Contents
Displaying 3381-3390 of 25025 results.
Content:
3638
Category: 8
Sub Category:
Heading: ദൈവീക ഗുണങ്ങളാല്‍ ശുദ്ധീകരിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍
Content: “കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല, കര്‍ത്താവല്ലാതെ മറ്റാരുമില്ല; നമ്മുടെ ദൈവത്തേപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല” (1 സാമുവല്‍ 2:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 20}# നിത്യജീവനും, നിത്യശാന്തിയും പ്രാപ്യമാക്കുന്ന സ്വര്‍ഗ്ഗീയ പരിഹാരമാണ് ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം. അതുവഴി സ്വര്‍ഗ്ഗീയ മഹത്വത്തില്‍ നമ്മള്‍ എന്നെന്നേക്കുമായി ആനന്ദത്തിലാകുന്നു. ശുദ്ധീകരണാത്മാക്കളുടെ ശുദ്ധീകരണം പ്രാര്‍ത്ഥനകള്‍ വഴിയും ദൈവീക ഗുണങ്ങളാലും വിശുദ്ധീകരിക്കപ്പെടുന്നു. "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവീക ഗുണങ്ങളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. ദൈവത്തിന്റെ നീതിയാണ് നമ്മുടെ തിളങ്ങുന്ന ഉടയാടകള്‍; ദൈവത്തിന്റെ അനന്തമായ വിശുദ്ധിയാണ് നമ്മുടെ അസ്ഥിത്വത്തിന്റെ ശ്വാസം; ദൈവത്തിന്റെ അവര്‍ണ്ണനീയമായ ആനന്ദമാണ് നമ്മുടെ അവാച്യമായ ആനന്ദം; ദൈവത്തിന്റെ ആഴമാണ് നമ്മുടെ ഏകാന്തത". "നമ്മുടെ തമ്പുരാനായ ദൈവത്തിന്റെ അസ്ഥിത്വമാണ് നമ്മുടെ സമ്പത്ത്. ദൈവത്തിന്റെ മനോഹാരിതയാണ് നമ്മുടെ ദര്‍ശനത്തിന്റെ ആശ്രയം; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവാകുന്ന ത്രിത്വമാണ് നമ്മുടെ നിത്യ ജീവന്റെ പ്രകടനത്തിന്റേയും, ആശയവിനിമയത്തിന്റേയും ഉറവിടം; ത്രിത്വൈക ദൈവത്തിന്റെ ഐക്യമാണ് നമ്മുടെ നിസ്വാര്‍ത്ഥമായ ആനന്ദം." (വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥരചയിതാവ്). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഇടതടവില്ലാതെ ഉയര്‍ത്തേണ്ടിയിരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-20-16:34:37.jpg
Keywords: ശുദ്ധീകരണം

3639
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്കു ആരംഭം
Content: ഡെന്‍വര്‍: അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട ശേഷം, സഹജീവികളുടെ നന്മയ്ക്കായി ജീവിതം സമര്‍പ്പിച്ച ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഡെന്‍വറില്‍, ആര്‍ച്ച് ബിഷപ്പ് സാമൂവേല്‍ ജെ. അക്വീലയാണ് ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അടിമത്വത്തിന്റെ വേദനകള്‍ നേരിട്ട ജൂലിയ ഗ്രീലെ, തന്റെ മോചനത്തിന് ശേഷം സഹജീവികളുടെ ഉന്നമനത്തിനായി ചെയ്ത പ്രവര്‍ത്തികള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ട്. യുഎസിലെ മിസൗരിയിലാണ് ജൂലിയ ഗ്രീലെ ജനിച്ചത്. ജൂലിയയുടെ അമ്മ അടിമയായിരുന്നു. അമ്മയെ അവരുടെ യജമാനന്‍ ചാട്ടവാറിന് അടിച്ചപ്പോള്‍, ചാട്ടയുടെ അഗ്രം ജൂലിയയുടെ വലതു കണ്ണില്‍ പതിക്കുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് 1860-ല്‍ അടിമത്വത്തില്‍ നിന്ന്‍ ജൂലിയ ഗ്രീലെ സ്വതന്ത്ര്യയാക്കപ്പെട്ടു. 1880-ല്‍ അവര്‍ സ്വന്ത സ്ഥലത്തു നിന്നും ഡെന്‍വറിലെത്തി. കൊളറാഡോയുടെ ഒന്നാമത്തെ ടെറിട്ടോറിയല്‍ ഗവര്‍ണറായിരുന്ന വില്യം ഗില്ലിപ്പിന്റെ ഭവനത്തില്‍ അടുക്കള ജോലികള്‍ ചെയ്തു ജൂലിയ ജീവിതം മുന്നോട്ട് നീക്കി. പിന്നീട് ഡെന്‍വറിലുള്ള തിരുഹൃദയ ദേവാലയത്തില്‍ നിന്നും ഗ്രീലെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ദിവ്യകാരുണ്യത്തോടും, തിരുഹൃദയത്തോടുമുള്ള ആഴമായ ഭക്തി ജൂലിയ ഗ്രീലെ എല്ലായ്‌പ്പോഴും പ്രകടമാക്കിയിരുന്നു. 