുദ്ധിയോടും, വിവേകത്തോടും കൂടിയുള്ള ഇടപെടലാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇത് അമാനുഷികമായ ഒരു ശക്തിയുടെ കൈവേലയാണ്". അദ്ദേഹം വ്യക്തമാക്കുന്നു. അപാര സിദ്ധികളുള്ള ഗണിതശാസ്ത്രജ്ഞനെപോലെയാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയതെന്ന് മിക്കിയോ കാകു അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ മാനസിക അവസ്ഥകളെ സംബന്ധിച്ചുള്ള ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. പ്രാപഞ്ചികമായ സംഗീതമാണ് ദൈവത്തിന്റെ മനസില്‍ എല്ലായ്‌പ്പോഴും അലയടിക്കുന്നതെന്നും സൃഷ്ടിയുടെ പരിപാലനയില്‍ അവിടുന്ന് എപ്പോഴും മുഴുകുകയാണെന്നും മിക്കിയോ കാകു വിലയിരുത്തുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം പേലീയെന്ന ശാസ്ത്രജ്ഞനും പ്രപഞ്ചത്തെ ദൈവീക സൃഷ്ടിയാണെന്ന ശാസ്ത്രീയ വാദം ഉയര്‍ത്തിയിരുന്നു. കാടിനെ നിരീക്ഷിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം ഈ വാദത്തെ തെളിയിക്കുവാന്‍ ശ്രമിച്ചത്. ഒരു കാട്ടില്‍ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഒന്നും തനിയെ നടക്കുന്നില്ലെന്നതായിരുന്നു വില്യം പേലീയുടെ ശാസ്ത്രീയ നിഗമനം. സമാനരീതിയില്‍ പ്രപഞ്ചത്തിലേയും സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ അദൃശ്യനായ ദൈവത്തിന്റെ കരങ്ങളുടെ പ്രവര്‍ത്തിയാണെന്നും വില്യം പേലീ കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2016-12-13-13:39:27.jpg
Keywords: creation, god
Content: 3565
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ 80ാം പിറന്നാള്‍ ഡിസംബര്‍ 17നു: പിറന്നാള്‍ ആശംസകള്‍ അയക്കാന്‍ സംവിധാനം
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 80ാം പിറന്നാള്‍ ഡിസംബര്‍ 17ന് കൊണ്ടാടും. ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ വേണ്ടെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും മാര്‍പാപ്പ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 1936 ഡിസംബര്‍ 17-നു അര്‍ജന്‍റീനയിലാണ് ഫ്രാന്‍സിസ് പാപ്പ ജനിച്ചത്. ജന്മദിനമായ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ കൃതഞ്ജതാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലെയും പോലെ പരിപാടികള്‍ സാധാരണമായിരിക്കും. മാല്‍ട്ട പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, സ്വിറ്റ്സര്‍ലണ്ടിലെ ചൂര്‍ രൂപതാ മെത്രാന്‍ എന്നിവരുമായുള്ള കൂടികാഴ്ച പാപ്പ നടത്തും. ഇറ്റലിയിലെ നൊമാഡെല്‍ഫിയ സമൂഹവുമായുള്ള സംവാദവും ജന്മദിനത്തിലെ പരിപാടികളിലുണ്ട്. അതേ സമയം ഫ്രാന്‍സിസ് പാപ്പായ്ക്ക് പിറന്നാള്‍ ആശംസകള്‍ ‘ഇ-മെയിലാ’യി അയക്കാന്‍ വത്തിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. #{red->none->b-> PopeFrancis80@vatican.va}# എന്ന ഇ- മെയിലിലേക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാം. #{blue->none->b-> #Pontifex80}# എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയായില്‍ ഉപയോഗിച്ച് കൊണ്ടും ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകള്‍ നേരാം.
Image: /content_image/News/News-2016-12-14-05:59:41.jpg
Keywords:
Content: 3566
Category: 6
Sub Category:
Heading: ഈ നൂറ്റാണ്ടിലെ ലാസര്‍ നമ്മുടെ ഭവനത്തിന് മുന്നില്‍ ഉണ്ടോ?
Content: "അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു" (ലൂക്കാ16:25). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 14}# ധനികന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ചിന്തിക്കണം. നമ്മുടെ കാലത്തെ സാമ്പത്തിക, രാഷ്ട്രീയ മനുഷ്യാവകാശങ്ങളെ ഇതിനോട് ചേര്‍ത്ത് നിര്‍ത്തണം. ആയിരക്കണക്കിന് മനുഷ്യര്‍ പട്ടിണി മൂലം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുകയില്ല. മനുഷ്യാത്മാക്കളുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെടുമ്പോഴും സംസ്ക്കാരവും ആക്രമിക്കപ്പെടുമ്പോഴും നമുക്ക് നിഷ്പക്ഷരായിരിക്കുവാന് കഴിയുകയില്ല. ഇരുപതാം നൂറ്റാണ്ടിലെ ലാസര്‍ നമ്മുടെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം ധനവും സ്വാതന്ത്ര്യവും ആസ്വദിച്ച് കൊണ്ട് നില്‍ക്കുന്നത് ശരിയാണോ? ക്രിസ്തുവിന്റെ ഉപമയുടെ വെളിച്ചത്തില്‍ ധനവും സ്വാതന്ത്ര്യവും പങ്കുവെക്കേണ്ടത് ഒരു വിശേഷചുമതലയാണ്. അത് ഒരു പ്രത്യേക കടമയാണ് നമ്മുടെ മുന്നില്‍ സൃഷ്ടിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-14-09:38:33.jpg
Keywords: ലാസര്‍