Contents
Displaying 3351-3360 of 25025 results.
Content:
3608
Category: 18
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയ്ക്കുള്ള സര്‍വസ്വീകാര്യത സഭയുടെ ആഹ്ലാദം : കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയും നിലപാടുകളും ലോകം അതീവതാത്പര്യത്തോടെ ഉള്‍ക്കൊള്ളുന്നത് സഭയ്ക്കാകെ ആഹ്ലാദം പകരുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതസഭയെ ഏറെ സ്‌നേഹിക്കുന്ന പാപ്പയുടെ ഭാരതസന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയായിരുന്നു മാര്‍ ആലഞ്ചേരി. പാപ്പ നിര്‍വഹിക്കുന്ന മഹത്തായ ശുശ്രൂഷയുടെ ഓരോ വര്‍ഷവും കത്തോലിക്കാസഭയും ലോകസമൂഹവും പ്രാധാന്യത്തോടെയാണു വീക്ഷിക്കുന്നത്. തുറന്ന മനോഭാവത്തോടെയാണ് അദ്ദേഹം ലോകത്തോടു സംവദിക്കുന്നത്. ക്രിസ്തീയമായ ലാളിത്യത്തിന്റെ നന്മ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും നിരന്തരം ലോകസമൂഹത്തിനു പകര്‍ന്നു നല്‍കുന്ന പാപ്പയുടെ ശുശ്രൂഷ സജീവമായി മുന്നോട്ടുപോകുന്നതിനായി പ്രാര്‍ഥിക്കുന്നു. എണ്‍പതാം ജന്മദിനം ലളിതമാക്കിയ പാപ്പ തന്റെ ലാളിത്യത്തിന്റെ ശൈലിയ്ക്ക് ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു. പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് താന്‍ കത്തെഴുതിയിട്ടുണ്ട്. 2017ല്‍ ഭാരതത്തിലേക്കു വരുന്നുവെന്നു പലവട്ടം മാര്‍പാപ്പ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഭാരതസഭയ്‌ക്കൊപ്പം കേന്ദ്ര വിദേശകാര്യമന്ത്രാലയവും പാപ്പയുടെ സന്ദര്‍ശനത്തിനായി ആഗ്രഹം അറിയിച്ചിട്ടുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായുള്ള ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുന്നുവെന്നാണു നമുക്കു മനസിലാക്കാവുന്നത്. ഭാരതത്തിലെത്തിയാല്‍ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്നു തന്നെയാണു പ്രതീക്ഷ. ഭാരതസഭയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ സംഭാവനകളും ഇവിടുത്തെ മഹത്തായ വിശ്വാസപൈതൃകവും പാപ്പ പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗമാണു മാര്‍ ആലഞ്ചേരി.
Image: /content_image/India/India-2016-12-17-07:34:04.jpg
Keywords:

3609
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് സമീപത്ത് നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു
Content: പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് മുന്‍ഭാഗത്തു നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു. ടൗലോസേ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ദേവാലയത്തിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. വീഞ്ഞുകുപ്പികള്‍ നിറച്ച പെട്ടിക്കുള്ളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. കത്തുന്ന പലതരം രാസദ്രാവകങ്ങള്‍ ബോക്സിനുള്ളില്‍ നിറച്ചാണ് ബോംബ് നിര്‍മ്മിച്ചിരുന്നത്. ഈ മാസം എട്ടാം തീയതിയാണ് ബോംബ് കണ്ടെത്തിയത്. സംശയകരമായി കാണപ്പെട്ട പെട്ടിയെകുറിച്ച് വിശ്വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളില്‍ ബോംബാണെന്ന് മനസിലാക്കിയത്. ഇതേതുടര്‍ന്ന് ദേവാലയത്തിലും പരിസരത്തുമുണ്ടായിരുന്ന ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുകയായിരിന്നു. സ്‌ഫോടനം നടത്തുവാന്‍ ലക്ഷ്യമിട്ടിരുന്ന വ്യക്തി, വലിയ നാശം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബര്‍ത്ത്‌ഡേ ക്യാന്‍ഡിലുകളും മറ്റ് ചില അലങ്കാര വസ്തുക്കളും ആളുകളെ ആകര്‍ഷിക്കുന്നതിനായി പെട്ടിക്ക് മുകളിലായി സ്ഥാപിച്ചിരുന്നു. ദേവാലയ പരിസരത്ത് അഞ്ചു ദിവസത്തോളം കിടന്നിരുന്ന ഈ പെട്ടി ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നതും ഏറെ വിചിത്രമാണ്. അതേ സമയം വിഫലമായ ആക്രമണ പദ്ധതിയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-12-17-08:49:56.jpg
