Contents

Displaying 3341-3350 of 25025 results.
Content: 3598
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയ്ക്കു എമ്മി അവാര്‍ഡ്
Content: ചിക്കാഗോ: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് രണ്ട് എമ്മി അവാര്‍ഡുകള്‍. 'ലിബറേറ്റിംഗ് എ കോണ്ടിനന്റ്: ജോണ്‍ പോള്‍ സെക്കന്‍ഡ് ആന്റ് ദ ഫോള്‍ ഓഫ് കമ്യൂണിസം'(Liberating a continent: John Paul II and the fall of communism) എന്ന ഡോക്യുമെന്ററിയാണ് ടെലിവിഷൻ രംഗത്തിലെ ഏറ്റവും നല്ല പരിപാടികള്‍ക്ക് അംഗീകാരമായി നൽകുന്ന എമ്മി അവാര്‍ഡിന് അര്‍ഹമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ അസ്വസ്ഥതകള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച കമ്യൂണിസത്തെ അവസാനിപ്പിക്കുന്നതില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വഹിച്ച പങ്കിനെ പരാമര്‍ശിക്കുന്നതാണ് ഡോക്യൂമെന്ററി. ചരിത്ര വിഭാഗത്തിലാണ് ഡോക്യുമെന്ററി നേട്ടം കൊയ്തിരിക്കുന്നത്. ഡോക്യുമെന്ററിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒയുമായ കാള്‍ ആന്റേഴ്‌സണും, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ നാലു പേര്‍ക്കുമാണ് അവാര്‍ഡ് ലഭിക്കുക. സമൂഹത്തില്‍ വിവിധ തരം പ്രവര്‍ത്തനങ്ങള്‍ കത്തോലിക്ക ദര്‍ശനത്തോടെ നടപ്പില്‍ വരുത്തുന്ന സംഘടനയായ നൈറ്റ് ഓഫ് കൊളമ്പസാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. 1.9 മില്യണ്‍ അംഗങ്ങളുമായി ലോകമെമ്പാടും വ്യാപിച്ചു കിടിക്കുന്ന സാമൂഹിക സംഘടനയാണ് നൈറ്റ് ഓഫ് കൊളമ്പസ്. "ലോകപ്രശസ്തമായ ഒരു അവാര്‍ഡ് ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. യൂറോപ്പിന്റെ സമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്തുതരം സ്വാധീനമാണ് ചെലുത്തിയതെന്ന് വിവരിക്കുന്ന ഡോക്യുമെന്ററിയാണ് ഞങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അക്രമത്തിന്റെ പാതവെടിഞ്ഞ്, സമാധാനത്തിലൂടെ എങ്ങനെയാണ് യൂറോപ്പിനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നയിച്ചതെന്ന് ഡോക്യുമെന്ററി പ്രേക്ഷകരോട് സംവദിക്കുന്നു". കാള്‍ ആന്റേഴ്‌സണ്‍ പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പ്രശസ്ത നടന്‍ ജിം കാവിയേസല്‍ ആണ് അവതാരകനായി എത്തുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പയുടെ ജീവചരിത്രകാരനായ ജോര്‍ജ് വീഗല്‍, ക്രാക്കോവ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഡ്വിസ്വിസ് തുടങ്ങിയ നിരവധി പ്രമുഖരുടെ അഭിമുഖവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. WTTW ചിക്കാഗോയുടെയും, നാഷണല്‍ എജുക്കേഷണല്‍ ടെലികമ്യൂണിക്കേഷന്‍ അസോസിയേഷന്റെയും സഹകരണത്തോടെ യുഎസിലെ ടെലിവിഷന്‍ ചാനലുകള്‍ വഴി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എത്തിക്കുവാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.
