Contents
Displaying 3361-3370 of 25025 results.
Content:
3618
Category: 5
Sub Category:
Heading: വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും
Content: മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു. അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. ഒരാള്‍ മറ്റൊരാളെ നന്മയിലും കാരുണ്യത്തിലും വളരുവാന്‍ പ്രേരിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധമുള്ള ജീവിതം വഴി ആത്മീയ ജീവിതം നയിക്കുകയും ചെയ്തു. ഗോര്‍ഡിയാന അവരോടൊപ്പം ചേര്‍ന്നുവെങ്കിലും നിശബ്ദ-ജീവിതം സഹിക്കുവാന്‍ കഴിയാതെ മറ്റൊരു ദൈവവിളി തിരഞ്ഞെടുത്തു. അവള്‍ അവളുടെ സൂക്ഷിപ്പുകാരനെ വിവാഹം ചെയ്തു. ടര്‍സില്ലയും, എമിലിയാനയും അവര്‍ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗ്ഗം തന്നെ പിന്‍തുടരുകയും, തങ്ങളുടെ വിശുദ്ധിയുടെ പ്രതിഫലം ലഭിക്കുന്നത് വരെ, ദൈവീക സമാധാനവും, ശാന്തിയും അനുഭവിച്ചുകൊണ്ട് ജീവിച്ചു. വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് വിശുദ്ധ ടര്‍സില്ലയെ അവളുടെ മുത്തച്ഛനും മാര്‍പാപ്പായുമായിരുന്ന വിശുദ്ധ ഫെലിക്സ്-II (III) ഒരു ദര്‍ശനത്തില്‍ സന്ദര്‍ശിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലം കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു "വരൂ! ഞാന്‍ നിന്നെ പ്രകാശത്തിന്റെ വാസസ്ഥലത്തേക്ക് സ്വീകരിക്കാം." ഉടന്‍ തന്നെ അവള്‍ രോഗബാധിതയായി കിടപ്പിലായി. അവളെ കാണുവാന്‍ അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയവരോട് അവള്‍ വിളിച്ചു പറഞ്ഞു "മാറി നില്‍ക്കൂ! മാറി നില്‍ക്കൂ! എന്റെ രക്ഷകനായ ക്രിസ്തു വരുന്നുണ്ട്." ഈ വാക്കുകള്‍ക്ക് ശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയില്‍ അവള്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചു. നിരന്തരമായ പ്രാര്‍ത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാല്‍മുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കന്‍ ആയി തീര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് തിരുന്നാള്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമന്‍ രക്തസാക്ഷി സൂചികയില്‍ ഡിസംബര്‍ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാള്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആദവും ഹവ്വയും 2. ടെവെസ്സിലെ അഡെലാ 3. സ്കോട്ട്ലന്‍ഡിലെ കരാനൂസ് 4. ബോര്‍ഡോ ബിഷപ്പായിരുന്ന ഡെല്‍ഫിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-18-17:38:23.jpg
Keywords: വിശുദ്ധ എ

3619
Category: 5
Sub Category:
Heading: കാന്റിയിലെ വിശുദ്ധ ജോണ്‍
Content: 1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ്ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധന്‍ ഓര്‍ത്തത്. ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്ത്ബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണ്ണം മാത്രമല്ല മുന്‍പ് മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി. തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്: "കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരേ ബുദ്ധിമുട്ടാണ്". അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധന്‍ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും, താന്‍ നഗ്നപാദനായി നില്‍ക്കുന്നത് മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോഹ നിലത്തിഴയു വിധത്തില്‍ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു സന്തോഷപൂര്‍വ്വം ദൈവസന്നിധിയിലേക്ക് യാത്രയായ. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഔസ്ട്രേഷ്യാ രാജാവായ ഡഗോബെര്‍ട്ടു ദ്വിതീയന്‍ 2. ഹെക്സ് ഹോം ബിഷപ്പായിരുന്ന ഫ്രിത്ത്ബെര്‍ട്ട് 3. സ്കോട്ട്ലാന്‍ഡിലെ മസോത്താ 4. റോമാക്കാരായ മിഗ്ദോണിയൂസും മര്‍ദോനീയൂസും 5. സ്പെയിന്‍കാരനായ നിക്കോളാസ് ഫാക്ടര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/DailySaints/DailySaints-2016-12-18-17:52:26.jpg
