category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്‍
Contentകൊച്ചി: വരാപ്പുഴ അതിരൂപതാ നിയുക്ത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്‍ വൈകിട്ട് നാലിന് ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടക്കും. 3.30ന് ബസിലിക്ക കവാടത്തില്‍ നിയുക്ത മെത്രാപോലീത്തയ്ക്കും വിശിഷ്ടാതിഥികള്‍ക്കും ബസിലിക്ക റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 100 കുട്ടികളുടെ അകമ്പടിയോടെയാണ് നിയുക്ത മെത്രാപോലീത്ത സ്ഥാനാരോഹണ തിരുകര്‍മവേദിയിലേക്കു പ്രവേശിക്കുന്നത്. നാലിന് നടക്കുന്ന സ്ഥാനാരോഹണ തിരുകര്‍മങ്ങളില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഭാരതത്തിന്റെ അപ്പസ്തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൌണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്കി മാര്‍പാപ്പയുടെ അപ്പസ്തോലിക തീട്ടൂരം ലത്തീന്‍ഭാഷയില്‍ വായിക്കും. അതിരൂപതാ ചാന്‍സലര്‍ ഫാ. വര്‍ഗീസ് വലിയപറമ്പില്‍ അതിന്റെ മലയാളപരിഭാഷ വായിക്കും. സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ളീമിസ്, സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം എന്നിവരടക്കം വിവിധ കേരള സഭകളിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും ചടങ്ങില്‍ പങ്കെടുക്കും. കൊച്ചി മേയര്‍ സൌമിനി ജയിന്‍, കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്സി, കൊച്ചി ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ്, ടൈസണ്‍ മാസ്റ്റര്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് തുടങ്ങിയ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ബന്ധുക്കളും സ്ഥാനാരോഹണച്ചടങ്ങുകള്‍ വീക്ഷിക്കാനെത്തും. പൊലീസ് നിര്‍ദേശം അനുസരിച്ച് ചടങ്ങുകള്‍ക്കെത്തുന്ന വലിയ വാഹനങ്ങള്‍ വല്ലാര്‍പാടം-പനമ്പുകാട് പിഡബ്ള്യുഡി റോഡിന് സമീപത്തുള്ള ഫുട്ബോള്‍ഗ്രൌണ്ടിലും ബസിലിക്കയ്ക്ക് വടക്കുവശത്തുള്ള ഗ്രൌണ്ടിലും പാര്‍ക്ക്ചെയ്യണം. വിഐപി വാഹനങ്ങള്‍ റോസറി പാര്‍ക്കിന് പടിഞ്ഞാറുഭാഗത്തുള്ള പാര്‍ക്കിങ് ഏരിയയിലും മറ്റു വാഹനങ്ങള്‍ റോസറി പാര്‍ക്കിന് കിഴക്കുവശത്തുള്ള പ്രധാന പാര്‍ക്കിങ് ഏരിയയിലുമാണ് പാര്‍ക്ക്ചെയ്യേണ്ടത്. സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്ന ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ 30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്മസ് പ്രധാന വിഷയമാക്കിയ സ്റ്റേജ് രൂപകല്‍പ്പന ചെയ്തത് ഫാ. കാപ്പിസ്റ്റന്‍ ലോപ്പസാണ്. സിഎസിയുടെ 100 പേരടങ്ങുന്ന പ്രത്യേക ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. വരാപ്പുഴയുടെ ആറാമത്തെ തദ്ദേശീയ മെത്രാപോലീത്തയാണ് അറുപത്തിനാലുകാരനായ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-18 00:00:00
Keywords
Created Date2016-12-18 09:28:49