category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബങ്ങളില്‍ ആശയവിനിമയം കുറയുന്നത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
Contentപാലാ: കുടുംബാംഗങ്ങൾക്കിടയിൽ ആശയവിനിമയം കുറയുന്നത് വലിയ സാമൂഹികവിപത്തായി മാറിയിരിക്കുന്നുവെന്നും ഇത് ഗുരുതര പ്രശ്നങ്ങള്‍ക്കു വഴി തെളിയിക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ നടന്ന രൂപത കുടുംബകൂട്ടായ്മാ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. "ആവശ്യമില്ലാത്ത ഗൗരവം വീടിനുള്ളിൽ പാടില്ല. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം ആശയവിനിമയവും വർത്തമാനവും ഇന്നിന്റെ ആവശ്യമാണ്. സഭയോടു ചേർന്നുനിന്നുകൊണ്ട് വചനം പഠിക്കാനുള്ള വേദികളാണ് കുടുംബകൂട്ടായ്മകൾ. ആദിമസഭയുടെ ചൈതന്യത്തോടു ചേർന്നുള്ള പ്രവർത്തനങ്ങളാണ് കുടുംബകൂട്ടായ്മയുടെ ഭരണഘടന". ബിഷപ്പ് പറഞ്ഞു. രൂപത കുടുംബക്കൂട്ടായ്മയുടെ 20 ാം വാർഷിക സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ ആമുഖ സന്ദേശം നൽകി. മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.പി.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബകൂട്ടായ്മ റിപ്പോർട്ട് ബുക്ക്, പ്രാർഥന പുസ്തകം എന്നിവയുടെ പരിചയപ്പെടുത്തൽ മോൺ. ജോസഫ് മലേപ്പറമ്പിൽ നിർവഹിച്ചു. കുടുംബകൂട്ടായ്മ സർവീസ് ടീം സെക്രട്ടറി ഡോ.ആന്റണി രാജു പ്രസംഗിച്ചു. സമ്മേളനത്തില്‍ മികച്ച പ്രവർത്തനം കാഴ്ചവച്ച ഇടവകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-19 00:00:00
KeywordsMar Joseph Kallarangatt
Created Date2016-12-19 10:53:10