Keywords: Homemade,bomb,discovered,outside,Catholic,church,in,France

3610
Category: 6
Sub Category:
Heading: ഓരോ മനുഷ്യജീവനും വിശുദ്ധം
Content: "അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു" (സങ്കീര്‍ത്തനങ്ങള്‍ 139:13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 17}# അടുത്തകാലത്ത് എന്റെ മാതൃരാജ്യത്തേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍ അവിടുത്തെ ജനങ്ങളോട് പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കട്ടെ! "അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്‍ ആ ജീവന്റെ മേലുള്ള ഒരു വ്യക്തിയുടെ അവകാശം ലംഘിക്കപ്പെടുകയാണെങ്കില്‍, മനുഷ്യന്റെ അലംഘനീയമായ നന്മയെ സേവിക്കാനുള്ള വിലക്കായിരിക്കും അത്". ഗര്‍ഭധാരണം മുതല്‍ തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും മനുഷ്യജീവന്‍ വിശുദ്ധമാണെന്ന് നിങ്ങളുടേയും ലോകത്തിന്റെ തന്നെ മുന്നിലും പ്രഖ്യാപിക്കുവാന്‍ എനിക്ക് മടിയില്ല. കാരണം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തെയോ മാന്യതയെയോ യാതൊന്നും അത് കവച്ചുവയ്ക്കുന്നില്ല. മനുഷ്യജീവന്‍ കേവലം ഒരാശയമോ അമൂര്‍ത്തഭാവമോ അല്ല; മറിച്ച്, അത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്ന ഒരു ചൈതന്യത്തിന്റെ ദൃഢമായ യാഥാര്‍ത്ഥ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, വാഷിംഗ്ടണ്‍, 7.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-17-10:05:43.jpg
Keywords: ജീവന്‍

3611
Category: 1
Sub Category:
Heading: ഓസ്‌ട്രേലിയായില്‍ നിന്നും ഭാരത്തിലേക്ക് എത്തിയ ആദ്യത്തെ മിഷ്‌നറി ഡോക്ടറായ സിസ്റ്റര്‍ മേരി ഗൗറിയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി
Content: ബംഗളൂരു: ഭാരതത്തിലേക്ക് എത്തി ആതുരസേവനത്തിന്റെ പുതിയ ചരിത്രം രചിച്ച സിസ്റ്റര്‍ മേരി ഗൗറിയെ വിശുദ്ധയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ മേരി ഗൗറിയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ബംഗളൂരുവിലെ കല്ലറ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളുടെ ഭാഗമായി തുറന്നു. സിസ്റ്റര്‍ മേരി ഗൗറി സേവനം ചെയ്തിരുന്ന ഗുണ്ടൂരിലേക്ക് ഭൗതിക അവശിഷ്ടങ്ങള്‍ മാറ്റി. സേവനത്തിന്റെയും വിശ്വാസത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച ജീവിതത്തിന്റെ ഉടമയാണ് സിസ്റ്റര്‍ മേരി ഗൗറി. 1887-ല്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ മെല്‍ബണിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബിരിഗൂറ എന്ന സ്ഥലത്താണ് സിസ്റ്റര്‍ മേരി ഗൗറി ജനിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സിസ്റ്റര്‍ മേരി ഗൗറി സൗത്ത് മെല്‍ബൗണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ട്‌സ് വിഷയത്തില്‍ ബിരുദം സമ്പാദിച്ച മേരി ഗൗറി, പിതാവിന്റെ താല്‍പര്യപ്രകാരം വൈദ്യശാസ്ത്രം പഠിക്കുവാന്‍ തീരുമാനിച്ചു. 1910-ല്‍ എംബിബിഎസ് ബിരുദം നേടിയ മേരി ഗൗറി ആ കാലഘട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു. ന്യൂസിലെന്‍ഡിലേക്ക് താമസം മാറിയ അവര്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയായി. ഓസ്‌ട്രേലിയായിലേക്ക് മടങ്ങിയെത്തിയ മേരി ഗൗറി സിഡ്‌നിയിലും മെല്‍ബണിലും ഡോക്ടറായി സേവനം ചെയ്തു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പ്രത്യേക താല്‍പര്യം കാണിച്ചിരുന്ന അവര്‍ ക്യാമ്പര്‍വെല്ലില്‍ കുട്ടികള്‍ക്കായി ഒരു ക്ലിനിക്കും ആരംഭിച്ചു. കുട്ടികള്‍ക്കുള്ള ചികിത്സ ഇവിടെ സൗജന്യമായാണു നല്‍കിയിരുന്നത്. വിക്ടോറിയ, വാഗ്ഗ എന്നീ സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കാത്തലിക് വുമണ്‍ ലീഗ് എന്ന സംഘടനയും മേരി ഗൗറി ആരംഭിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയ മേരി ഗൗറി 1919-ല്‍ എംഡിയും കരസ്ഥമാക്കി. ഈ സമയത്താണ് ഭാരതത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന പഠനം അവര്‍ വായിച്ച് അറിയുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ മേരി ഗൗറി തന്റെ ജീവിതത്തെ ക്രിസ്തുവിനായി സമര്‍പ്പിക്കുവാനും, ഭരതത്തിലെ കുട്ടികളെ ശുശ്രൂഷിക്കുവാനും തീരുമാനിച്ചു. സൊസൈറ്റി ഓഫ് ജീസസ്, മേരി ആന്റ് ജോസഫ് എന്ന കോണ്‍ഗ്രിഗേഷനില്‍ ഒരു കന്യാസ്ത്രീയായി മേരി ഗൗറി ചേര്‍ന്നു. ഭാരതത്തിലേക്ക് എത്തുന്ന ആദ്യത്തെ വനിത മിഷ്ണറി ഡോക്ടര്‍ എന്ന ബഹുമതിയോടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഇടയിലേക്ക് ഇറങ്ങിവന്ന് അവര്‍ പ്രവര്‍ത്തിച്ചു. ഭാരതത്തിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ഇടയിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് സിസ്റ്റര്‍ മേരി ഗൗറി സേവന പാതയിലെ ശ്രദ്ധേയമായ സാനിധ്യമായി മാറി. 'കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ രാജ്യത്തെ ആരോഗ്യപരിപാലന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനയും സിസ്റ്റര്‍ മേരി ഗൗറിയാണ് ആരംഭിച്ചത്. ആരോഗ്യരംഗത്ത് മികച്ച പരിശീലനം നല്‍കുന്നതിലും, കത്തോലിക്ക വിശ്വാസത്തില്‍ ജീവന് കല്‍പ്പിക്കുന്ന വിലയെന്താണെന്നും കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചു നല്‍കി. സിസ്റ്റര്‍ മേരി ഗൗറി ഒരു മികച്ച ഡോക്ടറും, നല്ലൊരു മിഷ്ണറിയുമായിരുന്നുവെന്ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് ഡെന്നിസ് ഹര്‍ട്ട് പറഞ്ഞു. മനുഷ്യരുടെ സേവനത്തിനായുള്ള അവരുടെ അക്ഷീണ പ്രയത്‌നവും, ദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയും വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കുവാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ മേരി മക്കിലൂപ്പാണ് ഓസ്‌ട്രേലിയായില്‍ ജനിച്ച ശേഷം വിശുദ്ധ പദവിയിലേക്ക് എത്തിയ ഏക വ്യക്തി. സിസ്റ്റര്‍ മേരി ഗൗറിയുടെ നാമകരണ നടപടികള്‍ പുതിയ ചരിത്രത്തിലേക്കാണ് വഴിതുറക്കുന്നതെന്ന കാര്യം ഇതിനാല്‍ തന്നെ വ്യക്തമാണ്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോട് പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ സിസ്റ്റര്‍ മേരി ഗൗറി തന്റെ സേവന പാതയുടെ നല്ലൊരു പങ്കും ഭാരതത്തിലാണ് ചെലവിട്ടതെന്ന കാര്യംവും ഏറെ ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-12-17-10:38:02.png
Keywords: australian,mother,teresa,takeS,another,step,toward,saint

3612
Category: 1
Sub Category:
Heading: രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ മുഖ്യചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ മുഖ്യ ചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 'ദൈവം പൂര്‍ത്തീകരിക്കുന്ന അത്ഭുതം' എന്നതാണ് രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ 25-ാമത് സമ്മേളനം മുഖ്യമായും ചിന്തിക്കുക. രോഗികളും ക്ലേശമനുഭവിക്കുന്നവരും ദൈവമാതാവായ കന്യകമറിയാമിന്റെ ജീവിതത്തെ നോക്കി മാതൃക പഠിക്കണമെന്നും പാപ്പ പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളിലും ദൈവീക പദ്ധതിക്ക് വേണ്ടി ക്ഷമയോടെ കഷ്ടം സഹിച്ചവളാണ് കന്യകമറിയാമെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. "രോഗത്തിലും ക്ലേശങ്ങളിലും ആയിരിക്കുന്നവരോടും, അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടറുമാര്‍ എന്നിവരോടും എനിക്ക് പറയുവാനുള്ളത് മാതാവിന്റെ ഈ ധന്യമായ മാതൃകയേ കുറിച്ചാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് എല്ലായ്‌പ്പോഴും തന്നെ സമര്‍പ്പിക്കുവാന്‍ മാതാവ് ശ്രദ്ധിച്ചിരുന്നു. നിങ്ങള്‍ക്കും ഇതു പോലെ തന്നെ പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കട്ടെ. രോഗത്തിന്റെ സമയങ്ങളിലും ദൈവത്തെ സ്‌നേഹിക്കുവാനും അവിടുത്തെ പദ്ധതിക്കായി കാത്തിരിക്കുവാനും നിങ്ങള്‍ക്ക് കഴിയട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. 