Keywords: വിശുദ്ധ ജോണ്‍

3620
Category: 5
Sub Category:
Heading: വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി
Content: 1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി ജനിച്ചത്. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന് വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വര്‍ഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിര്‍ദ്ദേശപ്രകാരം, സ്കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യാസ്ത്രീകളും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി അമേരിക്കയിലെത്തി. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടില്‍ ധാരാളം സ്കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. ഈ സ്ഥാപങ്ങള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ക്കാര്‍ക്കും, കുട്ടികള്‍ക്കും, വളരെയേറെ അനുഗ്രഹപ്രദമായി. 1917 ഡിസംബര്‍ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയില്‍ വച്ച് വിശുദ്ധ മരിക്കുമ്പോള്‍ അവള്‍ സ്ഥാപിച്ച സഭക്ക് ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും, സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. 1946-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരത്വമുള്ളവരില്‍ നിന്നും വിശുദ്ധപദവി ലഭിച്ച ആദ്യ വിശുദ്ധ എന്ന ഖ്യാതിയും ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയ്ക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലന്‍റലൂഷ്യയിലെ അമാസ്വിന്തൂസ് 2. ഈജിപ്തിലെ ചെരെമോണ്‍ 3. ഇറ്റലിയിലെ ദേമിത്രിയൂസ് ഹൊണരാത്തൂസ്, ഫ്ലോരൂസ് 4. റോമായിലെ ഫ്ലാവിയന്‍ 5. യൂടെക്ട് ബിഷപ്പായിരുന്ന ഹാങ്കെര് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-18-17:41:30.jpg
Keywords: സേവ്യര്‍

3621
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ കനീസിയസ്
Content: ഈശോ സഭയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റര്‍ കനീസിയസ്. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവല്‍ക്കരിച്ചത് ഇദ്ദേഹം ഒറ്റക്കാണ് എന്ന് പറയാം. ഈ വിശുദ്ധന്‍ ധാരാളം കോളേജുകള്‍ സ്ഥാപിക്കുകയും, തന്റെ മഹത്തായ രചനകള്‍ മുഖാന്തിരം കത്തോലിക്കാ സഭക്ക് ഒരു പുനര്‍ജീവന്‍ നല്‍കുകയും ചെയ്തു. കൂടാതെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടത് ഈ വിശുദ്ധനാണ്. 1521-ല്‍ ഹോളണ്ടിലെ നിജ്‌മെഗെന്‍ എന്ന സ്ഥലത്താണ് വിശുദ്ധന്‍ ജനിച്ചത്. ലോറൈനിലെ നാടുവാഴിയുടെ രാജധാനിയില്‍ രാജകുമാരന്‍മാരെ വിദ്യ അഭ്യസിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്റെ പിതാവിന്റെ ജോലി. യുവാവായിരിക്കെ വിശുദ്ധ പീറ്റര്‍ കനീസിയസ് മത-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും, 1543-ല്‍ വാഴ്ത്തപ്പെട്ട പീറ്റര്‍ ഫാവ്‌റെ നയിച്ച ഒരു ആത്മീയ ധ്യാനം കൂടിയതിനു ശേഷം, അദ്ദേഹം ഈശോ സഭയില്‍ ചേരുകയും ഈശോ സഭയിലെ പ്രഖ്യാപിക്കപ്പെട്ട അംഗങ്ങളില്‍ എട്ടാമനുമായിതീര്‍ന്നു. കൊളോണ്‍ നഗരത്തിലാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താമസിയാതെ ട്രെന്റ് കൗണ്‍സിലില്‍ കര്‍ദ്ദിനാള്‍ ഓഗസ്‌ബര്‍ഗിന്റെ ഉപദേഷ്ടാവായി നിയമിതനായി. 