Image: /content_image/News/News-2016-12-16-11:23:22.jpg
Keywords: Saint,John,Paul,II,documentary,takes,two,Emmys
Content: 3599
Category: 1
Sub Category:
Heading: വൈദികർ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: വൈദികർ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരം വൈദികരുടെ ഗര്‍വ്വുകള്‍ക്ക് വിധേയരാകുന്നത് സാധാരണക്കാരായ വിശ്വാസികളായതിനാൽ വൈദികർ കൂടുതൽ സ്നേഹത്തോടും കരുണയോടും കൂടി വിശ്വാസികളോട് പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാസാ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു മാർപാപ്പ. അദ്ദേഹത്തെ സന്ദര്‍ശിക്കുവാനെത്തിയ കര്‍ദിനാളുമാരായിരുന്നു ഈ ദിവ്യബലിയില്‍ പ്രധാനമായും പങ്കെടുത്തിരുന്നത്. വൈദികരുടെ ഇടയിലെ 'ബുദ്ധിജീവി' സംസ്‌കാരത്തേയും തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ വിമര്‍ശിച്ചു. വൈദികരായ പലരും ബുദ്ധീജീവികളെ പോലെയാണ് വിശ്വാസത്തെ നോക്കികാണുന്നതെന്ന് പറഞ്ഞ പാപ്പ, ഇത്തരം നടപടികള്‍ക്കെതിരെ ദൈവം തന്നെ പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പാവപ്പെട്ടവരും, എളിമയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരുമായ വിശ്വാസികള്‍ തന്നെയാണ് വൈദികരുടെ ബുദ്ധിജീവി തത്വശാസ്ത്രങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുക്രിസ്തുവിനെ വിചാരണ ചെയ്ത അന്നാസും കയ്യാഫാസും യഹൂദ സമൂഹത്തിലെ പുരോഹിത ശ്രേഷ്ഠന്‍മാരായിരുന്നുവെന്ന കാര്യവും പാപ്പ ഓർമ്മിപ്പിച്ചു. ദൈവം മോശയ്ക്ക് നല്‍കിയ പത്തു കല്‍പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്‍ക്കുമായി പുരോഹിതര്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താല്‍ പുരോഹിതരുടെ അരികില്‍ എത്തിയപ്പോള്‍ യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര്‍ ചെയ്തതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു. "ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര്‍ ഇത്തരം കഠിനമായ രീതിയില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. തങ്ങള്‍ പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇത്തരക്കാരെ നയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശം അനുഭവിക്കുന്നവരേയും ഇവര്‍ കാണുന്നതേയില്ല. തടവിലായവരെയോ, രോഗികളെയോ ഇവര്‍ ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്നില്ല". "ജനങ്ങളോട് ചേര്‍ന്നു നിലനില്‍ക്കുവാന്‍ പുരോഹിതര്‍ എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വപുത്രനെ നമ്മുക്കായി, നമ്മോടുകൂടെ വസിക്കാൻ നൽകിയ വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയില്‍ വേണം ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരായ വൈദികര്‍ സഹവസിക്കേണ്ടത്". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-16-12:15:59.jpg
Keywords: pope francis
Content: 3600
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറക്കാതിരിക്കുക
Content: “ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്ക് ലഭിക്കും” (1 പത്രോസ് 5:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 17}# "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നാം ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സഹനം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ അവര്‍ തങ്ങളുടെ സഹനങ്ങള്‍ സഹിച്ചതിനുശേഷം ഇപ്പോള്‍ രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കാം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് അന്ധകാരത്തില്‍ തുടങ്ങി വെളിച്ചത്തിലേക്കും സന്തോഷത്തിലേക്കും നീങ്ങുന്ന ഒരവതരണം പോലെയാണ്. നമ്മളില്‍ ഏറ്റവും ഉപേക്ഷിക്കപ്പെട്ടവര്‍ ക്രിസ്തുവിന്റെ രക്തം വഴിയായി സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കും എന്ന് അറിയുന്നത് എത്ര മനോഹരമായ കാര്യമാണ്. ഈ മനോഹരമായ സൌഭാഗ്യത്തിന് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നിങ്ങള്‍ മറക്കാതിരിക്കുക". (അന്തോണി എസോലെന്‍, പ്രഫസ്സര്‍, ഗ്രന്ഥരചയിതാവ്) #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറക്കാതിരിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും തനിച്ചാവുകയില്ല. ശുദ്ധീകരണ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മുടക്കില്ലായെന്ന പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-16-16:36:27.jpg