1992-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗികള്‍ക്കായുള്ള ലോകദിനം എന്ന ആശയം മുന്നോട്ട് വച്ചത്. 'ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തു തന്നിരിക്കുന്നു' എന്ന കന്യകമറിയാമിന്റെ സ്തുതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് വിശുദ്ധന്‍ തുടക്കം കുറിച്ചത്. ശക്തിയുള്ള ദൈവം ബലഹീനര്‍ക്ക് താങ്ങായും തുണയായും നില്‍ക്കുകയും, അവര്‍ക്കായി വലിയ കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുമെന്നതാണ് ഇത്തരമൊരു വാക്യം തെരഞ്ഞെടുക്കുവാനുള്ള പ്രേരണയ്ക്ക് പിന്നില്‍. രോഗികള്‍ക്കായുള്ള അടുത്ത ദിനം അവരുടെ ആവശ്യങ്ങളെ കുറിച്ച് സമൂഹത്തിന് കൂടുതല്‍ ബോധ്യംവരുത്തുന്നതിനുള്ള വേദിയായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഒരു രോഗിയെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ലഭിക്കുന്ന അവസരത്തെ സഹനങ്ങളില്‍ ഒരാള്‍ക്ക് തുണനില്‍ക്കുവാന്‍ ദൈവം തന്ന സമയമായിട്ടാണ് എല്ലാവരും കണക്കിലാക്കേണ്ടതെന്നും പാപ്പ ചൂണ്ടികാണിച്ചു. വിശുദ്ധ ബര്‍ണാഡേറ്റിന് മാതാവിന്റെ ദര്‍ശനമുണ്ടാകുന്ന കാര്യവും പാപ്പ വിവരിച്ചു നല്‍കി. "വിശുദ്ധനായ ബര്‍ണാഡേറ്റ് നിരവധി ക്ലേശങ്ങള്‍ വഹിച്ച വ്യക്തിയായിരുന്നു. ദാരിദ്രവും, പട്ടിണിയും വിവിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. മാതാവ് അദ്ദേഹത്തിന് ദര്‍ശനം നല്‍കിയ സംഭവത്തെ കുറിച്ച് ബര്‍ണാഡേറ്റ് വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു വ്യക്തിയോട് നേരില്‍ കാര്യം പറയുന്നതുപോലെയുള്ള അനുഭവമാണ് ബര്‍ണാഡേറ്റിന് മാതാവില്‍ നിന്നും ഉണ്ടാകുന്നത്. ക്ലേശങ്ങളും,രോഗവുമുള്ള ഒരാളെ ഒരു പൂര്‍ണ്ണ വ്യക്തിയായി കണ്ട് അയാളുടെ വ്യക്തിത്വത്തിന് മഹിമ കല്‍പ്പിക്കണമെന്നതാണ് മാതാവിന്റെ ഈ പ്രവര്‍ത്തിയിലൂടെ നാം മനസിലാക്കേണ്ടത്. ഇതാകണം നമ്മുടെയും മാതൃക". ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. ജീവന്റെ സംരക്ഷണത്തിനായി പോരാട്ടം നടത്തണമെന്ന് ഇതിന് മുമ്പ് പലവട്ടം നഴ്‌സുമാരോടും, ഡോക്ടറുമാരോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യൂപകാരത്തില്‍ അനുദിനം പുതുക്കം പ്രാപിക്കുന്നവരായി മാറണം വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള തന്റെ സന്ദേശമെന്നും മുമ്പ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2016-12-17-11:53:52.jpg
Keywords: Mary,models,for,the,sick,surrender,to,God's,will

3613
Category: 1
Sub Category:
Heading: ഭാരതത്തിന്റെ പ്രഥമ മിഷ്‌ണറി ഡോക്ടര്‍ സിസ്റ്റര്‍ മേരി ഗ്ലോറെയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം
Content: ബംഗളൂരു: ഭാരതത്തില്‍ എത്തി ആതുരസേവനത്തിന്റെ പുതിയ ചരിത്രം രചിച്ച ഓസ്‌ട്രേലിയന്‍ വംശജയായ സിസ്റ്റര്‍ മേരി ഗ്ലോറെയുടെ നാമകരണ നടപടികള്‍ ആരംഭിച്ചു. നാമകരണ നടപടികളുടെ ഭാഗമായി സിസ്റ്റര്‍ മേരി ഗ്ലോറെയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിന്ന ബംഗളൂരുവിലെ കല്ലറ തുറന്നു ഗുണ്ടൂരിലേക്ക് ഭൗതിക അവശിഷ്ടങ്ങള്‍ മാറ്റിയെന്ന്‍ 'ഹെറാള്‍ഡ് സണ്‍' ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആതുരശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ സ്നേഹം പങ്ക് വെച്ച സിസ്റ്റര്‍ ഗ്ലോറെയുടെ നാമകരണ നടപടികള്‍ ഓസ്ട്രേലിയന്‍ സമൂഹത്തിനും ഭാരത സമൂഹത്തിനും ഏറെ സന്തോഷം പകരുന്നതാണ്. 1887-ല്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ മെല്‍ബണിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബിറെഗെറ എന്ന സ്ഥലത്താണ് സിസ്റ്റര്‍ മേരി ഗ്ലോറെ ജനിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സിസ്റ്റര്‍ മേരി ഗ്ലോറെ സൗത്ത് മെല്‍ബണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ട്‌സ് വിഷയത്തില്‍ ബിരുദം സമ്പാദിച്ച ഗ്ലോറെ, പിതാവിന്റെ താല്‍പര്യപ്രകാരം വൈദ്യശാസ്ത്രം പഠിക്കുവാന്‍ തീരുമാനിച്ചു. 