1547-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ഇദ്ദേഹത്തെ റോമിലേക്ക് വരുത്തിക്കുകയും, സിസിലിയില്‍ അദ്ധ്യാപക വൃത്തിക്കായി അയക്കുകയും ചെയ്തു. റോമിലെ വിശുദ്ധന്റെ ദൗത്യം പൂര്‍ത്തിയായതിനു ശേഷം ജെര്‍മ്മനിയിലേക്കയക്കപ്പെട്ട വിശുദ്ധന്‍ ജെര്‍മ്മന്‍ പ്രവിശ്യയിലെ ഈശോ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ആയി തീര്‍ന്നു. അടുത്തതായി വിശുദ്ധന്‍ ചെയ്തത് നാശോന്മുഖമായ കോളേജുകളെ വീണ്ടെടുക്കുകയും, പുതിയ കോളേജുകള്‍ സ്ഥാപിക്കുകയുമാണ്. ആദ്യം വിയന്നയിലും, പ്രേഗിലും, പിന്നീട് മൂണിക്ക്, ഇന്‍സ്ബ്രക്ക് കൂടാതെ ജെമ്മനിയുടെ വടക്കന്‍ പ്രദേശങ്ങളിലും അദ്ദേഹം കോളേജുകള്‍ സ്ഥാപിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തന ഫലമായി ധാരാളം ആളുകള്‍ ഈശോ സഭയിലേക്കാകര്‍ഷിക്കപ്പെട്ടു. അപ്രകാരം മധ്യയൂറോപ്പ് മുഴുവന്‍ ഈശോസഭ വളര്‍ന്നു. അദ്ദേഹം ഈശോ സഭയെ ഒരു ഒതുക്കമുള്ള സംഘമാക്കി തീര്‍ക്കുകയും തിരുസഭാ നവീകരണത്തിലെ ഒരു പ്രമുഖ ശക്തിയാക്കി മാറ്റുകയും ചെയ്തു. ജര്‍മ്മനിയിലെ എല്ലാ കത്തോലിക്കാ നേതാക്കന്‍മാരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഏതാണ്ട് 1400-ഓളം കത്തുകള്‍ സഭാ-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ സഹായിക്കുന്നതിനായി അദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം ചക്രവര്‍ത്തിയുടെ ഉപദേശകനും മൂന്ന്‍ മാര്‍പാപ്പാമാരുടെ വിശ്വസ്തനുമായിരിന്നു. പലകാര്യങ്ങളിലും പാപ്പാ പ്രതിനിധികളും, സ്ഥാനപതികളും ഇദ്ദേഹത്തിന്റെ ഉപദേശം ആരായുക പതിവായിരുന്നു. നവോത്ഥാനത്തിനുള്ള മുന്‍പുള്ള ജര്‍മ്മനിയിലെ ആത്മീയ, പൗരോഹിത്യ ജീവിത ശൈലിയുടെ ഒരു കടുത്ത വിമര്‍ശകനായിരുന്നു വിശുദ്ധന്‍. വിദ്യാഭ്യാസ മേഖലയിലും, ആത്മീയ ജീവിതത്തിലും, പൗരോഹിത്യ-ജീവിതത്തിലും വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് വിശുദ്ധന്‍ മുന്നോട്ട് വച്ചത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി സെമിനാരികള്‍ സ്ഥാപിക്കപ്പെടുകയും, നയതന്ത്രപരമായ പല ദൗത്യങ്ങള്‍ക്കും പാപ്പാമാര്‍ വിശുദ്ധനെ അയച്ചിരുന്നു. തന്റെ വിശ്രമമില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, സഭാപിതാക്കന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളും, വേദപാഠങ്ങളും, ആത്മീയ ലേഖനങ്ങളും അദേഹം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിശുദ്ധന്റെ ജീവിതകാലത്ത് തന്നെ ഇദ്ദേഹം എഴുതിയ നിരവധി ഗ്രന്ഥങ്ങളുടെ എണ്ണമില്ലാത്തത്ര വാള്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1597 ഡിസംബര്‍ 21ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രിബോര്‍ഗില്‍ വെച്ച് വിശുദ്ധന്‍ അന്ത്യനിദ്ര പ്രാപിച്ചു. 1925-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും, സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അന്തിയോക്യയിലെ അന്സ്താസിയൂസു ജൂനിയര്‍ 2. ഇറ്റലിയിലെ ബവുദാകാരിയൂസ് 3. നിക്കോമേഡിയായിലെ ഗ്ലിസേരിയൂസ് 4. സ്പാനിഷ് നവാരയിലെ ഹോണരാത്തൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-18-17:44:04.jpg
Keywords: വിശുദ്ധ പീറ്റര്‍

3622
Category: 5
Sub Category:
Heading: സിലോസിലെ വിശുദ്ധ ഡൊമിനിക്ക്
Content: ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന്‍ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യന്‍ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. അദ്ദേഹം ആശ്രമത്തില്‍ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിര്‍മ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്‍മാരായ പകര്‍ത്തിയെഴുത്തുകാര്‍ക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു. സ്പെയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഡൊമിനിക്ക് മൂറുകളുടെ അടിമത്വത്തില്‍ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഡൊമിനിക്കന്‍ സഭയുടെ (Preachers) സ്ഥാപകനായ ഡൊമിനിക്ക് ഡി ഗുസ്മാന്റെ ജന്മസ്ഥലമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ ദേവാലയം വളരെയേറെ പ്രസിദ്ധമായിതീര്‍ന്നു. വിശുദ്ധന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അതിന്‍ഫലമായി ഡൊമിനിക്ക് ഡി ഗുസ്മാന്‍ ജനിക്കുകയും ചെയ്തു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായില്‍ വച്ചു വധിക്കപ്പെട്ട അമ്മോണ്‍, സേനോ, തെയോഫിലസു, ടോളെമി, ഇഞ്ചെന്‍ 2. ബ്രെഷ്യയിലെ ഡൊമിനിക്ക് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-18-17:46:27.jpg
