category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരോഗാവസ്ഥയില്‍ കഴിയുന്നവര്‍ കന്യകാമറിയത്തെ പോലെ ദൈവ തിരുമനസ്സിന് വിധേയപ്പെടുക: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: 2017-ലെ ലോക രോഗി ദിനത്തിന്റെ മുഖ്യ ചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 'ദൈവം ചെയ്തിട്ടുള്ള മഹത്തായകാര്യങ്ങള്‍ അനുസ്മരിക്കണം' എന്ന വിഷയമാണ് ഫെബ്രുവരി 11-നു നടക്കുന്ന ലോക രോഗിദിനത്തില്‍ മുഖ്യമായും ചിന്തിക്കുക. 2017-ലെ ലോക രോഗിദിനം ഇരുപത്തി അഞ്ചാം വര്‍ഷത്തേതാണെന്ന സവിശേഷതയുണ്ട്. 1992-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗികള്‍ക്കായുള്ള ലോകദിനം എന്ന ആശയം മുന്നോട്ട് വച്ചത്. രോഗികളും ക്ലേശമനുഭവിക്കുന്നവരും ദൈവമാതാവായ കന്യകാമറിയത്തിന്റെ ജീവിത മാതൃക പഠിക്കണമെന്നും ക്ലേശകരമായ സാഹചര്യങ്ങളിലും ദൈവീക പദ്ധതിക്ക് വേണ്ടി ക്ഷമയോടെ സഹിച്ചവളാണ് കന്യകാമറിയമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. "രോഗത്തിലും ക്ലേശത്തിലും ആയിരിക്കുന്നവരോടും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടറുമാര്‍ എന്നിവരോടും എനിക്ക് പറയുവാനുള്ളത് മാതാവിന്റെ ഈ ധന്യമായ മാതൃകയെ കുറിച്ചാണ്. ദൈവേഷ്ട്ടത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധിച്ചിരുന്നു. നിങ്ങള്‍ക്കും ഇതു പോലെ തന്നെ പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കട്ടെ. രോഗത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവത്തെ സ്‌നേഹിക്കുവാനും അവിടുത്തെ പദ്ധതിക്കായി കാത്തിരിക്കുവാനും നിങ്ങള്‍ക്ക് കഴിയട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. രോഗികള്‍ക്കായുള്ള അടുത്ത ദിനം അവരുടെ ആവശ്യങ്ങളെ കുറിച്ച് സമൂഹത്തിന് കൂടുതല്‍ ബോധ്യംവരുത്തുന്നതിനുള്ള വേദിയായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഒരു രോഗിയെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ലഭിക്കുന്ന അവസരത്തെ സഹനങ്ങളില്‍ ഒരാള്‍ക്ക് തുണനില്‍ക്കുവാന്‍ ദൈവം തന്ന സമയമായിട്ടാണ് എല്ലാവരും കണക്കിലാക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ ബർണദീത്തയ്ക്കു മാതാവിന്റെ ദര്‍ശനമുണ്ടായ കാര്യവും പാപ്പ വിവരിച്ചു നല്‍കി. "വിശുദ്ധ ബർണദീത്ത നിരവധി ക്ലേശങ്ങള്‍ വഹിച്ച വ്യക്തിയായിരുന്നു. ദാരിദ്രവും, രോഗവും വിവിധ ബുദ്ധിമുട്ടുകളും വിശുദ്ധയെ തളര്‍ത്തിയിരുന്നു. മാതാവ് അവള്‍ക്ക് ദര്‍ശനം നല്‍കിയ സംഭവത്തെ കുറിച്ച് ബർണദീത്ത വിവരിക്കുന്നത് ശ്രദ്ധേയമാണ്. ബർണദീത്തയ്ക്കു പരിശുദ്ധ അമ്മയില്‍ നിന്നും ഉണ്ടായത് വലിയൊരു അനുഭവമാണ്. പരിശുദ്ധ അമ്മയുടെ ഈ പ്രവര്‍ത്തിയിലൂടെ നാം മനസിലാക്കേണ്ടത്, ക്ലേശങ്ങളും രോഗങ്ങളുമുള്ള ഒരാളെ ഒരു പൂര്‍ണ്ണ വ്യക്തിയായി കണ്ട് അയാളുടെ വ്യക്തിത്വത്തിന് മഹിമ കല്‍പ്പിക്കണമെന്നതാണ്. ഇതാകണം നമ്മുടെയും മാതൃക". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-17 00:00:00
Keywords
Created Date2016-12-17 19:04:27