1901-ല്‍ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡറില്‍ ചേര്‍ന്നു. തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് ശ്രമങ്ങളാണ് ഇതിനു ശേഷം ഗ്രീലെ നടത്തിയത്. ഡെന്‍വറില്‍ സേവനം ചെയ്യുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ജൂലിയ ഗ്രീലെ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തന്റെ ചെറിയ വരുമാനത്തില്‍ നിന്നും പാവങ്ങളെ എങ്ങനെ സഹായിക്കാം എന്ന് ജൂലിയ ഗ്രീലെ പിന്നീട് ചിന്തിച്ചു തുടങ്ങി. പരിസരത്ത് താമസിച്ചിരുന്ന വീടില്ലാത്തവര്‍ക്കും, പാവങ്ങള്‍ക്കുമെല്ലാം തന്റെ ഉന്തുവണ്ടിയില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ജൂലിയ ഗ്രീലെയുടെ ജീവിതശൈലിയായി മാറി. നിര്‍ദ്ധനരെ സഹായിക്കുവാന്‍ ജൂലിയ ഗ്രീലെ രാത്രിയില്‍ പ്രത്യേകമായി സമയം കണ്ടെത്തി. തലയില്‍ വലിയ തൊപ്പിയും, കാലില്‍ ഷൂസും, തകര്‍ന്നു പോയ തന്റെ വലതെ കണ്ണിനെ മറച്ചുപിടിക്കുവാന്‍ കൈയില്‍ തൂവാലയുമായി നടന്നിരുന്ന ജൂലിയ ഗ്രീലിയുടെ ചിത്രം ഡെന്‍വറിലെ ജനങ്ങളുടെ ഇടയില്‍ ഇന്നും ഓര്‍മ്മയാണ്. അതീവ തിരുഹൃദയ ഭക്തയായിരിന്ന ജൂലിയ ഗ്രീലെ 1918 ജൂണ്‍ ഏഴാം തീയതി തിരുഹൃദയ തിരുനാളിന്റെ ദിനത്തില്‍ തന്നെയാണ് മരണമടഞ്ഞത്. ഇഹലോക വാസം വെടിഞ്ഞപ്പോള്‍ ജൂലിയ ഗ്രീലെക്കു 80 വയസ് വയസ്സായിരിന്നു. രൂപത തലത്തില്‍ തയ്യാറാക്കുന്ന ജൂലിയ ഗ്രീലെയുടെ ജീവചരിത്രവും മറ്റു വിവരങ്ങളും വത്തിക്കാനിലേക്ക് അയച്ചു നല്‍കും. ഇതിനു ശേഷമാണ് വിശുദ്ധ പദവിയിലേക്കു ജൂലിയയെ ഉയര്‍ത്തണമോയെന്ന കാര്യം വത്തിക്കാന്‍ തീരുമാനിക്കുക.
Image: /content_image/News/News-2016-12-20-10:16:38.jpg
Keywords: For,the,ex,slave,who,blessed,Denver,a,path,to,sainthood,opens

3640
Category: 1
Sub Category:
Heading: പീഡനങ്ങള്‍ക്ക് ഇടയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തം: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ
Content: ജറുസലേം: കഠിനമായ പീഡനങ്ങളും ആക്രമണവും സഹിക്കുമ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തമാണെന്ന് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ജറുസലേം ലാറ്റിന്‍ പാത്രീയാര്‍ക്കേറ്റിന്റെ അപ്പോസ്‌ത്തോലിക അഡ്മിനിസ്‌ട്രേറ്ററാണ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ക്രിസ്തുമസുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും അവരുടെ വിശ്വാസത്തെ പറ്റിയും ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല വിവരിച്ചത്. ലിബിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്നതിന്റെ അത്രയും പീഡനം ഇസ്രായേലിലോ, സമീപത്തുള്ള രാജ്യങ്ങളിലോ അനുഭവിക്കുന്നില്ലെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് പിസാബല്ല, സിറിയയിലെ സ്ഥിതി ഏറെ ദുഷ്‌കരമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരാണെന്ന ഒറ്റ കാരണത്താല്‍ പലരും മേഖലയില്‍ കൊല്ലപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കാറുള്ള സംഘര്‍ഷങ്ങളുടെ മുഖ്യപങ്കും ആയുധ വ്യാപാരികള്‍ ആസൂത്രണം ചെയ്യുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പിസാബല്ല പറഞ്ഞു. സിറിയ, ഇറാഖ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണം വളരെ കുറവാണെങ്കിലും, ക്രമീസന്‍ താഴ്‌വാര പ്രദേശത്ത് മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ഭവനങ്ങളും സ്ഥലങ്ങളും കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗാസയിലുള്ള ക്രൈസ്തവരും കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഒരു വലിയ ജയിലിനോടാണ് ഗാസയെ ഉപമിച്ചത്. ഗാസ മുനമ്പില്‍ താമസിക്കുന്ന ക്രൈസ്തവരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്. ഹമാസിന്റെ പീഡനമാണ് ഇവിടെയുള്ള ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നത്. പീഡനങ്ങള്‍ക്കിടയിലും വലിയ ക്രൈസ്തവ സാക്ഷ്യമായാണ് ഇവിടങ്ങളിലെ ക്രൈസ്തവര്‍ നിലകൊള്ളുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജോര്‍ദാനില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് പിസാബല്ല വിവരിച്ചത്. രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ താരതമ്യേന കുറവാണെന്നും സര്‍ക്കാറിനെ ഈ വിഷയത്തില്‍ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ആകെ ഏഴു മില്യണ്‍ ജനസംഖ്യയുള്ള ജോര്‍ദാന്‍, മൂന്നു മില്യണ്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത് തന്നെ വളരെ വലിയ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മേഖലയിലുള്ള ക്രൈസ്തവരെ അന്താരാഷ്ട്ര സമൂഹം സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് നടത്തി. "ദൈവം മനുഷ്യര്‍ക്കായി ഒരുക്കിവച്ചിരുന്ന ആശ്ചര്യകരമായ സമ്മാനത്തെ വെളിവാക്കുന്ന സമയമാണ് ക്രിസ്തുമസ്. നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ ഇതേ അത്ഭുതങ്ങള്‍ തന്നെയാണ് ആവശ്യം. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നതിനായി നമുക്കും കാത്തിരിക്കാം. അന്ധകാരത്തിന്റെ സമയങ്ങളില്‍ ദൈവത്തിന്റെ അത്ഭുത വെളിച്ചം നമ്മേ വഴിനടത്തട്ടെ. ക്രിസ്തുവിള്ള വിശ്വാസത്തെ പുതുക്കുവാനും മുന്നോട്ട് ജീവിക്കുവാനും ഈ ക്രിസ്തുമസ് നമ്മേ ഒരുക്കട്ടെ". ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല പറഞ്ഞു.
Image: /content_image/News/News-2016-12-20-11:50:16.jpg
Keywords: Jerusalem,archbishop,Mideast,Christians,suffer,but,keep,faith,strong

3641
Category: 1
Sub Category:
Heading: പൂര്‍വ്വീകരുടെ സഹനങ്ങളെ സ്മരിച്ചുകൊണ്ട് മുന്നേറുന്ന ജപ്പാനിലെ ക്രൈസ്തവ സമൂഹം
Content: ഇകിറ്റ്‌സൂക്കി: ക്രൈസ്തവ വിശ്വാസത്തിന്റെ ഇന്നും മങ്ങാത്ത സാക്ഷ്യമാണ് ജപ്പാനിലെ ക്രൈസ്തവ സമൂഹം. നൂറ്റാണ്ടുകളായി രാജ്യത്തെ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്താണ് മുന്നോട്ട് ജീവിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ക്രൈസ്തവ വിശ്വാസത്തെ പരസ്യമായി പറയുവാന്‍ വിശ്വാസികള്‍ ഏറെ ഭയന്നിരുന്നു. ക്രൂരമായി നേരിടേണ്ടി വന്നിരുന്ന ശിക്ഷകളെ ഓര്‍ത്തായിരുന്നു അത്. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും വേണ്ടി വേണ്ടി ദൈവജനം നിലകൊള്ളുകയാണ്. ഓസ്‌കാര്‍ ജേതാവായ പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോഴ്‌സസേയുടെ പുതിയ ചലച്ചിത്രമായ 'സൈലന്‍സ്' ജപ്പാനില്‍ ക്രൈസ്തവര്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. 