1910-ല്‍ മേരി ഗ്ലോറെ എംബിബിഎസ് ബിരുദം നേടി. ആ കാലഘട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു മേരി. ന്യൂസിലാന്‍റിലേക്ക് താമസം മാറിയ അവര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ പുറത്തും നിന്നും വന്ന ആദ്യത്തെ വനിത ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയായി. ഓസ്‌ട്രേലിയായിലേക്ക് മടങ്ങിയെത്തിയ മേരി ഗ്ലോറെ സിഡ്‌നിയിലും മെല്‍ബണിലും ഡോക്ടറായി സേവനം ചെയ്തു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പ്രത്യേക താല്‍പര്യം കാണിച്ചിരുന്ന അവര്‍ ക്യാമ്പര്‍വെല്ലില്‍ കുട്ടികള്‍ക്കായി ഒരു ക്ലിനിക്കും ആരംഭിച്ചു. കുട്ടികള്‍ക്കുള്ള ചികിത്സ ഇവിടെ സൗജന്യമായാണു നല്‍കിയിരുന്നത്. വിക്ടോറിയ, വാഗ്ഗ എന്നീ സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കാത്തലിക് വുമണ്‍ ലീഗ് എന്ന സംഘടനയും മേരി ഗൗറി ആരംഭിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയ മേരി ഗ്ലോറെ 1919-ല്‍ എംഡിയും കരസ്ഥമാക്കി. ഈ സമയത്താണ് ഭാരതത്തില്‍ ശിശു മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന പഠനം അവര്‍ വായിച്ച് അറിയുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ മേരി ഗ്ലോറെ തന്റെ ജീവിതത്തെ ക്രിസ്തുവിനായി സമര്‍പ്പിക്കുവാനും, ഭാരതത്തിലെ കുട്ടികളെ ശുശ്രൂഷിക്കുവാനും തീരുമാനിച്ചു. സൊസൈറ്റി ഓഫ് ജീസസ്, മേരി ആന്റ് ജോസഫ് എന്ന കോണ്‍ഗ്രിഗേഷനില്‍ മേരി ഗ്ലോറെ ചേര്‍ന്നു. ഭാരതത്തിലേക്ക് എത്തുന്ന ആദ്യത്തെ വനിത മിഷ്ണറി ഡോക്ടര്‍ എന്ന ബഹുമതിയോടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഇടയിലേക്ക് ഇറങ്ങിവന്ന് അവര്‍ പ്രവര്‍ത്തിച്ചു. ഭാരതത്തിലെ നിര്‍ദ്ധനരുടെ ഇടയിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് സിസ്റ്റര്‍ മേരി സേവന പാതയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. 'കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ രാജ്യത്തെ ആരോഗ്യപരിപാലന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനയും സിസ്റ്റര്‍ മേരി ഗ്ലോറെയാണ് ആരംഭിച്ചത്. ആരോഗ്യരംഗത്ത് മികച്ച പരിശീലനം നല്‍കുന്നതിലും, കത്തോലിക്ക വിശ്വാസത്തില്‍ ജീവന് കല്‍പ്പിക്കുന്ന വിലയെന്താണെന്നും കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചു നല്‍കി. 1957 മെയ് 5-നു ഭൂമിയിലെ തന്റെ ശുശ്രൂഷ അവസാനിപ്പിച്ച് സിസ്റ്റര്‍ ഗ്ലോറെ ദൈവസന്നിധിയിലേക്ക് യാത്രയായി. വിശുദ്ധ മേരി മാക്ക് കില്ലോപ്പാണ് വിശുദ്ധ പദവിയില്‍ എത്തിയ ഏക ഓസ്ട്രേലിയന്‍ വംശജ. സിസ്റ്റര്‍ മേരി ഗ്ലോറെയുടെ നാമകരണ നടപടികള്‍ പുതിയ ചരിത്രത്തിലേക്കാണ് വഴിതുറക്കുന്നതെന്ന കാര്യം ഇതിനാല്‍ തന്നെ വ്യക്തമാണ്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോട് പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ സിസ്റ്റര്‍ മേരി ഗ്ലോറെ തന്റെ സേവന പാതയുടെ നല്ലൊരു പങ്കും ഭാരതത്തിലാണ് ചെലവിട്ടതെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-12-17-12:12:46.jpg
Keywords: Mary Glowrey

3614
Category: 1
Sub Category:
Heading: രോഗാവസ്ഥയില്‍ കഴിയുന്നവര്‍ കന്യകാമറിയത്തെ പോലെ ദൈവ തിരുമനസ്സിന് വിധേയപ്പെടുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 2017-ലെ ലോക രോഗി ദിനത്തിന്റെ മുഖ്യ ചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 'ദൈവം ചെയ്തിട്ടുള്ള മഹത്തായകാര്യങ്ങള്‍ അനുസ്മരിക്കണം' എന്ന വിഷയമാണ് ഫെബ്രുവരി 11-നു നടക്കുന്ന ലോക രോഗിദിനത്തില്‍ മുഖ്യമായും ചിന്തിക്കുക. 2017-ലെ ലോക രോഗിദിനം ഇരുപത്തി അഞ്ചാം വര്‍ഷത്തേതാണെന്ന സവിശേഷതയുണ്ട്. 