Keywords: സഹനം
Content: 3601
Category: 8
Sub Category:
Heading: മരണത്തിന് മുന്‍പേ തന്നെ ശുദ്ധീകരിക്കപ്പെടുന്നവര്‍
Content: “എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക” (സങ്കീര്‍ത്തനം 42: 2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 18}# “വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ ഗ്രിഗറി, വിശുദ്ധ സിസേരിയൂസ് എന്നീ വിശുദ്ധര്‍ ഇക്കാര്യം സമ്മതിക്കുന്നു: അതായത്‌ മനുഷ്യകുലത്തിന്റെ പൊതുവായ അന്തിമവിധിക്കുള്ള സമയമാകുമ്പോഴേക്കും എല്ലാവര്‍ക്കുമായി ശുദ്ധീകരണസ്ഥലം ഇല്ലാതാകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തക്കവിധം ഒരു വ്യക്തി ശുദ്ധീകരിക്കപ്പെടുമ്പോള്‍ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ ശുദ്ധീകരണസ്ഥലം അവസാനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ മരണത്തിന് മുന്‍പേ തന്നെ പര്യാപ്തമായ രീതിയില്‍ ശുദ്ധീകരിക്കപ്പെടും". (പ്രമുഖ കത്തോലിക്ക എഴുത്തുകാരിയായ സൂസൻ റ്റാസോൺ) #{blue->n->n->വിചിന്തനം:}# ശുദ്ധിയുള്ളവരെ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശിക്കുവാന്‍ സ്വര്‍ഗ്ഗത്തിന്റെ പരിപൂര്‍ണ്ണത അനുവദിക്കുന്നുള്ളൂ. നിങ്ങളുടെ സ്വര്‍ഗ്ഗീയ പ്രവേശനത്തിന് തടസ്സം വരുത്തുന്ന രീതിയിലുള്ള ഏതെങ്കിലും പാപങ്ങള്‍ ഉണ്ടെങ്കില്‍ അവക്ക്‌ വേണ്ടി ദൈവത്തോടു മാപ്പപേക്ഷിക്കുകയും പരിഹാര കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-16-16:54:25.jpg
Keywords: ശുദ്ധീകരണസ്ഥലം
Content: 3602
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലമല്ല: സ്വര്‍ഗ്ഗമാണ് നമ്മുടെ ലക്ഷ്യം
Content: “കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍” (സങ്കീര്‍ത്തനം 105: 4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 19}# “ശുദ്ധീകരണസ്ഥലം ഒരു ലക്ഷ്യമാക്കുക എന്നത് തെറ്റായ കാര്യമാണ്. സ്വര്‍ഗ്ഗമാണ് നമ്മുടെ ലക്ഷ്യം, ശുദ്ധീകരണസ്ഥലമാകട്ടെ ദൈവകാരുണ്യത്തിന്റെ ഒരടയാളവും, നമ്മള്‍ ഭൂമിയിലായിരുന്നപ്പോള്‍ ദൈവത്തിന്റെ സഹായങ്ങളെ അവഗണിച്ചതിനും, പക്ഷേ നമ്മള്‍ ഇപ്പോഴും ദൈവത്തിന്റെ പരിപാലനയിലാണെന്നതിനുമുള്ള ഒരടയാളം”. (വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണ്‍, ഇറ്റാലിയന്‍ പുരോഹിതന്‍, ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍, സൊസൈറ്റി ഓഫ് സെന്റ്‌ പോള്‍ എന്നിവയുടെ സ്ഥാപകന്‍, ഗ്രന്ഥരചയിതാവ്‌). #{blue->n->n->വിചിന്തനം:}# എപ്പോഴും സ്വര്‍ഗ്ഗത്തിലേക്ക്‌ ലക്ഷ്യം വെക്കുക.. ഒരിക്കലും നിറുത്തരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-16-17:03:33.jpg
Keywords: സ്വര്‍ഗ്ഗം
Content: 3603
Category: 18
Sub Category:
Heading: ഇമ്രാന്‍ ഹുസൈനും സോമനാഥ്‌ ഭാരതിയും കര്‍ദിനാളിനെ സന്ദര്‍ശിച്ചു
Content: കൊച്ചി: ഡല്‍ഹി ഭക്ഷ്യ, പരിസ്ഥിതി വകുപ്പുമന്ത്രി ഇമ്രാന്‍ ഹുസൈനും സോമനാഥ്‌ ഭാരതി എംഎല്‍എയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഭാരത സുറിയാനി സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും ചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥം കര്‍ദിനാള്‍ ഇരുവര്‍ക്കും കൈമാറി. ആം ആദ്‌മി പാര്‍ട്ടി സ്റ്റേറ്റ്‌ കണ്‍വീനര്‍ സി.ആര്‍. നീലകണ്‌ഠനും ഒപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2016-12-17-05:11:45.jpg
Keywords:
Content: 3604
Category: 18
Sub Category:
Heading: മദ്യത്തിനെതിരെയുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: പാതയോരങ്ങളിലെ മദ്യവില്പനശാലകള്‍ക്കെതിരെ നിലപാടെടുത്ത സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഇതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരുകളും പൊതുസമൂഹവും മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കുമെതിരെ പുതിയ ഉണര്‍വോടെ രംഗത്തുവരണം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന ഏതൊരു തീരുമാനത്തെയും എക്കാലവും സഭ പിന്തുണയ്ക്കുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കര്‍ദിനാള്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തികസ്ഥിതിയിലെ മാറ്റങ്ങള്‍ ദുര്‍ച്ചെലവുകള്‍ കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കില്‍ അതു സന്തോഷകരമാണ്. നിയമം മൂലം ദുര്‍വ്യയം കുറയ്ക്കുന്നതു ശാശ്വതമല്ലെങ്കിലും ജീവിതച്ചെലവുകള്‍ നിയന്ത്രിക്കണമെന്ന ബോധ്യം സമൂഹത്തിനു നല്‍കാനുള്ള ശ്രമങ്ങള്‍ ഉചിതമാണ്. സാമ്പത്തികരംഗത്തെ മാറ്റങ്ങളെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വാദങ്ങള്‍ ഗൗരവമായി പഠനവിധേയമാക്കണം. നോട്ട് ക്ഷാമം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. ആവശ്യത്തിനു പണം ബാങ്കുകളില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. മാധ്യമങ്ങള്‍ സമൂഹത്തിനു നല്‍കുന്ന സേവനം മഹത്തരമാണ്. സാംസ്‌കാരിക പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്നിരിക്കെ, വിവേകത്തോടെയുള്ള ഇടപെടലുകളാണു സമൂഹം അവയില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2016-12-17-05:16:19.jpg
Keywords:
Content: 3605
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം ഡിസംബര്‍ 29,30,31 ജനുവരി 1 തിയതികളില്‍
Content: ഫാ. കുര്യാക്കോസ് പുന്നോലിലും ഫാ. ജിന്‍സന്‍ മുറ്റത്ത്കുന്നേലും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുട്ടികള്‍ക്കായി ധ്യാനം ഡിസംബര്‍ 29,30,31 ജനുവരി 1 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. 10 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ധ്യാനം. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-12-17-05:33:06.jpg
Keywords:
Content: 3606
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍
Content: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കലും ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ ടോമി പുതുക്കാടും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-12-17-05:42:58.jpg
Keywords: Divine UK, Carmel Retreat centre
Content: 3607
Category: 1
Sub Category:
Heading: പാവങ്ങളുടെ പാപ്പായ്‌ക്ക് ഇന്ന്‌ 80-ാം പിറന്നാൾ: ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലൂടെ ഒരു യാത്ര
Content: വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പതാം പിറന്നാള്‍. വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തിയിലുമെല്ലാം ദൈവകാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം വിതറുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയാണ്. ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി മാര്‍പാപ്പ ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്.എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. സഭയ്ക്ക് കരുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കരുണയുടെ മഹാജൂബിലി വര്‍ഷം പ്രഖ്യാപിക്കുവാനും കാരുണ്യത്തിന്റെ വലിയ ഇടയന്‍ മറന്നിരുന്നില്ല. വത്തിക്കാന്‍ സമയം രാവിലെ 8 മണിക്ക് പൗളിന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ കൃതഞ്ജതാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലെയും പോലെ പരിപാടികള്‍ സാധാരണമായിരിക്കും. മാല്‍ട്ട പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, സ്വിറ്റ്സര്‍ലണ്ടിലെ ചൂര്‍ രൂപതാ മെത്രാന്‍ എന്നിവരുമായുള്ള കൂടികാഴ്ച പാപ്പ നടത്തും. ഇറ്റലിയിലെ നൊമാഡെല്‍ഫിയ സമൂഹവുമായുള്ള സംവാദവും ജന്മദിനത്തിലെ പരിപാടികളിലുണ്ട്. #{red->none->b->പാവങ്ങളുടെ പാപ്പയ്ക്ക്... ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജന്മദിനാശംസകള്‍....}#
Image: /content_image/News/News-2016-12-17-07:07:04.jpg
Keywords: BIOGRAPHY,OF,THE,HOLY,FATHER,fransis,papa,birthday