1966-ല്‍ പ്രശസ്ത ജപ്പാന്‍ നോവലിസ്റ്റ് ഷുസാക്കൂ എന്‍ഡോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ജപ്പാനിലെ ക്രൈസ്തവ പീഡനം മുഖ്യവിഷയമാകുന്ന 'സൈലന്‍സ്' ഒരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടില്‍ ജപ്പാന്‍ ഭരിച്ചിരുന്ന ഷോഗണ്‍സിന്റെ കാലത്ത് ക്രൈസ്തവര്‍ സഹിച്ച പീഡനങ്ങള്‍ അസഹ്യമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ വ്യക്തമാണ്. 1549-ല്‍ പോര്‍ച്ചുഗലില്‍ നിന്നുമെത്തിയ ജസ്യൂട്ട് വൈദികര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. എന്നാല്‍ 17-ാം നൂറ്റാണ്ടിലെ സ്വേഛാധിപതികള്‍ ക്രൈസ്തവരുടെ വളര്‍ച്ചയില്‍ അസൂയകൊള്ളുകയും, അവരുടെ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാകുമെന്നു കരുതി ക്രൈസ്തവരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൈസ്തവ വിശ്വാസികളെ ക്രൂശിച്ചും, തീയിലിട്ടും, വെള്ളത്തില്‍ മുക്കിയുമെല്ലാം ജാപ്പനീസ് ഭരണാധികാരികള്‍ കൊലപ്പെടുത്തി. എങ്കിലും വിശ്വാസത്തിന്റെ ഒളിമങ്ങാതെ രഹസ്യത്തെ തലമുറകളിലേക്ക് കൈമാറുവാന്‍ അക്കാലങ്ങളിലെ ജാപ്പനീസ് ക്രൈസ്തവ സമൂഹം ശ്രദ്ധിച്ചിരുന്നു. ആദിമ ക്രൈസ്തവര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കാലഘട്ടങ്ങളില്‍ ചെയ്തിരുന്നതിന് സമാനമായ ആരാധന രീതികള്‍ ജപ്പാനിലെ വലിയൊരു സമൂഹം ക്രൈസ്തവരും ഇന്നും തുടര്‍ന്നു പോരുന്നു. രഹസ്യമായാണ് പല സ്ഥലങ്ങളിലും ആരാധന നടത്തുന്നത്. ജപ്പാനിലെ ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ തന്നെയാണ് അവിടുത്തെ ക്രൈസ്തവ ദേവാലയങ്ങള്‍. പുതിയ തലമുറകള്‍ തങ്ങളുടെ വിശ്വാസം അതേപടി തുടരുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളല്ലെന്ന് മുതിര്‍ന്നവര്‍ പറയുന്നു. പീഡനങ്ങള്‍ തളര്‍ത്താത്ത ഒരു സഭയും അതിന്റെ ഓര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന വിശ്വാസസമൂഹവുമാണ് ക്രൈസ്തവരെ ജപ്പാനില്‍ ഇന്നും സമ്പന്നമാക്കുന്നത്.
Image: /content_image/News/News-2016-12-21-05:58:31.jpg
Keywords: The,secret,world,of,Japan’s,hidden,Christians

3642
Category: 18
Sub Category:
Heading: ബോംബെ അതിരൂപതയ്ക്കു രണ്ട് സഹായമെത്രാന്മാർ
Content: മുംബൈ: ബോംബെ അതിരൂപത സഹായ മെത്രാന്മാരായി ഫാ. ആൽവിൻ ഡിസിൽവ, ഫാ.ബർത്തോൾ ബരേറ്റോ എന്നിവരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇന്നലെയാണു വത്തിക്കാനില്‍ നിന്ന്‍ പ്രഖ്യാപനമുണ്ടായത്. ഇരുവരും ബോംബെ അതിരൂപതാ വൈദികരായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. 1948 ഏപ്രിൽ 20നു മുംബൈയിലാണു ഫാ. ആൽവിൻ ഡി സിൽവ ജനിച്ചത്. 1973ൽ പൗരോഹിത്യം സ്വീകരിച്ചു. ബോംബെ അതിരൂപതയിലെ വിവിധ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും വികാരിയായും ഫാ. ആൽവിൻ സേവനമനുഷ്ഠിച്ചു. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ (എഫ്എബിസി) കാലാവസ്‌ഥാ വ്യതിയാന ഡെസ്ക് സെക്രട്ടറിയായി സേവനം ചെയ്തു വരികെയാണ് നിയമനം. മുംബൈയിലെ മാഹിമിൽ 1961 സെപ്റ്റംബർ 16നാണു ഫാ. ബർത്തോൾ ബരേറ്റോ ജനിച്ചത്. 1989ൽ പൗരോഹിത്യം സ്വീകരിച്ചു. ബോറിവ്ലിയിൽ വികാരിയായി സേവനം ചെയ്തു വരികെയാണ് സഹായ മെത്രാനായി പുതിയ നിയമനം ലഭിക്കുന്നത്.