1992-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗികള്‍ക്കായുള്ള ലോകദിനം എന്ന ആശയം മുന്നോട്ട് വച്ചത്. രോഗികളും ക്ലേശമനുഭവിക്കുന്നവരും ദൈവമാതാവായ കന്യകാമറിയത്തിന്റെ ജീവിത മാതൃക പഠിക്കണമെന്നും ക്ലേശകരമായ സാഹചര്യങ്ങളിലും ദൈവീക പദ്ധതിക്ക് വേണ്ടി ക്ഷമയോടെ സഹിച്ചവളാണ് കന്യകാമറിയമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. "രോഗത്തിലും ക്ലേശത്തിലും ആയിരിക്കുന്നവരോടും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടറുമാര്‍ എന്നിവരോടും എനിക്ക് പറയുവാനുള്ളത് മാതാവിന്റെ ഈ ധന്യമായ മാതൃകയെ കുറിച്ചാണ്. ദൈവേഷ്ട്ടത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധിച്ചിരുന്നു. നിങ്ങള്‍ക്കും ഇതു പോലെ തന്നെ പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കട്ടെ. രോഗത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവത്തെ സ്‌നേഹിക്കുവാനും അവിടുത്തെ പദ്ധതിക്കായി കാത്തിരിക്കുവാനും നിങ്ങള്‍ക്ക് കഴിയട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. രോഗികള്‍ക്കായുള്ള അടുത്ത ദിനം അവരുടെ ആവശ്യങ്ങളെ കുറിച്ച് സമൂഹത്തിന് കൂടുതല്‍ ബോധ്യംവരുത്തുന്നതിനുള്ള വേദിയായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഒരു രോഗിയെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ലഭിക്കുന്ന അവസരത്തെ സഹനങ്ങളില്‍ ഒരാള്‍ക്ക് തുണനില്‍ക്കുവാന്‍ ദൈവം തന്ന സമയമായിട്ടാണ് എല്ലാവരും കണക്കിലാക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ ബർണദീത്തയ്ക്കു മാതാവിന്റെ ദര്‍ശനമുണ്ടായ കാര്യവും പാപ്പ വിവരിച്ചു നല്‍കി. "വിശുദ്ധ ബർണദീത്ത നിരവധി ക്ലേശങ്ങള്‍ വഹിച്ച വ്യക്തിയായിരുന്നു. ദാരിദ്രവും, രോഗവും വിവിധ ബുദ്ധിമുട്ടുകളും വിശുദ്ധയെ തളര്‍ത്തിയിരുന്നു. മാതാവ് അവള്‍ക്ക് ദര്‍ശനം നല്‍കിയ സംഭവത്തെ കുറിച്ച് ബർണദീത്ത വിവരിക്കുന്നത് ശ്രദ്ധേയമാണ്. ബർണദീത്തയ്ക്കു പരിശുദ്ധ അമ്മയില്‍ നിന്നും ഉണ്ടായത് വലിയൊരു അനുഭവമാണ്. പരിശുദ്ധ അമ്മയുടെ ഈ പ്രവര്‍ത്തിയിലൂടെ നാം മനസിലാക്കേണ്ടത്, ക്ലേശങ്ങളും രോഗങ്ങളുമുള്ള ഒരാളെ ഒരു പൂര്‍ണ്ണ വ്യക്തിയായി കണ്ട് അയാളുടെ വ്യക്തിത്വത്തിന് മഹിമ കല്‍പ്പിക്കണമെന്നതാണ്. ഇതാകണം നമ്മുടെയും മാതൃക". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-17-13:34:27.jpg

3615
Category: 18
Sub Category:
Heading: ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്‍
Content: കൊച്ചി: വരാപ്പുഴ അതിരൂപതാ നിയുക്ത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്‍ വൈകിട്ട് നാലിന് ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടക്കും. 3.30ന് ബസിലിക്ക കവാടത്തില്‍ നിയുക്ത മെത്രാപോലീത്തയ്ക്കും വിശിഷ്ടാതിഥികള്‍ക്കും ബസിലിക്ക റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 100 കുട്ടികളുടെ അകമ്പടിയോടെയാണ് നിയുക്ത മെത്രാപോലീത്ത സ്ഥാനാരോഹണ തിരുകര്‍മവേദിയിലേക്കു പ്രവേശിക്കുന്നത്. നാലിന് നടക്കുന്ന സ്ഥാനാരോഹണ തിരുകര്‍മങ്ങളില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഭാരതത്തിന്റെ അപ്പസ്തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൌണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്കി മാര്‍പാപ്പയുടെ അപ്പസ്തോലിക തീട്ടൂരം ലത്തീന്‍ഭാഷയില്‍ വായിക്കും. അതിരൂപതാ ചാന്‍സലര്‍ ഫാ. വര്‍ഗീസ് വലിയപറമ്പില്‍ അതിന്റെ മലയാളപരിഭാഷ വായിക്കും. സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ളീമിസ്, സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം എന്നിവരടക്കം വിവിധ കേരള സഭകളിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും ചടങ്ങില്‍ പങ്കെടുക്കും. കൊച്ചി മേയര്‍ സൌമിനി ജയിന്‍, കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്സി, കൊച്ചി ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ്, ടൈസണ്‍ മാസ്റ്റര്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് തുടങ്ങിയ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ബന്ധുക്കളും സ്ഥാനാരോഹണച്ചടങ്ങുകള്‍ വീക്ഷിക്കാനെത്തും. പൊലീസ് നിര്‍ദേശം അനുസരിച്ച് ചടങ്ങുകള്‍ക്കെത്തുന്ന വലിയ വാഹനങ്ങള്‍ വല്ലാര്‍പാടം-പനമ്പുകാട് പിഡബ്ള്യുഡി റോഡിന് സമീപത്തുള്ള ഫുട്ബോള്‍ഗ്രൌണ്ടിലും ബസിലിക്കയ്ക്ക് വടക്കുവശത്തുള്ള ഗ്രൌണ്ടിലും പാര്‍ക്ക്ചെയ്യണം. വിഐപി വാഹനങ്ങള്‍ റോസറി പാര്‍ക്കിന് പടിഞ്ഞാറുഭാഗത്തുള്ള പാര്‍ക്കിങ് ഏരിയയിലും മറ്റു വാഹനങ്ങള്‍ റോസറി പാര്‍ക്കിന് കിഴക്കുവശത്തുള്ള പ്രധാന പാര്‍ക്കിങ് ഏരിയയിലുമാണ് പാര്‍ക്ക്ചെയ്യേണ്ടത്. സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്ന ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ 30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്മസ് പ്രധാന വിഷയമാക്കിയ സ്റ്റേജ് രൂപകല്‍പ്പന ചെയ്തത് ഫാ. കാപ്പിസ്റ്റന്‍ ലോപ്പസാണ്. സിഎസിയുടെ 100 പേരടങ്ങുന്ന പ്രത്യേക ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. വരാപ്പുഴയുടെ ആറാമത്തെ തദ്ദേശീയ മെത്രാപോലീത്തയാണ് അറുപത്തിനാലുകാരനായ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
Image: /content_image/India/India-2016-12-18-03:58:49.jpg

3616
Category: 6
Sub Category:
Heading: ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങള്‍
Content: ''ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല" (സങ്കീര്‍ത്തനങ്ങള്‍ 139:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 18}# ഓരോ വ്യക്തിയേയും ദൈവസൃഷ്ടിയെന്ന നിലക്ക് ക്രിസ്തുവിന്റെ സഹോദരനായോ സഹോദരിയായോ, എല്ലാ മനുഷ്യരും വിലമതിക്കണം. മനുഷ്യജീവന്‍ ഭീഷണി നേരിടുന്ന ഓരോ നിമിഷവും നാം ഉണര്‍ന്നെഴുന്നേല്‍ക്കണം. ജനിക്കാന്‍ പോകുന്ന ജീവനെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നാം പ്രഖ്യാപിക്കണം. കുഞ്ഞിനെ ഒരു ഭാരമായി ചിത്രീകരിക്കുമ്പോഴോ, അതിനെ, ഒരു വൈകാരിക ആവശ്യം നിറവേറ്റാനുള്ള ഉപാധിയായി കാണുമ്പോഴോ, നാം ഒരു കാര്യം ചിന്തിക്കണം. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങള്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, വാഷിംഗ്ടണ്‍, 7.10.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-18-11:07:04.jpg
Keywords: കുഞ്ഞുങ്ങള്‍

3617
Category: 5
Sub Category:
Heading: ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം
Content: ഇന്നു ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്. വചനം അവതാരമെടുത്ത് മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്കാണ് (Joseph Ratzinger in God and the World: A Conversation with Peter Seewald, 2001, p. 197). ക്രിസ്തുമസ് നമ്മോട് പറയുന്നു: ഒറ്റക്ക് നമുക്കൊരിക്കലും അതിനു (ജന്മ പാപം) പരിഹാരം കാണത്തക്ക രീതിയില്‍ നമ്മുടെ ലോകത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്തുക സാധ്യമല്ല. ഒറ്റക്ക് നമുക്ക് നമ്മുടെ ലോകത്തെ നല്ലതും ചീത്തയുമാക്കി മാറ്റുവാന്‍ കഴിയും, പക്ഷേ അതിനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അതിനാലാണ് ക്രിസ്തു വന്നിരിക്കുന്നത്. അമ്മയുടെ വയറ്റില്‍ ഭ്രൂണമായി തീര്‍ന്നത് മുതല്‍ നമ്മെ പൊതിഞ്ഞിരിക്കുന്ന ‘ആദി പാപമെന്ന’ ധാര്‍മ്മിക രോഗത്തില്‍ നിന്നും നമുക്ക് തനിയെ രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിന്റെ ജനനം നമുക്ക് പ്രതീക്ഷ നല്‍കുന്നു, ശരിയായ ക്രിസ്തീയ ശുഭാപ്തിവിശ്വാസം: എനിക്കിത് ചെയ്യുവാന്‍ സാദ്ധ്യമല്ല, പക്ഷേ അവന്‍ എന്റെ സഹായത്തിനുണ്ട്! ഇതാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ അടങ്ങിയിരിക്കുന്ന രഹസ്യം. ക്രിസ്തുമസ് രാത്രിയും പകലും ധ്യാനാത്മകമായ അവലോകനത്തിനുള്ള