Keywords: വിശുദ്ധ ഡൊ

3623
Category: 5
Sub Category:
Heading: വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ
Content: റോമില്‍ മാക്സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭക്ക് സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്‍മാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് തുടരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശുദ്ധിയും ഭക്തിയും അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. വിശുദ്ധ ജെറോമും തന്റെ സ്വന്തം രീതിയില്‍ അന്റാസിയൂസിന്റെ പ്രവര്‍ത്തനങ്ങളെ തുണച്ചിട്ടുണ്ട്, കൂടാതെ വിശുദ്ധ ആഗസ്റ്റിനെ, വിശുദ്ധ പോളിനാസ് തുടങ്ങിയവര്‍ വിശുദ്ധിയുടെ മാതൃകയായി ഇദ്ദേഹത്തെ വാഴ്ത്തി. അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്, സുവിശേഷം വായിക്കുമ്പോള്‍ നില്‍ക്കുവാനും തങ്ങളുടെ തലകുനിച്ച് വണങ്ങുവാനും പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 401-ല്‍ വെച്ചു വിശുദ്ധന്‍ മരണമടഞ്ഞു. റോമിലെ രക്തസാക്ഷി സൂചികയില്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു “കടുത്ത ദാരിദ്ര്യത്തിലും, അപ്പസ്തോലിക വിശുദ്ധിയിലും ജീവിച്ച അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പ റോമില്‍ വച്ച് മരിച്ചു. റോം ഇദ്ദേഹത്തെ കൂടുതലായി അര്‍ഹിക്കുന്നില്ല എന്നാണു വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുള്ളത്”. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സിറിയാക്കൂസ്, പൗളിള്ളുസ്, സെക്കുന്തോസ്, അനസ്താസിയൂസ്, സിന്‍റീമിയൂസു 2. നിസെയായിലെ ദാരിയൂസ്, സോസിമൂസ്, പോള്‍, സെക്കുന്തൂസ് 3. സിര്‍മിയത്തിലെ ഫൗസ്താ 4. ഔക്സേരിയിലെ ഗ്രിഗറി {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-18-17:50:26.jpg
Keywords: വിശുദ്ധ അ

3624
Category: 18
Sub Category:
Heading: വരാപ്പുഴ മെത്രാപ്പോലീത്തയായി ഡോ. കളത്തിപ്പറമ്പില്‍ സ്‌ഥാനമേറ്റു
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹണം ചെയ്തു. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. ദൈവ സ്തുതിഗീതങ്ങളാലും സങ്കീര്‍ത്തനങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമായ അന്തരീക്ഷത്തില്‍ സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത ഇടയന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും മറ്റു വിശിഷ്ടാതിഥികളെയും വൈകീട്ട് 3.30ന് ബസിലിക്ക കവാടത്തില്‍ റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ സ്വീകരണം നല്‍കി ആനയിച്ചു. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക നിയമന ഉത്തരവ് വായിക്കാന്‍ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ഭാരതത്തിന്റെ അപ്പസ്‌തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ്കൗണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്‌കിയോട് അഭ്യര്‍ത്ഥിച്ചു. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രഭാഷണത്തിനു ശേഷം വിശ്വാസികളുടെ പ്രാര്‍ത്ഥന. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രപതി ഡോ. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സന്ദേശം വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ വായിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നന്ദി പറഞ്ഞു.