Image: /content_image/India/India-2016-12-21-07:29:21.jpg
Keywords:

3643
Category: 1
Sub Category:
Heading: വത്തിലീക്‌സ് കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സ്പാനിഷ് വൈദികന് മാര്‍പാപ്പ നിബന്ധനകളോടെയുള്ള കുറ്റവിമോചനം നല്‍കി
Content: വത്തിക്കാന്‍: രസഹ്യസ്വഭാവമുള്ള സഭയുടെ ചില രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ബള്‍ഡായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യവസ്ഥകള്‍ക്ക് വിധേയമായ കുറ്റവിമോചനം നല്‍കി. 'വത്തിലീക്‌സ്-II' എന്ന പേരില്‍ പ്രസിദ്ധമായ രേഖകള്‍ ചോര്‍ത്തിയത് വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ബള്‍ഡായാണ്. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന്, വത്തിക്കാന്‍ ട്രൈബ്യൂണല്‍ പതിനെട്ടു മാസത്തെ തടവ് ശിക്ഷയാണ് വൈദികന് വിധിച്ചത്. മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോയെ മാര്‍പാപ്പ കുറ്റവിമുക്തനാക്കിയ കാര്യം ഇന്നലെയാണ് വത്തിക്കാന്‍ അറിയിച്ചത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് വത്തിക്കാനിലെ ജയിലില്‍ നിന്നും അഞ്ചീലോ വാലീജോ മോചിതനായി. വത്തിക്കാനില്‍ ഇനി എന്തെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിന് വൈദികന് വിലക്കുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ സ്‌പെയിനിലെ അസ്റ്റോര്‍ഗായില്‍ സേവനം ചെയ്യുവാന്‍ തടസങ്ങളൊന്നും നേരിടില്ലെന്നും മോചന ഉത്തരവ് പറയുന്നു. വൈദികന്‍ കുറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പിഴതുക അടയ്‌ക്കേണ്ടി വരുമെന്നാണ് വത്തിക്കാന്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് എത്രയാണെന്നു തീരുമാനിക്കപ്പെട്ടിട്ടില്ല. തന്റെ തെറ്റ് ക്ഷമിച്ചു നല്‍കണമെന്ന് അപേക്ഷിച്ച് മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേക എഴുത്ത് നല്‍കിയിരുന്നു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമയത്ത് വൈദികന്‍ മോചിപ്പിക്കപ്പെട്ടേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൂടി വൈകി, ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് വൈദികന്റെ മോചനം സാധ്യമായിരിക്കുന്നത്. 2012-ല്‍ വത്തീലീക്‌സ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പരിചാരകന് അന്നത്തെ മാര്‍പാപ്പയായ ബനഡിക്ടറ്റ് പതിനാറാമനും കുറ്റവിമോചനം നല്‍കിയിരുന്നു. പതിനെട്ടു മാസം തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്റെ പരിചാരകനായ പൗലോ ഗബ്രിയേലയ്ക്കും തടവ് ശിക്ഷ ലഭിച്ചിരുന്നത്.
Image: /content_image/News/News-2016-12-21-07:54:32.jpg
Keywords: Vaticans,convicts,receives,papal,clemency

3645
Category: 18
Sub Category:
Heading: ക്രിസ്തുമസ് സമ്മാനമായി ഖയറുന്നീസയ്ക്ക് വൃക്ക സമ്മാനിക്കാന്‍ ഫാ.ഷിബു
Content: ചാവക്കാട്: ക്രിസ്മസ് അടുത്തു വരുമ്പോള്‍ മഹത്തായ മനുഷ്യ സ്നേഹത്തിന്റെ മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഫാ.ഷിബു യോഹന്നാന്‍ എന്ന വൈദികന്‍. ജാതി മത പരിഗണനകളില്ലാതെ തന്റെ വൃക്ക കാസർകോട് സ്വദേശിനിയായ ഖയറുന്നീസക്കു (25) ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മീനങ്ങാടി ചീങ്ങേരി സെന്റ് മേരിസ് പള്ളി വികാരിയും, കല്ലുമുക്ക് സെന്റ് ജോര്‍ജ്ജ് പള്ളി സഹവികാരിയുമായ ഫാ. ഷിബു. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ഇന്ന് നടക്കുന്ന ശസ്ത്രക്രിയയില്‍ ഫാ.ഷിബു യോഹന്നാന്റെ വൃക്ക ഖയറുന്നീസയുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കും. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനിയായ വീട്ടമ്മക്ക് ബി പോസിറ്റിവ് വൃക്ക ആവശ്യമുണ്ടെന്നുള്ള കാര്യം കിഡ്നി ഫെഡറേഷന്‍ ചെയര്‍മാനായ ഡേവിസ് ചിറമ്മേല്‍ അച്ചനാണ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഫാ.ഷിബു പറഞ്ഞു. നേരത്തെ ഫാ.ഷിബു യോഹന്നാന്‍ സേവനം ചെയ്യുന്ന ഇടവകയുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ സമാഹരിച്ച് കാൻസർ രോഗികളെ സഹായിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. കാസർകോട് മഞ്ചേശ്വരം കൊടലമംഗരു കേദക്കർ വീട്ടിൽ ഷരീഫയുടെ മകളും ചാവക്കാട് പാലയൂർ എടപ്പുള്ളി ഷാഹുവിന്റെ ഭാര്യയുമാണു ഖയറുന്നീസ. ഒന്നര വർഷമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന നിർധന കുടുംബാംഗമായ ഖയറുന്നീസ, ഇന്ന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരാള്‍ രക്ഷകനായി വരുന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആണ്. ദൈവീക ഇടപെടല്‍ നിമിത്തം ഒരാളുടെ ജീവിതത്തില്‍ നിര്‍ണ്ണായക സഹായം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് താനെന്ന്‍ ഫാ. ഷിബു പറഞ്ഞു. ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ (53) വൃക്ക പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂർ സ്വദേശിയായ കോഴിക്കാട്ടുതൊടി ഭാസ്കരനും (52) നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫാ.ഡേവിസ് ചിറമ്മൽ ചെയർമാനായ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് വൃക്ക ദാനത്തിന് ഇവര്‍ തയാറെടുത്തത്.