അവസരങ്ങളാണ്. നമുക്കായി അവതാരമെടുത്ത സ്നേഹത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നതിനു വിവിധ മാനങ്ങള്‍ നമുക്ക് കണക്കിലെടുക്കാം. ആദ്യമായി, ക്രിസ്തുമസ്സിന്റെ പ്രകാശത്തേയും, സന്തോഷത്തേയും കുറിച്ച് മനനം ചെയ്യാം, എന്നാല്‍ യേശുവിന്റേയും, പരിശുദ്ധ മാതാവിന്റേയും ദുഃഖങ്ങളും, സഹനങ്ങളും, അവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍: കൊടിയ തണുപ്പ്, തൃപ്തികരമല്ലാത്ത സ്ഥലം, അപകടങ്ങള്‍.. ഇവയെപ്പറ്റി മനസ്സില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇവയെപ്പറ്റി ചിന്തിക്കുമ്പോള്‍ പുല്‍ക്കൂടിനരികില്‍ നിന്ന് ജപമാല ചൊല്ലുന്നതും നന്നായിരിക്കും. ‘അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബെത്ലഹേമിലെ അനുഗ്രഹിക്കപ്പെട്ട ഗ്രോട്ടോ! ഈ മണിക്കൂറില്‍ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാത്തത് ആരാണ്? ലോകൈക രാജാവിന്റെ ഐശ്വര്യപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ രാജധാനി ആഗ്രഹിക്കാത്തവര്‍ ആരാണ്? (P. Guéranger, L’Anno Liturgico, Alba 1959 [orig. franc. 1841], I, p122). ‘യേശു ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള ധ്യാനം’ എന്ന തന്റെ പുസ്തകത്തില്‍ വേദപാരംഗതനായ വിശുദ്ധ ബെനവന്തൂര മേല്‍പ്പറഞ്ഞ പശ്ചാത്തലത്തെപറ്റി പറഞ്ഞിരിക്കുന്നത് പോലെ “നിങ്ങള്‍ അവിടെ കുറച്ചു നേരം തങ്ങി, മുട്ടിന്‍മേല്‍ നിന്ന് ദൈവപുത്രനെ ആരാധിച്ചു, അവന്റെ അമ്മയെ വണങ്ങി, വിശുദ്ധ ഔസേപ്പിനെ വാഴ്ത്തി, അതിനാല്‍, പുല്‍ക്കൂട്ടില്‍ കിടക്കുന്ന പൈതലായ യേശുവിന്റെ പാദങ്ങളില്‍ ചുംബിക്കുക, കൂടാതെ യേശുവിനെ നമ്മുടെ ജീവിതത്തിലുടനീളം മുറുകെപഠിക്കുവാനുള്ള അനുവാദത്തിനായി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക. ഉണ്ണിയേശുവിനെ നിങ്ങളുടെ കൈകളില്‍ എടുത്ത് അവന്റെ മനോഹരമായ മുഖത്തേക്ക് നോക്കുക. ആദരപൂര്‍വ്വം ആ മുഖത്ത് ചുംബിക്കുകയും അവനോടൊപ്പം ആനന്ദിക്കുകയും ചെയ്യുക.’ നിനക്കിത് ചെയ്യുവാന്‍ സാധിക്കും, കാരണം അവന്‍ വന്നിരിക്കുന്നത് തന്നെ തന്നെ ഭക്ഷണമാക്കി നല്‍കികൊണ്ട് പാപികളെ മോക്ഷത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.’ (cit. in Guéranger, pp 136-137). വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയുമായി പങ്കാളിത്തമുള്ള ഇടയന്മാരാല്‍ ഭരിക്കപ്പെടുകയും, ജീവദാതാവായ പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെടുകയും, ക്രിസ്തു ചിന്തിയ രക്തത്താല്‍ നേടപ്പെടുകയും ചെയ്ത, തിരുസഭയിലെ ദൈവജനമെന്ന മഹാരഹസ്യത്തെ കുറിച്ച് ക്രിസ്തുമസ്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യ സ്വഭാവവും, ശരീരവും, ആത്മാവും സ്വീകരിച്ചുകൊണ്ട് വചനം ഭൂമിയിലേക്കിറങ്ങിയ ഈ ദിവസം പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെട്ട രക്ഷകന്റെ തിരുശരീരത്തെ കുറിച്ച് ആലോചിക്കാതിരിക്കുവാന്‍ നമുക്കെങ്ങനെ കഴിയും ? ഇക്കാരണത്താല്‍ തന്നെ സമാന സാദൃശങ്ങളാല്‍ തിരുസഭയെ വചനത്തിന്റെ അവതാര രഹസ്യത്തോടു ഉപമിക്കുന്നു. ക്രിസ്തുവില്‍ നല്‍കപ്പെട്ട സ്വഭാവങ്ങള്‍ വേര്‍തിരിക്കാവാവാത്ത വിധം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുകയും, ദൈവീക വചനത്തെ മോക്ഷദായകമായ ജീവനുള്ള മാര്‍ഗ്ഗമായി കണ്ട് സേവിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ തിരുസഭ അതിന്റെ സാമൂഹ്യ-ഘടനയാല്‍ ക്രിസ്തുവിന്റെ ആത്മാവിനെ സേവിക്കുകയും തന്റെ ശരീരമായി കണ്ട് ക്രിസ്തു ഇതിനെ ചൈതന്യവല്‍ക്കരിക്കുകയും ചെയ്യുന്നു. (Vatican II, Lumen Gentium, n.8). #{red->n->n->ഇതര വിശുദ്ധര്‍ }# 1. അദല്‍സിന്‍റിസു 2. വെസക്സിലെ ആല്‍ബുര്‍ഗാ 3. ഡല്‍മേഷ്യായിലെ അന്സ്താസിയാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }}
Image: /content_image/DailySaints/DailySaints-2016-12-18-17:36:25.jpg
Keywords: ക്രിസ്തുമസ്