Image: /content_image/India/India-2016-12-19-04:21:25.jpg
Keywords:

3625
Category: 18
Sub Category:
Heading: വിശ്വാസികളെ ആഴത്തില്‍ വേദനിപ്പിച്ചു: മാര്‍ ആലഞ്ചേരി
Content: കൊച്ചി: ഭാഷാപോഷിണി മാസികയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരെയും വേദനിപ്പിച്ചതായി സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. ക്രൈസ്തവ സന്യാസിനിമാരെ അതില്‍ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കായ സമര്‍പ്പിതരെയും അപമാനിച്ചിരിക്കുന്നു. രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതുവന്നു എന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. തങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഈ സംഭവത്തില്‍ വിശ്വാസികള്‍ പലേടത്തും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് ഇറങ്ങിയതായി കാണുന്നു. അതേസമയം ആ മാസികയുടെ മാനേജ്‌മെന്റ് പത്രത്തിലൂടെ ക്ഷമാപണം നടത്തിയത് ഒരു ക്രിയാത്മക പ്രതികരണമായി കണക്കാക്കുന്നു. പ്രസ്തുത ചിത്രം ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ല. വിശ്വാസികളുടെ വികാര വിചാരങ്ങള്‍ കണക്കിലെടുത്തുകൊണ്ടു കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും ഇതു പാഠമാകേണ്ടതാണ് എന്നു മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2016-12-19-04:35:06.jpg

3626
Category: 1
Sub Category:
Heading: ഭവനരഹിതരോടൊപ്പം പിറന്നാള്‍ ആഘോഷിച്ചുകൊണ്ട് പാവങ്ങളുടെ പാപ്പാ; ഒപ്പം എമിരിറ്റസ് ബെനഡിക്ട് പാപ്പായുടെ സമ്മാനങ്ങളും
Content: വത്തിക്കാന്‍ സിറ്റി: തന്റെ 80-ാം പിറന്നാള്‍ ഭവനരഹിതരോടൊപ്പം ചിലവഴിച്ചു ഫ്രാന്‍സിസ് പാപ്പ. പിറന്നാള്‍ ദിനത്തില്‍ ക്ഷണിക്കപ്പെട്ട ഭവനരഹിതരായ എട്ടു പേരോടൊപ്പം പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ചിലവഴിച്ചാണ് മാര്‍പാപ്പ തന്റെ ജന്മദിനം അവിസ്മരണീയമാക്കിയത്. രണ്ട് സ്ത്രീകളും ആറു പുരുഷന്‍മാരും അടങ്ങുന്ന സംഘം, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. രാവിലെ ഏഴു മണിയ്ക്കു ശേഷം പോളിഷ് ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രാവെസ്‌കിയ്‌ക്കൊപ്പമാണ് അതിഥികള്‍ എത്തിയത്. സൂര്യകാന്തിപൂക്കള്‍ കൊണ്ട് അലങ്കരിച്ച ബൊക്കകള്‍ അവര്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി പോപ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മൂന്നു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. പോപ് എമിരിറ്റസ് സമ്മാനിച്ച വസ്തുക്കള്‍ ഏറെ അര്‍ത്ഥങ്ങളെ വെളിവാക്കുന്നതാണെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. അതേ സമയം സമ്മാനങ്ങള്‍ എന്താണെന്ന കാര്യം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. തന്റെ പിന്‍ഗാമിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക സന്ദേശവും ബനഡിക്റ്റ് പതിനാറാമന്‍ അയച്ചിരിന്നു. ഇതു കൂടാതെ, ഉച്ചക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ ടെലിഫോണില്‍ വിളിച്ച് തന്റെ ജന്മദിനാശംസകള്‍ അര്‍പ്പിക്കുവാനും മുന്‍ മാര്‍പാപ്പ മറന്നില്ല. തികച്ചും ലളിതമായ ചടങ്ങുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടത്. പ്രഭാതത്തില്‍ ഡൈനിംഗ് ഹാളിലേക്ക് അതിഥികളെ സ്വീകരിച്ചിരുത്തിയ പാപ്പ, അവരോടൊപ്പം പ്രാതല്‍ കഴിച്ചു ഏതാനും സമയം ചിലവഴിച്ചു. പിന്നീട് അപ്പോസ്‌ത്തോലിക കൊട്ടാരത്തിലുള്ള പോളിന്‍സ് ചാപ്പലിലേക്ക് വിശുദ്ധ ബലി അര്‍പ്പിക്കുവാനായി പാപ്പ പുറപ്പെട്ടു. റോമിലെ കര്‍ദിനാളുമാരോട് ചേര്‍ന്നാണ് പരിശുദ്ധ പിതാവ് തന്റെ ജന്മദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചത്. തുടര്‍ന്നുള്ള പരിപാടികള്‍ സാധാരണമായിരിന്നു. ഇറ്റാലിയന്‍ അത്മായരുടെ സംഘടനയായ 'നൊമാഡെല്‍ഫിയ'യുടെ നേതൃത്വത്തില്‍ നിരവധി കുട്ടികളോടും യുവാക്കളോടും സംവദിക്കുന്ന പരിപാടിയിലും ജന്മദിനത്തില്‍ മാര്‍പാപ്പ പങ്കെടുത്തു. മുക്കാല്‍ ലക്ഷത്തോളം ആശംസാ സന്ദേശങ്ങളാണ് മാര്‍പാപ്പയുടെ ജന്മദിനത്തില്‍ വത്തിക്കാനിലേക്ക് എത്തിയത്. ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, ഇറ്റാലിയന്‍ ഭാഷകളിലാണ് സന്ദേശങ്ങള്‍ എത്തിയത്. വിശ്വാസികളുടെ ആശംസകള്‍ കൂടാതെ ലോകനേതാക്കളുടെ ജന്മദിന ആശംസകള്‍ ടെലിഗ്രാം വഴിയായും ഫോണിലൂടെയും മാര്‍പാപ്പയ്ക്ക് ലഭിച്ചു.
Image: /content_image/News/News-2016-12-19-05:04:13.jpg
Keywords: Benedict,XVI,sends,Pope,Francis,3,mysterious,gifts,on,his,birthday

3627
Category: 18
Sub Category:
Heading: കുടുംബങ്ങളില്‍ ആശയവിനിമയം കുറയുന്നത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: കുടുംബാംഗങ്ങൾക്കിടയിൽ ആശയവിനിമയം കുറയുന്നത് വലിയ സാമൂഹികവിപത്തായി മാറിയിരിക്കുന്നുവെന്നും ഇത് ഗുരുതര പ്രശ്നങ്ങള്‍ക്കു വഴി തെളിയിക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ നടന്ന രൂപത കുടുംബകൂട്ടായ്മാ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. "ആവശ്യമില്ലാത്ത ഗൗരവം വീടിനുള്ളിൽ പാടില്ല. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം ആശയവിനിമയവും വർത്തമാനവും ഇന്നിന്റെ ആവശ്യമാണ്. സഭയോടു ചേർന്നുനിന്നുകൊണ്ട് വചനം പഠിക്കാനുള്ള വേദികളാണ് കുടുംബകൂട്ടായ്മകൾ. ആദിമസഭയുടെ ചൈതന്യത്തോടു ചേർന്നുള്ള പ്രവർത്തനങ്ങളാണ് കുടുംബകൂട്ടായ്മയുടെ ഭരണഘടന". ബിഷപ്പ് പറഞ്ഞു. രൂപത കുടുംബക്കൂട്ടായ്മയുടെ 20 ാം വാർഷിക സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ ആമുഖ സന്ദേശം നൽകി. മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.പി.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബകൂട്ടായ്മ റിപ്പോർട്ട് ബുക്ക്, പ്രാർഥന പുസ്തകം എന്നിവയുടെ പരിചയപ്പെടുത്തൽ മോൺ. ജോസഫ് മലേപ്പറമ്പിൽ നിർവഹിച്ചു. കുടുംബകൂട്ടായ്മ സർവീസ് ടീം സെക്രട്ടറി ഡോ.ആന്റണി രാജു പ്രസംഗിച്ചു. സമ്മേളനത്തില്‍ മികച്ച പ്രവർത്തനം കാഴ്ചവച്ച ഇടവകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Image: /content_image/India/India-2016-12-19-05:23:10.jpg
Keywords: Mar Joseph Kallarangatt