Image: /content_image/India/India-2016-12-21-08:55:41.jpg

3646
Category: 1
Sub Category:
Heading: ലാവോസിലെ 17 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക് ഉയര്‍ത്തി
Content: വിയന്റിയൻ: വിവിധ രാജ്യങ്ങളില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനവുമായി ലാവോസില്‍ എത്തി രക്തസാക്ഷിത്വം വരിച്ച 17പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയര്‍ത്തി. വിയന്റിയനിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഒര്‍ളാണ്ടോ ക്യൂവേഡോയാണ് പ്രഖ്യാപന കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമീപ രാജ്യങ്ങളില്‍ നിന്നും 15 ബിഷപ്പുമാരും, 150-ല്‍ അധികം വൈദികരും പങ്കെടുത്ത ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ആറായിരത്തില്‍ പരം വിശ്വാസികളും സംബന്ധിച്ചു. 1954-നും 1970-നും മധ്യേ രാജ്യം ഭരിച്ച കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ കിരാത നടപടികളുടെ ഭാഗമായിട്ടാണ് അനേകര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത്. ഇതില്‍ ഭൂരിഭാഗം പേരും വൈദികരും മിഷ്‌ണറിമാരുമായിരുന്നു. 1949-ല്‍ തിരുപട്ടം സ്വീകരിച്ച ഫാദര്‍ ജോസഫ് താവോ രക്തസാക്ഷിത്വം വഹിച്ച വൈദികരില്‍ ഒരാളാണ്. ലാവോസില്‍ തന്നെ ജനിച്ച ഫാദര്‍ ജോസഫ് താവോ അക്കാലത്ത് തിരുപട്ടം സ്വീകരിച്ച ചുരുക്കം തദ്ദേശീയ വൈദികരില്‍ ഒരാളായിരുന്നു. 1953-ലെ ഈസ്റ്റര്‍ ദിനത്തില്‍ സാംന്യൂവ എന്ന പട്ടണത്തില്‍ നിന്നാണു ഫാദര്‍ ജോസഫ് താവോയെ, ലാവോ ഗ്വറില്ലകള്‍ തടവിലാക്കിയത്. ഒരു വര്‍ഷം തടവറയിലെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാക്കിയ ശേഷം ഫാദര്‍ ജോസഫ് താവോയെ ഭരണകൂടം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. പൗരോഹിത്യം ഉപേക്ഷിക്കുവാന്‍ സാധ്യമല്ലെന്ന് പറഞ്ഞതിനാണ് ഫാദര്‍ ജോസഫ് താവോയെ കൊലപ്പെടുത്തിയത്. ചൈനയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ പുറപ്പെട്ട ഫ്രഞ്ച് വൈദികനായ ജീന്‍ ബാപ്റ്റിസി മാലോയും ലാവോസില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ചൈനയില്‍ നിന്നും നാടുകടത്തപ്പെട്ട വൈദികന്‍ ലാവോസില്‍ എത്തി ശുശ്രൂഷകള്‍ ചെയ്തു. വിയറ്റ്‌നാമിലേക്ക് 700 മൈല്‍ ദൂരം നിര്‍ബന്ധപൂര്‍വ്വം നടന്നു പോകുവാന്‍ വിധിക്കപ്പെട്ട ഫാദര്‍ ജീന്‍ ബാപ്റ്റിസി പട്ടിണിയും ദാഹവും മൂലമാണ് വീരമൃത്യു പ്രാപിച്ചത്. ഫ്രാന്‍സില്‍ നിന്നും ലാവോസിലേക്ക് എത്തിയ ആറു മിഷ്‌നറിമാരും ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങളില്‍ സേവനം ചെയ്തിരുന്ന ഇറ്റാലിയന്‍ വൈദികന്‍ മരിയോ ബൊര്‍സാഗയും ചൈനീസ് അതിര്‍ത്തി പ്രദേശത്ത് വച്ച് ഭരണകൂടത്തിന്റെ വധശിക്ഷയ്ക്ക് വിധേയനായാണ് രക്തസാക്ഷിത്വം വരിച്ചത്. ലാവോസില്‍ അറുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ് കണക്കുകള്‍. ബുദ്ധമത രാഷ്ട്രമായ ലാവോസില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ലാവോസിലെ കത്തോലിക്ക സമൂഹം വളരെ ചെറുതാണെങ്കിലും, ഇന്ന് ലോകത്തിന്റെ മധ്യത്തില്‍ ഏറെ മാനിക്കപ്പെട്ടിരിക്കുകയാണെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായി പ്രവര്‍ത്തിച്ച ഫാദര്‍ റോലന്‍ഡ് ജാക്വസ് പറഞ്ഞു. "മൂന്നു തലമുറകളില്‍ ഉള്‍പ്പെട്ട മിഷ്‌നറിമാരുടെയും വൈദികരുടെ സേവനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസത്തെ ഉയര്‍ത്തികൊണ്ടുവന്നത്. തായ്ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്ന ആത്മീയ പിന്‍തുണ ലാവോസിന് വിലപ്പെട്ടതാണ്". ഫാദര്‍ റോലന്‍ഡ് ജാക്വസ് പറഞ്ഞു.
Image: /content_image/News/News-2016-12-21-11:09:31.jpg
Keywords: Martyrs,under,communist,regime,in,Laos,beatified

3648
Category: 6
Sub Category:
Heading: ഉദരത്തിലെ മനുഷ്യജീവനു അതീവ പ്രാധാന്യം നല്‍കുക
Content: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹന്നാന്‍ 3:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 21}# ഉദരത്തില്‍ മനുഷ്യജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ മാതാവ് ജീവന്റെ മഹത്വത്തെ മനസ്സിലാക്കി പ്രതിജ്ഞ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ, കുഞ്ഞിനെ ഏറെ പരിഗണനയോടെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ വച്ചുതന്നെ ഉടയ്ക്കപ്പെടുകയാണെങ്കില്‍, പിന്നീടുള്ള ജീവിതത്തിന്റേയും മനുഷ്യസമൂഹത്തിന്റേയും വിവിധ തുറകളിലും അത് സംരക്ഷിക്കുവാന്‍ പ്രയാസമായിത്തീരും. ഇക്കാലത്ത് എല്ലാവരും മനുഷ്യമാന്യതയെക്കുറിച്ച് പ്രസംഗിക്കുന്നു; പക്ഷേ അതോടൊപ്പം മനുഷ്യജീവനെ ചവുട്ടിമെതിക്കുവാന്‍ മടിക്കുന്നുമില്ല. ഈ വിഷയത്തില്‍ ഒരു ദൃഢപ്രതിജ്ഞ ചെയ്യാന്‍ നാം മടിക്കരുത്. ജീവന്റെ അവകാശം മനുഷ്യജീവിയുടെ മൗലികാവകാശമാണ്; ആദി മുതല്‍ക്കേ കടപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ അവകാശമാണ്. ഒന്നോര്‍ക്കുക, അവസാനവിധി നിര്‍ണ്ണയത്തില്‍ മനുഷ്യത്വത്തോടുള്ള നമ്മുടെ പരിഗണന എത്രമാത്രം ഉണ്ടായിരിന്നുവെന്ന്‍ വിശകലനം നടത്തപ്പെടും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സീനാ, 14.9.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-21-11:46:05.jpg
Keywords: ഉദരത്തിലെ

3649
Category: 1
Sub Category:
Heading: പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്തുമസ് റാലി നടത്തപ്പെട്ടു
Content: ലാഹോര്‍: സുരക്ഷാ കാരണങ്ങളാല്‍ പത്തു വര്‍ഷത്തോളമായി മുടങ്ങിയിരിന്ന ക്രിസ്തുമസ് റാലി കഴിഞ്ഞ ദിവസം ലാഹോറില്‍ നടത്തപ്പെട്ടു. ആയിരകണക്കിന് സാന്താക്ലോസുകളും, അലങ്കരിച്ച നിരവധി വാഹനങ്ങളും, കുട്ടികളുടെ വിവിധ കലാപരിപാടികളുമെല്ലാമായി ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് റാലി നടത്തിയത്. റായിവിന്‍ഡ് രൂപതയുടെ നേതൃത്വത്തില്‍ നിരവധി ദേവാലയങ്ങളുടെ സഹകരണത്തോടെയാണ് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. കരോള്‍ ഗാനങ്ങള്‍ പാടി മുന്നോട്ട് നീങ്ങിയ സംഘം, പാക്കിസ്ഥാന്റെ കൂറ്റന്‍ പതാകകളും കൈയില്‍ വഹിച്ചിരുന്നു. പരമ്പരാഗതമായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലാണ് ക്രിസ്തുമസ് റാലി നടത്തിയിരുന്നത്. തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പത്തു വര്‍ഷത്തോളമായി റാലി നടത്താതിരിക്കുകയായിരുന്നു. റാലിക്ക് ബിഷപ്പ് സാമുവേല്‍ അസറിയാ നേതൃത്വം നല്‍കി. അവസാന നിമിഷം വരെ അധികൃതരില്‍ നിന്നും റാലി നടത്തുവാനുള്ള അനുവാദം വാക്കാല്‍ മാത്രമാണ് ലഭിച്ചിരുന്നതെന്നും, ഇതിനാല്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ റാലി നടത്തുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നുവെന്നും ബിഷപ്പ് സാമുവേല്‍ അസറിയാ പറഞ്ഞു. "തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പത്തു വര്‍ഷമായി നടത്താതിരുന്ന, പാക്കിസ്ഥാനിലെ പരമ്പരാഗത ക്രിസ്തുമസ് റാലി നടത്തുവാന്‍ അധികൃതര്‍ അനുവാദം നല്‍കിയതിന് നന്ദി അറിയിക്കുന്നു. മൂന്നു ട്രാഫിക് വാര്‍ഡന്‍മാരെ മാത്രമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സഹായിച്ചത്. പ്രാദേശിക ക്രൈസ്തവര്‍ക്ക് വലിയ സന്തോഷവും, ആത്മീയ ഉണര്‍വും നല്‍കുവാന്‍ റാലി ഇടയാക്കിയെന്നാണ് കരുതുന്നത്. ഈ രാജ്യത്ത് ക്രൈസ്തവരും ജീവിച്ചിരിക്കുന്നുണ്ടെന്നും, ഞങ്ങളുടെ നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ക്രിസ്തുമസിന്റെ സമയത്ത് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്". ബിഷപ്പ് സാമുവേല്‍ അസറിയാ പറഞ്ഞു. പ്രദേശത്തെ മുസ്ലീം വിശ്വാസികളും റാലിയെ സന്തോഷപൂര്‍വ്വമാണ് സ്വാഗതം ചെയ്തത്. "ഓരോ വിശ്വാസികള്‍ക്കും അവരുടെ വിശുദ്ധ ദിനങ്ങളെ ആഘോഷിക്കുന്നതിന് ഓരോ രീതികളാണ് ഉള്ളത്. ന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ട എന്തെങ്കിലും സാഹചര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ ഞങ്ങളുടെ കച്ചവടത്തേയും ഏറെ സഹായിക്കുന്നുണ്ട്". സ്ഥലത്തെ ബേക്കറി ഉടമയായ നോമാന്‍ സെയിദ് പറഞ്ഞു. പാക്കിസ്ഥാനിലെ ദേവാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷം നടത്തപ്പെടാറുണ്ടെങ്കിലും അവയെല്ലാം പരിമിതമായ സാഹചര്യങ്ങളില്‍ ഒതുക്കി നിര്‍ത്തുകയാണ് പതിവ്. ദേവാലയത്തിന്റെ പരിസരത്ത് തന്നെയാണ് ആഘോഷങ്ങള്‍ എല്ലാം നടത്തപ്പെടുന്നത്. പഞ്ചാബ് പ്രവിശ്യയിലെ യൗഹാനാബാദിലെ ദേവാലയത്തില്‍ സ്‌ഫോടനം നടന്നതിന് ശേഷം ആഘോഷങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഭീഷണി നേരിടുന്നതിനാല്‍ 480-ല്‍ പരം ദേവാലയങ്ങള്‍ സദാസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. രാജ്യത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തപ്പെടുന്ന പ്രധാന ദേവാലയങ്ങളില്‍ ഒന്നാണ് ലാഹോറിലെ തിരുഹൃദയ കത്തീഡ്രല്‍ ദേവാലയം. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകളും, മെറ്റല്‍ ഡിക്റ്റക്റ്റര്‍ സംവിധാനങ്ങളുമെല്ലാം ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2016-12-21-13:13:38.jpg