category_id | News |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന് തന്റെ പഠനങ്ങളിലൂടെ തെളിയിച്ച് ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു രംഗത്ത് |
Content | ന്യൂയോര്‍ക്ക്: പ്രപഞ്ചത്തെ സൃഷ്ടിച്ചത് വിവേകവും, ബുദ്ധിയുമുള്ള ഒരു ശക്തിയാണെന്ന് പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു. ഇതു സംബന്ധിക്കുന്ന ഒരു പ്രത്യേക സിദ്ധാന്തം അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുക്കുകയും ചെയ്തു. യുകെ സ്വദേശിയായ മിക്കായോ കാകു, ന്യൂയോര്‍ക്കിലെ പ്രശസ്തമായ സിറ്റി കോളജിലെ പ്രൊഫസറാണ്. 'ടാക്കിയോണ്‍സ്' എന്ന പ്രത്യേക പദാര്‍ത്ഥത്തെ സംബന്ധിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, ദൈവത്താല്‍ സ്ഥാപിതമായതാണ് പ്രപഞ്ചം എന്ന സത്യത്തെ ശാസ്ത്ര ലോകത്തോട് മിക്കിയോ കാകു വിളിച്ചു പറയുന്നത്.
'വിവേകവും ബുദ്ധിയുമുള്ള ഒരു മനുഷ്യനാല്‍' എന്ന പരാമര്‍ശത്തില്‍ നിന്നും തന്നെ യേശുക്രിസ്തുവിന്റെ കൈപണിയാണ് പ്രപഞ്ചമെന്ന സത്യത്തെയാണ് ശാസ്ത്ര പിന്‍തുണയോടെ ഊര്‍ജതന്ത്രജ്ഞന്‍ തെളിയിക്കുന്നത്. ടാക്കിയോണ്‍സ് എന്ന പദാര്‍ത്ഥം തമ്മില്‍ പറ്റിചേരാത്തതും, ശൂന്യമായ അവസ്ഥയില്‍ കാണപ്പെടുന്നതുമാണ്. പ്രപഞ്ചത്തില്‍ ഇവ നിലനില്‍ക്കുന്നതായി മിക്കിയോ കാകു പറയുന്നു. കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഒരു പൊട്ടിതെറിയിലൂടെ ഉണ്ടായതല്ല ഈ പ്രപഞ്ചമെന്ന് മിക്കിയോ കാകു ഉറച്ച് വിശ്വസിക്കുന്നു. കൃത്യതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ് പ്രപഞ്ചമെന്നും അമാനുഷീകമായ ഒരു ശക്തി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കാകു പറയുന്നു.
"ബുദ്ധിയോടു കൂടിയും കൃത്യമായ പദ്ധതികളോടു കൂടിയും രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു പ്രപഞ്ചത്തിലാണ് മനുഷ്യരായ നാം ജീവിക്കുന്നത്. എന്നെ നിങ്ങള്‍ വിശ്വസിക്കൂ. പ്രപഞ്ചം ഉണ്ടായി എന്നതിന് തെളിവായി പലരും പറയുന്നത് ചില കാരണങ്ങളും, സാധ്യതകളും മാത്രമാണ്. ഇവയെല്ലാം തെറ്റാണ്. സാധ്യതകള്‍ അല്ല, മറിച്ച് ബുദ്ധിയോടും, വിവേകത്തോടും കൂടിയുള്ള ഇടപെടലാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. നാം അതിവസിക്കുന്ന ഭൂമി ഒരാളുടെ കൈപണിയാണ്". മിക്കിയോ കാകു വ്യക്തമാക്കുന്നു.
അപാര സിദ്ധികളുള്ള ഗണിതശാസ്ത്രജ്ഞനാണ് ദൈവമെന്നു മിക്കിയോ കാകു അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ മാനസിക അവസ്ഥകളെ സംബന്ധിച്ചുള്ള ചില നിരീക്ഷണങ്ങളും കാകു നടത്തുന്നുണ്ട്. പ്രാപഞ്ചികമായ സംഗീതമാണ് ദൈവത്തിന്റെ മനസില്‍ എല്ലായ്‌പ്പോഴും അലയടിക്കുന്നതെന്നും സൃഷ്ടിയുടെ പരിപാലനയില്‍ അവിടുന്ന് മുഴുകുകയാണെന്നും മിക്കിയോ കാകു വിലയിരുത്തുന്നു.
18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം പേലീയെന്ന ക്രൈസ്തവ ശാസ്ത്രജ്ഞനും പ്രപഞ്ചത്തെ ദൈവീക സൃഷ്ടിയാണെന്ന ശാസ്ത്രീയ വാദം ഉയര്‍ത്തുന്നതിന് ശ്രമിച്ചിരുന്നു. കാടിനെ നിരീക്ഷിക്കുന്നതിലൂടെയാണ് അദ്ദേഹം തന്റെ വാദത്തെ തെളിയിക്കുവാന്‍ ശ്രമിച്ചത്. ഒരു കാട്ടില്‍ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഒന്നും തന്നെ തനിയെ നടക്കുന്നില്ലെന്നതായിരുന്നു വില്യം പേലീയുടെ വാദം. സമാനരീതിയില്‍ പ്രപഞ്ചത്തിലേയും സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ അദൃശ്യനായ ദൈവത്തിന്റെ കരങ്ങളുടെ പ്രവര്‍ത്തിയാണെന്നും വില്യം പേലീ വാദിച്ചു.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-13 00:00:00 |
Keywords | Scientist,claims,there,is,proof,universe,was,created,by,gods,power |
Created Date | 2016-12-13 12:36:23 |